കാരിക്കാംവളവിലെ ആക്സിഡന്റ്

സന്ധ്യാസമയത്ത് വീട്ടിലിരുന്നു മുഷിഞ്ഞപ്പോൾ ശാസ്താവിനെ ഒന്നു കണ്ടുകളയാം എന്നു പിള്ളേച്ചനു തോന്നി. ഗൾഫിലായിരുന്നപ്പോൾ ഓർക്കാറേ ഇല്ലായിരുന്നു. ഇനിയിപ്പോൾ പരിചയം ഒന്നു പുതുക്കണം. ഷർട്ട് ധരിച്ച് പിള്ളേച്ചൻ ഇറങ്ങി. അമ്പലത്തിൽ വച്ച് കുഞ്ഞിസനുവിനെ കണ്ടു. സനു വാരരുടെ ജോലിയിലാണ്. പിള്ളേച്ചൻ പ്രദക്ഷിണം വച്ച് വരുമ്പോൾ സനു ഭൈരവപ്രതിഷ്ഠക്കു സമീപം പല്ലിന്റെ ഇടകുത്തി നിൽക്കുകയാണ്. പല്ലുകൾ അല്പം പൊന്തിയിട്ടുണ്ട്.…

View More കാരിക്കാംവളവിലെ ആക്സിഡന്റ്

‘നിർവചനം’ എന്നാലെന്ത് ?

തലക്കെട്ട് വായിച്ച് അമ്പരക്കേണ്ട. ‘നിർവചനം’ ലളിത കാര്യമാണെന്ന ചിന്ത മൂലമാണ് അമ്പരപ്പ് വരുന്നത്. തത്ത്വശാസ്ത്രത്തിൽ നിർവചനം പരമപ്രധാന കാര്യമാണ്; കർക്കശമായി ചെയ്യേണ്ട ഒന്നാണ്. യാതൊരു ഒഴിവുകഴിവുകളും നമുക്കവിടെ പ്രയോഗിക്കാനാകില്ല. നമുക്ക് അനുഭവവേദ്യമാകുന്ന ബാഹ്യലോക വസ്തുക്കളെ കുറിച്ചുള്ള നിർവചനങ്ങൾ ഒന്നു പരിശോധിച്ചു നോക്കാം. ദാർശനികമായല്ലാതെ പറഞ്ഞാൽ, നിർവചനം എന്നത് ബാഹ്യലോകത്തുള്ള ഒരു വസ്തുവിനെ കുറിക്കുന്ന വിവരണമാണെന്ന് ലളിതമായി…

View More ‘നിർവചനം’ എന്നാലെന്ത് ?

ബി ചന്നസാന്ദ്ര

ബസിറങ്ങി ചന്നസാന്ദ്ര ഓവർബ്രിഡ്ജിലേക്കു നടക്കുമ്പോൾ ഞാൻ ബാഗിൽ നിന്ന് മാസ്ക് എടുത്തു ധരിച്ചു. ഓവർബ്രിഡ്ജിന്റെ ഏറ്റവും മുകളിലെ പടിയിൽ പതിവുപോലെ ആ നായ വഴിമുടക്കി കിടക്കുന്നുണ്ടായിരുന്നു. എന്നെക്കണ്ട് തലപൊക്കാതെ നായ വാൽ മാത്രം പതുക്കെ ആട്ടി. ഞാൻ കയ്യിൽ കരുതിയിരുന്ന ഏതാനും ബിസ്കറ്റുകൾ

View More ബി ചന്നസാന്ദ്ര

അഭിമുഖം – ടി‌കെഎം എൻജിനീയറിങ് കോളേജ് (കൊല്ലം) മാഗസിൻ

കൊല്ലം ടികെഎം എൻജിനീയറിങ് കോളേജിലെ മാഗസിൻ ‘ഇമ്മിണീ ബല്യ ഭ്രാന്ത്’-ൽ ഞാനുമായി ഒരു ചെറു അഭിമുഖം ഉണ്ട്. [ഞാൻ അബ്‌നോർമൽ ആണെന്നു അവർക്കു തോന്നിക്കാണുമോ എന്തോ 🙂 ]. അഭിമുഖത്തിനു മുൻകൈ എടുത്ത എം. അനുരാഗിനു നന്ദി.

View More അഭിമുഖം – ടി‌കെഎം എൻജിനീയറിങ് കോളേജ് (കൊല്ലം) മാഗസിൻ

ബുദ്ധമത പീഢനം എന്ന ഇല്ലാക്കഥ – 1

ഇന്ത്യയിൽ ഉൽഭവിച്ചു ലോകമാകെ (പ്രത്യേകിച്ചും ഈസ്റ്റ് ഏഷ്യ) വേരോടിയ മതമാണ് ബുദ്ധമതം. ഭാരതത്തിലും ബുദ്ധിമതം ശക്തി നേടിയെങ്കിലും, കാലക്രമത്തിൽ അതു പല കാരണങ്ങളാൽ ക്ഷയിക്കുകയാണുണ്ടായത്. ഇതിനെപ്പറ്റി കുറേ സിദ്ധാന്തങ്ങൾ വിവിധ കോണുകളിലൂടെ കേട്ടിട്ടുണ്ട്. അതിലൊന്നാണ് ‘ഹിന്ദുരാജാക്കന്മാരും / സന്യാസിവര്യന്മാരും നടത്തിയ ബുദ്ധമത പീഢനം’. 1500 കൊല്ലം ഒരുമിച്ചു സഹവസിച്ച ഒരു മതത്തെ തന്നെ പ്രതിസ്ഥാനത്തു ചേർക്കപ്പെടുന്നതു…

View More ബുദ്ധമത പീഢനം എന്ന ഇല്ലാക്കഥ – 1

ദാർശനിക നുറുങ്ങുകൾ — അനുമാന പ്രമാണം

ഭാരതീയ ദർശനത്തിൽ പ്രത്യക്ഷ പ്രമാണം കഴിഞ്ഞാൽ ഏറ്റവും പ്രാമുഖ്യമുള്ള പ്രമാണമാണ് അനുമാനം. എല്ലാ ദാർശനിക ധാരകളും അനുമാന പ്രമാണത്തെ അംഗീകരിക്കുന്നു. ചാർവാകർ പൊതുവെ അനുമാന പ്രമാണം അംഗീകരിക്കുന്നില്ല എന്നാണ് പറയപ്പെടുന്നെങ്കിലും, അതീന്ദ്രിയമായ ശക്തികളുടെ സാധുതക്ക് അനുമാന പ്രമാണം ഉപയോഗിക്കുന്നതിനെ മാത്രമേ ചാർവാകർ എതിർക്കുന്നുള്ളൂ എന്നു വാദമുണ്ട്. അനുഭവവേദ്യമായ ലോകത്തിൽ ചാർവാകർ അനുമാനത്തെ അനുകൂലിക്കുന്നു എന്നു സാരം…

