തമ്പിയുടെ ആനപ്രേമം നാട്ടിലും സമീപനാട്ടിലും പ്രശസ്തമാണ്. സത്യം പറഞ്ഞാൽ അതിൽ തമ്പിയെ കുറ്റപ്പെടുത്താൻ ഒന്നുമില്ല, കാരണം നാട്ടുകാർ എല്ലാം ആനപ്രേമികൾ ആണ്. സിനിമാ താരങ്ങളേക്കാൾ ആനയെ ആരാധിക്കുന്നവർ ഉണ്ട്. ആനയൂട്ടിനു വർഷം തോറും ഒരു തുക നീക്കി വയ്ക്കുന്നവർ ഉണ്ട്.
View More ആനപ്പെരുമTag: കക്കാടിന്റെ പുരാവൃത്തം
കാരിക്കാംവളവിലെ ആക്സിഡന്റ്
സന്ധ്യാസമയത്ത് വീട്ടിലിരുന്നു മുഷിഞ്ഞപ്പോൾ പിള്ളേച്ചൻ ക്ഷേത്രത്തിൽ പോകാനിറങ്ങി. അമ്പലത്തിൽ വച്ച് കുഞ്ഞിസനുവിനെ കണ്ടു. സനു വാരരുടെ ജോലിയിലാണ്. പിള്ളേച്ചൻ പ്രദക്ഷിണം വച്ച് വരുമ്പോൾ സനു ഭൈരവപ്രതിഷ്ഠക്കു സമീപം പല്ലിന്റെ ഇടകുത്തി നിൽക്കുകയാണ്. പല്ലുകൾ അല്പം പൊന്തിയിട്ടുണ്ട്. പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തതിനാൽ സനുവിനെ ഒന്നു ഉപദേശിച്ചു കളയാമെന്നു പിള്ളേച്ചൻ കരുതി. മുരടനക്കി സംസാരിക്കാൻ തുടങ്ങി. “സന്വോ… എന്തെങ്കിലൊക്കെ ചെയ്യണം.…
View More കാരിക്കാംവളവിലെ ആക്സിഡന്റ്പരിണയം
1190-മാണ്ടിൽ, മീനമാസത്തിലെ ഒരു ദിവസം ആശാൻകുട്ടി പതിവില്ലാതെ അമ്പലക്കുളത്തിൽ മുങ്ങിക്കുളിച്ച്, ഭക്തിപൂർവ്വം ശാസ്താവിനെ തൊഴുത് തീർത്ഥവും ചന്ദനവും വാങ്ങി. അമ്പലത്തിലെ പതിവുകാർ അമ്പരന്നു. ആശാൻ നിരീശ്വരവാദി അല്ലെങ്കിലും, ക്ഷേത്രത്തിലെ വിശേഷദിനമായ ശനിയാഴ്ച പോലും സന്ദർശനം നടത്താറില്ല. ഉൽസവം, അയ്യപ്പൻ വിളക്ക്, നവരാത്രി പൂജ, ഓണം, വിഷു തുടങ്ങിയ ദിനങ്ങളിൽ മാത്രമേ ക്ഷേത്രദർശനം പതിവുള്ളൂ. പിന്നെന്തിനു ഒരു…
View More പരിണയംകക്കാടിന്റെ പുരാവൃത്തം: ബ്ലാക്ക്‌മാൻ – 2
ബ്ലാക്ക്മാൻ – ആദ്യഭാഗം ഇവിടെ വായിക്കുക. കള്ളനെ അറസ്റ്റ് ചെയ്ത ശേഷമുള്ള ഞായറാഴ്ച വൈകുന്നേരം വിൽസനും അന്വേഷണ സംഘാംഗമായ കട്ടപ്പുറം ഷാജുവും കൊരട്ടിയിലെ മധുര ബാറിൽ കയറി. ഒരു ബിയർ കുപ്പിക്കു പറഞ്ഞ് ഇരുവരും ആളൊഴിഞ്ഞ സ്ഥലത്തിരുന്നു. വിൽസൺ അന്വേഷണരീതി വിശദീകരിക്കാൻ തയ്യാറെടുത്തു.
View More കക്കാടിന്റെ പുരാവൃത്തം: ബ്ലാക്ക്‌മാൻ – 2കക്കാടിന്റെ പുരാവൃത്തം: ബ്ലാക്ക്‌മാൻ – 1
വാസുട്ടൻ സന്തോഷത്തിലായിരുന്നു. ബാംഗ്ലൂരിലെ തിരക്കിട്ട ജീവിതത്തിൽ നിന്ന് ഒരാഴ്ച അവധി. നാട്ടിൽ, കുടുംബത്തോടൊത്ത് ഒരാഴ്ച. ഇഡ്ഢലീം ചട്ട്ണീം കൂട്ടി പ്രാതൽ. ചോറും മോരൊഴിച്ചു കൂട്ടാനും മുളക് കൊണ്ടാട്ടവും കൂട്ടി ഉച്ചഭക്ഷണം. വൈകുന്നേരം കൊള്ളിക്കിഴങ്ങ് പുഴുങ്ങിയതും ഉള്ളി-പച്ചമുളക് ചമ്മന്തിയും. രാത്രി കഞ്ഞിയും പയറും
View More കക്കാടിന്റെ പുരാവൃത്തം: ബ്ലാക്ക്‌മാൻ – 1കക്കാട് ബേക്കേഴ്‌സ് – 2
മലേഷ്യൻ മാവിലെ ഉല്പന്നം ആദ്യം രുചിച്ചു നോക്കിയതാരെന്ന കാര്യത്തിൽ നാട്ടിൽ തർക്കമില്ല. കക്കാടിലെ എല്ലാ മാവ്-പ്ലാവ്-കശുമാവ് എന്നിവയുടെ ഉല്പന്നങ്ങൾ എല്ലാ സീസണിലും ഉൽഘാടനം ചെയ്യാറുള്ള കുഞ്ഞിസനുവായിരുന്നു ഇവിടെയും പ്രതി. കുട്ടിക്കാലത്ത് ശരീരം ‘റ’ പോലെ വളച്ച്
View More കക്കാട് ബേക്കേഴ്‌സ് – 2കക്കാട് ബേക്കേഴ്‌സ് – 1
….. അങ്ങിനെയിരിക്കെയാണ് ഭൂമിയിൽ പ്രളയം വന്നത്. ആദിയിൽ മനുവിന്റെ കാലത്തു സംഭവിച്ച പോലുള്ള മഹാപ്രളയം. കടലിലെ ജലനിരപ്പുയർന്ന് വളരെ ഉയരമുള്ള പ്രദേശങ്ങൾ വരെ മുങ്ങി. ലോകം മുഴുവൻ വെള്ളത്തിൽ. കടലിലെ മൽസ്യങ്ങളും ആമകളും പാമ്പുകളും വെള്ളത്തിനടിയിലെ കര സന്ദർശിച്ചു. അങ്ങിനെ സർവ്വത്ര വെള്ളം. എങ്ങും വെള്ളം. പക്ഷേ… പക്ഷേ അൽഭുതകരമെന്നേ പറയേണ്ടൂ, ആ മഹാപ്രളയത്തിലും നമ്മടെ ചെറാലക്കുന്ന് മുങ്ങിയില്ല.…
View More കക്കാട് ബേക്കേഴ്‌സ് – 1‘കക്കാടിന്റെ പുരാവൃത്തം’ പുസ്തകരൂപത്തിൽ
