‘അവിദ്യ’ എന്ന തത്ത്വം ഉപനിഷത്തിൽ

ഇന്ത്യൻ ഫിലോസഫി ഉപനിഷത്ത് ദാർശനിക നുറുങ്ങുകൾ Latest Posts

About Author: –

Sunil Upasana hails from Thrissur in Kerala and has been living in Bengaluru for 13 years. He is BA in Philosophy and Diploma Holder in Computer H/W Mainte.  Sunil is a winner of prestigious Kerala Sahitya Academy Endowment Award for short stories, in 2018. Read More.


ഉപനിഷത്ത് വായിക്കുന്നവർക്കു ഒരുപക്ഷേ ഒരു ഘട്ടത്തിൽ അല്പം ആശയക്കുഴപ്പം തോന്നാം.

— ഉപനിഷത്ത് ബ്രഹ്മം സാക്ഷാത്‌കരിക്കാൻ ആഹ്വാനം ചെയ്യുന്നു.
— അതേ സമയം, ‘നീ തന്നെയാണ് ബ്രഹ്മം’ എന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.
— നാം സ്വയമേവ ബ്രഹ്മം ആണെങ്കിൽ പിന്നെ എന്തിനു ബ്രഹ്മം സാക്ഷാത്‌കരിക്കണം?

മേൽപ്പറഞ്ഞതിൽ വൈരുദ്ധ്യമുണ്ടെന്ന് തോന്നാമെങ്കിലും സത്യത്തിൽ അങ്ങിനെയല്ല കാര്യങ്ങൾ. എന്തുകൊണ്ട്?

ഉപനിഷത്ത് പ്രകാരം എല്ലാ മനുഷ്യരും അടിസ്ഥാനപരമായി മോക്ഷനിലയിലാണ്. സർവ്വം ഖലു ഇദം ബ്രഹ്മം. എല്ലാം ബ്രഹ്മമാകുമ്പോൾ മനുഷ്യരും ബ്രഹ്മം തന്നെ. പക്ഷേ, മനുഷ്യരിൽ നിന്ന് അവരുടെ സ്വാഭാവിക മോക്ഷനില മറച്ചുപിടിക്കുന്ന മറ്റൊരു തത്ത്വവും ഉപനിഷത്തിൽ സൂചിതമാണ്. ഈ തത്ത്വം മൂലമാണ് ഉപനിഷത്തിനു ‘ശ്രവണ-മനന-നിദിധ്യാസന’ വഴി ബ്രഹ്മം സാക്ഷാത്കരിക്കാൻ ഉപദേശിക്കേണ്ടി വരുന്നത്.

മനുഷ്യരുടെ സ്വാഭാവിക മോക്ഷനില അവരിൽ നിന്നു മറച്ചു പിടിക്കുന്ന ഈ തത്ത്വമാണ് അവിദ്യ.

അവിദ്യയുടെ സ്വഭാവം: –

1. അവിദ്യയുടെ നിലനിൽപ്പ് അതീന്ദ്രിയ തലത്തിലാണ്. ഇംഗ്ലീഷിൽ Cosmic Ignorance എന്നു വിളിക്കപ്പെടുന്നു. അതിനാൽ അവിദ്യയെ ഇല്ലാതാക്കാൻ കഴിയില്ല. മോക്ഷാർത്ഥിക്കു അവിദ്യയുടെ സ്വാധീനത്തിൽ നിന്ന് മുക്‌തമാകാനേ കഴിയൂ. മറ്റൊരു തരത്തിൽ പറഞ്ഞാൽ, അവിദ്യയെ അവിദ്യയായി തിരിച്ചറിഞ്ഞ്, അത് മോക്ഷാർത്ഥിയുടെ പ്രജ്ഞയിൽ വേരുന്നുകയാണ് ബ്രഹ്മസാക്ഷാത്കാരത്തിനു വേണ്ടത്. ബ്രഹ്മം സാക്ഷാത്കരിച്ച വ്യക്തിയെ സംബന്ധിച്ച് അവിദ്യ എന്നൊന്ന് ഇല്ല.

2. അദ്വൈത വേദാന്തം അവിദ്യയെ ബ്രഹ്മത്തിന്റെ ശക്തിവിശേഷമായി കണക്കാക്കുന്നു. അപ്പോൾ ചോദ്യം ഉദിക്കുകയായി. ബ്രഹ്മത്തിന്റെ ശക്തിവിശേഷം എന്നുവരുമ്പോൾ അവിദ്യ നിലനിൽക്കുന്നത് ബ്രഹ്മത്തിനു ഒപ്പമാണെന്നല്ലേ. അപ്പോൾ അദ്വൈതം ദ്വൈതമായി പരിണമിക്കുകയല്ലേ ചെയ്യുന്നത്?

ദ്വൈതമാകുന്നില്ല എന്നാണ് ഉത്തരം. കാരണം മേൽപ്പറഞ്ഞ ചോദ്യം/വാദം ബ്രഹ്മസാക്ഷാത്‌കാരം നേടിയിട്ടില്ലാത്ത ഒരാളുടേതാണ്. അദ്ദേഹം അവിദ്യയുടെ സ്വാധീനത്തിലാണ്. സംവാദത്തിന്റെ തലത്തിൽ, ബ്രഹ്മവും അവിദ്യയും തമ്മിലുള്ള ബന്ധം അജ്ഞേയതലത്തിലാണെന്നേ പറയാനാകൂ.

(അവിദ്യയെ പറ്റി കൂടുതൽ മറ്റൊരു അധ്യായത്തിൽ വിശദീകരിക്കുന്നുണ്ട്).

Read More ->  ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും - 2

അഭിപ്രായം എഴുതുക