ഇന്നേവരെ 2-3 സന്ദർഭങ്ങളിൽ മാത്രമാണ് എഴുതിയ കഥകൾ/പുരാവൃത്തം ഞാൻ വാരികകൾക്ക് പ്രസിദ്ധീകരണത്തിനു അയച്ച് കൊടുത്തിട്ടുള്ളത്. അതും വളരെ കൊല്ലം മുമ്പ്. ഗ്രന്ഥാവലോകം മാസികക്ക് ‘നിർവ്വാണം’ എന്ന കഥ അയച്ചത് ഓർക്കുന്നു. പ്രതീക്ഷിച്ച പോലെ മറുപടി ഒന്നും ലഭിച്ചില്ല. അതോടെ അയച്ച് കൊടുക്കൽ നിർത്തി. ജീവിതവും ഇത്തരം സാഹിത്യ സഞ്ചാരങ്ങളെ പരിപോഷിപ്പിക്കുന്ന തരത്ഥിലുള്ളതായിരുന്നില്ല. പിന്നീട് എഴുതിയതെല്ലാം സ്വന്തം…
View More ഒരു ബധിരന്റെ ആത്മകഥാ കുറിപ്പുകൾ ‘കേസരി’ വാരികയിൽ ഖണ്ഢശ്ശഃ പ്രസിദ്ധീകരിച്ച് തുടങ്ങുന്നുCategory: ഒരു ബധിരന്റെ ആത്മകഥ കുറിപ്പുകൾ
അദ്ധ്യായം 15 — ഫൈനൽ ലാപ്പ്
2012 മാർച്ചിൽ സിഡിഎൻ പ്രോജക്ട് അവസാനിച്ചു. ഡിസംബറിൽ കമ്പനിയോടും വിടപറഞ്ഞു. അതിനുശേഷം ഇന്നുവരെ (19/03/2018) ഒരു ഐടി കമ്പനിയും എനിക്ക് ജോലി നൽകിയില്ല. നിലനിൽപ്പിനായുള്ള പരക്കംപാച്ചലിൽ ഞാൻ ഐടി-ഇതര മേഖലയിൽ, ഫ്രീലാൻസിങ് രംഗത്തേക്കു തിരിഞ്ഞു.
View More അദ്ധ്യായം 15 — ഫൈനൽ ലാപ്പ്അദ്ധ്യായം 14 — പ്രതീക്ഷയുടെ നുറുങ്ങുവെട്ടം
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എബിളിറ്റി ഫൗണ്ടേഷൻ (Ability Foundation) എന്ന പ്രമുഖ സ്ഥാപനത്തേയും, അവർ വികലാംഗർക്കു മാത്രമായി സംഘടിപ്പിക്കാറുള്ള ‘Employ Ability’ തൊഴിൽ മേളയേയും പറ്റി ഞാൻ ആദ്യമായി അറിയുന്നത് ഒരു സുഹൃത്തിൽ നിന്നാണ്.
View More അദ്ധ്യായം 14 — പ്രതീക്ഷയുടെ നുറുങ്ങുവെട്ടംഅദ്ധ്യായം 13 — സ്പീച്ച് തെറാപ്പി ട്രെയിനിങ്
തെറാപ്പി സെഷനുകൾക്കിടയിൽ കിട്ടിയ അപൂർവ്വം സന്ദർഭങ്ങളിൽ ഞാൻ കുട്ടികളുമായി ‘സംസാരിച്ചു’. ചിലർ എന്നെ തുറിച്ചു നോക്കി മിണ്ടാതിരിക്കും. ചിലർ മൃദുവായി ചിരിച്ചു നാണിച്ചു നിൽക്കും. ഇനിയുമുള്ള മറ്റൊരു കൂട്ടർ അപ്രതീക്ഷിതമായി ഓടിയെത്തി എന്റെ ശരീരത്തിൽ അടിച്ച് നിർത്താതെ ഓടും.
View More അദ്ധ്യായം 13 — സ്പീച്ച് തെറാപ്പി ട്രെയിനിങ്അദ്ധ്യായം 12 — സ്വപ്നങ്ങൾ
മനസ്സിലെ സംഘർഷങ്ങളും രഹസ്യങ്ങളും സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള സഹജീവികളിൽനിന്നു മറച്ചു പിടിക്കണം എന്നു ആഗ്രഹമുള്ളവർക്കു ഉറക്കം എന്നുമൊരു വെല്ലുവിളിയാണ്. അത്തരക്കാർക്കു ഉണർന്നിരിക്കുമ്പോൾ തങ്ങളുടെ മാനസിക സംഘർഷങ്ങൾ മറ്റുള്ളവരിൽനിന്ന് ഒളിപ്പിക്കാൻ ബുദ്ധിമുട്ടില്ല.
