വില്‍ക്കാനുണ്ട് ഒരു പിടി സ്വപ്നങ്ങള്‍ – 2

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.നാട്ടില്‍ കുറച്ചുദിവസം സ്വസ്ഥമായി ഇരിക്കാമെന്നു കരുതി ലീവില്‍ വന്ന എന്നെ വീണ്ടും തിരുവനന്തപുരത്തേക്ക് തിരിച്ചുപോകാന്‍ പ്രേരിപ്പിച്ചത് 2004 ഫെബ്രുവരി 25 ന് മാതൃഭൂമി ക്ലാസിഫെഡ്സില്‍ വന്ന പരസ്യമായിരുന്നു.

“ഇന്ത്യയിലെ പ്രശസ്തമായ ഒരു ഐടി കമ്പനിക്കു Customer Support Engineers നെ ആവശ്യമുണ്ടെന്നും അതിനായുള്ള എഴുത്ത് പരീക്ഷയും ഇന്റര്‍വ്യൂവും തിരുവനന്തപുരത്ത് പാളയത്തുള്ള SFI യുടെ ചെങ്കോട്ടയായ യൂണിവേഴ്സിറ്റി കോളേജില്‍ വച്ച് ഫെബ്രുവരി 28 ന് നടത്തുന്നു” എന്നതായിരുന്നു ആ പരസ്യം.

ഞാനന്ന് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കെല്‍ട്രോണ്‍ കമ്പനിയുടെ IT Business Group വിഭാഗത്തില്‍ Technician Apprentice ആയി ജോലിചെയ്തു വരികയാണ്. അതുവരെ 7 മാസം പൂര്‍ത്തിയാക്കി ബാക്കിയുള്ള 5 മാസത്തിനുശേഷം എന്തുചെയ്യുമെന്ന കടുത്ത ആശങ്കയായിരുന്നു ഉള്ളില്‍. താമസം ബേക്കറി ജംങ്ഷനില്‍ അബ്രോസിയബേക്കറിക്കു തൊട്ടുപിന്നിലെ ‘മുളയിര’ ലോഡ്ജില്‍. കൂട്ടിന് രാജുമോനും ഷാനുവും.

ജീവിക്കുന്നതെന്തിനാണെനുള്ള ആസ്തിത്വാന്വേഷണങ്ങളില്‍ മുഴുകിയിരിക്കുന്ന കാലം. കല്ലേറ്റുംകര മോഡല്‍ പോളിടെക്നികില്‍ നിന്നു കമ്പ്യൂട്ടറില്‍ ഡിപ്ലോമയെടുത്തു പുറത്തിറങ്ങുമ്പോള്‍തന്നെ സഹപാഠികളില്‍ നല്ലശതമാനം പേര്‍ക്ക് വിവിധ കമ്പനികളിൽ Campus Interview വഴി ജോലികിട്ടിയിരുന്നു. ബാക്കിയുള്ളവരില്‍ പലരും OJT (On Job Training) വഴി അവിടെ തന്നെ. അന്നതൊരു ഭാഗ്യമായി എല്ലവരും കരുതിയിരുന്നു. അതുകൊണ്ടു പത്രത്തില്‍ പരസ്യം കണ്ടപ്പോള്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന തീരുമാനമെടുക്കാന്‍ രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല.

പറഞ്ഞതിലും നേരത്തെ തിരിച്ചെത്തിയ എന്നെക്കണ്ട് രാജുമോനും ഷാനുവും അമ്പരന്നു. “എന്താടാ പറ്റിയേ?”

ഞാനവര്‍ക്ക് പേപ്പര്‍ കട്ടിംഗ് കാണിച്ചുകൊടുത്തു. “ഒരു ഭാഗ്യപരീക്ഷണം. എന്താ പോരുന്നോ?”

രാജുമോന്‍ അപ്പോള്‍തന്നെ തയ്യാറായി. ഞങ്ങള്‍ റെഡിയായി യൂണിവേഴ്സിറ്റി കോളേജിലേക്കു തിരിച്ചു. ബേക്കറി ജംങ്ഷനില്‍നിന്നു സ്പെന്‍സര്‍ ജംങ്ഷന്‍ വഴി നടന്നാല്‍ അഞ്ചുമിനിറ്റുകൊണ്ട് പാളയത്തെ കോളേജിലെത്താം.

ഇന്റര്‍വ്യൂവിന് വലിയ തിരക്കൊന്നുമില്ലായിരുന്നു. അമ്പതോളം പേര്‍ മാത്രം. രണ്ട് സെക്ഷനിലായി നടത്തിയ എഴുത്തുപരീക്ഷയില്‍ രാജുമോന്‍ ആദ്യറൌണ്ടില്‍ പെട്ടിമടക്കി. ഞാന്‍ രണ്ടും കടന്നു ഫൈനല്‍ ഇന്റര്‍വ്യൂവിന് തെരഞ്ഞെടുക്കപ്പെട്ടു.

മനസ്സിലൊരു പേരറിയാത്ത വികാരം. ഇനി അഥവാ ഇന്റര്‍വ്യൂവില്‍ പരാജയപ്പെട്ടാലും സാരമില്ല. ഇത്രയും പേരോട് പോരടിച്ച് കയറിവന്നില്ലേ. അതൊരു വല്ലാത്ത അത്മവിശ്വാസമായിരുന്നു.

ഇന്റര്‍വ്യൂ നടത്തിയത് കമ്പനിയുടെ ശാസ്തമംഗലം ഓഫീസില്‍ വച്ചാണ്.
ഞാനുള്‍പ്പെടെ പത്തോളം പേര്‍. എന്റെ ഊഴം അടുത്തടുത്ത് വരുമ്പോഴേക്കും മനസ്സ് പെരുമ്പറ കൊട്ടാന്‍തുടങ്ങി. ആദ്യമായാണ് ഇന്റര്‍വ്യൂ അഭിമുഖീകരിക്കുന്നത്. ദിവസവും പേര്‍സണല്‍ ഡയറി ഇംഗ്ലീഷില്‍ എഴുതാറുള്ളതിനാല്‍ ആ ഭാഷ തരക്കേടില്ലാതെ കൈകാര്യം ചെയ്യാന്‍ പറ്റും. അത് മാത്രമേയുള്ളൂ ഒരു ബലം.

ഞാന്‍ ചെല്ലുമ്പോള്‍ ആ സാര്‍ എന്നെത്തന്നെ കൂര്‍പ്പിച്ച് നോക്കിയിരിക്കുകയായിരുന്നു. എനിക്ക് പതിമൂന്നാം വയസ്സുമുതല്‍ കേള്‍വിക്കുറവുണ്ടെന്ന കാര്യം യൂണിവേഴ്സിറ്റികോളേജില്‍ വച്ച് നടത്തിയ ഇന്റര്‍വ്യൂവിനിടയില്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഇനിയും അത് ആവര്‍ത്തിക്കേണ്ടതില്ലെന്ന് അദ്ദേഹത്തിന്റെ മുഖഭാവം വെളിപ്പെടുത്തി. മേശപ്പുറത്ത് ചിതറിക്കിടക്കുകയായിരുന്ന ഡയോഡുകളേയും കപ്പാസിറ്ററുകളേയും നോക്കി ടെന്‍ഷനോടെ ഇരുന്ന എന്നോട് അദ്ദേഹം സൌമ്യമായി ചോദിച്ചു.

“Sunil, What are you doing now..?”

അത് പ്രതീക്ഷിച്ച ചോദ്യമായിരുന്നു. ഞാന്‍ വിശദീ‍കരിച്ചു. കെല്‍ട്രോണില്‍‍ വര്‍ക്ക് ചെയ്യുകയാണെന്നും, ഈ വരുന്ന ആഗസ്റ്റില്‍ ട്രെയിനിംങ് കഴിയുമെന്നും. പിന്നെയും ജനറലായ കുറച്ചു ചോദ്യങ്ങള്‍. കേള്‍വിപ്രശ്നത്തോട് ബന്ധമുള്ളതും അല്ലാത്തതുമായവ. ചില ചോദ്യങ്ങള്‍ കേള്‍ക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും അദ്ദേഹം വീണ്ടും വ്യക്തമായി സ്പീഡ് കുറച്ച്, ആവര്‍ത്തിച്ചപ്പോള്‍ മനസ്സിലാക്കാന്‍ വിഷമം തോന്നിയില്ല. എല്ലാത്തിനുമൊടുവില്‍ അദ്ദേഹം പറഞ്ഞ് അവസാനിപ്പിച്ചു.

“Sunil, After completing your Term at Keltron in Augest you contact this, HCL TVM, office..! OK..? All the bests..!”

ഞാന്‍ അന്വേഷിച്ചു. “ആരെയാണ് ഇവിടെ Contact ചെയ്യേണ്ടത്. സാറിനെ തന്നെയാണോ?“

അദ്ദേഹം നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി‍ കുറച്ച് കൂടെ വിശദീകരിച്ചു. അദ്ദേഹം ഈ ഇന്റര്‍വ്യൂ നടത്താന്‍ മാത്രം ഹൈദരാബാദില്‍നിന്നു വന്നതാണെന്നും, ഞാന്‍ Contact ചെയ്യേണ്ടത് തിരുവനന്തപുരം ഓഫീസ് മാനേജറെ ആണെന്നും.

ഇവിടെയായിരുന്നു എല്ലാത്തിന്റേയും തുടക്കം. ജീവിതത്തിന് പുതിയ ദിശാബോധം കൈവന്നു. കെല്‍ട്രോണിലെ ജോലി കഴിഞ്ഞ് കിട്ടുന്ന സമയം TIME Technologies ല്‍ നിന്ന് അക്കാലത്ത് (മാര്‍ച്ച് 2004) മൈക്രോസോഫ്റ്റിന്റെ പുത്തന്‍ Certification ആയ Win2003 യില്‍ MCP എഴുതി എടുത്തു. കെല്‍ട്രോണിലെ വര്‍ക്കും പൊതുവെ സന്തോഷപ്രദമായി തോന്നി. വൈകീട്ട് ഈസ്റ്റ് ഫോര്‍ട്ടിലും മ്യൂസിയത്തിലും സമയം ചെലവഴിച്ചു.

ഇടക്ക് തിരുവനന്തപുരത്തെ ആത്മസുഹൃത്തായ ഷൈജു പൌലോസ് എന്നെ പേടിപ്പിക്കുമായിരുന്നു. “എടാ… ചെലപ്പോ അവര് നിന്നെ കളിപ്പിക്കണതാവും. നീ ആഗസ്റ്റില്‍ ചെല്ലുമ്പോ ‘ആരാ, എവിടന്നാ’ എന്നൊക്കെ ചോദിച്ചെന്ന് വരും. അതു കൊണ്ട് ഒന്നും ഇപ്പോഴേ ഒറപ്പിക്കണ്ട.”

അക്കാലത്ത് തിരുവനന്തപുരം ഓഫീസ് ചീഫ് എന്നെ അറിയില്ലെന്ന് പറയുന്നത് കേട്ട് ഞാന്‍ പലപ്പോഴും സ്വപ്നത്തില്‍നിന്നു ഞെട്ടി എഴുന്നേറ്റിട്ടുണ്ട്. ഒടുക്കം ആഗസ്റ്റ് മാസമായപ്പോഴേക്കും ‘സാറെന്ത് പറയുമോ എന്നോര്‍ത്ത്’ മനസ്സില്‍ ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു. പക്ഷേ ഞാന്‍ പേടിച്ചതൊക്കെ വെറുതെയായിരുന്നു. താളപ്പിഴകള്‍ ഒന്നുമുണ്ടായില്ല.

Read More ->  പിറന്നാളിന്റെ നോവുകള്‍

ആഗസ്റ്റ് ഏഴിനാണ് തിരുവനന്തപുരം ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. മാനേജന്‍ കുറച്ചൊക്കെ ടഫ് ലുക് തോന്നിക്കുന്ന ഒരു വ്യക്തിയായിരുന്നു. സുമുഖന്‍. പക്ഷേ സാമാന്യം നല്ല കഷണ്ടിയുണ്ട്. ഞാന്‍ മുമ്പു സംഭവിച്ച കാര്യങ്ങള്‍ വിശദീകരിച്ചു. എല്ലാം തികഞ്ഞ ഗൌരവത്തോടെ മൂളിക്കേട്ടശേഷം അദ്ദേഹം ലാപ്‌ടോപില്‍ കര്‍മനിരതനായി. ഞാന്‍ ആ സമയത്ത് ക്യാബിന് പുറത്തേക്ക് വെറുതെനോക്കി. വൃത്തിയായ വേഷംധരിച്ച് ജോലിയില്‍ വ്യാപൃതരായിരിക്കുന്ന പ്രൊഫഷണലുകളെ കണ്ടപ്പോള്‍ ഞാന്‍ എന്നേയും അവരില്‍ ഒരാളായി സങ്കല്പിച്ചു. കണ്ണുകള്‍ നിറഞ്ഞു. അഭിമാനം തോന്നി.

“Sunil Have you any Hearing Aid?”

ഞാന്‍ കേള്‍ക്കാനാഗ്രഹിച്ചപോലെ‍ നല്ല വ്യക്തതയില്‍, മീഡിയം സൌണ്ടില്‍ സാര്‍ അന്വേഷിച്ചു. ഒരു നിമിഷത്തെ ഇടവേളക്ക് ശേഷം മറുപടി കൊടുത്തു.

