സന്ധ്യാസമയത്ത് വീട്ടിലിരുന്നു മുഷിഞ്ഞപ്പോൾ ശാസ്താവിനെ ഒന്നു കണ്ടുകളയാം എന്നു പിള്ളേച്ചനു തോന്നി. ഗൾഫിലായിരുന്നപ്പോൾ ഓർക്കാറേ ഇല്ലായിരുന്നു. ഇനിയിപ്പോൾ പരിചയം ഒന്നു പുതുക്കണം. ഷർട്ട് ധരിച്ച് പിള്ളേച്ചൻ ഇറങ്ങി. അമ്പലത്തിൽ വച്ച് കുഞ്ഞിസനുവിനെ കണ്ടു. സനു വാരരുടെ ജോലിയിലാണ്. പിള്ളേച്ചൻ പ്രദക്ഷിണം വച്ച് വരുമ്പോൾ സനു ഭൈരവപ്രതിഷ്ഠക്കു സമീപം പല്ലിന്റെ ഇടകുത്തി നിൽക്കുകയാണ്. പല്ലുകൾ അല്പം പൊന്തിയിട്ടുണ്ട്.…
View More കാരിക്കാംവളവിലെ ആക്സിഡന്റ്Category: കക്കാടിന്റെ പുരാവൃത്തം
പരിണയം
1190-മാണ്ടിൽ, മീനമാസത്തിലെ ഒരു ദിവസം ആശാൻകുട്ടി പതിവില്ലാതെ അമ്പലക്കുളത്തിൽ മുങ്ങിക്കുളിച്ച്, ഭക്തിപൂർവ്വം ശാസ്താവിനെ തൊഴുത് തീർത്ഥവും ചന്ദനവും വാങ്ങി. അമ്പലത്തിലെ പതിവുകാർ അമ്പരന്നു. ആശാൻകുട്ടി നിരീശ്വരവാദി അല്ലെങ്കിലും, ക്ഷേത്രത്തിലെ വിശേഷദിനമായ ശനിയാഴ്ച പോലും സന്ദർശനം നടത്താറില്ല. ഉൽസവം, അയ്യപ്പൻ വിളക്ക്, നവരാത്രി പൂജ, ഓണം, വിഷു തുടങ്ങിയ വിശേഷ ദിനങ്ങളിൽ മാത്രമേ ക്ഷേത്രദർശനം പതിവുള്ളൂ. പിന്നെന്തിനു…
View More പരിണയംകക്കാടിന്റെ പുരാവൃത്തം: ബ്ലാക്ക്‌മാൻ – 2
ബ്ലാക്ക്മാൻ – ആദ്യഭാഗം ഇവിടെ വായിക്കുക. കള്ളനെ അറസ്റ്റ് ചെയ്ത ശേഷമുള്ള ഞായറാഴ്ച വൈകുന്നേരം വിൽസനും അന്വേഷണ സംഘാംഗമായ കട്ടപ്പുറം ഷാജുവും കൊരട്ടിയിലെ മധുര ബാറിൽ കയറി. ഒരു ബിയർ കുപ്പിക്കു പറഞ്ഞ് ഇരുവരും ആളൊഴിഞ്ഞ സ്ഥലത്തിരുന്നു. വിൽസൺ അന്വേഷണരീതി വിശദീകരിക്കാൻ തയ്യാറെടുത്തു.
View More കക്കാടിന്റെ പുരാവൃത്തം: ബ്ലാക്ക്‌മാൻ – 2കക്കാടിന്റെ പുരാവൃത്തം: ബ്ലാക്ക്‌മാൻ – 1
വാസുട്ടൻ സന്തോഷത്തിലായിരുന്നു. ബാംഗ്ലൂരിലെ തിരക്കിട്ട ജീവിതത്തിൽ നിന്ന് ഒരാഴ്ച അവധി. നാട്ടിൽ, കുടുംബത്തോടൊത്ത് ഒരാഴ്ച. ഇഡ്ഢലീം ചട്ട്ണീം കൂട്ടി പ്രാതൽ. ചോറും മോരൊഴിച്ചു കൂട്ടാനും മുളക് കൊണ്ടാട്ടവും കൂട്ടി ഉച്ചഭക്ഷണം. വൈകുന്നേരം കൊള്ളിക്കിഴങ്ങ് പുഴുങ്ങിയതും ഉള്ളി-പച്ചമുളക് ചമ്മന്തിയും. രാത്രി കഞ്ഞിയും പയറും
View More കക്കാടിന്റെ പുരാവൃത്തം: ബ്ലാക്ക്‌മാൻ – 1കേരള സാഹിത്യ അക്കാദമി അവാർഡ്
2016-ലെ കേരളസാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യൻ എൻഡോവ്‌മെന്റ് പുരസ്കാരം എന്റെ ആദ്യ പുസ്തകമായ ‘കക്കാടിനെ പുരാവൃത്തം’ നേടിയിരിക്കുന്നു. ഇതു സംബന്ധിച്ച അറിയിപ്പ് അക്കാദമി ഈ മാസം 21-നു പുറപ്പെടുവിച്ചു.
View More കേരള സാഹിത്യ അക്കാദമി അവാർഡ്അരോമ ബേക്കേഴ്‌സ് – 2
മലേഷ്യൻ മാവിലെ ഉല്പന്നം ആദ്യം രുചിച്ചു നോക്കിയതാരെന്ന കാര്യത്തിൽ നാട്ടിൽ തർക്കമില്ല. കക്കാടിലെ എല്ലാ മാവ്-പ്ലാവ്-കശുമാവ് എന്നിവയുടെ ഉല്പന്നങ്ങൾ എല്ലാ സീസണിലും ഉൽഘാടനം ചെയ്യാറുള്ള കുഞ്ഞിസനുവായിരുന്നു ഇവിടെയും പ്രതി. കുട്ടിക്കാലത്ത് ശരീരം ‘റ’ പോലെ വളച്ച്
View More അരോമ ബേക്കേഴ്‌സ് – 2അരോമ ബേക്കേഴ്‌സ് – 1
…… അങ്ങിനെയിരിക്കെയാണ് ഭൂമിയിൽ പ്രളയം വന്നത്. ആദിയിൽ മനുവിന്റെ കാലത്തു സംഭവിച്ച പോലുള്ള മഹാപ്രളയം. കടലിലെ ജലനിരപ്പുയർന്ന് വളരെ ഉയരമുള്ള പ്രദേശങ്ങൾ വരെ മുങ്ങി. ലോകം മുഴുവൻ വെള്ളത്തിൽ. കടലിലെ മൽസ്യങ്ങളും ആമകളും പാമ്പുകളും വെള്ളത്തിനടിയിലെ കര സന്ദർശിച്ചു. അങ്ങിനെ സർവ്വത്ര വെള്ളം. എങ്ങും വെള്ളം. പക്ഷേ… പക്ഷേ അൽഭുതകരമെന്നേ പറയേണ്ടൂ, ആ മഹാപ്രളയത്തിലും നമ്മടെ ചെറാലക്കുന്ന് മുങ്ങിയില്ല.…
View More അരോമ ബേക്കേഴ്‌സ് – 1‘കക്കാടിന്റെ പുരാവൃത്തം’ പുസ്തകരൂപത്തിൽ