‘കക്കാടിന്റെ പുരാവൃത്തം’ പുസ്തകമായിരിക്കുന്നു. 2008 – 2011 കാലയളവിൽ ഈ ബ്ലോഗിൽ എഴുതിയ 16 കഥകളാണ് പുസ്തകത്തിൽ ഉള്ളത്. ഒപ്പം ‘കക്കാടിന്റെ ആർട്ടിസ്റ്റ്’ പ്രദീപിന്റെ മികച്ച ചിത്രങ്ങളും. പുസ്തകത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ താഴെ. പുസ്തകത്തിന്റെ പേര്: കക്കാടിന്റെ പുരാവൃത്തം രചന: സുനിൽ ഉപാസന. അവതാരിക: കെ.ആർ മീര. ആമുഖം: സുനിൽ ഉപാസന. വര: പ്രദീപ് കക്കാട്.…
View More ‘കക്കാടിന്റെ പുരാവൃത്തം’ പുസ്തകരൂപത്തിൽഒരു ഭക്തൻ – 2
Read First Part Here… ജനാർദ്ദനൻ ശബരിമലക്കു പോകുന്ന വാർത്ത കക്കാടിലെ ആസ്ഥാന നിരീശ്വരവാദികളായ വാസുട്ടനും തമ്പിയും അറിയുന്നത് മര്യാദാമുക്കിൽ വച്ചാണ്. വാർത്ത കേട്ടു ഇരുവരും ഞെട്ടിത്തരിച്ചു. ഉറച്ച അണികൾ കൊഴിയുകയാണ്. ഇനിയാകെ അഞ്ചാറ് പേരേ ബാക്കിയുള്ളൂ. അതിൽ ആകുലനായി വാസുട്ടൻ ചോദിച്ചു. “തമ്പ്യേയ്… എന്തൂട്ടാ ഇതിന് പിന്നിലെ കളി?” തമ്പി പതിവ് ഡയലോഗ് അടിച്ചു.…
View More ഒരു ഭക്തൻ – 2ഒരു ഭക്തൻ – 1
രണ്ടായിരത്തി അഞ്ചാം ആണ്ടിൽ അയ്യങ്കോവ് ക്ഷേത്രത്തിലെ ഉത്സവനോട്ടീസിൽ, തിടമ്പേറ്റുന്ന ആന പാമ്പാടി രാജനെ സ്പോൺസർ ചെയ്ത വ്യക്തിയുടെ പേരു വായിച്ചു കക്കാടുകാർ പരസ്പരം മുഖത്തു നോക്കി ‘ആരാ, ആരാ’ എന്നു അന്വേഷിച്ചു. എതിർമുഖത്തു നിന്നു ‘അറിയില്ല’ എന്ന മറുപടി ഉടനെ കിട്ടി. വളരെക്കാലം പ്രത്യേകിച്ചു ആഘോഷങ്ങൾ ഒന്നുമില്ലാതെ നാമമാത്രമായിരുന്നു അമ്പലത്തിലെ ഉൽസവം ആഘോഷിച്ചിരുന്നത്. രണ്ടായിരമാണ്ട് ആയപ്പോൾ…
View More ഒരു ഭക്തൻ – 1കക്കാട് ടാക്കീസ്
വ്യവസ്ഥാപിതമായ രീതിയിൽ വിലയിരുത്തിയാൽ കക്കാടിൽ ഒരു സിനിമാ ടാക്കീസ് ഉണ്ടായിരുന്നെന്നു പറഞ്ഞു കൂടാ. സമീപനാടുകളിൽ തീയറ്ററുകൾ ഒന്നും രണ്ടുമല്ല, നാലാണ്. അപ്പോൾ മറ്റൊന്നിന്റെ അവശ്യം ഇല്ലേയില്ല. പക്ഷേ ഈ നാലു തിയേറ്ററുകളിലും പോയി സിനിമ കാണാൻ സമയവും താൽപര്യവും ഇല്ലാത്തവർ ഉണ്ടാകുമല്ലോ. അവർ എന്തുചെയ്യും? സിനിമ കാണാതിരിക്കുമോ, അതോ മറ്റുവഴികൾ തേടുമോ? കക്കാടിൽ എന്തായാലും അത്തരക്കാർക്കു…
View More കക്കാട് ടാക്കീസ്അടയ്ക്ക ബിസിനസ് – 2
Read First Part Here… മൂന്നാം ഭാഗം: ഉമ്മർക്ക രാത്രി പത്തരയോടെ തമ്പിയും ഉമ്മർക്കയും പക്ഷിവേട്ടയ്ക്കു ഇറങ്ങി. മഴയ്ക്കു സാധ്യതയുള്ളതിനാൽ റെയിൻകോട്ടിലാണ് ഇരുവരും. തണുപ്പിനെ പ്രതിരോധിക്കാൻ തോർത്തുകൊണ്ടു ചെവിയും തലയും മൂടിക്കെട്ടിയിട്ടുണ്ട്. തമ്പിയുടെ തോളിലാണ് തോക്ക്. നീളമുള്ള ബാരലാണ്. പൗലോസിന്റെ വീടിനടുത്തുനിന്നു തുടങ്ങുന്ന വീതികുറഞ്ഞ കനാലിലൂടെ ഇരുവരും തീരദേശം റോഡ് ലക്ഷ്യമാക്കി നടന്നു. പനമ്പിള്ളിക്കടവിൽ നിന്നു…
View More അടയ്ക്ക ബിസിനസ് – 2അടയ്ക്ക ബിസിനസ് – 1
ഒന്നാം ഭാഗം: തമ്പി ഉച്ചയോടു അടുത്ത സമയം. മര്യാദാമുക്കിൽ ഏതാനും പേർ സൊറ പറഞ്ഞിരിക്കുന്നുണ്ട്. അപ്പോൾ ഒരു പുത്തൻ ബൈക്കിൽ തമ്പി എത്തി. പതിവ് മുഖങ്ങളെ കണ്ടു തമ്പി വണ്ടി നിർത്തി. “പുതിയ വണ്ടി വാങ്ങീട്ട് ചെലവൊന്നൂല്ലേ തമ്പീ” ആശാൻകുട്ടി കൈകൾ കൂട്ടിത്തിരുമ്മി. കഴുത്തിനു താഴെയുള്ള നെഞ്ച്‌ഭാഗം തടവി. തമ്പി അറിയിച്ചു. “ഇതെന്റെ അല്ല ആശാനേ.…
View More അടയ്ക്ക ബിസിനസ് – 1സുശ്രുതപൈതൃകം – 2
Read First Part here… ഒരാഴ്ചയ്ക്കു ശേഷം ഭാസ്കരൻ നായർ എസ്എൻഡിപി സെന്ററിലെ ക്ലിനിക്കിൽ ദിനേശ്‌ഡോക്ടറെ കാണാൻ എത്തി. കാലത്തു തന്നെ കുളിയും ജപവും കഴിച്ച്, നെറ്റിയിൽ ട്രേഡ്‌മാർക്കായ മൂന്നു നീളൻ ചന്ദനക്കുറി വരച്ചിട്ടുണ്ട്. കയ്യിൽ കൊരട്ടിയിലെ ഡോക്ടർ നൽകിയ ഗുളികകൾ. ദിനേശ് ചോദിച്ചു. “ആശൂത്രീ പോയിട്ടെന്തായി” “ഞെരമ്പ് വീര്‍ക്കണത് ബ്ലഡ്പ്രഷർ കാരണാന്നാ പറഞ്ഞെ. കാലുവേദനേടെ…
