കൊല്ലം ടികെഎം എൻജിനീയറിങ് കോളേജിലെ മാഗസിൻ ‘ഇമ്മിണീ ബല്യ ഭ്രാന്ത്’-ൽ ഞാനുമായി ഒരു ചെറു അഭിമുഖം ഉണ്ട്. [ഞാൻ അബ്‌നോർമൽ ആണെന്നു അവർക്കു തോന്നിക്കാണുമോ എന്തോ 🙂 ]. അഭിമുഖത്തിനു മുൻകൈ എടുത്ത എം. അനുരാഗിനു നന്ദി.
View More അഭിമുഖം – ടികെഎം എൻജിനീയറിങ് കോളേജ് (കൊല്ലം) മാഗസിൻTag: Featured
പഞ്ചഭൂതങ്ങൾ ഭാരതീയ – ഗ്രീക്ക് ദർശനങ്ങളിൽ
പൗരാണിക ലോകത്ത് നിലനിന്നിരുന്ന വിവിധ തത്ത്വജ്ഞാന ധാരകളെ പറ്റി കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടന്ന കാലഘട്ടമാണ് ACE 1800 മുതൽ. എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടെന്നു കരുതിയ ദാർശനിക കൃതികൾ ഇക്കാലത്തു കണ്ടുകിട്ടുകയും, അവ കൂടുതൽ വിജ്ഞാന കുതുകികളെ തത്ത്വജ്ഞാന മേഖലയിലേക്കു ആകർഷിക്കുകയും ചെയ്തു. ക്രമേണ തത്ത്വജ്ഞാന പഠനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിന്നിരുന്ന ദർശനങ്ങളെ പരസ്പരം താരതമ്യം…
View More പഞ്ചഭൂതങ്ങൾ ഭാരതീയ – ഗ്രീക്ക് ദർശനങ്ങളിൽഅദ്ധ്യായം 8 — അദ്വൈതം: കർക്കശമായ ഏകത്വം
ഏതൊന്നും അതിനെ ഒഴിച്ചു നിർത്തിക്കൊണ്ടുള്ളവയെ സൂചിക്കുന്നു. ‘ഞാൻ’ എന്നു ഒരുവൻ പറയുമ്പോൾ അത് ‘ഞാൻ അല്ലാത്തവർ’-ലേക്കു വിരൽ ചൂണ്ടുന്നു. ഞാൻ-ഉം, ഞാൻ അല്ലാത്തവർ-ഉം ഒരിക്കലും ഒന്നല്ല, മറിച്ച് രണ്ടാണ്. ദ്വൈതം ആണ്. എതിർധ്രുവങ്ങളിൽ നിൽക്കുന്ന രണ്ട് കാര്യങ്ങൾ. അവയ്ക്കു ഒരിക്കലും ഒരേ വസ്തുവിനെ ആധാരമാക്കാനാകില്ല.
View More അദ്ധ്യായം 8 — അദ്വൈതം: കർക്കശമായ ഏകത്വംലേഖനം 5 — ഭാരതീയ ദർശന ധാരകൾ
ഭാരതീയ ദർശനത്തിലെ വിവിധ ധാരകൾക്കിടയിൽ കർക്കശമായ തരംതിരിവ് ഇല്ല. അവയെല്ലാം പല വിധത്തിൽ പരസ്പരബന്ധിതമാണ്. ഭാരതീയ ദർശന ധാരകൾക്കു ഇടയിൽ യോജിപ്പിന്റെ മേഖലകൾ നിലനിൽക്കാൻ കാരണം ഉപനിഷത്ത് ഉൾപ്പെടെയുള്ള വേദസാഹിത്യവുമായി അവയ്ക്കുള്ള അഭേദ്യബന്ധം ആണ്.
