ഇന്നേവരെ 2-3 സന്ദർഭങ്ങളിൽ മാത്രമാണ് എഴുതിയ കഥകൾ/പുരാവൃത്തം ഞാൻ വാരികകൾക്ക് പ്രസിദ്ധീകരണത്തിനു അയച്ച് കൊടുത്തിട്ടുള്ളത്. അതും വളരെ കൊല്ലം മുമ്പ്. ഗ്രന്ഥാവലോകം മാസികക്ക് ‘നിർവ്വാണം’ എന്ന കഥ അയച്ചത് ഓർക്കുന്നു. പ്രതീക്ഷിച്ച പോലെ മറുപടി ഒന്നും ലഭിച്ചില്ല. അതോടെ അയച്ച് കൊടുക്കൽ നിർത്തി. ജീവിതവും ഇത്തരം സാഹിത്യ സഞ്ചാരങ്ങളെ പരിപോഷിപ്പിക്കുന്ന തരത്ഥിലുള്ളതായിരുന്നില്ല. പിന്നീട് എഴുതിയതെല്ലാം സ്വന്തം…
View More ഒരു ബധിരന്റെ ആത്മകഥാ കുറിപ്പുകൾ ‘കേസരി’ വാരികയിൽ ഖണ്ഢശ്ശഃ പ്രസിദ്ധീകരിച്ച് തുടങ്ങുന്നുCategory: Latest Posts
കാരിക്കാംവളവിലെ ആക്സിഡന്റ്
സന്ധ്യാസമയത്ത് വീട്ടിലിരുന്നു മുഷിഞ്ഞപ്പോൾ ശാസ്താവിനെ ഒന്നു കണ്ടുകളയാം എന്നു പിള്ളേച്ചനു തോന്നി. ഗൾഫിലായിരുന്നപ്പോൾ ഓർക്കാറേ ഇല്ലായിരുന്നു. ഇനിയിപ്പോൾ പരിചയം ഒന്നു പുതുക്കണം. ഷർട്ട് ധരിച്ച് പിള്ളേച്ചൻ ഇറങ്ങി. അമ്പലത്തിൽ വച്ച് കുഞ്ഞിസനുവിനെ കണ്ടു. സനു വാരരുടെ ജോലിയിലാണ്. പിള്ളേച്ചൻ പ്രദക്ഷിണം വച്ച് വരുമ്പോൾ സനു ഭൈരവപ്രതിഷ്ഠക്കു സമീപം പല്ലിന്റെ ഇടകുത്തി നിൽക്കുകയാണ്. പല്ലുകൾ അല്പം പൊന്തിയിട്ടുണ്ട്.…
View More കാരിക്കാംവളവിലെ ആക്സിഡന്റ്പരിണയം
1190-മാണ്ടിൽ, മീനമാസത്തിലെ ഒരു ദിവസം ആശാൻകുട്ടി പതിവില്ലാതെ അമ്പലക്കുളത്തിൽ മുങ്ങിക്കുളിച്ച്, ഭക്തിപൂർവ്വം ശാസ്താവിനെ തൊഴുത് തീർത്ഥവും ചന്ദനവും വാങ്ങി. അമ്പലത്തിലെ പതിവുകാർ അമ്പരന്നു. ആശാൻകുട്ടി നിരീശ്വരവാദി അല്ലെങ്കിലും, ക്ഷേത്രത്തിലെ വിശേഷദിനമായ ശനിയാഴ്ച പോലും സന്ദർശനം നടത്താറില്ല. ഉൽസവം, അയ്യപ്പൻ വിളക്ക്, നവരാത്രി പൂജ, ഓണം, വിഷു തുടങ്ങിയ വിശേഷ ദിനങ്ങളിൽ മാത്രമേ ക്ഷേത്രദർശനം പതിവുള്ളൂ. പിന്നെന്തിനു…
View More പരിണയംദിമാവ്പൂരിലെ സർപഞ്ച് – പ്രകാശന ചടങ്ങിലൂടെ
മലയാളത്തിലെ യുവഎഴുത്തുകാരിൽ ശ്രദ്ധേയനായ സുനിൽ ഉപാസനയുടെ നാലാമത്തെ പുസ്തകം “ദിമാവ്‌പൂരിലെ സർപഞ്ച്” (സാഹസിക നോവൽ) പ്രകാശനം ചെയ്തു. ഇന്ദിരാനഗർ റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത മലയാളം നോവലിസ്റ്റായ ശ്രീ പി. കണ്ണൻകുട്ടി പ്രകാശനകർമ്മം നിർവഹിച്ചു. ബാഗ്ലൂർ – ഹൊറമാവിൽ ‘Bookceratops’ എന്ന മലയാളം ലൈബ്രറി നടത്തുന്ന ഷിനി അജിത് ആദ്യപ്രതി ഏറ്റുവാങ്ങി. കേന്ദ്രസാഹിത്യ…
View More ദിമാവ്‌പൂരിലെ സർപഞ്ച് – പ്രകാശന ചടങ്ങിലൂടെപുസ്തക പ്രകാശനം – ‘ദിമാവ്‌പൂരിലെ സർപഞ്ച്’
