ഹിന്ദുമതത്തിന്റെ ആധാര തത്ത്വം

ഈ ലോകത്തിലുള്ള എല്ലാത്തിനേയും നമുക്ക് ദ്രവ്യം (Physical / Matter), മനസ്സ് (Mental / Mind) എന്നിങ്ങനെ രണ്ടായി തരം തിരിക്കാമെന്നു മുൻ അദ്ധ്യായത്തിൽ പറഞ്ഞുവല്ലോ. ഇപ്രകാരമല്ലാതെ, വിജ്ഞാന സംബന്ധിയായ വിഭജനവും സാധ്യമാണ് (Epistemological Division). അവ മൂന്നാണ്. 1. ജ്ഞാനി (അറിയുന്നവർ / Knower / Subject).2. ജ്ഞേയം (അറിയപ്പെടുന്നത് / Known / Object).3.…

View More ഹിന്ദുമതത്തിന്റെ ആധാര തത്ത്വം

ശ്രവണ – മനന – നിദിധ്യാസന

എല്ലാ ജീവികളോടും ബ്രഹ്മസാക്ഷാത്‌കാരം നേടാൻ ഉപനിഷത്ത് ഉദ്ബോധിപ്പിക്കുന്നു. അതിനുള്ള മാർഗവും ഉപനിഷത്ത് നിർദ്ദേശിക്കുന്നു: ‘ശ്രവണ – മനന – നിദിധ്യാസന’. എന്താണ് ഈ വരിയുടെ അർത്ഥം? മോക്ഷാർത്ഥി ബ്രഹ്മസാക്ഷാത്കാരത്തിനു മൂന്ന് ഘട്ടങ്ങളിലൂടെ കടന്നു പോകണം. അതാണ് ഇവിടെ സൂചിതം.

View More ശ്രവണ – മനന – നിദിധ്യാസന

പരമാർത്ഥിക സത്യം, വ്യവഹാരിക സത്യം എന്നതുകൊണ്ടു അർത്ഥമാക്കുന്നതെന്ത് ?

എല്ലാ ദാർശനിക ഗ്രന്ഥങ്ങളിലും പരാമർശിക്കപ്പെടുന്ന ചില സവിശേഷ പദങ്ങളുണ്ട്. ഇവയിൽ ചിലത് ആത്മീയനിലകളെ സൂചിപ്പിക്കുന്നതാണെങ്കിൽ, മറ്റു ചിലവ താത്വിക നിലപാടുകളെ പ്രതിനിധാനം ചെയ്യുന്നു. ഇത്തരം പദാവലികളെ പറ്റി ഏകദേശ ധാരണ ദാർശനിക കുതുകികൾക്കു അവശ്യമാണ്. ഈ അദ്ധ്യായത്തിൽ ദാർശനിക മേഖലയിൽ ഏറ്റവുമധികം പരാമർശിക്കപ്പെടുന്ന രണ്ട് പദങ്ങളുടെ – പരമാർത്ഥികം, വ്യവഹാരികം – അർത്ഥം വിശദീകരിക്കുന്നു. പരമാർത്ഥിക…

View More പരമാർത്ഥിക സത്യം, വ്യവഹാരിക സത്യം എന്നതുകൊണ്ടു അർത്ഥമാക്കുന്നതെന്ത് ?

‘അവിദ്യ’ എന്ന തത്ത്വം ഉപനിഷത്തിൽ

ഉപനിഷത്ത് വായിക്കുന്നവർക്കു ഒരുപക്ഷേ ഒരു ഘട്ടത്തിൽ അല്പം ആശയക്കുഴപ്പം തോന്നാം. — ഉപനിഷത്ത് ബ്രഹ്മം സാക്ഷാത്‌കരിക്കാൻ ആഹ്വാനം ചെയ്യുന്നു.— അതേ സമയം, ‘നീ തന്നെയാണ് ബ്രഹ്മം’ എന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.— നാം സ്വയമേവ ബ്രഹ്മം ആണെങ്കിൽ പിന്നെ എന്തിനു ബ്രഹ്മം സാക്ഷാത്‌കരിക്കണം? മേൽപ്പറഞ്ഞതിൽ വൈരുദ്ധ്യമുണ്ടെന്ന് തോന്നാമെങ്കിലും സത്യത്തിൽ അങ്ങിനെയല്ല കാര്യങ്ങൾ. എന്തുകൊണ്ട്? ഉപനിഷത്ത് പ്രകാരം എല്ലാ…

