മാളവികയുടെ തിരുവാതിര

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.മാളവിക തെക്കിനിയിലേക്ക് ചെന്നു. അവിടെ ചെമ്പിൽ വെള്ളം നിറച്ചുവച്ചിട്ടുണ്ട്. കപ്പ് ഇല്ലായിരുന്നു.

വിളിച്ചു ചോദിച്ചു. “അമ്മേ ആ പ്ലാസ്റ്റിക് കപ്പെവിട്യാ?”

കട്ടപ്പുക കുമിഞ്ഞുവരുന്ന അടുക്കളയിൽനിന്ന് ചുമയല്ലാതെ മറുപടിയൊന്നും കിട്ടിയില്ല. കപ്പിനായി മാളവിക പിന്നെ കാത്തുനിന്നില്ല. ചെമ്പ് ചരിച്ച് വെള്ളമെടുത്തു. മുഖവും കൈകാലുകളും കഴുകി. അരയിൽ കയറ്റി കുത്തിയിരുന്ന പാവാട ശരിയായുടുത്തു. മുടി മാടിയൊതുക്കി കോലൻചീപ്പ് കൊണ്ട് ഭംഗിയായി ഈരിവച്ചു. മാളവിക ചീപ്പിലേക്കു കൌതുകത്തോടെ നോക്കി. ഇല്ല! ചീപ്പിൽ പൊട്ടിയ ഒരു മുടിയിഴ പോലുമില്ല. വെറുതെയാണൊ എല്ലാരും പറയുന്നത്…

“ഹായ്, മാളൂന് എന്തോരം മുട്യാ! എന്തൊരു ഭംഗ്യാ കാണാൻ“

അമ്മ ആഴ്ചയിൽ നാലുദിവസം താളിതേച്ച് കുളിപ്പിക്കുന്നതു കൊണ്ടാവും ഇത്രയും മുടി. കാല്‍‌മുട്ടിനു കുറച്ചു മുകളിൽ വരെയുണ്ട് നീളം. അതുമുഴുവൻ വാരിച്ചുറ്റിയാൽ ഉണ്ണിയാര്‍ച്ചയുടെ തല പോലെ കെട്ടിവക്കാം.

“മാളൂ വെളക്ക് കൊളുത്ത്. നേരം സന്ധ്യായി”

അടുക്കളയിൽനിന്നു അമ്മയുടെ ശബ്ദം. പൌഡറിട്ടു നെറ്റിയിൽ പൊട്ട് കുത്തുന്നതിനിടയിൽ മാളവിക ചിണുങ്ങി. “ഞാനമ്പലത്തീ പോവാമ്പോവാ അമ്മേ. സമയല്യാ“

“വെളക്ക് കൊളുത്താണ്ടാ നീ അമ്പലത്തീ പോണെ. ഇന്നലേം കൂടി പോയതല്ലേ നീ. എല്ലാ ദിവസോം എന്തിനാ അമ്പലത്തീ പോണെ”

മാളവിക അപകടം മണത്തു. തര്‍ക്കിക്കാൻ നിൽക്കണ്ട. ഇല്ലെങ്കിൽ അമ്മ എല്ലാം ഓര്‍ത്തു പറയും. മാളവിക പൂജാമുറിയിൽ‌നിന്നു നിലവിളക്ക് എടുത്തു. അതിനിടയിൽ ക്ലോക്കിലേക്കു നോക്കി.
കുഴപ്പമില്ല. ആവശ്യത്തിനു സമയമുണ്ട്. കീറത്തുണിയെടുത്തു വിളക്കിൽ പറ്റിപ്പിടിച്ചിരുന്ന കരിയും എണ്ണയും തുടച്ചുകളഞ്ഞ് വെടുപ്പാക്കി. ഇപ്പോൾ വിളക്കു കാണാൻ കുറേക്കൂടി മെനയുണ്ട്.

എണ്ണക്കുപ്പിയെടുത്തു നിലവിളക്കിലേക്ക് എണ്ണ പകര്‍ന്നു. തുണി തെറുത്തു തിരിയുണ്ടാക്കി. വിളക്കിൽ നാലു ദിക്കിലേക്കും തിരി വച്ചു. കയ്യിൽ പുരണ്ട എണ്ണ ഒരുനിമിഷത്തെ സംശയത്തിനു ശേഷം തലമുടിയിൽ തേച്ചു.

അടുക്കളയിലെത്തി തീപ്പെട്ടി എടുക്കുമ്പോൾ അമ്മ മാളവികയോട് പറഞ്ഞു. “മാളു… ഇന്ന് തിരുവാതിരയാ. നെന്റെ പേരിലൊരു പുഷ്പാജ്ഞലി കഴിച്ചേക്ക്. പിന്നെ ഇന്ന് രാത്രി ഉറങ്ങാനും പാടില്യ“

മാളവിക ഉത്സാഹത്തോടെ പറഞ്ഞു. “അതൊക്കെ അറിയാമ്മേ”

ഉമ്മറത്തെത്തി വിളക്കു കത്തിച്ച് ഒരുതിരി തുളസിത്തറയിൽ വച്ചു. തെക്കുവശത്ത് ദീപനാളം കാണിച്ചു.

“ദീപം… ദീപം…”

നിലവിളക്ക് എല്ലാ മുറിയിലും കാണിച്ചു തൊഴുതു. പിന്നെ തിടുക്കത്തി; മുറിയിൽ കയറി ദാവണി വാരിച്ചുറ്റി കണ്ണാടിയിൽ നോക്കി.

“ഈശ്വരാ സമയം കൊറെയായോ?”

വേഗം അമ്പലത്തിലേക്കു നടന്നു, അല്ല ഓടി. അമ്പലത്തിൽ ദീപാരാധനയ്ക്കായി നട അടച്ചു കഴിഞ്ഞിരുന്നു. ശ്രീകോവിലിനു മുന്നിൽ ഒരുവശത്ത് പുരുഷന്മാരും മറുവശത്ത് സ്ത്രീകളും വരിവരിയായി കൈകൂപ്പി പ്രാര്‍ത്ഥനാനിരതരായി നില്‍ക്കുന്നു. മാളവിക അണപ്പ് നിയന്ത്രിച്ച്, നെറ്റിയിലെ വിയര്‍പ്പ് ദാവണികൊണ്ട് ഒപ്പി. പടാപടാ മിടിക്കുന്ന ഹൃദയത്തോടെ എതിര്‍വരിയുടെ ഏറ്റവും പിന്‍ഭാഗത്തേക്കു ആരും കാണാതെ തലതിരിച്ചു നോക്കി.

“ഉവ്വ്. വന്നിട്ടുണ്ട്“

പതിവ് പോലെ അലസമായ വേഷം. എണ്ണ തേക്കാത്ത മുടി അലങ്കോലമായി കിടക്കുന്നു. മാളവിക വരിയുടെ ഏറ്റവും പിന്നിൽ പോയി നിന്നു. തൊട്ടുമുന്നിൽ നിന്ന വാരസ്യാർ പിന്നോട്ടു തിരിഞ്ഞു അന്വേഷിച്ചു.

Read More ->  മരണദൂതൻ

“അയ്. മാളൂട്ടി ന്താ വൈക്യേ?”

മാളവിക മന്ദഹസിച്ചു. ഒന്നുമില്ല എന്ന അര്‍ത്ഥത്തിൽ ചുമലനക്കി. മനസ്സിൽ പിറുപിറുത്തു.

“ഈ വാരസ്യാര്‍ക്ക് എന്തിന്റെ കേടാ. ത്തിരി വൈകീന്ന് വച്ച്”

വാരസ്യാർ വീണ്ടും പ്രാര്‍ത്ഥനയിൽ മുഴുകിയപ്പോൾ മാളവിക പതുക്കെ വലതുവശത്തേക്കു അലക്ഷ്യമായി പാളിനോക്കി.

പക്ഷേ കുറ്റിത്താടി വളര്‍ന്ന ആ മുഖത്ത് യാതൊരു ഭാവഭേദവുമില്ല. പതിവ് നിര്‍വികാരഭാവം അവിടെ മുറ്റിനിൽക്കുന്നു. മാളവികക്കു ചെറുതായി ശുണ്ഠി വന്നു. ഇയാളെന്താ എപ്പോഴും ഇങ്ങിനെ. ഒന്നു നോക്കിക്കൂടേ. താനെന്താ സുന്ദരിയല്ലേ?

വാരസ്യാർ എപ്പോഴും അമ്മയോടു പറയാറുണ്ട്.

“എന്ത് മുഖശ്രീയാ മാളൂട്ടിക്ക്. നല്ല മുടീം. എല്ലാ ദെവസോം താളി തേച്ച് കുളിക്കാന്‍ പറേണട്ടാ ജാനകി”

കോളേജിൽ പല ആൺ‌കുട്ടികളും തന്നെ ഇഷ്ടപ്പെടുന്നുണ്ടെന്നു മാളവികക്കറിയാം. പക്ഷേ ആരോടും ‘ഒരിത്’ തിരിച്ചു തോന്നിയിട്ടില്ല.

