ദിമാവ്‌പൂരിലെ സർപഞ്ച് – പ്രകാശന ചടങ്ങിലൂടെ

മലയാളത്തിലെ യുവഎഴുത്തുകാരിൽ ശ്രദ്ധേയനായ സുനിൽ ഉപാസനയുടെ നാലാമത്തെ പുസ്തകം “ദിമാവ്‌പൂരിലെ സർപഞ്ച്” (സാഹസിക നോവൽ) പ്രകാശനം ചെയ്തു. ഇന്ദിരാനഗർ റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത മലയാളം നോവലിസ്റ്റായ ശ്രീ പി. കണ്ണൻകുട്ടി പ്രകാശനകർമ്മം നിർവഹിച്ചു. ബാഗ്ലൂർ – ഹൊറമാവിൽ ‘Bookceratops’ എന്ന മലയാളം ലൈബ്രറി നടത്തുന്ന ഷിനി അജിത് ആദ്യപ്രതി ഏറ്റുവാങ്ങി. കേന്ദ്രസാഹിത്യ…

View More ദിമാവ്‌പൂരിലെ സർപഞ്ച് – പ്രകാശന ചടങ്ങിലൂടെ

പുസ്തക പ്രകാശനം – ‘ദിമാവ്‌പൂരിലെ സർപഞ്ച്’

സുഹൃത്തുക്കളേ… “ദിമാവ്‌പൂരിലെ സർപഞ്ച്” പ്രകാശനത്തിനു തയ്യാറാവുകയാണ്. പരുത്തിപ്പുള്ളിയുടെ കഥാകാരനായ പി കണ്ണൻകുട്ടി പ്രകാശന കർമ്മം നിർവഹിക്കും. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളി മുഖ്യാതിഥി ആയിരിക്കും. വേദി: റോട്ടറി ക്ലബ് ഹാൾ, ഇന്ദിരാ നഗർ, ബെംഗളുരു. തിയതി: 18 ഡിസംബർ 2022, വൈകീട്ട് 4 മുതൽ 6 വരെ. ഏവർക്കും സ്വാഗതം Hello…

View More പുസ്തക പ്രകാശനം – ‘ദിമാവ്‌പൂരിലെ സർപഞ്ച്’

ത്രില്ലർ നോവൽ – ദിമാവ്‌പൂരിലെ സർപഞ്ച്

2011-ലാണ് ഞാൻ ജമ്മുവിലെ വൈഷ്ണോദേവി ക്ഷേത്രം സന്ദർശിക്കുന്നത്. കാരണം Richy Panicker എന്ന സുഹൃത്തായിരുന്നു. അദ്ദേഹം അക്കാലത്ത് ഉത്തർപ്രദേശിലെ മീററ്റിൽ ടെലികമ്മ്യൂണിക്കേഷൻ ഏരിയയിൽ വർക്ക് ചെയ്യുകയാണ്. ക്ഷേത്രം സന്ദർശിച്ച് തിരിച്ച് വരുന്ന വഴി എനിക്കു പണിക്കരുടെ ഫ്ലാറ്റിൽ 2-3 ദിവസം താമസിക്കേണ്ടിവന്നു. അവിടെ വച്ചാണ് ശ്യാം എന്ന് പേരുള്ള സഹായിയെ പരിചയപ്പെടുന്നത്. വിചിത്രമാം വിധം വിനയത്വം…

View More ത്രില്ലർ നോവൽ – ദിമാവ്‌പൂരിലെ സർപഞ്ച്

ദിമാവ്‌പൂരിലെ സർപഞ്ച് – 8: കൊല്ലൻ

വൈകുന്നേരം ഡെറാഡൂണിൽനിന്നു പണിക്കൽ എത്തി. ദേവ് മയങ്ങുകയായിരുന്നു. എഴുന്നേറ്റു കണ്ണു തുറന്നപ്പോൾ കണ്ടത് ബജ്ജിയും ചായയും ചൂടോടെ കഴിക്കുന്ന സുഹൃത്തിനെയാണ്. ദേവ് നിരാശനായി. പണിക്കർ ഉടനെയെങ്ങും തിരിച്ചു വരേണ്ടെന്നായിരുന്നു ആഗ്രഹം. ഇപ്പോളിതാ കഥാപാത്രം കൺമുന്നിൽ. ഇനിയെങ്ങിനെ യുവതിയെ കാണാൻ പോകും. പണിക്കർ കുശലം ചോദിച്ചു. “എങ്ങിനെയുണ്ട് ദേവ്. സുഖമാണോ ഇവിടെ?” ദേവ് ചിരിച്ചു. മനസ്സിലെ നിരാശ…