View More ‘അവിദ്യ’ എന്ന തത്ത്വം ഉപനിഷത്തിൽ

പഞ്ചഭൂതങ്ങൾ ഭാരതീയ – ഗ്രീക്ക് ദർശനങ്ങളിൽ

പൗരാണിക ലോകത്ത് നിലനിന്നിരുന്ന വിവിധ തത്ത്വജ്ഞാന ധാരകളെ പറ്റി കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടന്ന കാലഘട്ടമാണ് ACE 1800 മുതൽ. എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടെന്നു കരുതിയ ദാർശനിക കൃതികൾ ഇക്കാലത്തു കണ്ടുകിട്ടുകയും, അവ കൂടുതൽ വിജ്ഞാന കുതുകികളെ തത്ത്വജ്ഞാന മേഖലയിലേക്കു ആകർഷിക്കുകയും ചെയ്തു. ക്രമേണ തത്ത്വജ്ഞാന പഠനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിന്നിരുന്ന ദർശനങ്ങളെ പരസ്പരം താരതമ്യം…

View More പഞ്ചഭൂതങ്ങൾ ഭാരതീയ – ഗ്രീക്ക് ദർശനങ്ങളിൽ

ലേഖനം 6 — പ്രപഞ്ചസൃഷ്‌ടി വാദത്തിലെ അപാകതകൾ

ദൈവങ്ങൾക്കു സർവ്വസാധാരണമായി കൽപ്പിച്ചു നൽകാറുള്ള മൂന്ന് ഗുണങ്ങളാണ് സർവ്വവ്യാപി (Omnipresent), സർവ്വജ്ഞാനി (Omniscient), സർവ്വശക്തൻ (Omnipotent), എന്നിവ. ഇവയെ ത്രൈഗുണങ്ങൾ എന്നു വിളിക്കാം. ഭാരതത്തിൽ ഋഗ്‌വേദകാലം മുതലേ ദൈവങ്ങൾക്കു ത്രൈഗുണങ്ങൾ കല്പിച്ചു പോന്നിട്ടുണ്ട്. മഹായാന ബുദ്ധിസത്തിൽ ശ്രീബുദ്ധനും ത്രൈഗുണങ്ങൾ ഉണ്ട്. ത്രൈഗുണങ്ങൾ ഇല്ലാത്ത ദൈവം, ദൈവമാകില്ലെന്നതാണ് പൊതുവെ കണ്ടുവരുന്ന രീതി.

View More ലേഖനം 6 — പ്രപഞ്ചസൃഷ്‌ടി വാദത്തിലെ അപാകതകൾ

ലേഖനം 3. വിവിധ മോക്ഷ-മാർഗങ്ങൾ

പൗരാണിക ഭാരതത്തിൽ നിലനിന്നിരുന്ന മോക്ഷ-മാർഗങ്ങൾ നാലാണ്. ഭാരതീയ ദർശന ധാരകളുടെ വികാസത്തിനൊപ്പം നിലവിൽ വന്ന കർമ്മ മാർഗം, ജ്ഞാന മാർഗം, ഭക്തി മാർഗം എന്നിവ ആദ്യ മൂന്നെണ്ണത്തിനെ കുറിക്കുന്നു. ഉപനിഷത്ത് കാലംമുതൽ നിലവിലിരുന്നതും, പതജ്ഞലി മഹർഷി ക്രോഢീകരിച്ചതുമായ ധ്യാന-മാർഗമാണ് നാലാമത്തേത്. 

