സുനിൽ ഉപാസന | Sunil Upasana
സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.
ആസ്തകം, നാസ്തികം എന്നീ വാക്കുകൾ സാധാരണ ഭാഷയിൽ ദൈവവിശ്വാസവുമായി ബന്ധമുള്ള പദങ്ങളായി കരുതപ്പെടുന്നു. ദൈവത്തിന്റെ ആസ്‌തിത്വത്തെ നിരസിക്കുന്നവരെ ഇക്കാലത്തു നാസ്‌തികരെന്ന് വിളിക്കുന്ന പതിവുണ്ട്. എന്നാൽ പൗരാണിക കാലത്ത് നാസ്‌തിക – ആസ്‌തിക സംജ്ഞകളുടെ അർത്ഥതലം വ്യത്യസ്തമായിരുന്നു.
സ്‌മൃതികർത്താവായ മനു പറയുന്നത് “നാസ്‌തികോ വേദനിന്ദകഃ” എന്നാണ്. അതായത്, വേദങ്ങളെ അംഗീകരിക്കാതെ, അവയെ നിന്ദിക്കുന്നവരാണ് നാസ്‌തികർ. വേദങ്ങൾ അംഗീകരിക്കുന്നില്ല എന്നു പറയുമ്പോൾ കുടുംബ – സമൂഹിക – രാഷ്ട്രീയ മണ്ഢലങ്ങളിൽ, വൈദികസാഹിത്യം നൽകുന്ന നിർദ്ദേശങ്ങളെ നിരാകരിക്കുന്ന സമീപനമാണ് ഉദ്ദേശിക്കുന്നത്. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ വേദങ്ങളുടെ പ്രാമാണ്യത്തെ എതിർക്കുക.
വേദങ്ങളെ നിരാകരിക്കുന്ന സമീപനത്തിനു പലപ്പോഴും ഹേതുവാകുന്നത്, വേദങ്ങൾ ഈശ്വരനാൽ രചിക്കപ്പെട്ടതല്ല എന്ന ചിന്തയാണ്. വേദങ്ങൾ ‘അപൗരുഷേയം’ അല്ലെന്നു നാസ്‌തികർ ഊന്നിപ്പറയുന്നു. അതിനാൽ തന്നെ അവയ്‌ക്കു പ്രാമാണ്യം ഇല്ല.
ആസ്‌തിക – നാസ്‌തിക നാർശനിക ധാരകൾ: –
വേദങ്ങളുടെ പ്രാമാണ്യം അംഗീകരിക്കുന്ന ദർശന വിഭാഗങ്ങളെയാണ് ആസ്തികർ എന്നു വിളിച്ചിരുന്നത്. പിൽക്കാലത്തു ഇവ ഹൈന്ദവ ദർശനങ്ങൾ എന്നറിയപ്പെട്ടു. സാംഖ്യം, യോഗ, ന്യായ, വൈശേഷിക, മീമാംസ, വേദാന്ത., തുടങ്ങിയവ ആസ്‌തിക ദർശങ്ങൾ ആണ്. ഇവ വേദങ്ങളുടെ അപൗരുഷേയത അംഗീകരിക്കുന്നു. എന്നാൽ ഈശ്വരനെയോ തത്തുല്യമായ ദൈവസങ്കല്പത്തെയോ അംഗീകരിച്ചിരിക്കണമെന്നില്ല. ഉത്തമ-ഉദാഹരണം സാംഖ്യ ദർശനമാണ്. സാംഖ്യ ദർശനത്തിൽ ഈശ്വരൻ ഇല്ല. പ്രകൃതി – പുരുഷ ദ്വന്ദഭാവമാണ് അവിടെ.
ആസ്തിക വിഭാഗത്തിൽ പെടുന്ന ആറ് ദർശനങ്ങൾ തീർത്തും വ്യത്യസ്തമായ വിവിധ ദർശനങ്ങൾ അല്ല. അവ തമ്മിൽ പലവിധത്തിൽ പരസ്‌പര ബന്ധമുണ്ട്. ആറു ദർശനങ്ങൾക്കും അടിസ്ഥാനമായി വൈദിക സാഹിത്യം പ്രവർത്തിക്കുന്നു.
ചാർവാകരേയും, ബൗദ്ധ – ജൈന തത്ത്വചിന്തകരേയുമാണ് വൈദികസാഹിത്യത്തിലെ പണ്ഢിതർ നാസ്‌തികരായി കരുതിയിരുന്നത്. എന്നാൽ വൈദിക സാഹിത്യത്തിലെ സിദ്ധാന്തങ്ങൾ നാസ്‌തിക ധാരയിൽ പെടുന്ന തത്ത്വചിന്തകളിൽ ഏറിയും കുറഞ്ഞും കാണാവുന്നതാണ്.