സുഹൃത്തുക്കളേ… “ദിമാവ്‌പൂരിലെ സർപഞ്ച്” പ്രകാശനത്തിനു തയ്യാറാവുകയാണ്. പരുത്തിപ്പുള്ളിയുടെ കഥാകാരനായ പി കണ്ണൻകുട്ടി പ്രകാശന കർമ്മം നിർവഹിക്കും. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളി മുഖ്യാതിഥി ആയിരിക്കും. വേദി: റോട്ടറി ക്ലബ് ഹാൾ, ഇന്ദിരാ നഗർ, ബെംഗളുരു. തിയതി: 18 ഡിസംബർ 2022, വൈകീട്ട് 4 മുതൽ 6 വരെ. ഏവർക്കും സ്വാഗതം Hello…
View More പുസ്തക പ്രകാശനം – ‘ദിമാവ്‌പൂരിലെ സർപഞ്ച്’ദിമാവ്‌പൂരിലെ സർപഞ്ച് – 8: കൊല്ലൻ
വൈകുന്നേരം ഡെറാഡൂണിൽനിന്നു പണിക്കൽ എത്തി. ദേവ് മയങ്ങുകയായിരുന്നു. എഴുന്നേറ്റു കണ്ണു തുറന്നപ്പോൾ കണ്ടത് ബജ്ജിയും ചായയും ചൂടോടെ കഴിക്കുന്ന സുഹൃത്തിനെയാണ്. ദേവ് നിരാശനായി. പണിക്കർ ഉടനെയെങ്ങും തിരിച്ചു വരേണ്ടെന്നായിരുന്നു ആഗ്രഹം. ഇപ്പോളിതാ കഥാപാത്രം കൺമുന്നിൽ. ഇനിയെങ്ങിനെ യുവതിയെ കാണാൻ പോകും. പണിക്കർ കുശലം ചോദിച്ചു. “എങ്ങിനെയുണ്ട് ദേവ്. സുഖമാണോ ഇവിടെ?” ദേവ് ചിരിച്ചു. മനസ്സിലെ നിരാശ…
View More ദിമാവ്‌പൂരിലെ സർപഞ്ച് – 8: കൊല്ലൻഹിന്ദുമതത്തിന്റെ ആധാര തത്ത്വം – 2: അദ്വൈതം
ഈ മൂന്ന് വൈജ്ഞാനിക വിഭാഗങ്ങളും അതിഭൗതികമായി ഒന്നാണെന്ന് നമുക്ക് എങ്ങിനെ മനസ്സിലാക്കാം? അതിനി പറയുന്നു. ധ്യാന നിമഗ്നനായ ഒരു യോഗിയെ നിരീക്ഷിക്കുക. അവർ ഒരു മണിക്കൂറോ, ഒരു ദിവസമോ, അതിൽ കൂടുതലോ നേരം ധ്യാനിച്ചിരിക്കുന്നതിൽ സമർത്ഥരാണ്. ധ്യാനത്തിൽ നിമഗ്നരായിരിക്കുമ്പോൾ, മനുഷ്യർ സംവേദിച്ചറിയുന്ന ഭൗതികലോകവുമായി യോഗി സംവേദിക്കുന്നില്ലെന്നത് സ്പഷ്ടമാണ്. അത് യോഗിയിൽ എന്തു മാറ്റമാണ് ഉളവാക്കുന്നത്? ഭൗതികലോകവുമായി…
View More ഹിന്ദുമതത്തിന്റെ ആധാര തത്ത്വം – 2: അദ്വൈതംഹിന്ദുമതത്തിന്റെ ആധാരതത്ത്വം – 1: വിജ്ഞാന ത്രയങ്ങൾ
ഈ ലോകത്തിലുള്ള എല്ലാ കാര്യങ്ങളേയും നമുക്ക് ദ്രവ്യം (Physical / Matter), മനസ്സ് (Mental / Mind) എന്നിങ്ങനെ രണ്ടായി തരം തിരിക്കാമെന്നു ഒരു മുൻ അദ്ധ്യായത്തിൽ പറഞ്ഞുവല്ലോ. ഇപ്രകാരമല്ലാതെ, വിജ്ഞാനസംബന്ധിയായ വിഭജനവും സാധ്യമാണ് (Epistemological Division). അത് താഴെ നൽകുന്നു. 1. ജ്ഞാനി. അറിയുന്നവൻ (Knower/Subject)2. ജ്ഞേയം, അറിയപ്പെടുന്നത്. (Known/Object)3. ജ്ഞാനം അറിവ്. (Knowledge) ഇതിൽ…
View More ഹിന്ദുമതത്തിന്റെ ആധാരതത്ത്വം – 1: വിജ്ഞാന ത്രയങ്ങൾസാംഖ്യ ദർശനം
