ബുദ്ധമത പീഢനം എന്ന ഇല്ലാക്കഥ – 1

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.ഇന്ത്യയിൽ ഉൽഭവിച്ചു ലോകമാകെ (പ്രത്യേകിച്ചും ഈസ്റ്റ് ഏഷ്യ) വേരോടിയ മതമാണ് ബുദ്ധമതം. ഭാരതത്തിലും ബുദ്ധിമതം ശക്തി നേടിയെങ്കിലും, കാലക്രമത്തിൽ അതു പല കാരണങ്ങളാൽ ക്ഷയിക്കുകയാണുണ്ടായത്. ഇതിനെപ്പറ്റി കുറേ സിദ്ധാന്തങ്ങൾ വിവിധ കോണുകളിലൂടെ കേട്ടിട്ടുണ്ട്. അതിലൊന്നാണ് ‘ഹിന്ദുരാജാക്കന്മാരും / സന്യാസിവര്യന്മാരും നടത്തിയ ബുദ്ധമത പീഢനം’. 1500 കൊല്ലം ഒരുമിച്ചു സഹവസിച്ച ഒരു മതത്തെ തന്നെ പ്രതിസ്ഥാനത്തു ചേർക്കപ്പെടുന്നതു വായനക്കാരുടെ നെറ്റി ചുളിപ്പിക്കുന്നതാണ്.

സോഷ്യൽ നെറ്റ്‌വർക്കിൽ പലയിടത്തും ഈ വിഷയത്തെ അധികരിച്ചു സംസാരിച്ചിട്ടുണ്ട്. അത്തരം കമന്റുകളുടെ ഒരു ശേഖരം ആണ് ഈ പോസ്റ്റ്/ലേഖനം. പുതുതായി അധികമൊന്നും ചേർത്തിട്ടില്ല. വായന സുഗമമാക്കുവാനും, തുടർച്ച തോന്നിക്കുവാനും അത്യാവശ്യം മിനുക്കുപണികൾ നടത്തിയെന്നു മാത്രം. മുമ്പ് വായിച്ചിട്ടുള്ളവർക്കു ഒന്നുകൂടി വായിക്കാം.

ഹൈന്ദവ രാജാക്കന്മാരുടെ/സന്യാസിമാരുടെ പീഢനം മൂലമാണ് ബുദ്ധിസം ഇല്ലാതായെന്നതിനു വിശ്വാസ്യതയുള്ള സ്ക്രിപ്‌ച്ച്വറൽ ടെസ്റ്റിമണി ഇല്ല. ചിലർ ആരോപിക്കുന്ന ‘ബുദ്ധമത പീഢനം’ വിശ്വസനീയമായ ടെസ്റ്റിമണിയിൽ അധിഷ്ഠിതമല്ലെന്നും, തെറ്റായ അനുമാനത്താൽ പ്രചോദിതമാണെന്നും പ്രമുഖ ബുദ്ധിസ്റ്റ് പണ്ഢിതനായ William Thomas Rhys Davids സ്ഥാപിക്കുന്നു. (Rhys Davids is an eminent Buddhist Scholar and foremost authority in Buddhist History & Literature. He is much respected for his translation works. Wiki => http://en.wikipedia.org/wiki/Thomas_William_Rhys_Davids ). ‘Buddhist India’ എന്ന ബുക്കിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

“…….Brahmin accounts attribute the final stages in the movement to a furious persecution brought about at the instigation of the great Brahmin apostle, Kumarila Bhatta, in the first half of the eighth century. This view, having received the support of the distinguished European scholars, Wilson and Colebrook, has naturally been widely repeated until we find the Rev. W. T. Wilkins saying: “The disciples of Buddha were so ruthlessly persecuted that all were slain, exiled, or made to change their faith. There is scarcely a case on record where a religious persecution was so successfully carried out as that by which Buddhism was driven out of India.”

“I do not believe a word of it. In the Journal of the Pali Text Society for 1896, I have discussed the question in detail, and have come to the conclusion, entirely endorsed by the late Professor Buhler, that the misconception has arisen from an erroneous inference drawn from expressions of vague boasting, of ambiguous import, and doubtful authority. We must seek elsewhere for the causes of the decline of the Buddhist faith; and they will be found, I think, partly in the changes that took place in the faith itself, partly in the changes that took place in the intellectual standard of the people. And in both respects the influence of the foreign tribes that invaded India from the north-west can scarcely be exaggerated”

Rhys Davids എഴുതിയ വരികളിലൂടെ ഒന്നുകൂടി കണ്ണോടിക്കാം…

“………that the misconception has arisen from an erroneous inference drawn from expressions of vague boasting, of ambiguous import, and doubtful authority. We must seek elsewhere for the causes of the decline of the Buddhist faith and they will be found, I think, partly in the changes that took place in the faith itself, partly in the changes that took place in the intellectual standard of the people”

ബുദ്ധിസത്തിന്റെ തിരോധാനത്തിനു കാരണം അന്വേഷിക്കേണ്ടതു ബുദ്ധിസ്റ്റ് വിശ്വാസത്തിനുള്ളിലും, പിന്നെ ജനങ്ങളുടെ ബൗദ്ധികനിലവാരത്തിൽ വന്ന മാറ്റത്തിലും ആണെന്നു ചുരുക്കം.