View More ദാർശനിക നുറുങ്ങുകൾ — അനുമാന പ്രമാണം

ദാർശനിക നുറുങ്ങുകൾ — പ്രത്യക്ഷ പ്രമാണം

ഭാരതീയ ദർശനം അനുസരിച്ച് പ്രത്യക്ഷമാണ് (Perception) പരമപ്രമാണം. കാരണം മറ്റുള്ള എല്ലാ പ്രമാണങ്ങളും അവയുടെ പ്രവർത്തനത്തിനു പ്രത്യക്ഷപ്രമാണത്തെ ആശ്രയിക്കുന്നു. പ്രത്യക്ഷപ്രമാണം മറ്റു പ്രമാണങ്ങളുടെ ഒരു ഭാഗമായി എപ്പോഴുമുണ്ട്. പ്രത്യക്ഷ പ്രമാണത്തിൽ, വ്യക്തി പഞ്ചേന്ദ്രിയങ്ങൾ മുഖേന ബാഹ്യലോകത്തെ നേരിട്ടു അനുഭവിച്ചറിയുന്നു. ബാഹ്യവസ്തുക്കളെ പറ്റിയുള്ള അറിവുകൾ ഇന്ദ്രിയങ്ങൾ വഴി വ്യക്തിക്കു നേരിട്ടു ലഭിക്കുന്നു. ഈ അറിവുകൾ വ്യക്തതയുള്ളതും, പലപ്പോഴും…

View More ദാർശനിക നുറുങ്ങുകൾ — പ്രത്യക്ഷ പ്രമാണം

എന്താണ് പ്രമാണം / വിജ്ഞാന സ്രോതസ്സ് ?

ഭാരതീയ തത്ത്വചിന്തയെ മനസ്സിലാക്കണമെങ്കിൽ ഏതൊരാൾക്കും വിജ്ഞാനസ്രോതസ്സുകളെ (സംസ്കൃതത്തിൽ ‘പ്രമാണം’ എന്നു പറയും) കുറിച്ച് സാമാന്യധാരണ വേണം. അതില്ലാതെയുള്ള ദാർശനിക വായനയും അറിവും ഈടുറ്റതാകില്ല. കാരണം ബാഹ്യലോകവുമായി തത്ത്വചിന്ത വളരെ ഇഴപിരിഞ്ഞു കിടക്കുകയാണ്. ബാഹ്യലോകത്തെ കുറിച്ചുള്ള ശരിയായ വിവരങ്ങൾ ലഭിച്ചാലേ തത്ത്വചിന്തക്കു മുന്നോട്ടു പോകാനാകൂ. ബാഹ്യലോകത്തെ കുറിക്കുന്ന ശരിയായ അറിവ് ലഭിക്കാൻ ദാർശനികർ അനുവർത്തിക്കുന്ന രീതികളെയാണ് ‘പ്രമാണം’…

View More എന്താണ് പ്രമാണം / വിജ്ഞാന സ്രോതസ്സ് ?

പഞ്ചഭൂതങ്ങൾ ഭാരതീയ – ഗ്രീക്ക് ദർശനങ്ങളിൽ

പൗരാണിക ലോകത്ത് നിലനിന്നിരുന്ന വിവിധ തത്ത്വജ്ഞാന ധാരകളെ പറ്റി കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടന്ന കാലഘട്ടമാണ് ACE 1800 മുതൽ. എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടെന്നു കരുതിയ ദാർശനിക കൃതികൾ ഇക്കാലത്തു കണ്ടുകിട്ടുകയും, അവ കൂടുതൽ വിജ്ഞാന കുതുകികളെ തത്ത്വജ്ഞാന മേഖലയിലേക്കു ആകർഷിക്കുകയും ചെയ്തു. ക്രമേണ തത്ത്വജ്ഞാന പഠനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിന്നിരുന്ന ദർശനങ്ങളെ പരസ്പരം താരതമ്യം…

View More പഞ്ചഭൂതങ്ങൾ ഭാരതീയ – ഗ്രീക്ക് ദർശനങ്ങളിൽ

അദ്ധ്യായം 8 — അദ്വൈതം: കർക്കശമായ ഏകത്വം

ഏതൊന്നും അതിനെ ഒഴിച്ചു നിർത്തിക്കൊണ്ടുള്ളവയെ സൂചിക്കുന്നു. ‘ഞാൻ’ എന്നു ഒരുവൻ പറയുമ്പോൾ അത് ‘ഞാൻ അല്ലാത്തവർ’-ലേക്കു വിരൽ ചൂണ്ടുന്നു. ഞാൻ-ഉം, ഞാൻ അല്ലാത്തവർ-ഉം ഒരിക്കലും ഒന്നല്ല, മറിച്ച് രണ്ടാണ്. ദ്വൈതം ആണ്. എതിർധ്രുവങ്ങളിൽ നിൽക്കുന്ന രണ്ട് കാര്യങ്ങൾ. അവയ്ക്കു ഒരിക്കലും ഒരേ വസ്തുവിനെ ആധാരമാക്കാനാകില്ല.

View More അദ്ധ്യായം 8 — അദ്വൈതം: കർക്കശമായ ഏകത്വം

ലേഖനം 7 — വ്യക്തിത്വം ശരീര സൃഷ്ടിയോ: ന്യായദർശന വീക്ഷണം

ലോകത്തിലുള്ള എല്ലാം തന്നെ ദ്രവ്യനിർമിതിയാണെന്നു ചാർവ്വാക ദർശനം പറയുന്നു. പൃഥ്വി, ജലം, വായു, അഗ്നി എന്നീ നാല് മൂലഘടകങ്ങളാലാണ് എല്ലാം നിർമിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യശരീരവും അങ്ങിനെ തന്നെ. ചാർവ്വാക ദർശനത്തിൽ വ്യക്തിത്വം ശരീരസൃഷ്ടിയാണ്. ശരീരത്തിനു ആരോഗ്യമുള്ളിടത്തോളം വ്യക്തിത്വം ശരീരത്തിൽ നിലനിൽക്കും.

View More ലേഖനം 7 — വ്യക്തിത്വം ശരീര സൃഷ്ടിയോ: ന്യായദർശന വീക്ഷണം

ലേഖനം 6 — പ്രപഞ്ചസൃഷ്‌ടി വാദത്തിലെ അപാകതകൾ

ദൈവങ്ങൾക്കു സർവ്വസാധാരണമായി കൽപ്പിച്ചു നൽകാറുള്ള മൂന്ന് ഗുണങ്ങളാണ് സർവ്വവ്യാപി (Omnipresent), സർവ്വജ്ഞാനി (Omniscient), സർവ്വശക്തൻ (Omnipotent), എന്നിവ. ഇവയെ ത്രൈഗുണങ്ങൾ എന്നു വിളിക്കാം. ഭാരതത്തിൽ ഋഗ്‌വേദകാലം മുതലേ ദൈവങ്ങൾക്കു ത്രൈഗുണങ്ങൾ കല്പിച്ചു പോന്നിട്ടുണ്ട്. മഹായാന ബുദ്ധിസത്തിൽ ശ്രീബുദ്ധനും ത്രൈഗുണങ്ങൾ ഉണ്ട്. ത്രൈഗുണങ്ങൾ ഇല്ലാത്ത ദൈവം, ദൈവമാകില്ലെന്നതാണ് പൊതുവെ കണ്ടുവരുന്ന രീതി.

