Author Archives

The Indian Yogi Who Met Socrates at Athens

  • ലേഖനം 3. വിവിധ മോക്ഷ-മാർഗങ്ങൾ

    പൗരാണിക ഭാരതത്തിൽ നിലനിന്നിരുന്ന മോക്ഷ-മാർഗങ്ങൾ നാലാണ്. ഭാരതീയ ദർശന ധാരകളുടെ വികാസത്തിനൊപ്പം നിലവിൽ വന്ന കർമ്മ മാർഗം, ജ്ഞാന മാർഗം, ഭക്തി മാർഗം എന്നിവ ആദ്യ മൂന്നെണ്ണത്തിനെ കുറിക്കുന്നു. ഉപനിഷത്ത് കാലംമുതൽ നിലവിലിരുന്നതും, പതജ്ഞലി മഹർഷി ക്രോഢീകരിച്ചതുമായ ധ്യാന-മാർഗമാണ് നാലാമത്തേത്. 

  • ലേഖനം 2 — തത്ത്വജ്ഞാന ധാരകളുടെ വിഭജനം

    വിവിധ ഭാരതീയ ദർശന ധാരകൾ പ്രകാരം പ്രപഞ്ചത്തിൽ ഒന്നോ അതിലധികമോ പരമാർത്ഥ സത്യങ്ങൾ ഉണ്ട്. ഏതൊന്നാണോ സ്വന്തം നിലനിൽപ്പിനായി മറ്റുള്ള ഒന്നിനേയും ആശ്രയിക്കാതിരിക്കുന്നത് അതിനെ ‘പരമാർത്ഥ സത്യം’ എന്നു പറയുന്നു. എല്ലാ ഭാരതീയ ദർശനവും ഒരു പരമാർത്ഥ സത്യത്തെയെങ്കിലും അംഗീകരിക്കുന്നുണ്ട്.

  • അദ്ധ്യായം 16 — ആംഗ്യഭാഷാ പഠനം @ Resilient Minds

    ഗൗതം എന്നെ പഠിപ്പിച്ചത് ഒരു വലിയ പാഠമായിരുന്നു… ആർക്കെങ്കിലും അവകാശപ്പെട്ടത്, അല്ലെങ്കിൽ അവർ അർഹിക്കുന്നത്, നാം ഒരിക്കലും അവർക്കു കൊടുക്കാതിരിക്കരുത്, അവരിൽ നിന്നു അത് തട്ടിപ്പറിക്കുകയുമരുത്.

  • അദ്ധ്യായം 15 — ആത്മകഥനം

    എന്റെ ആത്മകഥകുറിപ്പുകൾ, ‘ചില അറിയപ്പെടാത്ത ഏടുകൾ’ എന്ന പുസ്തകം, എന്റെ നിലവിളിയാണ്. വളരെ വ്യത്യസ്തമായ തരം നിലവിളി. ജീവിതത്തിലെ അവിസ്മരണീയമാകേണ്ടിയിരുന്ന ഒരു കാലഘട്ടം, തന്റേതല്ലാത്ത കാരണത്താൽ കൈമോശം വന്ന ഒരുവന്റെ വിലാപം.

  • അദ്ധ്യായം 14 — ട്രെയിൻ എന്ന വൈകാരിക മീഡിയം

    ട്രെയിൻ ഈറോഡിൽനിന്നു പുറപ്പെട്ടപ്പോൾ ഞാൻ ഒരു ചൂടുചായ വാങ്ങി. തണുപ്പ് അധികരിച്ചിരിക്കുന്നു. ചായ മൊത്താൻ കപ്പ് ഉയർത്തുമ്പോൾ എന്തുകൊണ്ടോ എന്റെ മിഴികൾ പിന്നിലേയ്ക്കു ചലിച്ചു. വൃദ്ധൻ അവിടെത്തന്നെയുണ്ട്. തണുപ്പത്ത് കൂഞ്ഞിക്കൂടി ഇരിക്കുകയാണ്. ഒരു ജ്ഞാനിയേപ്പോലെ ഞാൻ തിരിച്ചറിഞ്ഞു. ആ കണ്ണുകളിൽ എന്നെപ്പറ്റി പ്രതീക്ഷയുണ്ട്!

  • അദ്ധ്യായം 13 — അറിയപ്പെടാത്ത ഏടുകളിലേക്ക്

    2012 മാർച്ചിൽ സിഡിഎൻ പ്രോജക്ട് അവസാനിച്ചു. ഡിസംബറിൽ കമ്പനിയോടും വിടപറഞ്ഞു. അതിനുശേഷം ഇന്നുവരെ (19/03/2018) ഒരു ഐടി കമ്പനിയും എനിക്ക് ജോലി നൽകിയില്ല. നിലനിൽപ്പിനായുള്ള പരക്കംപാച്ചലിൽ ഞാൻ ഐടി-ഇതര മേഖലയിൽ, ഫ്രീലാൻസിങ് രംഗത്തേക്കു തിരിഞ്ഞു.