T.W Rhys Davids സൂചിപ്പിച്ച ‘Doubtful Authority’, ‘Ambiguous Import’ & ‘Vague Boasting’., എന്നിവ തന്നെയാണ് ഇക്കാലത്തും ഹിന്ദുസന്യാസിമാർ/രാജാക്കന്മാർ ബുദ്ധിസത്തെ ഇല്ലാതാക്കി എന്നു പറയുന്നവർ ഉപയോഗിക്കുന്നത്.

കനിഷ്കന്റെ കാലം വരെയുള്ള ഇന്ത്യയെ മാത്രമേ ‘ബുദ്ധിസ്റ്റ് ഇന്ത്യ’ എന്നു ശരിയായ അർത്ഥത്തിൽ വിശേഷിപ്പിക്കാനാകൂ എന്നും, അതിനുശേഷം ബുദ്ധിസത്തിനു ക്രമാനുഗതമായ ശോഷണം സംഭവിച്ചെന്നും അതേ പുസ്തകത്തിൽ അദ്ദേഹം നിരീക്ഷിക്കുന്നു. ശ്രദ്ധേയമായ ഈ നിരീക്ഷണത്തിനു അദ്ദേഹം ആധാരമാക്കുന്നത് ഇന്ത്യയിൽനിന്നു അന്നുവരെ കിട്ടിയിരുന്ന ശിലാലിഖിതങ്ങൾ ആണ്. ചരിത്രത്തെ പുനഃസൃഷ്ടിക്കാൻ ഉപയോഗിക്കുന്ന ഒന്നാമത്തെ വിശ്വസനീയ തെളിവുകളാണ് ശിലാലിഖിതങ്ങൾ, എന്നത് അദ്ദേഹത്തിന്റെ നീരീക്ഷണത്തിന്റെ അധികാരികത ഉറപ്പുവരുത്തുന്നു.

“Hand in hand with the gradual adoption, and at last with the almost exclusive use, of the Brahmin literary language must have come a gradual increase in the deference and respect paid to the acknowledged masters of that tongue. There were other reasons, of course; and there was action and reaction in all these matters. But the result is very striking. Three fourths or more of the persons named, and the objects of donation specified, in all the inscriptions throughout India, from Asoka’s time to Kanishka’s, are Buddhist, and the majority of the remainder are Jain….”

കനിഷ്കന്റെ ഭരണകാലത്തിനു ശേഷം ബുദ്ധിസത്തേക്കാളും പ്രാധാന്യം (ജൈനർക്കൊപ്പം) ബ്രാഹ്മണർക്കും ലഭിക്കുന്നതായി ശിലാലിഖിതങ്ങളിൽ കാണുന്നു.

“……… From that time onwards the Brahmins, the gods they patronised, the sacrifices they carried out, receive ever-increasing notice till the position of things is exactly reversed, and in the fifth century A.D. three-fourths are Brahmin, and the majority of the rest are Jain. This is the clearest evidence of a strange revulsion of feeling. What had been the predominant national faith has become the faith of a minority. India, which can fairly, down to the time of Kanishka, be called ” Buddhist India’ ceases to be so. And the process goes on, slowly indeed but continually, until there is not a Buddhist left in the land where Buddhism arose.”

ഇന്ത്യയിലേക്കു അതിക്രമിച്ചു വന്ന വൈദേശിക വിഭാഗങ്ങൾ, തങ്ങളുടെ പരമ്പരാഗത മതം ഉപേക്ഷിച്ചു, ബുദ്ധമതം സ്വീകരിക്കുമ്പോൾ അത്യന്തികമായി ബുദ്ധിമതത്തിനു ക്ഷീണം സംഭവിക്കുകയാണ് ചെയ്തതെന്നു ലേഖകൻ.

