ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും – 3

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.സത്യത്തിന്റെ / യാഥാർത്ഥ്യത്തിന്റെ രണ്ട് തലങ്ങൾ[1]:-

ഉപനിഷത്തിൽ സൂചിപ്പിച്ചിട്ടുള്ള പരമാർത്ഥ സത്യത്തിന്റെ രണ്ട് തലത്തെ ശ്രീബുദ്ധനും പരോക്ഷമായി അംഗീകരിക്കുന്നു. ബുദ്ധൻ താൻ പ്രാപിച്ച ‘ഉയർന്ന നില’യെ പറ്റി പറയുന്നത് ശ്രദ്ധിക്കുക. ബ്രഹ്മജ്വാല സൂത്രത്തിൽ നിന്നു എടുത്തെഴുതുന്നു.

“These, O brethren, are those other things, profound, difficult to realize, hard to understand, tranquillizing, sweet, not to be grasped by mere logic, subtle, comprehensible only by the wise, which the Tathagata, having himself realized and seen face to face, hath set forth; and it is concerning these that they who would rightly praise the Tathagata in accordance with the truth, should speak.[2]”

ഈ സൂത്രം പ്രകാരം യുക്തിക്കു അപ്പുറമുള്ള, മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള, വിജ്ഞാനപടുക്കൾക്കു മാത്രം സ്വായത്തമാക്കാൻ കഴിയുന്ന ഒരു ‘ആസ്ഥിത്വ നില’ ഉണ്ട്. ബുദ്ധന്റെ ഈ പ്രസ്താവം പരോക്ഷമായി പരമാർത്ഥ സത്യത്തിന്റെ രണ്ട് തലത്തെ കുറിക്കുന്നു. ഇതിൽ ആദ്യത്തെ തലം വിജ്ഞാനപടുക്കൾക്കു മാത്രമേ പ്രാപിക്കാനാകൂ[3]. ബ്രഹ്മജ്വാല സൂത്രം പ്രകാരം ബുദ്ധൻ ഈ നില സാക്ഷാത്കരിച്ച വ്യക്തിയാണ്. യുക്തിക്കു അപ്പുറമുള്ള, അജ്ഞാനികൾക്കു മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഈ നില പ്രാപിച്ചതു വഴി ബുദ്ധൻ നിലനിൽക്കുന്നത്, യുക്തിയിലൂടെ കാര്യങ്ങൾ വിലയിരുത്തുന്ന അജ്ഞാനികളായവർക്കു ഒപ്പമുള്ള നിലയിൽ അല്ല. അതിനാൽ ഉയർന്ന ആസ്ഥിത്വ നില പ്രാപിച്ചിട്ടില്ലാത്ത അജ്ഞാനികൾ സ്വാഭാവികമായും സത്യത്തിന്റെ മറ്റൊരു നിലയിലായിരിക്കും നിലകൊള്ളുന്നത്. ഈ ആശയം ബ്രഹ്മജ്വാല സൂത്രത്തിൽ സുവ്യക്തമാണ്. മറ്റു സൂത്രങ്ങളിലും ഇതേ ആശയം പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഇപ്രകാരം ബുദ്ധതത്ത്വത്തിൽ, ഉപനിഷത്തിൽ സൂചിപ്പിച്ചിരിക്കുന്ന പോലെ, സത്യത്തിനു രണ്ട് നിലകൾ ഉണ്ട്.

പരമാർത്ഥ സത്യത്തിനു രണ്ട് തലങ്ങൾ ഉണ്ട് എന്നതിന്റെ മറ്റൊരു തെളിവാണ് ‘നാമരൂപ’യെ പറ്റിയുള്ള ബുദ്ധന്റെ പ്രസ്താവങ്ങൾ. നാമരൂപ സിദ്ധാന്തം അനുസരിച്ച്, ഭൗതിക ലോകത്തിലുള്ള വസ്തുക്കളെല്ലാം, അവയുടെ രൂപത്തിനു അനുസരിച്ച് വിവിധ നാമത്തിൽ അറിയപ്പെടുന്നവ മാത്രമാണ്. നാമരൂപ സിദ്ധാന്തത്തിൽ അന്തർലീനമായിരിക്കുന്നത് എല്ലാം മാറ്റങ്ങൾക്കു വിധേയമാണ് എന്ന ബുദ്ധതത്ത്വം തന്നെയാണ്. നിരന്തരം മാറ്റങ്ങൾക്കു വിധേയമാകുന്നത് എന്താണോ അതിനു സത്ത ഇല്ല. അവയ്ക്കു പരമമായ നിലനിൽപ്പും ഇല്ല. ഇക്കാരണങ്ങളാൽ ഭൗതിക ലോകത്തുള്ള വിവിധ വസ്തുക്കളെ നാം വിശേഷിപ്പിക്കുന്നത് ആ വസ്തുക്കളുടെ ആകാരത്തിനു അനുസരിച്ചുള്ള വിവിധ പേരുകളാൽ ആണ്. സ്വർണവും സ്വർണാഭരണങ്ങളും തമ്മിലുള്ള ബന്ധം ഇവിടെ ഉദാഹരണമായി എടുക്കാം. എല്ലാ ആഭരണങ്ങളും സ്വർണം തന്നെയാണ്. എന്നാൽ ആകൃതിക്കു അനുസരിച്ച് സ്വർണത്തിനെ വള, മാല, ബ്രേസ്‌ലെറ്റ് എന്നിങ്ങനെ വിവിധ പേരുകളിൽ വിളിക്കുന്നു. ഇതുപോലെ ഒരേയൊരു പരമ സത്യത്തിന്റെ വിവിധ രൂപങ്ങളാണ് ഭൗതിക ലോകവും അതിലുള്ള വസ്തുക്കളും എന്ന വസ്തുതയാണ് നാമ-രൂപത്തിൽ അന്തർലീനമായിരിക്കുന്ന തത്ത്വം. കാര്യങ്ങൾ ഇങ്ങിനെയായിരിക്കെ നാമ-രൂപത്താൽ മാത്രം നിലനിൽപ്പുള്ള ഭൗതിക ലോകം അത്യന്തികമായി സത്യമാണെന്നു കരുതുക വയ്യ. എങ്കിൽ ഈ ഭൗതിക ലോകത്തിന്റെ നിലനിൽപ്പിന്റെ ആധാരം എവിടെയാണ്? അതിലേക്കു വഴിയെ വരാം.

