ത്രില്ലർ നോവൽ – ദിമാവ്‌പൂരിലെ സർപഞ്ച്

2011-ലാണ് ഞാൻ ജമ്മുവിലെ വൈഷ്ണോദേവി ക്ഷേത്രം സന്ദർശിക്കുന്നത്. കാരണം Richy Panicker എന്ന സുഹൃത്തായിരുന്നു. അദ്ദേഹം അക്കാലത്ത് ഉത്തർപ്രദേശിലെ മീററ്റിൽ ടെലികമ്മ്യൂണിക്കേഷൻ ഏരിയയിൽ വർക്ക് ചെയ്യുകയാണ്. ക്ഷേത്രം സന്ദർശിച്ച് തിരിച്ച് വരുന്ന വഴി എനിക്കു പണിക്കരുടെ ഫ്ലാറ്റിൽ 2-3 ദിവസം താമസിക്കേണ്ടിവന്നു. അവിടെ വച്ചാണ് ശ്യാം എന്ന് പേരുള്ള സഹായിയെ പരിചയപ്പെടുന്നത്. വിചിത്രമാം വിധം വിനയത്വം…

View More ത്രില്ലർ നോവൽ – ദിമാവ്‌പൂരിലെ സർപഞ്ച്

അഭിമുഖം – ടി‌കെഎം എൻജിനീയറിങ് കോളേജ് (കൊല്ലം) മാഗസിൻ

കൊല്ലം ടികെഎം എൻജിനീയറിങ് കോളേജിലെ മാഗസിൻ ‘ഇമ്മിണീ ബല്യ ഭ്രാന്ത്’-ൽ ഞാനുമായി ഒരു ചെറു അഭിമുഖം ഉണ്ട്. [ഞാൻ അബ്‌നോർമൽ ആണെന്നു അവർക്കു തോന്നിക്കാണുമോ എന്തോ 🙂 ]. അഭിമുഖത്തിനു മുൻകൈ എടുത്ത എം. അനുരാഗിനു നന്ദി.

View More അഭിമുഖം – ടി‌കെഎം എൻജിനീയറിങ് കോളേജ് (കൊല്ലം) മാഗസിൻ

പഞ്ചഭൂതങ്ങൾ ഭാരതീയ – ഗ്രീക്ക് ദർശനങ്ങളിൽ

പൗരാണിക ലോകത്ത് നിലനിന്നിരുന്ന വിവിധ തത്ത്വജ്ഞാന ധാരകളെ പറ്റി കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടന്ന കാലഘട്ടമാണ് ACE 1800 മുതൽ. എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടെന്നു കരുതിയ ദാർശനിക കൃതികൾ ഇക്കാലത്തു കണ്ടുകിട്ടുകയും, അവ കൂടുതൽ വിജ്ഞാന കുതുകികളെ തത്ത്വജ്ഞാന മേഖലയിലേക്കു ആകർഷിക്കുകയും ചെയ്തു. ക്രമേണ തത്ത്വജ്ഞാന പഠനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിന്നിരുന്ന ദർശനങ്ങളെ പരസ്പരം താരതമ്യം…

View More പഞ്ചഭൂതങ്ങൾ ഭാരതീയ – ഗ്രീക്ക് ദർശനങ്ങളിൽ

ലേഖനം 5 — ഭാരതീയ ദർശന ധാരകൾ

ഭാരതീയ ദർശനത്തിലെ വിവിധ ധാരകൾക്കിടയിൽ കർക്കശമായ തരംതിരിവ് ഇല്ല. അവയെല്ലാം പല വിധത്തിൽ പരസ്പരബന്ധിതമാണ്. ഭാരതീയ ദർശന ധാരകൾക്കു ഇടയിൽ യോജിപ്പിന്റെ മേഖലകൾ നിലനിൽക്കാൻ കാരണം ഉപനിഷത്ത് ഉൾപ്പെടെയുള്ള വേദസാഹിത്യവുമായി അവയ്ക്കുള്ള അഭേദ്യബന്ധം ആണ്.

View More ലേഖനം 5 — ഭാരതീയ ദർശന ധാരകൾ

മുറിച്ചുണ്ടുള്ള പെൺകുട്ടി

ഞാൻ ജീവിതത്തിൽ ആദ്യമായി ചുംബിച്ചത് മുറിച്ചുണ്ടുള്ള ഒരു പെൺകുട്ടിയെയാണ്. സാധാരണ മുറിച്ചുണ്ടുകളുടെ വൈരൂപ്യം ശസ്ത്രക്രിയയിലൂടെ കുറേയൊക്കെ മാറ്റിയെടുക്കാൻ കഴിയുമെങ്കിലും ഞാൻ ചുംബിച്ച പെൺകുട്ടി ശസ്ത്രക്രിയ നടത്തിയില്ലെന്നു വേണം കരുതാൻ. ആരും ചുംബിക്കാൻ മടിക്കുംവിധം വൈരൂപ്യം മേൽച്ചുണ്ടിനുണ്ടായിരുന്നു. ബൾജ് ചെയ്ത ഫുട്ബോൾ നൂൽ ഉപയോഗിച്ചു തുന്നിച്ചേർത്തപോലെ, മൂക്കിനു താഴെ ചുണ്ടിന്റെ ഇരുഭാഗങ്ങളേയും ബന്ധിപ്പിക്കുന്ന തൊലി നേർത്ത നിറവ്യത്യാസത്തോടെ…

View More മുറിച്ചുണ്ടുള്ള പെൺകുട്ടി

പൊട്ടക്കിണറിലെ അന്തര്‍ജ്ജനം

കക്കാട് ഓസീൻകമ്പനിക്കു മുന്നിലുള്ള പടമാൻ‌ വീട്ടുകാരുടെ പറമ്പിലാണ്, പണ്ടുകാലത്തു കക്കാടിൽ ജീവിച്ചിരുന്ന മാന്ത്രികവിദ്യകളും അതീന്ദ്രിയ ശക്തിയുമുണ്ടായിരുന്ന ശങ്കരമ്മാൻ എന്ന വ്യക്തിയുടെ ആത്മാവിനെ കുടിയിരുത്തിയിരിക്കുന്ന ചെറിയ അമ്പലം. നാട്ടുകാർ ആ അമ്പലത്തെ ശങ്കരമ്മാൻ കാവ് എന്നാണ് വിളിക്കുക. വലത് തുട നെടുകെ കീറി, അതിൽ ജപിച്ചു കെട്ടിയ ഏലസ് വച്ച് തുന്നിച്ചേർത്തതാണത്രെ അദ്ദേഹത്തിന്റെ അതീന്ദ്രിയ ശക്തികൾക്കു പിന്നിലെ…

View More പൊട്ടക്കിണറിലെ അന്തര്‍ജ്ജനം