‘കക്കാടിന്റെ പുരാവൃത്തം’ പുസ്തകമായിരിക്കുന്നു. 2008 – 2011 കാലയളവിൽ ഈ ബ്ലോഗിൽ എഴുതിയ 16 കഥകളാണ് പുസ്തകത്തിൽ ഉള്ളത്. ഒപ്പം ‘കക്കാടിന്റെ ആർട്ടിസ്റ്റ്’ പ്രദീപിന്റെ മികച്ച ചിത്രങ്ങളും. പുസ്തകത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ താഴെ. പുസ്തകത്തിന്റെ പേര്: കക്കാടിന്റെ പുരാവൃത്തം രചന: സുനിൽ ഉപാസന. അവതാരിക: കെ.ആർ മീര. ആമുഖം: സുനിൽ ഉപാസന. വര: പ്രദീപ് കക്കാട്.…
View More ‘കക്കാടിന്റെ പുരാവൃത്തം’ പുസ്തകരൂപത്തിൽഒരു ഭക്തൻ – 2
ജനാർദ്ദനൻ ശബരിമലക്കു പോകുന്ന വാർത്ത കക്കാടിലെ ആസ്ഥാന എത്തീസ്റ്റുകളായ വാസുട്ടനും തമ്പിയും അറിയുന്നത് മര്യാദാമുക്കിൽ വച്ചാണ്. വാർത്തകേട്ടു ഇരുവരും ഞെട്ടിത്തരിച്ചു. ഉറച്ച അണികൾ കൊഴിയുകയാണ്. ഇനി അഞ്ചാറ് പേരേ ബാക്കിയുള്ളൂ. അതിൽ ആകുലനായി വാസുട്ടൻ ചോദിച്ചു. “തമ്പ്യേയ്… എന്തൂട്ടാ ഇതിന് പിന്നിലെ കളി?” തമ്പി പതിവ് ഡയലോഗ് അടിച്ചു. “നമക്കൊന്ന് പൂശ്യാലോ” “ആരെ?” “ജനഞ്ചേട്ടനെ വിശ്വാസിയാക്ക്യ…
View More ഒരു ഭക്തൻ – 2ഒരു ഭക്തൻ – 1
രണ്ടായിരത്തിമൂന്നാം ആണ്ടിൽ അയ്യങ്കോവ് ക്ഷേത്രത്തിലെ ഉത്സവനോട്ടീസിൽ തിടമ്പേറ്റുന്ന ആന, പാമ്പാടി രാജനെ സ്പോൺസർ ചെയ്ത വ്യക്തിയുടെ പേരുവായിച്ചു കക്കാടുകാർ പരസ്പരം മുഖത്തുനോക്കി ‘ആരാ, ആരാ’ എന്നു അന്വേഷിച്ചു. എതിർമുഖത്തുനിന്നു ‘അറിയില്ല’ എന്ന മറുപടി ഉടനെ കിട്ടി. വളരെക്കാലം പ്രത്യേകിച്ചു ആഘോഷങ്ങൾ ഒന്നുമില്ലാതെ നാമമാത്രമായിരുന്നു അമ്പലത്തിലെ ഉൽസവം ആഘോഷിച്ചിരുന്നത്. രണ്ടായിരമാണ്ടായപ്പോൾ അമ്പലക്കമ്മറ്റിയിൽ ചില ചലനങ്ങൾ ഉണ്ടായി. ചെറുപ്പക്കാർ…
View More ഒരു ഭക്തൻ – 1കൈപ്പുഴ ടാക്കീസ്
വ്യവസ്ഥാപിതമായ രീതിയിൽ വിലയിരുത്തിയാൽ കക്കാടിൽ ഒരു സിനിമാ ടാക്കീസ് ഉണ്ടായിരുന്നെന്നു പറഞ്ഞുകൂടാ. സമീപനാടുകളിൽ തീയറ്ററുകൾ ഒന്നും രണ്ടുമല്ല, നാലാണ്. അപ്പോൾ മറ്റൊന്നിന്റെ അവശ്യം ഇല്ലേയില്ല. പക്ഷേ ഈ നാലു തിയേറ്ററുകളിലും പോയി സിനിമകാണാൻ സമയവും താൽപര്യവും ഇല്ലാത്തവർ ഉണ്ടാകുമല്ലോ. അവർ എന്തുചെയ്യും. സിനിമ കാണാതിരിക്കുമോ? അതോ മറ്റുവഴികൾ തേടുമോ. കക്കാടിൽ എന്തായാലും അത്തരക്കാർക്കു മറ്റുവഴികൾ ഉണ്ട്.…
View More കൈപ്പുഴ ടാക്കീസ്അടയ്ക്ക ബിസിനസ് – 2
മൂന്നാം ഭാഗം: ഉമ്മർക്ക രാത്രി പത്തരയോടെ തമ്പിയും ഉമ്മർക്കയും പക്ഷിവേട്ടയ്ക്കു ഇറങ്ങി. തോർത്തുകൊണ്ടു ചെവിയും തലയും മൂടിക്കെട്ടിയിട്ടുണ്ട്. മഴയ്ക്കു സാധ്യതയുള്ളതിനാൽ റെയിൻകോട്ടിലാണ് ഇരുവരും. തമ്പിയുടെ തോളിലാണ് തോക്ക്. നീളമുള്ള ബാരലാണ്. കണ്ണമ്പിള്ളി പൗലോസേട്ടന്റെ വീടിനടുത്തുനിന്നു തുടങ്ങുന്ന വീതികുറഞ്ഞ കനാലിലൂടെ ഇരുവരും തീരദേശം റോഡ് ലക്ഷ്യമാക്കി നടന്നു. പനമ്പിള്ളിക്കടവിൽനിന്നു കുളത്തായി പാടശേഖരത്തിലേക്കു വെള്ളം കൊണ്ടുവരാൻ പഞ്ചായത്ത് തൊണ്ണൂറുകളിൽ…
View More അടയ്ക്ക ബിസിനസ് – 2അടയ്ക്ക ബിസിനസ് – 1
ഒന്നാം ഭാഗം ഉച്ചയോടു അടുത്ത സമയം. മര്യാദാമുക്കിൽ ഏതാനും പേർ സൊറ പറഞ്ഞിരിക്കുന്നുണ്ട്. അപ്പോൾ പുത്തൻ പാഷൻബൈക്കിൽ തമ്പി എത്തി. പതിവുമുഖങ്ങളെ കണ്ടു വണ്ടി നിർത്തി. “പുതിയ വണ്ടി വാങ്ങീട്ട് ചെലവൊന്നൂല്ലേ തമ്പീ” ആശാൻകുട്ടി കൈകൾ കൂട്ടിത്തിരുമ്മി. കഴുത്തിനു താഴെയുള്ള നെഞ്ച്‌ഭാഗം തടവി. ഷർട്ടിന്റെ കോളറുകളുടെ അറ്റം ഒരുതവണ അടുപ്പിച്ചു പിടിച്ചു. തമ്പി അറിയിച്ചു. “ഇതെന്റെ…
View More അടയ്ക്ക ബിസിനസ് – 1സുശ്രുതപൈതൃകം – 2
ഒരാഴ്ചയ്ക്കു ശേഷം ഭാസ്കരൻനായർ എസ്എൻഡിപി സെന്ററിലെ ക്ലിനിക്കിൽ ദിനേശ്‌ഡോക്ടറെ കാണാൻ എത്തി. കാലത്തുതന്നെ കുളിയും ജപവും കഴിച്ച്, നെറ്റിയിൽ ട്രേഡ്‌മാർക്കായ മൂന്നു നീളൻ ഭസ്മക്കുറി വരച്ചിട്ടുണ്ട്. കയ്യിൽ നെല്ലിശ്ശേരി ഡോക്ടർ നൽകിയ ഗുളികകൾ. ദിനേശ് ചോദിച്ചു. “ആശൂത്രീ പോയിട്ടെന്തായി അങ്കിളേ” “ഞെരമ്പ് വീര്‍ക്കണത് ബ്ലഡ്പ്രഷർ കാരണാന്നാ പറഞ്ഞെ. കാലുവേദനേടെ കാര്യം പറഞ്ഞപ്പോഴും പ്രഷർ തന്നെ പ്രശ്നം”…