ഈ ചേട്ടനോടും പ്രത്യേകിച്ച് സ്നേഹമൊന്നുമില്ല. പക്ഷേ എന്തോ ഒരു പ്രത്യേകതയുണ്ട്.
മുഖത്ത് സാധുവിനെ പോലെ എപ്പോഴും മൌനമാണ്. അമ്പലത്തിൽ വരുന്ന ഒറ്റ പെണ്‍കുട്ടിയേയും ഇന്നേവരെ നോക്കുന്നത് മാളവിക കണ്ടിട്ടില്ല. തന്നേക്കാളും സുന്ദരിയായ വടക്കേതിലെ മീനാക്ഷിയേയും ഗൌനിക്കാറില്ല. അത് നന്നായൊള്ളൂ. എന്താ അവളുടെ ഒരു നെഗളിപ്പ്. സൌന്ദര്യമുണ്ടായാൽ എല്ലാം ആയെന്നാണ് വിചാരം. ഈ ചേട്ടന്റെ അടുത്ത് മീനാക്ഷിയുടെ കളികളൊന്നും ഇതുവരെ നടന്നിട്ടില്ല. ആല്‍ത്തറക്കു സമീപം വായിനോക്കാൻ ഇരിയ്ക്കുന്നവരെപ്പോലെയല്ല എല്ലാവരുമെന്നു മീനാക്ഷിക്ക് ഇപ്പോൾ മനസിലായിട്ടുണ്ടാകും.

ഇദ്ദേഹം കാണാൻ മോശമൊന്നുമല്ല. ഇരുപത്തഞ്ച് തോന്നിക്കുന്ന പ്രായം. കുറ്റിത്താടിയും വേണുനാഗവള്ളി മീശയും നല്ല ശോകച്ഛായ കൊടുക്കുന്നുണ്ട്. ആദ്യമായി കണ്ടത് രണ്ടുമാസം മുമ്പ് അമ്മയുടെ കൂടെ അമ്പലത്തിലെത്തിയപ്പോഴാണ്. അന്നേ ശ്രദ്ധയാകർഷിച്ചിരുന്നു.

 

പുഷ്പാഞ്‌ജലി പ്രസാദം വാങ്ങാൻ കാത്തുനിൽക്കുമ്പോൾ മാളവിക വീണ്ടും കണ്ടു. അദ്ദേഹം അലക്ഷ്യമായി എന്തോ ഓര്‍ത്തു നില്‍ക്കുകയാണ്. അയലക്കത്തെ പ്രകാശനൊക്കെയാണെങ്കിൽ മാളവിക അകലേനിന്നു വരുന്നതു കാണുമ്പോൾ തന്നെ കോലൻചീപ്പ് കൊണ്ട് മുടിയും, കിളുന്ത് മീശയും ഈരി വയ്ക്കും. പോരാതെ കൈകൊണ്ട് തലയും ശരീരവുമൊക്കെ തപ്പിനോക്കും. എല്ലാം ഭദ്രമല്ലേ എന്നറിയാന്‍. അതു കാണുമ്പോൾ മാളവികക്കു ചൊറിഞ്ഞു വരും. എന്താ അവന്റെയൊരു നിൽ‌പ്പ്. കാടിവെള്ളം കണ്ട പശുക്കുട്ടിയുടെ പോലെ. ഈ പുള്ളിയാണെങ്കിൽ അങ്ങനെ ഒന്നുമില്ല. കണ്ട ഭാവം കൂടെ നടിക്കില്ല. പിന്നല്ലേ.

വാരസ്യാർ അമ്മയോട് പറയുന്നത് കേട്ടാണ് മാളവിക അറിഞ്ഞത്, ഈ ചേട്ടന്‍ എല്ലാദിവസവും ദീപാരാധന തൊഴാൻ വരുമെന്ന്. അപ്പോൾ മുതൽ മാളവികക്കും ഭക്തി കൂടി. ശ്രദ്ധ ആകര്‍ഷിക്കാൻ മാളവികയും ചില്ലറ പൊടിക്കൈകൾ ശ്രമിക്കാതിരുന്നില്ല. പല പ്രാവശ്യം കൈത്തണ്ടയിലെ കുപ്പിവളകൾ കിലുക്കി നോക്കി. എത്ര തവണ പാദസരം കൂടുതൽ ശബ്ദമുണ്ടാകുന്ന വിധം അനാവശ്യമായി ചലിപ്പിച്ചു നടന്നു. ഒരു കാര്യവുമില്ല.

മാളവികക്ക് സംശയംതോന്നി. ഈ ചേട്ടനെന്താ പൊട്ടനാണോ? ഏയ്. അങ്ങനെയൊന്നും അല്ല എന്നാണ് വല്യമ്മാമൻ വീട്ടിൽ വന്നപ്പോൾ പറഞ്ഞത്. കുറച്ചകലെ താമസിക്കുന്ന വല്യമ്മാമൻ എല്ലാ ദിവസവും സന്ധ്യക്കു മുത്തശ്ശിയുടെ കൂടെ നാട്ടുകാര്യങ്ങൾ സംസാരിക്കുന്നത് പതിവാണ്. അച്ഛന്‍ മുത്തശ്ശിക്കു വാങ്ങിക്കൊടുക്കാറുള്ള വെറ്റിലയും പൊകലയും വല്ല്യമ്മാമൻ വലിയ വായിൽ വെട്ടിവിഴുങ്ങും. അതു കാണുമ്പോൾ മാളവികക്ക് തോന്നിയിട്ടുണ്ട്, വല്യമ്മാമൻ വരുന്നത് വെറ്റില മുറുക്കാനാണെന്ന്. മുത്തശ്ശിക്കും ഇതൊക്കെ അറിയാം. എന്നാലും ഒന്നും പറയില്ല.

“എന്റെ നേരെ അനിയനാ അവൻ. ഒരു പാവം. വെറ്റ്ല ഒക്കെ എടുക്കണ്ണ്ടെങ്കിലും എനിക്ക് നാട്ടുകാര്യങ്ങൾ അറിയാലോ”

അത് ശരിയാണ്. മുത്തശ്ശി ഇപ്പോൾ പുറത്തേക്കൊന്നും അധികം പോകാറില്ല. ചില ദിവസങ്ങളിൽ കാലത്ത് തൊട്ടടുത്തുള്ള ശിവക്ഷേത്രത്തിലേക്കു മാത്രമേ പോകൂ. വലിയ താൽ‌പര്യമില്ലെങ്കിലും, വേറെയൊന്നും ചെയ്യാനില്ലെങ്കിൽ, മാളവിക അവരുടെ സംഭാഷണം കേട്ടിരിക്കും.

അങ്ങിനെയുള്ള ഒരു ദിവസമാണ് വല്യമ്മാമ ആ കാര്യം പറഞ്ഞത്.

 

“കേട്ടോ ഓപ്പോളേ. മ്മടെ നാണുവാശാന്റെ ചായപ്പീടികക്ക് പിന്നിലൊള്ള വാടകവീട്ടിൽ ഒരു പയ്യൻ താമസിക്കണ്ണ്ട് ഇപ്പോ“

“ത്രിശൂര്കാരനാ. ദെവസോം അമ്പലത്തിൽ വരും. കണ്ടാലോ ഒരു പാവം”

മുത്തശ്ശി അന്വേഷിച്ചു. “ആ കുട്ടി എന്താ ചെയ്യണ് ഭാസ്കരാ?”

വല്യമ്മാമന്റെ മറുപടി കേള്‍ക്കാൻ മാളവിക ചെവി കൂര്‍പ്പിച്ചു.

‘കൊച്ചീൽ ഏതോ കമ്പ്യൂട്ടർ കമ്പനീലാത്രെ ജോലി. ഒരു തണുപ്പന്‍ മട്ട് പ്രകൃതം. പുസ്തകങ്ങളോടാണത്രെ കമ്പം”

മാളവികക്കും പുസ്തകങ്ങൾ വലിയ ഇഷ്ടമാ‍യിരുന്നു. പണ്ട് വായനശാലയിൽനിന്നു സ്ഥിരമായി പുസ്തകം എടുക്കുമായിരുന്നു. വയസ്സറിയിച്ചതിൽ പിന്നെ വായനശാലയിൽ പോകുന്നത് കുറക്കേണ്ടിവന്നു.

പുറത്തിറങ്ങുമ്പോൾ മുത്തശ്ശി പറയും. “മാളൂട്ടി വല്യ പെണ്ണായീലേ.വായനശാലേല്‍ പോകുമ്പോ മോനൂനേം വിളിച്ചോ”

പിന്നെ പോകുന്നിടത്തൊക്കെ മോനുവിനെ വാലായി കൊണ്ടുനടക്കാൻ മാത്രം എന്താ ഇപ്പോൾ പറ്റിയെ. വലുതായാൽ ഇത്ര അധികം കുഴപ്പങ്ങളാണോ? ഇപ്പോൾത്തന്നെ ദിവസവും അമ്പലത്തിൽ പോകുന്നതിൽ അമ്മക്കെന്തോ സംശയമുള്ളതുപോലെ മാളവികക്കു തോന്നുന്നുണ്ട്.

Read More ->  മോക്ഷം നേടുന്ന ബലികാക്കകൾ

ശ്രീകോവിലിന്റെ വാതിലിലിൽ ഘടിപ്പിച്ചിരിക്കുന്ന മണികൾ കിലുങ്ങി. അതൊരു സിഗ്നൽ ആണ്. പടിയിൽ വിതറിയിരിക്കുന്ന കര്‍പ്പൂരം കത്തിക്കാനുള്ള അടയാളം.

നട തുറന്ന് പോറ്റി ഭഗവാനെ കര്‍പ്പൂരാഴി ഉഴിഞ്ഞു. മാളവിക നന്നായി പ്രാര്‍ത്ഥിച്ചു.

“ഈശ്വരാ. ഇന്നാ ചേട്ടന് എന്നോട് സംസാരിക്കാൻ തോന്നിക്കണേ!”

