പുരുഷസൂക്ത വ്യാഖ്യാനം

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.ഋ‌ഗ്‌വേദയിലെ പത്താമത്തെ മണ്ഢലയിലാണ് പുരുഷ സൂക്തം. ‘വിരാട്‌പുരുഷനിൽ’ നിന്നു ജീവജാലങ്ങളും മനുഷ്യരും ദേവകളും ഉണ്ടായതായി സൂചിപ്പിക്കുന്ന പ്രമുഖ ശ്ലോകം. ഗ്രിഫിത്തിന്റെ ഋഗ്വേദ തർജ്ജമയിൽ നിന്നു എടുത്തെഴുതുന്നു.

[10-090] HYMN XC. Purusa.

 1. A THOUSAND heads hath Purusa, a thousand eyes, a thousand feet.

On every side pervading earth he fills a space ten fingers wide.

 1. This Purusa is all that yet hath been and all that is to be;

The Lord of Immortality which waxes greater still by food.

 1. So mighty is his greatness; yea, greater than this is Purusa.

All creatures are one-fourth of him, three-fourths eternal life in heaven.

 1. With three-fourths Purusa went up: one fourth of him again was here.

Thence he strode out to every side over what cats not and what cats.

 1. From him Viraj was born; again Purusa from Viraj was born.

As soon as he was born he spread eastward and westward o’er the earth.

 1. When Gods prepared the sacrifice with Purusa as their offering,

Its oil was spring, the holy gift was autumn; summer was the wood.

 1. They balmed as victim on the grass Purusa born in earliest time.

With him the Deities and all Sadhyas and Rsis sacrificed.

 1. From that great general sacrifice the dripping fat was gathered up.

He formed the creatures of-the air, and animals both wild and tame.

 1. From that great general sacrifice Rcas and Sama-hymns were born:

There from were spells and charms produced; the Yajus had its birth from it.

 1. From it were horses born, from it all cattle with two rows of teeth:

From it were generated kine, from it the goats and sheep were born.

 1. When they divided Purusa how many portions did they make?

What do they call his mouth, his arms? What do they call his thighs and feet?

 1. The Brahman was his mouth, of both his arms was the Rajanya made.

His thighs became the Vaisya, from his feet the Sudra was produced.

 1. The Moon was gendered from his mind, and from his eye the Sun had birth;
Read More ->  ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും - 3

Indra and Agni from his mouth were born, and Vayu from his breath.

 1. Forth from his navel came mid-air the sky was fashioned from his head

Earth from his feet, and from his car the regions. Thus they formed the worlds.

 1. Seven fencing-sticks had he, thrice seven layers of fuel were prepared,

When the Gods, offering sacrifice, bound, as their victim, Purusa.

 1. Gods, sacrificing, sacrificed the victim these were the earliest holy ordinances.

The Mighty Ones attained the height of heaven, there where the Sidhyas, Gods of old, are dwelling.

ഈ ശ്ലോകത്തിൽ സൂചിപ്പിച്ചിരിക്കുന്നത് എന്തൊക്കെയാണെന്ന് നോക്കാം.

A) ആയിരം കണ്ണുകൾ, തല, കാലുകൾ എന്നിവയുള്ള ‘വിരാട്‌പുരുഷനിൽ’ നിന്നു ജീവജാലങ്ങൾ ഉണ്ടായി എന്നു പറയുന്നു.

“He formed the creatures of-the air, and animals both wild and tame…..

From it were horses born, from it all cattle with two rows of teeth:

From it were generated kine, from it the goats and sheep were born.”

B) ഋഗ് – യജുർ – സാമ വേദമന്ത്രങ്ങളും ‘പുരുഷനി’ൽ നിന്നു ആവിർഭവിച്ചു.

“From that great general sacrifice Rcas and Sama-hymns were born:

There from were spells and charms produced; the Yajus had its birth from it”

C) വിരാട്‌പുരുഷന്റെ നേത്രത്തിൽനിന്നു സൂര്യനും, മനസ്സിൽനിന്നു ചന്ദ്രനും, വായിൽനിന്നു ഇന്ദ്രനും അഗ്നിയും, നിശ്വാസത്തിൽനിന്നു വായുവും, കാലിൽ നിന്നു ഭൂമിയും ഉണ്ടായി.