View More സുശ്രുതപൈതൃകം – 2സുശ്രുതപൈതൃകം – 1
പൂമുഖത്തു ചാരുകസേരയിൽ ഇരുന്നു പത്രം വായിക്കുമ്പോഴാണ് റേഞ്ചർ പിള്ളയെ കാണാൻ പേങ്ങൻ എത്തിയത്. വന്നപാടെ അദ്ദേഹം ഒന്നും പറയാതെ തിണ്ണയിൽ ഇരുന്നു കിതച്ചു. പേങ്ങന്റെ മനസ്സിൽ അന്തഃക്ഷോഭങ്ങളുടെ അലകടൽ ഉണ്ടെന്നു മനസ്സിലാക്കിയ പിള്ള, അതിന്റെ കാരണം അന്വേഷിക്കുന്നതിനു ആദ്യപടിയായി മുറ്റത്തേക്കു കാർക്കിച്ചു തുപ്പി. “ആക്രാഷ്… പ്ഫ്തൂം” തോര്‍ത്തു കൊണ്ടു ചുണ്ടുതുടച്ച ശേഷം പിള്ള അന്വേഷിച്ചു. “എന്താ പേങ്ങ്യാ…
View More സുശ്രുതപൈതൃകം – 1ഖാലി – 2
കൊരട്ടിയിലെ സെന്റ്‌മേരീസ് (കൊരട്ടിമുത്തി) ദേവാലയം, റോമൻ കത്തോലിക്കരുടെ കേരളത്തിലെ തന്നെ പ്രമുഖ തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നാണ്. ‘കൊരട്ടിപ്പള്ളി’ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എല്ലാകൊല്ലവും ഒക്‌ടോബർ മാസത്തിലാണ് പള്ളിപ്പെരുന്നാൾ ആഘോഷിക്കുക. പതിനഞ്ചുദിവസം നീണ്ടുനിൽക്കും. വിശ്വാസികൾ പൂവൻകുല നേർച്ചയും, മുട്ടുകുത്തി ആൾത്താര വരെ ‘നീന്തലും’ നടത്തും. എട്ടാമിടം ദിവസം ഗംഭീര കരിമരുന്നുപ്രയോഗവും പള്ളിപ്രദക്ഷിണവും ഉണ്ടാകും. ഇതരമതവിശ്വാസികളുടെ ഗണ്യമായ പങ്കാളിത്തം…
View More ഖാലി – 2ഖാലി – 1
പറോക്കാരൻ അന്തപ്പേട്ടന്റെ മകൻ ബിനു, കക്കാട് തേമാലിപ്പറമ്പിൽ അപൂര്‍വ്വമായി അരങ്ങേറാറുള്ള കബഡികളിയിൽ മൂന്നുപേരു വട്ടംപിടിച്ചിട്ടും അവരെയെല്ലാം പുല്ലുപോലെ കുടഞ്ഞെറിഞ്ഞാണ് ‘കക്കാട് ഖാലി’ പട്ടം കരസ്ഥമാക്കിയത്. അതിനുമുമ്പും മൂന്നുപേരെ പലരും കുടഞ്ഞെറിഞ്ഞു വിജയിച്ചിട്ടുണ്ടെങ്കിലും ബിനു കുടഞ്ഞെറിഞ്ഞവരുടെ പേരുകളാണ് കേൾക്കുന്നവരെ അമ്പരപ്പിക്കുക. ചെറുവാളൂർ സ്കൂൾഗ്രൗണ്ട് കബഡികളത്തിലെ നമ്പർവൺ കാലുവാരിയായ ആശാൻകുട്ടി ശിവപ്രസാദ്, ഇരുപതുവയസ്സിൽ എൺപതുകിലോ ഭാരമുണ്ടായിരുന്ന കൈപ്പുഴക്കാരൻ ദീപേഷ്,…
View More ഖാലി – 1ജിംഖാന കാതിക്കുടം – 2
PART 2 മൈക്കിന്റെ ഉയരം തനിക്കു ആനുപാതികമായി ഉറപ്പിക്കാൻ സ്റ്റേജിൽവന്ന കോക്കാടൻ രവിയെ മെമ്പർ തോമാസ് തടഞ്ഞു. “ഒരു മൈക്ക് അഡ്‌ജസ്റ്റ് ചെയ്യാനറിയില്ലെങ്കി പിന്നെ ഞാൻ മെമ്പറാന്നു പറഞ്ഞട്ട് എന്താ കാര്യം രവ്യേയ്…” തോമാസ് പഴമൊഴിയെന്ന മട്ടിൽ പുതുമൊഴി പറഞ്ഞു. “ഈ തോമാസ് എത്ര മൈക്ക് കണ്ടതാ. എത്ര മൈക്കുകൾ ഈ തോമാസിനെ കണ്ടതാ” ‘തന്നെ…
View More ജിംഖാന കാതിക്കുടം – 2ജിംഖാന കാതിക്കുടം – 1
PART 1 കാതിക്കുടത്തെ ഓസീൻ കമ്പനിയിലേക്കു വരുന്ന സകല ടാങ്കൻലോറികളും, ടാങ്കില്ലാത്ത ലോറികളും കാതിക്കുടം ജംങ്ഷനിലെത്തുമ്പോൾ ബ്രേക്കിടും. അവർ മൊതയിൽ രവിയുടെ ചായക്കടയിൽനിന്നു കട്ടനടിക്കും. ചായയുടെ പൈസകൊടുത്തു രവിയോടുതന്നെ സംശയം ചോദിക്കും. “ഈ ഓസീൻ കമ്പനി എങ്കെയിരുക്ക് തമ്പീ?“ കടയിലെത്തുന്ന ലോറിക്കാർ ആരും ഈചോദ്യം ചോദിക്കാതെ പോകാറില്ലല്ലോ. രവി ടാർറോഡിലേക്കു ഇറങ്ങും. ഓസീൻ കമ്പനി കാണാമറയത്താണെങ്കിലും…
View More ജിംഖാന കാതിക്കുടം – 1പ്രൈഡ് ഓഫ് മഡോണ – 2
പിറ്റേന്നു രണ്ടുപേരും മേലാപ്പിള്ളി ജ്വല്ലറിവർക്ക്‌സിലെ ജയേഷിനെ പോയികണ്ടു. അദ്ദേഹത്തിനു യമഹ YBX ഉണ്ട്. റേസിങ്ങിനു ഉപയോഗിക്കാവുന്ന തരം. മുടിഞ്ഞ പിക്കപ്പ്. ഏതാനും സെക്കന്റുകൾക്കുള്ളിൽ അറുപതുകിലോമീറ്റർ വേഗതയെടുക്കും. തൻമൂലം പിൻസീറ്റ്, ചാരിയിരിക്കാൻ കഴിയുന്നവിധം രൂപകല്പന ചെയ്തതാണ്. ബൈക്കിന്റെ ഹാൻഡിലും പ്രത്യേകം പണിയിച്ചതാണ്. രണ്ടുപേരും എത്തുമ്പോൾ ജയേഷ് കാർപോർച്ചിൽനിന്നു ബൈക്കിറക്കി കഴുകുകയായിരുന്നു. അരികിൽ സർഫ് കലക്കിയ വെള്ളം. കയ്യിൽ…
View More പ്രൈഡ് ഓഫ് മഡോണ – 2പ്രൈഡ് ഓഫ് മഡോണ – 1