ഭാരതീയ ദർശനങ്ങളിൽ ഏറ്റവും പഴക്കം സാംഖ്യ ദർശനത്തിനാണ്. കപില മുനിയുടെ സാംഖ്യസൂത്രമാണ് അടിസ്ഥാന ഗ്രന്ഥം. എന്നാൽ ഇത് കണ്ടുകിട്ടിയിട്ടില്ല. ഈശ്വരകൃഷ്ണൻ എന്ന ദാർശനികന്റെ സാംഖ്യാകാരികയാണ് വ്യാപകമായി ഉപയോഗിക്കുന്ന സാംഖ്യ ഗ്രന്ഥം. സാംഖ്യ ദർശനം ദൈവത്തിന്റെ ആസ്‌തിത്വം നിരസിക്കുന്നു. എന്നാൽ വേദപ്രാമാണ്യം അംഗീകരിക്കുന്നതിനാൽ ആസ്തിക ദർശനമാണ് സാംഖ്യ. യാതൊന്നിനേയും ആശ്രയിക്കാതെ സ്വതന്ത്രമായി നിലനിൽപ്പുള്ള പ്രകൃതി, പുരുഷ എന്നീ…
View More സാംഖ്യ ദർശനംപരംപൊരുൾ: ഭൗതികലോകത്തെ അടിസ്ഥാനമാക്കി ഒരു സാധൂകരണം
സുനിൽ ഉപാസന | Sunil Upasana: – ആത്മീയമായ മാനം മാറ്റി നിർത്തി നോക്കിയാലും, ബ്രഹ്മം എന്നത് ആസ്ഥിത്വ സംബന്ധിയായ ഒരു നിലയും സത്യവുമാണ്. ഇത്തരമൊരു സത്യമുണ്ടെന്നു ഭാരതീയ ഋഷിമാർ സിദ്ധാന്തിക്കാനും (പിന്നീട് അത് സാക്ഷാത്കരിക്കാനും) മതിയായ കാരണമുണ്ട്. ആസ്ഥിത്വ സംബന്ധിയായ കാര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുമ്പോൾ ലഭിക്കുന്ന ചിത്രമാണ് പ്രഥമ കാരണം. നമുക്ക് നമ്മുടെ ദൈനംദിന…
View More പരംപൊരുൾ: ഭൗതികലോകത്തെ അടിസ്ഥാനമാക്കി ഒരു സാധൂകരണംപ്രത്യക്ഷ പ്രമാണത്തിന്റെ ന്യൂനതകൾ
വിവിധ പ്രമാണങ്ങളെ കുറിച്ച് പഠിച്ച് കഴിയുമ്പോൾ മനസ്സിൽ ഉയരുന്ന ചോദ്യമുണ്ട് — പ്രമാണങ്ങൾ വഴി ലഭിക്കുന്ന അറിവുകൾ എല്ലാം തന്നെ കുറ്റമറ്റതായിരിക്കുമോ? പ്രമാണങ്ങളിൽ പിഴവുകൾക്കു ഒരു സാധ്യതയും ഇല്ലേ? വളരെ കഴമ്പുള്ള ചോദ്യമാണിത്. ഒരു പ്രമാണവും കുറ്റമറ്റ അറിവിനെ വിനിമയം ചെയ്യുന്നില്ലെന്നാണ് ചില ദാർശനികരുടെ നിലപാട്. ഇതിനു മറുവാദങ്ങളും ഉണ്ട്. പ്രത്യക്ഷ പ്രമാണത്തിന്റെ ന്യൂനതകളായി പറയപ്പെടുന്ന…
View More പ്രത്യക്ഷ പ്രമാണത്തിന്റെ ന്യൂനതകൾചാർവാക ദർശനം
വേദങ്ങളുടെ അധികാരികത അംഗീകരിക്കാത്ത ദർശനങ്ങളിൽ പ്രമുഖമാണ് ചാർവാക ദർശനം. ലോകായത മതം എന്നും അറിയപ്പെടുന്നു. ചാർവാക ദർശനത്തിന്റെ മൂലഗ്രന്ഥം ‘ലോകായത സൂത്ര’മാണ്. ഇത് ഇന്നുവരെ കണ്ടു കിട്ടിയിട്ടില്ലാത്തതിനാൽ, മറ്റു ദാർശനിക ഗ്രന്ഥങ്ങളിലുള്ള ലോകായത സൂത്രത്തിൽ നിന്നുള്ള വരികൾ ഉദ്ധരിക്കുകയാണ് പതിവ്. മധ്വാചാര്യന്റെ സർവ്വ-ദർശന-സംഗ്രഹം, ശങ്കരാചാര്യരുടെ സർവ്വ-സിദ്ധാന്ത-സംഗ്രഹം, ബുദ്ധവചനമായ സാമന്നഫല സൂത്രം തുടങ്ങിയവയാണ് ചാർവാക നിലപാട് വിശദീകരിക്കുന്ന…
View More ചാർവാക ദർശനംത്രിപാദ സിദ്ധാന്തം (Syllogism)
തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം മോഡൽ പോളിടെക്നിക്കിൽ നിന്നു കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More. സുനിൽ ഉപാസനയുടെ ഏറ്റവും പുതിയ പുസ്തകം. വാങ്ങുക!…
View More ത്രിപാദ സിദ്ധാന്തം (Syllogism)നാം എന്തിനു ദാർശനികമായി ചിന്തിക്കണം ?
