മായയും അവിദ്യയും തമ്മിലുള്ള ബന്ധമെന്ത്?

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.



അവിദ്യയും മായയും വ്യത്യസ്തമാണെന്ന നിലപാട് ചില പൗരാണിക വേദാന്തികൾ എടുത്തിട്ടുണ്ട്. എന്നാൽ അവ തമ്മിൽ ഭിന്നതയില്ല എന്നാണ് ശങ്കരഭാഷ്യത്തിൽ നിന്നു മനസ്സിലാകുന്നത്.

അവിദ്യയും മായയും ഒന്നാണ്. അവിദ്യ വ്യക്തിതലത്തിൽ നിൽക്കുമ്പോൾ അവിദ്യ, അജ്ഞാനം എന്നിങ്ങനെ വിളിക്കപ്പെടുന്നു. അവിദ്യ ബ്രഹ്മതലത്തിൽ നിൽക്കുമ്പോൾ മായ എന്നു അറിയപ്പെടുന്നു. മായ – അവിദ്യ വിഭജനം, ആശയം മനസ്സിലാക്കാൻ വേണ്ടിയുള്ളത് മാത്രമാണ്. ഒരു ഉദാഹരണം വഴി പറയാം.

ഒരു വനത്തിൽ ധാരാളം വൃക്ഷങ്ങൾ ഉണ്ടാകുമല്ലോ. വനം എന്നത് വൃക്ഷങ്ങളുടെ സഞ്ചയമാണ്. ഒപ്പം, വനത്തിലെ ഓരോ വൃക്ഷത്തിനും അതിന്റേതായ വ്യക്തിത്വവുമുണ്ട്. ഇവിടെ, വനത്തെ നമുക്ക് മായ ആയും, വനത്തിലെ ഓരോരോ വൃക്ഷങ്ങളെ അവിദ്യയായും കണക്കാക്കാം. അവിദ്യയുടെ ഒരു ബൃഹദ്‌രൂപമായി മായയെ കരുതുക.

ഓരോ മോക്ഷാർത്ഥിയും അടിസ്ഥാനപരമായി ബ്രഹ്മം തന്നെയാണ് (സർവ്വം ഖലു ഇദം ബ്രഹ്മം). അപ്പോൾ അവരിലുള്ള അവിദ്യയെ കൂടി കണക്കിലെടുക്കുമ്പോൾ ബ്രഹ്മം – മായ സമവാക്യം തന്നെയാണ് ഓരോ മോക്ഷാർത്ഥിയിലും (ഓരോ മനുഷ്യനിലും) ഉള്ളതെന്നു കാണാം. മോക്ഷാർത്ഥിയുടെ / നമ്മുടെ സ്വാഭാവിക മോക്ഷനില മറച്ചു പിടിക്കുന്ന ഒരു ആവരണമാണ് അവിദ്യ. ശ്രവണ – മനന – നിദിധ്യാസന മൂലം അവിദ്യ എന്ന ആവരണം നീങ്ങി മാറുമ്പോൾ മോക്ഷാർത്ഥി / മനുഷ്യർ അവരവരിലെ സ്വാഭാവിക മോക്ഷാവസ്ഥ മനസ്സിലാക്കി ബ്രഹ്മസാക്ഷാത്‌കാരം നേടുന്നു.

Read More ->  ദിമാവ്‌പൂരിലെ സർപഞ്ച് – 4: രാത്രീഞ്ചരൻ

അഭിപ്രായം എഴുതുക