View More ലേഖനം 3. വിവിധ മോക്ഷ-മാർഗങ്ങൾ

ലേഖനം 2 — തത്ത്വജ്ഞാന ധാരകളുടെ വിഭജനം

വിവിധ ഭാരതീയ ദർശന ധാരകൾ പ്രകാരം പ്രപഞ്ചത്തിൽ ഒന്നോ അതിലധികമോ പരമാർത്ഥ സത്യങ്ങൾ ഉണ്ട്. ഏതൊന്നാണോ സ്വന്തം നിലനിൽപ്പിനായി മറ്റുള്ള ഒന്നിനേയും ആശ്രയിക്കാതിരിക്കുന്നത് അതിനെ ‘പരമാർത്ഥ സത്യം’ എന്നു പറയുന്നു. എല്ലാ ഭാരതീയ ദർശനവും ഒരു പരമാർത്ഥ സത്യത്തെയെങ്കിലും അംഗീകരിക്കുന്നുണ്ട്.

View More ലേഖനം 2 — തത്ത്വജ്ഞാന ധാരകളുടെ വിഭജനം

ലേഖനം 1 — ഭാരതീയ ദർശനങ്ങളുടെ ആവിർഭാവം

പ്രപഞ്ചത്തിന്റെ ഉൽഭവത്തേയും പ്രകൃതത്തേയും അന്വേഷണ ബുദ്ധിയോടെ വിലയിരുത്തുന്ന ഒരു പ്രശസ്ത സൂക്തം ഋഗ്‌വേദയിൽ ഉണ്ട്. പ്രപഞ്ചം എവിടെനിന്ന് വന്നു, ഒരു പരമമായ ശക്തിയാണോ പ്രപഞ്ചത്തിനു കാരണഭൂവായി വർത്തിച്ചത്, ആണെങ്കിൽ എന്നാണ് സൃഷ്ടി-കർമ്മം നടന്നത്., തുടങ്ങിയ ചോദ്യങ്ങൾ സൂക്തത്തിൽ ഉന്നയിക്കപ്പെടുന്നു.

View More ലേഖനം 1 — ഭാരതീയ ദർശനങ്ങളുടെ ആവിർഭാവം

ശ്രീബുദ്ധനും വേദങ്ങളും

ചോദ്യം: ശ്രീബുദ്ധൻ എന്തുകൊണ്ട് വേദങ്ങളെ എതിർത്തു?

ഉത്തരം: വേദങ്ങൾ അവയുടെ ശുദ്ധാർത്ഥത്തിൽ നിന്നു വ്യതിചലിച്ചു, ഈ വ്യതിചലനം മൃഗബലി പോലുള്ളവ പ്രവൃത്തികളുടെ ഫലസിദ്ധിയെ സാധൂകരിക്കാൻ ഉപയോഗിച്ചു എന്നീ വാദങ്ങളാലാണ് ശ്രീബുദ്ധൻ വേദങ്ങളെ എതിർക്കുന്നത്. ശ്രീബുദ്ധന്റെ സിദ്ധാന്തങ്ങളെ വേദങ്ങൾ അംഗീകരിക്കുന്നില്ല എന്നതും എതിർപ്പിനു കാരണമായി.

View More ശ്രീബുദ്ധനും വേദങ്ങളും

ആർഷദർശനങ്ങൾ – പുതിയ പുസ്തകം

എന്റെ മൂന്നാമത്തെ പുസ്തകം പുറത്തിറങ്ങിയിരിക്കുന്നു. പേര് – ആർഷദർശനങ്ങൾ! ഫിലോസഫി/ദർശനം ആണ് വിഷയം. ഭാരതീയ ദർശനങ്ങളിൽ (പ്രത്യേകിച്ചും അദ്വൈതവേദാന്തം) ഊന്നിയുള്ള 17 ലേഖനങ്ങളുടെ സമാഹാരം. നവ പുസ്തക പ്രസാധകരിൽ ശ്രദ്ധേയരായ ‘ബുദ്ധ ബുക്ക്സ്’ പബ്ലിഷ് ചെയ്തിരിക്കുന്നു. 120 രൂപയാണ് വില. 160 പേജുകൾ. പുസ്തകം വാങ്ങാൻ 9947254570 എന്ന നമ്പറിലേക്കു “AD-space-Address with Pin Code”…