“Sir, yes I do have one. but although it can provide some improvements, it is unable to sort out my problem completely. My case is medically so”.

ഇത്രയും ശ്രദ്ധയോടെകേട്ട് അദ്ദേഹം ഒരു മാഡത്തിനെ ഫോണില്‍ വിളിച്ച് എന്തോ പറഞ്ഞു. രണ്ട് മിനിറ്റിനുള്ളില്‍ ഒരു അഡ്രസ്സ് എഴുതിയ വൃത്തിയുള്ള വെള്ളക്കടലാസ് മാഢം എനിക്ക് തന്നു. സാവധാനം പേപ്പറില്‍ കണ്ണുകളോടിച്ചു.

Sajiv Madhav,
Area CE Manager,
XXXXXXXXXXX
XXXXXXXXXXXXXXX
M.G.Road, Cochin.

സാര്‍ വീണ്ടും ഓര്‍മിപ്പിച്ചു. “Contact him within one week. All the bests Sunil”

“All the bests”
നിര്‍ദ്ദോഷമായ ഈ ആശംസാവാക്കിന് എന്റെ ജീവിതത്തില്‍ ഇതുവരെ കോമാളി പരിവേഷമാണുള്ളത്. എത്രയോ ആളുകള്‍ അര്‍ത്ഥരഹിതമായി ഈ വാക്ക് പറഞ്ഞിരിക്കുന്നു. പലപ്പോഴും പറഞ്ഞവര്‍ തന്നെയാകും പാലം വലിക്കുക.

നാലു ദിവസത്തിനുശേഷം ഞാന്‍ കൊച്ചിഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തു. സജീവ് സാർ ചെറുപ്പക്കാരനായിരുന്നു. ഹൃദ്യമായ പെരുമാറ്റം. അല്പം നര കയറിയ മുടി. വളരെ ഷാര്‍പ്പായ നോട്ടം. ബയോഡാറ്റ നോക്കി ചോദിച്ചു.

”ഫീല്‍ഡ് വര്‍ക്ക് ബുദ്ധിമുട്ടാകുമോ. അല്ലേ?”

കസ്റ്റമര്‍ സൈറ്റില്‍നിന്ന് ഫോണ്‍ വിളിക്കാന്‍ ബുദ്ധിമുട്ടാണ്. ടെസ്റ്റിങ്ങ് ആന്‍ഡ് റിപ്പയറിംങ് സെന്ററിലോ മറ്റ് അനുയോജ്യമായ ഏരിയയിലോ ജോലി ചെയ്യാമെന്നു പറഞ്ഞു. സാറും എന്തോ ആലോചിച്ചുറപ്പിച്ചപോലെ പറഞ്ഞു.

“ശരി സുനില്‍, ഞാന്‍ ശരിയാക്കാം. വീട്ടിലെ ഫോണ്‍ നമ്പര്‍ തന്നേക്കൂ. വിളിച്ചറിയിക്കാം”

പിന്നെയുള്ള ഓരോ ദിവസവും വിളി കാത്തിരിക്കുകയായിരുന്നു. മനസ്സില്‍ നല്ല സന്തോഷവും. എല്ലാം കലങ്ങിത്തെളിയാന്‍ പോകുവല്ലെ.

പക്ഷേ ദിവസങ്ങള്‍ ആഴ്ചകളായി. ആഴ്ചകള്‍ മാസങ്ങളായി. അമ്മയുടെ പ്രാര്‍ത്ഥനകള്‍ക്ക് ദൈര്‍ഘ്യം കൂടി വന്നു. ചേട്ടന്റെ രാത്രിയിലെ ഉലാര്‍ത്തലുകള്‍ക്ക് പാതിരവരെ നീണ്ടു. അത്തരം രാവുകളില്‍ മര്യാദാമുക്കിലെ മതിലിന്‍‌മേല്‍ അസ്വസ്ഥമായ മനസ്സോടെ ഞാന്‍ മണിക്കൂറുകള്‍ കഴിച്ചുകൂട്ടി. ആശങ്കകള്‍ ഉള്ളുനിറയുമ്പോള്‍ ഞാന്‍ റോഡിലൂടെ വെറുതെനടക്കും, എങ്ങോട്ടെന്നില്ലാതെ. ചിലപ്പോള്‍ കുറച്ച് ദൂരെ ചെറുവാളൂര്‍വരെ, അല്ലെങ്കില്‍ കാതിക്കുടം വരെ. ആ സന്ദര്‍ഭങ്ങളില്‍ എന്റെ മനസ്സില്‍ അവരൊക്കെ അറിയാതെ വിരുന്നു വരും. അങ്ങകലെ ഡല്‍ഹിയിലുള്ള എന്റെ സുഹൃത്തുക്കള്‍. അങ്ങ് ബോംബെയിലുള്ള എന്റെ സുഹൃത്തുക്കള്‍. അങ്ങ് ബാംഗ്ലൂരിലുള്ള എന്റെ സുഹൃത്തുക്കള്‍. എന്റെ മനസ്സിനെ സ്വയം ഞാന്‍‌തന്നെ ആശ്വസിപ്പിക്കും. ഒരു നാള്‍ ഞാനും.

അങ്ങകലെ ഒരു പ്രകാശനാളം ഞാന്‍ കാ‍ണുന്നുണ്ടായിരുന്നു, അന്നൊക്കെ. വ്യര്‍ത്ഥമാണെന്നറിയുകിലും ഞാന്‍ തന്നെ സൃഷ്ടിച്ചെടുത്തതാണത്. ആ പ്രകാശനാളത്തിന് നേരെ കൊച്ചുകുട്ടിയേപ്പോലെ ഞാന്‍ പിച്ചവച്ചടുക്കുമായിരുന്നു. അങ്ങിനെ അടുത്ത്, അടുത്ത് ആ ദീപനാളത്തെ കൈപ്പിടിയില്‍ ഒതുക്കാന്‍മാത്രം അരികിലെത്തുമ്പോള്‍ ആരോ അതിനെ മനപ്പൂര്‍വം അണച്ചുകളയും. അപ്പോള്‍ ആ ഇരുട്ടത്ത് ഞാന്‍ പകച്ച് നില്‍ക്കുകയായി. ദിശയറിയാതെ, വഴിയറിയാതെ. ഒടുക്കം ഞാന്‍ സ്വയം വഴിതേടും. പുതിയൊരു പ്രകാശനാ‍ളത്തിനായി.

പലപ്പോഴും ചേട്ടന്‍ ഓര്‍മിപ്പിച്ചു. “എടാ അവര് പറയണത് മുഴ്വോന്‍ നീ വിശ്വസിക്കരുത്…ചെലപ്പോ നമ്മളെ പറ്റിക്കണതാവും.”

ഞാന്‍ ചേട്ടന്റെ അഭിപ്രായത്തെ അവഗണിച്ചു. “അണ്ണനറിയില്ല. ഐടി മേഖലയിലെ രീതികള്‍. ഒരാളെ തിരഞ്ഞെടുത്തിട്ട് അവര്‍ ഒഴിവാക്കില്ല.”

എന്നിട്ടും ചിലഅവസരങ്ങളില്‍ അസ്വസ്ഥതകള്‍ മനസ്സില്‍ തലപൊക്കുമ്പോള്‍ ഞാന്‍ അവന് ഇമെയിലിടും. “എന്താ ഭായ്, അവര് ചതിക്ക്വോ?”

അവനും പറയും. “ഏയ്. അവർ നല്ല പ്രൊഫഷണത്സ് ആണ്. നീ പേടിക്കൊന്നും വേണ്ട”

പക്ഷേ എനിക്ക് മാത്രമല്ല അവനും കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയിരുന്നു. മാസങ്ങള്‍ പലത് കഴിഞ്ഞിട്ടും കമ്പനി ഒന്നും അറിയിച്ചില്ല. അതിനിടയില്‍ ഒത്തിരി ഒത്തിരി അന്വേഷണങ്ങള്‍. ആദ്യം പടികള്‍കയറി നാലാം നിലയിലെ ഓഫീസില്‍ എത്തി. പിന്നീടും സന്ദര്‍ശനങ്ങള്‍ വേണ്ടി വന്നപ്പോള്‍ ലിഫ്റ്റ് ഉപയോഗിക്കാന്‍ തുടങ്ങി. ലിഫ്റ്റ് ഓപ്പറേറ്ററുടെ കൂര്‍ത്ത നോട്ടങ്ങളെ അവഗണിച്ച് ഉരുവിടും. ‘4th Floor‘. പിന്നീട് പറയാതെതന്നെ അദ്ദേഹം മനസ്സിലാക്കി, നാലാം നിലയെന്ന്. എനിക്ക് അദ്ദേഹത്തേയും ഭയമായിത്തുടങ്ങിയിരുന്നു. അകാരണമായ ഉള്‍ഭയം.

ഓഫീസിലെത്തി ഈശ്വരന്‍‌മാരെയെല്ലാം മനസ്സില്‍ ധ്യാനിച്ച് സെക്യൂരിറ്റി കും റിസെപ്ഷനിസ്റ്റിനോട് അന്വേഷിക്കും. “സജീവ് സര്‍ ഇല്ലേ. എനിക്ക് ഒഫിഷ്യല്‍ ആയി ഒന്ന് കാണണമല്ലോ.”

ചിലപ്പോള്‍ നിരാശപ്പെടുത്തുന്ന ആ മറുപടി കിട്ടും. “സാര്‍ ബോംബെയില്‍ ആണ്. ഒരു മീറ്റിങ്ങ്. ഒരാഴ്ച കഴിഞ്ഞേ വരൂ”

പക്ഷേ, പലപ്പോഴും സാറിനെ കാണാന്‍ പറ്റുമായിരുന്നു. ഉള്ളിലെ അസന്തുഷ്ടി (അല്ലെങ്കില്‍ മറ്റെന്തോ ഒരു വികാരം) പുറത്ത് കാണിക്കാതെ സാര്‍ എന്നോട് ഹൃദ്യമായി ഇടപെടും. പതിവുള്ള “ഡിപ്ലോമാ ബ്രാഞ്ച്“ ചോദ്യം, Resume നായുള്ള കൈനീട്ടല്‍, അതിന്മേല്‍ ഉറ്റുനോക്കിക്കൊണ്ട് ഒന്നുരണ്ട് മിനിറ്റുകള്‍. ചിലപ്പോൾ ഓഫീസിനുള്ളിൽ പോയി ആരുമായോ സംസാരിക്കും. ഒടുക്കം വിളിക്കാമെന്ന പതിവ് മറുപടിയും.

Read More ->  രാജുമോന്റെ മരണം

തീര്‍ന്നു!
ദിവസങ്ങളായുള്ള ആകാംക്ഷക്കും, ‘ഇത്തവണയെങ്കിലും‘ എന്ന പ്രതീക്ഷകള്‍ക്കും തിരശ്ശീല വീഴുകയായി. ഇത് ആറുമാസത്തിനുള്ളില്‍ 7-8 തവണ ആവര്‍ത്തിച്ചു. ഓരോ സന്ദര്‍ശനം കഴിയുമ്പോളും മനസ്സില്‍ പ്രതീക്ഷ മൊട്ടിടും. “സാറെങ്ങാനും വിളിച്ചാലോ”

അന്നൊരിക്കല്‍ ചേട്ടന്‍ ചോദിച്ചു. “നിനക്കെന്തേലും പഠിച്ചൂടെ സാര്‍ വിളിക്കുന്നത് വരെ. എന്തിനാ ഒന്നും ചെയ്യാതെ വെറുതെയിരിക്കുന്നെ..?”

ഞാനക്കാലത്ത് അന്നമനട ഫുട്ബാള്‍ ഗ്രൌണ്ടില്‍ വോളിബോള്‍ കളിയും രാത്രി വായനശാലയിലും മര്യാദാമുക്കിലും ചെലവഴിച്ചു വരികയായിരുന്നു. എന്തെങ്കിലും പുതുതായി പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ വീട്ടിലെ സാമ്പത്തികസ്ഥിതിയോര്‍ത്ത് ചേട്ടനോട് സൂചിപ്പിക്കാതെ മനസ്സില്‍ എല്ലാം അടക്കിവച്ചു. ഇപ്പോള്‍ ചേട്ടന്‍തന്നെ നിര്‍ദ്ദേശിച്ചതുകൊണ്ട് ഞാന്‍ സമ്മതം മൂളി. അങ്ങിനെ കൊച്ചിയില്‍ ചിറ്റൂര്‍ റോഡിലുള്ള India Options എന്ന സ്ഥാപനത്തില്‍ ചേര്‍ന്ന് മൈക്രോസോഫ്റ്റിന്റെ Certification നു വേണ്ട 4 പരീക്ഷകള്‍ എഴുതിയെടുക്കാനായി ചേര്‍ന്നു.