View More സുശ്രുതപൈതൃകം – 2സുശ്രുതപൈതൃകം – 1
പൂമുഖത്തു ചാരുകസേരയിൽ ഇരുന്നു പത്രം വായിക്കുമ്പോഴാണ് റേഞ്ചർ പിള്ളയെ കാണാൻ പേങ്ങൻ എത്തിയത്. വന്നപാടെ അദ്ദേഹം ഒന്നും പറയാതെ തിണ്ണയിൽ ഇരുന്നു കിതച്ചു. പേങ്ങന്റെ മനസ്സിൽ അന്തഃക്ഷോഭങ്ങളുടെ അലകടൽ ഉണ്ടെന്നു മനസ്സിലാക്കിയ പിള്ള, അതിന്റെ കാരണം അന്വേഷിക്കുന്നതിനു ആദ്യപടിയായി മുറ്റത്തേക്കു കാർക്കിച്ചു തുപ്പി. “ആക്രാഷ്… പ്ഫ്തൂം” തോര്‍ത്തു കൊണ്ടു ചുണ്ടുതുടച്ച ശേഷം പിള്ള അന്വേഷിച്ചു. “എന്താ പേങ്ങാ…
View More സുശ്രുതപൈതൃകം – 1കക്കാടിന്റെ പുരാവൃത്തം: ഖാലി – 2
Read First Part Here… കൊരട്ടിയിലെ സെന്റ് മേരീസ് (കൊരട്ടിമുത്തി) ദേവാലയം, റോമൻ കത്തോലിക്കരുടെ കേരളത്തിലെ തന്നെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. ‘കൊരട്ടിപ്പള്ളി’ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എല്ലാ കൊല്ലവും ഒക്‌ടോബർ മാസത്തിലാണ് പള്ളിപ്പെരുന്നാൾ ആഘോഷിക്കുക. പതിനഞ്ചു ദിവസം നീണ്ടുനിൽക്കും. വിശ്വാസികൾ പൂവൻകുല നേർച്ചയും, മുട്ടുകുത്തി ആൾത്താര വരെ ‘നീന്തലും’ നടത്തും. എട്ടാമിടം…
View More കക്കാടിന്റെ പുരാവൃത്തം: ഖാലി – 2കക്കാടിന്റെ പുരാവൃത്തം: ഖാലി – 1
കക്കാട് തേമാലിപ്പറമ്പിൽ അപൂര്‍വ്വമായി അരങ്ങേറാറുള്ള കബഡികളിയിൽ മൂന്നുപേരു വട്ടംപിടിച്ചിട്ടും അവരെയെല്ലാം പുല്ലുപോലെ കുടഞ്ഞെറിഞ്ഞാണ്, അന്തപ്പേട്ടന്റെ മകൻ ബിനു ‘കക്കാട് ഖാലി’ പട്ടം കരസ്ഥമാക്കിയത്. അതിനുമുമ്പും മൂന്നുപേരെ പലരും കുടഞ്ഞെറിഞ്ഞു വിജയിച്ചിട്ടുണ്ടെങ്കിലും, ബിനു തറ പറ്റിച്ചവരുടെ പേരുകളാണ് കേൾക്കുന്നവരെ അമ്പരപ്പിക്കുക. ചെറുവാളൂർ സ്കൂൾഗ്രൗണ്ട് കബഡി കളത്തിലെ നമ്പർവൺ കാലുവാരിയായ ആശാൻകുട്ടി, ഇരുപത് വയസ്സും എൺപത് കിലോ ഭാരവുമുള്ള…
View More കക്കാടിന്റെ പുരാവൃത്തം: ഖാലി – 1ജിംഖാന കാതിക്കുടം – 2
Read First Part Here… PART 2 മൈക്കിന്റെ ഉയരം തനിക്കു ആനുപാതികമായി ഉറപ്പിക്കാൻ സ്റ്റേജിൽ വന്ന, കാതിക്കുടം ലൈറ്റ് ആൻഡ് സൗണ്ട് ഉടമയായ രവിയെ മെമ്പർ തോമാസ് തടഞ്ഞു. “ഒരു മൈക്ക് അഡ്‌ജസ്റ്റ് ചെയ്യാനറീല്ലെങ്കി പിന്നെ ഞാൻ മെമ്പറാന്നു പറഞ്ഞട്ട് എന്താ കാര്യം രവ്യേയ്…” തോമാസ് പഴമൊഴിയെന്ന മട്ടിൽ പറഞ്ഞു. “ഈ തോമാസ് എത്ര…
View More ജിംഖാന കാതിക്കുടം – 2ജിംഖാന കാതിക്കുടം – 1
PART 1 കാതിക്കുടത്തെ ഓസീൻ കമ്പനിയിലേക്കു വരുന്ന എല്ലാ ടാങ്കൻലോറികളും, സാദാ ലോറികളും കാതിക്കുടം ജംങ്ഷനിലെത്തുമ്പോൾ ബ്രേക്കിടുക പതിവാണ്. തുടർന്ന് അവർ രവിയുടെ ചായക്കടയിൽ കയറി ഒരു കട്ടനടിക്കും. ചായയുടെ പൈസ കൊടുത്തു ഇറങ്ങുമ്പോൾ രവിയോടു സംശയം ചോദിക്കും. “ഈ ഓസീൻ കമ്പനി എങ്കെയിരുക്ക്?“ കടയിലെത്തുന്ന ലോറിക്കാർ ആരും ഈ ചോദ്യം ചോദിക്കാതെ പോകാറില്ലല്ലോ. രവി…
View More ജിംഖാന കാതിക്കുടം – 1പ്രൈഡ് ഓഫ് കാതിക്കുടം – 2
Read First Chapter Here… പിറ്റേന്നു ഇരുവരും ചെറുവാളൂരിൽ പോയി ഗോൾഡ് ജയേഷിനെ കണ്ടു. പേര് സൂചിപ്പിക്കുന്ന പോലെ അദ്ദേഹത്തിനു സ്വർണ്ണത്തിന്റെ ബിസിനസ് ആണ്. റേസിങ്ങിനു ഉപയോഗിക്കാവുന്ന തരം യമഹ YBX ബൈക്ക് ജയേഷിനു ഉണ്ട്. മുടിഞ്ഞ പിക്കപ്പ്. ഏതാനും സെക്കന്റുകൾക്കുള്ളിൽ അറുപത് കിലോമീറ്റർ വേഗതയെടുക്കും. രണ്ടുപേരും എത്തുമ്പോൾ ജയേഷ് ബൈക്ക് കഴുകുകയായിരുന്നു. അരികിൽ സർഫ്…