നാം ആരാണെന്നും നമ്മുടെ ആസ്‌തിത്വം എന്താണെന്നും നാം സ്വയം ചോദിച്ചു തുടങ്ങുന്ന ഒരു കാലമുണ്ട്. ഇത്തരമൊരു ചോദ്യം ഉദിക്കാതിരുന്നു കൂടേ എന്നു സംശയിക്കരുത്. കാരണം ബൗദ്ധിക വികാസം ഒരു പ്രത്യേക തലത്തിൽ എത്തുമ്പോൾ ഏതൊരു മനുഷ്യനും ഈ ചോദ്യം ചോദിക്കും. ചുറ്റുമുള്ള ജിവജാലങ്ങളേയും ഭൗതിക ലോകത്തേയും മനുഷ്യൻ അതിനകം വിലയിരുത്തിയിട്ടുണ്ടാകും. അവസാനം അവൻ കാതലായ, അതിപ്രധാനമായ…
View More നാം എന്തിനു ദാർശനികമായി ചിന്തിക്കണം ?ആദ്യകാല ബുദ്ധധർമ്മ തത്ത്വങ്ങൾ
ബുദ്ധധർമ്മ തത്ത്വങ്ങളെ നമുക്ക് ആദ്യകാല തത്ത്വങ്ങൾ എന്നും പിൽക്കാല തത്ത്വങ്ങൾ എന്നും സാമാന്യമായി തരംതിരിക്കാം. ഈ തരംതിരിവ് കാലഘട്ടത്തേയും, തത്ത്വങ്ങളിൽ വന്ന വികാസത്തേയും അടിസ്ഥാനമാക്കിയാണ്. ലോകത്തിൽ ഉഅദയം കൊണ്ടിട്ടുള്ള എല്ലാ സിദ്ധാന്തങ്ങളുടേയും പ്രത്യേകത എന്തെന്നാൽ, ഉൽഭവകാലത്ത് സിദ്ധാന്തം വളരെ ലളിതമായിരിക്കും. എന്നാൽ കാലംപോകെ പല പണ്ഢിതരും ഈ സിദ്ധാന്തങ്ങളെ നവീകരിക്കും. ഈ നവീകരണ പ്രക്രിയയിൽ അവർ…
View More ആദ്യകാല ബുദ്ധധർമ്മ തത്ത്വങ്ങൾബുദ്ധധർമ്മം ശ്രീബുദ്ധനു ശേഷം – ബൗദ്ധ സമ്മേളനങ്ങൾ
ശ്രീബുദ്ധന്റെ പരിനിർവാണത്തിനു ശേഷം, ബൗദ്ധ അനുയായികളിൽ ബുദ്ധവചനങ്ങളുടെ കൃത്യമായ അർത്ഥത്തെ പറ്റി വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു. ഇതിനു പ്രധാന കാരണം ബൗദ്ധ അനുയായികളിലെ ബുദ്ധിപരമായ
View More ബുദ്ധധർമ്മം ശ്രീബുദ്ധനു ശേഷം – ബൗദ്ധ സമ്മേളനങ്ങൾഹിന്ദുമതത്തിന്റെ ആധാര തത്ത്വം
ഈ ലോകത്തിലുള്ള എല്ലാത്തിനേയും നമുക്ക് ദ്രവ്യം (Physical / Matter), മനസ്സ് (Mental / Mind) എന്നിങ്ങനെ രണ്ടായി തരം തിരിക്കാമെന്നു മുൻ അദ്ധ്യായത്തിൽ പറഞ്ഞുവല്ലോ. ഇപ്രകാരമല്ലാതെ, വിജ്ഞാന സംബന്ധിയായ വിഭജനവും സാധ്യമാണ് (Epistemological Division). അവ മൂന്നാണ്. 1. ജ്ഞാനി (അറിയുന്നവർ / Knower / Subject).2. ജ്ഞേയം (അറിയപ്പെടുന്നത് / Known / Object).3.…
View More ഹിന്ദുമതത്തിന്റെ ആധാര തത്ത്വംബുദ്ധധർമ്മം – ഒരു ആമുഖം
ഭാരതത്തിൽ ഉദയം കൊണ്ട് ലോകമെമ്പാടും പ്രചാരം നേടിയ മതമാണ് ബുദ്ധമതം. അശോക ചക്രവർത്തിയുടെ കാലത്തു ബുദ്ധമതം ആദ്യമായി ഭാരതത്തിനു പുറത്തേക്കും വ്യാപിച്ചു. അശോക ചക്രവർത്തിയുടെ ശിലാലിഖിതങ്ങളിൽ അദ്ദേഹം ബുദ്ധധർമ്മ
View More ബുദ്ധധർമ്മം – ഒരു ആമുഖംകക്കാടിന്റെ പുരാവൃത്തം: ബ്ലാക്ക്‌മാൻ – 2
ബ്ലാക്ക്മാൻ – ആദ്യഭാഗം ഇവിടെ വായിക്കുക. കള്ളനെ അറസ്റ്റ് ചെയ്ത ശേഷമുള്ള ഞായറാഴ്ച വൈകുന്നേരം വിൽസനും അന്വേഷണ സംഘാംഗമായ കട്ടപ്പുറം ഷാജുവും കൊരട്ടിയിലെ മധുര ബാറിൽ കയറി. ഒരു ബിയർ കുപ്പിക്കു പറഞ്ഞ് ഇരുവരും ആളൊഴിഞ്ഞ സ്ഥലത്തിരുന്നു. വിൽസൺ അന്വേഷണരീതി വിശദീകരിക്കാൻ തയ്യാറെടുത്തു.