അന്നൊക്കെ ഒരു രസത്തിന് ചിറ്റൂര്‍റോഡില്‍ നിന്നു എം.ജി.റോഡിലേക്ക് നടന്ന് കമ്പനിയുടെ ഓഫീസിനടുത്തൊക്കെ ചുറ്റിപ്പറ്റി നടക്കുമായിരുന്നു. എനിക്ക് ന്യൂനത ഒന്നുമില്ലെങ്കില്‍ ഞാന്‍ ജോലി ചെയ്യേണ്ട ഓഫീസാണ് ദാ ആ മുകളില്‍ കാണുന്നെ. ഞാന്‍ ഒരു നഷ്ടബോധത്തോടെ റോഡരുകിലെ മതില്‍ ചാരി നില്‍ക്കും. ‘വീട്ടിലെത്തുമ്പോൾ സാർ വിളിച്ചതായി’ ജ്യേഷ്ഠൻ പറയുന്ന സീൻ മനസ്സിൽ സങ്കൽപ്പിച്ചിട്ടുള്ള അവസരങ്ങളും കുറവല്ല. അതൊക്കെ ഓര്‍ത്ത് എം.ജി.റോഡിന്റെ ഓരത്ത് നിന്ന് ഞാന്‍ ശബ്ദമുണ്ടാക്കാതെ കരഞ്ഞിട്ടുണ്ട്. മനസ്സിലെ നൊമ്പരങ്ങള്‍ അത്രയായിരുന്നു..!

മൂന്ന് മാസത്തെ പഠനത്തിന് ശേഷം IndiaOptions ല്‍ നിന്ന് MCSA യുമായി പുറത്ത് വന്നപ്പോളേക്കും സാര്‍ “വിളിക്കാം” എന്ന് പറഞ്ഞതിന്റെ വാര്‍ഷികമാവാറായിരുന്നു. തിരക്കിനിടയില്‍ എന്റെ കാര്യം മറന്നുപോകാതിരിക്കാനായി ഞാന്‍ മാസത്തിലൊരിക്കലെങ്കിലും ഓഫീസില്‍ പോയി ഓര്‍മ പുതുക്കുമായിരുന്നു. അങ്ങിനെ എന്റെ യൌവനകാലത്തെ ഏറ്റവും നിറപ്പകിട്ടാകേണ്ടിയിരുന്ന ഒരു വര്‍ഷത്തിന് ശേഷവും ഞാന്‍ നാണം കെട്ടവനെപ്പോലെ പ്രത്യാശച്ചു.

“സാറെങ്ങാനും വിളിച്ചാലോ..!!!”

ഒരു ദിവസം ചേട്ടന്‍ അടുത്ത് വിളിച്ച് തോളത്ത് കയ്യിട്ട് അടുപ്പിച്ചിട്ട് പറഞ്ഞു.

“നീയത് വിട്. നമുക്ക് വേറെയെന്തേലും നോക്കാം. നീ നിന്റെ കൂട്ടുകാരെയൊക്കെ ഒന്ന് Contact ചെയ്യ്.”

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ചാലക്കുടി സുരഭി തീയേറ്ററിനടുത്തുള്ള E-World ഇന്റര്‍നെറ്റ് കഫേയില്‍ വച്ചാണ് എനിക്കു രാജുവിന്റെ ഇമെയില്‍ അപ്രതീക്ഷിതമായി കിട്ടുന്നത്. ബാംഗ്ലൂര്ന്ന്. ആ മെയിലിലെ വരികള്‍ എനിക്ക് ഇപ്പോഴും ഹൃദിസ്ഥമാണ്.

“What..? തല ചായ്ക്കാന്‍ ഒരിടം..!!! I can provide it. come soon..!”

2005 ജൂണ്‍ 8 നാണ് ഞാന്‍ ബാംഗ്ലൂര്ക്ക് തിരിക്കുന്നത്. നല്ല മഴയുള്ള ഒരു രാവില്‍. എന്റെ മനസ്സിലെ സംഘര്‍ഷങ്ങള്‍ ഒക്കെയും ചേട്ടനെ കാണിപ്പിക്കാതെ ഒളിപ്പിക്കുവാന്‍ ഞാന്‍ അവിരാമം സംസാരിച്ചു കൊണ്ടിരുന്നു.

“തീവണ്ടിച്ചക്രങ്ങളുടെ ഡിസൈനെപ്പറ്റി, പ്രവര്‍ത്തനരീതികളെപ്പറ്റി…”
“ഒരു ട്രാക്കില്‍ നിന്ന് മറ്റൊരു ട്രാക്കിലേക്ക് ട്രെയിന്‍ ദിശമാറുന്നതിനെപ്പറ്റി…”

ചേട്ടന്‍ അതൊക്കെ ഒരു മൂളലോടെ കേട്ടിരിക്കുമ്പോള്‍ എനിക്കറിയാമായിരുന്നു, ആ മനസ്സൊരു അലറുന്ന കടല്‍ പോലെ അസ്വസ്ഥമാണെന്ന്. എന്റെ തലമുടിയില്‍ തഴുകിയിട്ട് എന്റെ തല സ്വന്തം തോളില്‍ ചായ്ച്ച് പിടിച്ചു. എന്നിട്ട് ചിലമ്പിച്ച സ്വരത്തില്‍ പറഞ്ഞു.

“നിനക്ക് അവ്ടെ പിടിച്ച് നിക്കാന്‍ പറ്റണില്ലെങ്കി ഇണ്ടോട്ട് തിര്ച്ച് പോന്നേക്ക്ട്ടാ. വെറ്തെ അവ്ടെ നിന്ന് മനസ്സ് വിഷ്മിപ്പിക്കണ്ടാ”

എന്റെ കണ്ണീര്‍ വീണ് ചേട്ടന്റെ ഷര്‍ട്ട് നനഞ്ഞു.

അല്പനേരത്തെ നിശബ്ദത.
കനത്ത നിശബ്ദത.

അതിന് ശേഷം ഞാന്‍ എഴുന്നേറ്റ് ചാറ്റല്‍ മഴയില്‍ കൈ നനച്ച് മുഖം തുടച്ചു. അല്പസമയം പ്ലാറ്റ്ഫോമിലൂടെ ഉലാര്‍ത്തി. പിന്നെ സിമന്റ് ബെഞ്ചില്‍ ചേട്ടന് അരികില്‍ തന്നെ വന്ന് ഇരുന്നു.

റെയില്‍‌വേ ട്രാക്കില്‍ അങ്ങകലെ ഒരു ചെറിയ പ്രകാശനാളം തെളിഞ്ഞു. ക്രമേണ അത് വലുതായി വലുതായി അടുത്തടുത്ത് വന്നു. പ്ലാറ്റ്ഫോമില്‍ അനൌണ്‍സ്മെന്റ് മുഴങ്ങി.

“കന്യാകുമായി-ബാംഗ്ലൂര്‍ ഐലാന്‍ഡ് എക്സ്പ്രസ്സ് രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് എത്തുന്നു” എന്ന്.

ഞാന്‍ യാത്രയാവുകയാ‍ണ്. ഒരുപാട് തോല്‍‌വികള്‍ക്കിടയില്‍ എവിടെയെങ്കിലും എന്നെ നോക്കി പുഞ്ചിരിച്ചു നില്‍‌ക്കുന്ന വിജയത്തെ അന്വേഷിച്ച്. ഊഷ്മാളാലിംഗനത്തിന് ശേഷം തിങ്ങി നിറഞ്ഞ കമ്പാര്‍ട്ട്‌മെന്റിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ചേട്ടനെ ഓര്‍മിപ്പിച്ചു.

“വീട്ടില്‍ വരുന്ന ഫോണ്‍കോളുകള്‍ ഒന്നും മിസ് ആക്കരുത്”

എന്തിനെന്ന സംശയഭാവത്തില്‍ നിന്ന ചേട്ടനോട് ഞാന്‍ ചിരിച്ചു (?) കൊണ്ട് പറഞ്ഞു. “സാറെങ്ങാനും വിളിച്ചാലോ!”


82 Replies to “വില്‍ക്കാനുണ്ട് ഒരു പിടി സ്വപ്നങ്ങള്‍ – 2”

 1. < HREF="http://enteupasana.blogspot.com/2007/07/vilkkanunde-orupidi-swapnangal.html" REL="nofollow">വില്‍ക്കാനുണ്ട് ഒരു പിടി സ്വപനങ്ങള്:Accenture Edition‍<> ന് ശേഷം ഉപാസന വില്‍ക്കാന്‍ വച്ചിരിക്കുന്ന സ്വപ്നങ്ങളില്‍ രണ്ടാമത്തേത്.എന്നെ ഇന്നത്തെ നിലയിലെത്തിച്ചതില്‍ പല ഐടി സ്ഥാപനങ്ങള്‍ക്കും നിഷേധിക്കാനാകാത്ത തരത്തില്‍ പങ്കുണ്ട്.HCL നെ ഞാന്‍ കുറ്റം പറയുന്നില്ല. കാരണം…എന്നെപ്പോലെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച ഒരുപാട് ഡിപ്ലൊമാക്കാരെ വളരെ ഉയര്‍ന്ന നിലയിലെത്തിച്ച ഒരു സ്ഥാപനമാണത്.എന്റെ കാര്യത്തില്‍ ചെയ്തത് ചതിയാണെങ്കിലും ഞാനത് പൊറുക്കാണ്. അല്ലാതെന്താ ചെയ്യാ‍ാ..?ഉപാസനയുടെ സ്വപ്നങ്ങള്‍…വായിക്കുക, അഭിപ്രായമറിയിക്കുക.🙂 എന്നും സ്നേഹത്തോടെ ഉപാസന

 2. സുനില്‍,വയിച്ചു.നല്ല എഴുത്ത്‌സ്നേഹിക്കാന്‍ മാത്രമറിയുന്ന ചേട്ടന്‍,നല്ല കൂട്ടുകാര്‍.എല്ലാ ആശംസകളും

 3. പ്രിയപ്പെട്ട ഉപാസന…വില്‍ക്കാന്‍ സ്വപ്‌നങ്ങള്‍ ധാരളമുണ്ട്‌ അല്ലേ…മുഴുവനായും വായിച്ചു….നന്നായി എഴുതിയിരിക്കുന്നു.ഉപാസനയുടെ എല്ലാ രചനകളും വായിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്‌…അതൊടൊപ്പം ഉപാസനയുടെ ഒരു ജീവിത കാഴ്‌ചയും ഞാനിവിടെ വ്യക്തമായി കാണുന്നു. സാറെങ്ങാനും വിളിച്ചാലോ… ആ ഒരൊറ്റ ചിന്തയായിരുന്നു മനസ്സില്‍….പ്രതീക്ഷ നല്ലത്‌ തന്നെ. പക്ഷേ ചേട്ടന്‍ പറഞ്ഞത്‌ പോലെ മറ്റെന്തെല്ലാം ചെയ്യാമായിരുന്നു ഈ സാറന്‍മാര്‍ വ്ളിക്കുമെന്ന്‌ പറഞ്ഞ്‌ തള്ളി നീക്കിയ വാര്‍ഷികങ്ങളില്‍. ഞാന്‍ കൈ സൂച്ചിപ്പിച്ചതോര്‍ക്കുന്നു..എല്ലാത്തിലും ഒരു പ്രത്യേക പ്രതീക്ഷിച്ച വെച്ചു പുലര്‍ത്തുന്നു ഉപാസന… നിമിഷ നേരത്തെ പരിച്ചയപ്പെടലിന്‌ ശേഷം ഒരാള്‍ വാഗ്‌ദ്ധാനം ചെയ്യുന്ന കാര്യങ്ങള്‍ അതേപ്പടി വിശ്വസിക്കാറുണ്ട്‌ എന്ന്‌ ഞാന്‍ പറഞ്ഞാല്‍ നിഷേദിക്കാനാവുമോ…മറ്റുള്ളവരിലുള്ള അമിത വിശ്വാസം..അതാണ്‌ സത്യംഉപാസന മനസ്സില്‍ വെച്ചിരിക്കുന്ന ചിന്തകളും…അത്ര തന്നെ മികവ്‌ പുലര്‍ത്തുന്ന എഴുത്തുകളും മനോഹരവുമാണ്‌പക്ഷേ ആ വിജയം ….പ്രതീക്ഷകളുടെ സാകഷാത്‌കാരം ജീവിതത്തില്‍ മറ്റുള്ളവരുടെ വിളിയൊച്ചക്കായ്‌ കാതോര്‍ത്തിരിക്കുന്ന ഉപാസനയാവരുത്‌… മറിച്ച്‌ നിന്നിലെ നിന്നെ അവര്‍ അറിയട്ടെ….നിന്നെ വിളിക്കാന്‍ ഒത്തിരി സാറന്‍മാര്‍ ക്യൂ നില്‍ക്കട്ടെസ്വപ്‌നങ്ങള്‍ വില്‍ക്കാനുള്ളതല്ല….മറിച്ച്‌ ആ സ്വപ്‌നങ്ങള്‍ അതായിരിക്കണം ജീവിത ലക്ഷ്യം..പണ്ടെന്നോ സ്കൂളില്‍ പഠിച്ചതോര്‍കുന്നു….അസാധ്യമായി ഒന്നുമില്ല എന്ന്‌ഇതു്‌ പറഞ്ഞിരുന്നാല്‍ ഒന്നുമില്ല എന്നതില്‍ യാതൊരു സംശയവുമില്ലപണ്ട്‌ ആരോ പറഞ്ഞ ഒരു കഥ ഓര്‍മ്മ വന്നു…. ഉയരം കൂടിയ മലമുകളിലേക്ക്‌ യാത്ര ചെയുകയായിരുന്നു കുറച്ച്‌ എലികള്‍..അല്‍പ്പദൂരം പിന്നിട്ടപ്പോല്‍ വലിയ പാറകലുകള്‍ താഴേക്ക്‌ ഉരുണ്ട്‌ വീഴാന്‍ തുടങ്ങി…എല്ലാ എലികളും പേടിച്ച്‌ മലകയറുന്ന ശ്രമം പാതിയില്‍ വിട്ടു …ഒരെലി മാത്രം വീണ്ടും മുകളിലേക്ക്‌ കയറുകയാണ്‌… മലയുടെ മറുഭാഗമാണ്‌ ലക്ഷ്യ സ്ഥാനം…പുറകില്‍ നിന്നും എലികള്‍ അവനെ തിരിച്ചു വിളിച്ചു…പോകരുത്‌… അപകടമാണ്‌ എന്നൊക്കെ പറഞ്ഞ്‌..അവന്‍ തിരിഞ്ഞു നോകിയില്ല…അവന്‍ ലക്ഷ്യ സ്ഥാനം എത്തി ചേര്‍ന്നു….എലിക്ക്‌ വേണമെങ്കില്‍ മറ്റുള്ളവര്‍ പറയുന്നത്‌ കേട്ട്‌ പിന്‍തിരിയാമായിരുന്നു പക്ഷേ അവര്‍ പറയുന്നത്‌ കേള്‍ക്കാന്‍ എലിക്ക്‌ ചെവി കേള്‍ക്കുമായിരുന്നില്ല….. ആ ഒരൊറ്റ പോരായ്‌മ ആ എലിയെ എത്തിച്ചത്‌ അവന്റെ ലക്ഷ്യ സ്ഥാനത്ത്‌ തന്നെയാണ്‌…അങ്ങിനെയെങ്കില്‍ ഈ പോരായ്യ്‌മയും ഒരു നേട്ടമാണ്‌…നന്‍മകള്‍ നേരുന്നു