“The Moon was gendered from his mind, and from his eye the Sun had birth;

Indra and Agni from his mouth were born, and Vayu from his breath.

Forth from his navel came mid-air the sky was fashioned from his head

Earth from his feet, and from his car the regions. Thus they formed the worlds”

ഇങ്ങിനെ ജീവജാലങ്ങളും, വേദമന്ത്രങ്ങളും, ദേവകളും വിരാട്‌പുരുഷനിൽ നിന്നു ഉണ്ടായതിനൊപ്പമാണ് നാല് വർണങ്ങൾ (ബ്രാഹ്മണ – ക്ഷത്രിയ – വൈശ്യ – ശൂദ്ര) വിരാട്പുരുഷനിൽ നിന്നു ഉണ്ടായി എന്നു പറയുന്നത്. മേൽപ്പറഞ്ഞവയുടെ അടിസ്ഥാനത്തിൽ, ‘പുരുഷനിൽ’ നിന്നു നാല് വർണങ്ങളുടെ ഉൽഭവം പ്രതീകാത്മകമായ ഒരു പ്രാതിനിധ്യമാണെന്നു മനസ്സിലാക്കാം. വാച്യാർത്ഥത്തിൽ അക്ഷരം പ്രതി ശരിയാണെന്നു ശഠിക്കേണ്ടതില്ല. ആയിരം തലയും കൈകാലുകളുമുള്ള വിരാട്‌പുരുഷൻ ഒരു പ്രതീകം ആണ്. ജഗത്തിലുള്ളത് അതിൽ നിന്നുണ്ടായി എന്നു പറയുന്നത്, ഉണ്ടായവയുടെ പരസ്പരബന്ധത്തേയും സഹവർത്തിത്വത്തേയുമാണ് സൂചിപ്പിക്കുന്നത്.

‘വിരാട്‌പുരുഷനിൽ’ പ്രതിനിധീകരിക്കപ്പെടുന്ന ഏതൊന്നിനും തുല്യപ്രാധാന്യവും പരിഗണനയും ഉണ്ട്. ‘വിരാട്‌പുരുഷ’ന്റെ കാലിൽനിന്നു ഉണ്ടായതിനാൽ ശൂദ്രവർണത്തിനു മഹിമ കുറവാണ് എന്നൊക്കെ വാദമുണ്ട്. അതിൽ കഴമ്പ് ഒട്ടുമില്ല. കാരണം ശൂദ്രനു മഹിമ കുറവാണെങ്കിൽ അത് അത്യന്തികമായി ബാധിക്കുന്നതും, ചോദ്യം ചെയ്യുന്നതും വിരാട്‌പുരുഷന്റെ മഹിമയെ തന്നെയാണ്. ശൂദ്രവർണത്തിനു മഹിമക്കുറവുണ്ടെങ്കിൽ, ആ വർണം ഉൽഭവിച്ച, വിരാട്‌പുരുഷനും മഹിമക്കുറവുണ്ടെന്നു വരും. അപൂർണമായതിൽ നിന്നേ അപൂർണമായത് ഉണ്ടാകൂ. ശൂദ്രവർണത്തിൽ അപൂർണത/മഹിമക്കുറവ് ഉണ്ടെങ്കിൽ അതു സൂചിപ്പിക്കുന്നത് പുരുഷനിലെ അപൂർണതയെ ആണ്. വിരാട്‌പുരുഷനോ ശൂദ്രവർണത്തിനോ മഹിമക്കുറവുണ്ടെങ്കിൽ ബ്രാഹ്മണ – ക്ഷത്രിയ – വൈശ്യ വർണങ്ങൾക്കും മഹിമക്കുറവ് ഉണ്ടായേ തീരൂ.