View More ലേഖനം 6 — പ്രപഞ്ചസൃഷ്‌ടി വാദത്തിലെ അപാകതകൾ

ലേഖനം 5 — ഭാരതീയ ദർശന ധാരകൾ

ഭാരതീയ ദർശനത്തിലെ വിവിധ ധാരകൾക്കിടയിൽ കർക്കശമായ തരംതിരിവ് ഇല്ല. അവയെല്ലാം പല വിധത്തിൽ പരസ്പരബന്ധിതമാണ്. ഭാരതീയ ദർശന ധാരകൾക്കു ഇടയിൽ യോജിപ്പിന്റെ മേഖലകൾ നിലനിൽക്കാൻ കാരണം ഉപനിഷത്ത് ഉൾപ്പെടെയുള്ള വേദസാഹിത്യവുമായി അവയ്ക്കുള്ള അഭേദ്യബന്ധം ആണ്.

View More ലേഖനം 5 — ഭാരതീയ ദർശന ധാരകൾ

ലേഖനം 4 — പ്രമാണങ്ങൾ

ബാഹ്യലോകത്തെ കുറിക്കുന്ന ശരിയായ അറിവ് ലഭിക്കാൻ ദാർശനികർ അനുവർത്തിക്കുന്ന രീതികളെയാണ് ‘പ്രമാണം’ അല്ലെങ്കിൽ ‘വിജ്ഞാന സ്രോതസ്സ്’ എന്നു പറയുന്നത്. പ്രമാണങ്ങൾ വിജ്ഞാനത്തിന്റെ ഉറവിടത്തിൽ നിന്ന് വിവരം ശേഖരിക്കുകയും, അവയെ ഒരു പ്രത്യേക രീതിയിൽ മനുഷ്യരിലേക്കു കടത്തിവിടുകയും ചെയ്യുന്നു.

View More ലേഖനം 4 — പ്രമാണങ്ങൾ

ലേഖനം 3. വിവിധ മോക്ഷ-മാർഗങ്ങൾ

പൗരാണിക ഭാരതത്തിൽ നിലനിന്നിരുന്ന മോക്ഷ-മാർഗങ്ങൾ നാലാണ്. ഭാരതീയ ദർശന ധാരകളുടെ വികാസത്തിനൊപ്പം നിലവിൽ വന്ന കർമ്മ മാർഗം, ജ്ഞാന മാർഗം, ഭക്തി മാർഗം എന്നിവ ആദ്യ മൂന്നെണ്ണത്തിനെ കുറിക്കുന്നു. ഉപനിഷത്ത് കാലംമുതൽ നിലവിലിരുന്നതും, പതജ്ഞലി മഹർഷി ക്രോഢീകരിച്ചതുമായ ധ്യാന-മാർഗമാണ് നാലാമത്തേത്. 

View More ലേഖനം 3. വിവിധ മോക്ഷ-മാർഗങ്ങൾ

ലേഖനം 2 — തത്ത്വജ്ഞാന ധാരകളുടെ വിഭജനം

വിവിധ ഭാരതീയ ദർശന ധാരകൾ പ്രകാരം പ്രപഞ്ചത്തിൽ ഒന്നോ അതിലധികമോ പരമാർത്ഥ സത്യങ്ങൾ ഉണ്ട്. ഏതൊന്നാണോ സ്വന്തം നിലനിൽപ്പിനായി മറ്റുള്ള ഒന്നിനേയും ആശ്രയിക്കാതിരിക്കുന്നത് അതിനെ ‘പരമാർത്ഥ സത്യം’ എന്നു പറയുന്നു. എല്ലാ ഭാരതീയ ദർശനവും ഒരു പരമാർത്ഥ സത്യത്തെയെങ്കിലും അംഗീകരിക്കുന്നുണ്ട്.

View More ലേഖനം 2 — തത്ത്വജ്ഞാന ധാരകളുടെ വിഭജനം

അദ്ധ്യായം 15 — ഫൈനൽ ലാപ്പ്

2012 മാർച്ചിൽ സിഡിഎൻ പ്രോജക്ട് അവസാനിച്ചു. ഡിസംബറിൽ കമ്പനിയോടും വിടപറഞ്ഞു. അതിനുശേഷം ഇന്നുവരെ (19/03/2018) ഒരു ഐടി കമ്പനിയും എനിക്ക് ജോലി നൽകിയില്ല. നിലനിൽപ്പിനായുള്ള പരക്കംപാച്ചലിൽ ഞാൻ ഐടി-ഇതര മേഖലയിൽ, ഫ്രീലാൻസിങ് രംഗത്തേക്കു തിരിഞ്ഞു.

View More അദ്ധ്യായം 15 — ഫൈനൽ ലാപ്പ്

അദ്ധ്യായം 14 — പ്രതീക്ഷയുടെ നുറുങ്ങുവെട്ടം

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എബിളിറ്റി ഫൗണ്ടേഷൻ (Ability Foundation) എന്ന പ്രമുഖ സ്ഥാപനത്തേയും, അവർ വികലാംഗർക്കു മാത്രമായി സംഘടിപ്പിക്കാറുള്ള ‘Employ Ability’ തൊഴിൽ ‌മേളയേയും പറ്റി ഞാൻ ആദ്യമായി അറിയുന്നത് ഒരു സുഹൃത്തിൽ നിന്നാണ്.

View More അദ്ധ്യായം 14 — പ്രതീക്ഷയുടെ നുറുങ്ങുവെട്ടം

അദ്ധ്യായം 13 — സ്പീച്ച് തെറാപ്പി ട്രെയിനിങ്

തെറാപ്പി സെഷനുകൾക്കിടയിൽ കിട്ടിയ അപൂർവ്വം സന്ദർഭങ്ങളിൽ ഞാൻ കുട്ടികളുമായി ‘സംസാരിച്ചു’. ചിലർ എന്നെ തുറിച്ചു നോക്കി മിണ്ടാതിരിക്കും. ചിലർ മൃദുവായി ചിരിച്ചു നാണിച്ചു നിൽക്കും. ഇനിയുമുള്ള മറ്റൊരു കൂട്ടർ അപ്രതീക്ഷിതമായി ഓടിയെത്തി എന്റെ ശരീരത്തിൽ അടിച്ച് നിർത്താതെ ഓടും.

