കാത്തിരിപ്പ്

ആളും ആരവങ്ങളും ഒടുങ്ങിആനകളും അമ്പാരിയും മടങ്ങിലക്ഷദീപങ്ങളില്‍ ഒന്നായി വിളങ്ങിഏഴുതിരിനാളങ്ങളാല്‍ തിളങ്ങിഇനി കാത്തിരിപ്പ്,നീണ്ട വിരഹമായ കാത്തിരിപ്പ്.അറയ്ക്കകത്തെ ഇരുട്ടിലേക്ക് ഊളിയിടാനായി,ഇത്തിരി നേരം കാത്തിരിപ്പ്.

View More കാത്തിരിപ്പ്

ജീവിതവും ഗുഡ്‌സ് ട്രെയിനും

  ഗുഡ്സ് ട്രെയിനുകള്‍ വളരെ നീളമുള്ളവയാണ്. അവക്കു താണ്ടാനുള്ളത് അനന്തമായി, നീണ്ടുകിടക്കുന്ന പാതകളാണ്. നിരങ്ങിയും മൂളിയും ഏന്തിവലിഞ്ഞ്, മൈലുകള്‍ താണ്ടുന്ന യാത്രകളാകട്ടെ വിരസവും. ജീവിതവും ഗുഡ്‌സ് ട്രെയിനും തമ്മില്‍ എന്തു സാമ്യം! ഞാന്‍ അതിശയിച്ചു.

View More ജീവിതവും ഗുഡ്‌സ് ട്രെയിനും

ഒരു പോത്തായിരുന്നെങ്കില്‍!

എനിക്ക് പുഴയും കുളവും കാവുമൊക്കെ നിറയെയുള്ള ഒരു ബാല്യമുണ്ടായിരുന്നു. അമ്പലക്കുളത്തില്‍ മുത്തശ്ശിയുടെ കൂടെ എല്ലാദിവസവും കുളിച്ച് ശിവനെ തൊഴാറുള്ള ബാല്യം. പിലോപ്പിക്കുഞ്ഞുങ്ങള്‍ വിസർജ്ജിച്ച് പച്ചനിറമായ കുളം എന്നില്‍ അധികം കൌതുകമുണർത്തിയിരുന്നില്ല. അതിനാല്‍‌ നീന്തല്‍ പഠിക്കാന്‍ വിധി തിരഞ്ഞെടുത്തത് പുഴയാണ്. തൈക്കൂട്ടം പനമ്പിള്ളിക്കടവില്‍ വേനല്‍‌ക്കാലത്തു പുഴ ചേലവലിച്ചെറിഞ്ഞ് മധ്യഭാഗം അനാവരണമാക്കുമായിരുന്നു. യുവതികളുടെ വയറുപോലെ തെളിമയാർന്ന മണൽപ്പരപ്പ്. പുഴയില്‍…

View More ഒരു പോത്തായിരുന്നെങ്കില്‍!

കാലം തോല്‍ക്കുന്ന ഇതിഹാസങ്ങള്‍

കാലത്തെ അതിജീവിക്കുക എന്നത് ഒരുതരം രാസപ്രവര്‍ത്തനമാണെന്ന തിരിച്ചറിവില്‍‌ നിന്നായിരിക്കണം ആല്‍ക്കെമിസ്റ്റുകള്‍ അമരത്വം നേടാന്‍ രസതന്ത്രത്തില്‍ പുത്തന്‍ സമവാക്യങ്ങള്‍ തിരഞ്ഞത്. ടെസ്റ്റ്യൂബില്‍ വ്യത്യസ്തമൂലകങ്ങള്‍ ആട്ടിക്കുലുക്കി മുന്നേറിയ ആ വംശം കുറ്റിയറ്റുപോകാന്‍ അധികം നാളുകള്‍ എടുത്തില്ല. അമരത്വം ഒരു മരീചികയായി അവശേഷിച്ചു. സാഹിത്യരംഗത്തും ആല്‍ക്കെമിസ്റ്റുകള്‍ ഉണ്ടായിരുന്നു. വായനക്കാരുടെ വ്യത്യസ്താഭിരുചികള്‍ ഏറ്റുമുട്ടിയ രാസപക്രിയയില്‍ സ്വയമൊരു മൂലകമായി ഉള്‍ച്ചേര്‍ന്നോ അല്ലാതെയോ ‘കുലുക്കാന്‍’…