View More ദിമാവ്‌പൂരിലെ സർപഞ്ച് – 8: കൊല്ലൻ

ദിമാവ്‌പൂരിലെ സർപഞ്ച് – 7: ഇന്ദർസിങ് റാത്തോർ

അവിസ്മരണീയമായ അനുഭവം. രാത്രിയാത്രക്ക് ഇത്തരമൊരു പരിസമാപ്തി ദേവ് പ്രതീക്ഷിച്ചതേയില്ല. സുരനോടൊപ്പം യാത്ര തിരിക്കുമ്പോൾ വെറും യാത്രയേ ഉദ്ദേശിച്ചുള്ളൂ. പക്ഷേ ലഭിച്ചത് ആവേശകരമായ ഒരു ലൈംഗികാനുഭവം. ശരീരം അടിമുടി ഉണർന്നു. നഷ്ടപ്പെട്ട മാനസികോന്മേഷം ഇരട്ടി അളവിൽ തിരിച്ചുകിട്ടി. ഇന്നുവരെ നേരിട്ടിട്ടില്ലാത്ത തരം ആരോഗ്യമുള്ള സ്ത്രീശരീരത്തോടാണ് ഏറ്റുമുട്ടിയത്.

View More ദിമാവ്‌പൂരിലെ സർപഞ്ച് – 7: ഇന്ദർസിങ് റാത്തോർ

ദിമാവ്‌പൂരിലെ സർപഞ്ച് – 6: രാജ്ഞി

അഞ്ചാം ഭാഗം ഇവിടെ വായിക്കുക. രാത്രി. എങ്ങും കനത്ത ഇരുട്ട്. ചന്ദ്രന്റെ പൊടി പോലുമില്ല. സന്ധ്യക്കു ശേഷം സുരന്റെ സ്വഭാവം പതിവുപോലെ മാറിയിരുന്നു. ഇപ്പോൾ സുരൻ വെറും ഭൃത്യനല്ല; സർപഞ്ച് രാത്തോറിന്റെ വലംകയ്യാണ്. ആത്മവിശ്വാസം സ്ഫുരിക്കുന്ന ഭാവങ്ങളും ചലനങ്ങളുമായി സുരൻ ഹാളിൽ നിറഞ്ഞുനിന്നു. എന്നാൽ ദേവ് അസ്വസ്ഥനായിരുന്നു. കുഴപ്പം പിടിച്ച ഒരു പദ്ധതി രാത്രിയിൽ പ്രാവർത്തികമാക്കാനുണ്ട്.…

View More ദിമാവ്‌പൂരിലെ സർപഞ്ച് – 6: രാജ്ഞി

ദിമാവ്‌പൂരിലെ സർപഞ്ച് – 5: മാനസികരോഗി

നാലാം ഭാഗം ഇവിടെ വായിക്കുക. രാവിലെ ദേവ് ഉണർന്നപ്പോൾ പതിനൊന്നായി. ബെഡ്‌കോഫിയുമായി സുരൻ കട്ടിലിനരുകിൽ വന്നിരുന്നില്ല. പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ച ശേഷം ദേവ് ഹാളിലെത്തി. സുരൻ ചായ കൊണ്ടുവന്നു. അദ്ദേഹം പഴയപടി യജമാനഭക്തിയുള്ള ഭൃത്യനായി മാറിയിരുന്നു. ചായകപ്പ് മേശയിൽ വച്ച് ഒരിടത്തേക്കു സുരൻ മാറിനിന്നു. ഏതു ആജ്ഞയും ശിരസ്സാൽ വഹിക്കാൻ തയ്യാറായുള്ള നിൽപ്പ്. രാത്രിയിൽ പ്രകടിപ്പിച്ച…