View More അദ്ധ്യായം 13 — സ്പീച്ച് തെറാപ്പി ട്രെയിനിങ്

അദ്ധ്യായം 12 — സ്വപ്നങ്ങൾ

മനസ്സിലെ സംഘർഷങ്ങളും രഹസ്യങ്ങളും സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള സഹജീവികളിൽനിന്നു മറച്ചു പിടിക്കണം എന്നു ആഗ്രഹമുള്ളവർക്കു ഉറക്കം എന്നുമൊരു വെല്ലുവിളിയാണ്. അത്തരക്കാർക്കു ഉണർന്നിരിക്കുമ്പോൾ തങ്ങളുടെ മാനസിക സംഘർഷങ്ങൾ മറ്റുള്ളവരിൽനിന്ന് ഒളിപ്പിക്കാൻ ബുദ്ധിമുട്ടില്ല.

View More അദ്ധ്യായം 12 — സ്വപ്നങ്ങൾ

ലേഖനം 1 — ഭാരതീയ ദർശനങ്ങളുടെ ആവിർഭാവം

പ്രപഞ്ചത്തിന്റെ ഉൽഭവത്തേയും പ്രകൃതത്തേയും അന്വേഷണ ബുദ്ധിയോടെ വിലയിരുത്തുന്ന ഒരു പ്രശസ്ത സൂക്തം ഋഗ്‌വേദയിൽ ഉണ്ട്. പ്രപഞ്ചം എവിടെനിന്ന് വന്നു, ഒരു പരമമായ ശക്തിയാണോ പ്രപഞ്ചത്തിനു കാരണഭൂവായി വർത്തിച്ചത്, ആണെങ്കിൽ എന്നാണ് സൃഷ്ടി-കർമ്മം നടന്നത്., തുടങ്ങിയ ചോദ്യങ്ങൾ സൂക്തത്തിൽ ഉന്നയിക്കപ്പെടുന്നു.

View More ലേഖനം 1 — ഭാരതീയ ദർശനങ്ങളുടെ ആവിർഭാവം

അദ്ധ്യായം 11 — സൗഹൃദങ്ങൾ

തകർച്ചക്കിടയിലും പിടിച്ചു നിൽക്കാൻ സഹായിച്ച ഏതാനും കൂട്ടുകെട്ടുകൾ എനിക്കുമുണ്ട്. അവയിൽ തന്നെ ചിലതിനു മൂല്യമേറും. നാവ് ബന്ധനസ്ഥനായിരുന്ന നാളുകളിൽ അനുഭവിച്ച കടുത്ത മാനസിക സംഘർഷത്തെ കുറച്ചെങ്കിലും ലഘൂകരിക്കാനായത് അപ്രതീക്ഷിതമായി ലഭിച്ച ഒരു സൗഹൃദത്തിന്റെ പിൻബലത്തിലാണ്‌.

View More അദ്ധ്യായം 11 — സൗഹൃദങ്ങൾ

കേരള സാഹിത്യ അക്കാദമി അവാർഡ്

2016-ലെ കേരളസാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യൻ എൻഡോവ്‌മെന്റ് പുരസ്കാരം എന്റെ ആദ്യ പുസ്തകമായ ‘കക്കാടിനെ പുരാവൃത്തം’ നേടിയിരിക്കുന്നു. ഇതു സംബന്ധിച്ച അറിയിപ്പ് അക്കാദമി ഈ മാസം 21-നു പുറപ്പെടുവിച്ചു.

View More കേരള സാഹിത്യ അക്കാദമി അവാർഡ്

അദ്ധ്യായം 10 — ‘ഈക്വൽ ഓപ്പർച്ചുനിറ്റി’യുടെ നാനാർത്ഥങ്ങൾ

അപരിചിതരുടെ സാമീപ്യവും അവരുമായുള്ള സഹവാസവും ചില സാഹചര്യങ്ങളിൽ എനിക്കു ഏറെ ഇഷ്ടമാണ്. എനിക്കു അവരോടു എല്ലാം തുറന്നു പറയാം. സങ്കടങ്ങളും, സന്തോഷവും, പരിഭവങ്ങളും,… അങ്ങിനെ എല്ലാം. അതോടെ എന്റെ മാനസിക സംഘർഷം അവരുടേതു കൂടിയാവുകയാണ്. മറ്റൊരാൾ കൂടി വിഷ മിക്കുന്നുവെന്നു ക്രൂരമായ അറിവിൽ എന്നിലെ സംഘർഷം കുറയും.

View More അദ്ധ്യായം 10 — ‘ഈക്വൽ ഓപ്പർച്ചുനിറ്റി’യുടെ നാനാർത്ഥങ്ങൾ

അദ്ധ്യായം 9 — പുരാവൃത്തങ്ങളിലേക്ക്

എഴുതുക എന്ന ആശയം ആദ്യം മനസ്സിൽ ഉദിക്കുന്നത് തിരുവനന്തപുരത്തു ഹോളിസ്റ്റിക് ചികിൽസക്കു വിധേയനായ കാലത്താണ്. ഒരുദിവസം അടുത്ത മുറിയിൽ താമസിക്കുന്ന അരുൺ എന്ന സുഹൃത്തിന്റെ പേർസണൽ ഡയറി തുറന്നിരിക്കുന്ന പോസിൽ കാണാനിടയായി. അതിൽ കോളേജിൽ പ്രണയിക്കുന്ന പെൺകുട്ടിയെപ്പറ്റി അദ്ദേഹം കുറച്ചു വാക്കുകൾ എഴുതിയിട്ടിരിക്കുന്നു.

View More അദ്ധ്യായം 9 — പുരാവൃത്തങ്ങളിലേക്ക്

അദ്ധ്യായം 8 — മഞ്ഞുമലയുടെ അഗ്രം

അങ്ങകലെ ഒരു പ്രകാശനാളം ഞാൻ കാ‍ണുന്നുണ്ടായിരുന്നു. വ്യർത്ഥമാണെന്നു അറിയാമെങ്കിലും ഞാൻ തന്നെ സൃഷ്ടിച്ചെടുത്തതാണത്. ആ പ്രകാശനാളത്തിനു നേരെ കൊച്ചുകുട്ടിയേ പോലെ ഞാൻ പിച്ചവച്ചു അടുക്കും. അങ്ങിനെ അടുത്തു, ദീപനാളത്തെ കൈപ്പിടിയിൽ ഒതുക്കാൻ മാത്രം അരികിലെത്തുമ്പോൾ ആരോ അതിനെ മനപ്പൂർവ്വം അണച്ചു കളയും. അപ്പോൾ ഞാൻ ഇരുട്ടത്തു പകച്ചു നിൽക്കുകയായി; ദിശയറിയാതെ, വഴിയറിയാതെ. ഒടുക്കം പുതിയ പ്രകാശനാ‍ളത്തിനായി സ്വയം വഴി തേടും.

View More അദ്ധ്യായം 8 — മഞ്ഞുമലയുടെ അഗ്രം

അദ്ധ്യായം 7 — ആരാണ് ഒരു സുഹൃത്ത്?