Read More ->  അദ്ധ്യായം 8 -- അദ്വൈതം: കർക്കശമായ ഏകത്വം

ഇത്തരത്തിൽ വിരാട്‌പുരുഷന്റെ വിവിധ അംഗങ്ങളിൽ (കൈ, തല, കാൽ, തുട) ഏതെങ്കിലും ഒന്നിനു മാത്രമായി മഹിമക്കുറവ് ഉണ്ടെന്നു പറയാനാകില്ല. അതിനാൽ തന്നെ വിരാട്‌പുരുഷനിൽ നിന്നു ഉണ്ടായ നാലു വർണങ്ങൾക്കു തുല്യപ്രാധാന്യമല്ലാതെ, ഏതെങ്കിലും ഒരു വർണത്തിനു (ശൂദ്ര) മാത്രമായി, മഹിമക്കുറവ് ഇല്ല. പുരുഷസൂക്തം ‘ശ്രുതി’യിൽ ആയതിനാൽ ഇതിനെ നിഷേധിക്കാൻ ‘സ്മൃതി’ക്കു ആവുകയുമില്ല.

“When they divided Purusa how many portions did they make?

What do they call his mouth, his arms? What do they call his thighs and feet?

The Brahman was his mouth, of both his arms was the Rajanya made.

His thighs became the Vaisya, from his feet the Sudra was produced”

പത്തു അദ്ധ്യായങ്ങളുള്ള ഋഗ്‌വേദയിൽ ‘ശൂദ്ര/വൈശ്യ’ എന്ന വാക്കുകൾ ഈ പുരുഷ സൂക്തത്തിൽ (അദ്ധ്യായം 10) മാത്രമേയുള്ളൂ. ഋഗ്വേദം എഴുതപ്പെട്ടത് കുറഞ്ഞത് 500 – 800 വർഷക്കാലയളവിലാണ്. വിവിധ ഋഷിവംശങ്ങൾ പരമ്പരയായി എഴുതി (പഴയതിനൊപ്പം പുതിയതും) സൂക്ഷിച്ചതായതിനാൽ ചുരുങ്ങിയ കാലം കൊണ്ട് എഴുതിയവയല്ല വേദങ്ങൾ.

നീണ്ട കാലത്തിനിടയിൽ രചിക്കപ്പെട്ടതായതിനാൽ പത്താമത്തെ അദ്ധ്യായത്തിൽ വരുന്ന പുരുഷസൂക്തത്തെ ആസ്പദമാക്കി ഋഗ്വേദയിലെ (തദ്വാരാ വേദിക് ഹിന്ദുയിസത്തിലേയും) വർണവ്യവസ്ഥ നിർണയിക്കുന്നതിൽ അപാകതയുണ്ട്. ബ്രാഹ്മണ – ക്ഷത്രിയ എന്നീ രണ്ടു വർണങ്ങൾ മാത്രമേ എക്സ്ട്രീം ആയ ചിന്തയിൽ പോലും കടന്നു വരികയുള്ളൂ. (ഇതിനാകട്ടെ സ്ക്രിപ്‌ച്ചറൽ സപ്പോർട്ട് ഇല്ല. കാരണം ബ്രാഹ്മണ – ക്ഷത്രിയ വാക്കുകൾ ഒന്നു രണ്ടിടത്തേ ഋഗ്വേദയിൽ കടന്നു വരുന്നുള്ളൂ). ഋഗ്‌വേദ രചനയുടെ തുടക്കത്തിൽ നാലു വർണങ്ങൾ ഉണ്ടായിരുന്നില്ല എന്നത് എന്തായാലും ഉറപ്പാണ്. വിവിധ വിഭാഗക്കാരെ വിശേഷിപ്പിക്കാൻ വേദത്തിൽ ഉപയോഗിക്കുന്നത് ‘ആര്യ – ദാസ – അസുര’ എന്നിങ്ങനെയുള്ള പദങ്ങളാണ്. ഈ പദങ്ങളാകട്ടെ വർണങ്ങൾ അല്ലെന്നു മാത്രമല്ല, ആര്യന്മാരുമായി അഭേദ്യബന്ധമുള്ളവയും ആണ്. (Read more: അസുരന്മാർ ദ്രാവിഡർ അല്ല)

