കടത്തുവഞ്ചിയും കാത്ത്

അല്ലറ ചില്ലറ

About Author: –

Sunil Upasana hails from Thrissur in Kerala and has been living in Bengaluru for 13 years. He is BA in Philosophy and Diploma Holder in Computer H/W Mainte.  Sunil is a winner of prestigious Kerala Sahitya Academy Endowment Award for short stories, in 2018. Read More.


Kadathuvanchi

വിമല്‍ ഇവിടെ ഇപ്പോള്‍ കടത്തില്ലേ?

മനുഷ്യപാദം പതിയാതെ പച്ചപ്പുല്ല് തഴച്ചുവളര്‍ന്ന കടവും അതിന്റെ ഒരു ഓരത്തു ഏകനായി, മൂകമായി നില്‍ക്കുന്ന മുളങ്കോലും കണ്ട് ഞാന്‍ സന്ദേഹിച്ചു. ഈ മുളങ്കോലിലാണ് കടത്തുകാരന്‍ വഞ്ചി അടുപ്പിക്കാറ്. പണ്ട് ഒരിക്കല്‍ മാത്രം ഇതുവഴി വൈന്തലയില്‍ പോയിട്ടുമുണ്ട്. ഇപ്പോളത്തെ അവസ്ഥ കണ്ടിട്ട് ആളുകളുടെ കുറവുമൂലം കടത്തു നിര്‍ത്തിയെന്നാണ് തോന്നുന്നത്.

പക്ഷേ വിമലിന്റെ മറുപടി ഞെട്ടിച്ചു.

“കടത്തുകാരന്‍ മരിച്ചു…”

മനസ്സില്‍ അമ്പരപ്പ്. ഒരായിരം ചോദ്യങ്ങള്‍.

“എങ്ങിനെ?”

അവന്‍ മുളങ്കുറ്റിക്കു കുറച്ചപ്പുറത്തേക്കു കൈചൂണ്ടി പറഞ്ഞു.

“അവിടെയാണ് ശവം പൊന്തിയത്. ആത്മഹത്യയാണെന്നു തോന്നുന്നു. ശരിക്കറിയില്ല”

ദശകങ്ങളായി പരിചയമുള്ള പുഴയില്‍ ഒരു കടത്തുകാരന്‍ മുങ്ങിമരിച്ചെങ്കില്‍ അത് സ്വച്ഛേയാല്‍ സംഭവിച്ചതല്ലാതെ മറ്റെന്ത്?

കൂടുതലൊന്നും ചോദിച്ചില്ല. അമ്പതുവയസ്സുള്ള ഒരു മദ്ധ്യവയസ്കന്‍ മനസ്സിന്റെ കോണിലിരുന്നു വഞ്ചിക്കോല്‍ ഉയര്‍ത്തി ഉച്ചത്തില്‍ കൂക്കി.

“കൂവ്… കൂവ്…”

Read More ->  ഗുഡ് ബൈ ഫ്രഡ്ഡി

അഭിപ്രായം എഴുതുക