View More അദ്ധ്യായം 12 — സ്വപ്നങ്ങൾഅദ്ധ്യായം 11 — സൗഹൃദങ്ങൾ
തകർച്ചക്കിടയിലും പിടിച്ചു നിൽക്കാൻ സഹായിച്ച ഏതാനും കൂട്ടുകെട്ടുകൾ എനിക്കുമുണ്ട്. അവയിൽ തന്നെ ചിലതിനു മൂല്യമേറും. നാവ് ബന്ധനസ്ഥനായിരുന്ന നാളുകളിൽ അനുഭവിച്ച കടുത്ത മാനസിക സംഘർഷത്തെ കുറച്ചെങ്കിലും ലഘൂകരിക്കാനായത് അപ്രതീക്ഷിതമായി ലഭിച്ച ഒരു സൗഹൃദത്തിന്റെ പിൻബലത്തിലാണ്.
View More അദ്ധ്യായം 11 — സൗഹൃദങ്ങൾഅദ്ധ്യായം 10 — ‘ഈക്വൽ ഓപ്പർച്ചുനിറ്റി’യുടെ നാനാർത്ഥങ്ങൾ
അപരിചിതരുടെ സാമീപ്യവും അവരുമായുള്ള സഹവാസവും ചില സാഹചര്യങ്ങളിൽ എനിക്കു ഏറെ ഇഷ്ടമാണ്. എനിക്കു അവരോടു എല്ലാം തുറന്നു പറയാം. സങ്കടങ്ങളും, സന്തോഷവും, പരിഭവങ്ങളും,… അങ്ങിനെ എല്ലാം. അതോടെ എന്റെ മാനസിക സംഘർഷം അവരുടേതു കൂടിയാവുകയാണ്. മറ്റൊരാൾ കൂടി വിഷ മിക്കുന്നുവെന്നു ക്രൂരമായ അറിവിൽ എന്നിലെ സംഘർഷം കുറയും.
View More അദ്ധ്യായം 10 — ‘ഈക്വൽ ഓപ്പർച്ചുനിറ്റി’യുടെ നാനാർത്ഥങ്ങൾഅദ്ധ്യായം 9 — പുരാവൃത്തങ്ങളിലേക്ക്
എഴുതുക എന്ന ആശയം ആദ്യം മനസ്സിൽ ഉദിക്കുന്നത് തിരുവനന്തപുരത്തു ഹോളിസ്റ്റിക് ചികിൽസക്കു വിധേയനായ കാലത്താണ്. ഒരുദിവസം അടുത്ത മുറിയിൽ താമസിക്കുന്ന അരുൺ എന്ന സുഹൃത്തിന്റെ പേർസണൽ ഡയറി തുറന്നിരിക്കുന്ന പോസിൽ കാണാനിടയായി. അതിൽ കോളേജിൽ പ്രണയിക്കുന്ന പെൺകുട്ടിയെപ്പറ്റി അദ്ദേഹം കുറച്ചു വാക്കുകൾ എഴുതിയിട്ടിരിക്കുന്നു.
View More അദ്ധ്യായം 9 — പുരാവൃത്തങ്ങളിലേക്ക്അദ്ധ്യായം 8 — മഞ്ഞുമലയുടെ അഗ്രം
അങ്ങകലെ ഒരു പ്രകാശനാളം ഞാൻ കാണുന്നുണ്ടായിരുന്നു. വ്യർത്ഥമാണെന്നു അറിയാമെങ്കിലും ഞാൻ തന്നെ സൃഷ്ടിച്ചെടുത്തതാണത്. ആ പ്രകാശനാളത്തിനു നേരെ കൊച്ചുകുട്ടിയേ പോലെ ഞാൻ പിച്ചവച്ചു അടുക്കും. അങ്ങിനെ അടുത്തു, ദീപനാളത്തെ കൈപ്പിടിയിൽ ഒതുക്കാൻ മാത്രം അരികിലെത്തുമ്പോൾ ആരോ അതിനെ മനപ്പൂർവ്വം അണച്ചു കളയും. അപ്പോൾ ഞാൻ ഇരുട്ടത്തു പകച്ചു നിൽക്കുകയായി; ദിശയറിയാതെ, വഴിയറിയാതെ. ഒടുക്കം പുതിയ പ്രകാശനാളത്തിനായി സ്വയം വഴി തേടും.
View More അദ്ധ്യായം 8 — മഞ്ഞുമലയുടെ അഗ്രംഅദ്ധ്യായം 7 — ആരാണ് ഒരു സുഹൃത്ത്?