നല്ലവണ്ണം തൊഴുത് ഓരോരുത്തരായി പിരിഞ്ഞു. മാളവിക പ്രസാദം കൊടൂക്കുന്നിടത്തേക്കു നടക്കുമ്പോഴാണ് കണ്ടത്. ആ ചേട്ടന്‍ ശാസ്താവിന്റെ പ്രതിഷ്ഠക്കു മുന്നിൽ തൊഴുതുനില്‍ക്കുന്നു. ഒന്നും ആലോചിച്ചില്ല. വേഗം അവിടേക്കു നടന്നു. ആളുടെ തൊട്ടടുത്തായി നിന്നു. കണ്ണുകൊണ്ട് പാളി നോക്കി. ഇല്ല. ശ്രദ്ധിക്കുന്നില്ലാ.

മാളവിക ചെവിടോര്‍ത്തു നിന്നു. നെഞ്ച് ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി. “ചേട്ടനോട് സംസാരിച്ചാലോ?“

പെട്ടെന്നുതന്നെ മനസിൽ മറുചോദ്യം ഉദിച്ചു. “എന്താ ചോദിക്കാ?”

പുസ്തകങ്ങളെക്കുറിച്ചായാലോ? വല്യമ്മാമ പറഞ്ഞത് പുസ്തകങ്ങളോടാണ് കമ്പമെന്നല്ലേ.
അപ്പോൾ ഏതെങ്കിലും പുസ്തകങ്ങൾ വായിക്കാൻ തരുമോ എന്നു ചോദിക്കാം. മാളവിക ചുറ്റിലും നോക്കി. അടുത്താരുമില്ല. എല്ലാവരും ചന്ദനം വാങ്ങാനായി വാരരുടെ അടുത്താണ്. നല്ല അവസരം.

മാളവിക കുറച്ചുകൂടി അടുത്തുനിന്ന് മുഖത്തേക്കു ഉറ്റുനോക്കി. എന്തെങ്കിലും ചോദിക്കാൻ ധൈര്യം കിട്ടിയാൽ ഇന്നു ചോദിച്ചിട്ടേയുള്ളൂ. മാളവിക ഉറ്റുനോക്കിയിരിയ്ക്കുന്ന സമയത്തുതന്നെ അവിചാരിതമായി പോറ്റി ശ്രീകോവിലിനു മുന്നിലുള്ള മണികൾ മുഴക്കി അകത്തു കേറിയത്.
നല്ല ശബ്ദമുണ്ടായിരുന്നു.

മാളവിക നടക്കുനേരെ തിരിഞ്ഞു നോക്കി. മുഖം തിരിച്ചപ്പോൾ മുന്നിൽ ആ മുഖം. കണ്ണുകളിൽ കുസൃതി. വിളറിയ ചുണ്ടുകൾ കണ്ണിമയനക്കാതെ നോക്കി നില്‍ക്കണ മാളവികയെ നോക്കി മന്ദഹസിച്ചു. മാളവികക്കു ഒന്നും ചോദിക്കാൻ തോന്നിയില്ല. തൊണ്ട വരണ്ടു. എന്തു ചെയ്യണമെന്നറിയാതെ പതുക്കെ തലകുനിച്ചു നിന്നു, ആളെന്തെങ്കിലും ചോദിക്കണേ എന്ന പ്രാര്‍ത്ഥനയോടെ.

“എന്താ മാളൂട്ടി? എന്തിനാ എന്നെ നോക്കിനിന്നെ. എന്തെങ്കിലും ചോദിക്കാനുണ്ടോ?”

നല്ല മുഴക്കമുള്ള ആ ശബ്ദം. മാളവികക്ക് ഇഷ്ടപ്പെട്ടു. ഹൃദയം സന്തോഷത്താൽ വീര്‍പ്പുമുട്ടി.
ഒടുക്കം സംസാരിച്ചൂലോ. മാളവിക ചെറുതായി ചിരിച്ചു. ഒന്നുമില്ലെന്ന അര്‍ത്ഥത്തിൽ ചുമലുകൾ അനക്കി. പിന്നെ പാദസരങ്ങൾ കിലുക്കി ഓടിപ്പോയി.

വീട്ടിലെത്തിയപ്പോൾ ഉമ്മറത്തെ തിണ്ണയിലിരുന്നു വല്യമ്മാമനും മുത്തശ്ശിയും ഭയങ്കര സംസാരം.
മാളവിക മുറിയിൽപോയി ദാവണി അഴിച്ചു പാവാട മാറ്റിയുടുത്തു. മുത്തശ്ശിയുടെ മടിയിൽ കിടന്നു. വല്ല്യമ്മാമന്റെ പറച്ചിലിലൊന്നും മാളവികക്കു തരിമ്പും താൽ‌പര്യം തോന്നിയില്ല. മനസ്സപ്പോഴും അമ്പലത്തിലെ സംഭവത്തിലായിരുന്നു. മുത്തശ്ശി നെറുകയിൽ തഴുകി വല്യമ്മാമനോട് പറയുന്നതും മാളവിക കേട്ടില്ല.

“ഭാസ്കരാ. ഇന്ന് മാളൂം തിരുവാതിര നോമ്പ് എടുക്കണുണ്ട്. അവള്‍ടെ ആദ്യത്തെ വ്രതാ“

വല്യമ്മാമന്‍ എന്തോ ഓര്‍മയിൽ മുഴുകി. “ജാനകി പറഞ്ഞു. എല്ലാം നന്നായി ഓപ്പോളേ“

അകത്തെ മുറിയിൽനിന്നു അമ്മ വിളിയ്ക്കുന്ന ശബ്ദം.

“മാളൂ. ഇങ്ങ്ട് വാ. ഈ കസവ് മുണ്ട് നെനക്കാ. വേഗം ഉടുക്ക്‘

മാളവിക വേഗം തട്ടിപ്പിടഞ്ഞ് എണീറ്റു. വടക്കേതിൽ ഇന്നുരാത്രി മുഴുവൻ തിരുവാതിരിക്കളിയാ. അമ്മയുടെ കൂടെ പോകാം. മാളവികക്കു ഉടുക്കാൻ അച്ഛൻ പുതിയ സെറ്റ്മുണ്ട് വാങ്ങിച്ചിരുന്നു. ആദ്യമായിട്ടാണ് സെറ്റുമുണ്ട് ഉടുക്കാൻ പോകുന്നത്. എങ്ങിനെയാകുമോ എന്തോ?

സെറ്റുമുണ്ടുടുത്ത്, പൊട്ടുകുത്തി ഉമ്മറത്തെത്തിയപ്പോൾ വല്യമ്മാമൻ മുത്തശ്ശിയോട് യാത്രപറഞ്ഞു ഇറങ്ങുകയായിരുന്നു. തുളസിത്തറയോളം ചെന്നിട്ട് എന്തോ പറയാൻ മറന്നതിനാൽ വല്യമ്മാമന്‍ തിരിച്ചുവന്നു.

മാളവിക കേട്ടു. “പിന്നെ ഓപ്പോളേ, ആ നാണുവാശാന്റെ വാടകവീട്ടിൽ താമസിക്കണ ചെക്കനില്ലേ. ആള് ഇവട്‌ന്ന് പൂവ്വാത്രെ“

മുത്തശ്ശി തിരക്കുന്നത് മാളവിക അവ്യക്തമായേ കേട്ടുള്ളൂ. “അതെന്താ ഭാസ്കരാ..?”

“വേറെവിടാണ്ട് ജോലി കിട്ടീന്നാ വാരസ്യാര് പറഞ്ഞെ. നാളെ രാവിലെ പുറപ്പെടും‌“

മാളവികയുടെ കണ്ണിൽ ഉറവ പൊടിഞ്ഞു. കോണുകളിലൂടെ അത് ചാലിട്ടൊഴുകി. അടുക്കളക്കോലായിൽ ചെന്ന് ആരും കാണാതെ സെറ്റുമുണ്ടിന്റെ അഗ്രം കൈയിൽ തിരുപ്പിടിച്ച്, വായപൊത്തി ശബ്ദമില്ലാതെ കരയുമ്പോഴും മാളവികയുടേ അകക്കണ്ണിൽ കുറ്റിത്താടിയും എണ്ണ പുരട്ടാത്ത തലമുടിയുമുള്ള ഒരു നിര്‍വികാരമുഖം ഉണ്ടായിരുന്നു. കാതുകളിൽ ആ മുഴക്കമുള്ള ശബ്ദവും.

“എന്തേ മാളൂട്ടി? എന്തേ എന്നെ നോക്കിനിന്നേ. എന്തെങ്കിലും ചോദിക്കാനുണ്ടോ?”

