സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: സുനീഷ് പുളിക്കൽ.
വിഭാഗം: ചെറുകഥാ സമാഹാരം.
പേജുകൾ: 147.
വില: 160 രൂപ.
സുഹൃത്തുക്കളെ,
2016-ലെ കേരളസാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യൻ എൻഡോവ്‌മെന്റ് പുരസ്കാരം എന്റെ ആദ്യ പുസ്തകമായ ‘കക്കാടിനെ പുരാവൃത്തം’ നേടിയിരിക്കുന്നു. ഇതു സംബന്ധിച്ച അറിയിപ്പ് അക്കാദമി ഈ മാസം 21-നു പുറപ്പെടുവിച്ചു.
തൃശൂർ ജില്ലയിൽ ചാലക്കുടി-കൊരട്ടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തെ ആസ്പദമാക്കി രചിച്ച 16 ചെറുകഥകളുടെ സമാഹാരമാണ് ‘കക്കാടിന്റെ പുരാവൃത്തം’. കെ ആർ മീര അവതാരിക എഴുതിയ പുസ്തകം പബ്ലിഷ് ചെയ്തിരിക്കുന്നത് ഡിസി ബുക്ക്സാണ്. 2014 ഏപ്രിലിലാണ് പുസ്തകം പുറത്തിറങ്ങിയത്.
പത്രവാർത്ത: –
പുരസ്കാര ലബ്ധിയിൽ നന്ദി പറയാൻ കുറേ പേരുണ്ട്. എന്റെ കൃതി പുരസ്കാരത്തിനായി പരിഗണിച്ച് തിരഞ്ഞെടുത്ത കേരള സാഹിത്യ അക്കാദമി കമ്മറ്റി, ‘കക്കാടിന്റെ പുരാവൃത്തം’ പ്രസിദ്ധീകരിച്ച ഡിസി ബുക്ക്സ് ടീം, എന്റെ പുസ്തകത്തിനു അവതാരിക എഴുതാൻ സന്മനസ്സ് കാട്ടിയ കെ ആർ മീര മാഢം, പുരാവൃത്തങ്ങളെ വായിച്ച് പ്രോൽസാഹിപ്പിച്ച ഓൺലൈൻ-ഓഫ്‌ലൈൻ വായനക്കാർ, പിന്നെ നാടിനെപ്പറ്റി എന്തെഴുതാനും പൂർണസ്വാതന്ത്ര്യം തന്ന കക്കാട് നിവാസികൾ…… ഇവരെല്ലാവർക്കും എന്റെ പ്രണാമം. അവാർഡ് നേടിയ മറ്റു ജേതാക്കൾക്കു എന്റെ അനുമോദനങ്ങൾ.
സസ്നേഹം, സുനിൽ ഉപാസന.