“മഹാനഗരമേ നന്ദി നീയെന്നെ ഹൃദയശൂന്യനാക്കി.”
ഒരു കഷണം പേപ്പറിൽ, നഴ്‌സറി വിദ്യാർത്ഥിയെ പോലെ, കമിഴ്ന്നു കിടന്നു രാജു എഴുതുകയാണ്.
“കോൺക്രീറ്റ് കെട്ടിടങ്ങളേ നന്ദി, നിങ്ങളെന്റെ ഗൃഹാതുരത്വത്തിൽ അവസാനത്തെ ആണിയടിച്ചു.”
ഞാൻ അഭിനന്ദന സൂചകമായി ചൂളമടിച്ചു. രാജു എന്നെ നോക്കി തൊഴുത്, വീണ്ടും കടലാസിലേക്കു കമിഴ്ന്നു.
View More അദ്ധ്യായം 7 — ആരാണ് ഒരു സുഹൃത്ത്?അദ്ധ്യായം 6 — ഹോളിസ്റ്റിക് ചികിൽസ
“ഇന്നു ഇലൿട്രോണിൿസ് ലാബിൽ വച്ചു വിധുടീച്ചർ അടുത്തേക്കു വിളിച്ചു. തിരുവനന്തപുരത്തുള്ള ഒരു ഹോളിസ്റ്റിക് ആശുപത്രിയെ പറ്റിയാണ് പറഞ്ഞത്. അവിടെ ചികിത്സക്കു ചെല്ലണമെന്നു ടീച്ചർ ഉപദേശിച്ചു. ശ്രവണ ന്യൂനത ഭേദമാകുമത്രെ. എന്റെ ശ്രവണ ന്യൂനതയെപ്പറ്റി ടീച്ചർ അറിയുന്നത് കുറച്ചുനാൾ മുമ്പാണ്.
View More അദ്ധ്യായം 6 — ഹോളിസ്റ്റിക് ചികിൽസഅദ്ധ്യായം 5 — വിദ്യാർത്ഥി ജീവിതം
ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും നിറപ്പകിട്ടുള്ള വർഷങ്ങൾ ഏതാണെന്നു ചോദിച്ചാൽ ഒരു ഉത്തരമേയുള്ളൂ – വിദ്യാർത്ഥി ജീവിതം. കൗമാര പ്രണയത്തിന്റെ, പൊടിപാടുന്ന കാമ്പസ് രാഷ്ട്രീയത്തിന്റെ, വൈരാഗ്യമാർന്ന പരസ്പര മൽസരങ്ങളുടെ, പൂത്തുലയുന്ന സൗഹൃദത്തിന്റെ വിദ്യാർത്ഥി ജീവിതം. എനിക്കു വിധിക്കപ്പെട്ടത് അഞ്ചു വർഷങ്ങളായിരുന്നു. എനിക്കു കൈമോശം വന്നതും അഞ്ചു വർഷങ്ങൾ തന്നെ!
View More അദ്ധ്യായം 5 — വിദ്യാർത്ഥി ജീവിതംഅദ്ധ്യായം 4 — ഒഴിഞ്ഞ ഇടങ്ങൾ
മൂന്നാം അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. കോളേജ്-പോളിടെക്നിക്ക് പഠനകാലത്ത് ഞാൻ ഉപയോഗിച്ചിരുന്ന എല്ലാ നോട്ടുബുക്കുകളിലും കൗതുകകരമായ ഒന്നുണ്ടായിരുന്നു. എന്റെ പുസ്തകത്തിൽ മാത്രമല്ല, സാധാരണ അക്കാദമിക് സ്ഥാപനങ്ങളിൽ പഠിച്ച, ശ്രവണന്യൂനതയുള്ള മിക്കവരുടേയും നോട്ടുബുക്കിൽ ഈ പ്രത്യേകത കാണാനാകും. അതായത്… പുസ്തകത്തിന്റെ വലതുവശത്തു വരുന്ന എല്ലാ പേജുകളുടേയും അവസാന ഭാഗത്ത്, അല്ലെങ്കിൽ ഇടതുവശത്തെ പേജിന്റെ തുടക്കത്തിൽ, ഒന്നോ…
View More അദ്ധ്യായം 4 — ഒഴിഞ്ഞ ഇടങ്ങൾഅദ്ധ്യായം 3 — ചെറുത്തുനിൽപ്പിന്റെ ആരംഭം
