ചില വ്യക്തികളില്‍ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കാണുന്നത് ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമായിരിക്കും. മറ്റുസമയങ്ങളിളല്‍ അവരുടെ സര്‍ഗാത്മകചോദനയെ ഉള്ളില്‍ ജ്വലിപ്പിച്ച്, ഒളിപ്പിച്ചുകൊണ്ട് അവർ സാധാരണക്കാരായി തുടരും. അബോധമണ്ഡലത്തില്‍ ഉറങ്ങിക്കിടക്കുന്ന ചോദനയെ ഉത്തേജിപ്പിച്ച് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ഏതെങ്കിലും മീഡിയം അല്ലെങ്കില്‍ സാഹചര്യം അനിവാര്യമാണ്. (ഉദാഹരണമായി മഴ എന്നെ വളരെയധികം ഉത്തേജിപ്പിക്കാറുണ്ട്, മറ്റൊരു രചനക്കായി). ആ സാഹചര്യങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ അവരിലെ എഴുത്തുകാരന്‍ സടകുടഞ്ഞ് എഴുന്നേല്ക്കുകയായി. നൈസര്‍ഗികമായ കഴിവ് ഉള്ളവരെക്കൂടി കവച്ചുവക്കുന്ന രചനകളായിരിക്കും, വൈവിധ്യമുള്ള വിഷയങ്ങളായിരിക്കും അവരപ്പോള്‍ ആവിഷ്കരിക്കുക. ആ നിമിഷങ്ങളില്‍ അവര്‍ അത്ര […]
Continue Reading