Featured Image Credit: – https://malayalam.samayam.com/spirituality/thriruvathira-festival-thiruvathira-paattukal/articleshow/62342273.cms


55 Replies to “മാളവികയുടെ തിരുവാതിര”

 1. “എന്റെ ഉപാസന” ഉപാസനയില്‍ ഒരു പോസ്റ്റിട്ടിട്ട് കുറച്ച് നാളായി.കഴിഞ്ഞ ശിവരാത്രി ദിവസം സന്ധ്യയ്ക്ക് ബാംഗ്ലൂര്‍ ടിന്‍ ഫാക്ടറി ജംങ്ഷനിലുള്ള മാരിയമ്മന്‍ കോവിലിലെ ആല്‍ത്തറയില്‍ ഓരോന്നാലോച്ച് ഇരുന്നപ്പോ മനസ്സില്‍ തോന്നിയ ഒരു സാങ്കല്പിക കഥാതന്തു.അത് ഇത്തിരി വികസിപ്പെച്ചെഴുതി.അതാണ് “മാളവികയുടെ ശിവരാത്രി”പെണ്‍കുട്ടികളുടെ മനോഗതി എനിയ്ക്കറിയില്ല.അത്ര സീരിയസ് ആയി എഴുതിയതുമല്ല ഈ പോസ്റ്റ്.എല്ലാവരും വായിയ്ക്കുക. തെറ്റുകള്‍ ചൂണ്ടിക്കാണിയ്ക്കുക.🙂 എന്നും സ്നേഹത്തോടെ സ്സുനില്‍ || ഉപാസനഓ. ടോ: “എന്റെ ഉപാസന” യില്‍ ഇനി കുറച്ച് നാളത്തേയ്ക്ക് പോസ്റ്റുകള്‍ കുറവായേക്കാം. പക്ഷേ എന്റെ രണ്ടാമത്തെ ബ്ലോഗായ “കക്കാറ്റിന്റെ പുരാവൃത്തങ്ങള്‍” ളില്‍ ഞാന്‍ ലൈവ് ആയി ഉണ്ടാകും.എല്ലാവരും അവിടം സന്ദര്‍ശിയ്ക്കുക.http://moooppan.blogspot.com

 2. സുനിലേനന്നായി ഈ എഴുത്ത്. കഥയില്‍ പുതുമയില്ലെന്കിലും അവതരണ ഭംഗിയാല്‍ വ്യത്യസ്തമാക്കിയിരിക്കുന്നു….വായിച്ചു കൊണ്ടിരുന്നപ്പോള്‍ പണ്ട് മംഗളത്തിലോ മനോരമയിലോ മോഹന്‍ വരച്ചിരുന്ന ചില ചിത്രങ്ങള്‍ ഓര്‍മ്മയിലെത്തി. -സുല്‍

 3. സുല്ലേട്ടന്‍ പറഞ്ഞതു പോലെ അവതരണം വളരെ വ്യക്തമായി, സുനിലേ… ഓരോ ദൃശ്യവും നേരില്‍ കാണുന്ന പ്രതീതി.🙂

 4. Dear All,Sorry to say that i re-wrote the climax of this story “Malavikayude thiruvathira”.Please go thru this story once again.and let me know how this change feels to you🙂 Ennum Snehathode Upasana

 5. ഈ ബ്ലോഗിന്റെ നാഥന്‍ ഒരു കരിങ്കല്ലാണല്ലോ ???

 6. ഉപാസന..പരകായ പ്രവേശം അറിയാമല്ലെ…ഒരു നാടന്‍ വീട്ടീലെ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഉപാസന വിജയിച്ചിരിക്കുന്നു. അല്ലെങ്കിലും ഉപാസനക്ക് ചുറ്റുവട്ടം സൃഷ്ടിച്ചെടുക്കാന്‍ പ്രത്യേക കഴിവാണ് അത് എല്ലാ പോസ്റ്റിലും കാണാം..അഭിനന്ദനങ്ങള്‍..!ഞാനും പണ്ടു മനോരമ മംഗളം സഖി പൌരധ്വനി എന്നിവ വായിച്ചിരുന്നു..നല്ലൊരു പ്രണയ കഥ..ഓ.ടോ..മാഷെ ആത്മകഥാംശം കൂടുതലല്ലെ ഇതില്‍..? ഗൊച്ചു ഗള്ളാ..

 7. കഥ നന്നായിട്ടുണ്ട്. എന്താ പുതിയ പോസ്റ്റ് ഒന്നും ഇല്ലാത്തെ എന്ന് വിചാരികുകയായിരുന്നു.

 8. ഒരു തിരുവാതിര സങ്കല്‍പ്പമെഴുതി വച്ചിട്ടു പിന്നെ അതിനെ പ്രണയിച്ചോണ്ടിരിക്കുമ്പോഴാ ദാ ഇത്. കൊള്ളാം നന്നായിരിക്കുന്നു

 9. വളരെ നന്നായി, ഒരു കഥവായിക്കുമ്പോള്‍ ആ കഥ നമ്മുടെ മനസ്സില്‍ ചിത്രീകരിക്കപ്പെടുന്നുണ്ടെങ്കില്‍ ആ എഴുത്ത് വിജയിച്ചു. ഇവിടെ ഇതും മനസ്സില്‍ ചിത്രങ്ങള്‍ തീര്‍ക്കുന്നു.

 10. സുനിലേ കഥ തരക്കേടില്ല.തിരക്ക് പിടിച്ച് എഴുതിയതല്ലേ..?എന്റെ ഉപസനയിലെ മറ്റ് പോസ്റ്റുകളുടെ അത്രയൊന്നുമില്ല ഇത്.തുടരുക ഉപാസന.ഓ ടോ… പിന്നെ ഇപ്പോ സുനിയും ഒരു അപൂര്‍വ്വതയ്ക്ക് ഉടമയായിരിയ്ക്കുകയാണ് ട്ടാ. പുള്ളേ, ഒരു മിനിറ്റിന്റെ വ്യത്യാസത്തില്‍ രണ്ട് കമന്റുകള്‍ കിട്ടുക എന്നത് വിശാലനും അരവിന്ദനും ത്രേസ്യയ്ക്കും മാത്രം സാധിയ്ക്കുന്ന ഒന്നാണെന്നാ ഞാന്‍ ഇത് വരെ കരുതിയിരുന്നത്. അതൊക്കെ നീ തെറ്റിച്ച് കളഞ്ഞല്ലോ എന്റെ ഗഡ്യേ. നീയൊരു പുലിയായതു കൊണ്ട് ഞാന്‍ കൂടുതലൊന്നും പറേണില്ല. ലാല്‍ സലാം.

 11. ഇന്നലെ വന്നപ്പോള്‍ ഓടി വന്നു വായിച്ചിരുന്നു…കമെന്റെഴുതാന്‍ പറ്റിയില്ല…പക്ഷെ ഇന്നു വന്നു നോക്കുമ്പോള്‍ അവസാനം ആകെ മാറിയിരിക്കുന്നു….പാവം മാളൂട്ടിയെ സങ്കടപ്പെടുത്തേണ്ടായിരുന്നു…വായിച്ചു പോകുമ്പോള്‍ എല്ലാം കണ്മുന്നില്‍ കാണുന്ന പ്രതീതി…മാളൂട്ടിയുടെ മനസ്സിലൂടെ പെണ്‍കുട്ടികളുടെ മനസ്സ് വായിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു..:)