രണ്ടാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ജീവിതത്തിലെ വളരെമോശം അനുഭവങ്ങളിൽ ഒന്നാണ് ശരീരത്തിലെ ഒരു അവയവം നിർജ്ജീവമാക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്ന തിരിച്ചറിവ്. നമ്മെ എന്താണോ പൂർണമാക്കുന്നത്, അതിലൊന്ന് കൊഴിഞ്ഞുപോകൽ. അപൂർണതയിലേക്കുള്ള യാത്രയിലാണെന്ന തിരിച്ചറിവ് മനുഷ്യനെ വിവരണാതീതമായ മനോവേദനയിലേക്കു തള്ളിവിടും. ആനിവേഴ്സറി എപ്പിസഡിനു ശേഷം ഞാൻ ഇത്തരമൊരു സാഹചര്യത്തെ രൂക്ഷമായി അഭിമുഖീകരിച്ചു. മുൻകാലത്തെ പോലെ എനിക്ക്…
View More അദ്ധ്യായം 3 — ചെറുത്തുനിൽപ്പിന്റെ ആരംഭംഅദ്ധ്യായം 2 — ഒരു ചൂണ്ടുപലക
(ഒന്നാമത്തെ അധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) ചില ഓർമകളുണ്ട്, ചൂണ്ടക്കൊളുത്തിന്റെ ഫലം ചെയ്യുന്നവ. അവ നമ്മെ വിട്ടുപിരിയാതെ, മറവിയിലേക്കു മറയാതെ വേദനിപ്പിച്ചുകൊണ്ടിരിക്കും. കുടഞ്ഞു കളയാൻ ശ്രമിച്ചാൽ വേദന കൂടും. എന്നിൽ അത്തരം ഓർമകൾ ഒന്നും രണ്ടുമല്ല, മറിച്ച് നിരവധിയാണ്. എല്ലാം ഓർമയിൽ നിലനിൽക്കുന്നുമുണ്ട്. പക്ഷേ ആദ്യത്തേതിനു മറ്റുള്ളവയേക്കാൾ മിഴിവുണ്ട്. ഞാൻ ആ സംഭവത്തെ ‘ആനിവേഴ്‌സറി…
View More അദ്ധ്യായം 2 — ഒരു ചൂണ്ടുപലകഅദ്ധ്യായം 1 — അസുഖകരമായ പരിവർത്തനം
(‘ആമുഖം’ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) കുട്ടിക്കാലം മങ്ങിയ ഓർമകളുടേതാണ്. എല്ലാം ചികഞ്ഞെടുക്കാനാകില്ല. ചികഞ്ഞാൽ കിട്ടുന്നവയിൽ തന്നെ വ്യക്തമല്ല എന്നു കാലം മുദ്ര പതിപ്പിച്ചിട്ടുള്ള ഓർമകളുടെ ആധിക്യം; മുഖമില്ലാത്ത കഥാപാത്രങ്ങളുടെ ഘോഷയാത്ര. അപ്പോൾ പതറുകയായി. എല്ലാ മുഖങ്ങളോടും ഞാൻ ചോദിക്കും. താങ്കൾ ആരാണ്? എന്നാണ് നമ്മൾ കണ്ടുമുട്ടിയത്? എങ്ങിനെയാണ് തമ്മിൽ പരിചയം? എനിക്കു കിട്ടിയ മറുപടികൾ…
View More അദ്ധ്യായം 1 — അസുഖകരമായ പരിവർത്തനംഒരു ബധിരന്റെ ആത്മകഥാ കുറിപ്പുകൾ – ആമുഖം
വിശ്വാസ്യതയുടെ പ്രശ്നം രൂക്ഷമായിരുന്ന കാലത്തു ഓർമകൾ കുറിച്ചിടാൻ കൂടുതലും ഉപയോഗിച്ചത് തലച്ചോറിനേക്കാൾ ഉപരി ഡയറിത്താളുകളാണ്. ലിഖിതരൂപങ്ങൾ ഒരിക്കലും ചതിക്കില്ലെന്ന വിശ്വാസം എന്നും കൂടപ്പിറപ്പിനെ പോലെ ഒരുമിച്ചുണ്ടായിരുന്നു. കൺമുന്നിൽ കണ്ട കാഴ്ചകൾ പകർത്തിവച്ചുകൊണ്ടാണ് ഡയറിത്താളുകളെ വിശ്വസിക്കുന്നതിന്റെ ആരംഭം. അതു സാവധാനം മുന്നേറി. വിശ്വാസത്തിന്റെ അളവ് അപാരമായപ്പോൾ ഹൃദയരഹസ്യങ്ങളും കുറിച്ചിടാൻ മടിച്ചില്ല. അങ്ങിനെ ഡയറിത്താളുകൾ നിറയെ എന്റെ ജീവിതമാണ്.…
View More ഒരു ബധിരന്റെ ആത്മകഥാ കുറിപ്പുകൾ – ആമുഖം