View More കക്കാടിന്റെ പുരാവൃത്തം: ബ്ലാക്ക്‌മാൻ – 2കക്കാടിന്റെ പുരാവൃത്തം: ബ്ലാക്ക്‌മാൻ – 1
വാസുട്ടൻ സന്തോഷത്തിലായിരുന്നു. ബാംഗ്ലൂരിലെ തിരക്കിട്ട ജീവിതത്തിൽ നിന്ന് ഒരാഴ്ച അവധി. നാട്ടിൽ, കുടുംബത്തോടൊത്ത് ഒരാഴ്ച. ഇഡ്ഢലീം ചട്ട്ണീം കൂട്ടി പ്രാതൽ. ചോറും മോരൊഴിച്ചു കൂട്ടാനും മുളക് കൊണ്ടാട്ടവും കൂട്ടി ഉച്ചഭക്ഷണം. വൈകുന്നേരം കൊള്ളിക്കിഴങ്ങ് പുഴുങ്ങിയതും ഉള്ളി-പച്ചമുളക് ചമ്മന്തിയും. രാത്രി കഞ്ഞിയും പയറും
View More കക്കാടിന്റെ പുരാവൃത്തം: ബ്ലാക്ക്‌മാൻ – 1ദിമാവ്‌പൂരിലെ സർപഞ്ച് – 7: ഇന്ദർസിങ് റാത്തോർ
അവിസ്മരണീയമായ അനുഭവം. രാത്രിയാത്രക്ക് ഇത്തരമൊരു പരിസമാപ്തി ദേവ് പ്രതീക്ഷിച്ചതേയില്ല. സുരനോടൊപ്പം യാത്ര തിരിക്കുമ്പോൾ വെറും യാത്രയേ ഉദ്ദേശിച്ചുള്ളൂ. പക്ഷേ ലഭിച്ചത് ആവേശകരമായ ഒരു ലൈംഗികാനുഭവം. ശരീരം അടിമുടി ഉണർന്നു. നഷ്ടപ്പെട്ട മാനസികോന്മേഷം ഇരട്ടി അളവിൽ തിരിച്ചുകിട്ടി. ഇന്നുവരെ നേരിട്ടിട്ടില്ലാത്ത തരം ആരോഗ്യമുള്ള സ്ത്രീശരീരത്തോടാണ് ഏറ്റുമുട്ടിയത്.
View More ദിമാവ്‌പൂരിലെ സർപഞ്ച് – 7: ഇന്ദർസിങ് റാത്തോർദിമാവ്പൂരിലെ സർപഞ്ച് – 6: രാജ്ഞി
അഞ്ചാം ഭാഗം ഇവിടെ വായിക്കുക. രാത്രി. എങ്ങും കനത്ത ഇരുട്ട്. ചന്ദ്രന്റെ പൊടി പോലുമില്ല. സന്ധ്യക്കു ശേഷം സുരന്റെ സ്വഭാവം പതിവുപോലെ മാറിയിരുന്നു. ഇപ്പോൾ സുരൻ വെറും ഭൃത്യനല്ല; സർപഞ്ച് രാത്തോറിന്റെ വലംകയ്യാണ്. ആത്മവിശ്വാസം സ്ഫുരിക്കുന്ന ഭാവങ്ങളും ചലനങ്ങളുമായി സുരൻ ഹാളിൽ നിറഞ്ഞുനിന്നു. എന്നാൽ ദേവ് അസ്വസ്ഥനായിരുന്നു. കുഴപ്പം പിടിച്ച ഒരു പദ്ധതി രാത്രിയിൽ പ്രാവർത്തികമാക്കാനുണ്ട്.…
View More ദിമാവ്‌പൂരിലെ സർപഞ്ച് – 6: രാജ്ഞിദിമാവ്പൂരിലെ സർപഞ്ച് – 5: മാനസികരോഗി
നാലാം ഭാഗം ഇവിടെ വായിക്കുക. രാവിലെ ദേവ് ഉണർന്നപ്പോൾ പതിനൊന്നായി. ബെഡ്‌കോഫിയുമായി സുരൻ കട്ടിലിനരുകിൽ വന്നിരുന്നില്ല. പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ച ശേഷം ദേവ് ഹാളിലെത്തി. സുരൻ ചായ കൊണ്ടുവന്നു. അദ്ദേഹം പഴയപടി യജമാനഭക്തിയുള്ള ഭൃത്യനായി മാറിയിരുന്നു. ചായകപ്പ് മേശയിൽ വച്ച് ഒരിടത്തേക്കു സുരൻ മാറിനിന്നു. ഏതു ആജ്ഞയും ശിരസ്സാൽ വഹിക്കാൻ തയ്യാറായുള്ള നിൽപ്പ്. രാത്രിയിൽ പ്രകടിപ്പിച്ച…
View More ദിമാവ്‌പൂരിലെ സർപഞ്ച് – 5: മാനസികരോഗിദിമാവ്പൂരിലെ സർപഞ്ച് – 4: രാത്രീഞ്ചരൻ
മൂന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഹാളിൽ സുരൻ ടിവി കാണുകയാണ്. ഒരു ഹിന്ദി സിനിമ. സാന്നിധ്യം അറിയിക്കാൻ ദേവ് ചുമച്ചു. സുരൻ തിരിഞ്ഞു നോക്കിയ ശേഷം വീണ്ടും സിനിമയിൽ മുഴുകി. തന്റെ സാന്നിധ്യത്തിൽ സുരൻ വിനീതനാവുമെന്നും, ടിവി റിമോർട്ട് തരുമെന്നും ദേവ് കരുതിയിരുന്നു. പകൽ സമയത്തെ ഭവ്യസമീപനം വച്ചു നോക്കിയാൽ അങ്ങിനെ സംഭവിക്കേണ്ടതാണ്.…