 12. പ്രിയപ്പെട്ട അനോണീ,താങ്കള്‍ എഴുതിയിരിയ്ക്കുന്നത് ഓഫ് ടോപിക് ആയ ഒരു അഭിപ്രായമാ‍ണ്. മറുപടി പറഞ്ഞില്ലെങ്കിലും കുഴപ്പമൊന്നുമില്ലെന്ന പക്ഷക്കാരനാണ് ഞാന്‍.എങ്കിലും ഒന്ന് സൂചിപ്പിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നു.താങ്കള്‍ ഈ കമന്റില്‍ ഊന്നല്‍ കൊടുത്തിരിയ്ക്കുന്നത് നിരീശ്വരവാദത്തെ ആണെന്ന് ഞാന്‍ കരുതുന്നില്ല. മറിച്ച് വിഗ്രഹാരാധനയെക്കുറിച്ചാണ് താങ്കള്‍ ഉദ്ദേശിച്ചതെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു.(എന്റെ < HREF="http://enteupasana.blogspot.com/2007/12/blog-post_02.html" REL="nofollow">അശ്രുപൂജ<> എന്ന പോസ്റ്റില്‍ ‘വിമര്‍ശകന്‍‘ എന്ന ബ്ലോഗ്ഗര്‍ ഇട്ട പോലത്തെ ഒരു കമന്റ് അല്ല ഇവിടെ ഞാന്‍ കണ്ടത്. വിമര്‍ശകന്‍ ദൈവം ത്തെ മൊത്തമായി ആണ് പ്രതിപാദിച്ചത്. ഇവിടെ ദൈവമില്ല എന്ന ധ്വനിയോടെയല്ല താങ്കള്‍ പറയുന്നത്. മറിച്ച് എന്റെ മതവിശ്വാസത്തെ (വിഗ്രഹാരാധന) പരിഹസിച്ചു കൊണ്ടുള്ള ഒരു വാചകം മാത്രം) അനോണി കമന്റ് ഞാന്‍ ബ്ലോക്ക് ചെയ്തിട്ടിലാത്തതിനാല്‍, താങ്കള്‍ക്ക് ഇതിനെപ്പറ്റി കൂടുതലെഴുതി എന്റെ വിശ്വാ‍സത്തെ ഇകഴ്ത്താന്‍ പറ്റുമായിരുന്നു. പക്ഷേ താങ്കള്‍ അതിന് മുതിരാതെ ഒറ്റ വാക്കില്‍ ‘എല്ലാം‘ ഒതുക്കിയതില്‍ ഞാന്‍ നന്ദി പറയുന്നു. താങ്കളുടെ ആ “കളിയാക്കലിലെ മിതത്വം” ത്തെ ഞാന്‍ ആദരിയ്ക്കുന്നു.ചിലര്‍ കരിങ്കല്ലില്‍, മാര്‍ബിളില്‍, പഞ്ചലോഹത്തില്‍, സ്വര്‍ണത്തില്‍ ഒക്കെ ദൈവത്തിന്റെ അംശത്തെ കാണുനു.മറ്റ് ചിലര്‍ ദൈവത്തിന് രൂപമില്ലെന്ന് വിശ്വസിയ്ക്കുന്നു.വിഗ്രഹം (കല്ല്) ദൈവമാണെന്ന് ഞാന്‍ (പല ഹൈന്ദവവിശ്വാസികളും) കരുതുന്നില്ല. ദൈവം നിരാകാരനാണെന്ന് ഒരു വിഭാഗം മതവിശ്വാസികള്‍ (ഞാനുള്‍പ്പെടെ) വിശ്വസിയ്ക്കുന്നില്ലെങ്കില്‍ അവര്‍ക്ക് അവര്‍ വിശ്വസിയ്ക്കുന്ന ദൈവത്തെ പ്രതിനിധീകരിയ്ക്കാന്‍ ഒരു മീഡിയം (വിഗ്രഹം) ഉണ്ടാക്കുന്നതില്‍, നിര്‍മിയ്ക്കുന്നതില്‍ ഒരു തെറ്റുമില്ല. ആ മീഡീയത്തില്‍ അവര്‍ ദൈവത്തിന്റെ അംശത്തെ ദര്‍ശിച്ചേക്കാം.അത്രയേയുള്ളൂ.ശാസ്താവിന്റെ വിഗ്രഹത്തില്‍ ഞാന്‍ ശാസ്താവിന്റെ അംശത്തെ കാണുന്നു. താങ്കള്‍ ഞാന്‍ ദൈവാംശത്തെയല്ലാതെ കല്ലിനെയാണ് ആരാധിയ്ക്കുന്നതെന്ന് പറഞ്ഞാല്‍ ഞാന്‍ അതൊരു തമാശയായേ എടുക്കൂ. ദാറ്റ് ആള്‍.ഇവിടെ, ഈ പോസ്റ്റില്‍/ബ്ലോഗില്‍ ഇങ്ങിനെയൊരു കമന്റ് വന്നതില്‍ വിഷമമുണ്ട്, പ്രതിഷേധമുണ്ട്.ഒരാളുടെ വിശ്വാസത്തെ ഒളിഞ്ഞിരുന്ന് പരിഹസിയ്ക്കുക. എന്നില്‍ വിഗ്രഹാരാധനയെപ്പറ്റി ഒരു മാനസാന്തരമോ മറ്റോ ഉദ്ദേശിച്ചു കൊണ്ടുള്ള കമന്റ് അല്ല ഒരിയ്ക്കലും ഇതെന്ന് വ്യക്തമാണ്. ബ്ലോഗില്‍ പലരും വിഗ്രഹാരാധയെ പറ്റിയൊക്കെ സംവാദം നടത്തിയിട്ടുണ്ട്. അതില്‍ പങ്കെടുക്കുന്ന പലരും അനോണികളായിരിയ്ക്കില്ല.ഇവിടെ ഒരു സംവാദം നടത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അറിയാമായിരുന്നിട്ടും അനോണി ഇത്തരം കമന്റ് ഇട്ടതില്‍ ഉദ്ദേശം ഒന്ന് മാത്രം.ചുമ്മാ വിശ്വാസങ്ങളെ പരിഹസിയ്ക്കുക. എനിയ്ക്ക് ഇത് കൂടുതല്‍ ഡിസ്കസ് ചെയ്യാന്‍ താല്പര്യമില്ല.ഞാന്‍ ഇത് ഇവിടെ അവസാനിപ്പിക്കുകയാ.എന്റെ ഈ കമന്റിലൂടെ ഞാന്‍ താങ്കളെയോ മറ്റാരെയോ “വെറുതെ തോണ്ടിയിട്ടില്ല”.തോണ്ടാന്‍ എനിയ്ക്ക് യാതൊരു മടിയുമില്ല എന്റെ പ്രിയ അനോണീ. 🙂 പിന്നെന്ത് കൊണ്ട് അങ്ങിനെ ചെയ്തില്ല എന്ന് ചോദിച്ചാല്‍ ഏതെങ്കിലും കാര്യത്തെപ്പറ്റിയൊക്കെ തര്‍ക്കിയ്ക്കാന്‍ പോയാല്‍ നമ്മള്‍ എവിടേയും എത്താന്‍ പോകുന്നില്ല.ബ്ലോഗിലെ സംവാദങ്ങളില്‍ നിന്ന് ഞാന്‍ പഠിച്ചത് ഇതൊക്കെയാണ്.നമ്മടെ കാര്യം നോക്കി മിണ്ടാതെ എന്തെങ്കിലും എഴുതുക.അതാണ് ഏറ്റവും നല്ലത്.എങ്കിലും ബ്ലോഗിലെ അടികളൊക്കെ എനിയ്ക്ക് എന്നും ത്രില്ലാ ട്ടോ.ഞാന്‍ ഏതാണ്ട് എല്ലാം വായിക്കാറുമുണ്ട്. സൂപ്പര്‍ എന്റര്‍ടെയിന്‍‌മെന്റ് ആണ്. 😉അപ്പോ നമുക്ക് നിര്‍ത്താം. ഉപാസനയ്ക്ക് താങ്കളോട് യാതൊരു വിരോധവുമില്ലെന്ന് ഒന്ന് കൂടെ ഊന്നി പറയുന്നു.🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസനഓ.ടോ: ഈ വിഷയത്തില്‍ ഇവിടെ ഇനി കമന്റ് അനുവദിയ്ക്കുന്നതല്ല. ശാസ്താവ് അല്ലാതെ ഏതവന്‍ കമന്റ് ഇട്ടാലും മുന്‍‌കൂട്ടി അറിയിച്ചോ/അറിയിക്കാതെയോ നീക്കം ചെയ്യുന്നതായിരിയ്ക്കും. 😉

 13. ഇതൊരു വെറുമ്ം പൈങ്ക്കിളി ആയല്ലോ എന്റെ സുഹൃത്തേ.. ഇത്രയ്ക്ക് അധ:പതിയ്ക്കേണ്ടായിരുന്നു..!

 14. ഉപാസനേ, നായകന്‍ കരിന്കല്ലു പോലെ നിര്വികാരനാണെന്നായിരിക്കും അനോണി ഉദ്ദേശിച്ചത്, വിഗ്രഹാരാധനയെക്കുറിച്ചൊന്നുമായിരിക്കില്ല. 🙂 എഴുത്ത് കൊള്ളാം, പക്ഷേ കഥ പോരാല്ലേ 😉

 15. പ്രിയ നിരൂപകന്‍,ആദ്യമേ പറയട്ടെ.ഞാന്‍ അത്ര നല്ല എഴുത്തുകാരന്‍ ഒന്നുമല്ല. എന്നെക്കൊണ്ട് ആകുന്ന പോലെ ഞാന്‍ എഴുതുന്നു.പിന്നെ ഇവിടെ, ഈ കഥയിലൂടെ, ഞാന്‍ ശ്രമിച്ചിരിയ്ക്കുന്നത് ഒരു ഗ്രാമീണ പെണ്‍കൊടിയുടെ മാനസികവിചാരങ്ങളിലേയ്ക്ക് ഒരു പകര്‍ന്നാട്ടം സാധ്യമാണോ എന്നാണ്.അതില്‍ ഞാന്‍ കുറച്ചൊക്കെ വിജയിച്ചു എന്ന് തന്നെയാണ് താങ്കളുടെ ഈ കമന്റ് വായിച്ചിട്ടും ഞാന്‍ വിശ്വസിയ്ക്കുന്നത്.ഈ കഥയില്‍ എഴുതിയ പോലെ ചിന്തിയ്ക്കുന്ന പ്രായം കുറഞ്ഞ ധാരാളം പെണ്‍കുട്ടികള്‍ ഉണ്ട്.അവരുടെ ചിന്തകള്‍ പൈങ്കിളിയെന്ന് മുതിര്‍ന്ന ചിലര്‍ക്ക് തോന്നുകയും ചെയ്യും. അത് ഒട്ടൊക്കെ ശരിയുമാണ്.ഈ കഥയിലെ പെണ്‍കുട്ടിയുടെ, എന്റെ ഈ കഥ എഴുത്തിന്റെ പൈങ്കിളി സ്വഭാവത്തെ പക്വമായ ലെവലിലേയ്ക്ക് ഉയര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. ശ്രമിച്ചാല്‍ കാര്യവുമില്ല.അവതരണം നന്നായോ എന്ന് നോക്കിയാല്‍ പോരേ നിരൂപകന്‍. ഇതില്‍ വലിയ കഥയൊന്നുമില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെയാ ഞാന്‍ എഴുതിയത് (എന്റെ ആദ്യത്തെ കമന്റില്‍ ഞാന്‍ അത് പറഞ്ഞിട്ടുമുണ്ട്). കുതിരവട്ടന്‍ ഭായ് പറഞ്ഞത് ശ്രദ്ധിച്ചല്ലോ.“എഴുത്ത് നന്നായി. പക്ഷേ കഥ പോര എന്ന്..?” :-)))രാമനുണ്ണി മാഷിനെപ്പോലെ കമന്റിയ പലരും ഇങ്ങിനെ തന്നെയാണ് ഉദ്ദേശിച്ചത് എന്നാണ് ഞാന്‍ കരുതുന്നത്. അവതരണം നന്നായതിനാല്‍ സംഭവങ്ങള്‍ വിഷ്വലൈസ് ചെയ്യപ്പെടുന്ന ഒരു പ്രതീതിയെന്ന്.ദറ്റ്സ് ആള്‍.രണ്ടാമത് പറഞ്ഞ അധഃപതനത്തിന്റെ കാര്യം ഞാന്‍ പരിഗണിയ്ക്കുന്നില്ല.എഴുത്തിന്റെ അധഃപതനമാണൊ താങ്കള്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല.ഒരു കഥ മോശമായാല്‍ അടുത്തത് നന്നാക്കാന്‍ എന്നെക്കൊണ്ട് പറ്റും ഭായ്. 😉അപ്പോ അധഃപതനം കാലികം മാത്രം.ഈ നിശിത വിമര്‍ശനത്തിന് നിരൂപകന് എന്റെ കൂപ്പുകൈ, നന്ദി എന്നര്‍ത്ഥത്തില്‍. അല്ലാണ്ട് “എന്നെ വെറുതെ വിട്രാ“ എന്ന അര്‍ത്ഥത്തിലല്ലാ ട്ടോ മാഷെ. :-)))വിമര്‍ശിയ്ക്കാനായി ഇനിയും വരിക.🙂 എന്നും സ്നേഹത്തോടെ ഉപാസന