രണ്ടായിരമാണ്ടിലെ ആദ്യദിനം. തലേന്നു രാത്രിയിലെ ഹാങ്ങൊവർ വിട്ടുപോകാതെ, കൃസ്‌മസ് പപ്പായുടെ മുഖംമൂടി ധരിച്ചു സൈക്കിൾ ചവിട്ടിവരുന്ന അഖിലിനെ കണ്ടപ്പോൾ മര്യാദാമുക്കിലെ മതിലിൽ ഇരിക്കുന്ന ആശാൻകുട്ടി ശിവപ്രസാദ് കൈകൊട്ടി വിളിച്ചു. “ഇവടെ വാടാ അഖീ” കോനുപറമ്പൻ പോളിയുടെ മകൻ അഖിലിനു പതിനൊന്നു വയസ്സുണ്ട്. എന്തിനും ഏതിനും നല്ല ചുറുചുറുക്കു പ്രദർശിപ്പിക്കുന്നവൻ. അമിതോൽസാഹി. എല്ലാ പുതുവർഷത്തിനും സമീപത്തുള്ള പീക്കിരിപിള്ളേരെ…
View More പ്രൈഡ് ഓഫ് മഡോണ – 1ഹിസ് എക്‌സലൻസി രാമേട്ടൻ – 2
മൽസരം തുടങ്ങി. ആദ്യം വിധികർത്താക്കളെ പരിചയപ്പെടുത്തലായിരുന്നു. രാമേട്ടൻ പ്രത്യേക അതിഥിയായതിനാൽ അദ്ദേഹത്തെയാണ് ആദ്യം പരിചയപ്പെടുത്തിയത്. അവതാരക: “ഇന്ന് നമ്മുടെ ചാനലിന്റെ ചരിത്രത്തിലെ ഒരു സുവര്‍ണദിനമാണ്. ഒരുപാട് പ്രതിബന്ധങ്ങളും മറ്റുചാനലുകളുടെ പാരവയ്പും അതിജീവിച്ചു ‘ഗാനരാജ’ പ്രോഗ്രാം ഇന്നു സമാപിക്കുന്നു എന്നത് വളരെ സന്തോഷകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫൈനൽ മൽസരത്തിനു ജഡ്‌ജസായി വന്നിരിക്കുന്നവരെ കാണുമ്പോഴോ, എന്റെ സന്തോഷം ഇരട്ടിക്കുകയും…
View More ഹിസ് എക്‌സലൻസി രാമേട്ടൻ – 2ഹിസ് എക്‌സലൻസി രാമേട്ടൻ – 1
രാമേട്ടനു കമ്പി!വാർത്ത അന്നമനട ദേശം മുഴുവൻ വ്യാപിക്കാൻ അഞ്ചുമിനിറ്റേ എടുത്തുള്ളൂ. അതിനകം പുളിക്കടവ് പാലം മുതൽ പാലിശ്ശേരി സ്കൂൾ വരെയും മേലഡൂർ കവല മുതൽ വൈന്തല കുരിശുപള്ളി വരെയും സംഗതി ഫ്ലാഷായി. കാര്യം രാമേട്ടനു കമ്പി വരുന്നത് ഇതാദ്യമായല്ല. മുമ്പും പലതവണ കമ്പി വന്നിട്ടുണ്ട്. ഇവിടെ പ്രത്യേകം ഊന്നൽ കൊടുക്കേണ്ടത്, രാമേട്ടനു കമ്പി വരുമ്പോഴൊക്കെ നാടുമുഴുവൻ…
View More ഹിസ് എക്‌സലൻസി രാമേട്ടൻ – 1ചെറാലക്കുന്ന് എക്‌സ്‌പ്രസ്സ്
കാതിക്കുടം ഓസീന്‍ കമ്പനിക്കരുകിലെ വിശാലമായ പാടശേഖരത്തിന്റെ ഓരത്താണ് വെസ്റ്റ്കൊരട്ടിക്കാരനായ ആന്റണിയുടെ ‘തീരദേശം കള്ളുഷാപ്പ്’ സ്ഥിതിചെയ്യുന്നത്. ഷാപ്പിന്റെ ഒരുവശത്ത് നെൽപാടങ്ങൾ. അതിനപ്പുറത്ത് തൈക്കൂട്ടത്തേയും കക്കാടിനേയും ബന്ധിപ്പിക്കുന്ന ടാർറോഡ്. റോഡിനപ്പുറം ഓസീൻ കമ്പനി. ഷാപ്പിന്റെ മറുഭാഗത്ത് തെങ്ങും കവുങ്ങും ഇടകലർത്തി നട്ട തെങ്ങിൻതോപ്പ്. തോപ്പിന് അപ്പുറം പനമ്പിള്ളിക്കടവ്. കാടുകുറ്റിയേയും അന്നമനടയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ടാർ റോഡ് തീരദേശം ഷാപ്പിന്…
View More ചെറാലക്കുന്ന് എക്സ്പ്രസ്സ്പരീക്കപ്പാടത്തെ ഓപ്പറേഷൻ
“എടാ നിര്‍ത്തറാ നിന്റെ പാട്ടവണ്ടി…” പുത്തന്‍ പള്‍സറിൽ ചെത്തിവരുന്ന ഏതോ പയ്യനെ കണ്ടപ്പോൾ അവന്റെ ആ സമയത്തെ വരവിൽ സംശയം തോന്നാനും, പളപളാ തിളങ്ങുന്ന ബൈക്കിനെ പാട്ടവണ്ടിയെന്നു വിളിക്കാനും മര്യാദാമുക്കിലെ മതിലിലിരുന്നു പുളുവടിക്കുന്ന ചെറാലക്കുന്നിലെ തമ്പിക്കു എന്തെങ്കിലും കാരണം ആവശ്യമാണെന്നു തോന്നിയില്ല. തമ്പിയുടെ ആക്രോശത്തിൽ നടുങ്ങി പയ്യൻ വണ്ടി നിര്‍ത്തി. ഇങ്ങിനെയൊരു അനുഭവം ആദ്യമായാണ്. ഈ…
View More പരീക്കപ്പാടത്തെ ഓപ്പറേഷൻമേലാപ്പിള്ളി ജ്വല്ലറി വർൿസ് – 2
ഉച്ചയൂണിനുശേഷം പൂമുഖത്തു ഉലാർത്തുകയായിരുന്ന തട്ടാൻ തമ്പി വരുന്നതുകണ്ടപ്പോൾ വല്ലാതായി. തമ്പിയെ നമ്പിയാൽ പാമ്പുകടിച്ചതുതന്നെയെന്നു അദ്ദേഹത്തിനു ഉറപ്പായിരുന്നു. ഉള്ളിലെ ആധി പുറത്തുകാട്ടാതെ തട്ടാൻ ലോഹ്യം കാണിച്ചു. “എവിടാ തമ്പീ… കാണാറില്ലല്ലാ ഇപ്പ?” തമ്പി പൂമുഖത്തു കയറി ടൈൽസ് വിരിച്ച മിനുസമുള്ള തറയിലിരുന്നു. രാജൻ തട്ടാൻ വീണ്ടും അന്വേഷിച്ചു. “നീയെവിട്യാണ്ട് പെണ്ണുകാണാൻ പോയെന്നു കേട്ടല്ലോ” തമ്പി അലസമായി മറുപടി…
View More മേലാപ്പിള്ളി ജ്വല്ലറി വർൿസ് – 2മേലാപ്പിള്ളി ജ്വല്ലറി വർൿസ് – 1