View More ദിമാവ്‌പൂരിലെ സർപഞ്ച് – 5: മാനസികരോഗി

ദിമാവ്‌പൂരിലെ സർപഞ്ച് – 4: രാത്രീഞ്ചരൻ

മൂന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഹാളിൽ സുരൻ ടിവി കാണുകയാണ്. ഒരു ഹിന്ദി സിനിമ. സാന്നിധ്യം അറിയിക്കാൻ ദേവ് ചുമച്ചു. സുരൻ തിരിഞ്ഞു നോക്കിയ ശേഷം വീണ്ടും സിനിമയിൽ മുഴുകി. തന്റെ സാന്നിധ്യത്തിൽ സുരൻ വിനീതനാവുമെന്നും, ടിവി റിമോർട്ട് തരുമെന്നും ദേവ് കരുതിയിരുന്നു. പകൽ സമയത്തെ ഭവ്യസമീപനം വച്ചു നോക്കിയാൽ അങ്ങിനെ സംഭവിക്കേണ്ടതാണ്.…

View More ദിമാവ്‌പൂരിലെ സർപഞ്ച് – 4: രാത്രീഞ്ചരൻ

ദിമാവ്‌പൂരിലെ സർപഞ്ച് – 3: നുണയൻ

രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. രാവിലെ ഒമ്പതുമണിക്കു ഉണരുമ്പോൾ ട്രേയിൽ ചായയുമായി നിൽക്കുന്ന സുരനെയാണ് ദേവ് കണി കണ്ടത്. സുരൻ വന്നിട്ടു കുറച്ചു നേരമായെന്നു തോന്നി. ദേവ് അന്വേഷിച്ചു.“സമയം എത്രയായി?” സുരൻ മറുപടി പറഞ്ഞു. “എനിക്കു സമയം നോക്കാൻ അറിയില്ല സാബ്.” ദേവ് അൽഭുതപ്പെട്ടു. ഇക്കാലത്തും സമയം നോക്കാൻ അറിയാത്തവരോ! വെറുതെയല്ല സുരനേയും…

View More ദിമാവ്‌പൂരിലെ സർപഞ്ച് – 3: നുണയൻ

ദിമാവ്പൂരിലെ സർപഞ്ച് – 2: ഭൃത്യൻ

ഒന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. കാർ ഒരു ഫ്ലാറ്റിനു മുന്നിൽ നിന്നു. പണിക്കർ ഡിക്കി തുറന്നു ലാഗേജുകൾ പുറത്തെടുത്തു. ദേവ് പൈസ കൊടുത്തു ഡ്രൈവറെ മടക്കി അയച്ചു. അപ്പോൾ ഫ്ലാറ്റിന്റെ മുൻവാതിൽ തുറന്നു ഒരാൾ തിടുക്കത്തിൽ നടന്നു വന്നു. പണിക്കരുടെ വേലക്കാരനായിരുന്നു അത്. അദ്ദേഹം എല്ലാ പെട്ടികളും സ്വന്തം ചുമലിലേറ്റി. പണിക്കർ അന്വേഷിച്ചു.…

View More ദിമാവ്പൂരിലെ സർപഞ്ച് – 2: ഭൃത്യൻ

ദിമാവ്പൂരിലെ സർപഞ്ച് – 1: ആതിഥേയൻ

ഡൽഹിയിൽ നിന്നു മീററ്റിലേക്കു മൂന്നു മണിക്കൂർ നീണ്ട കാർ യാത്ര. യാത്രയുടെ ആരംഭത്തിൽ തന്നെ പണിക്കർ ഉറക്കത്തിലാണ്ടു. ഡ്രൈവർ ഒരു ബീഹാറിയായിരുന്നു. അദ്ദേഹം ഏതാനും കാര്യങ്ങൾ ദേവിനോടു ചോദിച്ചു. “സാർ എവിടെനിന്നു വരുന്നു?” “ബാംഗ്ലൂർ” “എന്താണ് ജോലി?” “ഐടി.” ഡ്രൈവറുടെ അടുത്ത ചോദ്യം അമ്പരപ്പിച്ചു. “വടക്കേ ഇന്ത്യക്കാരെ ഇഷ്ടമാണോ?” ദേവ് തിരുത്തി. “വടക്കേ ഇന്ത്യ അല്ല,…

View More ദിമാവ്പൂരിലെ സർപഞ്ച് – 1: ആതിഥേയൻ