എഴുതപ്പെട്ടവ വാക്കുകളുടെ / പുസ്തകങ്ങളുടെ അധികാരികതയെ സംബന്ധിക്കുന്ന പദമാണ് ‘അപൗരുഷേയത’. നമുക്ക് പരിചയമുള്ള ധാരാളം വ്യക്തികൾ പുസ്തകങ്ങൾ രചിച്ചിട്ടുണ്ടാകാം. അവർ വിവിധ വിഷയങ്ങളിൽ പ്രഗൽഭരും അപ്രമാദിത്വം ഉള്ളവരും ആകും. അതുവഴി പൊതുസമൂഹത്തിന്റെ ശ്രദ്ധയും പരിലാളനയും അവർക്കു ലഭിക്കും. എങ്കിലും, അവരുടെ കൃതികൾ അല്പം മാറ്റു കുറഞ്ഞവയാണെന്നേ ആത്മീയമേഖലയിലുള്ളവർ പറയൂ. ഈ കൃതികളുടെ രചയിതാക്കൾ, ദൈവിക സിദ്ധികളില്ലാത്ത…
View More ‘അപൗരുഷേയത’ എന്ന വാക്കിന്റെ അർത്ഥം എന്ത്?Tag: Indian Philosophy
ആസ്‌തികരും നാസ്‌തികരും
ആസ്തകം, നാസ്തികം എന്നീ വാക്കുകൾ സാധാരണ ഭാഷയിൽ ദൈവവിശ്വാസവുമായി ബന്ധമുള്ള പദങ്ങളായി കരുതപ്പെടുന്നു. ദൈവത്തിന്റെ ആസ്‌തിത്വത്തെ നിരസിക്കുന്നവരെ ഇക്കാലത്തു നാസ്‌തികരെന്ന് വിളിക്കുന്ന പതിവുണ്ട്. എന്നാൽ പൗരാണിക കാലത്ത് നാസ്‌തിക – ആസ്‌തിക സംജ്ഞകളുടെ അർത്ഥതലം വ്യത്യസ്തമായിരുന്നു. സ്‌മൃതികർത്താവായ മനു പറയുന്നത് “നാസ്‌തികോ വേദനിന്ദകഃ” എന്നാണ്. അതായത്, വേദങ്ങളെ അംഗീകരിക്കാതെ, അവയെ നിന്ദിക്കുന്നവരാണ് നാസ്‌തികർ. വേദങ്ങൾ അംഗീകരിക്കുന്നില്ല…
View More ആസ്‌തികരും നാസ്‌തികരും‘നിർവചനം’ എന്നാലെന്ത് ?
തലക്കെട്ട് വായിച്ച് അമ്പരക്കേണ്ട. ‘നിർവചനം’ ലളിത കാര്യമാണെന്ന ചിന്ത മൂലമാണ് അമ്പരപ്പ് വരുന്നത്. തത്ത്വശാസ്ത്രത്തിൽ നിർവചനം പരമപ്രധാന കാര്യമാണ്; കർക്കശമായി ചെയ്യേണ്ട ഒന്നാണ്. യാതൊരു ഒഴിവുകഴിവുകളും നമുക്കവിടെ പ്രയോഗിക്കാനാകില്ല. നമുക്ക് അനുഭവവേദ്യമാകുന്ന ബാഹ്യലോക വസ്തുക്കളെ കുറിച്ചുള്ള നിർവചനങ്ങൾ ഒന്നു പരിശോധിച്ചു നോക്കാം. ദാർശനികമായല്ലാതെ പറഞ്ഞാൽ, നിർവചനം എന്നത് ബാഹ്യലോകത്തുള്ള ഒരു വസ്തുവിനെ കുറിക്കുന്ന വിവരണമാണെന്ന് ലളിതമായി…
View More ‘നിർവചനം’ എന്നാലെന്ത് ?ദാർശനിക നുറുങ്ങുകൾ — അനുമാന പ്രമാണം
ഭാരതീയ ദർശനത്തിൽ പ്രത്യക്ഷ പ്രമാണം കഴിഞ്ഞാൽ ഏറ്റവും പ്രാമുഖ്യമുള്ള പ്രമാണമാണ് അനുമാനം. എല്ലാ ദാർശനിക ധാരകളും അനുമാന പ്രമാണത്തെ അംഗീകരിക്കുന്നു. ചാർവാകർ പൊതുവെ അനുമാന പ്രമാണം അംഗീകരിക്കുന്നില്ല എന്നാണ് പറയപ്പെടുന്നെങ്കിലും, അതീന്ദ്രിയമായ ശക്തികളുടെ സാധുതക്ക് അനുമാന പ്രമാണം ഉപയോഗിക്കുന്നതിനെ മാത്രമേ ചാർവാകർ എതിർക്കുന്നുള്ളൂ എന്നു വാദമുണ്ട്. അനുഭവവേദ്യമായ ലോകത്തിൽ ചാർവാകർ അനുമാനത്തെ അനുകൂലിക്കുന്നു എന്നു സാരം…
View More ദാർശനിക നുറുങ്ങുകൾ — അനുമാന പ്രമാണംഎന്താണ് പ്രമാണം / വിജ്ഞാന സ്രോതസ്സ് ?