 4. “അനുഭവങ്ങളുടെ ഈറനുണങ്ങാത്തൊരു മനസ്സു ഞാനിതില് ‍കാണുന്നു ഉപാസനേ.. അഭിനന്ദനങ്ങള്‍ ….”ഇതിന്നു കാലത്തു ഞാന്‍ ഉപാസനയുടെൊരു പഴയ പോസ്റ്റിനിട്ട കമന്റാണ്.ഹൊ.. ഉപാസനേ പറയാതിരിക്കാനാവില്ല.ആ ഈറന്‍ വായനക്കാരന്റെ ഹൃദയത്തിലേയ്ക്കും മിഴികളിലേയ്ക്കും സന്നിവേശിപ്പിക്കാനുള്ള ഉപാസനയുടെ കഴിവ്. തീര്‍ത്തും അഭിനന്ദനാര്‍ഹം.ഭാവുകങ്ങള്‍…തുടരുക പ്രയാണം ഓര്‍മ്മകള്‍ക്കു നൂറും പാലും നല്‍കി,‍അനുഭവങ്ങള്‍ മെഴുകിയ കളത്തില്‍ആവാഹിച്ചിരുത്തി ചോദിച്ചുതന്നെ വാങ്ങുക കിരീടവും ചെങ്കോലും.അമ്മയ്ക്കുവേണ്‍ടിയാകുമ്പോള്‍ പുത്രന് അത് സാധ്യമാണ്.

 5. പഠിച്ചിറങ്ങി; മുങ്ങി നിവര്‍ന്നു ഒരു കച്ചിത്തുരുമ്പില്‍ല്‍ പിടികിട്ടുന്നതു വരെ യൌവനത്തിന്റെ നൊമ്പരങ്ങള്‍ പറഞ്ഞരിയിക്കാന്‍ പറ്റാത്തതാണു. വെറുതെ മാവില്‍ കയറ്റുന്ന ചിലരെ തിരിച്ചറിയണെങ്കില്‍ ഒരു ജീവിതം ജീവിച്ചു തീര്‍ത്താല്‍ പോര. സെര്‍റ്റിഫികറ്റുള്ളവന്റെ എക്സീപിരീന്‍സ് ഇങ്ങനെയാകുമ്പോള്‍ ഉഴപ്പിയവന്മാരുടെ സ്വപ്നങ്ങള്‍.ഇനിയും അനുഭവങ്ങള്‍ അവതരിപ്പിക്കുക. എഴുത്തു നന്നായിരിക്കുന്നു. യാത്രക്കിടയില്‍ കാണുന്ന നിര്‍വികാരമായ യുവത്വം നന്നായി അവതരിപ്പിച്ചിരിക്കുന്നു. നന്ദി.

 6. ഉപാസനാ..പറയാന്‍ എനിയ്ക്കു വാക്കുകളില്ല..വില്‍ക്കാനായെങ്കിലും സ്വപ്നങ്ങളുള്ളവര്‍ ഭാഗ്യവാന്മാര്‍…ഹൃദയസ്പറ്ശിയായ വിവരണം..

 7. സുനിലേ ഇത് വായിച്ച് എനിക്ക് കരയാതിരിക്കാനവുന്നില്ലല്ലൊ , എന്തുപറഞ്ഞാല്‍ നിനക്ക് സന്തോഷം വരും?ഓള്‍ ദ ബെസ്റ്റ് ഞാന്‍ പറയുന്നതില്‍ എന്തര്‍‌ത്ഥം?ഒരിക്കല്‍, എന്നെങ്കിലും നിന്നില്‍ നിന്നും സന്തോഷത്തിന്റെ ഉച്ചകോടിയില്‍ നിന്നൊരു വാര്‍ത്ത ഞാന്‍ കേള്‍ക്കട്ടെ, എഴുത്തിനെ പറ്റിയൊന്നും പറയുന്നില്ല , നീയിവിടെ മനസല്ലേ വരച്ച് വച്ചേക്കുന്നത്:)

 8. സുനിലേഒറ്റ ഇരുപ്പിനു തന്നെ വായിച്ചു തീര്‍ത്തു. സത്യം. ഇതുപോലെ വില്‍ക്കാന്‍ ഏറെ സ്വപ്നങ്ങളുള്ളവര്‍ എത്രനമ്മുടെയിടയില്‍. സ്നേഹമുള്ള ചേട്ടനും കൂട്ടുകാരും ഒരു തണല്‍ തന്നെയാണ്. നന്നായി വര്‍ച്ചുകാട്ടിയിരിക്കുന്നു, ജീവിതം.-സുല്‍

 9. “സാറെങ്ങാനും വിളിച്ചാലോ… ആ ഒരൊറ്റ ചിന്തയായിരുന്നു മനസ്സില്‍….പ്രതീക്ഷ നല്ലത്‌ തന്നെ. പക്ഷേ ചേട്ടന്‍ പറഞ്ഞത്‌ പോലെ മറ്റെന്തെല്ലാം ചെയ്യാമായിരുന്നു ഈ സാറന്‍മാര്‍ വ്ളിക്കുമെന്ന്‌ പറഞ്ഞ്‌ തള്ളി നീക്കിയ വാര്‍ഷികങ്ങളില്‍”.ഭായ് ഞാന്‍ വെറുതെ ഒന്നും ഇരിക്കുകയല്ലായിരുന്നു.വീട്ടില്‍ ഒരു സിസ്റ്റം വാടക്ക് എടുത്ത് കഴിയുന്നത്ര യൂണീക്സ് ഫ്ലേവര്‍ പഠിച്ചു.പിന്നെ സാമ്പത്തികപ്രശനങ്ങള്‍ ഒക്കെയുള്‍ലതു കൊണ്ട് വളരെ ഉയര്‍ന്ന ഒന്നും പഠിക്കാന്‍ പറ്റിയില്ല…അതിന് ഞാന്‍ എന്താ ചെയ്യാ ഭായ്..?നന്ദി. വിശദീകരണം ആവശ്യമുണ്ടെന്ന് തോ‍ന്നി ഉടന്‍. ഭായിയ്യോട് നന്ദി പറയുന്നു 🙂 എന്നും സ്നേഹത്തോടെ ഉപാസന

 10. സുനില്‍..തീക്ഷ്ണമായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലും നമ്മുടെ സ്വപ്നങ്ങളാണല്ലോ മുന്നോട്ട് കൈപിടിച്ചുനടത്തുന്നത്. ഇനിയും ഒരുപാട് ദൂരം താണ്ടാനുണ്ട്. ഒരു നല്ല ജോലിയെന്ന സ്വപ്നം സഫലമായിക്കിട്ടാന്‍ നടത്തുന്ന ശ്രമങ്ങള്‍… പ്രതീക്ഷകൈവിടാതെ തുടരുന്നവര്‍ക്കാണു വിജയവും.ഹൃദ്യമായൊരനുഭവക്കുറിപ്പ്.വിജയാശംസകള്‍.നന്‍‌മകള്‍ നേരുന്നു.

 11. ഉപാസന…ശക്തമായ വരികളാല്‍ വിസ്‌മയങ്ങള്‍ തീര്‍ക്കുന്നുനല്ല വിവരണങ്ങള്‍..അനുഭവകുറിപ്പുകള്‍സാമ്പത്തിക പ്രശ്‌നം ഒരു പ്രശ്‌നമാണോഎങ്കില്‍ എല്ലാര്‍ക്കും ഉള്ളതും അതാണ്‌…അതിന്‌ വേണ്ടിയല്ലേ..പ്രയാസങ്ങല്‍സഹിച്ചും അന്യ ദേശങ്ങളില്‍ കഷ്ട്പെടുന്നത്‌മനസ്സിനെ ശക്തമാക്കുക….തീര്‍ച്ചയായുംഉയരങ്ങള്‍ നിനക്ക്‌ മുന്നില്‍ പ്രതീക്ഷകള്‍ അല്ലമറിച്ച്‌ ആശ്വസമായി…സന്തോഷമായിഎന്നും നിന്നോടൊപ്പം….മുകളില്‍ ഞാന്‍ പറഞ്ഞത്‌..സ്നേഹ മനസ്സോടെവായിക്കാന്‍ ശ്രമിച്ചെങ്കില്‍ അവിടെയും കാണംസാന്ത്വനത്തിന്‍ തിരിവിളക്കുമായ്‌ മറ്റൊരു ജേഷ്ഠ സഹോദരന്‍എന്നിലെ നീ എന്നും നന്‍മയാണ്‌നന്‍മകള്‍ നേരുന്നു

 12. സുനില്‍, സ്വപ്നങ്ങള്‍ വില്‍ക്കുന്നവനാവാന്‍ എളുപ്പമാണ്. അതു വാങ്ങുന്നവനാവാന്‍ ആണ് പ്രയാസം.ഒരു കാര്യം എനിക്കറിയാം.. എന്തു പോരായ്മകളുണ്ടെങ്കിലും നിന്റെ മനസ്സില്‍ ഉള്ള കോണ്‍ഫിഡന്‍സിനെ തകര്‍ക്കാന്‍ ഒന്നിനും ആവില്ല. വരും, എല്ലാം നിന്റെ വഴിക്ക്. ആ കാലം വിദൂരമല്ല. അതെനിക്കുറപ്പാണ്.

 13. ദു:ഖകരമായ സ്വപ്നങ്ങള്‍ വില്‍ക്കണ്ട സുനില്‍, അതിന് സഹതാപത്തിന്റെ കണ്ണെര്‍ പോലും ആരും നല്‍കില്ല.ഒരു ദിവസം സുനില്‍ നിനക്കുവേണ്ടി കാത്തിരിക്കുന്നുണ്ട്‌.പ്രതീക്ഷ കൈവിടേണ്ട.

 14. സുനില്‍,സ്വപ്നങ്ങളൊന്നും വില്‍ക്കണ്ട. അവയെല്ലാം പൂവണിയും, ഒട്ടും വൈകാതെ. പോസ്റ്റിന്റെ അവസാനഭാഗം വായിച്ചപ്പോള്‍ വല്ലാതെ മനസ്സ് നൊന്തു. ഈ പുതുവര്‍ഷത്തില്‍ എല്ലാ നന്മകളും സന്തോഷങ്ങളും, സുനിലിന്റെ ജീവിതത്തില്‍ വന്നു നിറയട്ടെ. സ്നേഹപൂര്‍വ്വം..

 15. എഴുതിയതിനെ പറ്റി ഒന്നും പറയാനില്ല.മനസ്സ്‌ കുറച്ചു കൂടി കട്ടിയാക്കി വെക്കൂ മാഷെ, do try.:-)

 16. ഉപാസന..തളരാതെ കൂടുതല്‍ പരിശ്രമിക്കുക ..പ്രതീക്ഷകളാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്..സ്നേഹത്തോടെ..ഗോപന്‍

 17. വായിച്ചു. പിന്നെ ഉപാസനക്കുവേണ്ടി അദ്ധ്യാത്മരാമായണം തുറന്നു, ഏഴുവരികള്‍തള്ളി, ഏഴക്ഷരവും തള്ളി വായിച്ചു,“…… കൈയില്‍ നല്‍കീടിനാന്‍.പുനരധിക വിനയമോടു തൊഴുതുതൊഴുതാദരാല്‍,പിന്നോക്കൈല്‍ വാങ്ങി വണങ്ങി നിന്നീടിനാന്‍.മിഥിലനൃപസുതയുമതു കണ്ടതിപ്രീതയായ്മേന്മേലൊഴുകുമാനന്ദബാസ്പാകുലംരമണമിവ നിജശിരസി കനിവിനൊടു ചേര്‍ത്തിതുരാമനാമാങ്കിതമംഗുലീയം മുദാ:“ഉപാസനക്കു ഈശ്വരാനുഗ്രഹങ്ങള്‍ ഉണ്ടാകട്ടെ.