View More കാലം തോല്‍ക്കുന്ന ഇതിഹാസങ്ങള്‍

കടത്തുവഞ്ചിയും കാത്ത്

മനസ്സിലാക്കിയിടത്തോളം മനുഷ്യന്റെ മാനസികാവസ്ഥ സമയ, കാലബന്ധിതമാണ്. വ്യതിയാനനിലകളിലെ ഏറ്റക്കുറച്ചിലുകൾ അടിസ്ഥാനമാക്കി വീക്ഷിച്ചാല്‍ അത് വൈവിധ്യങ്ങളുടെ കലയാണെന്നു പറയേണ്ടിവരും. ആ കലയ്ക്കു അഴകു നൽകുന്ന ഘടകങ്ങളത്രെ സന്തോഷം, സന്താപം തുടങ്ങി നിസംഗത വരെയുള്ള മാനുഷികവികാരങ്ങൾ. മനുഷ്യമനസ്സിനു എത്തിപ്പിടിക്കാവുന്ന എല്ലാം അതിലുണ്ട്. ഞാനും ആ കലയെ അറിഞ്ഞിട്ടുണ്ട്. ഏറ്റക്കുറച്ചിലുകള്‍ അധികമില്ലാതിരുന്നതിനാല്‍ അതിന്റെ ആകര്‍ഷണീയത എന്നില്‍ തീരെ പ്രകടമായിരുന്നില്ലെന്നു മാത്രം.…

View More കടത്തുവഞ്ചിയും കാത്ത്

ആനന്ദന്‍ എന്ന അസൂറി

മഹീന്ദ്ര & മഹീന്ദ്ര കമ്പനി അവരുടെ ആദ്യമോഡൽ ട്രാക്ടർ പുറത്തിറക്കിയ കാലത്താണ് കക്കാട് ആനന്ദൻ വെസ്റ്റ്കൊരട്ടിയിലെ വാഹന കച്ചവടക്കാരൻ ഫ്രാന്‍സിസിൽ നിന്നു പതിനായിരം രൂപക്കു ഒരു സെക്കന്റ്ഹാന്‍ഡ് ടില്ലർ വാങ്ങുന്നത്. ഒരു തല്ലിപ്പൊളി പാട്ടവണ്ടി. വാങ്ങിയ ശേഷം ഓടിക്കാവുന്ന പരുവത്തിലാക്കാന്‍ അദ്ദേഹം പതിനായിരം രൂപ വേറെയും മുടക്കി. അങ്ങിനെ മൊത്തം ഇരുപത് പോയി. പക്ഷേ അതുകൊണ്ടെന്താ,…

View More ആനന്ദന്‍ എന്ന അസൂറി

ആദരിക്കപ്പെടുന്ന റെക്കോര്‍ഡുകള്‍

റെക്കോര്‍ഡുകള്‍ അലങ്കാരമാകുന്നത് അര്‍ഹിക്കപ്പെടുന്നവരിലാണ്. അലങ്കാരങ്ങളുടെ മൂല്യവും അതുവഴി ആദരിക്കപ്പെടുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പരസ്പരപൂരകത്വത്തെ അട്ടിമറിക്കുന്ന ‘പ്രതിഭാത്വം’ ചിലപ്പോള്‍ ചില സാധാരണ പ്രതിഭകള്‍ പ്രകടിപ്പിക്കാറുണ്ട്. ഏറെ കാലം നീണ്ടുനില്‍ക്കാത്ത, മിന്നലാട്ടങ്ങളിലൊതുങ്ങുന്ന അത്തരം പ്രകടനങ്ങള്‍ വഴി റെക്കോര്‍ഡുകള്‍ അവമതി നേരിടുന്നു. മൂല്യമറിഞ്ഞുള്ള വിന്യാസം എപ്പോഴും സാധിതമാകുന്നതല്ല എന്ന സാമാന്യതത്ത്വം അംഗീകരിച്ചുകൊണ്ടുതന്നെ ക്രിക്കറ്റ് എന്ന കളിയെ, കുറച്ചുകൂടി സൂക്ഷ്മമായി ബാറ്റിങ്ങ്…

View More ആദരിക്കപ്പെടുന്ന റെക്കോര്‍ഡുകള്‍

കടത്തുവഞ്ചിയും കാത്ത്

വിമല്‍ ഇവിടെ ഇപ്പോള്‍ കടത്തില്ലേ? മനുഷ്യപാദം പതിയാതെ പച്ചപ്പുല്ല് തഴച്ചുവളര്‍ന്ന കടവും അതിന്റെ ഒരു ഓരത്തു ഏകനായി, മൂകമായി നില്‍ക്കുന്ന മുളങ്കോലും കണ്ട് ഞാന്‍ സന്ദേഹിച്ചു. ഈ മുളങ്കോലിലാണ് കടത്തുകാരന്‍ വഞ്ചി അടുപ്പിക്കാറ്. പണ്ട് ഒരിക്കല്‍ മാത്രം ഇതുവഴി വൈന്തലയില്‍ പോയിട്ടുമുണ്ട്. ഇപ്പോളത്തെ അവസ്ഥ കണ്ടിട്ട് ആളുകളുടെ കുറവുമൂലം കടത്തു നിര്‍ത്തിയെന്നാണ് തോന്നുന്നത്. പക്ഷേ വിമലിന്റെ…