View More ലേഖനം 5 — ഭാരതീയ ദർശന ധാരകൾലേഖനം 4 — പ്രമാണങ്ങൾ
ബാഹ്യലോകത്തെ കുറിക്കുന്ന ശരിയായ അറിവ് ലഭിക്കാൻ ദാർശനികർ അനുവർത്തിക്കുന്ന രീതികളെയാണ് ‘പ്രമാണം’ അല്ലെങ്കിൽ ‘വിജ്ഞാന സ്രോതസ്സ്’ എന്നു പറയുന്നത്. പ്രമാണങ്ങൾ വിജ്ഞാനത്തിന്റെ ഉറവിടത്തിൽ നിന്ന് വിവരം ശേഖരിക്കുകയും, അവയെ ഒരു പ്രത്യേക രീതിയിൽ മനുഷ്യരിലേക്കു കടത്തിവിടുകയും ചെയ്യുന്നു.
View More ലേഖനം 4 — പ്രമാണങ്ങൾലേഖനം 3. വിവിധ മോക്ഷ-മാർഗങ്ങൾ
പൗരാണിക ഭാരതത്തിൽ നിലനിന്നിരുന്ന മോക്ഷ-മാർഗങ്ങൾ നാലാണ്. ഭാരതീയ ദർശന ധാരകളുടെ വികാസത്തിനൊപ്പം നിലവിൽ വന്ന കർമ്മ മാർഗം, ജ്ഞാന മാർഗം, ഭക്തി മാർഗം എന്നിവ ആദ്യ മൂന്നെണ്ണത്തിനെ കുറിക്കുന്നു. ഉപനിഷത്ത് കാലംമുതൽ നിലവിലിരുന്നതും, പതജ്ഞലി മഹർഷി ക്രോഢീകരിച്ചതുമായ ധ്യാന-മാർഗമാണ് നാലാമത്തേത്.
View More ലേഖനം 3. വിവിധ മോക്ഷ-മാർഗങ്ങൾലേഖനം 2 — തത്ത്വജ്ഞാന ധാരകളുടെ വിഭജനം
വിവിധ ഭാരതീയ ദർശന ധാരകൾ പ്രകാരം പ്രപഞ്ചത്തിൽ ഒന്നോ അതിലധികമോ പരമാർത്ഥ സത്യങ്ങൾ ഉണ്ട്. ഏതൊന്നാണോ സ്വന്തം നിലനിൽപ്പിനായി മറ്റുള്ള ഒന്നിനേയും ആശ്രയിക്കാതിരിക്കുന്നത് അതിനെ ‘പരമാർത്ഥ സത്യം’ എന്നു പറയുന്നു. എല്ലാ ഭാരതീയ ദർശനവും ഒരു പരമാർത്ഥ സത്യത്തെയെങ്കിലും അംഗീകരിക്കുന്നുണ്ട്.
View More ലേഖനം 2 — തത്ത്വജ്ഞാന ധാരകളുടെ വിഭജനംലേഖനം 1 — ഭാരതീയ ദർശനങ്ങളുടെ ആവിർഭാവം
പ്രപഞ്ചത്തിന്റെ ഉൽഭവത്തേയും പ്രകൃതത്തേയും അന്വേഷണ ബുദ്ധിയോടെ വിലയിരുത്തുന്ന ഒരു പ്രശസ്ത സൂക്തം ഋഗ്‌വേദയിൽ ഉണ്ട്. പ്രപഞ്ചം എവിടെനിന്ന് വന്നു, ഒരു പരമമായ ശക്തിയാണോ പ്രപഞ്ചത്തിനു കാരണഭൂവായി വർത്തിച്ചത്, ആണെങ്കിൽ എന്നാണ് സൃഷ്ടി-കർമ്മം നടന്നത്., തുടങ്ങിയ ചോദ്യങ്ങൾ സൂക്തത്തിൽ ഉന്നയിക്കപ്പെടുന്നു.