 18. സുനിലേ…എനിക്കു നന്നായറിയാം ആ സാഹചര്യം.കാരണം, അന്ന് ആദ്യമായി നിനക്ക് എറണാകുളത്തുള്ള HCL ഓഫീസിലേയ്ക്ക് പോകേണ്ടി വന്നപ്പോള്‍‌ കൂട്ടിനു വന്നത് ഞാനായിരുന്നുവല്ലോ.എല്ലാം കലങ്ങി തെളിയും. ശ്രമം തുടര്‍‌ന്നു കൊണ്ടേയിരിയ്ക്കുക.

 19. ” എന്നിട്ട് എന്റെ മനസ്സിനെ സ്വയം ആശ്വസിപ്പിക്കും.ഒരു നാള്‍ ഞാനും…ഒരു നാള്‍ ഇവനും രാജാവാകും..! “ഉപാസനേ ഈ വരികള്‍ എല്ലാം അടങ്ങിയിരിക്കുന്നു…

 20. കാവലാള്‍ : “ഓര്‍മ്മകള്‍ക്കു നൂറും പാലും നല്‍കി,‍അനുഭവങ്ങള്‍ മെഴുകിയ കളത്തില്‍ആവാഹിച്ചിരുത്തി ചോദിച്ചുതന്നെ വാങ്ങുക കിരീടവും ചെങ്കോലും.“അങ്ങകലെ ഏകാന്തമായ ഏതോ ഒരു കോണില്‍ ഇരുന്ന് തൂലികയില്‍ അഗ്നി പടര്‍ത്തി കാവലാള്‍ കുറിച്ച ഈ കമന്റ് ഉപാസന നെഞ്ചിലേറ്റുകയാണ്..!!!നിസഹ്ഹായനായ എനിക്കെതിരെ ഉറഞ്ഞ് വെട്ടിയവര്‍ക്കെതിരെ ഒരു നിലപാട് കൈകൊള്ളാന്‍ ഇത്തരം വാക്കുകള്‍ എനിക്ക് പ്രചോദനമാണ്…നന്ദി കാവലാള്‍, വളരെയധികം നന്ദി. 🙂 മന്‍സൂര്‍ ഭായ് : “സ്വപ്‌നങ്ങള്‍ വില്‍ക്കാനുള്ളതല്ല….മറിച്ച്‌ ആ സ്വപ്‌നങ്ങള്‍ അതായിരിക്കണം ജീവിത ലക്ഷ്യം..”സ്വപ്നങ്ങള്‍ തന്നെയായിരുന്നു ഭായ് ജീവിതലക്ഷ്യം. ഇപ്പോഴുമതെ, വിശ്വസിക്കൂ..! പക്ഷേ തിരിച്ച് കിട്ടാത്ത, നഷ്ടപ്പെട്ട സ്വപ്നങ്ങള്‍ ഇപ്പോഴും കൊണ്ട് നടന്നിട്ട് എന്തു കാര്യം. അവയൊക്കെ എനിക്ക് മുതല്‍കൂട്ട് ആയിരുന്നു ഒരു കാലത്ത്. അത്തരം തോല്‍‌വികള്‍ എന്നെ Build ചെയ്തു. ഇപ്പോ അവയൊക്കെ For Sale..!ഇപ്പോള്‍ എന്റെ സ്വപ്നങ്ങള്‍ പുതിയവയാണ്. അവ ഞാന്‍ വില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ല. ഒരു പക്ഷേ… ഭാവിയില്‍ വേണ്ടി വന്നേക്കാം..! അങ്ങിനെയാകാതിരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്… 🙂രണ്ട് പേരേയും പ്രണമിക്കുന്നു.🙂 എന്നും സ്നേഹത്തോടെ ഉപാസന

 21. സുനില്‍, പോസ്റ്റിന്‍റെ നീളം കണ്ടപ്പോള്‍ ഒന്ന് മടിച്ചു… പക്ഷെ വായിച്ച് തുടങ്ങിയപ്പോള്‍ അറിഞ്ഞില്ല അവസാനമെത്തിയത്…നല്ല മനസ്സില്‍ പതിയുന്ന, സത്യസന്ധമായ, ആത്മാര്‍ത്ഥമായ എഴുത്ത്…ചിലപ്പോള്‍ ഇങ്ങിനെ ആലോചിക്കും.“ദേ… ഞാന്‍ ഇപ്പോ ഇവിടെ നിന്ന് പുറപ്പെട്ട് വീട്ടിലെത്തുന്നു. അപ്പോ അമ്മ കെട്ടിപ്പിടിച്ച് നെറ്റിയില്‍ ഉമ്മ വച്ചിട്ട് പറയാണ്. മോനേ… സാറ് വിളിച്ചു നിന്നെ കൊറച്ച് മുമ്പ്. നാളെ ചെല്ലാന്‍ പറഞ്ഞു ജോയിന്‍ ചെയ്യാന്‍..!”

 22. സുനിലേ, വായിച്ചു. അക്ഷരങ്ങളിലൂടെ എഴുതിയിട്ട അനുഭവ വിവരണം മനസ്സിലാക്കാനും അതിന്‍റെ തീവ്രത അറിയാനും എനിക്ക് ബുദ്ധിമുട്ടില്ല.അതിനാല്‍‍ തന്നെ അണ്ണനേയും അമ്മയേയും അറിയാനും.All the best എന്നതിന്റ്റെ പരിവേഷം മാറുന്നതറിയുന്ന മനസ്സ്മായി നല്ലൊരു കാലം അനുഭവങ്ങളുടെ കൈപ്പുനീര്‍‍ കുടിച്ച സുനില്‍, സ്വപ്നങ്ങള്‍‍ വില്‍ക്കാനുള്ളതല്ല. വാങ്ങുക, തീര്‍ച്ചയായും സുനിലതിന്‍ കഴിയും.ഉറച്ച മനസ്സുമായി തളരാതെ മുന്നോട്ട്. സ്വപ്നങ്ങള്‍‍ പൂവണിയട്ടെ.:)‍ ‍

 23. സുനിലേ, എഴുത്തിനെന്തൊരു ഒഴുക്കാടോ…പിന്നെ ഇന്റര്‍വ്യൂവിനു പോകുന്നതും വിളിക്കാമെന്നു പറയുന്നതും പിന്നെ വിളിക്കാത്തതും ..അതെല്ലാം സര്‍വ്വസാദാരണമാണ്…സമയം വരുമ്പോള്‍ അതെല്ലാം ശരിയാകും..

 24. നന്നായി എഴുതിയിട്ടുണ്ട്..പണ്ട് ഞാന്‍ മുളയറയില്‍ വരുമായിരുന്നു..ഉണ്ണിയേട്ട, ശ്രീകുമാര്‍, അച്ചായന്‍ ഇവരെയൊക്കെ അറിയാം..qw_er_ty

 25. സുനില്‍ , എത്ര ഹൃദ്യമായ് എഴുതിയിരിക്കുന്നു..!നല്ലോരു ഭാവിക്കായുള്ള ആകാംക്ഷ.അമ്മയോടുള്ള സ്‌നേഹം.പഠിപ്പ് കഴിഞ്ഞ് ജോലിക്കായ് കാത്തിരിക്കുന്ന ഒരാളുടെ വ്യഥ.ഒരു ഏട്ടന്റെ സ്‌നേഹം, സഹോദര സ്‌നേഹം..പിന്നെ നല്ലൊരു എഴുത്തിന്റെ ശൈലി…ഒക്കെ ഇതില്‍ ഒളിഞ്ഞിരിക്കുന്നു

 26. ഇവിടെ എല്ലാവരും കമന്റ് ഇട്ടിരിക്കുന്നത് ഉപാസന വളരെ മാനസികസംഘര്‍ഷത്തില്‍ ആണെന്ന തോന്നലോടെയാണെന്ന് തോന്നുന്നു. യാഥാര്‍ത്ഥ്യത്തില്‍ അങിനെയല്ല കാര്യങ്ങള്‍. മനസ്സില്‍ കുറച്ച് ടെന്‍ഷന്‍ ഉണ്ടെങ്കിലും ഞാന്‍ വളരെ ഒകെ ആണ് ട്ടോ. 😉ക്രിസ്‌വിന്‍ : ചേട്ടന്‍ എന്നും ഇങ്ങനെ തന്നെ ആയിരുന്നു. 🙂മന്‍സൂര്‍ ഭായ് : ഞാന്‍ മുമ്പ് മറുപടി കമന്റ് ഇട്ടിരുന്നു. 🙂 ഞാന്‍ വെറും നാല് മാസമേ സാറിന്റെ വിളിയും പ്രതീക്ഷിച്ച് ‘വെറുതെ’ ഇരുന്നുള്ളൂ. ബാക്കിയുള്ള 7 മാസം ആക്ടീവ് തന്നെ ആയിരുന്നു പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കുന്ന കാര്യത്തില്‍‍. പിന്നെ “സാറെങ്ങാനും വിളിച്ചാ‍ലോ” എന്ന വാക്യം ഞാന്‍ പ്രത്യേക രീതിയില്‍ Handle ചെയ്തു എന്നേയുള്ളൂ. 4 മാസം കഴിഞ്ഞപ്പോഴേക്കും എനിക്ക് ഏതാണ്ട് ഉറപ്പായിരുന്നു, ഇനി വിളിയൊന്നും വരില്ലെന്ന്. എങ്കിലും ഞാന്‍ ഇടക്ക് സാറിനെ കണ്ട് അന്വേഷിച്ചിരുന്നു. നന്ദി വിശദമായ കമന്റിന്. 🙂കാവലാന്‍ : “ഓര്‍മ്മകള്‍ക്കു നൂറും പാലും നല്‍കി,‍അനുഭവങ്ങള്‍ മെഴുകിയ കളത്തില്‍ആവാഹിച്ചിരുത്തി ചോദിച്ചുതന്നെ വാങ്ങുക കിരീടവും ചെങ്കോലും.അമ്മയ്ക്കുവേണ്‍ടിയാകുമ്പോള്‍ പുത്രന് അത് സാധ്യമാണ്.“എന്നെ വളരെ ആകര്‍ഷിച്ച കമന്റുകളില്‍, എനിക്ക് കിട്ടിയ കമന്റുകളില്‍ ഒന്നാണിത്. ഇതെനിക്ക് വഴികാട്ടിയായി മുന്നേ നടക്കും. നന്ദി 🙂ബയാന്‍ : ഉപാസനയിലേക്ക് സ്വാഗതം. ജീവിതമെന്നത് ഒരു ഞാണിന്മേല്‍ കളിയാണ് ബയാന്‍ എലാവര്‍ക്കും. സെര്‍ട്ടിഫിക്കേറ്റ് ഒക്കെ അതിന് മുന്നില്‍ ഒന്നുമല്ല.നന്ദി ഒരക്ഷരം ഇവിടെ കുറിച്ചതിന് 🙂കല്യാണി : അങ്ങിനെ നോക്കിയാല്‍ ഞാന്‍ ഒരു മഹാഭായവാനാണ്. ഇനിയും ഒരുപാടുണ്ട് 🙂സാജന്‍ ഭായ് : എന്റീഴുത്തില്‍ എന്റെ ജീവിതമുണ്ട്, എന്റെ മനസ്സുമുണ്ട്. ആ‍ശംസകള്‍ ഒക്കെയും എന്റെ കാര്യത്തില്‍ നിരര്‍ത്ഥകമാണ്. ഭായ് അതിന് തുനിയാഞ്ഞതില്‍ ഞാന്‍ നന്ദി പറയുന്നു. 🙂സുല്‍ ഭായ് : സ്വാഗതം ഉപാസനയിലേക്ക്. എനിക്ക് ചേട്ടനും ചില കൂട്ടുകാരും എനിക്കെന്നുമൊരു തണലാണ്. ആശ്വാസമാണ്. നന്ദി 🙂അലി ഇക്ക : പ്രതീക്ഷകള്‍ ഒക്കെ കത്തി ജ്വലിപ്പിച്ചാണ് ജീവിക്കുന്നത് ഏത് നേരവും. നന്ദി 🙂ദേശാഭിമാനി : ഉപാസനയിലേക്ക് സ്വാഗതം. നന്ദി ഇവിടെ ഒരക്ഷരംകുറിച്ചതിന്. പിന്നെ കമന്റില്‍ ലിങ്ക് ഇടാനുള്ള വഴി ഇതാ താഴെ…< HREF="link url" REL="nofollow">display name<>ഉദാ: < HREF="http://www.neermizhippookkal.blogspot.com" REL="nofollow">നിര്മിഴിപ്പൂക്കള്<> എന്ന് വച്ചാല്‍ “നീര്‍മിഴിപ്പൂക്കള്‍ “ അപ്‌ലിങ്ക് ആയി വരും.ശ്രമിച്ച് നോക്കൂ.🙂ഉപാസനയുടെ സ്വപ്നങ്ങള്‍ വായിച്ച് അഭിപ്രായമറിയിച്ചവര്‍ക്കും അറിയിക്കാത്തവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു, ഹൃദയത്തിന്റെ ഭാഷയില്‍🙂 എന്നും സ്നേഹത്തോടെ ഉപാസന