ഭാരതീയ തത്ത്വചിന്തയെ മനസ്സിലാക്കണമെങ്കിൽ ഏതൊരാൾക്കും വിജ്ഞാനസ്രോതസ്സുകളെ (സംസ്കൃതത്തിൽ ‘പ്രമാണം’ എന്നു പറയും) കുറിച്ച് സാമാന്യധാരണ വേണം. അതില്ലാതെയുള്ള ദാർശനിക വായനയും അറിവും ഈടുറ്റതാകില്ല. കാരണം ബാഹ്യലോകവുമായി തത്ത്വചിന്ത വളരെ ഇഴപിരിഞ്ഞു കിടക്കുകയാണ്. ബാഹ്യലോകത്തെ കുറിച്ചുള്ള ശരിയായ വിവരങ്ങൾ ലഭിച്ചാലേ തത്ത്വചിന്തക്കു മുന്നോട്ടു പോകാനാകൂ. ബാഹ്യലോകത്തെ കുറിക്കുന്ന ശരിയായ അറിവ് ലഭിക്കാൻ ദാർശനികർ അനുവർത്തിക്കുന്ന രീതികളെയാണ് ‘പ്രമാണം’…
View More എന്താണ് പ്രമാണം / വിജ്ഞാന സ്രോതസ്സ് ?പഞ്ചഭൂതങ്ങൾ ഭാരതീയ – ഗ്രീക്ക് ദർശനങ്ങളിൽ
പൗരാണിക ലോകത്ത് നിലനിന്നിരുന്ന വിവിധ തത്ത്വജ്ഞാന ധാരകളെ പറ്റി കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടന്ന കാലഘട്ടമാണ് ACE 1800 മുതൽ. എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടെന്നു കരുതിയ ദാർശനിക കൃതികൾ ഇക്കാലത്തു കണ്ടുകിട്ടുകയും, അവ കൂടുതൽ വിജ്ഞാന കുതുകികളെ തത്ത്വജ്ഞാന മേഖലയിലേക്കു ആകർഷിക്കുകയും ചെയ്തു. ക്രമേണ തത്ത്വജ്ഞാന പഠനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിന്നിരുന്ന ദർശനങ്ങളെ പരസ്പരം താരതമ്യം…
View More പഞ്ചഭൂതങ്ങൾ ഭാരതീയ – ഗ്രീക്ക് ദർശനങ്ങളിൽലേഖനം 7 — വ്യക്തിത്വം ശരീര സൃഷ്ടിയോ: ന്യായദർശന വീക്ഷണം
ലോകത്തിലുള്ള എല്ലാം തന്നെ ദ്രവ്യനിർമിതിയാണെന്നു ചാർവ്വാക ദർശനം പറയുന്നു. പൃഥ്വി, ജലം, വായു, അഗ്നി എന്നീ നാല് മൂലഘടകങ്ങളാലാണ് എല്ലാം നിർമിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യശരീരവും അങ്ങിനെ തന്നെ. ചാർവ്വാക ദർശനത്തിൽ വ്യക്തിത്വം ശരീരസൃഷ്ടിയാണ്. ശരീരത്തിനു ആരോഗ്യമുള്ളിടത്തോളം വ്യക്തിത്വം ശരീരത്തിൽ നിലനിൽക്കും.
View More ലേഖനം 7 — വ്യക്തിത്വം ശരീര സൃഷ്ടിയോ: ന്യായദർശന വീക്ഷണംലേഖനം 6 — പ്രപഞ്ചസൃഷ്‌ടി വാദത്തിലെ അപാകതകൾ
ദൈവങ്ങൾക്കു സർവ്വസാധാരണമായി കൽപ്പിച്ചു നൽകാറുള്ള മൂന്ന് ഗുണങ്ങളാണ് സർവ്വവ്യാപി (Omnipresent), സർവ്വജ്ഞാനി (Omniscient), സർവ്വശക്തൻ (Omnipotent), എന്നിവ. ഇവയെ ത്രൈഗുണങ്ങൾ എന്നു വിളിക്കാം. ഭാരതത്തിൽ ഋഗ്‌വേദകാലം മുതലേ ദൈവങ്ങൾക്കു ത്രൈഗുണങ്ങൾ കല്പിച്ചു പോന്നിട്ടുണ്ട്. മഹായാന ബുദ്ധിസത്തിൽ ശ്രീബുദ്ധനും ത്രൈഗുണങ്ങൾ ഉണ്ട്. ത്രൈഗുണങ്ങൾ ഇല്ലാത്ത ദൈവം, ദൈവമാകില്ലെന്നതാണ് പൊതുവെ കണ്ടുവരുന്ന രീതി.