ഉപനിഷത്തും നാമ-രൂപ തത്ത്വത്തെ അനുശാസിക്കുന്നു. ഒരു താരതമ്യം വഴി ഇതിനെ വിശദീകരിക്കാം. കളിമണ്ണ് കൊണ്ടുണ്ടാക്കിയ വിവിധ പാത്രങ്ങൾ നമുക്കു ചുറ്റുമുണ്ട്. ഈ പാത്രങ്ങൾക്കു വിവിധ പേരുകളുമുണ്ട്. എന്നാൽ ഈ പേരുകൾ (നാമം) എല്ലാം വിവിധ പാത്രങ്ങളെ അവയുടെ ആകാരത്തിനു അനുരൂപമായി തിരിച്ചറിയാനുള്ള ഓരോ വാക്കുകൾ മാത്രമാണ്. അല്ലാതെ കളിമണ്ണിൽ നിന്ന് വേറിട്ടു നിൽക്കുന്ന ഒരു വസ്തുവിനെ അത്യന്തികമായി സൂചിപ്പിക്കാൻ ഉപയോഗിക്കുന്നതല്ല പേരുകൾ. കളിമണ്ണാണ് ഈ വസ്തുക്കളുടെയെല്ലാം സത്തയും ആധാരവും. അതുവഴി കളിമണ്ണിനെ അറിഞ്ഞാൽ നമുക്ക് സ്വാഭാവികമായും കളിമണ്ണ് കൊണ്ടു ഉണ്ടാക്കിയിരിക്കുന്ന വസ്തുക്കളുടെ അടിസ്ഥാനത്തേയും അറിയാം. കാര്യം (കളിമൺ പാത്രങ്ങൾ)‌ അത്യന്തികമായി കാരണത്തിൽ (കളിമണ്ണ്) അന്തർലീനമാണെന്നു ഇത് സൂചിപ്പിക്കുന്നു. കാരണം പരിണമിച്ചുണ്ടായ വസ്തുവിനെ അതിന്റെ ആകാരത്തിനു അനുസരിച്ച്, പേരിട്ടു വിളിക്കുന്നതാണ് കാര്യം. കാര്യം അത്യന്തികമായി കാരണത്തിൽ നിന്നു വിഭിന്നമല്ല. എന്നാൽ ഭൗതിക ലോകത്തിൽ (വ്യവഹാര സത്യം) വ്യത്യസ്ത ആകാരത്തിലും നാമത്തിലും അറിയപ്പെടുന്നതിനാൽ കാര്യവും കാരണവും പൂർണമായും അനന്യം ആണെന്നു പറയുകയും വയ്യ. വേറൊരു വിധത്തിൽ പറഞ്ഞാൽ ഭൗതിക ലോകം അതിന്റെ കാരണമായ ബ്രഹ്മത്തിൽ നിന്ന് വിഭിന്നമാണെന്നു പറയാൻ വയ്യ. അതേ സമയം നാമ-രൂപത്താൽ വ്യത്യാസപ്പെട്ടിരിക്കുന്നതു മൂലം അനന്യം ആണെന്നും പറയാനാകില്ല[4]. (അപ്പോൾ എങ്ങിനെ നമുക്ക് ഭൗതിക ലോകത്തിന്റെ നിലയെ വിശേഷിപ്പിക്കാം? അദ്വൈത വേദാന്തം ഈ നിലയെ അനിർവചനീയം/മായ എന്നു വിളിക്കുന്നു. അനിർവചനീയമായ നിലയാണ് മായ. അല്ലാതെ നിലവിലില്ലാത്തവക്കു (Ie, Non-existent. Example: – Sky flower) പറയുന്ന പേരല്ല മായ. ഭൗതിക ലോകം ആകാശ കുസുമം പോലെ നിലവിലില്ലാത്ത ഒന്നല്ല. ഭൗതിക ലോകം ആപേക്ഷിക സത്യമാണ്[5]). ഈ ആശയമാണ് ഉദ്ദാലക ആരുണിയും അദ്ദേഹത്തിന്റെ മകൻ ശ്വേതകേതുവും തമ്മിലുള്ള സംഭാഷണമായി ചാന്ദോഗ്യ ഉപനിഷത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