View More ആർഷദർശനങ്ങൾ – പുതിയ പുസ്തകം

ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും [Full Article, Print Format]

Hi everyone, ഞാൻ എഴുതിയ “ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും” എന്ന ദീർഘ ലേഖനം ഡിസംബർ – ജനുവരി മാസങ്ങളിൽ, നാല് ലക്കങ്ങളിലായി ‘കേസരി വാരിക’ പ്രസിദ്ധീകരിച്ചു. അവയുടെ സ്കാൻ കോപ്പികൾ ഒരു പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കുക. (Or Download Link => https://drive.google.com/file/d/0B8tPMBPQ_iIUYXFtaGN1aDA4Mjg/view?pref=2&pli=1 ) Download All Pages from Here.…

View More ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും [Full Article, Print Format]

ഉപനിഷത്തും മഹായാന ബുദ്ധിസവും: അശ്വഘോഷന്റെ പ്രാധാന്യം

ബൗദ്ധ ദർശനത്തെ സംബന്ധിക്കുന്ന പുസ്തകങ്ങളിൽ മഹായാന ബുദ്ധിസത്തിന്റെ സ്ഥാപകനായി പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത് മധ്യമക ആചാര്യനായ നാഗാർജുനനെയാണ്. ഇതിൽ തെറ്റില്ലെങ്കിലും, ഈ പ്രസ്താവം പൂർണമായും ശരിയല്ല. കാരണം നാഗാർജുനന്റെ പല സിദ്ധാന്തങ്ങളുടെയും മൂലം അശ്വഘോഷൻ എന്ന ദാർശനികനിലാണ്. അശ്വഘോഷന്റെ ‘The Awakening of faith in Mahayana’ എന്ന പുസ്തകത്തിൽ മഹായാന ദർശനത്തിന്റെ ബീജങ്ങൾ എല്ലാം അടങ്ങിയിരിക്കുന്നു.…

View More ഉപനിഷത്തും മഹായാന ബുദ്ധിസവും: അശ്വഘോഷന്റെ പ്രാധാന്യം

ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും – 3

സത്യത്തിന്റെ / യാഥാർത്ഥ്യത്തിന്റെ രണ്ട് തലങ്ങൾ[1]:- ഉപനിഷത്തിൽ സൂചിപ്പിച്ചിട്ടുള്ള പരമാർത്ഥ സത്യത്തിന്റെ രണ്ട് തലത്തെ ശ്രീബുദ്ധനും പരോക്ഷമായി അംഗീകരിക്കുന്നു. ബുദ്ധൻ താൻ പ്രാപിച്ച ‘ഉയർന്ന നില’യെ പറ്റി പറയുന്നത് ശ്രദ്ധിക്കുക. ബ്രഹ്മജ്വാല സൂത്രത്തിൽ നിന്നു എടുത്തെഴുതുന്നു. “These, O brethren, are those other things, profound, difficult to realize, hard to understand,…

View More ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും – 3

ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും – 2

അനാത്മ-വാദം:- ലോകത്തിലുള്ള വസ്തുക്കൾക്കെല്ലാം പരസ്പരാശ്രിത നിലനിൽപ്പേയുള്ളൂ എന്ന ബുദ്ധതത്വത്തിന്റെ സ്വാഭാവിക പരിണതിയാണ് അനാത്മ-വാദം അഥവാ ആത്മാവ് ഇല്ല എന്ന വാദം. ബുദ്ധനു മുമ്പ് ഭാരതീയ ദർശനങ്ങൾ, ചാർവാകർ ഒഴികെ, ആത്മാവിനെ അനാദിയും മാറ്റങ്ങൾക്കു വഴങ്ങാത്ത സ്ഥിരമായ ഒന്നായുമാണ് കണക്കാക്കിയിരുന്നത്. എന്നാൽ ലോകത്തിലുള്ളതെല്ലാം മാറ്റങ്ങൾക്കു വിധേയമാണ് എന്ന ബുദ്ധതത്വം സ്വീകരിക്കുമ്പോൾ മാറ്റങ്ങൾക്കു വിധേയമല്ലാത്ത ആത്മാവിനേയും അതിൽ ഊന്നിയുള്ള ആത്മവിചാരങ്ങളേയും നിരസിക്കാതെ വേറെ വഴിയില്ല.…