 16. vimarsanangalokke aavishyathinu aayi…ennalum…ithe threadilulla kadhakal kure kandittundu palayidathum…ഒരു കഥ മോശമായാല്‍ അടുത്തത് നന്നാക്കാന്‍ എന്നെക്കൊണ്ട് പറ്റും ഭായ്. 😉ee paranjathil viswasikkunnu.. 🙂

 17. കുതിരവട്ടന്‍ ഭായ്,ഹ ഭായ് പറഞ്ഞത് ശരിയല്ലെന്നാണ് എന്റെ പക്ഷം.ഈ കഥയിലെ നായകനെ പറ്റിയല്ല അനോണി-1 ഉദ്ദേശിച്ചത്.അനോണി പറഞ്ഞത് നോക്കൂ…<>“ഈ ബ്ലോഗിന്റെ നാഥന്‍ ഒരു കരിങ്കല്ലാണല്ലോ എന്ന്…”<>.കഥയിലെ നായകനെയല്ല, മറിച്ച് ബ്ലോഗിന്റെ നാഥനെ പറ്റിയാണ് അനോണി പറഞ്ഞത്.ഇനി ആരാണ് ബ്ലോഗിന്റെ നാഥന്‍ എന്ന് നോക്കാം.എന്റെ രണ്ട് ബ്ലോഗിന്റേം ഏറ്റവും താഴെ നോക്കൂ.“<>“കക്കാട് അയ്യങ്കോവ് ക്ഷേത്രത്തില്‍ വാഴും ശ്രീധര്‍മ്മശാസ്താവ് ഈ ബ്ലോഗിന്റെ നാഥന്‍”<>അനോണി ഉദ്ദേശിച്ചത് കഥയിലെ നായകനെയല്ല എന്ന് ഇപ്പോ മനസ്സിലായോ.അനോണി-1 ന്റെ കമന്റ് കണ്ടപ്പോ അത് വിഗ്രഹാരാധയെ “ഞൊട്ടുന്ന” ഒന്നായിട്ട് എനിയ്ക്ക് തോന്നാന്‍ കാരണം ഇതാണ്.അല്ലാതെ വെറുതെ വിഗ്രഹങ്ങളെയൊക്കെ ഇതിനകത്തേയ്ക്ക് ഞാന്‍ എടുത്തിട്ടതല്ല ട്ടോ.ഭായ് ഏറ്റവും താഴെ “ബ്ലോഗിന്റെ നാഥന്‍” എന്ന വാക്യം കണ്ടിരുന്നിരിയ്ക്കില്ല.എനിവേ ലീവിറ്റ്.🙂 എന്നും സ്നേഹത്തോടെ ഉപാസന

 18. ഈ കഥ തുടരാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു മാലവികയ്കയെ അത്രയ്ക്ക് ഇഷ്ടപെട്ടു

 19. ഉപാസന “ഇളക്കങ്ങള്‍’ എന്ന സിനിമ കണ്ടിട്ടുണ്ടെന്നു തോന്നുന്നു. (“തുഷാരമണികള്‍ തുളുമ്പിനില്‍ക്കും..”പാട്ടൊക്കെ ഉള്ളത്. നെടുമുടി വേണുവും കൊച്ച് സുധയും.)മംഗല്യത്തിനുള്ള തിരുവാതിരയ്ക്കു തയറാവുന്നതിനു മുന്‍പു തന്നെ മാളുവിന്റെ ആ സാധ്യത ഇല്ലാതായല്ലൊ.

 20. പ്രിയ എതിരാന്‍.ആദ്യത്തെ പാരാഗ്രാഫിലൂടെ താങ്കള്‍ എന്താണ് ഉദ്ദേശിച്ചിരിയ്ക്കുന്നതെന്ന് എനിയ്ക്ക് മനസ്സിലായില്ല.‘വിഗ്രഹങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു’ എന്ന എന്റെ പോസ്റ്റില്‍ താങ്കള്‍ എഴുതിയ ഒന്ന് രണ്ട് വസ്തുതകളോട് യോജിയ്ക്കാനായില്ലെങ്കിലും താങ്കള്‍ക്ക് സിനിമാരംഗത്തെക്കുറിച്ച് നല്ല അറിവുണ്ടെന്ന് ഞാന്‍ അമ്മതിയ്ക്കുന്നു (ചില ബ്ലോഗുകളില്‍ താങ്കളുടെ നല്ല കമന്റുകള്‍ കാണാന്‍ ഇടയായി).ഞാനാണെങ്കി സിനിമാരംഗത്തെയോ നടീനടന്മാരെയോ അത്ര ഗൌരവത്തോടെ നോക്കിക്കാണുന്ന ഒരാളല്ല.“ഇളക്കങ്ങള്‍” എന്ന പേരോട് കൂടിയ ഒരു സിനിമ ഉണ്ടെന്ന് ഇപ്പോള്‍ താങ്കള്‍ പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്. ഞാനത് കണ്ടിട്ടില്ല. കൊച്ച് സുധ ആരാണെന്നും അറിയില്ല.“തുഷാരമണികള്‍ തുളുമ്പി നില്‍ക്കും“ എന്നത് ഒരു നല്ല വരിയാണ്. ആ വരിയുള്‍ല ഒരു പാട്ടുണ്ടെങ്കില്‍ നല്ല പാട്ടായിരിയ്ക്കുമെന്ന് ഞാനും പ്രത്യാശിക്കുന്നു.“മാളവികയുടെ തിരുവാതിര“ ഒക്കെ എഴുതാന്‍ ഇത്ര വല്യ തന്ത്രപ്പാടൊന്നും വേണ്ടാ എതിരന്‍‌ജി.(കുഞ്ഞന്‍ ഭായീടെ ഓ.ടോ വായിച്ചില്ലേ) 🙂ഇനി അഥവാ ഭായിയ്ക്ക് ബോധ്യപ്പെടുന്നില്ലെങ്കി ഒരു തീം തരൂ. സമയം കിട്ടുമ്പോ ഞാന്‍ എഴുതാം. ഒകെ..? 😉🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസനഓ. ടോ: ഇന്ന് “കക്കാടിന്റെ പുരാവൃത്തങ്ങളില്‍ ഞാന്‍ ഒരു പുതിയ പോറ്റ് ഇടുന്നുണ്ട് “ആനന്ദന്‍ എന്ന അസ്സൂറി‍” എന്ന പേരില്‍ . അത് വായിച്ചിട്ട് ഏത് സിനിമയാണ് മനസ്സില്‍ വരുന്നതെന്ന് എന്നോട് പറയുമല്ലോ. 😉

 21. ഒരു പെണ്‍കുട്ടിയുടെ മനസ്സ് വായിക്കാനാകുമോ എന്ന ആകാംക്ഷയ്ക്ക് ഒടുവില്‍ എഴുതിത്തീര്‍ത്ത പോസ്റ്റ്..!മാളവികയുടെ തിരുവാതിര.സുല്ലിക്കാ : കുട്ടിയായിരുന്നപ്പോ മനോരമയിലെ ഒരേ ഒരു നോവല്‍ വായിച്ചിട്ടുണ്ട്. ജോയ്സിയുടെ “പാളയം” എന്നത്. നോബിള്‍ എന്ന കഥാപാത്രത്തെ വളരെ ഇഷ്ടമായിരുന്നു അന്ന്. പിന്നെ സുധാകര്‍ മംഗളോദയത്തിന്റെ പേരറിയാത്ത ഒന്ന് രണ്ട് നോവലുകളും.തേങ്ങയടിച്ചതിന് നന്ദി. 🙂ശോഭീ : എനിയ്ക്ക് വളരെ പരിചയമുള്ള രംഗങ്ങളാ‍ാണ് ഞാന്‍ എഴുതിയിരിയ്ക്കുന്നെ. അത് കൊണ്ടായിരിയ്ക്കും ദൃശ്യചാരുത. 🙂കാന്താരിക്കുട്ടി : അഭിപ്രായങ്ങള്‍ക്ക് നന്ദി. 🙂പ്രിയേച്ചി : 🙂എഴുത്തുകാരി : 🙂ശിവ : 🙂പാമരന്‍ : അഭിപ്രായങ്ങള്‍ക്ക് നന്ദി. 🙂ബഷീര്‍ ഭായ് : ഈ കഥയിലെ സാഹചര്യങ്ങള്‍ ഇപ്പോഴും പല വീടുകളിലും നില നില്‍ക്കുന്നുണ്ട് ട്ടോ. പഴകിയിട്ടൊന്നുമില്ല. കൂടെ ഒരു നിശബ്ദപ്രണയവും. 🙂മാളവികയുടെ തിരുവാതിര വായിച്ച് അഭിപ്രയമറിയിച്ച എല്ലാവര്‍ക്കും ഉപാസനയുടെ നന്ദി.🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസന

 22. അനോണി : അപ്പോ ഒക്കെ പറഞ്ഞ പോലെ. 🙂രാമനുണ്ണീ മാഷ് : ആദ്യസന്ദര്‍ശനത്തിന് ഉപാസനയുടെ കൂപ്പുകൈ. 🙂കുഞ്ഞന്‍ ഭായ് : ഞാന്‍ ജനിച്ച് വളര്‍ന്നത് ഏതാണ്ട് ഇത്തരം ഒരു ചുറ്റുപാടിലാണ്. പിന്നെ പെണ്‍കുട്ടിയുടെ മനസ്സിലേയ്ക്ക് എത്തി നോക്കിയത് വിജയിച്ചു എന്ന് ഞാനും വിശ്വസിയ്ക്കുന്നു. പിന്നെ ആത്മകഥാംശം അധികമൊന്നുമില്ല ഇതില്‍. പണ്ട് തിരുവനന്തപുരത്ത് വര്‍ക്ക് ചെയ്യുന്ന സമയത്ത് ഓഫീസില്‍ നിന്ന് അഞ്ചരയോടെ റൂമിലെത്തും. പിന്നെ കുളിച്ച് മുണ്ടുടുത്ത് ഒരു അമ്പലത്തില്‍ (ബേക്ക്കറി ജംങ്ഷനില്‍ നിന്ന് വഴുതക്കാട്ടേയ്ക്ക് പോകുന്ന റോഡില്‍ കുറച്ച് കഴിയുമ്പോ വലത് വശത്ത് ഒരു വര്‍ക്ക് ഷോപ്പ് കാണാം. അതിന് ശേഷം കുറച്ച് ദൂരെ പൊക്കത്ത്, പടി കേറി ചെന്നാല്‍ ഒരു ക്ഷേത്രത്തിലെത്താം.) അവിടെ വെച്ച് നടന്ന ഒരു ചെറിയ സ്പാര്‍ക്ക്..! അത്ര മാത്രം.ഇതിന് എന്റെ ലൈഫുമായി വലിയ ബന്ധമൊന്നുമില്ല. 🙂അഭിപ്രായങ്ങള്‍ക്ക് നന്ദി. 🙂മൂണ്‍ലൈറ്റ് : ആദ്യ സന്ദര്‍ശനത്തിന് ഉപാസനയുടെ സ്വാഗതം. 🙂സരിജ : സരിജയുടെ സങ്കല്പം വായിച്ചു. നന്ദി 🙂ഷാരൂട്ടി : എഴുത്ത് നന്നായെന്നറീയിച്ചതില്‍ സന്തോഷം മാത്രം. 🙂അനോണി-2 : സുഹൃത്തേ. മനസ്സിലായി. 🙂മാളവികയുടെ തിരുവാതിര വായിച്ച് അഭിപ്രയമറിയിച്ച എല്ലാവര്‍ക്കും ഉപാസനയുടെ നന്ദി.🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസന

 23. അനൂപ് ഭായ് : അഭിപ്രായങ്ങള്‍ക്ക് നന്ദി. 🙂റെയര്‍ റോസ് : ശുഭാന്ത്യക്ലൈമാക്സുകളോട് എനിയ്ക്ക് വലിയ മമത ഇല്ല. ആദ്യത്തെ കഥ അവസാനിക്കുന്നിടത്ത് യാതൊരു പ്രത്യേകതയും ഞാന്‍ കണ്ടില്ല. എന്തെങ്കിലും വ്യത്യസ്തമായത് ചെയ്യാന്‍ എപ്പോഴും താല്പര്യമുള്ള എനിയ്ക് കഥയുടെ എന്‍ഡിങ് മാറ്റണമെന്ന് തോന്നി.ട്രാജഡിയില്‍ കഥയെ എത്തിച്ചപ്പോള്‍ എനിയ്ക്ക് സമാധാനമായി. :-)))പെണ്‍കുട്ടികളുടെ മനസ്സ് വായിച്ചു എന്ന് ഒരു പെണ്‍കുട്ടി പറയുമ്പോ അതാണ് റിയല്‍ കോമ്പ്ലിമെന്റ്..!അഭിപ്രായങ്ങള്‍ക്ക് നന്ദി. നിരൂപകന്‍ : വിമര്‍ശനങ്ങള്‍ക്ക് നന്ദി. 🙂കുതിരവട്ടന്‍ ഭായ് : കഥയിലെ നായകനെയല്ല അനോണി-1 ഉദ്ദേശിച്ചതെന്ന് ഞാന്‍ പറഞ്ഞത് എന്റെ മൂന്നാമത്തെ വിശദീകരണത്തോടെ ഭായിയ്ക്ക് മനസ്സിലായിട്ടുണ്ടാകുമെന്ന് പ്രതീ‍ീക്ഷിക്കുന്നു. ഈ കഥ എഴുതാന്‍ ആലോചിച്ചപ്പോ എത്രത്തോളം ഭംഗിയാക്കാനാവുമെന്ന് ഒരു ഊഹം ഉണ്ടായിരുന്നു എന്റെ മനസ്സില്‍. പക്ഷേ ആ ഊഹത്തിനേക്ക്കാളുമൊക്കെ നന്നായി എഴുതാന്‍ എനിയ്ക്ക് സാധിച്ചു. എനിയ്ക്ക് സന്തോഷമേയുള്ളൂ. 🙂ശന്തനു സാര്‍ : അടുത്ത കഥയല്ല. എല്ലാ കഥയും നന്നാക്കാന്‍ എന്നെക്കൊണ്ട് പറ്റുമെന്നാണ് എന്റെ ആത്മവിശ്വാസം. 🙂മാളവികയുടെ തിരുവാതിര വായിച്ച് അഭിപ്രയമറിയിച്ച എല്ലാവര്‍ക്കും ഉപാസനയുടെ നന്ദി.🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസന

 24. മനോജ് : ആദ്യസന്ദര്‍ശനത്തിന് നന്ദി. 🙂മാംഗ് : തുടരാനാവില്ല ഭായ്. ഇതൊരു ചെറുകഥ അത്രയേയുള്ളൂ. നന്ദി ഈ അന്ദര്‍ശനത്തിന്. 🙂ശ്രീച്ചേട്ടാ‍ാ : 🙂സ്മിതച്ചേച്ചി : പ്രോത്സാഹനങ്ങള്‍ക്ക് നന്ദി. 🙂ദ്രൌപദി : ഉം… താങ്ക്സ്. 🙂ക്രാക്ക് വേര്‍ഡ്സ് : വീണ്ടുമെത്തിയതിന് നന്ദി. 🙂അപര്‍ണ : ആദ്യസന്ദര്‍ശനത്തിന് നന്ദി. 🙂ലെജി : വാഗതം. രണ്ട് കമന്റിട്ടതിന് വളരെ നന്ദി. 🙂മുല്ലപ്പൂവേ : 🙂നരിക്കുന്നന്‍ : സ്വാഗതം. 🙂മാളവികയുടെ തിരുവാതിര വായിച്ച് അഭിപ്രയമറിയിച്ച എല്ലാവര്‍ക്കും ഉപാസനയുടെ നന്ദി.🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസന

 25. എതിരന്‍ : “ഇളക്കങ്ങള്‍“ എന്ന സിനിമയുടെ കഥാതന്തു ഇത് പോലൊരു കഥയാണല്ലേ..!!!പക്ഷേ നോക്കൂ. ഞാന്‍ ആ സിനിമ കണ്ടിട്ടില്ല. ഒരു സിനിമ കണ്ടാല്‍ അതിന്റെ കഥ ആറ്റിക്കുറുക്കി എഴുതാന്‍ എന്നെക്കൊണ്ട് പറ്റുമോ..?എന്തായാലും അങ്ങിനെ ചെയ്യാന്‍ എനിയ്ക്ക് ഉദ്ദേശമില്ല.ഈ കഥയില്‍ ലേശം ആത്മാശം ഉണ്ട്. വളരെ കുറച്ച്. കെ.ആര്‍ പുരത്തിനടുത്തുള്ള മാരിയമ്മന്‍ കോവിലില്‍ ശിവരാത്രി ദിവസം സന്ധ്യയ്ക്ക് തൊഴാന്‍ വന്നപ്പോ എന്നെ നോക്കി ഒരു കുട്ടി ഒരു മിന്നല്‍ പോലെ ഒരു നോട്ടമെറിഞ്ഞു. 😉 അപ്പോ എനിയ്ക്ക് ഓര്‍മ്മ വന്നത് തിരുവനന്തപുരത്ത് വെച്ച് നടന്ന ഒരു അംഭവമാണ്.അതാണ് ഈ കഥ. പിന്നെ ഈ കഥയില്‍ മാളവികയുടെ വീട്ട്പരിസരങ്ങളെക്കുറിച്ചൊക്കെ എഴുതിയത്, ഭാവനാഷേഷി കൊണ്ട് മാത്രമാണ്. ഈ കഥയുടെ രൂപത്തില്‍ ഒരു സിനിമ ഉണ്ടെങ്കില്‍ അത് എനിയ്ക്കുള്ള ഒരു കോമ്പ്ലിമെന്റാണല്ലോ..!ഈ കഥ വികൈപ്പിച്ചാല്‍ ഒരു തിരക്കഥയാക്കാമെന്നുള്ള ഐഡിയ..! ഹഹഹഹ. ചുമ്മാ. :-)))ഒന്ന് കൂടെ പറഞ്ഞോട്ടെ.എതിരവന്റെ മെയില്‍ വായിച്ചിട്ട് പറയാന്‍ തോന്നിയതാണ്.പറയുന്ന കാര്യങ്ങളില്‍ കഴമ്പുണ്ടെന്ന് സ്വയം തോന്നുന്നുണ്ടെങ്കില്‍ അത് ആരോട് (ഉപാസനയോട് പ്രത്യേക്കിച്ചും) വേണമെങ്കിലും പറയാം.അതില്‍ സീനിയര്‍-ജൂനിയര്‍ ഭേദമൊന്നുമില്ല. വക്കാരിയെ വരെ പ്രതിസ്ഥാനത്ത് നിര്‍ത്തി ചോദ്യമെറിഞ്ഞോളൂ. ഞാന്‍ എതിരവന്റെ കമന്റിനെ തെറ്റിദ്ധരിച്ചൊട്ടുമില്ല. < HREF="http://moooppan.blogspot.com/2008/01/blog-post.html" REL="nofollow">പൊട്ടക്കിണറ്റിലെ അന്തര്‍ജ്ജനം<> എന്ന എന്റെ കഥയ്ക്കും എതിരവന്‍ ഇട്ട കമന്റ് ഇത് പോലെ ചില സംശയങ്ങള്‍ ഉന്നയിച്ച് കൊണ്ടുള്ളതായിരുന്നു.അത് കൊണ്ടാണ് ഞാന്‍ “ആനന്ദന്‍ ചേട്ടനെപ്പറ്റിയുള്‍ല കഥയ്ക്ക് ഏതിനോടാണ് സാമ്യമെന്ന് ചോദിച്ചത്.ഭായിയുടെ എല്ലാ അന്വേഷണങ്ങള്‍ക്കും തുടര്‍ന്നും സ്വാഗതം. നന്ദി. 🙂മാളവികയുടെ തിരുവാതിര വായിച്ച് അഭിപ്രയമറിയിച്ച എല്ലാവര്‍ക്കും ഉപാസനയുടെ നന്ദി.🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസനഓ. ടോ: “ഓണമേ എന്നെ നോവിക്കാതെ” എന്ന എന്റെ പോസ്റ്റ് എന്റെ റിയല്‍ ലൈഫുമായി ബന്ധപ്പെട്ടതാണ്. ചിലര്‍ (കാന്താരി) അവിടെ കമന്റ് ഇട്ടിരിയ്ക്കുന്നത് എന്റെ ദുഃഖം ഓണത്തിന് വീട്ടില്‍ പോകാന്‍ പറ്റാത്തത് കൊണ്ടാണെന്നാണ് എന്ന് വിചാരിച്ചാണെന്ന് തോന്നുന്നു..! അത് ശരിയല്ല.ആ ഓണം പോസ്റ്റിന്റെ “ക്ലച്ച്” പിടി കിട്ടണമെങ്കി എന്റെ ചില പചയ പോസ്റ്റുകള്‍ വായിക്കേണ്ടി വരും. പഴയ ബ്ലോഗ്ഗേഴ്സിന് അത് എല്ലാം അറിയാം. കാന്താരിക്കുട്ടിയെപ്പോലുള്ള താരതമ്യേന പുറ്റിയ ബ്ലോഗ്ഗേഴ്സിന് കാര്യങ്ങളറിയില്ലെന്ന് ഞാന്‍ കരുതുന്നു, ഉറപ്പില്ലെങ്കിലും.ഇവിടെ പെട്ടെന്ന് ഞാന്‍ ഇതിനെപ്പറ്റി റിപ്ലൈ തരാന്‍ കാരണം താങ്കള്‍ അവിടെ ചോദിച്ച സംശയമാണ്. അവിടെ ഞാന്‍ മറുപടി ഇടാന്‍ സമയമെടുക്കും.നന്ദി. 🙂

 26. So keen observation. മുടി ഈരി ചീപ്പിലേക്കു നോക്കുന്നതും, കൈയിലെ എണ്ണ സംശയിച്ച് തലയില്‍ തേക്കുന്നതും… കൊള്ളാം.You rewrote climax. How was it at first? Just curious.

 27. ഇഫ്തിക്കര്‍ : ആദ്യസന്ദര്‍ശനത്തിന് നന്ദി. സ്വാഗതം. 🙂കാശിത്തുമ്പ : ആദ്യം എഴുതിയ ക്ലൈമാക്സില്‍ മാളവികയെ ഞാന്‍ വിഷമിപ്പിക്കുന്നില്ല.അതായത് കഥാനായകന്‍ എവിടേയ്ക്കും പോകാതെയുള്ള ഒരു കോമഡി എന്‍ഡിംങ് ആണ് ആദ്യം എഴുതിയതില്‍. പിന്നെ തോന്നി അതൊരു ക്ലീഷേ ആയിപ്പോകുന്നു എന്ന്. അത് കൊണ്ട് കഥ അവസാനിക്കുന്നത് ഞാന്‍ ഒരു ട്രാജഡിയിലേയ്യ്ക്കാക്കി. 🙂സന്ധ്യാദീപം കത്തിച്ചിട്ട് എന്റെ അമ്മ (ഞാന്‍ കത്തിക്കുമ്പോ ഞാനും) ആ കൈത്തലം മുടിയില്‍ തേയ്ക്കുന്നത് ഞാന്‍ എത്രയോ തവണ കണ്ടിട്ടുണ്ട്. ചിലപ്പോള്‍ എന്നെ അടുത്ത് വിളിച്ച് എന്റെ കാലില്‍ തേയ്ക്കും കയ്യില്‍‌പറ്റിയ എണ്ണ. നോട്ട് കീന്‍ ബട്ട് സോ സിമ്പിള്‍ ഒബ്സെര്‍വേഷന്‍ 🙂രണ്ട് പേര്‍ക്കും നന്ദി.🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസന

 28. സുനില്‍.. പ്രണയവും മരണവും ഒരിക്കലും വായിച്ച് മടുക്കാത്തത്… നല്ല എഴുത്ത്….പിന്നെ നിറമാ‍ലക്കല്ല നടയടക്കുന്നത്…. ദീപാരാധനക്കാണ്… ഇടക്കൊക്കെ വിശേഷമുണ്ടെങ്കില്‍ നിറമാലയുമുണ്ടാവും അത്രേള്ളൂ… തിരക്കില്‍ ശ്രദ്ധിക്കാഞ്ഞതാണെന്നറിയാം… വെറുതെ എഴുതിയതാ…

 29. സുനീ, ഇത് എത്രയോ മുന്‍പ് തന്നെ വായിച്ചതാ. പക്ഷേ വായിച്ചാസ്വദിച്ചശേഷം കമന്റ് ഇടാന്‍ മറന്നു പോയിട്ടുണ്ടാകണം.ഒരു പെണ്‍‌കുട്ടിയുടെ മനസ്സ് വായിക്കാന്‍ തുനിഞ്ഞത് നന്നായിരിക്കുന്നു…എന്നാലും ഒരു പെണ്‍‌കുട്ടി കൈവള കിലുക്കിയും കാല്‍ത്തള കുലുക്കിയുമൊക്കെ മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുമോന്നൊരു സംശയം…

 30. പ്രിയ വാളൂരാന്‍ ജി (മുരളി സാര്‍) : പറ്റാന്‍ പാടില്ലാത്ത ഒരു തെറ്റാണ് മാഷ് ചൂണ്ടിക്കാണിച്ചിരിയ്ക്കുന്നത്.എത്രയെത്ര ദീപാരാധനകള്‍ തൊഴുതിരിയ്ക്കുന്നു.എത്രയെത്ര തവണ നിറമാല ദിവസം ശാസ്താവിന്റെ നടയിലുള്ള വലിയ ദീപസ്തംഭത്തില്‍ തിരി കത്തിച്ചിരിയ്ക്കുന്നു.നട തുറക്കും നേരം 51 ശരണങ്ങള്‍ എത്ര തവണ വിളിച്ചിരിയ്ക്കുന്നു.എന്നിട്ടും…നന്ദി മാഷെ കുറച്ച് നാളിന് ശേഷം വീണ്ടും കണ്ടതിന്.ഒപ്പം ഒരു സന്തോഷവാര്‍ത്തയും അറിയിയ്ക്കുന്നു.എന്റെ മറ്റൊരു വാളൂര്‍ വിശേഷത്തില്‍ മാഷ് രണ്ടാമത്തെ പ്രധാന കഥാപാത്രമായ് വരുന്നു.അത് താങ്ങാനായി മനസ്സ് കുറച്ച് കട്ടിയാക്കി വയ്ക്കൂ.:-)))ഗീതേച്ചി : ഒരുപാട് നാളായല്ലോ കണ്ടിട്ട്..!പിന്നെ ഇഷ്ടമുള്ള ആണ്‍കുട്ടീടെ ശ്രദ്ധ ആകര്‍ഷിയ്ക്കാനായി (ആരും അടുത്തില്ലെങ്കി) ചില നാടന്‍ പെണ്‍കുട്ടികള്‍ കുപ്പിവള കിലുക്കും ട്ടാ.തര്‍ക്കിക്കണ്ട. എന്റെ കയ്യില്‍ കട്ട എവിഡന്‍സ് ണ്ട്. 🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസന

 31. ഇവിടെ എത്താന്‍ ഇത്തിരി വയ്കി…

  നല്ല കഥ…ഇഷ്ട്ടപ്പെട്ടു..

 32. എല്ലാവരും പറഞ്ഞതു തന്നെ എനിക്കും പറയാന്‍.. എല്ലാം നേരില്‍ കാണുന്ന പ്രതീതി.. 🙂

അഭിപ്രായം എഴുതുക