“Through which, the unheard of becomes heard, the un-thought of becomes thought of, the unknown becomes known?’ (Svetaketu asked,) ‘O venerable sir, in what way is that instruction imparted?’

“O good looking one, as by knowing a lump of earth, all things made of earth become known: All transformation has speech as its basis, and it is name only. Earth as such is the reality.”

“O good looking one, as by knowing a lump of gold, all things made of gold become known: All transformation has speech as its basis, and it is name only. Gold as such is the reality.”

“O good looking one, as by knowing a nail-cutter, all things made of iron become known: All transformation has speech as its basis, and it is name only. Iron as such is the reality. O good looking one, thus is that instruction.”

നാമ-രൂപ തത്ത്വം വേറേയും ഉപനിഷത്തുക്കളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. വളരെ വ്യക്തമായി ക്രോഢീകരിക്കപ്പെട്ട ഈ തത്ത്വം പരമാർത്ഥ സത്യത്തിന്റെ രണ്ട് തലത്തെ സൂചിപ്പിക്കുന്നു.

നാമരൂപ-ത്തിന്റെ ആധാരം ബുദ്ധതത്ത്വത്തിലും ഉപനിഷത്തിലും:-

ബുദ്ധതത്ത്വ പ്രകാരം നാമരൂപ-ത്തിന്റെ ആധാരം എവിടെയാണ്? ഈ ചോദ്യം മറ്റൊരു രീതിയിലും ചോദിക്കാം. നാമരൂപ-ങ്ങൾ ഭൗതിക ലോകത്തെ കുറിക്കുന്നതിനാൽ, ഈ ഭൗതിക ലോകത്തിന്റെ ആധാരം എന്താണ്?

ഉപനിഷത്ത് ഈ ചോദ്യത്തിനു വളരെ വ്യക്തമായി മറുപടി നൽകുന്നു – നിർഗുണ ബ്രഹ്മം! ഭൗതിക ലോകത്തിന്റെ ആധാരം ബ്രഹ്മമാണ്. ഇക്കാര്യത്തിൽ ഉപനിഷത്തിൽ സംശയം ലവലേശമില്ല[6]. എന്നാൽ ബുദ്ധ തത്ത്വത്തെ സംബന്ധിച്ച് കാര്യങ്ങൾ കുറച്ചു വ്യത്യസ്തമാണ്. നാമരൂപ-ങ്ങളുടെ, തദ്വാരാ ഭൗതിക ലോകത്തിന്റേയും, ആധാരമായി ബുദ്ധൻ പരോക്ഷമായി വിരൽ ചൂണ്ടുന്നത് അവിദ്യയുടെ നേർക്കാണ്[7]. കേവദ്ദ സൂത്രത്തിൽ നിന്നു എടുത്തെഴുതുന്നു…

“Once upon a time, Kevaddha, there occurred to a certain brother in this very company of the brethren, a doubt on the following point: “Where now do these four great elements – earth, water, fire, and wind – pass away, leaving no trace behind ?”

The Bhikkhu seeking the answer went to the great kings, king of kings. i.e, Sakka, great gods and finally to the Great Brahma. But everyone was helpless. Then the Great Brahma send the Bhikkhu to the Gotama, the Buddha and the exalted one answers to the Bhikkhu thus:

“Now the question, brother, should not be put as you have put it. Instead of asking where the four great elements cease, leaving no trace behind, you should have asked:

Read More ->  എന്തുകൊണ്ട് ബോധം (പ്രജ്ഞ) ശരീരസൃഷ്‌ടി അല്ല?

‘Where do earth, water, fire, and wind,

And long and short, and fine and coarse,

Pure and impure, no footing find?

Where is it that both name and form,

Die out, leaving no trace behind?’

On that the answer is: “The intellect of Arhatship, the invisible, the endless, accessible from every side —

‘There is it that earth, water, fire, and wind,

And long and short, and fine and coarse,

Pure and impure, no footing find.

There is it that both name and form

Die out, leaving no trace behind.

When intellection ceases they all also cease.’

Thus spake the Exalted One. And Kevaddha, the young householder, pleased at heart, rejoiced at the spoken word.”