രണ്ടായിരാമാണ്ടിൽ കക്കാട് അയ്യൻകോവ് ക്ഷേത്രത്തിലെ പൈങ്കുനി ഉത്രംവിളക്ക് ഉത്സവത്തിന്റെ പിറ്റേന്നാണ് കണ്ണാമ്പലത്തുവീട്ടിൽ ശ്രീക്കുട്ടന് തൈക്കൂട്ടം പനമ്പിള്ളിക്കടവിലെ പഞ്ചാരമണലിൽ കിടന്നിരുന്ന പച്ചനിറമുള്ള ഒരു കല്ല് കിട്ടുന്നത്. എട്ടുവശമുള്ള പച്ചക്കല്ലിന്റെ നാലുവശങ്ങൾ നന്നായി മിനുസപ്പെടുത്തിയതും ബാക്കിയുള്ളവ പരുക്കനുമായിരുന്നു. എന്തോ പൂപ്പൽ പറ്റിപ്പിടിച്ചിരിക്കുന്നതാണെന്നു കരുതി ഉപേക്ഷിക്കാൻ തുനിഞ്ഞ പ്രസ്തുതകല്ല് ശ്രീക്കുട്ടന്റെ കൂടെ കുളിക്കാനെത്തിയ കല്യാണി വേണു മരതകമാണൊ എന്നു സംശയം…
View More മേലാപ്പിള്ളി ജ്വല്ലറി വർൿസ് – 1പൊട്ടക്കിണറിലെ അന്തർജ്ജനം [Revised]
കക്കാട് ഓസീൻകമ്പനിക്കു മുന്നിലുള്ള പടമാൻ വീട്ടുകാരുടെ പറമ്പിലാണ്, പണ്ടുകാലത്തു കക്കാടിൽ ജീവിച്ചിരുന്ന മാന്ത്രികവിദ്യകളും അതീന്ദ്രിയ ശക്തിയുമുണ്ടായിരുന്ന ശങ്കരമ്മാൻ എന്ന വ്യക്തിയുടെ ആത്മാവിനെ കുടിയിരുത്തിയിരിക്കുന്ന ചെറിയ അമ്പലം. നാട്ടുകാർ ആ അമ്പലത്തെ ശങ്കരമ്മാൻ കാവ് എന്നാണ് വിളിക്കുക. വലത് തുട നെടുകെ കീറി, അതിൽ ജപിച്ചു കെട്ടിയ ഏലസ് വച്ച് തുന്നിച്ചേർത്തതാണത്രെ അദ്ദേഹത്തിന്റെ അതീന്ദ്രിയ ശക്തികൾക്കു പിന്നിലെ…
View More പൊട്ടക്കിണറിലെ അന്തർജ്ജനം [Revised]കെബിആർ കാതിക്കുടം – 2
കാതിക്കുടം ദേശത്തെ ആദ്യത്തെ ലൈറ്റ് ആൻഡ് സൌണ്ട്സ് അങ്ങിനെ പിറന്നു. സംഭവം നടക്കുന്നത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. അക്കാലത്തു നാട്ടിലോ സമീപപ്രദേശങ്ങളിലോ വേറെ ലൈറ്റ് & സൌണ്ട്സ് ഇല്ല. കൊരട്ടിയിൽ വിബ്‌ജിയോർ എന്ന കൂട്ടർ മാത്രമേയുള്ളൂ. അവരുടെ വാടക പലര്‍ക്കും താങ്ങാനാകില്ലായിരുന്നു. ഇക്കാരണങ്ങളാൽ തന്റെ സ്ഥാപനം പച്ചപിടിക്കുമെന്നു കോക്കാടൻ ഉറപ്പിച്ചു. ഭാവനകൾ കാണാൻ തുടങ്ങി. രണ്ടുകൊല്ലത്തിനുശേഷം അന്നമനടയിൽ…
View More കെബിആർ കാതിക്കുടം – 2കെബിആർ കാതിക്കുടം – 1
“… ഏതൊരു ഗ്രാമത്തിലും വന്ദ്യവയോധികർ ഉണ്ടായിരിക്കും. വയസ്സന്മാരുണ്ടെങ്കിൽ രോഗങ്ങളും ഉണ്ടാകും. രോഗങ്ങളുണ്ടെങ്കിൽ അതിനോടു ബന്ധപ്പെട്ട അസ്വസ്ഥകളും ഉണ്ടാകും. അസ്വസ്ഥതകൾ ഉണ്ടെങ്കിൽ ആ പ്രദേശത്തു ഒരു ക്ലിനിക്കെങ്കിലും ഉണ്ടാകും. അല്ല ഉണ്ടാകുമെന്നല്ല… മറിച്ചു ഉണ്ടാകണമെന്നാണ്. കേരളത്തിലെ സകലഗ്രാമങ്ങളിലും അറ്റ്‌ലീസ്റ്റ് ഒരു ഹെല്‍ത്ത് ക്ലിനിക്കെങ്കിലും ഉണ്ടാകേണ്ടത് ആരോഗ്യസംരക്ഷണത്തിനു അത്യാന്തപേക്ഷമാണ്. ആയിരത്തി തൊള്ളായിരത്തി അമ്പത്തിയേഴിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ആദ്യമായി ബാലറ്റിലൂടെ…
View More കെബിആർ കാതിക്കുടം – 1മലബാര്‍ ഉസ്‌താദ് – 3
ശ്രദ്ധിക്കുക: മുന്‍പോസ്റ്റിന്റെ തുടര്ച്ചയാണ് ഈ പോസ്റ്റ്. ഉസ്താദ് കുറ്റിബീഡി നിലത്തിട്ടു. മര്യാദാമുക്കിലെ മര്യാദക്കാരാകെ ഉഷാറായി. ഇതാ മറ്റൊരു മലബാർ പുരാവൃത്തം ചുരുളഴിയാന്‍ പോകുന്നു. ഉസ്‌താദ് കൈകൾ അന്തരീക്ഷത്തിൽ പായിച്ച് വിവരണം ആരംഭിച്ചു. “അന്ന് ഞാൻ ജോലി ചെയ്യണത് മറയൂരിലായിരുന്നു. ചന്ദനം മക്കണ സ്ഥലത്തൊന്ന്വല്ല. അവടന്നും കൊറേ പോണം. ഞാനാണെങ്കി തടിവെട്ട് തുടങ്ങീട്ടന്ന് കൊറച്ച് നാളാ ആയിട്ടുള്ളൂ.…
View More മലബാര്‍ ഉസ്‌താദ് – 3മലബാര്‍ ഉസ്‌താദ് – 2
ശ്രദ്ധിക്കുക: മുന്‍പോസ്റ്റിന്റെ തുടര്ച്ചയാണ് ഈ പോസ്റ്റ്. കക്കാട് തേമാലിപ്പറമ്പിന്റെ ഓരത്തുള്ള വീട്ടുമുറ്റത്തു അരം ഉപയോഗിച്ച് അറക്കവാളിന്റെ കാക്കത്തോള്ളായിരം പല്ലുകള്‍ക്കു മൂര്‍ച്ചവപ്പിക്കുന്ന മലബാർ ഉസ്താദ് രാഘവേട്ടനോടു റേഞ്ചർപിള്ളയുടെ പരാമര്‍ശത്തെപറ്റി അപ്പുക്കുട്ടൻ പറഞ്ഞപ്പോൾ അദ്ദേഹം നരച്ചുവെളുത്ത കൊമ്പന്‍മീശ തടവി കൊക്കിച്ചിരിക്കുകയാണ് ചെയ്‌തത്. എഴുന്നുനില്‍ക്കുന്ന ഞരമ്പുകളെ വകഞ്ഞുമാറ്റി തൊണ്ടമുഴ അങ്ങോട്ടുമിങ്ങോട്ടും തെന്നിമാറി കബഡി കളിച്ചു. ചിരിനിര്‍ത്താതെ അദ്ദേഹം കയ്യിലെ അരം…