“Just as when the Goths and Vandals invaded the Roman Empire in Europe and it is surprising that an historical parallel so close, and so full of suggestive analogues, has not been pointed out before they did indeed give up their paganism and adopted the dominant Christian faith; but in adopting it they contributed largely to the process of change (some would call it decay) that had already set in; so also in India the Scythians and the Kushan Tartars, after they had conquered all the Western provinces, gave up their paganism, and adopted the dominant Buddhist faith of their new subjects. But in adopting it they contributed largely, by the necessary result of their own mental condition, to the process of change (some would call it decay) that had already set in”

ലേഖകൻ സൂചിപ്പിക്കുന്ന ‘Change’ എന്നതിനെ ‘Decay’ എന്നു തിരുത്തി വായിച്ചാൽ കാര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. യൂറോപ്പിനെ ആക്രമിച്ചു കീഴടക്കിയ ആറ്റിലയുടെ വംശമാണ് ഹൂണ വശം. ഹൂണവംശക്കാരനായ ‘മിഹിരാകുള’ ബുദ്ധിസ്റ്റുകളെ പീഢിപ്പിച്ചിട്ടുണ്ടെങ്കിൽ അതിനു കാരണം ചികയേണ്ടത് ഹിന്ദുയിസത്തിൽ അല്ല. ഇന്ത്യയുടെ ഭാഗമല്ലാത്ത ദേശത്തു ജനിച്ച ഹൂണന്മാരുടെ തന്നെ സ്വഭാവ സവിശേഷതകളിലാണ്. ‘മിഹിരാകുള’ ശൈവമതം സ്വീകരിച്ചു എന്നൊരു കഥയുണ്ടെങ്കിലും വംശസ്വഭാവം കയ്യൊഴിഞ്ഞെന്നു കരുതാനാകില്ല. (ബുദ്ധമതം സ്വീകരിക്കാൻ ആഗ്രഹിച്ച മിഹിരാകുളയെ ബുദ്ധമത തത്ത്വങ്ങളെപ്പറ്റി പഠിപ്പിക്കാൻ ബുദ്ധിസ്റ്റ് സംഘം അയച്ചത് കഴിവ് കുറഞ്ഞ ഒരു സന്യാസിയെയാണെന്നും, അതിൽ നീരസപ്പെട്ടു അദ്ദേഹം ശൈവമതം സ്വീകരിച്ചു എന്നുമാണ് മിഹിരാകുളയുടെ ‘മതംമാറ്റ കഥ’ പറയുന്നത്).

Read More ->  ദിമാവ്പൂരിലെ സർപഞ്ച് - 1: ആതിഥേയൻ

മിഹിരാകുള നടത്തിയ ബുദ്ധിസ്റ്റ് പീഢനം TW. Rhys Davids ന്റെ മുകളിലുള്ള ക്വോട്ടിന്റെ അടിസ്ഥാനത്തിലാണ് വായിക്കേണ്ടത്. ഹിന്ദുമതത്തിലെ പ്രധാനവിഭാഗമായ ബ്രാഹ്മണരിൽ കലർപ്പ് വരാത്തിടത്തോളം മതപരമായ അടിസ്ഥാന മാറ്റങ്ങൾ ഹിന്ദുയിസത്തിൽ വരുത്താൻ കഴിയില്ലെന്നത് ഇത്തരത്തിൽ ശ്രദ്ധേയമാണ്. ബുദ്ധിസത്തിനു ഇത്തരമൊരു മേന്മ അവകാശപ്പെടാനില്ല. ബുദ്ധിസ്റ്റ് സംഘത്തിലേക്കു കയറിവന്ന വിവിധ ദേശക്കാരും, അഭിപ്രായഗതിക്കാരും സംഘത്തെ പല സെക്ടുകളായി ചിതറിത്തെറിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

‘ബുദ്ധിസ്റ്റിന്റെ തലയ്ക്കു ഒരു സ്വർണനാണയം സമ്മാനം’, എന്നതിന്റെ കാണാപ്പുറം:-

ഓൺലൈൻ രംഗത്തു ഉയർന്നു വരാറുള്ള മറ്റൊരു ആരോപണമാണ് പുഷ്യമിത്ര ശുംഗൻ ഒരു ബുദ്ധിസ്റ്റിന്റെ തലക്കു ഒരു ദിനാര (സ്വർണ്ണനാണയം?) സമ്മാനം കൊടുത്തുവെന്നത്. ഗൂഗിൾ പ്ലസിൽ സംവദിച്ചത് ഇവിടെ ചേർക്കുന്നു.

ആദ്യമായി ഏതെങ്കിലും മതവിശ്വാസിയുടെ തലയ്ക്കു ഒരു സ്വർണ്ണനാണയം സമ്മാനം പ്രഖ്യാപിച്ചത് സത്യത്തിൽ ബുദ്ധമത അനുകൂലിയായ അശോക ചക്രവർത്തിയാണ്! ബുദ്ധവിഗ്രഹത്തെ ഒരു ജൈനമതവിശ്വാസി (നിർഗ്രന്ഥ) അവമതിച്ചു എന്നറിഞ്ഞപ്പോൾ ജൈനമത വിശ്വാസിയുടെ തലയ്ക്കു അശോകചക്രവർത്തി പ്രഖ്യാപിച്ചതാണ് ഒരു ദിനാര!