കേവദ്ദ സൂത്രം അനുസരിച്ച് അർഹാത്ത്[8] പദം സാക്ഷാത്കരിച്ച ഒരു ഭിക്ഷുവിന്റെ ബുദ്ധിയിൽ, സാമാന്യമായി പറഞ്ഞാൽ അർഹാത്തിൽ, ഭൗതിക ലോകത്തെ കുറിക്കുന്ന നാമ-രൂപങ്ങൾ (Name and Form) ഇല്ലാതാകുന്നു. അതിനാൽ അർഹാത്ത് പദം സാക്ഷാത്കരിച്ചിട്ടില്ലാത്ത ഭിക്ഷുവിൽ, ഭിക്ഷുവിന്റെ ബുദ്ധിയിൽ, നാമ-രൂപങ്ങൾ ആധാരം കണ്ടെത്തുന്നു എന്നു പറയാം. എന്താണ് അർഹാത്ത് പദം സാക്ഷാത്കരിച്ചിട്ടില്ലാത്ത ഭിക്ഷുവിന്റെ പ്രത്യേകത? എന്താണ് ഈ ഭിക്ഷുവിൽ നാമരൂപങ്ങൾ ആധാരം കണ്ടെത്താൻ കാരണം? ഉത്തരം ലളിതം – അവിദ്യ! അർഹാത്ത് പദം സാക്ഷാത്കരിക്കാത്ത ഭിക്ഷു അവിദ്യയുടെ സ്വാധീനത്തിൽ നിന്നു മുക്തനല്ല. അർഹാത്ത് പദം സാക്ഷാത്കരിക്കുമ്പോഴാകട്ടെ അവിദ്യ ഭിക്ഷുവിൽ ഇല്ലാതാകുന്നു. അപ്പോൾ അർഹാത്തിൽ നാമരൂപങ്ങൾക്കു ആധാരം ഇല്ലെങ്കിൽ, അർഹാത്ത് അല്ലാത്തവരിൽ നാമരൂപങ്ങൾ ആധാരം കണ്ടെത്തുന്നത് അവിദ്യയിൽ ആണ്. നാമരൂപങ്ങളുടെ നിലനിൽപ്പ് ഭൗതിക ലോകത്തിൽ ആയതിനാൽ, നാമരൂപങ്ങൾ ഇല്ലാതാകുന്നത് തീർച്ചയായും ഭൗതിക ലോകത്തിനു അതീതമായ ഒരു തലത്തിൽ ആകണം.

ഭൗതിക ലോകം നിർമിക്കപ്പെട്ടിരിക്കുന്നത് നാലു അടിസ്ഥാന മൂലഘടകങ്ങളാൽ ആണ്[9]- പൃഥ്വി, ജലം, വായു, അഗ്നി. നാല് മൂലഘടങ്ങൾക്കു ആധാരമില്ലാത്തത് അർഹാത്ത് പദം പ്രാപിച്ച (നിർവാണം പ്രാപിച്ച) ബോധിയിലാണ് എന്നു കേവദ്ദ സൂത്രം പറയുന്നു. എങ്കിൽ അർഹാത്ത് പദം പ്രാപിക്കുന്നതിനു മുമ്പ് ഭിക്ഷുവിൽ തന്നെ നാലു മൂലഘടകങ്ങളും അവയുടെ ആധാരം കണ്ടെത്തിയിരിക്കണം. ആ ആധാരമാകട്ടെ നിഷ്കാസനം ചെയ്യാൻ കഴിയുന്നതുമാകണം. അവിദ്യ ഇവിടെയാണ് കടന്നു വരുന്നത്. ബുദ്ധതത്ത്വ പ്രകാരം 12 ഘട്ടങ്ങളുള്ള കാര്യകാരണ പ്രക്രിയയുടെ തുടക്കം അവിദ്യയിലാണ്[10]. അവിദ്യയിൽ നിന്നാണ് സംസാര ആരംഭിക്കുന്നത്. നാമരൂപങ്ങൾ ദുഃഖഹേതു ആയതിനാലും, ശരിയായ ജ്ഞാനം ലഭിക്കുമ്പോൾ നിഷ്കാസിതമാകുമെന്നതിനാലും നാമരൂപയുടെ ആധാരവും അവിദ്യ തന്നെ. അഷ്ട-മാർഗങ്ങൾ പാലിച്ച് ചതുർ-സത്യങ്ങളുടെ അന്തഃസത്ത മനസ്സിലാക്കുന്നവരിൽ നിന്ന് അവിദ്യ കുറ്റിയറ്റു പോകുന്നു. ഒപ്പം നാമരൂപങ്ങളും പടിയിറങ്ങുന്നു. അതോടെ ഭിക്ഷു അർഹാത്ത് പദം സാക്ഷാത്കരിക്കുന്നു. അതു തന്നെയാണ് നിർവാണ പ്രാപ്തി[11].