View More പ്രൈഡ് ഓഫ് കാതിക്കുടം – 2പ്രൈഡ് ഓഫ് കാതിക്കുടം – 1
രണ്ടായിരമാണ്ടിലെ ആദ്യദിനം. തലേന്നു രാത്രിയിലെ ഹാങ്ങോവർ വിട്ടുപോകാത്തതിനാൽ, കൃസ്‌മസ് പപ്പായുടെ മുഖംമൂടി ധരിച്ചു സൈക്കിൾ ചവിട്ടിവരുന്ന അഖിലിനെ കണ്ടപ്പോൾ മര്യാദാമുക്കിലെ മതിലിൽ ഇരിക്കുന്ന ആശാൻകുട്ടി കൈ കൊട്ടി വിളിച്ചു. “ഇവടെ വാടാ അഖീ” പോളിച്ചന്റെ മകൻ അഖിലിനു പതിനൊന്നു വയസ്സുണ്ട്. എന്തിനും ഏതിനും നല്ല ചുറുചുറുക്ക് പ്രദർശിപ്പിക്കുന്നവൻ. അമിതോൽസാഹി. എല്ലാ പുതുവർഷത്തിനും സമീപത്തുള്ള പീക്കിരി പിള്ളേരെ…
View More പ്രൈഡ് ഓഫ് കാതിക്കുടം – 1ഹിസ് എക്‌സലൻസി രാമേട്ടൻ – 2
Read First Part Here… മൽസരം തുടങ്ങി. ആദ്യം വിധികർത്താക്കളെ പരിചയപ്പെടുത്തലായിരുന്നു. രാമേട്ടൻ പ്രത്യേക അതിഥിയായതിനാൽ അദ്ദേഹത്തെയാണ് ആദ്യം പരിചയപ്പെടുത്തിയത്. അവതാരക: “ഇന്ന് നമ്മുടെ ചാനലിന്റെ ചരിത്രത്തിലെ ഒരു സുവര്‍ണദിനമാണ്. ഒരുപാട് പ്രതിബന്ധങ്ങളും മറ്റു ചാനലുകളുടെ പാരവയ്പും അതിജീവിച്ചു ‘ഗാനരാജ’ പ്രോഗ്രാം ഇന്നു സമാപിക്കുന്നു എന്നതു വളരെ സന്തോഷകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫൈനൽ മൽസരത്തിനു ജഡ്‌ജസായി…
View More ഹിസ് എക്‌സലൻസി രാമേട്ടൻ – 2ഹിസ് എക്‌സലൻസി രാമേട്ടൻ – 1
രാമേട്ടനു കമ്പി! പതിവുപോലെ വാർത്ത അന്നമനട ദേശം മുഴുവൻ വ്യാപിക്കാൻ അഞ്ചുമിനിറ്റേ എടുത്തുള്ളൂ. അതിനകം പുളിക്കടവ് പാലം മുതൽ പാലിശ്ശേരി സ്കൂൾ വരെയും, മേലഡൂർ കവല മുതൽ വൈന്തല കുരിശുപള്ളി വരെയും സംഗതി ഫ്ലാഷായി. കാര്യം രാമേട്ടനു കമ്പി വരുന്നത് ഇതാദ്യമല്ല.. മുമ്പും പലതവണ കമ്പി വന്നിട്ടുണ്ട്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത, രാമേട്ടനു കമ്പി…
View More ഹിസ് എക്‌സലൻസി രാമേട്ടൻ – 1ചെറാലക്കുന്ന് എക്‌സ്‌പ്രസ്സ്
കാതിക്കുടം ഓസീന്‍ കമ്പനിക്കരുകിലെ വിശാലമായ പാടശേഖരത്തിന്റെ ഓരത്താണ് മാമ്പ്രക്കാരനായ ആന്റണിയുടെ ‘തീരദേശം കള്ളുഷാപ്പ്’ സ്ഥിതിചെയ്യുന്നത്. ഷാപ്പിന്റെ ഒരുവശത്ത് നെൽപാടങ്ങൾ. അതിനപ്പുറത്ത് തൈക്കൂട്ടത്തേയും കക്കാടിനേയും ബന്ധിപ്പിക്കുന്ന ടാർറോഡ്. റോഡിനപ്പുറം ഓസീൻ കമ്പനി. ഷാപ്പിന്റെ മറുഭാഗത്ത് തെങ്ങും കവുങ്ങും ഇടകലർത്തി നട്ട തെങ്ങിൻതോപ്പ്. തോപ്പിന് അപ്പുറം പനമ്പിള്ളിക്കടവ്. കാടുകുറ്റിയേയും അന്നമനടയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ടാർ റോഡ് തീരദേശം ഷാപ്പിന്…
View More ചെറാലക്കുന്ന് എക്സ്പ്രസ്സ്പരീക്കപ്പാടത്തെ ഓപ്പറേഷൻ
“എടാ നിര്‍ത്തറാ നിന്റെ പാട്ടവണ്ടി…” പുത്തന്‍ പള്‍സറിൽ ചെത്തിവരുന്ന ഏതോ പയ്യനെ കണ്ടപ്പോൾ അവന്റെ ആ സമയത്തെ വരവിൽ സംശയം തോന്നാനും, പളപളാ തിളങ്ങുന്ന ബൈക്കിനെ പാട്ടവണ്ടിയെന്നു വിളിക്കാനും മര്യാദാമുക്കിലെ മതിലിലിരുന്നു പുളുവടിക്കുന്ന ചെറാലക്കുന്നിലെ തമ്പിക്കു എന്തെങ്കിലും കാരണം ആവശ്യമാണെന്നു തോന്നിയില്ല. തമ്പിയുടെ ആക്രോശത്തിൽ നടുങ്ങി പയ്യൻ വണ്ടി നിര്‍ത്തി. ഇങ്ങിനെയൊരു അനുഭവം ആദ്യമായാണ്. ഈ…
View More പരീക്കപ്പാടത്തെ ഓപ്പറേഷൻകക്കാട് ജ്വല്ലറി വർൿസ് – 2
Read First Part Here… ഉച്ചയൂണിനു ശേഷം പൂമുഖത്തു ഉലാത്തുകയായിരുന്ന തട്ടാൻ തമ്പി വരുന്നതു കണ്ടപ്പോൾ വല്ലാതായി. തമ്പിയെ നമ്പിയാൽ പാമ്പു കടിച്ചതു തന്നെയെന്നു അദ്ദേഹത്തിനു ഉറപ്പായിരുന്നു. ഉള്ളിലെ ആധി പുറത്തു കാട്ടാതെ തട്ടാൻ ലോഹ്യം കാണിച്ചു. “എവിടാ തമ്പീ… കാണാറില്ലല്ലാ ഇപ്പ” തമ്പി പൂമുഖത്തു കയറി ടൈൽസ് വിരിച്ച മിനുസമുള്ള തറയിലിരുന്നു. രാജൻ തട്ടാൻ…