 27. ജ്യോനവാ : വായിച്ച് അഭിപ്രായമറിയിച്ചതിന് നന്ദി. 🙂വാല്‍മീകി ഭായ് : വങ്ങുന്നവന് വില്‍ക്കുന്നവനോളം തന്നെ അനുഭവങ്ങള്‍ ഇല്ലെങ്കില്‍ അവന്‍ തളര്‍ന്ന് പോകും. പിന്നെ ഞാന്‍ നല്ല കോണ്‍ഫിഡന്‍സില്‍ തന്നെയാണ്. ഇങ്ങിനെയെഴുതി എന്ന് വച്ച് ഞാന്‍ മെന്റലി തകര്‍ന്നു എന്നൊന്നും അര്‍ത്ഥമാക്കരുത്. എഴുത്ത് വേറെ ജീ‍വിതം വേറെ. നന്ദി 🙂പ്രിയേച്ചി : അതെ ചിലര്‍ക്ക് ഇതൊന്നുമത്ര വലിയ കാര്യമായി തോന്നില്ല, പ്രത്യേകിച്ചും കോര്‍പ്പറേറ്റ് രീതിയില്‍ ചിന്തിക്കുന്നവര്‍ക്ക്. നന്ദി 🙂സ്നേഹതീരം : നന്നായി ഈ കമന്റ്. പൂവണീയില്ലെന്ന് ഉറപ്പുള്ള സ്വപ്നങ്ങള്‍ ആണ് ഞാന്‍ വില്‍ക്കാന്‍ പോകുന്നത്. പൂവണീയാനിരിക്കുന്ന സ്വപ്നങ്ങള്‍ അല്ല ട്ടോ. നന്ദി 🙂അപര്‍ണ : മനസ്സ് കട്ടി തന്നെയാണ്. അപര്‍ണ പറഞ്ഞത് കൊണ്ട് കൊറച്ച് കൂടെ കട്ടിയാക്കുന്നു ഞാന്‍. നന്ദി 🙂ഗോപന്‍ ഭായ് : തളര്‍ച്ചയൊന്നുമില്ല. പരിശ്രമങ്ങള്‍ തുടരുകയാണ്. നന്ദി 🙂ഹരിത് : നന്ദി ഭായ് ഈ ഭാഗം വായിക്കാന്‍ സാധിച്ചതില്‍. പക്ഷേ ദൈവങ്ങളൊക്കെ പണ്ടേ എനിക്കെതിരെ റിബല്‍ ആണോ എന്നൊരു ഡവുട്ട്. അശ്രുപൂജയില്‍ അതാണ് ഷൂചിപ്പിച്ചിരിക്കുന്നത്. നന്ദി 🙂ശോഭി : അതെ. ഞാനാദ്യമായി ആയിരുന്നു എര്‍ണാകുളം സിറ്റി ശരിക്കും കാണുന്നത് അന്ന്. നീയന്ന് RHCE പഠിക്കുകയായിരുന്നു എന്നാണെന്റെ ഓര്‍മ. നന്ദി 🙂ജാസൂട്ടി : ഒരിക്കല്‍ കൂടി ഉപാസനയിലെത്തിയതിന്‍ നന്ദി. യാ രാജാവാകണം. 🙂അഗ്രജന്‍ ഭായ് : സംഭവിച്ചതെല്ലാം എഴുതേണ്ടെ ഭായ്. അപ്പോചിലപ്പോ നീളം കൂടിപ്പോകും. എന്താ ചെയ്യാ‍ാ. ഉപാസനയിലേക്ക് സ്വാഗതം. അഭിപ്രായമറിച്ചതിന് വളരെ നന്ദി 🙂 ഉപാസനയുടെ സ്വപ്നങ്ങള്‍ വായിച്ച് അഭിപ്രായമറിയിച്ചവര്‍ക്കും അറിയിക്കാത്തവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു, ഹൃദയത്തിന്റെ ഭാഷയില്‍🙂 എന്നും സ്നേഹത്തോടെ ഉപാസന

 28. “മനസ്സിനെ ശക്തമാക്കുക….തീര്‍ച്ചയായുംഉയരങ്ങള്‍ നിനക്ക്‌ മുന്നില്‍ പ്രതീക്ഷകള്‍ അല്ലമറിച്ച്‌ ആശ്വസമായി…സന്തോഷമായിഎന്നും നിന്നോടൊപ്പം….മുകളില്‍ ഞാന്‍ പറഞ്ഞത്‌..സ്നേഹ മനസ്സോടെവായിക്കാന്‍ ശ്രമിച്ചെങ്കില്‍ അവിടെയും കാണംസാന്ത്വനത്തിന്‍ തിരിവിളക്കുമായ്‌ മറ്റൊരു ജേഷ്ഠ സഹോദരന്‍”മന്‍സൂര്‍ ഭായ്, ഇപ്പോള്‍ മാത്രമല്ല മുമ്പും അങ്ങിനെ തന്നെ ആയിരുന്നൂലോ..!🙂 എന്നുംസ്നേഹത്തോടെ ഉപാസന

 29. കാത്തിരുപ്പിന്റെ വേദന..അതേതൊക്കെരൂപത്തിലും ഭാവത്തിലുമാണ്‍ നമ്മിലെത്തുക!ഒപ്പം സ്നേഹത്തിന്റെ നീറ്റലും!ജീവന്‍തുടിയ്ക്കുന്ന ഈ കഥയ്ക്ക് അഭിനന്ദനങ്ങള്‍ ഉപാസനെ.

 30. മനോഹരം…..സജി സാറിനെ വിളിച്ചു രണ്ടു പറയണോ? അതോ കൊച്ചി അല്ലേ കൊട്ടേഷന്‍ കൊടുക്കണോ? എന്തായാലും അയ്യാള്‍ കാണിച്ചത് മോശമായി പോയി. ഹയറിങ്ങ് മാനേജര്‍ ആവുബ്ബോള്‍ എല്ലാവര്‍ക്കും ജോലി കൊടുക്കാന്‍ കഴിയത്തില്ല പക്ഷെ ആശ കൊടുക്കാതെ പൊസിഷന്‍ ഫില്‍ ചെയ്തു എന്ന് പറയാന്‍ ഉള്ള മാന്യത കാണിക്കണം. പിന്നെ പോനാല്‍ പോവട്ടും പോടാ… അത്ര തന്നെ.

 31. Dear Vins, No. I am not supporting you (I know that you are joking, ebenthough 🙂 ). See Saji Sir is personally a good fellow, i believe. He did not refused to meet me at HCL office ( although he can do that).He is not hiring manager. he is CE manager…“കൊട്ടേഷന്‍” enthaa maashe ee parene. Be serious while inserting comments, my wish…🙂 upaasana

 32. ഉപാസനേ,മുന്‍പ് വായിച്ചിരുന്നു. ഒരു കമന്റ്റ് ആയി ഒന്നും ഇല്ലായിരുന്നു പറയാന്‍..ഇപ്പോഴും അങ്ങനെ തന്നെ തോന്നുന്നു..അവനവന്റെ അനൂഭവങ്ങള്‍, എന്നും എല്ലാവര്‍ക്കും സ്വന്തം, അതിന്റെ മൂല്യം അളന്നു നോക്കാനാവാത്തതും..ഉപാസനയുടെ അനൂഭവങ്ങള്‍ അമൂല്യമായിര്രിയ്ക്കട്ടെ, സ്വപ്നങ്ങളും, ഭാവിയിലേയ്ക്കുള്ള മുതല്‍ക്കൂട്ടായി..പ്രാര്‍ത്ഥനകളോടെ..കൂടുതലൊന്നുമില്ല പറായാന്‍..

 33. സോറി തിരക്ക്‌ കൊണ്ട്‌ ഇന്നാണ് ബ്ലോഗ് വായിക്കാന്‍ കഴിഞ്ഞത്.മാനസിക സംഘര്‍ഷങ്ങള്‍ ഒരു മേശയുടെ ഇരുപുറവുമിരുന്നു പറയുകയും കേള്‍ക്കുകയും ചെയ്ത ഒരു ഫീലിംഗ്. പ്രതീക്ഷകളുംപ്രത്യാശകള്‍ക്കും സ്വപ്നങ്ങള്‍ക്കുമിടയില്‍ ഇടയില്‍ ഒരുപാടു ചിന്തനം ആവശ്യം തന്നെ. പിന്നെ തിരിച്ചറിയലുകളും. അതിനായി നല്ല കൂട്ടുകാര്‍ ഉള്ളത് ഒരു ഭാഗ്യമാണ്‌. പക്ഷേ തീരുമാനം എടു ക്കേണ്ടത്‌ നാം തന്നെ.. ! അതിനായി ഈശ്വരന്‍ സഹായിക്കട്ടെ

 34. ഉപാസനക്കു വിലമതിക്കാനാവത്ത സ്വത്തുക്കളുണ്ടല്ലോ..വിഷമം വല്ലതുമുണ്ടെങ്കില്‍ ഇങ്ങോട്ടു പോന്നോളൂ,ഉള്ളതു കൊണ്ടു നമുക്കു കഴിയാം എന്നു പറഞ്ഞ ആ ഏട്ടന്റെ മനസ്സ്..പിന്നെ എഴുത്തിന്റെ ആ ഒഴുക്ക്..ആ പ്രതിഭ ഒക്കെ ഈശ്വരന്‍ തന്ന വിലമതിക്കാനാവാത്ത അനുഗ്രഹങ്ങളല്ലേ?പിന്നെ തോല്‍ക്കാനെനിക്കു മനസ്സില്ലെന്നു പറയുന്ന ആ ഉള്‍ക്കരുത്തും,കഠിനാദ്ധ്വാനം ചെയ്ത് ഉയരങ്ങള്‍ കീഴടക്കാനുള്ള വെമ്പലും…heights r waiting four you.ആശംസയല്ല….സത്യമാണ്…ഉയരങ്ങള്‍ തോല്‍ക്കാന്‍ മനസ്സില്ലാത്തവര്‍ക്കുള്ളതാണ്.

 35. സുനീ,ഈ എഴുത്ത് മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു.എല്ലാം ശരിയാകും. ശരിയാകാതെ വയ്യല്ലോ.സുനില്‍ പറഞ്ഞ പൊലെ എപ്പോഴും ആത്മവിശ്വാസം കൈവെടിയാതെ മുന്നോട്ട് പോകുക. സ്നേഹത്തോടെ….

 36. ഒറ്റയിരുപ്പിനു വായിച്ചു എന്നു പറയുമ്പോള്‍ എത്രമാത്രം ഇഷ്ടപ്പെട്ടു എന്നു മനസ്സിലായിക്കാണുമല്ലോ….

 37. ഉപാസനേ, എത്ര നന്നായി എഴുതിയിരിക്കുന്നു!പലഭാഗങ്ങളും വായിച്ചപ്പോള്‍ കണ്ണു നിറഞ്ഞുപോയി. പ്രത്യേകിച്ച്, ചേട്ടനും ഉപാസനയുമായുള്ള രംഗങ്ങള്‍…..ഇപ്പോള്‍ ആ ചേട്ടനു വളരെ സന്തോഷമായിട്ടുണ്ടാവുമല്ലോ അല്ലേ?ഉപാസനക്കും ചേട്ടനും എല്ലാ ഭാവുകങ്ങളും നേരുന്നു.

 38. മന്‍സൂറെ ചിലരങ്ങിനെയാണ്, എല്ലാ വാഗ്ദാനങ്ങളും അപ്പടിയങ്ങ് വിശ്വസിച്ചുകളയും…പിന്നെ കാര്യം വരുമ്പോഴല്ലേ അറിയുന്നത് അതൊക്കെ വെറും പൊള്ളയായ വാഗ്ദാനങ്ങാളായിരുന്നുവെന്ന്…..എത്ര അനുഭവങ്ങള്‍ എനിക്കങ്ങനെ…വാഗ്ദാനങ്ങള്‍ ചെയ്താല്‍ അതതുപോലെ പാലിക്കാന്‍ ശ്രമിക്കുന്നവര്‍ക്കാണ് ഇത്തരം അനുഭവങ്ങളുണ്ടകുന്നത് എന്നത് മറ്റൊരു വിരോധാഭാസം!