കേവദ്ദ സൂത്രത്തിൽ നിന്നു എടുത്തെഴുതിയ ഭാഗത്തിൽ ‘Intellect of the Arhatship’ എന്നതിനു പകരം ‘Consciousness’ഉപയോഗിച്ചാൽ നമുക്ക് ഏകദേശം ഉപനിഷത്ത് തത്ത്വം ലഭിക്കും. ലോകത്തിലുള്ള എല്ലാത്തിന്റേയും ആധാരം ബ്രഹ്മം ആണെന്നു ഉപനിഷത്ത് വ്യക്തമായി പറയുന്നു. വൈവിധ്യമില്ലാത്ത ഏകത്വമായ ഈ ബ്രഹ്മത്തെ വൈവിധ്യങ്ങളുള്ള ബാഹ്യലോകമായി അവതരിപ്പിക്കുന്നത് അവിദ്യയാണെന്നു വ്യവഹരിച്ചെടുക്കാവുന്നതാണ്. അവിദ്യ ഇല്ലാതെ പരമാർത്ഥ സത്യമായ ബ്രഹ്മത്തിനു നാമരൂപ ഭാവത്തിൽ പ്രത്യക്ഷമാകാനാവില്ല.

ഐതരേയ ഉപനിഷത്തിൽ ‘Intellect’-നേയും ബ്രഹ്മത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന ശ്ലോകം ഉണ്ട്.

“It is this heart (intellect), and this mind that were stated earlier. It is sentience, ruler ship, secular knowledge, presence of mind, retentiveness, sense-perception, fortitude, thinking, genius, mental suffering, memory, ascertainment, resolution, life-activities, hankering, passion, and such others. All these verily are the names of Consciousness.

This one is (inferior) Brahman; this god Indra, this is Prajapati; this is all these gods and this is these five great elements, viz earth, air, ether, water, fire; and this is all big creatures…… those that are born of egg, of wombs, of moisture and of the earth, viz horses, cattle, men, elephants, and all creatures that moving or flying, and in addition, whatsoever is immovable: all these are impelled by consciousness; all these have consciousness as the giver of their reality; the universe has consciousness as its eye, and consciousness is its end. Consciousness is Brahman.[12]”

ആദ്യത്തെ ശ്ലോകം നാം മനസ്സിനോടും മാനസിക വ്യാപാരങ്ങളോടും ബന്ധപ്പെടുത്തി പറയാറുള്ള വിവിധ നിലകൾ/പ്രതിഭാസങ്ങൾ എല്ലാം അത്യന്തികമായി ബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു സൂചിപ്പിക്കുന്നു. ഈ നിലകളിൽ ‘Intellect’-ഉം അംഗമാണ്. രണ്ടാമത്തെ ശ്ലോകം ലോകത്തിലുള്ള എല്ലാത്തിന്റേയും, Intellect ഉൾപ്പെടെ, ആധാരവും ആശ്രയവുമായി ബ്രഹ്മത്തെ സൂചിപ്പിക്കുന്നു.

ശാശ്വതമായ ബോധം ബുദ്ധതത്ത്വത്തിൽ:-

ബുദ്ധൻ ശിഷ്യരുമായി നടത്തിയ സംഭാഷണങ്ങളിൽ ഏറെ പ്രശസ്തമായ ഒന്നാണ് Potthapada Sutra. ബുദ്ധൻ മൗനിയായ പതിനാല് ചോദ്യങ്ങൾ ഇതിലുണ്ട്. കൂടാതെ ബുദ്ധ-ഇതര ദാർശനികരുടെ ആത്മാവ്-ബോധം സിദ്ധാന്തത്തെ ബുദ്ധൻ വിമർശിക്കുന്നതും ഇതിലുണ്ട്. എങ്കിലും മോക്ഷം കാംക്ഷിക്കുന്ന ഒരു ഭിക്ഷു നിശ്ചയമായും കടന്നു പോകേണ്ട വിവിധ ബോധനിലകളെ പറ്റിയുള്ള വിവരണമാണ് ഈ സൂത്രത്തിൽ ഏറെ ശ്രദ്ധേയം[13]. ഏറ്റവും ഒടുവിൽ ഭിക്ഷു നേടുന്ന പരമമായ ബോധനില മറ്റു അസ്ഥിര ബോധനിലകളെ അപേക്ഷിച്ച് സ്ഥിരമാണെന്നു ബുദ്ധൻ പറയുന്നു.

“So from the time, Potthapada, that the Bhikkhu is thus conscious in a way brought about by himself (from the time of the First Rapture), he goes on from one stage to the next, and from that to the next until he reaches the summit of consciousness. And when he is on the summit, it may occur to him: “To be thinking at all is the inferior state. There better not to be thinking. Were I to go on thinking and fancying, these ideas, these states of consciousness, I have reached to, would pass away, but others, coarser ones, might arise. So I will neither think nor fancy anymore.” And he does not. And to him neither thinking any more, nor fancying, the ideas, the states of consciousness, he had, pass away; and no others, coarser than they, arise. So he falls into trance. Thus is it, Potthapada, that the attainment of the cessation of conscious ideas takes place step by step.”

Potthapada Sutra പ്രകാരം ശുദ്ധമായ ബോധത്തിന്റെ പരമകാഷ്ഠയിൽ എത്തുന്ന ഭിക്ഷുവിന്റെ നില എന്തായിരിക്കും? തപോനിദ്ര (Trance) ബ്രഹ്മപ്രാപ്തിക്കു സമമാണോ?