ഋഗ്വേദം പ്രതിനിധീകരിക്കുന്ന ഹിന്ദുയിസത്തിൽ വർണവ്യവസ്ഥ കാര്യമായി ഇല്ലെന്നു തന്നെ പറയാം. വർണവ്യ്വസ്ഥയുടെ ആരംഭം ഋഗ്വേദയുടെ അവസാനഘട്ടത്തിൽ മാത്രമാണ്. അത് കർമ്മ-അടിസ്ഥാനത്തിൽ തുടങ്ങി ജന്മ-അടിസ്ഥാനത്തിലേക്കു വഴിമാറി എന്നതാണ് പോപ്പുലർ തിയറി. ‘പണ്ടുകാലത്തു ഇന്ത്യയിലേക്കു അതിക്രമിച്ചു കയറിവന്ന ആര്യന്മാർ, തദ്ദേശീയ ജനതയുമായി ഇടകലരാതെ, തങ്ങളുടെ ശുദ്ധമായ സ്വത്വം സംരക്ഷിക്കാൻ വേണ്ടി സൃഷ്ടിച്ചതാണ് ചാതുർവർണ്യ വ്യവസ്ഥ’ എന്നു സ്ഥാപിക്കുന്ന ‘ആര്യൻ ഇൻവേഷൻ സിദ്ധാന്തം’ തെളിയിക്കപ്പെടാതെ ദുർബലമായി കിടക്കുന്ന അവസ്ഥയിൽ, തൊഴിൽ വഴിയാണ് (കർമ്മ-അടിസ്ഥാനത്തിലാണ്) ജാതിയുടെ ആരംഭം എന്നതിനു വേറെ തെളിവുകൾ ആവശ്യമില്ല.

ശൂദ്രൻ ആര്യൻ ആണ്:-

വിരാട്‌പുരുഷനിൽ നിന്നു ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ വർണത്തിനൊപ്പം തന്നെ ഉൽഭവം കോണ്ടതിനാൽ ശൂദ്രൻ ആര്യൻ (ശ്രേഷ്ഠർ) ആണ്. ശൂദ്രൻ ആര്യൻ അല്ലെങ്കിൽ വിരാട്‌പുരുഷൻ എന്ന സങ്കല്പം തന്നെ തെറ്റുകയും, ബ്രാഹ്മണ – ക്ഷത്രിയ – വൈശ്യ വർണങ്ങൾ ആര്യന്മാർ അല്ലെന്നു പറയേണ്ടി വരികയും ചെയ്യും.

ചുരുക്കത്തിൽ,

 1. ഹിന്ദുമതത്തിന്റെ തുടക്കത്തിൽ (ഋഗ്‌വേദ പ്രകാരം) വർണവ്യവസ്ഥയോ, ജാതിവ്യവസ്ഥയോ ഉണ്ടായിരുന്നില്ല.
 2. ബ്രാഹ്മണ – ക്ഷത്രിയ – വൈശ്യ – ശൂദ്ര വർണങ്ങളുടെ ആവിർഭാവം പിന്നീടു, തൊഴിൽപരമായ ആവശ്യങ്ങളിൽമേൽ ഉണ്ടായതാണ്.
 3. ആദ്യകാലത്തു വർണങ്ങൾ തൊഴിൽ അടിസ്ഥിതമായിരുന്നുവെങ്കിലും, പിന്നീട് ജന്മത്താൽ വർണം നിർണയിക്കപ്പെടുക എന്ന ദുഷ്‌പ്രവണതയിലേക്കു ചാതുർവർണ്യം വഴിമാറി.

Featured Image Credit -> https://www.hinduwebsite.com/prayers/sri-purusha-suktham.asp


5 Replies to “പുരുഷസൂക്ത വ്യാഖ്യാനം”

 1. ഒന്നു രണ്ട് കാര്യങ്ങൾ തോന്നിയമാതിരി.
  1) ആര്യൻ എന്ന പദത്തിനു ശ്രേഷ്ഠൻ എന്നേ അർത്ഥമുള്ളൂ. മറ്റൊരർത്ഥവും പ്രത്യേകിച്ച് ഒരു റേസിനെയോ ഗോത്രത്തെപ്പോലുമോ കുറിയ്ക്കുന്നതിനായി എവിടെയും ആര്യൻ എന്ന പദം ഉപയോഗിച്ച് കാണുന്നില്ല. ആര്യൻ എന്ന പദത്തിനെ ഒരു ഗോത്രമെന്ന നിലയിൽ ഉപയോഗിച്ചത് കൊളോണിയൽ ചരിത്രകാരന്മാരാണ്.

