VOID NICHES: Autobiographical Notes Of A Hearing Disabled BY Sunil Upasana (New Book!)

ആത്മകഥാ കുറിപ്പുകൾ എഴുതി തുടങ്ങിയത് 2012-ലാണ്. ആദ്യശ്രമത്തിൽ 15 അദ്ധ്യായങ്ങൾ എഴുതി “ചില അറിയപ്പെടാത്ത ഏടുകൾ” എന്ന പേരിൽ 2015-ൽ പ്രസിദ്ധീകരിച്ചു. ഒരു വർഷത്തിനുള്ളിൽ കോപ്പികൾ തീർന്നെങ്കിലും വീണ്ടും പ്രസിദ്ധീകരിച്ചില്ല. (ഇപ്പോഴും മലയാളം വെർഷൻ പ്രിന്റിൽ ഇല്ല). അതിനു കാരണമുണ്ട്. ആദ്യബുക്കിന്റെ അവസാന അദ്ധ്യായം അവസാനിക്കുന്നത് പ്രതീക്ഷയിൽ ആണ് — ഭാവിയിൽ ഒരു നല്ല ജോലി കിട്ടുമെന്ന പ്രതീക്ഷയിൽ. രണ്ടാമത്തെ പുസ്തകത്തിൽ / എഡിഷനിൽ അത്തരം പ്രതീക്ഷയിൽ അവസാന അദ്ധ്യായം അവസാനിക്കരുതെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. കൂടാതെ ആദ്യശ്രമത്തിൽ എഴുതിയവ ആയതിനാൽ കുറച്ച് പ്രധാന കാര്യങ്ങൾ എഴുതാൻ ബാക്കിയുണ്ടായിരുന്നു. അവ കൂടി എഴുതി പൂർത്തിയാക്കിയ ശേഷം വീണ്ടും പ്ര സിദ്ധീകരിക്കാമെന്നായിരുന്നു ധാരണ. വീണ്ടും എഴുതാൻ സമയവും സൗകര്യവും ലഭിക്കുന്നത് 2021-ൽ ആണ്. പ്രതീക്ഷ പൂവണിഞ്ഞ ശേഷം. അപ്പോൾ അതിനകം സംഭവിച്ച മറ്റു കാര്യങ്ങൾ കൂടി എഴുതിയിട്ടു.

ഇംഗ്ലീഷ് തർജ്ജമ ആയിരുന്നു എനിക്ക് വേണ്ടിയിരുന്നത്. അതുകൊണ്ട് മലയാളത്തിൽ എഴുതി പൂർത്തിയാക്കിയ ശേഷം കഴിവുള്ള ഒരു വിവർത്തകയെ/നെ തേടി നടന്നു. അത് ചെന്നെത്തിയത് ജോതി മഹാദേവനിൽ ആണ്. അവർ എന്റെ എഴുത്തിന്റെ ആത്മാംശം ഒട്ടും ചോരാതെ ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തു. ഞാൻ അവരോടു വളരെയധികം കടപ്പെട്ടിരിക്കുന്നു.

പുസ്തകപ്രകാശനം ബെംഗളുരുവിൽ ഇന്ദിര നഗറിലെ പ്രശസ്ത പുസ്തകശാലയായ ‘ആട്ട ഗളാട്ട’ (Atta Galatta) -യിൽ വച്ച് നടന്നു. മലയാളം – കന്നഡ സാഹിത്യ അക്കാദമി അവാർഡുകൾ നേടിയിട്ടുള്ള പ്രശസ്ത സാഹിത്യകാരൻ ശ്രീ. സുധാകരൻ രാമന്തളി, ചന്ദ്രശേഖർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് എന്ന പ്രമുഖ സ്ഥാപനത്തിന്റെ പ്രിൻസിപ്പൾ ആയ ശ്രീമതി രശ്മി ഭട്ടിനു പുസ്തകം കൈമാറി പ്രകാശന കർമ്മം നിർവഹിച്ചു. ചടങ്ങിൽ ജോതി മഹാദേവൻ പങ്കെടുത്തു. ഇന്ത്യയിൽ വികലാംഗ മേഖലയിലെ ഏറ്റവും വലിയ വളണ്ടിയർ കൂട്ടായ്മയായ The Inclusion Movement-ന്റെ സ്ഥാപകനായ ശ്രീ വിഷ്‌ണു സോമനും, ഇന്ത്യയിലെ വിവിധ നഗരങ്ങളിലുള്ള ബധിരരുടെ കൂട്ടായ്മയായ Deaf Bookwave-ന്റെ സ്ഥാപകനായ ശ്രീ പർമീതും പരിപാടിയിൽ സന്നിഹിതരായിരുന്നു.

പുസ്തകം വാങ്ങാൻ ആമസോൺ ലിങ്ക് ഉപയോഗിക്കുക. പ്രിന്റഡ് വെർഷനും ഇ-ബുക്ക് വെർഷനും ലഭ്യമാണ്. VOID NICHES: Autobiographical Notes Of A Hearing DisabledPrinted Version | E-Book

ചടങ്ങിന്റെ ഫോട്ടോകൾ താഴെ.


അഭിപ്രായം എഴുതുക