സുനിൽ ഉപാസന | Sunil Upasana
സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.
എല്ലാ ജീവികളോടും ബ്രഹ്മസാക്ഷാത്‌കാരം നേടാൻ ഉപനിഷത്ത് ഉദ്ബോധിപ്പിക്കുന്നു. അതിനുള്ള മാർഗവും ഉപനിഷത്ത് നിർദ്ദേശിക്കുന്നു: ‘ശ്രവണ – മനന – നിദിധ്യാസന‘. എന്താണ് ഈ വരിയുടെ അർത്ഥം?
മോക്ഷാർത്ഥി ബ്രഹ്മസാക്ഷാത്കാരത്തിനു മൂന്ന് ഘട്ടങ്ങളിലൂടെ കടന്നു പോകണം. അതാണ് ഇവിടെ സൂചിതം. ആദ്യത്തെ ഘട്ടം ‘ശ്രവണം’ ആണ്. ഇതിനർഥം, ഉപനിഷത്ത് ഉൾപ്പെടെയുള്ള വൈദിക രചനകൾ ഒരു ഗുരുവിൽ നിന്ന് നേരിട്ടു അഭ്യസിക്കണം എന്നാണ്. ഗുരുവിന്റെ അടുത്തിരുന്ന് ശ്ലോകങ്ങളും അർത്ഥവും ശ്രവിച്ച് മനസ്സിലാക്കുക. ഇതാണ് ആദ്യഘട്ടം.
‘മനനം’ പേരു സൂചിപ്പിക്കുന്ന പോലെ മാനസികമായ ഘട്ടമാണ്. ‘ശ്രവണ’ഘട്ടത്തിൽ നേടിയ അറിവുകളെ മോക്ഷാർത്ഥി ഈ ഘട്ടത്തിൽ മനനത്തിനു വിധേയമാക്കും. പഠിച്ചതിലെ യുക്തിഭദ്രത ആന്തരിക വിശകലനത്തിലൂടെ ഉറപ്പുവരുത്തുന്ന ഘട്ടമാണിത്. മനന ഘട്ടത്തിനു ശേഷം മോക്ഷാർത്ഥിയുടെ മനസ്സ് സംശയങ്ങൾ ഒഴിഞ്ഞ് ആത്മസാക്ഷാത്കാരത്തിനു പാകമാകും
നിദിധ്യാസന എന്നത് ധ്യാനം ആണ്. എന്നാൽ, യോഗ ദർശനവും മറ്റും നിർദ്ദേശിക്കുന്ന ധ്യാനരീതിയിൽ നിന്നു ഇതിനു വ്യത്യാസമുണ്ട്. നിദിധ്യാസന ഘട്ടത്തിൽ, മോക്ഷാർത്ഥി ധ്യാനിക്കുന്നത് നാല് മഹാവാക്യങ്ങളെ കേന്ദ്രമാക്കിയാണ്. മഹാവാക്യങ്ങൾ ഇനി പറയുന്നവയാണ്: –
— അഹം ബ്രഹ്മാസ്‌മി.
— പ്രജ്ഞാനാം ബ്രഹ്മം.
— തത്ത്വമസി.
— അയമാത്മ ബ്രഹ്മം.
നാലു മഹാവാക്യങ്ങളും ഉദ്ബോധിപ്പിക്കുന്നത് ആത്മാവും ബ്രഹ്മവും ഭിന്നമല്ല, ഒന്നു തന്നെയാണെന്നാണ്. അപ്രകാരം, നിദിധ്യാസന ധ്യാനത്തിൽ മോക്ഷാർത്ഥി ശ്രമിക്കുന്നതും അദ്വൈതമായ ഏകത്വം സാക്ഷാത്കരിക്കാനാണ്.
ബ്രഹ്മസാക്ഷാത്കാരത്തിനു ശ്രവണ – മനന – നിദിധ്യാസന മാർഗ്ഗം അല്ലാതെ മറ്റൊരു മാർഗ്ഗവും ഉപനിഷത്ത് അനുശാസിക്കുന്നില്ല. അതിനാൽ, ഈ മാർഗ്ഗം അതിപ്രധാനമാകുന്നു.
വളരെ സിംപിൾ ആയി മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ പറയുന്നു