  പ്രോട്ടോ ഇൻഡോ യൂറോപ്യൻസ് എന്നോ ഇൻഡോ ഇറാനിയൻ എന്നോ വിളിയ്ക്കാവുന്ന ഒരു അധിനിവേശത്തെ (അതൊരു വളരെ പതിയെ ഉണ്ടായ സ്വാഭാവിക കുടിയേറ്റമായിരുന്നെന്നും, അധിനിവേശമെന്ന നിലയിൽ- അവർ പറയുന്ന സിന്ധുനദീതടസംസ്കാരത്തെ നശിപ്പിച്ചു എന്ന് പറയപ്പെടുന്ന ഒരു വലിയ ആക്രമണമുണ്ടായിട്ടുണ്ടോ എന്ന് പറയാനും മാത്രം ഇനിയും തെളിവുകൾ കിട്ടേണ്ടിയിരിയ്ക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ) ആര്യൻ അധിനിവേശം എന്ന് പേരിട്ട് വിളിച്ചതിൽ വളരെ വ്യക്തമായ രാഷ്ട്രീയ ദുരുദ്വേശങ്ങൾ കൊളോണിയൽ സാമ്രാജ്യത്തക്കാർക്കുണ്ടായിരുന്നു.

  വേദങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും ശ്രേഷ്ഠൻ എന്നോ നല്ലവനെന്നോ പറയപ്പെടുന്ന ഒരു വാക്ക് ഒരു റേസിനെ കുറിയ്ക്കുന്നതാണെന്നും താഴ്ന്നവർ ആ വാക്കുപയോഗിയ്ക്കാൻ അർഹരല്ല എന്നും വരുത്തുകയായിരുന്നു കൊളോണിയൽ സാമ്രാജ്യത്ത ലക്ഷ്യമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കൊളോണിയൽ സാമ്രാജ്യത്ത സമയത്ത് അവരോട് ചേർന്ന് നിന്ന് സ്ഥാനമാനങ്ങൾ കൈക്കലാക്കിയിരുന്ന ബ്രാഹ്മണ ക്ഷത്രിയ വിഭാഗങ്ങൾക്കൊക്കെ അത് വലിയ സ്വീകാര്യവുമായിരുന്നു. തങ്ങൾ ആര്യൻ എന്നൊരു റേസാണെന്നും യൂറോപ്യൻ രക്തബന്ധമുള്ളവരാണെന്നും അവർ ആഘോഷിച്ചു. ഇന്നും ആഘോഷിയ്ക്കുന്നു

  എല്ലാ സമൂഹങ്ങളിലുമെന്ന പോലെ ഉച്ചനീചത്വങ്ങൾ പുരാതന ഭാരതീയ സമൂഹത്തിലുമുണ്ടായിരുന്നു എന്നുള്ളതിനു സംശയമില്ല.എന്നാലും ഒരു പരിധി വരെ സോഷ്യൽ മൊബിലിറ്റി വേദകാലങ്ങളിൽ ഉണ്ടായിരുന്നു എന്നതിനു വ്യക്തമായ തെളിവുകൾ വേദങ്ങളിലുണ്ട്. പുരാണങ്ങളിലും ഇതിഹാസങ്ങളിലും അത്തരം സോഷ്യൽ മൊബിലിറ്റിയെപ്പറ്റിയുള്ള പരാമർശങ്ങളുണ്ട്. എന്നാലും ജോലിയെ ഉപജീവിച്ചും ഒരു പരിധി വരെ ജന്മത്തെ ഉപജീവിച്ചുമുള്ള ഉച്ചനീചത്വം ലോകത്തെല്ലാമുണ്ടായിരുന്നത് പോലെ ഭാരതത്തിലു (വിന്ധ്യനു വടക്ക്)മുണ്ടായിരുന്നിട്ടുണ്ട്. തെക്കേ ഇൻഡ്യൻ ചരിത്രം ഗുപ്തകാലം വരെ പ്രത്യേകം വേറേ പഠിയ്ക്കണം.