View More ലേഖനം 1 — ഭാരതീയ ദർശനങ്ങളുടെ ആവിർഭാവംകേരള സാഹിത്യ അക്കാദമി അവാർഡ്
2016-ലെ കേരളസാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യൻ എൻഡോവ്‌മെന്റ് പുരസ്കാരം എന്റെ ആദ്യ പുസ്തകമായ ‘കക്കാടിനെ പുരാവൃത്തം’ നേടിയിരിക്കുന്നു. ഇതു സംബന്ധിച്ച അറിയിപ്പ് അക്കാദമി ഈ മാസം 21-നു പുറപ്പെടുവിച്ചു.
View More കേരള സാഹിത്യ അക്കാദമി അവാർഡ്ശ്രീബുദ്ധനും വേദങ്ങളും
ചോദ്യം: ശ്രീബുദ്ധൻ എന്തുകൊണ്ട് വേദങ്ങളെ എതിർത്തു?
ഉത്തരം: വേദങ്ങൾ അവയുടെ ശുദ്ധാർത്ഥത്തിൽ നിന്നു വ്യതിചലിച്ചു, ഈ വ്യതിചലനം മൃഗബലി പോലുള്ളവ പ്രവൃത്തികളുടെ ഫലസിദ്ധിയെ സാധൂകരിക്കാൻ ഉപയോഗിച്ചു എന്നീ വാദങ്ങളാലാണ് ശ്രീബുദ്ധൻ വേദങ്ങളെ എതിർക്കുന്നത്. ശ്രീബുദ്ധന്റെ സിദ്ധാന്തങ്ങളെ വേദങ്ങൾ അംഗീകരിക്കുന്നില്ല എന്നതും എതിർപ്പിനു കാരണമായി.
View More ശ്രീബുദ്ധനും വേദങ്ങളുംദിമാവ്പൂരിലെ സർപഞ്ച്
മൂന്നുമണിക്കൂർ നേരത്തെ കാർ യാത്രക്കൊടുവിൽ ഡൽഹിയിൽനിന്നു മീററ്റിലെത്തി, പഴയ ബ്രിട്ടീഷ് വൈസ്രോയിയുടെ നാമധേയത്തിലുള്ള ഡൽഹൗസി ആർക്കേഡിൽ, പണിക്കരുടെ ഫ്ലാറ്റിലെത്തിയപ്പോൾ വാതിൽതുറന്നു എന്നെ സ്വാഗതം ചെയ്‌ത യുവാവിനു പണിക്കർ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു. വേലക്കാരൻ പൊക്കം കുറഞ്ഞ്, അധികം ആരോഗ്യമില്ലാത്ത ഇരുനിറക്കാരനാണെന്നാണ് പണിക്കർ പറഞ്ഞത്.
View More ദിമാവ്‌പൂരിലെ സർപഞ്ച്മുറിച്ചുണ്ടുള്ള പെൺകുട്ടി
ഞാൻ ജീവിതത്തിൽ ആദ്യമായി ചുംബിച്ചത് മുറിച്ചുണ്ടുള്ള ഒരു പെൺകുട്ടിയെയാണ്. സാധാരണ മുറിച്ചുണ്ടുകളുടെ വൈരൂപ്യം ശസ്ത്രക്രിയയിലൂടെ കുറേയൊക്കെ മാറ്റിയെടുക്കാൻ കഴിയുമെങ്കിലും ഞാൻ ചുംബിച്ച പെൺകുട്ടി ശസ്ത്രക്രിയ നടത്തിയില്ലെന്നു വേണം കരുതാൻ. ആരും ചുംബിക്കാൻ മടിക്കുംവിധം വൈരൂപ്യം മേൽച്ചുണ്ടിനുണ്ടായിരുന്നു. ബൾജ് ചെയ്ത ഫുട്ബോൾ നൂൽ ഉപയോഗിച്ചു തുന്നിച്ചേർത്തപോലെ, മൂക്കിനു താഴെ ചുണ്ടിന്റെ ഇരുഭാഗങ്ങളേയും ബന്ധിപ്പിക്കുന്ന തൊലി നേർത്ത നിറവ്യത്യാസത്തോടെ…
View More മുറിച്ചുണ്ടുള്ള പെൺകുട്ടി