View More കക്കാട് ജ്വല്ലറി വർൿസ് – 2കക്കാട് ജ്വല്ലറി വർൿസ് – 1
രണ്ടായിരാമാണ്ടിൽ കക്കാട് അയ്യൻകോവ് ക്ഷേത്രത്തിലെ പൈങ്കുനി ഉത്രംവിളക്ക് ഉത്സവത്തിന്റെ പിറ്റേന്നാണ്, തീരദേശം റോഡിനു സമീപം താമസിക്കുന്ന ശ്രീക്കുട്ടനു തൈക്കൂട്ടം പനമ്പിള്ളി കടവിലെ പഞ്ചാര മണലിൽ കിടന്നിരുന്ന പച്ചനിറമുള്ള ഒരു കല്ല് കിട്ടുന്നത്. എട്ടു വശമുള്ള പച്ചക്കല്ലിന്റെ നാലുവശങ്ങൾ നന്നായി മിനുസമുള്ളതും ബാക്കിയുള്ളവ പരുക്കനുമായിരുന്നു. എന്തോ പൂപ്പൽ പറ്റിപ്പിടിച്ചിരിക്കുന്നതാണെന്നു കരുതി ഉപേക്ഷിക്കാൻ തുനിഞ്ഞ പ്രസ്തുത കല്ല്, ശ്രീക്കുട്ടന്റെ…
View More കക്കാട് ജ്വല്ലറി വർൿസ് – 1പൊട്ടക്കിണറിലെ അന്തർജ്ജനം [Revised]
കക്കാട് ഓസീൻകമ്പനിക്കു മുന്നിലുള്ള പടമാൻ വീട്ടുകാരുടെ പറമ്പിലാണ്, പണ്ടുകാലത്തു കക്കാടിൽ ജീവിച്ചിരുന്ന മാന്ത്രികവിദ്യകളും അതീന്ദ്രിയ ശക്തിയുമുണ്ടായിരുന്ന ശങ്കരമ്മാൻ എന്ന വ്യക്തിയുടെ ആത്മാവിനെ കുടിയിരുത്തിയിരിക്കുന്ന ചെറിയ അമ്പലം. നാട്ടുകാർ ആ അമ്പലത്തെ ശങ്കരമ്മാൻ കാവ് എന്നാണ് വിളിക്കുക. വലത് തുട നെടുകെ കീറി, അതിൽ ജപിച്ചു കെട്ടിയ ഏലസ് വച്ച് തുന്നിച്ചേർത്തതാണത്രെ അദ്ദേഹത്തിന്റെ അതീന്ദ്രിയ ശക്തികൾക്കു പിന്നിലെ…
View More പൊട്ടക്കിണറിലെ അന്തർജ്ജനം [Revised]കാതിക്കുടം ലൈറ്റ് ആൻഡ് സൗണ്ട്സ് – 2
Read First Chapter Here. കാതിക്കുടം ദേശത്തെ ആദ്യത്തെ ലൈറ്റ് ആൻഡ് സൌണ്ട്സ് അങ്ങിനെ പിറന്നു. സംഭവം നടക്കുന്നത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. അക്കാലത്തു നാട്ടിലോ സമീപപ്രദേശങ്ങളിലോ വേറെ ലൈറ്റ് & സൌണ്ട്സ് ഇല്ല. കൊരട്ടിയിൽ വിബ്‌ജിയോർ എന്ന കൂട്ടർ മാത്രമേയുള്ളൂ. അവരുടെ വാടക പലര്‍ക്കും താങ്ങാനാകില്ലായിരുന്നു. ഇക്കാരണങ്ങളാൽ തന്റെ സ്ഥാപനം പച്ച പിടിക്കുമെന്നു രവി ഉറപ്പിച്ചു.…
View More കാതിക്കുടം ലൈറ്റ് ആൻഡ് സൗണ്ട്സ് – 2കാതിക്കുടം ലൈറ്റ് ആൻഡ് സൗണ്ട്സ് – 1
“… ഏതൊരു ഗ്രാമത്തിലും വന്ദ്യവയോധികർ ഉണ്ടായിരിക്കും. വയസ്സന്മാരുണ്ടെങ്കിൽ രോഗങ്ങളും ഉണ്ടാകും. രോഗങ്ങളുണ്ടെങ്കിൽ അതിനോടു ബന്ധപ്പെട്ട അസ്വസ്ഥകളും ഉണ്ടാകും. അസ്വസ്ഥതകൾ ഉണ്ടെങ്കിൽ ആ പ്രദേശത്തു ഒരു ക്ലിനിക്കെങ്കിലും ഉണ്ടാകും. അല്ല ഉണ്ടാകുമെന്നല്ല. മറിച്ചു ഉണ്ടാകണമെന്നാണ്. കേരളത്തിലെ സകല ഗ്രാമങ്ങളിലും അറ്റ്‌ലീസ്റ്റ് ഒരു ഹെല്‍ത്ത് ക്ലിനിക്കെങ്കിലും ഉണ്ടാകേണ്ടത് ആരോഗ്യ സംരക്ഷണത്തിനു അത്യാന്തപേക്ഷമാണ്. ആയിരത്തി തൊള്ളായിരത്തി അമ്പത്തിയേഴിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ…
View More കാതിക്കുടം ലൈറ്റ് ആൻഡ് സൗണ്ട്സ് – 1മലബാര്‍ ഉസ്‌താദ് – 3
ശ്രദ്ധിക്കുക: മുന്‍പോസ്റ്റിന്റെ തുടര്ച്ചയാണ് ഈ പോസ്റ്റ്. ഉസ്താദ് കുറ്റിബീഡി നിലത്തിട്ടു. മര്യാദാമുക്കിലെ മര്യാദക്കാരാകെ ഉഷാറായി. ഇതാ മറ്റൊരു മലബാർ പുരാവൃത്തം ചുരുളഴിയാന്‍ പോകുന്നു. ഉസ്‌താദ് കൈകൾ അന്തരീക്ഷത്തിൽ പായിച്ച് വിവരണം ആരംഭിച്ചു. “അന്ന് ഞാൻ ജോലി ചെയ്യണത് മറയൂരിലായിരുന്നു. ചന്ദനം മക്കണ സ്ഥലത്തൊന്ന്വല്ല. അവടന്നും കൊറേ പോണം. ഞാനാണെങ്കി തടിവെട്ട് തുടങ്ങീട്ടന്ന് കൊറച്ച് നാളാ ആയിട്ടുള്ളൂ.…
View More മലബാര്‍ ഉസ്‌താദ് – 3മലബാര്‍ ഉസ്‌താദ് – 2
ശ്രദ്ധിക്കുക: മുന്‍പോസ്റ്റിന്റെ തുടര്ച്ചയാണ് ഈ പോസ്റ്റ്. കക്കാട് തേമാലിപ്പറമ്പിന്റെ ഓരത്തുള്ള വീട്ടുമുറ്റത്തു അരം ഉപയോഗിച്ച് അറക്കവാളിന്റെ കാക്കത്തോള്ളായിരം പല്ലുകള്‍ക്കു മൂര്‍ച്ചവപ്പിക്കുന്ന മലബാർ ഉസ്താദ് രാഘവനോടു റേഞ്ചർ പിള്ളയുടെ പരാമര്‍ശത്തെ പറ്റി അപ്പുക്കുട്ടൻ പറഞ്ഞപ്പോൾ അദ്ദേഹം നരച്ചു വെളുത്ത കൊമ്പൻ മീശ തടവി കൊക്കിച്ചിരിക്കുകയാണ് ചെയ്‌തത്. എഴുന്നു നില്‍ക്കുന്ന ഞരമ്പുകളെ വകഞ്ഞു മാറ്റി തൊണ്ടമുഴ അങ്ങോട്ടുമിങ്ങോട്ടും തെന്നി…