View More ദിമാവ്‌പൂരിലെ സർപഞ്ച് – 4: രാത്രീഞ്ചരൻദിമാവ്പൂരിലെ സർപഞ്ച് – 3: നുണയൻ
രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. രാവിലെ ഒമ്പതുമണിക്കു ഉണരുമ്പോൾ ട്രേയിൽ ചായയുമായി നിൽക്കുന്ന സുരനെയാണ് ദേവ് കണി കണ്ടത്. സുരൻ വന്നിട്ടു കുറച്ചു നേരമായെന്നു തോന്നി. ദേവ് അന്വേഷിച്ചു.“സമയം എത്രയായി?” സുരൻ മറുപടി പറഞ്ഞു. “എനിക്കു സമയം നോക്കാൻ അറിയില്ല സാബ്.” ദേവ് അൽഭുതപ്പെട്ടു. ഇക്കാലത്തും സമയം നോക്കാൻ അറിയാത്തവരോ! വെറുതെയല്ല സുരനേയും…
View More ദിമാവ്‌പൂരിലെ സർപഞ്ച് – 3: നുണയൻദിമാവ്പൂരിലെ സർപഞ്ച് – 2: ഭൃത്യൻ
ഒന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. കാർ ഒരു ഫ്ലാറ്റിനു മുന്നിൽ നിന്നു. പണിക്കർ ഡിക്കി തുറന്നു ലാഗേജുകൾ പുറത്തെടുത്തു. ദേവ് പൈസ കൊടുത്തു ഡ്രൈവറെ മടക്കി അയച്ചു. അപ്പോൾ ഫ്ലാറ്റിന്റെ മുൻവാതിൽ തുറന്നു ഒരാൾ തിടുക്കത്തിൽ നടന്നു വന്നു. പണിക്കരുടെ വേലക്കാരനായിരുന്നു അത്. അദ്ദേഹം എല്ലാ പെട്ടികളും സ്വന്തം ചുമലിലേറ്റി. പണിക്കർ അന്വേഷിച്ചു.…
View More ദിമാവ്പൂരിലെ സർപഞ്ച് – 2: ഭൃത്യൻദിമാവ്പൂരിലെ സർപഞ്ച് – 1: ആതിഥേയൻ
ഡൽഹിയിൽ നിന്നു മീററ്റിലേക്കു മൂന്നു മണിക്കൂർ നീണ്ട കാർ യാത്ര. യാത്രയുടെ ആരംഭത്തിൽ തന്നെ പണിക്കർ ഉറക്കത്തിലാണ്ടു. ഡ്രൈവർ ഒരു ബീഹാറിയായിരുന്നു. അദ്ദേഹം ഏതാനും കാര്യങ്ങൾ ദേവിനോടു ചോദിച്ചു. “സാർ എവിടെനിന്നു വരുന്നു?” “ബാംഗ്ലൂർ” “എന്താണ് ജോലി?” “ഐടി.” ഡ്രൈവറുടെ അടുത്ത ചോദ്യം അമ്പരപ്പിച്ചു. “വടക്കേ ഇന്ത്യക്കാരെ ഇഷ്ടമാണോ?” ദേവ് തിരുത്തി. “വടക്കേ ഇന്ത്യ അല്ല,…
View More ദിമാവ്പൂരിലെ സർപഞ്ച് – 1: ആതിഥേയൻശ്രവണ – മനന – നിദിധ്യാസന
എല്ലാ ജീവികളോടും ബ്രഹ്മസാക്ഷാത്‌കാരം നേടാൻ ഉപനിഷത്ത് ഉദ്ബോധിപ്പിക്കുന്നു. അതിനുള്ള മാർഗവും ഉപനിഷത്ത് നിർദ്ദേശിക്കുന്നു: ‘ശ്രവണ – മനന – നിദിധ്യാസന’. എന്താണ് ഈ വരിയുടെ അർത്ഥം? മോക്ഷാർത്ഥി ബ്രഹ്മസാക്ഷാത്കാരത്തിനു മൂന്ന് ഘട്ടങ്ങളിലൂടെ കടന്നു പോകണം. അതാണ് ഇവിടെ സൂചിതം.
View More ശ്രവണ – മനന – നിദിധ്യാസനപരമാർത്ഥിക സത്യം, വ്യവഹാരിക സത്യം എന്നതുകൊണ്ടു അർത്ഥമാക്കുന്നതെന്ത് ?
എല്ലാ ദാർശനിക ഗ്രന്ഥങ്ങളിലും പരാമർശിക്കപ്പെടുന്ന ചില സവിശേഷ പദങ്ങളുണ്ട്. ഇവയിൽ ചിലത് ആത്മീയനിലകളെ സൂചിപ്പിക്കുന്നതാണെങ്കിൽ, മറ്റു ചിലവ താത്വിക നിലപാടുകളെ പ്രതിനിധാനം ചെയ്യുന്നു. ഇത്തരം പദാവലികളെ പറ്റി ഏകദേശ ധാരണ ദാർശനിക കുതുകികൾക്കു അവശ്യമാണ്. ഈ അദ്ധ്യായത്തിൽ ദാർശനിക മേഖലയിൽ ഏറ്റവുമധികം പരാമർശിക്കപ്പെടുന്ന രണ്ട് പദങ്ങളുടെ – പരമാർത്ഥികം, വ്യവഹാരികം – അർത്ഥം വിശദീകരിക്കുന്നു. പരമാർത്ഥിക…
View More പരമാർത്ഥിക സത്യം, വ്യവഹാരിക സത്യം എന്നതുകൊണ്ടു അർത്ഥമാക്കുന്നതെന്ത് ?മായയും അവിദ്യയും തമ്മിലുള്ള ബന്ധമെന്ത്?
