സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: സുനീഷ് പുളിക്കൽ.
വിഭാഗം: ചെറുകഥാ സമാഹാരം.
പേജുകൾ: 147.
വില: 160 രൂപ.
റെക്കോര്‍ഡുകള്‍ അലങ്കാരമാകുന്നത് അര്‍ഹിക്കപ്പെടുന്നവരിലാണ്. അലങ്കാരങ്ങളുടെ മൂല്യവും അതുവഴി ആദരിക്കപ്പെടുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പരസ്പരപൂരകത്വത്തെ അട്ടിമറിക്കുന്ന ‘പ്രതിഭാത്വം’ ചിലപ്പോള്‍ ചില സാധാരണ പ്രതിഭകള്‍ പ്രകടിപ്പിക്കാറുണ്ട്. ഏറെ കാലം നീണ്ടുനില്‍ക്കാത്ത, മിന്നലാട്ടങ്ങളിലൊതുങ്ങുന്ന അത്തരം പ്രകടനങ്ങള്‍ വഴി റെക്കോര്‍ഡുകള്‍ അവമതി നേരിടുന്നു.
മൂല്യമറിഞ്ഞുള്ള വിന്യാസം എപ്പോഴും സാധിതമാകുന്നതല്ല എന്ന സാമാന്യതത്ത്വം അംഗീകരിച്ചുകൊണ്ടുതന്നെ ക്രിക്കറ്റ് എന്ന കളിയെ, കുറച്ചുകൂടി സൂക്ഷ്മമായി ബാറ്റിങ്ങ് എന്ന കലയെ അത്തരം തത്വങ്ങളില്‍ നിന്നെല്ലാം ഞാന്‍ (ഒരു പരിധിവരെ) ഒഴിച്ചു നിര്‍ത്തുകയാണ്. കാരണം പ്രസ്തുതമേഖലയില്‍ ‘സച്ചിന്‍ രമേഷ് തെന്‍ഡുല്‍ക്കര്‍’ എന്ന വ്യക്തിയുടെ സാന്നിധ്യമുണ്ട്.
അര്‍ഹിക്കപ്പെട്ട ശിരസ്സില്‍ ചാര്‍ത്തിയതുവഴി റെക്കോര്‍ഡുകള്‍ ആദരിക്കപ്പെട്ട ബാറ്റിങ്ങ് മേഖലയില്‍ പരസ്പരപൂരകത്വം വേണ്ടുവോളമുണ്ട്. അത്തരത്തിലൊരു പൂരകത്വമാണ് അല്പസമയം മുമ്പ് ഗ്വാളിയര്‍ ക്രിക്കറ്റ് ഗ്രൌണ്ടില്‍ അരങ്ങേറിയത്.
ഏകദിനചരിത്രത്തിലെ ആദ്യ ഡബിള്‍ സെഞ്ചുറി ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കറിന്!!
അഭിനന്ദനങ്ങള്‍ തെന്‍ഡില്യാ…
അടിക്കുറിപ്പ്: –
പണ്ടൊരിക്കല്‍ രാജുമോനാണെന്നു തോന്നുന്നു എന്നോടു ചോദിച്ചു.
“ഒരു ഒഴിവു ദിവസം വെറുതെ കിട്ടിയാല്‍ അന്നു നീ എന്ത് ചെയ്യുമെടാ?”
അഞ്ചുനിമിഷത്തെ മൌനത്തിനു ശേഷം ഞാന്‍ പറഞ്ഞ മറുപടി ഇക്കാലത്തും, ഇന്നും എനിക്ക് ആവര്‍ത്തിക്കാന്‍ കഴിയുന്നത് ‘വിശ്വാസം അര്‍പ്പിക്കപ്പെട്ടതിന്റെ കാതലില്‍’ ഒന്നുകൂടി കൈത്തലം അമര്‍ത്തി വച്ചാണ്.
“എനിക്ക് സച്ചിന്‍ കളിക്കുന്നത് കണ്ടാല്‍ മതി…”