View More മലബാര്‍ ഉസ്‌താദ് – 2മലബാര്‍ ഉസ്‌താദ് – 1
“എന്താടാ ഇന്ന് മെയിന്‍ ന്യൂസ്?” തോര്‍ത്തുമുണ്ടു കൊണ്ടു മേലാകെ വീശി റേഞ്ചർ പിള്ള ചാരുകസേരയിൽ അമര്‍ന്നു. വടക്കേ കോലായില്‍നിന്നു പല്ലുതേപ്പു കഴിഞ്ഞുള്ള വരവാണ്. ഇനി പൂമുഖത്തിരുന്നു ഒരു മണിക്കൂർ പത്രംവായന. ഒപ്പം അപ്പുക്കുട്ടനുമായി കത്തിവക്കലും. പതിവുപോലെ മുൻപേജിനു പകരം നടുവിലെ പേജുകളിലൊന്നാണ് അപ്പുക്കുട്ടൻ പിള്ളക്കു മാറ്റിവച്ചിരുന്നത്. അദ്ദേഹം അതു നിവര്‍ത്തി വായന തുടങ്ങി. ഉടന്‍ ആവേശത്തോടെ…
View More മലബാര്‍ ഉസ്‌താദ് – 1ഡിറ്റക്ടീവ് വില്‍സന്‍ – 2
ഡിക്‍ടറ്റീവ് വിത്സന്‍ – 1 എന്ന മുന്‍പോസ്റ്റിന്റെ തുടർച്ചയാണിത്. കക്കാട് തേമാലിപ്പറമ്പിന്റെ ഓരത്തൂടെ പോകുന്ന ടാർറോഡിനു അരികിലെ പൊട്ടക്കുളത്തിൽനിന്നു കണ്ടുകിട്ടിയ അസ്ഥികൂടം കാടുകുറ്റിയിൽ നിന്നു വളരെ കൊല്ലങ്ങൾക്കു മുമ്പു കാണാതായ കണ്ടപ്പൻ പണിക്കരുടേതാണെന്നു സ്ഥിരീകരിക്കാൻ ഡിറ്റക്ടീവ് വിത്സൻ പ്രയോഗിച്ചത് വളരെ ലളിതമായ ബുദ്ധിയാണ്. കേസന്വേഷണം വിജയകരമായി പൂര്‍ത്തിയായതിന്റെ ആഹ്ലാദത്തിൽ കൊരട്ടി മധുര ബാറിൽ നിന്നു വളരെക്കാലത്തിനു…
View More ഡിറ്റക്ടീവ് വില്‍സന്‍ – 2ഡിറ്റക്ടീവ് വിൽസന്‍ – 1
കക്കാട് മാധവൻ നായരുടെ മുപ്പതു സെന്റ് വിസ്‌താരമുള്ള പറമ്പിന്റെ മൂലയിൽ, നെല്പാടത്തോടു ചേർന്ന്, വാരിക്കുഴിയുടെ മാത്രം വലുപ്പമുള്ള ഒരു കുളത്തപ്പറ്റി സകലരും അറിയുന്നത്, ഇടവപ്പാതി തകര്‍ത്തു പെയ്‌തൊരു സന്ധ്യയിൽ ലിബറോ ബൈക്കിനൊപ്പം ആശാൻകുട്ടി അതിൽ വീണപ്പോഴാണ്. അതോടെ ഒന്നരയേക്കർ വിസ്‌തീര്‍ണ്ണമുള്ള നെല്‍പാടത്തു ജലസേചനത്തിനായി മാധവന്‍നായർ പണ്ടു കുഴിപ്പിച്ചതും പില്‍ക്കാലത്തു ഉപേക്ഷിക്കപ്പെട്ടതുമായ കുളം കാണാൻ നിരവധി ആളുകൾ…
View More ഡിറ്റക്ടീവ് വിൽസന്‍ – 1ഓണം @ മര്യാദാമുക്ക്
“ആശാനേ ദേടാ രാജന്‍ ചേട്ടന്‍ വരണ്. നീ എറങ്ങി ചൊദിക്ക്” ഓണാഘോഷം പൊടിപൊടിക്കേണ്ടതെങ്ങിനെ എന്ന ചര്‍ച്ചയില്‍ വ്യാപൃതരായിരുന്ന മര്യാദാമുക്കിലെ യുവജനങ്ങളില്‍ ഒരാള്‍ ചര്‍ച്ചക്കു ചുക്കാന്‍ പിടിക്കുന്ന ആശാന്‍കുട്ടി പ്രസാദിനോടു പറഞ്ഞു. അദ്ദേഹം കയ്യിലെ സംഭാവന ഡപ്പി ഉഷാറായി കുലുക്കി കറുത്ത ഹോണ്ടആക്ടീവയില്‍ വരുന്ന വ്യക്തിയോടു വണ്ടിനിര്‍ത്താന്‍ കൈകൊണ്ടു ആഗ്യംകാണിച്ചു. “രാജന്‍ചേട്ടാ ഇക്കൊല്ലോം ഓണാഘൊഷം കേമാക്കാനാണ് ഞങ്ങ…
View More ഓണം @ മര്യാദാമുക്ക്ആനന്ദന് എന്ന അസൂറി
മഹീന്ദ്ര & മഹീന്ദ്ര കമ്പനി അവരുടെ ആദ്യമോഡൽ ട്രാക്ടർ പുറത്തിറക്കിയ കാലത്താണ് കക്കാട് ആനന്ദൻ വെസ്റ്റ്കൊരട്ടിയിലെ വാഹന കച്ചവടക്കാരൻ ഫ്രാന്‍സിസിൽ നിന്നു പതിനായിരം രൂപക്കു ഒരു സെക്കന്റ്ഹാന്‍ഡ് ടില്ലർ വാങ്ങുന്നത്. ഒരു തല്ലിപ്പൊളി പാട്ടവണ്ടി. വാങ്ങിയ ശേഷം ഓടിക്കാവുന്ന പരുവത്തിലാക്കാന്‍ അദ്ദേഹം പതിനായിരം രൂപ വേറെയും മുടക്കി. അങ്ങിനെ മൊത്തം ഇരുപത് പോയി. പക്ഷേ അതുകൊണ്ടെന്താ,…
View More ആനന്ദന്‍ എന്ന അസൂറികക്കാടിന്റെ പുരാവൃത്തം: എക്കോ ജോസ്
അന്നമനടയില്‍നിന്നു വാങ്ങിയ ലഹരി കൂടിയ മുറുക്കാൻ മതിലിൽ വച്ചു തമ്പി അഞ്ചുനിമിഷം ധ്യാനിച്ചു. നമ്പൂതിരിമാരെ പോലെ കൈകൾ കുറുകെ പിടിച്ചു മൂന്നുതവണ ഏത്തമിട്ടു. അടുത്തിരുന്ന ആശാൻകുട്ടി ഈ വക ചെയ്തികൾ സാകൂതം നോക്കിയിരുന്നു. തമ്പിയുടെ രീതികളിലെ വൈവിധ്യം അദ്ദേഹത്തെ അല്‍ഭുതപ്പെടുത്തി. ഏത്തമിടൽ നിര്‍ത്തി മുറുക്കാൻ വായില്‍ത്തള്ളാൻ ഒരുങ്ങുമ്പോൾ ആശാന്‍വീട്ടുകാരുടെ പൊട്ടക്കുളത്തിനടുത്തെ, റോഡിലെ വളവ് തിരിഞ്ഞു ഒരു…