അവിദ്യയും മായയും വ്യത്യസ്തമാണെന്ന നിലപാട് ചില പൗരാണിക വേദാന്തികൾ എടുത്തിട്ടുണ്ട്. എന്നാൽ അവ തമ്മിൽ ഭിന്നതയില്ല എന്നാണ് ശങ്കരഭാഷ്യത്തിൽ നിന്നു മനസ്സിലാകുന്നത്. അവിദ്യയും മായയും ഒന്നാണ്. അവിദ്യ വ്യക്തിതലത്തിൽ നിൽക്കുമ്പോൾ അവിദ്യ, അജ്ഞാനം എന്നിങ്ങനെ വിളിക്കപ്പെടുന്നു. അവിദ്യ ബ്രഹ്മതലത്തിൽ നിൽക്കുമ്പോൾ മായ എന്നു അറിയപ്പെടുന്നു. മായ – അവിദ്യ വിഭജനം, ആശയം മനസ്സിലാക്കാൻ വേണ്ടിയുള്ളത് മാത്രമാണ്.…
View More മായയും അവിദ്യയും തമ്മിലുള്ള ബന്ധമെന്ത്?അവിദ്യ & മായ
ഭാരതീയ തത്ത്വചിന്തയുടെ പഠിതാക്കളിൽ വളരെ ആശയക്കുഴപ്പം ഉണ്ടാക്കുന്ന പദങ്ങളുണ്ട് – അവിദ്യ & മായ. ഈ രണ്ട് സംജ്ഞകളുടെ അർത്ഥവും പ്രയോഗം പലരിലേക്കും കൃത്യമായി സംവേദനം ചെയ്യപ്പെടുകയില്ല. ആയതിനാൽ ഒരു ലഘുവിവരണം നൽകുന്നു. അവിദ്യ: – ഉപനിഷത്ത് അനുസരിച്ച് ‘എല്ലാം ബ്രഹ്മം ആണ്’ (സർവ്വം ഖലു ഇദം ബ്രഹ്മം). എല്ലാം, എല്ലാവരും മോക്ഷാവസ്ഥയിൽ ആണ്. മനുഷ്യരും…
View More അവിദ്യ & മായ‘അവിദ്യ’ എന്ന തത്ത്വം ഉപനിഷത്തിൽ
ഉപനിഷത്ത് വായിക്കുന്നവർക്കു ഒരുപക്ഷേ ഒരു ഘട്ടത്തിൽ അല്പം ആശയക്കുഴപ്പം തോന്നാം. — ഉപനിഷത്ത് ബ്രഹ്മം സാക്ഷാത്‌കരിക്കാൻ ആഹ്വാനം ചെയ്യുന്നു.— അതേ സമയം, ‘നീ തന്നെയാണ് ബ്രഹ്മം’ എന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.— നാം സ്വയമേവ ബ്രഹ്മം ആണെങ്കിൽ പിന്നെ എന്തിനു ബ്രഹ്മം സാക്ഷാത്‌കരിക്കണം? മേൽപ്പറഞ്ഞതിൽ വൈരുദ്ധ്യമുണ്ടെന്ന് തോന്നാമെങ്കിലും സത്യത്തിൽ അങ്ങിനെയല്ല കാര്യങ്ങൾ. എന്തുകൊണ്ട്? ഉപനിഷത്ത് പ്രകാരം എല്ലാ…
View More ‘അവിദ്യ’ എന്ന തത്ത്വം ഉപനിഷത്തിൽഎന്തുകൊണ്ട് ബോധം (പ്രജ്ഞ) ശരീരസൃഷ്‌ടി അല്ല?
ആസ്‌തിക – നാസ്‌തിക സംവാദങ്ങളുടെ കേന്ദ്രബിന്ദു, പലപ്പോഴും മനുഷ്യനിലുള്ള ബോധത്തിന്റെ ഉറവിടം എന്താണെന്നതിനെ കുറിച്ചാണല്ലോ. ബോധത്തിനു മനുഷ്യശരീരത്തിൽ നിന്നു വേറിട്ട സ്വതന്ത്ര നിലനിൽപ്പുണ്ടെന്നു ആസ്‌തികർ പറയുമ്പോൾ, മനുഷ്യനിലെ ബോധം സൃഷ്ടിക്കുന്നത് ശരീരമാണെന്നും, ശരീരനാശത്തോടെ ബോധം ഇല്ലാതാകുമെന്നും നാസ്‌തികരായ ചാർവാകർ പറയുന്നു. ഇതിൽ ആസ്‌തികരുടെ നിലപാടിനു കൂടുതൽ സാധുത നൽകുന്ന ഘടകങ്ങൾ പരിശോധിച്ച് നോക്കാം. പ്രാഥമിക തലവും,…
View More എന്തുകൊണ്ട് ബോധം (പ്രജ്ഞ) ശരീരസൃഷ്‌ടി അല്ല?ആസ്‌തികരും നാസ്‌തികരും
ആസ്തകം, നാസ്തികം എന്നീ വാക്കുകൾ സാധാരണ ഭാഷയിൽ ദൈവവിശ്വാസവുമായി ബന്ധമുള്ള പദങ്ങളായി കരുതപ്പെടുന്നു. ദൈവത്തിന്റെ ആസ്‌തിത്വത്തെ നിരസിക്കുന്നവരെ ഇക്കാലത്തു നാസ്‌തികരെന്ന് വിളിക്കുന്ന പതിവുണ്ട്. എന്നാൽ പൗരാണിക കാലത്ത് നാസ്‌തിക – ആസ്‌തിക സംജ്ഞകളുടെ അർത്ഥതലം വ്യത്യസ്തമായിരുന്നു. സ്‌മൃതികർത്താവായ മനു പറയുന്നത് “നാസ്‌തികോ വേദനിന്ദകഃ” എന്നാണ്. അതായത്, വേദങ്ങളെ അംഗീകരിക്കാതെ, അവയെ നിന്ദിക്കുന്നവരാണ് നാസ്‌തികർ. വേദങ്ങൾ അംഗീകരിക്കുന്നില്ല…
View More ആസ്‌തികരും നാസ്‌തികരും‘നിർവചനം’ എന്നാലെന്ത് ?