“The Divyavadana gives another much more questionable story of Asoka’s relation with Ajivikas. Asoka hearing that a Nirgrantha in Pundravardhana had defiled a picture or statue of Buddha, ordered the destruction of Ajivikas in the locality………..the same crime was later committed by another Nirgrantha layman in Pataliputra, in punishment of which the king offered a reward of a ‘dinara’ for the head of every Nirgrantha brought to him. This second wave of persecution led to the murder of the king’s younger brother, Prince Vitasoka”

(“History and Doctrine of Ajivikas” by A L Basham, Page 147-8. In those days, Ajivikas and Jainists were very closely related, as per many accounts)

തല കൊയ്യൽ തുടങ്ങിവച്ചതു ഒരു ബൗദ്ധ അനുഭാവിയായ ചക്രവർത്തിയാണ്. അതു ‘ദിവ്യവദന’യിൽ ബുദ്ധിസ്റ്റുകൾ തന്നെ കുറിക്കുകയും ചെയ്തു. അതായത് എഴുതി സൂക്ഷിച്ചത് ‘വേട്ടക്കാരൻ’ ആണ്. ‘വേട്ടക്കാരൻ’ എഴുതുന്ന ചരിത്രത്തിനു, ‘ഇര’ എഴുതുന്ന ചരിത്രത്തേക്കാൾ സാധുത ഏറുമെന്നു വിദഗ്ദർ പറയുന്നു. ഇരയുടെ ഭാഗത്തുനിന്നു പീഢനസംഭവങ്ങൾ വിവരിക്കുമ്പോൾ അതിൽ ഊതിവീർപ്പിക്കലിനു സാധ്യതയുണ്ട്. വേട്ടക്കാരന്റെ പക്ഷം പൊതുവെ അങ്ങിനെയാകില്ല. ഏകദേശം നടന്ന പോലെ സംഭവവിവരണം കേൾക്കാം.

അശോക ചക്രവർത്തിയുടെ കാലത്തു ഭരണകൂടത്തിൽനിന്നു കിട്ടിയ നിർലോഭ സഹകരണം പുഷ്യമിത്ര ശുംഗ രാജാവിൽനിന്നു ലഭിക്കാത്തപ്പോൾ ‘തലകൊയ്യൽ’ സിദ്ധാന്തം ബുദ്ധിസ്റ്റുകൾ, കഥാപാത്രങ്ങൾ മാറ്റിമറിച്ച്, തിരിച്ചു പ്രയോഗിച്ചതാകാൻ സാധ്യതയേറെയാണ്. പുഷ്യമിത്രന്റെ കാലത്തുണ്ടായ ‘പീഢനം’ താഴെയുള്ള കൃതികളിൽ അതിഭാവുകത്വം കലർന്ന രിതികളിൽ വിവരിച്ചിട്ടുണ്ട്.

1. ഒരു കാശ്മീരിയൻ ‘അർഹാത്ത്’ എഡി രണ്ടാം നൂറ്റാണ്ടിൽ എഴുതിയ ‘വിഭാസ’ എന്ന ബുക്ക്.
2. ‘ദ ലെജന്റ് ഓഫ് അശോക’
4. മൻജുശ്രീമൂലകൽപ.
5. താരനാഥന്റെ ‘ഹിസ്റ്ററി ഓഫ് ബുദ്ധിസം’

ഈ ബുക്കുകളിൽ എല്ലാമുള്ള ‘തലയെണ്ണൽ തെളിവുകൾ’ പരിശോധിച്ച ശേഷം പ്രശസ്ത ബുദ്ധിസ്റ്റ് പണ്ഢിതനായ ‘Etienne Lamotte’ അദ്ദേഹത്തിന്റെ പ്രമുഖരചനയായ ‘History of Indian Buddhism’ എന്ന ബുക്കിൽ പറയുന്നത് പുഷ്യമിത്രൻ ബുദ്ധിസ്റ്റുകളെ പ്രോൽസാഹിപ്പിക്കുന്ന നിലപാട് എടുത്തിരുന്നില്ലെന്നു ഉറപ്പാണെങ്കിലും, പീഡിപ്പിച്ചു എന്ന ആരോപണം ചോദ്യം ചെയ്യാവുന്നതും ഉറപ്പില്ലാത്തതുമാണ് എന്നാണ്.

lamotte

പുഷ്യമിത്രൻ കേടുപാടുകൾ വരുത്തിയെന്നു പറയപ്പെടുന്ന സാഞ്ചി സ്തൂപം പുനർനിർമിച്ചത് അദ്ദേഹത്തിന്റെ പിൻഗാമിയായ അഗ്നിമിത്രൻ ആണെന്നതുകൂടി ഇവിടെ ഓർക്കേണ്ടതുണ്ട്. ഹൈന്ദവർക്കു ബുദ്ധിസ്റ്റുകളോടു അഭിപ്രായവ്യത്യാസം തോന്നിയിരിക്കാമെങ്കിലും സ്ഥായിയായ ശത്രുതയ്ക്കു കാരണമില്ല. ഹീനയാനിസ്റ്റുകൾക്കു മഹായാനിസ്റ്റുകളോടും, വേദാന്തിക്കു സംഖ്യാ അനുയായികളോടും ഉള്ള എതിർപ്പ് മാത്രമേ ഹിന്ദുവിനു ബുദ്ധിസ്റ്റുകളോടു തോന്നിയിരിക്കാൻ സാധ്യതയുള്ളൂ. അതാകട്ടെ ആരോഗ്യകരമായ മൽസരത്തിൽ അധിഷ്ഠിതമായതുമാണ്.