  • അദ്ധ്യായം 12 — പ്രതീക്ഷയുടെ നുറുങ്ങുവെട്ടം

    ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എബിളിറ്റി ഫൗണ്ടേഷൻ (Ability Foundation) എന്ന പ്രമുഖ സ്ഥാപനത്തേയും, അവർ വികലാംഗർക്കു മാത്രമായി സംഘടിപ്പിക്കാറുള്ള ‘Employ Ability’ തൊഴിൽ ‌മേളയേയും പറ്റി ഞാൻ ആദ്യമായി അറിയുന്നത് ഒരു സുഹൃത്തിൽ നിന്നാണ്.

  • അദ്ധ്യായം 11 — സ്പീച്ച് തെറാപ്പി ട്രെയിനിങ്

    തെറാപ്പി സെഷനുകൾക്കിടയിൽ കിട്ടിയ അപൂർവ്വം സന്ദർഭങ്ങളിൽ ഞാൻ കുട്ടികളുമായി ‘സംസാരിച്ചു’. ചിലർ എന്നെ തുറിച്ചു നോക്കി മിണ്ടാതിരിക്കും. ചിലർ മൃദുവായി ചിരിച്ചു നാണിച്ചു നിൽക്കും. ഇനിയുമുള്ള മറ്റൊരു കൂട്ടർ അപ്രതീക്ഷിതമായി ഓടിയെത്തി എന്റെ ശരീരത്തിൽ അടിച്ച് നിർത്താതെ ഓടും.

  • അദ്ധ്യായം 10 — സ്വപ്നങ്ങൾ

    മനസ്സിലെ സംഘർഷങ്ങളും രഹസ്യങ്ങളും സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള സഹജീവികളിൽനിന്നു മറച്ചു പിടിക്കണം എന്നു ആഗ്രഹമുള്ളവർക്കു ഉറക്കം എന്നുമൊരു വെല്ലുവിളിയാണ്. അത്തരക്കാർക്കു ഉണർന്നിരിക്കുമ്പോൾ തങ്ങളുടെ മാനസിക സംഘർഷങ്ങൾ മറ്റുള്ളവരിൽനിന്ന് ഒളിപ്പിക്കാൻ ബുദ്ധിമുട്ടില്ല.

  • ലേഖനം 1 — ഭാരതീയ ദർശനങ്ങളുടെ ആവിർഭാവം

    പ്രപഞ്ചത്തിന്റെ ഉൽഭവത്തേയും പ്രകൃതത്തേയും അന്വേഷണ ബുദ്ധിയോടെ വിലയിരുത്തുന്ന ഒരു പ്രശസ്ത സൂക്തം ഋഗ്‌വേദയിൽ ഉണ്ട്. പ്രപഞ്ചം എവിടെനിന്ന് വന്നു, ഒരു പരമമായ ശക്തിയാണോ പ്രപഞ്ചത്തിനു കാരണഭൂവായി വർത്തിച്ചത്, ആണെങ്കിൽ എന്നാണ് സൃഷ്ടി-കർമ്മം നടന്നത്., തുടങ്ങിയ ചോദ്യങ്ങൾ സൂക്തത്തിൽ ഉന്നയിക്കപ്പെടുന്നു.

  • അദ്ധ്യായം 9 — സൗഹൃദങ്ങൾ

    തകർച്ചക്കിടയിലും പിടിച്ചു നിൽക്കാൻ സഹായിച്ച ഏതാനും കൂട്ടുകെട്ടുകൾ എനിക്കുമുണ്ട്. അവയിൽ തന്നെ ചിലതിനു മൂല്യമേറും. നാവ് ബന്ധനസ്ഥനായിരുന്ന നാളുകളിൽ അനുഭവിച്ച കടുത്ത മാനസിക സംഘർഷത്തെ കുറച്ചെങ്കിലും ലഘൂകരിക്കാനായത് അപ്രതീക്ഷിതമായി ലഭിച്ച ഒരു സൗഹൃദത്തിന്റെ പിൻബലത്തിലാണ്‌.

  • കേരള സാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യൻ എൻഡോവ്‌മെന്റ് അവാർഡ് സുനിൽ ഉപാസനയുടെ ‘കക്കാടിന്റെ പുരാവൃത്തം’ (ചെറുകഥാ സമാഹാരം) കരസ്ഥമാക്കിയിരിക്കുന്നു!

    2016-ലെ കേരളസാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യൻ എൻഡോവ്‌മെന്റ് പുരസ്കാരം എന്റെ ആദ്യ പുസ്തകമായ ‘കക്കാടിനെ പുരാവൃത്തം’ നേടിയിരിക്കുന്നു. ഇതു സംബന്ധിച്ച അറിയിപ്പ് അക്കാദമി ഈ മാസം 21-നു പുറപ്പെടുവിച്ചു. തൃശൂർ ജില്ലയിൽ ചാലക്കുടി-കൊരട്ടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തെ ആസ്പദമാക്കി രചിച്ച 16 ചെറുകഥകളുടെ സമാഹാരമാണ് ‘കക്കാടിന്റെ പുരാവൃത്തം’. കെ ആർ മീര അവതാരിക എഴുതിയ പുസ്തകം പബ്ലിഷ് ചെയ്തിരിക്കുന്നത് ഡിസി ബുക്ക്സാണ്. 2014 ഏപ്രിലിലാണ് പുസ്തകം പുറത്തിറങ്ങിയത്.