View More മലബാര്‍ ഉസ്‌താദ് – 2മലബാര്‍ ഉസ്‌താദ് – 1
“എന്താടാ ഇന്ന് മെയിന്‍ ന്യൂസ്?” തോര്‍ത്തുമുണ്ടു കൊണ്ടു മേലാകെവീശി റേഞ്ചർ പിള്ള ചാരുകസേരയിൽ അമര്‍ന്നു. വടക്കേ കോലായില്‍നിന്നു പല്ലുതേപ്പു കഴിഞ്ഞുള്ള വരവാണ്. ഇനി പൂമുഖത്തിരുന്നു ഒരു മണിക്കൂർ പത്രംവായന. ഒപ്പം അപ്പുക്കുട്ടനുമായി കത്തിവക്കലും. പതിവുപോലെ മുൻപേജിനു പകരം നടുവിലെ പേജുകളിലൊന്നാണ് അപ്പുക്കുട്ടൻ പിള്ളക്കു മാറ്റിവച്ചിരുന്നത്. അദ്ദേഹം അതു നിവര്‍ത്തി വായന തുടങ്ങി. ഉടന്‍ ആവേശത്തോടെ പറയുകയും…
View More മലബാര്‍ ഉസ്‌താദ് – 1ഡിറ്റക്ടീവ് വില്‍സന്‍ കണ്ണമ്പിള്ളി – 2
ഡിക്‍ടറ്റീവ് വിത്സന്‍ കണ്ണമ്പിള്ളി – 1 എന്ന മുന്‍പോസ്റ്റിന്റെ തുടർച്ചയാണിത്. കക്കാട് തേമാലിപ്പറമ്പിന്റെ ഓരത്തൂടെ പോകുന്ന ടാർറോഡിനു കക്കാട് തേമാലിപ്പറമ്പിന്റെ ഓരത്തൂടെ പോകുന്ന ടാർറോഡിനു അരികിലെ പൊട്ടക്കുളത്തിൽനിന്നു കണ്ടുകിട്ടിയ അസ്ഥികൂടം തൈക്കൂട്ടത്തുനിന്നു വളരെ കൊല്ലങ്ങൾക്കുമുമ്പു കാണാതായ കണ്ടപ്പൻ പണിക്കരുടേതാണെന്നു സ്ഥിരീകരിക്കാൻ ഡിറ്റക്ടീവ് വിത്സൻ പ്രയോഗിച്ചത് വളരെ ലളിതമായ ബുദ്ധിയാണ്. കേസന്വേഷണം വിജയകരമായി പൂര്‍ത്തിയായതിന്റെ ആഹ്ലാദത്തിൽ കൊരട്ടി…
View More ഡിറ്റക്ടീവ് വില്‍സന്‍ കണ്ണമ്പിള്ളി – 2ഡിറ്റക്ടീവ് വിത്സന്‍ കണ്ണമ്പിള്ളി – 1
കക്കാട് ചേരിയില്‍വീട്ടിൽ മാധവന്‍നായരുടെ മുപ്പതുസെന്റ് വിസ്‌താരമുള്ള പറമ്പിന്റെ മൂലയിൽ, നെല്പാടത്തോടു ചേര്‍ന്നു, വാരിക്കുഴിയുടെ മാത്രം വലുപ്പമുള്ള കുളത്തപ്പറ്റി സകലരും അറിയുന്നത് ഇടവപ്പാതി തകര്‍ത്തുപെയ്‌തൊരു സന്ധ്യയിൽ നാരായണന്‍ആശാന്റെ മകൻ ആശാൻകുട്ടി ശിവപ്രസാദ് ലിബറോ ബൈക്കിനൊപ്പം അതിൽ കുളിക്കാനിറങ്ങിയപ്പോഴാണ്. അതോടെ ഒന്നരയേക്കർ വിസ്‌തീര്‍ണ്ണമുള്ള നെല്‍പാടത്തു ജലസേചനത്തിനായി മാധവന്‍നായർ പണ്ടു കുഴിപ്പിച്ചതും പില്‍ക്കാലത്തു ഉപേക്ഷിക്കപ്പെട്ടതുമായ കുളം കാണാൻ നിരവധിയാളുകൾ എത്തിച്ചേര്‍ന്നു.…
View More ഡിറ്റക്ടീവ് വിത്സന്‍ കണ്ണമ്പിള്ളി – 1ഓണം @ മര്യാദാമുക്ക്
“ആശാനേ ദേടാ രാജന്‍ ചേട്ടന്‍ വരണ്. നീ എറങ്ങി ചൊദിക്ക്” ഓണാഘോഷം പൊടിപൊടിക്കേണ്ടതെങ്ങിനെ എന്ന ചര്‍ച്ചയില്‍ വ്യാപൃതരായിരുന്ന മര്യാദാമുക്കിലെ യുവജനങ്ങളില്‍ ഒരാള്‍ ചര്‍ച്ചക്കു ചുക്കാന്‍ പിടിക്കുന്ന ആശാന്‍കുട്ടി പ്രസാദിനോടു പറഞ്ഞു. അദ്ദേഹം കയ്യിലെ സംഭാവന ഡപ്പി ഉഷാറായി കുലുക്കി കറുത്ത ഹോണ്ടആക്ടീവയില്‍ വരുന്ന വ്യക്തിയോടു വണ്ടിനിര്‍ത്താന്‍ കൈകൊണ്ടു ആഗ്യംകാണിച്ചു. “രാജന്‍ചേട്ടാ ഇക്കൊല്ലോം ഓണാഘൊഷം കേമാക്കാനാണ് ഞങ്ങ…
View More ഓണം @ മര്യാദാമുക്ക്ആനന്ദന് എന്ന അസൂറി
മഹീന്ദ്ര & മഹീന്ദ്ര കമ്പനി അവരുടെ ആദ്യമോഡൽ ട്രാക്ടർ പുറത്തിറക്കിയ കാലത്താണ് കക്കാട് ഗ്രാമത്തിലെ ആനന്ദൻ വെസ്റ്റ്കൊരട്ടിയിലെ വാഹന കച്ചവടക്കാരൻ ഫ്രാന്‍സിസില്‍നിന്നു പതിനായിരം രൂപക്കു ഒരു സെക്കന്റ്ഹാന്‍ഡ് ടില്ലർ വാങ്ങുന്നത്. ഒരു തല്ലിപ്പൊളി പാട്ടവണ്ടി. വാങ്ങിയ ശേഷം ഓടിക്കാവുന്ന പരുവത്തിലാക്കാന്‍ അദ്ദേഹം പതിനായിരം രൂപ വേറെയും മുടക്കി. അങ്ങിനെ മൊത്തം ഇരുപത് പോയി. പക്ഷേ അതുകൊണ്ടെന്താ,…
View More ആനന്ദന്‍ എന്ന അസൂറിജോസ് = ജോസ്
അന്നമനടയില്‍നിന്നു വാങ്ങിയ ലഹരികൂടിയ മുറുക്കാൻ മതിലിൽവച്ചു തമ്പി അഞ്ചുനിമിഷം ധ്യാനിച്ചു. നമ്പൂതിരിമാരെപ്പോലെ കൈകൾ കുറുകെപിടിച്ചു മൂന്നുതവണ ഏത്തമിട്ടു. അടുത്തിരുന്ന ആശാൻകുട്ടി ശിവപ്രസാദ് ഈവക ചെയ്തികൾ സാകൂതം നോക്കിയിരുന്നു. തമ്പിയുടെ രീതികളിലെ വൈവിധ്യം അദ്ദേഹത്തെ അല്‍ഭുതപ്പെടുത്തി. ഏത്തമിടൽ നിര്‍ത്തി മുറുക്കാൻ വായില്‍ത്തള്ളാൻ ഒരുങ്ങുമ്പോൾ ആശാന്‍വീട്ടുകാരുടെ പൊട്ടക്കുളത്തിനടുത്തു, റോഡിലെ വളവുതിരിഞ്ഞു ഒരു ചേച്ചി നടന്നുവരുന്നതു തമ്പി ശ്രദ്ധിച്ചു. കൈത്തലം…