 39. ഉപാസനെ ഞാന്‍ അതു ചുമ്മാ പറഞ്ഞതല്ലെ??? പിന്നെ സജി സാര്‍ ഹൈയറിങ്ങ് മാനേജര്‍ അല്ല എങ്കില്‍ എന്റെ വാക്കുകള്‍ പിന്‍വലിക്കുന്നു. ഞാനുമൊരു ഹയറിങ്ങ് മാനേജര്‍ ആണു ഫോര്‍ മൈ ബ്രാഞ്ച്. അവിടെ അപേക്ഷിച്ചു വരുന്നവരോട് അവര്‍ പൊസിഷനു യോഗ്യത ഇല്ലെങ്കില്‍ ഞാന്‍ പറയാറുണ്ട് ‘സോറി ഐ ആം ലുക്കിങ്ങ് ഫോര്‍ എ ബെറ്റര്‍ ക്വാളിഫൈട് പേര്‍സണ്‍ ഫോര്‍ ദിസ് പൊസിഷന്‍‘ എന്ന്. അതു പോലെ ഞാന്‍ എപ്പോഴും മേക്ക് ഷുവര്‍ ചെയ്യാറുണ്ട് ക്വാളിഫൈട് ആയവര്‍ക്ക് എന്റെ ബ്രാഞ്ചില്‍ ഓപ്പണിങ്ങ് ഇല്ലെങ്കില്‍ എന്റെ ബോസ്സ് ആയി ഇന്റര്‍വ്യൂവിനു അവസരം നല്‍കാന്‍. അതു കൊണ്ട് സജി സാറിനു രണ്ടു കാര്യങ്ങള്‍ ചെയ്യാമായിരുന്നു…. ഒന്ന് ആശ തരാതിരിക്കുക…. രണ്ട് ക്വാളിഫൈട് ആയ ഉപാസനയെ മുകളിലത്തെ ബോസ്സുമായി ഇന്റര്‍വ്യുവിനു അവസരം ഉടന്‍ തന്നെ ഉണ്ടാക്കി കൊടുക്കുക……. എനി വേ ഞാന്‍ കാടു കയറി എങ്കില്‍ ക്ഷെമിക്കണം….. നല്ലതു മാത്രം വരട്ടെ സുഹ്രുത്തേ.

 40. ഉപാസനേ,ജീവിത കാഴ്‌ച മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു!എനിക്കും ഉപാസനയുടേതു പോലെ ഒരു ഏട്ടന്‍ ഉണ്ടു.അതിനാല്‍ അതിന്റെ തീവ്രത എനിക്കു നന്നായി അറിയാം.ഉപാസനയുടെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ!

 41. വേണു മാഷേ : വാക്കുകളുടെ അര്‍ത്ഥങ്ങള്‍ ക്ഷണികമാകുന്ന ഒരു കാലഘട്ടമാണ് ഇപ്പോളത്തേതെന്ന് ഞാന്‍ കരുതുന്നു. 🙂ജഹേഷ് ഭായ് : നമ്മള്‍ സംസാരിച്ചതാണല്ലോ അല്ലേ. ഞാന്‍ ഉദ്ദേശിച്ചത് ഇവിടെ എനിക്ക് ജോലി നിരസിക്കപ്പെടാന്‍ കാരണം എന്റെ ശാരീരിക ന്യൂനതയാണ് എന്നതാണ്. ആതാകട്ടെ എത്രത്തോളം ഉണ്ട് എനിക്ക് പ്രോബ്ലം എന്നൊന്നും ആരും അന്വേഷിക്കാന്‍ മിനക്കെടാറില്ല. ഒരു 15 മിനിറ്റ് എന്നോറ്റ് പേര്‍സണല്‍ ആയി ആ സാര്‍ സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളേ ഉണ്ടായിരുന്നുള്ളൂ. You know I am not totally Dump. 🙂മൂര്‍ത്തി സാര്‍ : അവിടെ നിന്നാണെന്ന് അറിഞ്ഞതില്‍ സന്തോഷം. ഞങ്ങള്‍ ജോജിയുടെ, പിന്നെ ബാബു ചേട്ടന്റെ ഒക്കെ നല്ല സുഹൃത്തായിരുന്നു. പക്ഷേ ഹീറോ ലോഡ്ജ് ഓണര്‍ തന്നെ(പേര് മറനു പോയി). ആ ഖദര്‍ വേഷവും, പിരിച്ച് വച്ച നരച്ച മീശയും കണ്ടാല്‍ എന്താ ഗ്ലാമര്‍..! 🙂നജീം ഭായ് : ഫാമിലി സെറ്റപ്പ് അങ്ങിനെയാണ്. 🙂ഭൂമിപുത്രി : കാത്തിരിപ്പ് തുടരുകയാണ് അനന്തമായി. 🙂പീയാര്‍ : തീര്‍ച്ചയായും അനുഭവങ്ങള്‍ അമൂല്യമാണ്, മുതല്‍ക്കൂട്ടാണ് എനിക്ക്. 🙂കുരുരാന്‍ : എപ്പോ വായിച്ചാലും ഒകെ മാഷെ. “മാനസിക സംഘര്‍ഷങ്ങള്‍ ഒരു മേശയുടെ ഇരുപുറവുമിരുന്നു പറയുകയും കേള്‍ക്കുകയും ചെയ്ത ഒരു ഫീലിംഗ്“ ഈ കോമ്പ്ലിമെന്റിന് നന്ദി. 🙂ആഗ്നേയാ : ഉയരങ്ങള്‍ തോല്‍ക്കാന്‍ മനസ്സില്ലാത്തവര്‍ക്കാണ്. നല്ല വാചകം, ആശയം. 🙂ഉപാസനയുടെ സ്വപ്നങ്ങള്‍ വായിച്ച് അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി🙂 എന്നും സ്നേഹത്തോടെ ഉപാസന

 42. ശ്രീച്ചേട്ടാ : അതെ ശരിയാകാതെ വയ്യാ. 🙂മുരളി മാഷേ : ഇഷ്ടപ്പെട്ടു എന്നറിയിച്ചതില്‍ വളരെ സന്തോഷം. 🙂കൂട്ടുകാരാ (ബാലകൃഷ്ണാ) : മറന്നെടാ. എന്നിട്ടും ചെലപ്പഴൊക്കെ അറിയാതെ വിരുന്നു വരുന്നു, ക്ഷണിക്കാതെ തന്നെ. 🙂ഗീതേച്ചി : ചേട്ടന് ഇപ്പോഴും വലിയ സന്തോഷമൊന്നും ആയിട്ടില്ലാ ട്ടോ. കാരണം കുറച്ച് നാളായി എനിക്ക് ജോലിയില്ല. 🙂വിന്‍സ് : വീണ്ടും കണ്ടതില്‍ സന്തോഷം. എന്നെ മുമ്പേ തന്നെ ഹയര്‍ ചെയ്തിരുന്നു. സജി സാര്‍ ന്റെ അടുത്തായിരുന്നു ഞാന്‍ ജോയിന്‍ ചെയ്യേണ്ടിയിരുന്നത്. ആള്‍ ഇന്റര്‍വ്യൂ ചെയ്യുന്ന ആളല്ല. എന്റെ ഇന്റര്‍വ്യൂ ഒക്കെ മുമ്പേ കഴിഞ്ഞിരുന്നു തിരുവനന്തപുരത്ത് വച്ച്. നന്ദി 🙂മഹേഷ് ഭായ് : അത്തരം ചേട്ടന്മാര്‍ അമൂല്യമാണ് ട്ടോ. 🙂ഉപാസനയുടെ സ്വപ്നങ്ങള്‍ വായിച്ച് അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി🙂 എന്നും സ്നേഹത്തോടെ ഉപാസന

 43. എഴുത്തിന്‍റെ ആര്‍ജ്‍ജവം മനോഹരം.ഒക്കെ ശര്യാവും.‘ഇടയ്ക്കു കണ്ണീരുപ്പു പുരട്ടാതെന്തിനു ജീവിത പലഹാരം’

 44. ഉപാസന..ഹൃദയസ്പര്‍ശി എന്നു പറയാന്‍ അര്‍ഹതയുള്ളത് ഇങ്ങനെ ചിലതിനു മാത്രമാണ്. എഴുത്തിനു മാത്രമല്ല.. ജീവിതത്തിന്, അനുഭവങ്ങള്‍ക്ക്..ഇതിനൊക്കെയപ്പുറം ഒരുപാട് പേരുടെ സ്നേഹവും പ്രാര്‍ഥനയും ഒപ്പമുണ്ട്.. എല്ലാ കാലത്തും..

 45. ഇതിലൊന്നും തളര്‍ന്നുപോകരുത്. അപര്‍ണ്ണ പറഞ്ഞതുപോലെ മനസ്സിനെ കുറച്ചുകൂടി കട്ടിയാക്കിവെക്കൂ.

 46. Sunil, Second Edition seems to be more good than first edition…Since we both were here in TVM at that time, it felt me badly.Be brave and cheers Bhai

 47. As usual…this one also nice….In any situation, the best thing you can do is the right thing; the next best thing you can do is the wrong thing; the worst thing you can do is nothing…..not said by me its told by Roosvelt…..do your best ,rest will follow you.

 48. ചാത്തനേറ്: വിളിക്കാം എന്ന് രണ്ട് മൂന്ന് കമ്പനിക്കാരേ പറഞ്ഞുള്ളൂവെങ്കിലും അതിനുവേണ്ടി മാത്രം കാത്ത് നില്‍ക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. അതിലും നല്ലതിനു വേണ്ടീ‍ ശ്രമിച്ചൂടെ?

 49. ഒരുപാട് വൈകിയാണ് ഞാന്‍ ഇവിടെ വന്നതും വായിച്ചതും…. അനുഭവങ്ങള്‍ എന്നും തീക്കനലുകള്‍ ആണ്. മനസ്സിനെ പൊള്ളിക്കാന്‍ മാത്രം ശക്തിയുണ്ടാകും അതിന്. നന്നായി എഴുതിയിരിക്കുന്നു. സ്ഥലകാലം ഓര്‍ക്കാതെ കണ്ണ് നിറഞ്ഞു. സ്നേഹിക്കാന്‍ മാത്രം അറിയുന്ന അമ്മയും ചേട്ടനും കൂട്ടുകാരുമുള്ള സുനില്‍ ആ അര്‍ത്ഥത്തില്‍ ഭാഗ്യവാന്‍ ആണ്. പ്രതീക്ഷിക്കുന്നത് പോലെ ഒരു ദിവസം സുനില്‍ ‘രാജാവ്’ ആകും. ഭാവുകങ്ങള്‍…..

 50. ഒരു ബ്ലോഗ് തുടങ്ങി…< HREF="http://kaalamaadan.blogspot.com" REL="nofollow">കാലമാടന്‍<>(കമന്റ് ദുരുപയോഗം സദയം ക്ഷമിക്കുക; എല്ലാവര്‍ക്കും വേണ്ടത് പബ്ലിസിറ്റി ആണല്ലോ…)

 51. സുനി..മിഴികള്‍ വല്ലാതെ ആര്‍ദ്രമാക്കി നിന്റെയീ എഴുത്തിന്റെ ശൈലി..ആദ്യമായിശ്രീയുടെ പോസ്റ്റില്‍ വായിച്ചഅതേ വാക്കുകളുടെ മറ്റൊരു കണ്ണീര്‍മുഖമായി തോന്നി ഇത്‌…ആശംസകള്‍….ഇത്‌ വിലക്ക്‌ വാങ്ങാന്‍ ആര്‍ക്കുമാവില്ല…..

 52. ഉപാസന………HCL മാത്രമാണോ ജീവിതം….തളരാ‍തെ….മുന്നോട്ട് പോവുക…ഈശ്വരന്‍ ഉപാസനയുടെ അടുത്ത് വരും തൂലികയുമായി.എല്ലാവിധ ആശംസകളും നേരുന്നു……

 53. ഞാന്‍ ഇപ്പഴാ, ഇവിടെ എത്തിയതു്. ഇതൊക്കെ കൂടിചേര്‍ന്നതു തന്നെയല്ലേ ജീവിതം. സാരമില്ല, എല്ലാം ശരിയാവുമെന്നേ.ഇതില്‍ കൊടുത്തിരിക്കുന്ന ലിങ്കുകളും, ശ്രീ പോസ്റ്റു ചെയ്ത ഉപാസനയുടെ കഥയുമെല്ലാം ഇന്നാണ് വായിച്ചതു്. ശരിക്കും ഉള്ളില്‍ തട്ടുന്നു.

 54. രുദ്രാ : എന്തിനാ കമന്റ് ഡിലീറ്റ് ചെയ്തത്.ചോദിച്ച സശയത്തിനിതാ മറുപടി.ബ്ലോഗിന്റെ സെറ്റിംങ്സില്‍ പോവുക. പിന്നെ “ബേസിക്” എന്ന ടാബിലെ “Add your blog to our to our listings” ഉം “let search engines find your blog” എം “yes“ എന്ന് സെറ്റ് ചെയ്യുക. എന്നിട്ടെ സേവ് ഇറ്റ്.അടുത്തതായി ഇടുന്ന പൊസ്റ്റ് അഗ്രഗേറ്റരില്‍ ലിസ്റ്റ് ചെയ്യും.🙂 എന്നും സ്നേഹത്തോടെ ഉപാസന

 55. ഉപാസന, ഞാനിടയ്ക്കിങ്ങനെയൊന്നിറങ്ങിയതാണ് വീണ്ടും.എന്റനിയനും സുനിലിനും ഒരേ പ്രായമാണ്. ഇതുഞാന്‍ വായിച്ചത് ഇങ്ങകലെയിരുന്നാണെങ്കിലും അനുഭവിച്ചത് നോവിന്റെ വിങ്ങലുള്ള താങ്കളുടെ മനസ്സിന്റെ തൊട്ടരികത്തുനിന്നാണ്.വാക്കിന് ചെയ്യാനുള്ളത് ജാംബവധര്‍മ്മമാണ്. ഭാഗ്യ വശാല്‍ ഇപ്പോള്‍ എനിക്കു വാഗ്ദാരിദ്ര്യമില്ല. അതു താങ്കള്‍ക്കു ശക്തിപകരുന്നെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. വീണ്ടും കാണാം.

