‘നിർവചനം’ എന്നാലെന്ത് ?

സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. ആദ്യപുസ്‌തകമായ ‘കക്കാടിന്റെ പുരാവൃത്തം’ കേരള സാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യൻ അവാർഡ് നേടി. Read More.


തലക്കെട്ട് വായിച്ച് അമ്പരക്കേണ്ട. ‘നിർവചനം’ ലളിത കാര്യമാണെന്ന ചിന്ത മൂലമാണ് അമ്പരപ്പ് വരുന്നത്. തത്ത്വശാസ്ത്രത്തിൽ നിർവചനം പരമപ്രധാന കാര്യമാണ്; കർക്കശമായി ചെയ്യേണ്ട ഒന്നാണ്. യാതൊരു ഒഴിവുകഴിവുകളും നമുക്കവിടെ പ്രയോഗിക്കാനാകില്ല. നമുക്ക് അനുഭവവേദ്യമാകുന്ന ബാഹ്യലോക വസ്തുക്കളെ കുറിച്ചുള്ള നിർവചനങ്ങൾ ഒന്നു പരിശോധിച്ചു നോക്കാം.

ദാർശനികമായല്ലാതെ പറഞ്ഞാൽ, നിർവചനം എന്നത് ബാഹ്യലോകത്തുള്ള ഒരു വസ്തുവിനെ കുറിക്കുന്ന വിവരണമാണെന്ന് ലളിതമായി പറയാം. ഇവിടെ, ബാഹ്യലോക വസ്തുവിനെ നിർവചിക്കാൻ നാം ഉപയോഗിക്കുന്നത്, ആ വസ്തുവിന്റെ ആകൃതി, ഗുണങ്ങൾ (Properties), എന്നിവ ആയിരിക്കും. ഇത്തരം നിർവചനത്തിൽ പ്രശ്നമുണ്ട്. ഈ നിർവചനങ്ങൾ ഇടയ്ക്കിടെ അല്ലെങ്കിൽ തുടരെ തുടരെ വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. കാരണം പ്രകൃതിയിലുള്ള / ബാഹ്യലോകത്തുള്ള എല്ലാ വസ്തുക്കളും അനുനിമിഷം മാറിക്കൊണ്ടിരിക്കുകയാണ്. സമയ – കാലത്തിനു അനുസരിച്ച് ബാഹ്യവസ്തുക്കൾ എപ്പോഴും മാറ്റത്തിനു വിധേയമാകുന്നു. അപ്പോൾ വസ്തുക്കളുടെ ചില ഗുണങ്ങളിലും (Properties) മാറ്റങ്ങൾ വരും. ഈ സാഹചര്യത്തിൽ, ഗുണങ്ങളെ ആശ്രയിച്ചുള്ള വസ്തുക്കളുടെ നിർവചനവും മാറും. നമ്മുടെ സാധാരണ ദൈനംദിന ജീവിതത്തിനു ഇത്തരം ‘ആപേക്ഷിക’ നിർവചനങ്ങൾ മതിയായതും ഉപയുക്തവുമാണ്.

എന്നാൽ കാര്യങ്ങൾ ഇവിടം കൊണ്ട് തീരുന്നില്ല. ആപേക്ഷികമായ, മാറ്റത്തിനു വിധേയമാകുന്ന നിർവചനങ്ങൾ അല്ലാതെ, മാറ്റങ്ങൾക്കു വിധേയമാകാത്തതും ശാശ്വതവുമായ നിർവചനം ഉണ്ടോ എന്നു നാം പരിശോധിക്കേണ്ടതുണ്ട്. കാരണമെന്തെന്നാൽ, ‘നിർവചനം’ എന്നത് അടിസ്ഥാനപരമായി ശാശ്വതമാനമുള്ള (Permanent) ഒന്നാണ്. സ്ഥായിയായ ഒന്നാണെന്ന വിവക്ഷ ‘നിർവചനം’ എന്നതിൽ അടങ്ങിയിട്ടുണ്ട്. നാം ഒരു സന്ദർഭത്തിൽ നിർവചിച്ച വസ്തുവിനെ അല്പസമയം കഴിഞ്ഞോ, ഒരു ദിവസം കഴിഞ്ഞോ, (വസ്തു മാറ്റങ്ങൾക്കു വിധേയമായിക്കഴിഞ്ഞ ശേഷം) വീണ്ടും നിർവചിക്കേണ്ടി വരുന്നത് രസക്കേടാണ്, അത് യുക്തിപരവുമല്ല. കാരണം ഇവിടെ നിർവചനം എന്നത് വെറും പ്രസ്താവനയുടെ വിലയും നിലവാരവുമേ ഉള്ളൂ. ഒരു വിഷയത്തിലൂന്നിയുള്ള പ്രസ്താവനകൾ സമയത്തിനു അനുസരിച്ച് മാറുന്നത് പോലെ, നിർവചനവും മാറി മാറി വന്നാൽ, നിർവചനം എന്നതിന്റെ അന്തഃസത്ത തന്നെ പോയി, നിർവചനം ഒരു പ്രസ്താവനയുടെ തലത്തിലേക്കു കൂപ്പുകുത്തും. അങ്ങിനെ പാടില്ല. കാരണം നിർവചനം എന്നത് സ്ഥായിയായ ഒന്നാണെന്ന സൂചന നമ്മിൽ അതിശക്തമാണ്.

ശാശ്വത നിർവചനം: –

മാറ്റങ്ങൾക്കു വിധേയമാകാത്ത സ്ഥായിയായ നിർവചനങ്ങളെ ശാശ്വത നിർവചനം എന്നു പറയുന്നു. ഇത്തരം നിർവചങ്ങൾക്കു സമയകാലത്തിനു അനുസരിച്ച് മാറ്റം വരില്ല. ശാശ്വത നിർവചനങ്ങൾ എന്നെന്നേയ്ക്കുമുള്ളതാണ്.

അപ്പോൾ സംശയം ഉയരുകയായി. എന്തിനെയൊക്കെയാണ് ശാശ്വതമായി നിർവചിക്കാൻ പറ്റുക? ശ്രദ്ധിക്കുക. ഭൗതിക ലോകത്തുള്ള വസ്തുക്കളെ നമുക്ക് ആപേക്ഷികമായേ നിർവചിക്കാൻ കഴിയൂ. അതുകൊണ്ട് ശാശ്വതമായി നിർവചിക്കപ്പെടുന്നത് എന്താണോ, അത് ഭൗതികലോകത്തിനു ഉപരിയായ ആത്മീയസത്യമോ മറ്റോ ആയിരിക്കണം.

Read More ->  ശ്രീബുദ്ധനും വേദങ്ങളും

ഭാരതീയ ദർശനത്തിൽ ആപേക്ഷികവും, ശാശ്വതവുമായ നിർവചനങ്ങൾ ഉണ്ട്. അവയെ ഇനിയുള്ള അദ്ധ്യായങ്ങളിൽ നാം പരിചയിക്കും.Contribute And Support This Young Writer.
Every Amount Is Valuable, However Small It May.

Google Pay

( sunilmv@upi )

Bhim App

( sunilmv@okicici )

Thank You Very Much!അഭിപ്രായം എഴുതുക