തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. ഹൈസ്കൂൾ, കോളേജ് വിദ്യാഭ്യാസത്തിനു ശേഷം മോഡൽ പോളിടെക്നിക്കിൽ നിന്നു കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റെനൻസിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. Cisco Systems, Microsoft Inc, Sun Microsystems, Google Cloud, Hashicorp എന്നീ കമ്പനികളുടെ ഐടി സർട്ടിഫിക്കേഷനുകൾ. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. അവിവാഹിതനാണ്. 13 വയസ്സു മുതൽ 45% ശ്രവണന്യൂനത ഉണ്ട്.

സുനിൽ ഉപാസന പ്രധാനമായും അഞ്ച് വിഷയങ്ങളിൽ എഴുതുന്നു. ഉപാസനയുടെ എല്ലാ പുസ്‌തകങ്ങളും ഇവിടെ ലഭ്യമാണ്.

1. കക്കാടിന്റെ പുരാവൃത്തം

ഈ ശ്രേണിയിൽ വരുന്ന എഴുത്തുകളിൽ അദ്ദേഹത്തിന്റെ ഗ്രാമത്തിലെ നാടൻ കഥാപാത്രങ്ങൾ രംഗത്തു വരുന്നു. ഇത്തരത്തിലെ 16 കഥകൾ ഉൾക്കൊള്ളുന്ന ‘കക്കാടിന്റെ പുരാവൃത്തം’ എന്ന പുസ്തകം ഡിസി ബുക്ക്സ് 2014 ഏപ്രിലിൽ പ്രസിദ്ധീകരിച്ചു. ഈ പുസ്തകം കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ എൻഡോവ്‌മെന്റ് പുരസ്കാരത്തിനു 2018-ൽ അർഹമായി.

കക്കാടിന്റെ പുരാവൃത്തം” വാങ്ങാൻ താഴെയുള്ള മാർഗങ്ങൾ സ്വീകരിക്കാം.

2. ഭാരതീയ ദാർശനിക ലേഖനങ്ങൾ: –

ഇന്ത്യൻ ഫിലോസഫിയിൽ അതിയായ താല്പര്യമുള്ള സുനിൽ ഉപാസന ഫിലോസഫിയിൽ ബിഎ ബിരുദധാരിയാണ്. കോൺഫറൻസുകളിൽ ഫിലോസഫി പേപ്പറുകളും അവതരിപ്പിച്ചിട്ടുണ്ട്. “ആർഷ ദർശനങ്ങൾ” ആദ്യത്തെ ദാർശനിക പുസ്തകമാണ്. പബ്ലിഷർ – ബുദ്ധ ബുക്ക്സ്. 

“ആർഷദർശനങ്ങൾ” വാങ്ങാൻ താഴെയുള്ള ലിങ്കുകൾ സന്ദർശിക്കുക.

3. ഒരു ബധിരന്റെ ആത്മകഥാ കുറിപ്പുകൾ: –

സുനിൽ ഉപാസന ഭാഗികമായി ശ്രവണ ന്യൂനതയുള്ള വ്യക്തിയാണ്. 13 വയസ്സു മുതൽ അദ്ദേഹത്തിനു 45% ശ്രവണ ന്യൂനതയുണ്ട്. തന്മൂലം അദ്ദേഹത്തിനു വൈകല്യമുള്ളവരുടെ ജീവിതവും മനസ്സും പരിചിതമാണ്. വിദ്യാഭ്യാസ – തൊഴിൽ രംഗത്ത് ശ്രവണന്യൂനത എപ്രകാരം പ്രതികൂലമായി ബാധിച്ചെന്ന് ആത്മകഥാ കുറിപ്പുകളിൽ അദ്ദേഹം എഴുതിയിടുന്നു. ഇതുവരെ എഴുതിയ 22 ആത്മകഥാ കുറിപ്പുകൾ ഒരിക്കൽ പുസ്തകമായി പുറത്തിറങ്ങുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു.

4. കഥകൾ: –

നർമവും ഫിലോസഫിയും കൂടാതെ ഗൗരവതരമായ കഥകളും സുനിൽ ഉപാസന രചിച്ചിട്ടുണ്ട്. മരണദൂതൻ, മുറിച്ചുണ്ടുള്ള പെൺകുട്ടി, ദിമാവ്‌പൂരിലെ സർപഞ്ച്, ബൊമ്മനഹള്ളിയിലെ പോസ്റ്റുമാൻ., തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രമുഖ രചനകളാണ്.

ആദ്യ കഥാസമാഹാരം ‘ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ’ 2020 ആഗസ്റ്റിൽ പുറത്തിറങ്ങി. പബ്ലിഷർ – ലോഗോസ് ബുക്ക്‌സ്.

“ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ” വാങ്ങാൻ താഴെയുള്ള ലിങ്കുകൾ സന്ദർശിക്കുക.

5. ദിമാവ്‌പൂരിലെ സർപഞ്ച്: –

Netflix, Amazon Series പോലെ ചിത്രീകരിക്കാവുന്ന മലയാളത്തിലെ ആദ്യത്തെ ‘സീരിയസ് നോവൽ’. ഇതേപേരിൽ എഴുതിയ കഥയുടെ വികസിത രൂപം.



പുസ്തകങ്ങൾ:-

1. ദിമാവ്‌പൂരിലെ സർപഞ്ച് (ലോഗോസ് ബുക്ക്സ്, പട്ടാമ്പി).

മീററ്റ് പശ്ചാത്തലമായി വരുന്ന ഡിറ്റക്ടീവ് നോവൽ.


1. ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ (ലോഗോസ് ബുക്ക്സ്, പട്ടാമ്പി).

ബാംഗ്ലൂർ നഗരം പശ്ചാത്തലമായി വരുന്ന മലയാളത്തിലെ ആദ്യത്തെ കഥാസമാഹരം.


1. കക്കാടിന്റെ പുരാവൃത്തം (ഡിസി ബുക്ക്സ്, കോട്ടയം).

കേരള സാഹിത്യ അക്കാദമിയുടെ (2016-ലെ) ചെറുകഥയ്‌ക്കുള്ള ഗീത ഹിരണ്യൻ എൻഡോവ്‌മെന്റ് പുരസ്കാരം ലഭിച്ച കൃതി.

Kakkadinte Puravrutham.jpg

2. ആർഷദർശനങ്ങൾ (ബുദ്ധ ബുക്ക്സ്, അങ്കമാലി).

Arsha Darsanangal.jpg