View More ജോസ് = ജോസ്അശോകന് in & as അഴകന്‍
ചെറാലക്കുന്നിന്റെ അടിഭാഗത്ത് കൊയ്ത്തുകഴിഞ്ഞ നെല്‍പാടങ്ങളിൽ പ്രീമിയര്‍സര്‍ക്കസുകാർ വന്നതു ഏപ്രിൽ – മെയ് മാസങ്ങളിലായിരുന്നു. കൊച്ചപ്പന്റെ കള്ളുഷാപ്പിനു മുന്‍ഭാഗത്ത് ചേരിയിൽവീട്ടിൽ മാധവൻനായർക്കു നൂറ്റിപ്പത്ത് സെന്റ് നെല്‍പാടമുണ്ട്. അവിടെയവർ കട്ടിയുള്ള തുണികൊണ്ടു തമ്പുകൾ കെട്ടി. തമ്പിനുസമീപം വൃത്താകൃതിയിൽ കളംവെട്ടി കുഴികൾ മണ്ണിട്ടുനികത്തി. കൂടുതൽ നിരപ്പാക്കാൻ വെള്ളംതളിച്ചു ഇടികട്ടകൊണ്ടു ഇടിച്ചു. പാടത്തിന്റെ നാലതിരിലും മുളങ്കാൽ കുഴിച്ചിട്ടു അതിന്റെ തുഞ്ചത്തു കോളാമ്പിമൈക്കുകൾ…
View More അശോകന്‍ in & as അഴകന്ചെറുവാളൂരിന്റെ മാള്‍ഡീനി
“പ്രിയപ്പെട്ട നാട്ടുകാരെ കഴിഞ്ഞ ഒരാഴ്ചയായി വാളൂർ സ്കൂൾ മൈതാനിയെ പുളകം കൊള്ളിക്കുന്ന ഫുട്ബാൾ മേള ഇന്നു വൈകീട്ട് കൊടിയിറങ്ങുകയാണ്. ചോലാൻ ബീരാവു സെയ്‌ദ് മുഹമ്മദ് എവറോളിങ്ങ് ട്രോഫിക്കു വേണ്ടിയുള്ള ഇന്നത്തെ കലാശപ്പോരാട്ടത്തിൽ ചെറുവാളൂരിന്റെ സ്വന്തം ടീം ‘വാളൂർ ബ്രദേഴ്സ്’ ബദ്ധവൈരികളും അയല്‍ക്കാരുമായ അന്നമനട ബ്ലൂമാക്സിനെ നേരിടുന്നു. വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കുന്നത് ചാലക്കുടിയുടെ താരമായ കലാഭവൻ മണിയാണ്.…
View More ചെറുവാളൂരിന്റെ മാള്ഡീനിഅഡ്വക്കേറ്റിന്റെ നമ്പറുകൾ – 2
ശ്രദ്ധിക്കുക: മുൻപോസ്റ്റിന്റെ തുടർച്ചയാണ് ഈ പോസ്റ്റ്. അഭിഭാഷകവൃത്തിയാണ് പ്രധാനജോലിയെങ്കിലും നാട്ടുകാരെല്ലാം നല്ലവരായതിനാൽ പിള്ളേച്ചനു കേസുകൾ കുറവായിരുന്നു. കോടതിയിൽ പോകുന്നതു രാജേഷ് ചൌഹാൻ സിൿസ് അടിക്കുന്നപോലെ അപൂർവ്വമായി മാത്രം. ധാരാളമായുള്ള ഒഴിവുസമയങ്ങളിൽ സമീപത്തുള്ള ക്ഷേത്രങ്ങളുടെ ഭരണത്തിൽ അനാവശ്യമായി കൈകടത്തിയാണ് അദ്ദേഹം സമയം പോക്കിയിരുന്നത്. കക്കാടിനടുത്തു നല്ലരീതിയിൽ നടത്തപ്പെടുന്ന അഞ്ചോളം ക്ഷേത്രങ്ങളുണ്ട്. ചെറുവാളൂർ പിഷാരത്ത്, കാതിക്കുടം കരിമ്പനക്കാവ്… എന്നിങ്ങനെ.…
View More അഡ്വക്കേറ്റിന്റെ നമ്പറുകൾ – 2അഡ്വക്കേറ്റിന്റെ നമ്പറുകൾ – 1
ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ച് തുലാമാസം മധ്യത്തിൽ തേമാലിപ്പറമ്പിൽ കൂടിയ നാട്ടുകൂട്ടമാണ് വയനാടന്‍കാടുകളിൽ സ്വൈരവിഹാരം നടത്തിയിരുന്ന കിടയറ്റ ഫോറസ്റ്റ്റേഞ്ചറും ശിക്കാരിയുമായ കക്കാട് ഗീതാനിവാസിലെ എം.ജി.പ്രഭാകരൻപിള്ളയുടെ രണ്ടാമത്തെ മകൻ അനില്‍പിള്ളയെ നിയമ പഠനത്തിനയക്കാൻ തീരുമാനിച്ചത്. തൈക്കൂട്ടത്തെ പ്രശസ്തകണിയാന്‍ ബാലകൃഷ്ണക്കൈമളുടെ നിര്‍ദ്ദേശപ്രകാരം മകനെ കേരളരാഷ്ട്രീയത്തിൽ ഇറക്കാൻ പദ്ധതിയുണ്ടായിരുന്ന പിള്ളയുടെ എല്ലാ മുന്‍കണക്കുകൂട്ടലുകലും തെറ്റിച്ച കനത്ത പ്രഹരമായിരുന്നു നാട്ടുകൂട്ടത്തിന്റെ പ്രസ്തുത തീരുമാനം. അതുവരെ…
View More അഡ്വക്കേറ്റിന്റെ നമ്പറുകൾ – 1ശങ്കരമ്മാൻ കാവ് – 3
ശ്രദ്ധിക്കുക: ശങ്കരമ്മാൻ കാവ് പാര്‍ട്ട് – 2 എന്നതിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്. ചാറ്റല്‍മഴ കനത്തുവരികയായിരുന്നു. തമ്പി ക്ഷേത്രകവാടത്തിലെ ഗേറ്റുചാടി അകത്തുകടന്നു. ശ്രീകോവിലിനു അടുത്തേക്കു നടക്കുമ്പോൾ പൂച്ചയേക്കാളും വലിപ്പമുള്ള രണ്ടു പെരുച്ചാഴികൾ കുറുകെചാടി. തിരിഞ്ഞോടിയെങ്കിലും രണ്ടു നിമിഷത്തിനുള്ളിൽ തമ്പി കാര്യങ്ങൾ മനസ്സിലാക്കി ആശ്വസിച്ചു. “ശവങ്ങൾ… ഏതുനേരോം ഈ പരിപാടി തന്നെ. മനുഷ്യനെ പേടിപ്പിച്ചളഞ്ഞു“ കാവിനു മുന്‍വശത്തു…
View More ശങ്കരമ്മാൻ കാവ് – 3ശങ്കരമ്മാൻ കാവ് – 2