ബുദ്ധിസ്റ്റ് സംഘത്തിലെ പ്രശ്നങ്ങൾ:-

ബുദ്ധിസത്തിന്റെ തകർച്ചയ്ക്കുള്ള കാരണങ്ങൾ ബുദ്ധിസ്റ്റ് സംഘത്തിനിടയിലും ഉണ്ടായിരുന്നു എന്നു സൂചിപ്പിക്കുന്ന തെളിവുകൾ.

“The Bhagavadajjukam, a work ascribed to Bodhayana by its commentator and which, the Pallava King shows that beggars flocked to the Buddhist Samgha in order to get free food easily and other material comforts merely at the cost of shaving their heads and wearing the yellow robes” (Ref. I)

“Indulgence in Non-religious affairs by monks and Nuns is testified to by the ‘Mrcchakatika’ and the accounts of the early Arab Invasions of India also. Mentions have already been made of a ‘samant’ of Sindh named Buddharaksita who had family and was actively associated with the political and military affairs of the King” (Ref II)

സകലജനങ്ങൾക്കും ബുദ്ധിസ്റ്റ് സംഘത്തിലേക്കു അംഗത്വം നൽകുന്നത് ‘തുല്യതയിൽ’ അധിഷ്ഠിതമായ നയമാണെങ്കിലും, ഈ നയം ബുദ്ധിസ്റ്റ് സംഘത്തിന്റെ ഗുണമേണ്മയ്ക്കു‌ വിഘാതമാകാൻ സാധ്യതയേറെയുണ്ട്. കൂടാതെ വൈവിധ്യമുള്ള ചിന്താധാരകൾ ഉയരുക വഴി, പിന്നീടൂ സംഭവിച്ചപോലെ, സംഘത്തിന്റെ വിഭജനത്തിലേക്കു നയിക്കാനു ഇവ ഇടയാക്കും.

Ref I => Bhagavadajjukam, PP 4, 13 as quoted in Viswabharathi Annals VI P. 147
Ref II => Elliot and Dowson, History of India as told by her own Historians Vol 1, P 147.

ബുദ്ധിസ്റ്റ് സംഘത്തിനുള്ളിലെ വിഘടനവാദ പ്രവണത:-

“Buddhism was no longer one system, it had become a family of several systems and schools and communities long before our period. Buddha had apprehended the danger of internal disunity, and ‘Samghabheda’ was condemned as one of the five deadly sins. But, in fact, the history of schism in Buddhism dates back from the time of Buddha himself, regarding Devadutta” (Ref III) 

“The Vajrayana Dogma that ‘everything is pure to a pure man’ and that the ‘yogins’ are beyond good and evil, may have proved very dangerous. Some of the printed texts of the Vajrayana clearly advocate a moral and anarchy among the ‘Yogins’ and ‘Yoginis’. The Five moral Precepts are no longer heard of; their place is taken by ‘Pancamakaras’ and five sacraments; the ideal of incomprehensible Nirvana gives way to that of Great Delight (Mahasukha), attainable not through ‘Sila’, ‘Samadhi’, ‘Prajna’, not even by the noble Eight fold Disciplinary course, but by a mystic union with the ‘Yogini’. (Ref IV)

ബുദ്ധസന്യാസിമാർക്കിടയിൽ ലൈംഗികത വളർത്തിയ ‘വജ്രയാന’യും, ‘സഹജയാന’യും സാമാന്യജനങ്ങൾക്കിടയിൽ ബുദ്ധിസത്തിന്റെ പ്രീതി കുറയാൻ കാരണമായി.

Ref III => Cullavagga PP 283f, 406f; Rockhill, Life of Buddha, pp. 187f and Yuan Chwang I, 32, 325, 373; and so on.
Ref IV => Cittavisuddhiprakarana, Verses 6, 19, 33; Hevajratantra, Pt.I, pp 65, 71, 91, 96; jnanasiddhi, pp 129-130.

സംഘത്തിന്റെ ഭാവിയെപ്പറ്റി ശ്രീബുദ്ധന്റെ സന്ദേഹം/പ്രവചനം:-

“If, Oh Ananda, women had not received permission to go out from the household life and enter homeless state, under the doctrine and discipline proclaimed by the Tathagata, then would the pure religion, Ananda, have stood fast for a thousand years. But since, Ananda, women now have received the permission, the pure religion, Ananda, will not last so long, the good law would now stand fast for only 500 years”. (Ref V)

Ref V => Cullavagga, pp, 376; Brewster, Life of Gotama the Buddha, p 119.