  അതുകൊണ്ട് തന്നെ ശൂദ്രൻ എന്ന പണിയാളവിഭാഗം ആര്യന്മാരാണെന്ന് പറയുന്നതിൽ യാതൊരർത്ഥവുമില്ല. ശൂദ്രൻ ഷിയാ ആണെന്നോ പ്രൊട്ടസ്റ്റെന്റ് ആണെന്നോ പറയുന്ന പോലെ തന്നെ അസംബന്ധമാണത്.

  2) വേദങ്ങൾ എഡിറ്റ് ചെയ്ത് ഒരു പാഠ്യപദ്ധതിയാക്കിയത് ബാദരായണവ്യാസനാണ്. അദ്ദേഹം ക്രോണോളജിക്കലി ആണത് ചെയ്തതെന്ന് ഒരിടത്തും പറയുന്നില്ല. അതുകൊണ്ട് ഋഗ്വേദം ഏറ്റവും പഴയതും അഥർവവേദം ഏറ്റവും പുതിയതും ആകുന്നില്ല. വ്യാസന്റെ രീതിയിലെ പാഠ്യപദ്ധതിയിൽ ആദ്യം ഋഗ്വേദം വന്നെന്നേയുള്ളൂ. ശാസ്ത്രപുസ്തകങ്ങളിൽ ഫിസിക്സ് ചാപ്റ്ററാണ് ആദ്യം വരുന്നെന്ന് വച്ച് ഫിസിക്സാണ് ക്രോണോളജിക്കലി ആദ്യമുണ്ടായതെന്ന് പറയാൻ പറ്റില്ലല്ലോ.

  പീയെസ്: ദ്രാവിഡൻ എന്ന പദവും ഒരു റെസിനെ കുറിയ്ക്കുന്നതല്ല. പാണ്ഡ്യൻ, ചോളൻ, പല്ലവൻ, ചേരൻ തുടങ്ങിയ തെക്കേ ഇൻഡ്യൻ രാജവംശങ്ങളുടെ കൂട്ടത്തിൽ ഒരു ചെറിയ രാജവംശം മാത്രമായിരുന്നു ദ്രാവിഡർ. മഹാഭാരതത്തിലും മറ്റും ആ രാജവംശത്തെപ്പറ്റി പരാമർശമുണ്ട്. അതിനെ പൊക്കിക്കൊണ്ട് വന്ന് തെക്കേ ഇൻഡ്യൻ വടക്കേ ഇൻഡ്യനിൽ നിന്ന് വ്യത്യസ്ത റേസാണെന്ന് സ്ഥാപിച്ചൊരു സാങ്കൽ‌പ്പിക ദ്രാവിഡ വംശജരേയും കൊളോണിയൽ ചരിത്രകാരന്മാർ സൃഷ്ടിച്ചിട്ടുണ്ട്. ഇന്നതൊരു പൊളിറ്റിക്കൽ എന്റിറ്റി പോലുമായി നിൽക്കുന്നു.!!

 2. Ambi Said => "വേദങ്ങൾ എഡിറ്റ് ചെയ്ത് ഒരു പാഠ്യപദ്ധതിയാക്കിയത് ബാദരായണവ്യാസനാണ്. അദ്ദേഹം അത് ക്രോണോളജിക്കലി ആണത് ചെയ്തതെന്ന് ഒരിടത്തും പറയുന്നില്ല. അതുകൊണ്ട് ഋഗ്വേദം ഏറ്റവും പഴയതും അഥർവവേദം ഏറ്റവും പുതിയതും ആകുന്നില്ല. വ്യാസന്റെ രീതിയിലെ പാഠ്യപദ്ധതിയിൽ ആദ്യം ഋഗ്വേദം വന്നെന്നേയുള്ളൂ"

