ഗുഡ് ബൈ ഫ്രഡ്ഡി

എതിരാളിയില്‍ ഭയം ജനിപ്പിക്കുക എന്നത് കളിക്കളത്തില്‍ എല്ലാവര്‍ക്കും സാധിതമാകാത്ത ഒരു കഴിവാണ്. പ്രകടനപരതയില്ലാത്തപ്പോഴും സാന്നിധ്യം ഒന്നുകൊണ്ടുമാത്രം അത് സാധിക്കുന്നവരാകട്ടെ അതിവിരളവും. അത്തരക്കാര്‍ അവര്‍ അംഗമായിരിക്കുന്ന ‘കൂട്ട‘ത്തിന് പകര്‍ന്ന്‌നല്‍കുന്ന ആത്മവിശ്വാസം, കെട്ടുറപ്പ് എന്നിവ അവരുടെ അസാന്നിധ്യത്തില്‍ ‘കൂട്ട’ത്തിന് കൈമോശം വരുന്നു. ആഗ്രഹിച്ച മാറ്റങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ എതിരാളികള്‍ ഭീരുത്വതയുടെ അംശം‌പേറുന്ന ആശ്വാസ(?)ത്തില്‍ മുങ്ങിത്താഴുന്നു.

ക്രിക്കറ്റ്‌പിച്ചില്‍ ഇനിമുതല്‍ അത്തരമൊരു ആശ്വാസം ഇംഗ്ലീഷ്‌ടീമിന്റെ എതിരാളികള്‍ക്കും അനുഭവിക്കാം.
കാരണം ഫ്രഡ്ഡി പടിയിറങ്ങുകയാണ്…

പരാജയങ്ങളുടെ പടുകുഴിയില്‍ മുങ്ങിത്താഴ്ന്ന് ‘ചാര‘മായ ഇംഗ്ലണ്ട് ടീമിനെ രക്ഷിക്കാന്‍ പിറന്ന മിശിഹയെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഒരുകാലത്ത് വാഴ്ത്തിയ ഫ്രഡ്ഡി എന്ന ആന്‍‌ഡ്രൂ ഫ്ലിന്റോഫ് ക്രിക്കറ്റിന്റെ യഥാര്‍ത്ഥരൂപമായ ടെസ്റ്റ്ക്രിക്കറ്റില്‍‌നിന്ന് വിടവാങ്ങുന്നു.

Flintoff
1999 കളില്‍ ക്രിക്കറ്റ് മൈതാനത്ത് ബാറ്റ്‌കൊണ്ടും ബോള്‍‌കൊണ്ടും എതിരാളികളെ വിറപ്പിച്ച് അരങ്ങേറിയ “ഫാറ്റ് ലാഡ്“ കളിമികവിലും കളിക്കളത്തിലെ ശരീരഭാഷയിലും എന്നും മുന്നിലായിരുന്നു. റഗ്‌ബി കളിക്കാര്‍ക്ക് സമാനം തടിമിടുക്കുള്ള ആ ഇംഗ്ലീഷുകാരന്റെ കയ്യൂക്കിനോട് കിടപിടിക്കാനാകുന്നവര്‍ ലോകക്രിക്കറ്റില്‍ വിരളം. ഓസ്ട്രേലിയയുടെ മാത്യൂ ഹെയ്‌ഡന്‍, സിബാബ്‌വെയുടെ ഹീത്ത് സ്‌ട്രീക്ക് തുടങ്ങിയവരെപ്പോലെ ശരീരവലിപ്പത്തിന്റെ കാര്യത്തില്‍ ക്രിക്കറ്റ് ലോകത്തെ മറ്റൊരു അതികായന്‍.

പരുക്കിനോട് മല്ലടിച്ച് ടെസ്റ്റ്ക്രിക്കറ്റിനോട് വിടപറയുന്ന ഫ്രഡ്ഡിയുടെ പോരാട്ടവീര്യം ഏകദിനങ്ങളില്‍ നമുക്ക് തുടര്‍ന്നും കാണാനാകും. അതൊരു ആശ്വാസം‌തന്നെ.

ഗുഡ് ബൈ ഫ്രഡ്ഡി.

ക്രിക്കര്‍‌പ്രേമികളോട് ഒരു കുസൃതിച്ചോദ്യം: –

ലോകകപ്പില്‍ സ്വന്തം ടീമിന്റെ ഓപ്പണിങ്ങ് ബാറ്റ്സ്മാനും ഓപ്പണിങ്ങ് ബൌളറുമായി കളിച്ച ഒരു കളിക്കാരന്റെ പേര് പറയാമോ? (1995 ശേഷം) ലോര്‍ഡ്സില്‍ സെഞ്ചുറി അടിച്ചിട്ടുണ്ട് അദ്ദേഹം. ആസ്ട്രേലിയക്കെതിരെ കുറച്ച് മത്സരങ്ങളേ കളിച്ചിട്ടുള്ളൂവെങ്കിലും എന്നും ബ്രില്ല്യന്റ് ആയിരുന്നു.

Featured Image Credit: – https://www.sportskeeda.com/cricket/andrew-flintoff-played-england-drunk

Read More ->  ജോണ്‍ പോള്‍ : പാളം തെറ്റുന്ന 'പാളങ്ങള്‍'

അഭിപ്രായം എഴുതുക