ത്രില്ലർ നോവൽ – ദിമാവ്‌പൂരിലെ സർപഞ്ച്

2011-ലാണ് ഞാൻ ജമ്മുവിലെ വൈഷ്ണോദേവി ക്ഷേത്രം സന്ദർശിക്കുന്നത്. കാരണം Richy Panicker എന്ന സുഹൃത്തായിരുന്നു. അദ്ദേഹം അക്കാലത്ത് ഉത്തർപ്രദേശിലെ മീററ്റിൽ ടെലികമ്മ്യൂണിക്കേഷൻ ഏരിയയിൽ വർക്ക് ചെയ്യുകയാണ്. ക്ഷേത്രം സന്ദർശിച്ച് തിരിച്ച് വരുന്ന വഴി എനിക്കു പണിക്കരുടെ ഫ്ലാറ്റിൽ 2-3 ദിവസം താമസിക്കേണ്ടിവന്നു. അവിടെ വച്ചാണ് ശ്യാം എന്ന് പേരുള്ള സഹായിയെ പരിചയപ്പെടുന്നത്. വിചിത്രമാം വിധം വിനയത്വം മുഖമുദ്രയാക്കിയ വ്യക്തി. ശ്യാം മനസ്സിലേക്ക് അന്നു കുടിയേറി. ബാംഗ്ലൂരിൽ തിരികെ എത്തി ഒരു വർഷം കഴിഞ്ഞ് മറ്റൊരു വിചിത്ര കാര്യവും നേരിൽ കണ്ടു. പ്രിയ സതീർത്ഥ്യൻ C K Sathish Kumar -ന്റെ റൂമിനടുത്തുള്ള ഗോവണിപ്പടിയിൽ ഒരു ഹെൽമറ്റ് പടികളുടെ മധ്യത്തിൽ ആരോ വച്ചിരിക്കുന്നു. ഒരു കിറുക്കൻ പ്രവൃത്തി. ഏതാനും ദിവസങ്ങൾ അതവിടെ ഇരുന്നു. ‘ദിമാവ്‌പൂരിലെ സർപഞ്ച്’ എന്ന ചെറുകഥ രചിക്കുന്നതിനുള്ള സ്പാർക്കുകൾ ഇവ രണ്ടുമായിരുന്നു. 2011-ലാണ് കഥ എഴുതിയത്.

ആ കഥ എഴുതിക്കഴിഞ്ഞിട്ടും അത് വീണ്ടും ദീർഘിപ്പിച്ച് എഴുതാനുള്ള സ്കോപ്പ് ഉണ്ടല്ലോ എന്നത് മനസ്സിനെ അസ്വസ്ഥമാക്കി. അപ്പോ വീണ്ടും ഒരു ഇരിപ്പിരുന്നു. അതാണ് ഈ രചന, 2015-ൽ പൂർത്തിയാക്കി. ത്രില്ലർ നോവൽ എന്നാണ് വിവക്ഷയെങ്കിലും ഇതിനു ഒരു നോവലിന്റെ രൂപമല്ല, മറിച്ച് ഒരു മൂവി സ്ക്രിപ്റ്റ് പോലെയാണെന്ന് തോന്നുന്നു. ‘ബൊമ്മനഹള്ളിയിലെ പോസ്റ്റുമാനു’ ശേഷമുള്ള രചന. എന്റെ നാലാമത്തെ പുസ്‌തകം. LOGOS Books Pvt Ltd ആണ് പബ്ലിഷർ. പ്രിയ വായനക്കാർ വാങ്ങുക, വായിക്കുക.

പുസ്‌തകം വാങ്ങുവാൻ താഴെയുള്ള ഉപാധികൾ ഉതകും.

വാട്ട്‌സാപ്പ് ഓർഡർ ലിങ്ക് —
ആമസോൺ — https://www.amazon.in/dp/B0BCKL5R4W/
ഫ്ലിപ്‌കാർട്ട് — https://www.flipkart.com/dimavpurile…/p/itme5c6d1db7209a
വിളിക്കുക — 7510995588, 8281291849, 8086126024.
G-Pay: 9847417398.

Read More ->  പൊട്ടക്കിണറിലെ അന്തര്‍ജ്ജനം

അഭിപ്രായം എഴുതുക