“മഹാനഗരമേ നന്ദി നീയെന്നെ ഹൃദയശൂന്യനാക്കി.”

ഒരു കഷണം പേപ്പറിൽ, നഴ്‌സറി വിദ്യാർത്ഥിയെ പോലെ, കമിഴ്ന്നു കിടന്നു രാജു എഴുതുകയാണ്.

“കോൺക്രീറ്റ് കെട്ടിടങ്ങളേ നന്ദി, നിങ്ങളെന്റെ ഗൃഹാതുരത്വത്തിൽ അവസാനത്തെ ആണിയടിച്ചു.”

ഞാൻ അഭിനന്ദന സൂചകമായി ചൂളമടിച്ചു. രാജു എന്നെ നോക്കി തൊഴുത്, വീണ്ടും കടലാസിലേക്കു കമിഴ്ന്നു.

View More അദ്ധ്യായം 7 — ആരാണ് ഒരു സുഹൃത്ത്?

ശ്രീബുദ്ധനും വേദങ്ങളും

ചോദ്യം: ശ്രീബുദ്ധൻ എന്തുകൊണ്ട് വേദങ്ങളെ എതിർത്തു?

ഉത്തരം: വേദങ്ങൾ അവയുടെ ശുദ്ധാർത്ഥത്തിൽ നിന്നു വ്യതിചലിച്ചു, ഈ വ്യതിചലനം മൃഗബലി പോലുള്ളവ പ്രവൃത്തികളുടെ ഫലസിദ്ധിയെ സാധൂകരിക്കാൻ ഉപയോഗിച്ചു എന്നീ വാദങ്ങളാലാണ് ശ്രീബുദ്ധൻ വേദങ്ങളെ എതിർക്കുന്നത്. ശ്രീബുദ്ധന്റെ സിദ്ധാന്തങ്ങളെ വേദങ്ങൾ അംഗീകരിക്കുന്നില്ല എന്നതും എതിർപ്പിനു കാരണമായി.

View More ശ്രീബുദ്ധനും വേദങ്ങളും

അദ്ധ്യായം 6 — ഹോളിസ്റ്റിക് ചികിൽസ

“ഇന്നു ഇലൿട്രോണിൿസ് ലാബിൽ വച്ചു വിധുടീച്ചർ അടുത്തേക്കു വിളിച്ചു. തിരുവനന്തപുരത്തുള്ള ഒരു ഹോളിസ്റ്റിക് ആശുപത്രിയെ പറ്റിയാണ് പറഞ്ഞത്. അവിടെ ചികിത്സക്കു ചെല്ലണമെന്നു ടീച്ചർ ഉപദേശിച്ചു. ശ്രവണ ന്യൂനത ഭേദമാകുമത്രെ. എന്റെ ശ്രവണ ന്യൂനതയെപ്പറ്റി ടീച്ചർ അറിയുന്നത് കുറച്ചുനാൾ മുമ്പാണ്.

View More അദ്ധ്യായം 6 — ഹോളിസ്റ്റിക് ചികിൽസ

അദ്ധ്യായം 5 — വിദ്യാർത്ഥി ജീവിതം

ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും നിറപ്പകിട്ടുള്ള വർഷങ്ങൾ ഏതാണെന്നു ചോദിച്ചാൽ ഒരു ഉത്തരമേയുള്ളൂ – വിദ്യാർത്ഥി ജീവിതം. കൗമാര പ്രണയത്തിന്റെ, പൊടിപാടുന്ന കാമ്പസ് രാഷ്ട്രീയത്തിന്റെ, വൈരാഗ്യമാർന്ന പരസ്പര മൽസരങ്ങളുടെ, പൂത്തുലയുന്ന സൗഹൃദത്തിന്റെ വിദ്യാർത്ഥി ജീവിതം. എനിക്കു വിധിക്കപ്പെട്ടത് അഞ്ചു വർഷങ്ങളായിരുന്നു. എനിക്കു കൈമോശം വന്നതും അഞ്ചു വർഷങ്ങൾ തന്നെ!

View More അദ്ധ്യായം 5 — വിദ്യാർത്ഥി ജീവിതം

അദ്ധ്യായം 4 — ഒഴിഞ്ഞ ഇടങ്ങൾ

മൂന്നാം അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. കോളേജ്-പോളിടെക്നിക്ക് പഠനകാലത്ത് ഞാൻ ഉപയോഗിച്ചിരുന്ന എല്ലാ നോട്ടുബുക്കുകളിലും കൗതുകകരമായ ഒന്നുണ്ടായിരുന്നു. എന്റെ പുസ്തകത്തിൽ മാത്രമല്ല, സാധാരണ അക്കാദമിക് സ്ഥാപനങ്ങളിൽ പഠിച്ച, ശ്രവണന്യൂനതയുള്ള മിക്കവരുടേയും നോട്ടുബുക്കിൽ ഈ പ്രത്യേകത കാണാനാകും. അതായത്… പുസ്തകത്തിന്റെ വലതുവശത്തു വരുന്ന എല്ലാ പേജുകളുടേയും അവസാന ഭാഗത്ത്, അല്ലെങ്കിൽ ഇടതുവശത്തെ പേജിന്റെ തുടക്കത്തിൽ, ഒന്നോ…

View More അദ്ധ്യായം 4 — ഒഴിഞ്ഞ ഇടങ്ങൾ

അദ്ധ്യായം 3 — ചെറുത്തുനിൽപ്പിന്റെ ആരംഭം

രണ്ടാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ജീവിതത്തിലെ വളരെമോശം അനുഭവങ്ങളിൽ ഒന്നാണ് ശരീരത്തിലെ ഒരു അവയവം നിർജ്ജീവമാക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്ന തിരിച്ചറിവ്. നമ്മെ എന്താണോ പൂർണമാക്കുന്നത്, അതിലൊന്ന് കൊഴിഞ്ഞുപോകൽ. അപൂർണതയിലേക്കുള്ള യാത്രയിലാണെന്ന തിരിച്ചറിവ് മനുഷ്യനെ വിവരണാതീതമായ മനോവേദനയിലേക്കു തള്ളിവിടും. ആനിവേഴ്സറി എപ്പിസഡിനു ശേഷം ഞാൻ ഇത്തരമൊരു സാഹചര്യത്തെ രൂക്ഷമായി അഭിമുഖീകരിച്ചു. മുൻകാലത്തെ പോലെ എനിക്ക്…