  അംബി പറയുന്നത് ശരിയല്ല. ഋഗ്വേദം ആണ് ഏറ്റവും പഴയ വേദം. അല്ലാതെ റാൻഡം ആയി ഋഗ്വേദം ആദ്യം എത്തിയതല്ല. അനുക്രമണി പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ ഈ കാര്യം. ഋഷി ക്ലാനുകൾ പരമ്പരയായി എഴുതി സൂക്ഷിച്ചതാണത്. ആ അനുക്രമണിയിൽ നിന്നു എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ ഋഗ്വേദമാണ് ആദിവേദം എന്നത്. ഏതെങ്കിലും ഇൻഡോളജിസ്റ്റ് വേദങ്ങളുടെ പഴക്കവും സജ്ജീകരണവും റാൻഡം ആയി സംഭവിച്ചതാണെന്നു പറഞ്ഞതായി എനിക്കറിവില്ല. ആര്യൻ ഇൻവേഷൻ സിദ്ധാന്തവുമായി ബന്ധമുള്ള എല്ലാവരും ഋഗ്വേദം തന്നെയാണ് ആദ്വേദം എന്ന അഭിപ്രായക്കാരാണ്. ജ്യോഗ്രഫി, സംസ്കൃതഭാഷയുടെ വികാസം, ക്രമമായ തിയോളജിക്കൽ ഡവലപ്പ്മെന്റ് എന്നിങ്ങനെയുള്ള മറ്റു രീതികളിലൂടെയും ഋഗ്വേദമാണ് ആദിവേദം എന്നു മനസ്സിലാക്കാവുന്നതാണ്.

  അംബിക്ക് നന്ദി.

 3. അമ്പി പറയുന്നു എന്ന് വച്ചോളൂ സുനിൽ. 🙂 അനുക്രമണികളൊക്കെ പിൽക്കാലത്ത് വന്നതല്ലേ. വേദങ്ങളുടെ ക്രമീകരണം ക്രോണോളജിക്കലി അല്ല പകരം യജ്ഞങ്ങളിലെ ഉപയോഗരീതിയിലാണ് എന്നാണെന്റെ വാദം. എനിയ്ക്ക് ഇൻഡോളജിസ്റ്റുകളേ കോട്ടുചെയ്യാൻ താൽ‌പ്പര്യമില്ല. വേദജ്ഞരെ കോട്ടു ചെയ്തിട്ട് കാര്യവുമില്ല. അവർ പബ്ലിഷ് ചെയ്തിട്ടില്ലല്ലോ.

 4. ഇൻഡോളാജിസ്റ്റുകളെ കോട്ടു ചെയ്യാൻ താൽ‌പ്പര്യമില്ല എന്നത് എന്തോ സുനിലിനോടൂള്ള എതിർപ്പ് എന്ന് തോന്നുമോ എന്ന് ശങ്കിച്ച് ഒരു വിശദീകരണം. ഇൻഡോളജിസ്റ്റുകൾ എന്ന് പറയപ്പെടുന്ന വിഭാഗക്കാർ ഇൻഡ്യൻ ഉപഭൂഖണ്ഡത്തിനെപ്പറ്റി ആധുനികരീതിയിൽ പഠിച്ചു എന്ന് അവകാശപ്പെടുന്നതിന്റെ റിസൾട്ടുകൾ ഗുണങ്ങളേക്കാളേറെ ദോഷങ്ങൾക്കും ഒരു ഉപഭൂഖണ്ഡത്തിന്റെ തന്നെ മുറിപ്പാടുമായി മാറിയിട്ടുണ്ട് മിക്ക സമയത്തും എന്നൊരു ‘വിശ്വാസം’ (Please note the word 🙂 ) എനിയ്ക്കുള്ളോണ്ട് പറഞ്ഞതാണ്. അല്ലാതെ തെളിവു തരാൻ താൽ‌പ്പര്യമില്ല എന്ന മട്ടിലല്ല. 🙂 . താങ്കൾ മറ്റു പലയിടത്തും ഈയിടെ എഴുതിയത് മുഴുവനായി ഇന്ന് വായിച്ചു.യോജിപ്പ് തന്നെയാണ് കൂടുതലിടത്തുമുള്ളത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

അഭിപ്രായം എഴുതുക