ബുദ്ധിസത്തിൽ ബോധത്തെ (Consciousness)നാമരൂപയ്ക്കു പരസ്പര പൂരകമായി വിശേഷിപ്പിക്കുന്ന ഭാഗങ്ങൾ ഉണ്ട്[14]. എന്നാൽ Potthapada Sutra-ത്തിൽ പരാമർശിക്കുന്ന ‘ശുദ്ധബോധത്തിന്റെ പരമകാഷ്ഠ’ (Summit of consciousness) നാമരൂപയുമായി സഹവസിക്കുന്നതല്ലെന്നു നിശ്ചയമാണ്. നാമരൂപ-യുടെ ബന്ധനത്തിൽ നിന്നു വിടുതി നേടിയ ശേഷമുള്ള ബോധനിലയാണ് ‘Summit of Consciousness’. അതിനാൽ നാമരൂപ-യുടെ സ്വാധീനം ഇവിടെയില്ല.

ശ്രീബുദ്ധൻ പരാമർശിക്കുന്ന ‘ബോധത്തിന്റെ പരമകാഷ്ഠ’ എന്ന നില ഉപനിഷത്ത് സൂചിപ്പിക്കുന്ന പരബ്രഹ്മം തന്നെയാണോ? ഇതിനു കൃത്യമായ ഉത്തരമില്ല. കാരണം ബുദ്ധൻ അത്തരം ചോദ്യങ്ങൾ നേരിടുന്ന ആളല്ല. ബുദ്ധവചനങ്ങളിൽ ഒരിടത്തും ‘ഉപനിഷത്ത്’ എന്ന വാക്ക് കാണാൻ സാധ്യമല്ല. അത് ബുദ്ധൻ പരാമർശിക്കാത്തതു കൊണ്ടാണോ അതോ ബുദ്ധതത്ത്വങ്ങൾ ലിഖിത രൂപത്തിലാക്കിയപ്പോൾ ശിഷ്യർ ഒഴിവാക്കിയതാണോ എന്ന് അറിയാൻ സാധ്യമല്ല. ഉപനിഷത്ത് തത്ത്വങ്ങളെ മറ്റൊരു പദസമുച്ചയത്താലും വ്യത്യസ്ത ദർശന ധാരയാലും പുനരവതരിപ്പിക്കുകയായിരുന്നു ബുദ്ധൻ, എന്നേ ഇവിടെ ഉറപ്പിച്ചു പറയാനാകൂ[15].


[1]പരമാർത്ഥ സത്യം ഒന്നേയുള്ളൂ. അതിനെ രണ്ടായി ആശയവൽക്കരിക്കുന്നതാണ്. ശരിക്കും നിലനിൽക്കുന്ന രണ്ട് സത്യങ്ങൾ എന്ന നിലയിൽ ഈ പ്രസ്താവം എടുക്കരുത്.

[2]വൈരുദ്ധ്യമെന്നേ പറയേണ്ടൂ, ‘തേവിഗ്ഗ സൂത്ര’ത്തിൽ ശ്രീ ബുദ്ധൻ ബ്രാഹ്മണർ സൂചിപ്പിക്കുന്ന ബ്രഹ്മ, ‘ഇന്ദ്രിയങ്ങളാൽ പ്രാപ്തമല്ലാത്തതിനാൽ അങ്ങിനെയൊന്ന് നിലവിൽ ഇല്ല’ എന്നു പറയുന്നുണ്ട്. ഇവിടെ താൻ സാക്ഷാത്കരിച്ച ഉയർന്ന നിലയും അത്തരത്തിലുള്ള ഒന്നാണെന്നു പറയുക വഴി ബുദ്ധൻ വൈരുദ്ധ്യം പ്രകടിപ്പിക്കുകയാണ്.

Read More ->  ഹിന്ദുമതത്തിന്റെ ആധാര തത്ത്വം

[3]പ്രാപിക്കൽ, നേടൽ., തുടങ്ങിയ വാക്കുകളേക്കാൾ ഉചിതവും യുക്തവും ‘സാക്ഷാത്കാരം’ എന്ന വാക്ക് പ്രയോഗിക്കുന്നതാണ്. കാരണം ‘പ്രാപിക്കൽ/നേടൽ’ തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുമ്പോൾ ശരീരത്തിനു പുറത്തുള്ള ഒന്നിനെയാണ് ‘പ്രാപിക്കുന്നത്/നേടുന്നത്’ എന്ന പ്രതീതി ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കേണ്ടതാണ്. ശരീരത്തിൽ തന്നെയുള്ള ഒന്നിനെ ആർക്കും നേടാൻ ആകില്ല, സാക്ഷാത്കരിക്കാനേ കഴിയൂ. ബ്രഹ്മം/നിർവാണം ശരീരാന്തരികമായതിനാൽ, നാം എല്ലാവരും സ്വതവേ ജീവൻ‌മുക്തരായതിനാൽ, ആ മുക്തനില പ്രാപിക്കാനാകില്ല, സാക്ഷാത്കരിക്കുകയേ ഉള്ളൂ. ലേഖനങ്ങളിൽ പലയിടത്തും ‘പ്രാപിക്കൽ/നേടൽ’ തുടങ്ങിയ വാക്കുകൾ പ്രയോഗിച്ചിട്ടുണ്ടെങ്കിൽ അത് വായനാ സൗകര്യത്തിനു വേണ്ടി മാത്രമാണ്.