രാജാക്കന്മാരുടെ സഹായങ്ങൾ:-

ബുദ്ധിസത്തിന്റെ വ്യാപനത്തിനും നിലനിൽപ്പിനും അത്യന്താപേക്ഷമായ ഘടകമാണ് രാജാക്കന്മാരുടേയും, സമ്പന്ന വ്യാപാരികളുടേയും സംഭാവനകളും സഹായങ്ങളും. ഇന്ത്യയിലെ പല പ്രമുഖ ബുദ്ധവിഹാരങ്ങളും രാജാക്കന്മാരുടെ സഹായധനത്താൽ നിലനിന്നു പോന്നവയാണ്. അനേകം ഗ്രാമങ്ങളിൽ നിന്നുള്ള വരുമാനം നളന്ദ പോലുള്ള ബുദ്ധിസ്റ്റ് വിഹാരങ്ങളുടെ നടത്തിപ്പിനായി ചെലവിട്ടിട്ടുണ്ട്. അതിനാൽ രാജാക്കന്മാർ മാറുമ്പോഴോ, രാജ്യം മറ്റൊരു വിഭാഗം കീഴടക്കുമ്പോഴോ, ഈവിധ സഹായം നിലക്കുമ്പോൾ അത് ബുദ്ധിസ്റ്റ് സംഘത്തിനു കനത്ത ആഘാതമാണ്. ഗൃഹസ്ഥരായ പുരോഹിതരാണ് ഹിന്ദുയിസത്തിന്റേത് എന്നതിനാൽ ഇത്തരം ന്യൂനതകൾ അവരെ ബാധിക്കുന്നതല്ല.

Read More ->  'നിർവചനം' എന്നാലെന്ത് ?

രാജാക്കന്മാർ ബുദ്ധിസത്തെ സഹായിക്കുന്ന നിലപാടെടുത്തതിനെപ്പറ്റി ചില റഫറൻസുകൾ.

“Hwui-li records that the king of Magadha had remitted the revenues of one hundred villages for the upkeep of the Monastery at Nalanda. Two hundred householders of these villages, day by day, contributed several hundred piculs (1 picul = 133.5 lb) of rice, several hundred catties (1 catty = 160 lb) of butter and milk. In this way the clothes, food, beds and the medicines were supplied to the inmates” (Ref 1)

“The most lavish religious endowments were made by Sri Harsa Siladityaraja. He had constructed one of the largest monasteries at Nalanda and built the boundary wall around the whole department. (Ref 2) He had offered revenue of 80 large towns in Orissa for the comfort and support of Jayasena. (Ref 3)

“…Besides this, Harsha erected thousands of ‘Stupas’ on the banks of Ganga, built Buddhist monasteries and public rest-houses; “he furnished the chapels and liberally adorned the common halls of the monasteries. Owing to his influence, the neighbouring princess and the statesman also became zealous in good works. At this royal lodge everyday meals were supplied to 1000 Buddhist monks and 500 Brahmins” (Ref 4)

“According to Taranatha, in the time of Gopala (Pala king of Bengal) an upasaka founded the Odantapuri Monastery near Nalanda. This king revived the Monastery of Nalanda and built several monasteries in his kingdom. (Ref 5) The ‘Manjusrimulakalpa’ describes in detail the religious endowments made by Gopala. He is represented as making Viharas, Caityas, gardens, reservoirs, free inns and caves.” (Ref 6)

“Gopala’s successor Dharmapala was also a great patron and builder of Buddhist establishments. He founded the Vikramsila Monastery. It had 108 rooms, 54 rooms for the general use of the monks and 54 for esoteric practices; in the centre was the great hall. These are surrounded by a wall with 6 gates. The king maintained 108 eminent Buddhist scholars to carry on religious and educational activity of this institution. Besides the students other residents were also maintained by the State. Dharmapala also patronised the Nalanda Vihara.” (Ref 7) 

“Rathnagiri in Orissa, which had yielded many pieces of Buddhist art was also a famous centre of Buddhist culture during this period. A Buddhist monk named Prajnais known from Chinese sources to have lived and studied at the monastery of Ratnagiri. The king of Udra, Orissa named Subhakara (AD 790), who patronised this institution, is said to have sent a section of the Avatamsaka to the Chinese emperor Te -Tsong through Prajna.” (Ref 8)

“An inscription incised on one of the caves at Dhauli Hill reveals the existence of a Buddhist Monastery called Arghyaka Varatika. The inscription belongs to early 9th century AD. The monastery was built in AD 829 by Bhimata and Loyamaka during the reign of King Santikaradeva.” (Ref 9)