തലക്കെട്ട് വായിച്ച് അമ്പരക്കേണ്ട. ‘നിർവചനം’ ലളിത കാര്യമാണെന്ന ചിന്ത മൂലമാണ് അമ്പരപ്പ് വരുന്നത്. തത്ത്വശാസ്ത്രത്തിൽ നിർവചനം പരമപ്രധാന കാര്യമാണ്; കർക്കശമായി ചെയ്യേണ്ട ഒന്നാണ്. യാതൊരു ഒഴിവുകഴിവുകളും നമുക്കവിടെ പ്രയോഗിക്കാനാകില്ല. നമുക്ക് അനുഭവവേദ്യമാകുന്ന ബാഹ്യലോക വസ്തുക്കളെ കുറിച്ചുള്ള നിർവചനങ്ങൾ ഒന്നു പരിശോധിച്ചു നോക്കാം. ദാർശനികമായല്ലാതെ പറഞ്ഞാൽ, നിർവചനം എന്നത് ബാഹ്യലോകത്തുള്ള ഒരു വസ്തുവിനെ കുറിക്കുന്ന വിവരണമാണെന്ന് ലളിതമായി…
View More ‘നിർവചനം’ എന്നാലെന്ത് ?ബി ചന്നസാന്ദ്ര
ബസിറങ്ങി ചന്നസാന്ദ്ര ഓവർബ്രിഡ്ജിലേക്കു നടക്കുമ്പോൾ ഞാൻ ബാഗിൽ നിന്ന് മാസ്ക് എടുത്തു ധരിച്ചു. ഓവർബ്രിഡ്ജിന്റെ ഏറ്റവും മുകളിലെ പടിയിൽ പതിവുപോലെ ആ നായ വഴിമുടക്കി കിടക്കുന്നുണ്ടായിരുന്നു. എന്നെക്കണ്ട് തലപൊക്കാതെ നായ വാൽ മാത്രം പതുക്കെ ആട്ടി. ഞാൻ കയ്യിൽ കരുതിയിരുന്ന ഏതാനും ബിസ്കറ്റുകൾ
View More ബി ചന്നസാന്ദ്രബുദ്ധമത പീഢനം എന്ന ഇല്ലാക്കഥ – 1
ഇന്ത്യയിൽ ഉൽഭവിച്ചു ലോകമാകെ (പ്രത്യേകിച്ചും ഈസ്റ്റ് ഏഷ്യ) വേരോടിയ മതമാണ് ബുദ്ധമതം. ഭാരതത്തിലും ബുദ്ധിമതം ശക്തി നേടിയെങ്കിലും, കാലക്രമത്തിൽ അതു പല കാരണങ്ങളാൽ ക്ഷയിക്കുകയാണുണ്ടായത്. ഇതിനെപ്പറ്റി കുറേ സിദ്ധാന്തങ്ങൾ വിവിധ കോണുകളിലൂടെ കേട്ടിട്ടുണ്ട്. അതിലൊന്നാണ് ‘ഹിന്ദുരാജാക്കന്മാരും / സന്യാസിവര്യന്മാരും നടത്തിയ ബുദ്ധമത പീഢനം’. 1500 കൊല്ലം ഒരുമിച്ചു സഹവസിച്ച ഒരു മതത്തെ തന്നെ പ്രതിസ്ഥാനത്തു ചേർക്കപ്പെടുന്നതു…
View More ബുദ്ധമത പീഢനം എന്ന ഇല്ലാക്കഥ – 1അദ്ധ്യായം 8 — അദ്വൈതം: കർക്കശമായ ഏകത്വം
ഏതൊന്നും അതിനെ ഒഴിച്ചു നിർത്തിക്കൊണ്ടുള്ളവയെ സൂചിക്കുന്നു. ‘ഞാൻ’ എന്നു ഒരുവൻ പറയുമ്പോൾ അത് ‘ഞാൻ അല്ലാത്തവർ’-ലേക്കു വിരൽ ചൂണ്ടുന്നു. ഞാൻ-ഉം, ഞാൻ അല്ലാത്തവർ-ഉം ഒരിക്കലും ഒന്നല്ല, മറിച്ച് രണ്ടാണ്. ദ്വൈതം ആണ്. എതിർധ്രുവങ്ങളിൽ നിൽക്കുന്ന രണ്ട് കാര്യങ്ങൾ. അവയ്ക്കു ഒരിക്കലും ഒരേ വസ്തുവിനെ ആധാരമാക്കാനാകില്ല.
View More അദ്ധ്യായം 8 — അദ്വൈതം: കർക്കശമായ ഏകത്വം