കാലം തോല്‍ക്കുന്ന ഇതിഹാസങ്ങള്‍

അല്ലറ ചില്ലറ

About Author: –

Sunil Upasana hails from Thrissur in Kerala and has been living in Bengaluru for 13 years. He is BA in Philosophy and Diploma Holder in Computer H/W Mainte.  Sunil is a winner of prestigious Kerala Sahitya Academy Endowment Award for short stories, in 2018. Read More.


കാലത്തെ അതിജീവിക്കുക എന്നത് ഒരുതരം രാസപ്രവര്‍ത്തനമാണെന്ന തിരിച്ചറിവില്‍‌ നിന്നായിരിക്കണം ആല്‍ക്കെമിസ്റ്റുകള്‍ അമരത്വം നേടാന്‍ രസതന്ത്രത്തില്‍ പുത്തന്‍ സമവാക്യങ്ങള്‍ തിരഞ്ഞത്. ടെസ്റ്റ്യൂബില്‍ വ്യത്യസ്തമൂലകങ്ങള്‍ ആട്ടിക്കുലുക്കി മുന്നേറിയ ആ വംശം കുറ്റിയറ്റുപോകാന്‍ അധികം നാളുകള്‍ എടുത്തില്ല. അമരത്വം ഒരു മരീചികയായി അവശേഷിച്ചു.

സാഹിത്യരംഗത്തും ആല്‍ക്കെമിസ്റ്റുകള്‍ ഉണ്ടായിരുന്നു. വായനക്കാരുടെ വ്യത്യസ്താഭിരുചികള്‍ ഏറ്റുമുട്ടിയ രാസപക്രിയയില്‍ സ്വയമൊരു മൂലകമായി ഉള്‍ച്ചേര്‍ന്നോ അല്ലാതെയോ ‘കുലുക്കാന്‍’ വിമര്‍ശകരും അണിനിരന്നിരുന്നു. അങ്ങിനെ പതിറ്റാണ്ടുകള്‍ നീണ്ട ‘കുലുക്കലി’ലൂടെ പല സാഹിത്യ ആല്‍ക്കെമിസ്റ്റുകളും അമരത്വം നേടി. പക്ഷേ അവരുടെ കൃതികള്‍ക്ക് ആ മഹത്വം നേടാനാകാതെ പോയി. സൃഷ്ടാവിന്റെ അടിത്തറ ഉറപ്പിക്കാനായി മാത്രം രാസപ്രവര്‍ത്തനത്തില്‍ പങ്കാളികളായ അവര്‍ അവതാര ദൌത്യത്തിന്റെ പൂര്‍ത്തീകരണത്തോടെ സൃഷ്ടാവിന്റെ നാമത്തിന്റെ നിഴലിലൊളിച്ചു. ഫലം സ്ഥാപനവല്‍ക്കരണം വ്യക്തികളിലായി!

[Photo Source: – https://www.amazon.in/Khasakkinte-Itihasam-1-V-Vijayan/dp/8171301266 ]

പക്ഷേ അപവാദങ്ങള്‍ ഏതൊരു മേഖലയിലും സാധിതവും സാധാരണവുമാണെന്ന പല്ലവിയെ അന്വര്‍ത്ഥമാക്കി മലയാളത്തിലും ‘ഒന്ന്’ ഉണ്ടായി. കാലത്തെ അതിജീവിക്കുകയെന്ന രാസപക്രിയയില്‍ ജയിച്ച, സൃഷ്ടാവിന്റെ നിഴലില്‍ ഒതുങ്ങാതെനിന്ന “ഇതിഹാസങ്ങള്‍” ബാക്കിയായിട്ട് നാളെ അഞ്ചുവര്‍ഷം തികയുകയാണ്.

മലയാളിമനസ്സില്‍നിന്നും മലയാളക്കരയില്‍‌നിന്നും ഇതിഹാസം ഇനിയും യാത്രയായിട്ടില്ല. യാത്രയാവുകയുമില്ല, ‘മറ്റൊരു ഇതിഹാസം‘ ജനിക്കാതെ.

Featured Image credit : – https://malayalam.indianexpress.com/about/khasakkinte-ithihasam/

Read More ->  മടക്കം

അഭിപ്രായം എഴുതുക