View More അദ്ധ്യായം 3 — ചെറുത്തുനിൽപ്പിന്റെ ആരംഭം

അദ്ധ്യായം 2 — ഒരു ചൂണ്ടുപലക

(ഒന്നാമത്തെ അധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) ചില ഓർമകളുണ്ട്, ചൂണ്ടക്കൊളുത്തിന്റെ ഫലം ചെയ്യുന്നവ. അവ നമ്മെ വിട്ടുപിരിയാതെ, മറവിയിലേക്കു മറയാതെ വേദനിപ്പിച്ചുകൊണ്ടിരിക്കും. കുടഞ്ഞു കളയാൻ ശ്രമിച്ചാൽ വേദന കൂടും. എന്നിൽ അത്തരം ഓർമകൾ ഒന്നും രണ്ടുമല്ല, മറിച്ച് നിരവധിയാണ്. എല്ലാം ഓർമയിൽ നിലനിൽക്കുന്നുമുണ്ട്. പക്ഷേ ആദ്യത്തേതിനു മറ്റുള്ളവയേക്കാൾ മിഴിവുണ്ട്. ഞാൻ ആ സംഭവത്തെ ‘ആനിവേഴ്‌സറി…

View More അദ്ധ്യായം 2 — ഒരു ചൂണ്ടുപലക

അസുരന്മാർ ദ്രാവിഡർ അല്ല

പുരാണങ്ങളിലും രാമായണത്തിലും മറ്റും പരാമർശിച്ചിരിക്കുന്ന ദേവന്മാർ (ആര്യന്മാർ എന്നും വിവക്ഷിക്കപ്പെടുന്നു) വടക്കേ ഇന്ത്യക്കാരും, അസുരൻമാർ (രാക്ഷസന്മാർ എന്നും പറയപ്പെടുന്നു) തെക്കേ ഇന്ത്യക്കാരും ആണെന്ന വാദം(?) പലയിടത്തും ഓൺലൈനിൽ കണ്ടിട്ടുണ്ട്. ദക്ഷിണേന്ത്യയേയും ഉത്തരേന്ത്യയേയും ഭിന്നിപ്പിച്ചു നിർത്താൻ കൊളോണിയൽ ഭരണക്കാരും, അവരെ പിന്തുണയ്ക്കുന്ന പണ്ഢിതന്മാരും നടപ്പിലാക്കിയ തന്ത്രങ്ങളിൽ ഒന്ന്. ഇതിനു സോഷ്യൽ മീഡിയകളിൽ ചെറുതല്ലാത്ത പ്രചാരമുണ്ട്. സാഹചര്യവശാൻ ഗൂഗിൾ…

View More അസുരന്മാർ ദ്രാവിഡർ അല്ല

അദ്ധ്യായം 1 — അസുഖകരമായ പരിവർത്തനം

(‘ആമുഖം’ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) കുട്ടിക്കാലം മങ്ങിയ ഓർമകളുടേതാണ്. എല്ലാം ചികഞ്ഞെടുക്കാനാകില്ല. ചികഞ്ഞാൽ കിട്ടുന്നവയിൽ തന്നെ വ്യക്തമല്ല എന്നു കാലം മുദ്ര പതിപ്പിച്ചിട്ടുള്ള ഓർമകളുടെ ആധിക്യം; മുഖമില്ലാത്ത കഥാപാത്രങ്ങളുടെ ഘോഷയാത്ര. അപ്പോൾ പതറുകയായി. എല്ലാ മുഖങ്ങളോടും ഞാൻ ചോദിക്കും. താങ്കൾ ആരാണ്? എന്നാണ് നമ്മൾ കണ്ടുമുട്ടിയത്? എങ്ങിനെയാണ് തമ്മിൽ പരിചയം? എനിക്കു കിട്ടിയ മറുപടികൾ…

View More അദ്ധ്യായം 1 — അസുഖകരമായ പരിവർത്തനം

ഒരു ബധിരന്റെ ആത്മകഥാ കുറിപ്പുകൾ – ആമുഖം

വിശ്വാസ്യതയുടെ പ്രശ്നം രൂക്ഷമായിരുന്ന കാലത്തു ഓർമകൾ കുറിച്ചിടാൻ കൂടുതലും ഉപയോഗിച്ചത് തലച്ചോറിനേക്കാൾ ഉപരി ഡയറിത്താളുകളാണ്. ലിഖിതരൂപങ്ങൾ ഒരിക്കലും ചതിക്കില്ലെന്ന വിശ്വാസം എന്നും കൂടപ്പിറപ്പിനെ പോലെ ഒരുമിച്ചുണ്ടായിരുന്നു. കൺ‌മുന്നിൽ കണ്ട കാഴ്ചകൾ പകർത്തിവച്ചുകൊണ്ടാണ് ഡയറിത്താളുകളെ വിശ്വസിക്കുന്നതിന്റെ ആരംഭം. അതു സാവധാനം മുന്നേറി. വിശ്വാസത്തിന്റെ അളവ് അപാരമായപ്പോൾ ഹൃദയരഹസ്യങ്ങളും കുറിച്ചിടാൻ മടിച്ചില്ല. അങ്ങിനെ ഡയറിത്താളുകൾ നിറയെ എന്റെ ജീവിതമാണ്.…

View More ഒരു ബധിരന്റെ ആത്മകഥാ കുറിപ്പുകൾ – ആമുഖം

മോക്ഷം നേടുന്ന ബലികാക്കകൾ

ആശ്രമവളപ്പ് നിറയെ വൃക്ഷങ്ങളായിരുന്നു. ഗേറ്റു തുറന്നു പ്രവേശിച്ചത് കുളിർമ്മയുടെ ചെറിയൊരു ലോകത്തിലേക്കാണ്. തണലില്ലാത്ത ഇടം ഇല്ലെന്നു തന്നെ പറയാം. പടർന്നു പന്തലിച്ച, പേരറിയാത്ത ഒരു വൃക്ഷച്ചുവട്ടിൽ ഞാൻ പ്രതീക്ഷിച്ച വ്യക്തി നിൽപ്പുണ്ടായിരുന്നു. ഞങ്ങളുടേത് ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു. എന്നിട്ടും ഉപചാരവാക്കുകളൊന്നും

View More മോക്ഷം നേടുന്ന ബലികാക്കകൾ

ആർഷദർശനങ്ങൾ – പുതിയ പുസ്തകം

എന്റെ മൂന്നാമത്തെ പുസ്തകം പുറത്തിറങ്ങിയിരിക്കുന്നു. പേര് – ആർഷദർശനങ്ങൾ! ഫിലോസഫി/ദർശനം ആണ് വിഷയം. ഭാരതീയ ദർശനങ്ങളിൽ (പ്രത്യേകിച്ചും അദ്വൈതവേദാന്തം) ഊന്നിയുള്ള 17 ലേഖനങ്ങളുടെ സമാഹാരം. നവ പുസ്തക പ്രസാധകരിൽ ശ്രദ്ധേയരായ ‘ബുദ്ധ ബുക്ക്സ്’ പബ്ലിഷ് ചെയ്തിരിക്കുന്നു. 120 രൂപയാണ് വില. 160 പേജുകൾ. പുസ്തകം വാങ്ങാൻ 9947254570 എന്ന നമ്പറിലേക്കു “AD-space-Address with Pin Code”…

View More ആർഷദർശനങ്ങൾ – പുതിയ പുസ്തകം

ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും [Full Article, Print Format]