View More ലേഖനം 6 — പ്രപഞ്ചസൃഷ്‌ടി വാദത്തിലെ അപാകതകൾലേഖനം 5 — ഭാരതീയ ദർശന ധാരകൾ
ഭാരതീയ ദർശനത്തിലെ വിവിധ ധാരകൾക്കിടയിൽ കർക്കശമായ തരംതിരിവ് ഇല്ല. അവയെല്ലാം പല വിധത്തിൽ പരസ്പരബന്ധിതമാണ്. ഭാരതീയ ദർശന ധാരകൾക്കു ഇടയിൽ യോജിപ്പിന്റെ മേഖലകൾ നിലനിൽക്കാൻ കാരണം ഉപനിഷത്ത് ഉൾപ്പെടെയുള്ള വേദസാഹിത്യവുമായി അവയ്ക്കുള്ള അഭേദ്യബന്ധം ആണ്.
View More ലേഖനം 5 — ഭാരതീയ ദർശന ധാരകൾലേഖനം 3. വിവിധ മോക്ഷ-മാർഗങ്ങൾ
പൗരാണിക ഭാരതത്തിൽ നിലനിന്നിരുന്ന മോക്ഷ-മാർഗങ്ങൾ നാലാണ്. ഭാരതീയ ദർശന ധാരകളുടെ വികാസത്തിനൊപ്പം നിലവിൽ വന്ന കർമ്മ മാർഗം, ജ്ഞാന മാർഗം, ഭക്തി മാർഗം എന്നിവ ആദ്യ മൂന്നെണ്ണത്തിനെ കുറിക്കുന്നു. ഉപനിഷത്ത് കാലംമുതൽ നിലവിലിരുന്നതും, പതജ്ഞലി മഹർഷി ക്രോഢീകരിച്ചതുമായ ധ്യാന-മാർഗമാണ് നാലാമത്തേത്.
View More ലേഖനം 3. വിവിധ മോക്ഷ-മാർഗങ്ങൾലേഖനം 2 — തത്ത്വജ്ഞാന ധാരകളുടെ വിഭജനം
വിവിധ ഭാരതീയ ദർശന ധാരകൾ പ്രകാരം പ്രപഞ്ചത്തിൽ ഒന്നോ അതിലധികമോ പരമാർത്ഥ സത്യങ്ങൾ ഉണ്ട്. ഏതൊന്നാണോ സ്വന്തം നിലനിൽപ്പിനായി മറ്റുള്ള ഒന്നിനേയും ആശ്രയിക്കാതിരിക്കുന്നത് അതിനെ ‘പരമാർത്ഥ സത്യം’ എന്നു പറയുന്നു. എല്ലാ ഭാരതീയ ദർശനവും ഒരു പരമാർത്ഥ സത്യത്തെയെങ്കിലും അംഗീകരിക്കുന്നുണ്ട്.
View More ലേഖനം 2 — തത്ത്വജ്ഞാന ധാരകളുടെ വിഭജനംലേഖനം 1 — ഭാരതീയ ദർശനങ്ങളുടെ ആവിർഭാവം
പ്രപഞ്ചത്തിന്റെ ഉൽഭവത്തേയും പ്രകൃതത്തേയും അന്വേഷണ ബുദ്ധിയോടെ വിലയിരുത്തുന്ന ഒരു പ്രശസ്ത സൂക്തം ഋഗ്‌വേദയിൽ ഉണ്ട്. പ്രപഞ്ചം എവിടെനിന്ന് വന്നു, ഒരു പരമമായ ശക്തിയാണോ പ്രപഞ്ചത്തിനു കാരണഭൂവായി വർത്തിച്ചത്, ആണെങ്കിൽ എന്നാണ് സൃഷ്ടി-കർമ്മം നടന്നത്., തുടങ്ങിയ ചോദ്യങ്ങൾ സൂക്തത്തിൽ ഉന്നയിക്കപ്പെടുന്നു.
View More ലേഖനം 1 — ഭാരതീയ ദർശനങ്ങളുടെ ആവിർഭാവംശ്രീബുദ്ധനും വേദങ്ങളും
ചോദ്യം: ശ്രീബുദ്ധൻ എന്തുകൊണ്ട് വേദങ്ങളെ എതിർത്തു?
ഉത്തരം: വേദങ്ങൾ അവയുടെ ശുദ്ധാർത്ഥത്തിൽ നിന്നു വ്യതിചലിച്ചു, ഈ വ്യതിചലനം മൃഗബലി പോലുള്ളവ പ്രവൃത്തികളുടെ ഫലസിദ്ധിയെ സാധൂകരിക്കാൻ ഉപയോഗിച്ചു എന്നീ വാദങ്ങളാലാണ് ശ്രീബുദ്ധൻ വേദങ്ങളെ എതിർക്കുന്നത്. ശ്രീബുദ്ധന്റെ സിദ്ധാന്തങ്ങളെ വേദങ്ങൾ അംഗീകരിക്കുന്നില്ല എന്നതും എതിർപ്പിനു കാരണമായി.
View More ശ്രീബുദ്ധനും വേദങ്ങളും