ബുദ്ധിസം നിലനിന്നതും, പ്രചരിച്ചതും ഹിന്ദു / ബുദ്ധിസ്റ്റ് / ജൈനിസ്റ്റ് വിശ്വാസികളായ രാജാക്കന്മാരുടേയും മന്ത്രിമാരുടേയും സജീവമായ പിന്തുണയോടെയാണെന്നു സൂചിപ്പിക്കുന്ന നിരവധി സൂചകങ്ങൾ വേറേയും ലഭ്യമാണ്. സ്റ്റേറ്റ് ട്രഷറിയിൽ നിന്നുള്ള വരുമാനം ബിദ്ധിസ്റ്റ് വിഹാരങ്ങളുടെ നടത്തിപ്പിനു അവശ്യമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഭരണകൂടത്തിന്റെ പ്രോൽസാഹനമില്ലെങ്കിൽ ബുദ്ധിസ്റ്റ് വിഹാരങ്ങളുടെ നിലനിൽപ്പ് അപകടത്തിലാകും. രാജാക്കന്മാർ മാറുന്നതും, രാജ്യത്തിലേക്കുള്ള മറ്റുള്ളവരുടെ ആക്രമണങ്ങളും ബുദ്ധിസ്റ്റ് സംഘത്തിനു പ്രശ്നമായിരുന്നു. വിഹാരങ്ങളിൽ ഒത്തുചേർന്നു താമസിക്കുന്നത് അധിനിവേശക്കാരുടെ എളുപ്പത്തിലുള്ള ആക്രമണത്തിനു ബുദ്ധിസ്റ്റ് സംഘത്തെ വിധേയമാക്കി. ബക്‌ത്യാർ ഖിൽജി സുപ്രസിദ്ധമായ നളന്ദ സർവ്വകലാശാല ആക്രമിച്ചു, അമൂല്യമായ ഗ്രന്ഥശേഖരത്തിനു തീയിട്ടപ്പോൾ സംഭവിച്ചത് അതു തന്നെയാണ്.

Ref 1 => Life (of Hiuen Tsiang, Hwui-li, pp 112-113
Ref 2 => Yuan Chwang, II, 164-65.
Ref 3 => Life (of Hiuen Tsiang, Hwui-li, p 154.
Ref 4 => Yuan Chwang, I, 343-44
Ref 5 => Taranatha (Schiefner), p 204.
Ref 6 => Manjusrimulakalpa (TSS), P. 631.
Ref 7 => Taranatha (Schiefner), p 207
Ref 8 => S.Levi in Epigraphia Indica, XV, PP. 363-364; HCIP, IV, pp. 65, 80.
Ref 9 => Epigraphia Indica, XIX, pp. 363-364.   Nov 27, 2011.

ഉത്തരം ലഭിക്കാത്ത കുറേ ചോദ്യങ്ങൾ ഇവിടെ ഉയർന്നു വരുന്നുണ്ട്.

1.    1500 കൊല്ലം ഒരുമിച്ചു സഹവസിച്ച ഹിന്ദുയിസവും ബുദ്ധിസ്സവും തമ്മിൽ ‘നടന്ന’ 150 പീഢനതെളിവുകളെങ്കിലും (പത്തു കൊല്ലത്തിൽ ഒരു പീഢനം എന്ന കണക്കിനു), പ്രൈമറി സോഴ്സുകളിൽ ലഭ്യമാണോ? 150 ഇല്ലെങ്കിൽ ഒരു 50 എണ്ണമെങ്കിലും! രചനകൾ ഇല്ലെന്നും, അല്ലെങ്കിൽ രചനകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്നും പറയുന്നതിൽ യുക്തിയില്ല. ബുദ്ധിസ്റ്റുകൾ നല്ല എഴുത്തുകാർ ആയിരുന്നു. അതിനു തെളിവായി എത്രയോ ബുക്കുകൾ നമുക്കു മുന്നിലുണ്ട്. ആ സ്ഥിതിക്കു പീഢനമുണ്ടെങ്കിൽ അവ എഴുതപ്പെടാതെ പോകില്ല. ഇനി അഥവാ എഴുതപ്പെട്ടിട്ടില്ലെങ്കിൽ അതു സൂചിപ്പിക്കുന്നത് ‘പീഢനം’ മിഥ്യയാണ് എന്നാണ്. ‘ബുദ്ധിസ്റ്റ് പെർസക്യൂഷൻ’ എന്നു പറയുന്നതിൽ ബഹുഭൂരിഭാഗവും വെറും ഊഹോപോഹങ്ങളാണ്. ഒറ്റപ്പെട്ട അപവാദങ്ങൾക്കു സാമൂഹിക-രാഷ്ട്രീയകാരണങ്ങൾ തേടുന്നതാണ് ഉചിതം. അല്ലാതെ ഒരു ഊഹത്തിലൂന്നി മറ്റൊരു ഊഹം, അതിലൂന്നി വേറൊരു ഊഹം., ഒടുക്കം ഡിക്ലറേഷൻ/കൺക്യൂഷൻ സ്റ്റേറ്റ്‌മെന്റ് എന്ന രീതിയല്ല. ഊഹിക്കുന്നതിൽ തെറ്റില്ല. ഊഹത്തിനു ‘ലോജിക്കൽ’ എന്ന ടാഗ് കൊടുത്ത്, ഊഹിച്ചത് ചരിത്രമാണെന്നു വാശിപിടിക്കുമ്പോഴാണ് തെറ്റുവരുന്നത്.