View More ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും – 2

ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും – 1

മുമ്പേ നടന്നു പോയ ദാർശനിക മഹാരഥന്മാരുടെ ചിന്തകൾ സ്വീകരിക്കുകയും, സ്വപ്രയത്നത്താൽ ആ ചിന്തകളെ പുനരുദ്ധരിച്ച് പുതിയ വിതാനത്തിലേക്കു ഉയർത്തി പ്രതിഷ്ഠിക്കുകയും ചെയ്യുന്നത് ഭാരതീയ ദാർശനികരുടെ പൊതുവായ രീതിയാണ്. ഇപ്രകാരമുള്ള പുനരുദ്ധാരണത്തിനിടയിൽ ഇക്കൂട്ടർ മാതൃ ദാർശനിക ധാരയിൽ നിന്നു ഒരുപക്ഷേ അകന്ന് പുതിയ ഒരു ദാർശനിക ശാഖ തന്നെ രൂപീകരിച്ചേക്കാം. പുതിയ ആശയങ്ങളുടെ സാന്നിധ്യം ഇത്തരമൊരു മാറ്റം…

View More ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും – 1

ലേഖനം 4 — ഭാരതീയ ദർശനത്തിലെ പ്രമാണങ്ങൾ

ഭാരതീയ തത്ത്വചിന്തയെ പറ്റിയുള്ള ഏത് ഗ്രന്ഥത്തിലും വിവിധ ‘വിജ്ഞാന സ്രോതസ്സ്’-കളെ (സംസ്കൃതത്തിൽ, പ്രമാണം) കുറിച്ചു പ്രതിപാദിക്കേണ്ടതുണ്ട്. കാരണം ബാഹ്യലോകവുമായി തത്ത്വചിന്ത വളരെ ഇഴപിരിഞ്ഞു കിടക്കുകയാണ്. ബാഹ്യലോകത്തെ കുറിച്ചു ശരിയായ വിവരങ്ങൾ ലഭിച്ചാലേ തത്ത്വചിന്തക്കു മുന്നോട്ടു പോകാനാകൂ എന്ന അവസ്ഥ. ഭാരതീയ ദർശനങ്ങൾ ഇതിനു വിവിധ രീതികൾ അവലംബിച്ചു വരുന്നു. ബാഹ്യലോകത്തെ കുറിക്കുന്ന ശരിയായ അറിവ് ലഭിക്കാൻ ദാർശനികർ…

View More ലേഖനം 4 — ഭാരതീയ ദർശനത്തിലെ പ്രമാണങ്ങൾ

യോഗയും ദൈവവും

ഹിന്ദുമതത്തിന്റെ പ്രചാരണ വാഹനമാണ് യോഗ എന്ന തെറ്റിദ്ധാരണയെ ഇല്ലാതാക്കുന്നതിനുള്ള ഒരു ചെറിയ ഉദ്യമമാണ് ഈ പോസ്റ്റ്. വായിക്കുക. യോഗയെ സംബന്ധിച്ച ഏതൊരു വിശകലനവും സാംഖ്യ ഫിലോസഫിയിലാണ് തുടങ്ങേണ്ടത്. കാരണം ഈ രണ്ടു ഫിലോസഫികൾ തമ്മിൽ കാര്യമായ വേർതിരിവുകൾ ഇല്ല. സാംഖ്യ സിസ്റ്റം മോക്ഷത്തിലെത്തേണ്ടത് എങ്ങിനെയെന്നു സിദ്ധാന്തിക്കുന്നു. യോഗ സിസ്റ്റം ഈ സിദ്ധാന്തങ്ങളെ പ്രയോഗത്തിൽ വരുത്തി യോഗിയെ…

View More യോഗയും ദൈവവും