View More കക്കാടിന്റെ പുരാവൃത്തം: എക്കോ ജോസ്അശോകന് in & as അഴകന്‍
ചെറാലക്കുന്നിന്റെ അടിഭാഗത്ത് കൊയ്ത്തു കഴിഞ്ഞ നെല്‍പാടങ്ങളിൽ പ്രീമിയർ സര്‍ക്കസുകാർ വന്നത് ഏപ്രിൽ – മെയ് മാസങ്ങളിലായിരുന്നു. അപ്പച്ചന്റെ കള്ളുഷാപ്പിനു മുന്‍ഭാഗത്തുള്ള ഒരേക്കർ നെല്‍പാടത്ത്, അവർ കട്ടിയുള്ള തുണികൊണ്ടു തമ്പുകൾ കെട്ടി. തമ്പിനു സമീപം വൃത്താകൃതിയിൽ കളം വെട്ടി കുഴികൾ മണ്ണിട്ടു നികത്തി. കൂടുതൽ നിരപ്പാക്കാൻ വെള്ളം തളിച്ചു ഇടികട്ട കൊണ്ടു ഇടിച്ചു. പാടത്തിന്റെ നാലതിരിലും മുളങ്കാൽ…
View More അശോകന്‍ in & as അഴകന്ചെറുവാളൂരിന്റെ മാള്‍ഡീനി
“പ്രിയപ്പെട്ട നാട്ടുകാരെ കഴിഞ്ഞ ഒരാഴ്ചയായി വാളൂർ സ്കൂൾ മൈതാനിയെ പുളകം കൊള്ളിക്കുന്ന ഫുട്ബാൾ മേള ഇന്നു വൈകീട്ട് കൊടിയിറങ്ങുകയാണ്. ചോലാൻ ബീരാവു സെയ്‌ദ് മുഹമ്മദ് എവറോളിങ്ങ് ട്രോഫിക്കു വേണ്ടിയുള്ള ഇന്നത്തെ കലാശപ്പോരാട്ടത്തിൽ ചെറുവാളൂരിന്റെ സ്വന്തം ടീം ‘വാളൂർ ബ്രദേഴ്സ്’ ബദ്ധവൈരികളും അയല്‍ക്കാരുമായ അന്നമനട ബ്ലൂമാക്സിനെ നേരിടുന്നു. വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കുന്നത് ചാലക്കുടിയുടെ താരമായ കലാഭവൻ മണിയാണ്.…
View More ചെറുവാളൂരിന്റെ മാള്ഡീനിഅഡ്വക്കേറ്റിന്റെ നമ്പറുകൾ – 2
ശ്രദ്ധിക്കുക: മുൻപോസ്റ്റിന്റെ തുടർച്ചയാണ് ഈ പോസ്റ്റ്. അഭിഭാഷകവൃത്തിയാണ് പ്രധാന ജോലിയെങ്കിലും നാട്ടുകാരെല്ലാം നല്ലവരായതിനാൽ പിള്ളേച്ചനു കേസുകൾ കുറവായിരുന്നു. കോടതിയിൽ പോകുന്നത്, രാജേഷ് ചൗഹാൻ സിൿസ് അടിക്കുന്ന പോലെ, അപൂർവ്വമായി മാത്രം. ധാരാളമായുള്ള ഒഴിവു സമയങ്ങളിൽ സമീപത്തുള്ള ക്ഷേത്രങ്ങളുടെ ഭരണത്തിൽ അനാവശ്യമായി കൈകടത്തിയാണ് അദ്ദേഹം സമയം പോക്കിയിരുന്നത്. കക്കാടിനടുത്തു നല്ല രീതിയിൽ നടത്തപ്പെടുന്ന അഞ്ചോളം ക്ഷേത്രങ്ങളുണ്ട്. ചെറുവാളൂർ…
View More അഡ്വക്കേറ്റിന്റെ നമ്പറുകൾ – 2അഡ്വക്കേറ്റിന്റെ നമ്പറുകൾ – 1
1992 തുലാമാസം മധ്യത്തിൽ തേമാലിപ്പറമ്പിൽ കൂടിയ നാട്ടുകൂട്ടമാണ് കിടയറ്റ ഫോറസ്റ്റ്റേഞ്ചറും ശിക്കാരിയുമായ കക്കാട് എം.ജി.പി പിള്ളയുടെ മൂത്ത മകനെ നിയമ പഠനത്തിനയക്കാൻ തീരുമാനിച്ചത്. തൈക്കൂട്ടത്തെ കണിയാൻ ബാലകൃഷ്ണക്കൈമളുടെ നിര്‍ദ്ദേശപ്രകാരം മകനെ കേരള രാഷ്ട്രീയത്തിൽ ഇറക്കാൻ പദ്ധതിയുണ്ടായിരുന്ന പിള്ളയുടെ എല്ലാ കണക്കുകൂട്ടലുകലും തെറ്റിച്ച കനത്ത പ്രഹരമായിരുന്നു നാട്ടുകൂട്ടത്തിന്റെ പ്രസ്തുത തീരുമാനം. അതുവരെ രാഷ്ട്രീയ മേഖലയിൽ തിളങ്ങി നില്‍ക്കുന്ന…
View More അഡ്വക്കേറ്റിന്റെ നമ്പറുകൾ – 1ശങ്കരമ്മാൻ കാവ് – 3
ശ്രദ്ധിക്കുക: ശങ്കരമ്മാൻ കാവ് പാര്‍ട്ട് – 2 എന്നതിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്. ചാറ്റൽ മഴ കനത്തു വരികയായിരുന്നു. തമ്പി ക്ഷേത്രകവാടത്തിലെ ഗേറ്റു ചാടി അകത്തു കടന്നു. ശ്രീകോവിലിനു അടുത്തേക്കു നടക്കുമ്പോൾ പൂച്ചയേക്കാളും വലിപ്പമുള്ള രണ്ടു പെരുച്ചാഴികൾ കുറുകെ ചാടി. തിരിഞ്ഞോടിയെങ്കിലും രണ്ടു നിമിഷത്തിനുള്ളിൽ തമ്പി കാര്യങ്ങൾ മനസ്സിലാക്കി ആശ്വസിച്ചു. “ശവങ്ങൾ… ഏതു നേരോം ഈ…
View More ശങ്കരമ്മാൻ കാവ് – 3ശങ്കരമ്മാൻ കാവ് – 2