[4]ബ്രഹ്മത്തിൽ നിന്നു ഉണ്ടായതായതിനാൽ ബാഹ്യലോകം യാഥാർത്ഥ്യം ആണെന്നും, എന്നാൽ അത്യന്തികമായി സ്വതന്ത്രനിലനിൽപ്പ് ഇല്ലാത്തതിനാൽ യാഥാർത്ഥ്യം അല്ല എന്നും പറയാം. ബാഹ്യലോകത്തിന്റെ ഈ സങ്കീർണ്ണമായ സ്വത്വത്തെ സൂചിപ്പിക്കാൻ ‘മായ’ എന്ന പദം ഉപയോഗിക്കുന്നു. മായയുടെ അർത്ഥം ‘അനിർവചനീയം’ എന്നാണ്.

[5]അദ്വൈതവേദാന്തത്തിൽ യാഥാർത്ഥ്യം (Real) ഒഴിച്ചുള്ളതെല്ലാം ‘അയഥാർത്ഥ്യം’ (Unreal) അല്ല. യാഥാർത്ഥ്യത്തിനും അയഥാർത്ഥ്യത്തിനും ഇടയിൽ ആപേക്ഷിക യാഥാർത്ഥ്യത്തിനും മറ്റും സ്ഥാനമുണ്ട്. ബാഹ്യ-ഭൗതിക ലോകം ആപേക്ഷിക യാഥാർത്ഥ്യം/സത്യം ആണ്.

[6]പരമാർത്ഥ സത്യമായ ബ്രഹ്മത്തിൽ നിന്നു എങ്ങിനെ വൈവിധ്യങ്ങളുള്ള ഭൗതിക ലോകം ഉണ്ടായി എന്നു പിൽക്കാല വേദാന്തികൾ പല തരത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. അവിദ്യയും മറ്റും അവർ വിശദീകരണത്തിനു ഉപയോഗിക്കുന്നു. അത് ഇവിടെ വിശദമാക്കുന്നില്ല.

[7]ഇവിടെ കുറച്ചു അവ്യക്തത ഉണ്ട്. കാരണം അവിദ്യക്കു സ്വന്തമായി നിലനിൽക്കാൻ സാധ്യമല്ല. അവിദ്യ അയഥാർത്ഥ്യം ആയതിനാൽ അവിദ്യക്കു നിലനിൽപ്പിനായി ഒരു യാഥാർത്ഥ്യത്തെ ആശ്രയിച്ചേ മതിയാകൂ. എതാണ് ആ യാഥാർത്ഥ്യം? നിർവാണം അല്ലാതെ പരമസത്യമെന്നു കരുതാവുന്ന മറ്റൊന്നിനേയും കുറിച്ച് ബുദ്ധൻ പറഞ്ഞിട്ടില്ല. അങ്ങിനെയെങ്കിൽ അവിദ്യ നിർവാണത്തിനു ഒപ്പം തന്നെ നിലനിൽക്കുന്നു എന്നു കരുതേണ്ടി വരും. (അദ്വൈത വേദാന്തത്തിൽ മായയുടെ കേന്ദ്രം ബ്രഹ്മം ആണെന്നു പറയും പോലെ). അങ്ങിനെയെങ്കിൽ 12 ഘട്ടങ്ങളുടെ കാര്യകാരണ പ്രക്രിയയുടെ (12 Chain of Causation) തുടക്കത്തിൽ അവിദ്യക്കു ഒപ്പം തന്നെ നിർവാണവും ഉണ്ടായിരിക്കണം. നിർവാണവും സംസാര-യും തമ്മിൽ അത്യന്തികമായി വ്യത്യാസമില്ല എന്നതും ഇവിടെ സ്മരണീയമാണ്.

[8]ഹീനയാന ബുദ്ധിസത്തിൽ അർഹാത്തുകൾ നിർവാണം പ്രാപിച്ചവർ ആണ്. മഹായാനിസത്തിൽ അങ്ങിനെയല്ല. നമുക്ക് ഇവിടെ ഹീനയാന വിഭാഗത്തിന്റെ അഭിപ്രായം സ്വീകരിക്കാം. കാരണം ഹീനയാനം ആണ് മഹായാനത്തേക്കാൾ പ്രാചീനം.

[9]ബുദ്ധതത്ത്വം ‘ആകാശ’-യെ മൂലഘടകം ആയി പരിഗണിക്കുന്നില്ല.