Hi everyone, ഞാൻ എഴുതിയ “ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും” എന്ന ദീർഘ ലേഖനം ഡിസംബർ – ജനുവരി മാസങ്ങളിൽ, നാല് ലക്കങ്ങളിലായി ‘കേസരി വാരിക’ പ്രസിദ്ധീകരിച്ചു. അവയുടെ സ്കാൻ കോപ്പികൾ ഒരു പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കുക. (Or Download Link => https://drive.google.com/file/d/0B8tPMBPQ_iIUYXFtaGN1aDA4Mjg/view?pref=2&pli=1 ) Download All Pages from Here.…

View More ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും [Full Article, Print Format]

ഉപനിഷത്തും മഹായാന ബുദ്ധിസവും: അശ്വഘോഷന്റെ പ്രാധാന്യം

ബൗദ്ധ ദർശനത്തെ സംബന്ധിക്കുന്ന പുസ്തകങ്ങളിൽ മഹായാന ബുദ്ധിസത്തിന്റെ സ്ഥാപകനായി പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത് മധ്യമക ആചാര്യനായ നാഗാർജുനനെയാണ്. ഇതിൽ തെറ്റില്ലെങ്കിലും, ഈ പ്രസ്താവം പൂർണമായും ശരിയല്ല. കാരണം നാഗാർജുനന്റെ പല സിദ്ധാന്തങ്ങളുടെയും മൂലം അശ്വഘോഷൻ എന്ന ദാർശനികനിലാണ്. അശ്വഘോഷന്റെ ‘The Awakening of faith in Mahayana’ എന്ന പുസ്തകത്തിൽ മഹായാന ദർശനത്തിന്റെ ബീജങ്ങൾ എല്ലാം അടങ്ങിയിരിക്കുന്നു.…

View More ഉപനിഷത്തും മഹായാന ബുദ്ധിസവും: അശ്വഘോഷന്റെ പ്രാധാന്യം

ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും – 3

സത്യത്തിന്റെ / യാഥാർത്ഥ്യത്തിന്റെ രണ്ട് തലങ്ങൾ[1]:- ഉപനിഷത്തിൽ സൂചിപ്പിച്ചിട്ടുള്ള പരമാർത്ഥ സത്യത്തിന്റെ രണ്ട് തലത്തെ ശ്രീബുദ്ധനും പരോക്ഷമായി അംഗീകരിക്കുന്നു. ബുദ്ധൻ താൻ പ്രാപിച്ച ‘ഉയർന്ന നില’യെ പറ്റി പറയുന്നത് ശ്രദ്ധിക്കുക. ബ്രഹ്മജ്വാല സൂത്രത്തിൽ നിന്നു എടുത്തെഴുതുന്നു. “These, O brethren, are those other things, profound, difficult to realize, hard to understand,…

View More ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും – 3

ലേഖനം 7 — അദ്വൈത വേദാന്തത്തിലെ പ്രമാണങ്ങൾ – 2

അനുപലബ്‌ധി / അഭാവം:- നമുക്ക് എങ്ങിനെ ഒരിടത്തു ഒരു വസ്തുവിന്റെ അഭാവത്തെ കുറിച്ചു മനസ്സിലാക്കാൻ പറ്റും? പ്രത്യേകിച്ചും നല്ല വെളിച്ചമുള്ള ഒരു മുറിയിൽ മേശ ഇല്ല എന്നു ഏതു പ്രമാണം വഴി മനസ്സിലാക്കാൻ പറ്റും? മനുഷ്യന്റെ ഇന്ദ്രിയങ്ങൾക്കു മേശയുടെ അഭാവത്തെ ’ദർശിച്ച്’ മനസ്സിലാക്കാനാകില്ല. കാരണം മേശ മുറിയിൽ ഇല്ല. മേശ ഉണ്ടെങ്കിലല്ലേ കാണാനാകൂ. അതിനാൽ മേശയുടെ (‘വസ്തുക്കളുടെ’ എന്നു…

View More ലേഖനം 7 — അദ്വൈത വേദാന്തത്തിലെ പ്രമാണങ്ങൾ – 2

ലേഖനം 7 — അദ്വൈത വേദാന്തത്തിലെ പ്രമാണങ്ങൾ – 1

ഭാരതീയ ദർശനത്തിൽ പ്രധാനമായും മൂന്ന് പ്രമാണങ്ങളാണ് ഉള്ളതെന്നു മുൻ അദ്ധ്യായത്തിൽ പറഞ്ഞുവല്ലോ. ഇതിൽ നിന്നു വ്യത്യസ്തമായി അദ്വൈത വേദാന്തം (പൂർവ്വ മീമാംസയും) ആറ് പ്രമാണങ്ങളെ അംഗീകരിക്കുന്നുണ്ട്. മറ്റു ദർശനങ്ങൾ പ്രത്യക്ഷത്തിന്റേയും അനുമാനത്തിന്റേയും കള്ളിയിൽ പെടുത്തുന്ന ചില പ്രമാണങ്ങളെ അദ്വൈത വേദാന്തം സ്വതന്ത്ര പ്രമാണമായി അംഗീകരിക്കുന്നു. ഇത്തരത്തിലുള്ള മൂന്ന് സ്വതന്ത്ര പ്രമാണങ്ങളാണ് ഉപമാനം (Comparison), അർത്ഥാപത്തി (Postulation), അനുപലബ്ധി/അഭാവം (Non-existence). ഇവയുടെ…

View More ലേഖനം 7 — അദ്വൈത വേദാന്തത്തിലെ പ്രമാണങ്ങൾ – 1

ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും – 2

അനാത്മ-വാദം:- ലോകത്തിലുള്ള വസ്തുക്കൾക്കെല്ലാം പരസ്പരാശ്രിത നിലനിൽപ്പേയുള്ളൂ എന്ന ബുദ്ധതത്വത്തിന്റെ സ്വാഭാവിക പരിണതിയാണ് അനാത്മ-വാദം അഥവാ ആത്മാവ് ഇല്ല എന്ന വാദം. ബുദ്ധനു മുമ്പ് ഭാരതീയ ദർശനങ്ങൾ, ചാർവാകർ ഒഴികെ, ആത്മാവിനെ അനാദിയും മാറ്റങ്ങൾക്കു വഴങ്ങാത്ത സ്ഥിരമായ ഒന്നായുമാണ് കണക്കാക്കിയിരുന്നത്. എന്നാൽ ലോകത്തിലുള്ളതെല്ലാം മാറ്റങ്ങൾക്കു വിധേയമാണ് എന്ന ബുദ്ധതത്വം സ്വീകരിക്കുമ്പോൾ മാറ്റങ്ങൾക്കു വിധേയമല്ലാത്ത ആത്മാവിനേയും അതിൽ ഊന്നിയുള്ള ആത്മവിചാരങ്ങളേയും നിരസിക്കാതെ വേറെ വഴിയില്ല.…