‘ശങ്കരമ്മാൻ കാവ് – 1‘ എന്ന മുന്‍പോസ്റ്റിന്റെ തുടര്ച്ചയാണ് ഈ പോസ്റ്റ്. “എന്റെ കൊക്കിന് ജീവനൊള്ളപ്പോ ഇത് നടക്കില്ല” മര്യാദാമുക്കിലിരുന്നു ലോകകാര്യങ്ങൾ സംസാരിക്കുകയായിരുന്ന മര്യാദക്കാരോടു തമ്പി കട്ടായംപറഞ്ഞു. പിള്ളേച്ചൻ ഉപദേശിച്ചു. “തമ്പീ നീ ആവശ്യല്ലാത്ത കാര്യങ്ങൾക്ക് പോണ്ട. അവര്ടെ അമ്പലത്തീ പൂജ നടത്തണേന് നിനക്കെന്താ ചേതം?“ “ഹ അനിച്ചേട്ടനെന്താ ഇങ്ങനെ പറേണെ. ഇമ്മാതിരി പ്രവൃത്തികൾ നാട്ടാരെ…
View More ശങ്കരമ്മാൻ കാവ് – 2ശങ്കരമ്മാൻ കാവ് – 1
“തമ്പ്യേയ്… നീ ദൈവത്തീ വിശ്വസിക്കണ്ണ്ടാ?” മര്യാദാമുക്കിലെ മതിലിൽ ഇരിക്കുകയായിരുന്നു തമ്പി. കയ്യിൽ പതിവുപോലെ ലഹരി കൂടിയ മുറുക്കാനും. ചോദ്യം കേട്ടതും അദ്ദേഹം ഒന്നും ആലോചിച്ചില്ല. “പിന്നല്ലാണ്ട്. ആശാനേ… ആശാൻ ന്തൂട്ടാ ഈ പറേണെ. ദൈവല്യാന്നാ!” ആദ്യപ്രതികരണത്തിനു ശേഷം തമ്പിയുടെ മുഖത്തു ആശ്ചര്യം വിരിഞ്ഞു. ഇത്രനാൾ പരമഭക്തനായ വാസുട്ടന്‍ എന്താണു ഉദ്ദേശിക്കുന്നതെന്നു തമ്പിക്കു പിടികിട്ടിയില്ല. “ആളോള് ആരൊക്കെ…
View More ശങ്കരമ്മാൻ കാവ് – 1ബാബുട്ടന്റെ പെണ്ണുകാണൽ – 1
‘അല്ല ബാബ്വോ. ഒന്ന്വായില്ലേ‘ എന്നു കക്കാടിലെ ആദ്യത്തെ പലചരക്കുകട ഉടമയായ പരമേശ്വരൻ അഥവാ പരമുമാഷ് ചോദിച്ചിച്ചതുകൊണ്ടോ, ‘ഇന്യെന്തിനാ ബാബുട്ടാ നീ വൈകിപ്പിക്കണേ‘ എന്നു അയ്യങ്കോവ് അമ്പലത്തിലെ ശാന്തിക്കാരൻ ശ്രീനിവാസ സ്വാമി അന്വേഷിച്ചതു കൊണ്ടോ ഒന്നുമല്ല കക്കാട് രാഘവന്റെ ഇളയ മകൻ ബാബുട്ടൻ കല്യാണം കഴിക്കാൻ തീരുമാനിച്ചത്. മറിച്ചു പോട്ടയിലെ ‘സജി’ സ്റ്റുഡിയോ ഉടമയായ വിമലിന്റെ കൂടെ…
View More ബാബുട്ടന്റെ പെണ്ണുകാണൽ – 1കണ്ണമ്പിള്ളി ബ്രദേഴ്സ് – 2
കണ്ണമ്പിള്ളി ബ്രദേഴ്സ് -1 എന്ന മുന്‍പോസ്റ്റിന്റെ തുടര്ച്ചയാണ് ഈ പോസ്റ്റ്. നാട്ടിലെ ഊഹോപോഹങ്ങൾ എന്തൊക്കെയായാലും ആദ്യസന്ദർശനത്തിനു ശേഷം ബെന്നിച്ചൻ കടുത്ത യോഗ ഫാൻ ആയെന്നതാണ് സത്യം. അതിന്റെ ആദ്യപടിയായി ഇറച്ചി, മീൻ തുടങ്ങിയ മാംസാഹാരങ്ങൾ അദ്ദേഹം നിര്‍ത്തി. പിന്നെ, എല്ലാ ദിവസവും വെളുപ്പാൻ കാലത്തു തൈക്കൂട്ടം പനമ്പിള്ളിക്കടവിലെ മണൽപ്പരപ്പിലിരുന്ന് ഒന്നര മണിക്കൂർ ഏകാഗ്രധ്യാനം. അക്കാലത്തു യോഗവിദ്യാപീഠത്തിലെ…
View More കണ്ണമ്പിള്ളി ബ്രദേഴ്സ് – 2ബ്രദേഴ്സ് – 1
സിമന്റ് അടർന്നു വിള്ളൽവീണ ഉമ്മറത്തിണ്ണയിൽ പരമശിവനെ പോലെ കാൽമടക്കി ഇരിക്കുമ്പോൾ കക്കാട് ലോനയുടെ മൂത്തപുത്രൻ പൌലോസിന്റെ ചിന്തകൾ കാട് കയറുകയായിരുന്നു. കാലത്തു കമ്പനിപ്പടിയിൽ സുബ്രഹ്മണ്യനുമായി നടന്ന ഉരസൽ മുതൽ പാടത്തു വെള്ളം തിരിക്കുന്നതു വരെയുള്ള ഒരുപാടു കാര്യങ്ങൾ. ഒടുക്കം എല്ലാ ആലോചനകൾക്കും വിരമമിട്ട് അദ്ദേഹം വീടിനു അകത്തേക്കു നോക്കി പറഞ്ഞു. “മേര്യേയ്. ആ മുറുക്കാൻചെല്ലം…
View More ബ്രദേഴ്സ് – 1ശിക്കാരി – 2
‘ശിക്കാരി – 1‘ എന്ന പോസ്റ്റിന്റെ തുടർച്ചയാണ് ഈ പോസ്റ്റ്. അപ്പുക്കുട്ടൻ എല്ലാം മൂളി സമ്മതിച്ചു. രാവിലെ സ്കൂളിൽ പോകുന്നവഴി പേങ്ങന്റെ വീട്ടിൽ കയറി പിള്ള അന്വേഷിച്ച കാര്യം പറഞ്ഞു. പേങ്ങൻ അപ്പോൾതന്നെ തോളത്തു തോർത്തുമുണ്ടിട്ട് പോകാൻ തയ്യാറായി. പിള്ളയുടെ വീട്ടിലെ കാര്യസ്ഥനാണ് അദ്ദേഹം. ഒരു കാര്യവും പേങ്ങനോട് ആലോചില്ലാതെ പിള്ള ചെയ്യില്ല. പേങ്ങൻ തിരിച്ചും.…
View More ശിക്കാരി – 2ശിക്കാരി – 1
“ഇന്ന് ഒന്നാന്ത്യാ. നായര് നിന്നോട് നേരത്തേ ചെല്ലാൻ പറഞ്ഞണ്ട്“ അമ്മ അപ്പുക്കുട്ടനെ കുലുക്കിയുണർത്തി. ഇന്നലെ രാത്രി വൈകിയാണു കിടന്നത്. എന്നിട്ടും കാലത്തുതന്നെ വിളിച്ചുണർത്തിയപ്പോൾ ദേഷ്യം തോന്നി. “അമ്മ ഒന്നുപോയേ. ഒന്നാന്തി നാളെ കേറാം” അപ്പുക്കുട്ടൻ വീണ്ടും കിടക്കപ്പായിൽ ചുരുണ്ടു കൂടാൻ ശ്രമിച്ചു. “ഈ വെളുപ്പാൻകാലത്ത് എണീറ്റ് ചെന്നാലും നായര് ഒരു ചായെങ്കിലും തര്വോ. അതില്യാ. എന്നാലും…
View More ശിക്കാരി – 1