[10]അവിദ്യ എങ്ങിനെ ഒറ്റയ്ക്കു തുടക്കത്തിൽ നിലനിൽക്കുന്നു എന്നത് വിശദീകരിക്കപ്പെട്ടിട്ടില്ലെന്നു തോന്നുന്നു. അവിദ്യ Unreal ആണ്. സ്വന്തമായി നിലനിൽക്കാൻ ശേഷിയില്ലാത്ത ഒന്ന്. ശരിയായ ജ്ഞാനം ലഭിക്കുമ്പോൾ അവിദ്യ നിഷ്കാസനം ചെയ്യപ്പെടും. എന്നാൽ 12 ഘട്ടങ്ങൾ ഉള്ള കാര്യകാരണ പ്രക്രിയയുടെ തുടക്കം അവിദ്യയിൽ നിന്നായതിനാൽ അവിദ്യ Real-ഉം ആണ്. ഇതനുസരിച്ച് അവിദ്യയുടെ നില നിർവചനത്തിനു അതീതമാണ്.

[11]ഹീനയാന ബുദ്ധിസം അനുസരിച്ച്.

[12]ഐതരേയ ഉപനിഷത്ത് III.i.2-3, ശങ്കരഭാഷ്യം ഇത് അദ്വൈത വേദാന്ത നിലപാടിൽ നിന്നുള്ള തർജ്ജമ ആണ്. മറ്റു ദർശന ധാരകൾ മറ്റു വിധത്തിൽ തർജ്ജമ ചെയ്തിട്ടുണ്ട്. ഉദാഹരണമായി, ആശയവാദികൾ ഈ ശ്ലോകത്തെ താഴെ പരയും വിധം തർജ്ജമ ചെയ്തിട്ടുണ്ട്. ”This god Brahma, and this god Indra, …… these five great elements (earth, air, ether, water, fire), …… creatures born from the egg, from the womb, and from perspiration, sprouting plants, horses, cows, men, elephants, and whatever breaths, whether moving or flying, and in addition, whatsoever is immovable: all this is led by Intellect, and is supported on Intellect. The world is led by Intellect. Intellect is the support. Intellect is the highest reality”

[13]“……Then that idea, (that consciousness) of lusts that he had before passes away. And thereupon there arises within him a subtle, but actual, consciousness of the joy and peace arising from detachment, and he becomes a person to whom that idea is consciously present…. Then that subtle, but actual, consciousness of the joy and peace arising from detachment, that he just had, passes away. And thereupon there arises a subtle, but actual, consciousness of the joy and peace born of concentration.”

വിവിധ നിലകളെ താഴെ സംഗ്രഹിച്ചിരിക്കുന്നു.

1st, Consciousness due to the detachment.

2nd, Consciousness born of concentration.

3rd, Consciousness of the bliss of equanimity.

4th, Consciousness of the absence of pain and ease.

5th, Consciousness of being only concerned with the infinity of space.

6th, Consciousness of everything being within the sphere of the infinity of cognition.

7th Consciousness of unreality as the object of his thought.

[14]“What must there be , in order that there may be name and material form? Whence come name and material form? – Consciousness must be in order that there may be name and material form; from consciousness come name and material form. – What must be there In order that there may be consciousness? Whence comes consciousness? Name and material form must be, in order that there may be consciousness; from name and material form comes consciousness. Then my disciples, the Bodhisatti Vipassi thought: consciousness conversely depends on name and material form: the chain goes no farther.” — Mahapadhana Sutta, Digha NIkhaya

[15]The Upanishadic seers and Buddha both are opposed to the view of realistic pluralism that the self is an ultimate individual substance and that there is a plurality of such eternal selves. Buddha carries on the tradition of absolutism so clearly set forth in the Upanishads. For both, the Real is the Absolute which is at once transcendent to thought and, immanent in phenomena. Both take avidya, the beginningless and cosmic Ignorance as the root-cause of phenomenal existence and suffering. Both believe that thought is inherently fraught with contradictions and thought-categories, instead of revealing the Real distort it, and therefore, one should rise above all views, all theories, all determinations, all thought-constructions in order to realize the Real. For both, the Real is realized in immediate spiritual experience. Both prescribe moral conduct and spiritual discipline as means to realize the Real, the fearless goal, the abode of Bliss…… All the epithets which the Upanishadic seers use for Atma or Brahma (or their synonyms) Buddha uses for Nirvana. Atma and Nirvana both stand for the ineffable non-dual Absolute….. His descriptions of Nirvana are similar to the descriptions of the Upanishadic Atma and leave no doubt that he is carrying on the tradition of the Upanishadic absolutism.”

— ‘The Advaita Tradition in Indian Philosophy’, Chandradhar Sharma.


One Reply to “ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും – 3”

  1. പരമാർത്ഥ സത്യത്തിന്റെ രണ്ട് ഭാവങ്ങൾ, ഉപനിഷത്തിലും ബുദ്ധതത്ത്വങ്ങളിലും…

    സസ്നേഹം
    സുനിൽ ഉപാസന

അഭിപ്രായം എഴുതുക