View More ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും – 2

ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും – 1

മുമ്പേ നടന്നു പോയ ദാർശനിക മഹാരഥന്മാരുടെ ചിന്തകൾ സ്വീകരിക്കുകയും, സ്വപ്രയത്നത്താൽ ആ ചിന്തകളെ പുനരുദ്ധരിച്ച് പുതിയ വിതാനത്തിലേക്കു ഉയർത്തി പ്രതിഷ്ഠിക്കുകയും ചെയ്യുന്നത് ഭാരതീയ ദാർശനികരുടെ പൊതുവായ രീതിയാണ്. ഇപ്രകാരമുള്ള പുനരുദ്ധാരണത്തിനിടയിൽ ഇക്കൂട്ടർ മാതൃ ദാർശനിക ധാരയിൽ നിന്നു ഒരുപക്ഷേ അകന്ന് പുതിയ ഒരു ദാർശനിക ശാഖ തന്നെ രൂപീകരിച്ചേക്കാം. പുതിയ ആശയങ്ങളുടെ സാന്നിധ്യം ഇത്തരമൊരു മാറ്റം…

View More ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും – 1

അരോമ ബേക്കേഴ്‌സ് – 2

മലേഷ്യൻ മാവിലെ ഉല്പന്നം ആദ്യം രുചിച്ചു നോക്കിയതാരെന്ന കാര്യത്തിൽ നാട്ടിൽ തർക്കമില്ല. കക്കാടിലെ എല്ലാ മാവ്-പ്ലാവ്-കശുമാവ് എന്നിവയുടെ ഉല്പന്നങ്ങൾ എല്ലാ സീസണിലും ഉൽഘാടനം ചെയ്യാറുള്ള കുഞ്ഞിസനുവായിരുന്നു ഇവിടെയും പ്രതി. കുട്ടിക്കാലത്ത് ശരീരം ‘റ’ പോലെ വളച്ച്

View More അരോമ ബേക്കേഴ്‌സ് – 2

അരോമ ബേക്കേഴ്‌സ് – 1

…… അങ്ങിനെയിരിക്കെയാണ് ഭൂമിയിൽ പ്രളയം വന്നത്. ആദിയിൽ മനുവിന്റെ കാലത്തു സംഭവിച്ച പോലുള്ള മഹാപ്രളയം. കടലിലെ ജലനിരപ്പുയർന്ന് വളരെ ഉയരമുള്ള പ്രദേശങ്ങൾ വരെ മുങ്ങി. ലോകം മുഴുവൻ വെള്ളത്തിൽ. കടലിലെ മൽസ്യങ്ങളും ആമകളും പാമ്പുകളും വെള്ളത്തിനടിയിലെ കര സന്ദർശിച്ചു. അങ്ങിനെ സർവ്വത്ര വെള്ളം. എങ്ങും വെള്ളം. പക്ഷേ… പക്ഷേ അൽഭുതകരമെന്നേ പറയേണ്ടൂ, ആ മഹാപ്രളയത്തിലും നമ്മടെ ചെറാലക്കുന്ന് മുങ്ങിയില്ല.…

View More അരോമ ബേക്കേഴ്‌സ് – 1

ലേഖനം 4 — ഭാരതീയ ദർശനത്തിലെ പ്രമാണങ്ങൾ

ഭാരതീയ തത്ത്വചിന്തയെ പറ്റിയുള്ള ഏത് ഗ്രന്ഥത്തിലും വിവിധ ‘വിജ്ഞാന സ്രോതസ്സ്’-കളെ (സംസ്കൃതത്തിൽ, പ്രമാണം) കുറിച്ചു പ്രതിപാദിക്കേണ്ടതുണ്ട്. കാരണം ബാഹ്യലോകവുമായി തത്ത്വചിന്ത വളരെ ഇഴപിരിഞ്ഞു കിടക്കുകയാണ്. ബാഹ്യലോകത്തെ കുറിച്ചു ശരിയായ വിവരങ്ങൾ ലഭിച്ചാലേ തത്ത്വചിന്തക്കു മുന്നോട്ടു പോകാനാകൂ എന്ന അവസ്ഥ. ഭാരതീയ ദർശനങ്ങൾ ഇതിനു വിവിധ രീതികൾ അവലംബിച്ചു വരുന്നു. ബാഹ്യലോകത്തെ കുറിക്കുന്ന ശരിയായ അറിവ് ലഭിക്കാൻ ദാർശനികർ…

View More ലേഖനം 4 — ഭാരതീയ ദർശനത്തിലെ പ്രമാണങ്ങൾ

യോഗയും ദൈവവും

ഹിന്ദുമതത്തിന്റെ പ്രചാരണ വാഹനമാണ് യോഗ എന്ന തെറ്റിദ്ധാരണയെ ഇല്ലാതാക്കുന്നതിനുള്ള ഒരു ചെറിയ ഉദ്യമമാണ് ഈ പോസ്റ്റ്. വായിക്കുക. യോഗയെ സംബന്ധിച്ച ഏതൊരു വിശകലനവും സാംഖ്യ ഫിലോസഫിയിലാണ് തുടങ്ങേണ്ടത്. കാരണം ഈ രണ്ടു ഫിലോസഫികൾ തമ്മിൽ കാര്യമായ വേർതിരിവുകൾ ഇല്ല. സാംഖ്യ സിസ്റ്റം മോക്ഷത്തിലെത്തേണ്ടത് എങ്ങിനെയെന്നു സിദ്ധാന്തിക്കുന്നു. യോഗ സിസ്റ്റം ഈ സിദ്ധാന്തങ്ങളെ പ്രയോഗത്തിൽ വരുത്തി യോഗിയെ…

View More യോഗയും ദൈവവും

മോക്ഷം

മഴ പെയ്യുകയാണ്. കുളക്കരയിലെ ഒട്ടുമാവിന്റെ ഇലകൾ കൂടുതൽ പച്ചനിറം കൈകൊണ്ടു. വേനലിന്റെ അവശിഷ്ടങ്ങളെ മാടിയൊതുക്കി മഴത്തുള്ളികൾ ഇലകളെ നിരന്തരം തഴുകി. ഒട്ടുമാവ് കുട നിവർത്തിയതിനാൽ കുളത്തിലേക്കു വീഴുന്ന മഴത്തുള്ളികൾ ജലപ്രതലത്തിലെ ഓളങ്ങളിൽ ക്രമരാഹിത്യമുണ്ടാക്കി. ഒരു മഴത്തുള്ളിയുണ്ടാക്കുന്ന ഓളങ്ങളിൽ മറ്റുതുള്ളികൾ വീണു മുങ്ങി. ലയിച്ചു. ജാനകി കുളത്തിൽ മുങ്ങിനിവരുന്നത് ഇടതൂർന്നു പെയ്യുന്ന മഴയിലൂടെ ആദി കണ്ടു. ജാനകിയുടെ…

View More മോക്ഷം