‘ശങ്കരമ്മാൻ കാവ് – 1‘ എന്ന മുന്‍പോസ്റ്റിന്റെ തുടര്ച്ചയാണ് ഈ പോസ്റ്റ്. “എന്റെ കൊക്കിന് ജീവനൊള്ളപ്പോ ഇത് നടക്കില്ല” മര്യാദാമുക്കിലിരുന്നു ലോകകാര്യങ്ങൾ സംസാരിക്കുകയായിരുന്ന മര്യാദക്കാരോടു തമ്പി കട്ടായം പറഞ്ഞു. പിള്ളേച്ചൻ ഉപദേശിച്ചു. “നീ ആവശ്യല്ലാത്ത കാര്യങ്ങൾക്ക് പോണ്ട തമ്പീ. അവര്ടെ അമ്പലത്തീ അവര് പൂജ നടത്തണേന് നിനക്കെന്താ ചേതം?“ “ഹ പിള്ളേച്ചനെന്താ ഇങ്ങനെ പറേണെ. ഇമ്മാതിരി…
View More ശങ്കരമ്മാൻ കാവ് – 2ശങ്കരമ്മാൻ കാവ് – 1
“തമ്പ്യേയ്… നീ ദൈവത്തീ വിശ്വസിക്കണ്ണ്ടാ?” മര്യാദാമുക്കിലെ മതിലിൽ ഇരിക്കുകയായിരുന്നു തമ്പി. കയ്യിൽ ലഹരി കൂടിയ മുറുക്കാൻ. ചോദ്യം കേട്ടതും അദ്ദേഹം ഒന്നും ആലോചിച്ചില്ല. “പിന്നല്ലാണ്ട്. ആശാനേ… ആശാൻ എന്തൂട്ടാ ഈ പറേണെ. ദൈവല്യാന്നാ!” ആദ്യ പ്രതികരണത്തിനു ശേഷം തമ്പിയുടെ മുഖത്തു ആശ്ചര്യം വിരിഞ്ഞു. ഇത്രനാൾ പരമഭക്തനായ വാസുട്ടന്‍ എന്താണു ഉദ്ദേശിക്കുന്നതെന്നു തമ്പിക്കു പിടികിട്ടിയില്ല. “ആളോള് ആരൊക്കെ…
View More ശങ്കരമ്മാൻ കാവ് – 1ബാബുട്ടന്റെ പെണ്ണുകാണൽ – 1
‘അല്ല ബാബ്വോ. ഒന്ന്വായില്ലേ‘ എന്നു കക്കാടിലെ ആദ്യത്തെ പലചരക്കുകട ഉടമയായ പരമേശ്വരൻ അഥവാ പരമുമാഷ് ചോദിച്ചിച്ചതുകൊണ്ടോ, ‘ഇന്യെന്തിനാ ബാബുട്ടാ നീ വൈകിപ്പിക്കണേ‘ എന്നു അയ്യങ്കോവ് അമ്പലത്തിലെ ശാന്തിക്കാരൻ ശ്രീനിവാസ സ്വാമി അന്വേഷിച്ചതു കൊണ്ടോ ഒന്നുമല്ല കക്കാട് രാഘവന്റെ ഇളയ മകൻ ബാബുട്ടൻ കല്യാണം കഴിക്കാൻ തീരുമാനിച്ചത്. മറിച്ചു പോട്ടയിലെ ‘സജി’ സ്റ്റുഡിയോ ഉടമയായ വിമലിന്റെ കൂടെ…
View More ബാബുട്ടന്റെ പെണ്ണുകാണൽ – 1കക്കാട് ബ്രദേഴ്സ് – 2
കക്കാട് ബ്രദേഴ്സ് -1 എന്ന മുന്‍പോസ്റ്റിന്റെ തുടര്ച്ചയാണ് ഈ പോസ്റ്റ്. നാട്ടിലെ ഊഹോപോഹങ്ങൾ എന്തൊക്കെയായാലും ആദ്യസന്ദർശനത്തിനു ശേഷം ബെന്നിച്ചൻ കടുത്ത യോഗ ഫാൻ ആയെന്നതാണ് സത്യം. അതിന്റെ ആദ്യപടിയായി ഇറച്ചി, മീൻ തുടങ്ങിയ മാംസാഹാരങ്ങൾ അദ്ദേഹം നിര്‍ത്തി. പിന്നെ, എല്ലാ ദിവസവും വെളുപ്പാൻ കാലത്തു തൈക്കൂട്ടം പനമ്പിള്ളിക്കടവിലെ മണൽപ്പരപ്പിലിരുന്ന് ഒന്നര മണിക്കൂർ ഏകാഗ്രധ്യാനം. അക്കാലത്തു യോഗവിദ്യാപീഠത്തിലെ…
View More കക്കാട് ബ്രദേഴ്സ് – 2കക്കാട് ബ്രദേഴ്സ് – 1
സിമന്റ് അടർന്നു വിള്ളൽവീണ ഉമ്മറത്തിണ്ണയിൽ പരമശിവനെ പോലെ കാൽമടക്കി ഇരിക്കുമ്പോൾ പൌലോസിന്റെ ചിന്തകൾ കാട് കയറുകയായിരുന്നു. കാലത്തു കമ്പനിപ്പടിയിൽ സുബ്രഹ്മണ്യനുമായി നടന്ന ഉരസൽ മുതൽ പാടത്തു വെള്ളം തിരിക്കുന്നതു വരെയുള്ള ഒരുപാടു കാര്യങ്ങൾ. ഒടുവിൽ എല്ലാ ആലോചനകൾക്കും വിരാമമിട്ട് അദ്ദേഹം വീടിനു അകത്തേക്കു നോക്കി പറഞ്ഞു. “മേര്യേയ്. ആ മുറുക്കാൻ ചെല്ലം ഒന്നു കൊണ്ടന്നേ”…
View More കക്കാട് ബ്രദേഴ്സ് – 1ശിക്കാരി – 2
Read First Part Here… അപ്പുക്കുട്ടൻ മൂളി സമ്മതിച്ചു. രാവിലെ സ്കൂളിൽ പോകുന്ന വഴി പേങ്ങന്റെ വീട്ടിൽ കയറി പിള്ള അന്വേഷിച്ച കാര്യം പറഞ്ഞു. പേങ്ങൻ അപ്പോൾതന്നെ പോകാൻ തയ്യാറായി. പിള്ളയുടെ വീട്ടിലെ കാര്യസ്ഥനാണ് അദ്ദേഹം. ഒരു കാര്യവും പേങ്ങനോടു ആലോചില്ലാതെ പിള്ള ചെയ്യില്ല. പേങ്ങൻ തിരിച്ചും. പേങ്ങന്റെ അഭിപ്രായത്തിൽ പിള്ള ഒരു തികഞ്ഞ ശിക്കാരിയാണ്.…
View More ശിക്കാരി – 2ശിക്കാരി – 1
“ഇന്ന് ഒന്നാന്ത്യാ. നായര് നിന്നോട് നേരത്തേ ചെല്ലാൻ പറഞ്ഞണ്ട്“ അമ്മ അപ്പുക്കുട്ടനെ കുലുക്കിയുണർത്തി. ഇന്നലെ രാത്രി വൈകിയാണു കിടന്നത്. എന്നിട്ടും കാലത്തു തന്നെ വിളിച്ചുണർത്തിയതിൽ അപ്പുക്കുട്ടനു ദേഷ്യം തോന്നി. “അമ്മ ഒന്നു പോയേ. ഒന്നാന്തി നാളെ കേറാം” അപ്പുക്കുട്ടൻ വീണ്ടും കിടക്കപ്പായിൽ ചുരുണ്ടു കൂടി. അമ്മ തിരിച്ചുപോയി. പക്ഷേ, വീണ്ടും കിടന്ന അപ്പുക്കുട്ടനെ നിദ്രാദേവി അനുഗ്രഹിച്ചില്ല.…
View More ശിക്കാരി – 1