2.    വളരെ സഹിഷ്ണുത പുലർത്തുന്ന ഒരു ജനവിഭാഗത്തിലാണ് വൈവിധ്യമാർന്ന ആശയസംഹിതകൾ ഉടലെടുക്കുകയും വളർന്നുവരികയും ചെയ്യുകയുള്ളൂ. പൗരാണിക ഇന്ത്യ വിവിധ ആശയങ്ങളാൽ സമ്പന്നമായിരുന്നു. ഹിന്ദു / ബുദ്ധിസ്റ്റ് / ജൈനിസ്റ്റ് / ചാർവാക / ആജീവിക തുടങ്ങി വലുതും ചെറുതുമായ അനേകം ഫിലോസഫിക്കൽ സെക്ടുകളും, അവർ കൈമാറിവന്ന നിരവധി ഗ്രന്ഥങ്ങളും തർക്കലേശമന്യെ സൂചിപ്പിക്കുന്നത് ഇന്ത്യയിൽ ആവശ്യത്തിനു സഹിഷ്ണുത ഉണ്ടായിരുന്നുവെന്നും, ആരും ആരേയും അടിച്ചമർത്തിയിട്ടില്ലെന്നുമാണ്.

3.    കേരളത്തേയോ ഇന്ത്യയേയോ മാത്രമെടുത്തു ചർച്ച ചെയ്യേണ്ട വിഷയമല്ല ബുദ്ധമത പീഢനം? ഹിന്ദുയിസം ഇല്ലായിരുന്ന മദ്ധ്യേഷ്യൻ റിപ്പബ്ലിക്കുകൾ ഉൾപ്പെടെ, പാൻ-ഏഷ്യൻ തലത്തിൽ നിന്നു വിശകലനം ചെയ്യേണ്ടതാണ് ബുദ്ധമതത്തിന്റെ തിരോധാനം. Isolated examinations, circled around India, are partial and not going to render the exact reasons of decline.

4.  ഒരു മതം മറ്റൊരു മതത്തെ പീഡിപ്പിച്ചു എന്നൊക്കെയുള്ള ആരോപണങ്ങൾ വെറും 10 – 15 ‘ഡാറ്റ’കളിന്മേൽ അല്ല തീരുമാനിക്കപ്പെടേണ്ടത്, പ്രത്യേകിച്ചും ഇരു മതവും 1500 കൊല്ലം ഒരുമിച്ചു സഹവസിച്ചിട്ടുള്ള സ്ഥിതിയ്ക്കു. വളരെ വിശാലമായ ക്യാൻവാസിൽ നിന്നു വിലയിരുത്തപ്പെടേണ്ട കാര്യമാണിത്. മതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങൾ മുതൽ പരിശോധന ആരംഭിക്കേണ്ടി വരും. കൂടാതെ അഗ്രസീവ്‌നെസ് പ്രകടിപ്പിക്കുന്ന മതം ഇത്തരം സമീപനം എല്ലാ മതങ്ങളോടും (വിഭിന്ന സെക്ടുകൾ ഉൾപ്പെടെ) പുലർത്താറുണ്ടോ എന്നും പരമപ്രധാനമാണ്. ചരിത്രാതീത കാലം മുതൽ മറ്റു രാജ്യങ്ങൾ ആക്രമിക്കാതെ ഇന്ത്യ എന്ന ഭൂമികയിൽ മാത്രം നിലകൊള്ളുന്ന, ധാരാളാം മത,തത്വചിന്താപരമായ സെക്ടുകൾക്കും ഉപസെക്ടുകൾക്കും രൂപം കൊടുത്ത ഹിന്ദുയിസം ഒരേയൊരു മതത്തെ ദുഷ്ടലാക്കോടെ ലക്ഷ്യംവച്ചു എന്നു പറയുന്നത് വളരെ കടന്ന കയ്യാണ്. വിവിധ സെക്ടുകളുടെ ഇന്ത്യയിലെ സാന്നിധ്യം തന്നെ ‘പീഢന’ ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ്.

Featured Image Credit -> https://vivalavidalifestyle.com/product/8-15-march-2018-retreat-ayurveda/


അഭിപ്രായം എഴുതുക