 56. നിലീനാ : ‘ഇടയ്ക്കു കണ്ണീരുപ്പു പുരട്ടാതെന്തിനു ജീവിത പലഹാരം’. എന്ത് സുന്ദരമായ വാചകം. ജീവിതമെന്ന പലഹാരത്തില്‍ ഇതുവരെ എനിക്ക് കണ്ണീര് മാത്രമേയുള്ളൂ. അതെ ഒക്കെ ശര്യാകുമെന്നാ ഞാനും വിശ്വസിക്കുന്നത്. 🙂നിലാവര്‍നിസ : അനേകം പേരുടെ പ്രാര്‍ത്ഥനകള്‍ എനിക്കൊപ്പമുണ്ടെന്ന് അറിയുന്നതില്‍ സന്തോഷം. 🙂നിരക്ഷരന്‍ : ഏയ് തളര്‍ച്ചയൊന്നുമില്ല.പിന്നെ അപര്‍ണ പറഞ്ഞതു കൊണ്ട് ഞാന്‍ എന്റെ മനസ്സ് കൊറച്ച് കൂടെ കട്ടിയാക്കാന്‍ പോവാണ്. 😉സജിഭായ് : നിന്നെ ഈ കഥയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് പറഞ്ഞതു കൊണ്ടാ പേര് വക്കാതെ ഒഴിച്ചു നിര്‍ത്തിയത്. നന്ദി 🙂രവിശങ്കര്‍ : ഒകെ ലെറ്റ് അസ് സീ. വില്‍ ഇറ്റ് ഫോളോ മി. നന്ദി 🙂ചാത്തന് : ഞാന്‍ ഒരു 4 മാസമേ വെറുതെ ഇരുന്നുള്ളൂ. ബാക്കി സമയം നന്നായി പ്രയോജനപ്പെടുത്തി, ജോലിയില്ലാതെ പഠിച്ചു. പിന്നെ ഇത് എന്നെ മെന്റലി സ്ട്രോങ്ങ് ആക്കിയ ഒരു സംഭവമാണ്. എനിക്ക് വേണ്ടി കാലം കാത്ത് വച്ചിരിക്കുന്നതെന്തൊക്കെയാണെന്ന് അന്നാണ് ഞാന്‍ അനുഭവിച്ചറിഞ്ഞത്. 🙂ഷാരു : നല്ല വാകുകള്‍ക്ക് വളരെ നന്ദി. ഭാഗ്യവാനാകണമെങ്കില്‍ ഷാരു പറഞ്ഞതിന്റെ കൂടെ ഒരു ജോലിയും കൂടെ വേണ്ടെ..? നന്ദി. 🙂കാനനവാസാ‍ാ : സ്വാഗതം ഉപാസനയിലേക്ക്. അതെ ഒരു നാള്‍ എല്ലാം ശരിയാകും. ശരിയാകാതെ വയ്യല്ലോ..?അനൂപേ : സ്വാഗതം. അതെ ഒരു നാള്‍ എല്ലാം ശരിയാകട്ടെ. 🙂കാലമാടാ : ഞാന്‍ ആദ്യമായാണ് ഒരാളൈത്രേം സ്പിരിറ്റോടെ വിളിക്കുന്നെ..! ബ്ലോഗ്ഗേഴ്സിനിടയില്‍ കുറച്ചെങ്കിലും അറിയപ്പെടണം എന്നുള്ളത് ബഹുഭൂരിഭാഗം പേരുടേയും അഭിലാഷമാണ്. പക്ഷേ ഞാനൊക്കെ അറിയപ്പെട്ടു തുടങ്ങിയത് ഒന്നും രണ്ടും മാസം കൊണ്ടല്ലാ, കാലമാടന്‍ ഇട്ട പോലുള്ള കമന്റ് മരുള്ളവരുടെ ബ്ലോഗില്‍ ഇട്ടുമല്ല. ഇങ്ങിനെ ചെയ്തത് കൊണ്ട് നെഗറ്റീവ് പബ്ലിസിറ്റി കിട്ടുമെന്നല്ലാതെ മറ്റ് പ്രയോജനങ്ങള്‍ ഒന്നുമില്ല. കാലമാടന്റെ ബ്ലോഗ് ഞാന്‍ ശ്രദ്ധിക്കാം സുഹൃത്തേ. 🙂ഉപാസനയുടെ സ്വപ്നങ്ങള്‍ വായിച്ച് അഭിപ്രായമറിയിച്ചവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.🙂 എന്നും സ്നേഹത്തോടെ ഉപാസന

 57. ദ്രൌപദി : ഉപാസനക്ക് എത്ര എത്ര കണ്ണീര്‍ മുഖങ്ങള്‍..! ഇനിയുമുണ്ട് ഒത്തിരി. പക്ഷേ അവയൊക്കെ ഞാന്‍ സെന്റി യില്ലാതെ പറയാനാണ് ഉദ്ദേശിക്കുന്നത്. എന്തിനാ എല്ലാവരേയും വല്ലാതാക്കുന്നത്..!നന്ദി. 🙂ബാബു ഭായ് : സ്വാഗതം ഉപാസനയിലേക്ക്. തീര്‍ച്ചയായും എച്ച്‌സി‌എല്‍ മാത്രമല്ല. പക്ഷേ അവരെപ്പോലെ ഒരുപാട് കമ്പനികള്‍ ഉണ്ട്. 🙁 അവരാണ് എന്നെ അവഗണിക്കുന്നത്. 🙂എഴുത്തുകാരി : അതെ ഒരു നാള്‍ ഉപാസനക്കും രാജാവാകണം. പഴയ കാലത്തേപ്പോലെ. :))കാവലാന്‍ : “വാക്കിന് ചെയ്യാനുള്ളത് ജാംബവധര്‍മ്മമാണ്“ വളരെ ശരി. ഒരിക്കല്‍ കൂടി ഉപാസനയിലെത്തിയതില്‍ സന്തോഷം മാത്രം. 🙂ഉപാസന വില്‍ക്കാന്‍ വച്ചിരിക്കുന്ന അടുത്ത എഡിഷന്‍ ഉപാസന സെന്റി ഒട്ടുമില്ലാതെ പറയാന്‍ ശ്രമിക്കും. അതു മതി. ഇതു പോലെ എഴുതുന്നത് നിര്‍ത്താന്‍ പോവുകാ. എന്തിനാ വെറുതെ…..എല്ലാവര്‍ക്കും നന്ദി പറയുന്നു.🙂 എന്നും സ്നേഹത്തോടെ ഉപാസന

 58. ഉപാസന, ഇത് ഇന്നാണ് വായിച്ചത്. ഉള്ളിലെ വേദനകളെല്ലാം വളരെ ഹൃദയസ്പര്‍ശിയായി വിശദീകരിച്ചിരിക്കുന്നല്ലോ.

 59. മാത്യൂ സാറേ : വായിച്ചെന്നറിഞ്ഞതില്‍ സന്തോഷം.അഭിനന്ദനങ്ങള്‍ക്ക് നന്ദി. 🙂വിന്‍സ് ഭായ് : ഈ മാസം അവസാനമേ പ്രതീക്ഷിക്കേണ്ടൂ ട്ടോ. നല്ല മൂഡിലല്ല എഴുതാന്‍. 🙂രണ്ട് പേര്‍ക്കും നന്ദി.🙂

 60. ഞാന്‍ എഴുതിയ മറ്റെന്തെങ്കിലും ഉടന്‍ വായിക്കണമെങ്കില്‍ ഇവിടെ എന്റെ മറ്റൊരു ബ്ലോഗുണ്ട് നോക്കൂ. ചിലപ്പോള്‍ വായിച്ചതായിരിക്കും🙂http://moooppan.blogspot.com🙂 ഉപാസന

 61. വാക്കിനുപശിതാങ്ങാതലഞ്ഞരാവുകളി-ലിതളിട്ടസ്വപ്നങ്ങളുടഞ്ഞുവീഴവേ..ചവിട്ടും‌പടികളോരോന്നായുടഞ്ഞുവീണ-തിന്‍‌ചീളാലകം‌കീറിമുറിഞ്ഞു‍ നീറവേ..കാതുകള്‍ മൂടിക്കെട്ടിക്കരഞ്ഞടിഞ്ഞന്നുനീകണ്ണുനീര്‍മഴപെയ്യിച്ചലിഞ്ഞുവീണൊരാനിന്റെയേട്ടന്റെനെഞ്ചായ് ഞാനുംതളര്‍ന്നുപോകുന്നിതുകണ്ടമാത്രയില്‍..!!***************************മോനേ സുനിലേ..നിന്റെയീ വിങ്ങല്‍കേട്ടപ്പോള്‍ അറിയാതെ തോന്നിയ വരികള്‍…

 62. bloginte നീളം ഒരുപാട് ആവുമ്പോള്‍ വായിക്കാനുള്ള interest കുറയുകയാണ്‌ പതിവു…പക്ഷേ ഇതു വായിക്കാന്‍ തുടങ്ങിയപ്പോള്‍ അവസനിച്ചതറിഞ്ഞില്ല…ജീവിതത്തിന്റെ ഗന്ധം തീക്ഷ്ണമായിരുന്നു ….സ്വപ്നങ്ങളുടെ സ്ഥാനം പലപ്പോഴും ചവരുകള്‍ക്കിടയിലാണ് ….എങ്ങനെ നേരിടുന്നുവേന്നുല്ലതാണ് മുഖ്യം…തലരാതിരിക്കു ….

 63. അനോണി : വായിച്ചൂന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട് ട്ടോ. ഇനിയും വരുക അനോണിയായി. 🙂ജ്യോതിര്‍മയി : ആദ്യമായാണല്ലോ..? നല്ല വാക്കുകള്‍ക്ക് പ്രണാം. 🙂തറവാടി ഭായ് : വളരെ കാലമായി കാണാറില്ലായിരുന്നു ലോ. :-). ഒരിക്കല്‍ കൂടി ഉപാസനയിലെത്തിയതിനും അഭിപ്രായമറിയിച്ചതിനും വളരെ നന്ദി. 🙂ഹരിയണ്ണോ‍ാ : നമിക്കുന്നണ്ണോ..!. ഇത് പോലൊരു കവിത ഞാന്‍ എന്നും ആഗ്രഹിക്കുന്നതാണ്. എനിക്ക് കിട്ടിയ അഭിപ്രായങ്ങളിലെ മറ്റൊരു മാസ്റ്റര്‍ പീസ്. നന്ദി. 🙂അനാമിക : കഥയുടെ നീളം ഞാന്‍ ശ്രമിക്കാറില്ല. എന്റെ സബ്ജക്ടിനെ അങ്ങിനെ വിടുകയാണ് പതിവ്. എന്റെ മനസ്സിലുള്‍ലതൊക്കെയും എനിക്ക് എഴുതണം. അതില്‍ വിട്ടുവീഴ്ചക്ക് ഒരുക്കമല്ല.എന്റെ പോസ്റ്റിന്റെ നീളക്കൂടുതല്‍ കാരണം കുറഞ്ഞത് ഒരു പത്ത് കമന്റെങ്കിലും എനിക്ക് നഷ്ടപ്പെടുമെന്നും അറിയാം. എങ്കിലും ഞാന്‍ എഴുതും എന്റെ ഉള്ളിലുള്ളതെല്ലാം. വേണ്ടേ..?ഉപാസനയിലേക്ക്ക്ക് സ്വാഗതം. 🙂മയൂര : ഒരു ഇടവേളക്ക് ശേഷം ഇവിടേക്ക് വീണ്ടുമെത്തിയതില്‍ സന്തോഷം. ഇടക്ക് കണ്ണ് നനയുന്നത് നല്ലതാണ് ട്ടോ..! 🙂വാ‍യിച്ച് അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും ഉപാസനയുടെ കൂപ്പുകൈ.🙂 എന്നും സ്നേഹത്തോടെ ഉപാസന

 64. കാലത്തിന്റെ വികൃതികള്‍..!തിരിച്ചടികല്‍ക്ക് ആരംഭം കുറിച്ചവര്‍ തന്നെ ഇപ്പോള്‍ സാന്ത്വ്വനവുമായി എത്തിയിരിക്കുന്നു. ആശ്വാസവാക്കുകള്‍ക്ക് നേരെ പുറംതിരിഞ്ഞ് നില്‍ക്കാന്‍ തുനിഞ്ഞ എന്നെ സാഹചര്യങ്ങള്‍ വീണ്ടും തോല്പിച്ചു. ഉപാസന എച്ച്‌സി‌എല്ലില്‍..!!! “കൊണ്ട് നടന്നതും നീയേ ചാപ്പാ‍ാ…കൊണ്ട് പോയി കൊല്ലിച്ചതും നീയേ ചാപ്പാ‍ാ…” എന്ന ചൊല്ല് നമുക്ക് ഇനി തല തിരിച്ച് വായിക്കാം..! അല്ലേ ?🙂എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസന qw_er_ty

 65. പ്രിയ അനോണി : താങ്കള്‍ പറഞ്ഞതു എനിക്കു ശരിക്കും മനസ്സിലായില്ല. 'ലിങ്ക് എക്‌ചേഞ്ചു' കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത് ?
  കൂടുതല്‍ വിശദീകരിക്കാമോ ?

  വരവിനു നന്ദി
  🙂
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

അഭിപ്രായം എഴുതുക