View More കടത്തുവഞ്ചിയും കാത്ത്

ഗതകാലം ഒരു നൊമ്പരം

റോഡിലെ കുഴിയില്‍ ചാടി ബൈക്ക് ചെറുതായി ഉലഞ്ഞപ്പോള്‍ ആന്റി പരിഭവിച്ചു. “പതുക്കെപ്പോ അപ്പൂ. നീയെന്തിനാ തെരക്ക് പിടിക്കണെ” വഴി മോശമാണ്. കൂടാതെ പലയിടത്തും ചെളിവെള്ളം തളം‌കെട്ടിയിട്ടുണ്ട്. വെള്ളത്തില്‍ പൊങ്ങുതടി പോലെ കിടക്കുന്ന കുഞ്ഞുതവളകള്‍ വണ്ടിയിറങ്ങുമ്പോഴൊക്കെ കരക്കുകയറി കണ്ണുമിഴിച്ചു നോക്കി. കുട്ടിക്കാലത്ത് പച്ചീര്‍ക്കിലിന്റെ അറ്റത്തു കുടുക്കുണ്ടാക്കി തവള ‘ഹണ്ടിംങ്’ ഒരു ഹോബിയായിരുന്നു. അതിലെ ക്രൂരത തിരിച്ചറിയാന്‍ കാലം…

View More ഗതകാലം ഒരു നൊമ്പരം

കക്കാടിന്റെ പുരാവൃത്തം: എക്കോ ജോസ്

അന്നമനടയില്‍‌നിന്നു വാങ്ങിയ ലഹരി കൂടിയ മുറുക്കാൻ മതിലിൽ‌ വച്ചു തമ്പി അഞ്ചുനിമിഷം ധ്യാനിച്ചു. നമ്പൂതിരിമാരെ പോലെ കൈകൾ കുറുകെ പിടിച്ചു മൂന്നുതവണ ഏത്തമിട്ടു. അടുത്തിരുന്ന ആശാൻ‌കുട്ടി ഈ വക ചെയ്തികൾ സാകൂതം നോക്കിയിരുന്നു. തമ്പിയുടെ രീതികളിലെ വൈവിധ്യം അദ്ദേഹത്തെ അല്‍ഭുതപ്പെടുത്തി. ഏത്തമിടൽ നിര്‍ത്തി മുറുക്കാൻ വായില്‍‌ത്തള്ളാൻ ഒരുങ്ങുമ്പോൾ ആശാന്‍‌വീട്ടുകാരുടെ പൊട്ടക്കുളത്തിനടുത്തെ, റോഡിലെ വളവ് തിരിഞ്ഞു ഒരു…

View More കക്കാടിന്റെ പുരാവൃത്തം: എക്കോ ജോസ്

സെക്കന്റ് ചാന്‍സ്

മേശക്ക് ഇരുപുറവും അവര്‍ അപരിചിതരെപ്പോലെ ഇരുന്നു. കൈകള്‍ പിണച്ചുവച്ചു മുഖത്തോടു മുഖം നോക്കാതെ. ഇതിനുമുമ്പ് കൂടിക്കാഴ്ചകള്‍ ഉണ്ടായിരുന്നു. എന്നിട്ടും മൌനത്തിന്റെ ഇരുമ്പുമറ അവരെ പൊതിഞ്ഞു.. പരിചയങ്ങള്‍ വാചാലതയിലെത്താത്ത സന്ദര്‍ഭത്തിന്റെ മനോഹാരിത ഇരുവരും കുറച്ചുസമയം ആസ്വദിച്ചു.

View More സെക്കന്റ് ചാന്‍സ്

മഹതിയുടെ ആകുലതകൾ

“സാർ. കുറച്ചു നാളുകളായി എനിക്കു വല്ലാത്ത സംശയരോഗം” “ആരെയാണ് സംശയിക്കുന്നത്. ഭർത്താവിനെ?” “ഹേയ് അല്ല. എന്നെത്തന്നെയാണ്” “വാട്ട് ഡു യു മീൻ” “ഞാനെഴുതുന്ന വരികളെല്ലാം മുമ്പ് മറ്റാരോ എഴുതിയവയാണ് എന്നൊരു തോന്നൽ” “അതു ശരിയാണ്. ഭയക്കാൻ ഒന്നുമില്ല. മുഴുവൻ ഒറിജിനലായ ഒരു കൃതിയും ഇന്നേവരെ ആരും രചിച്ചിട്ടില്ല. ലോകത്തിലെ ആദ്യകൃതി മാത്രമേ സ്വാധീനങ്ങൾ ഇല്ലാതെ രചിക്കപ്പെട്ടുള്ളൂ…

View More മഹതിയുടെ ആകുലതകൾ

സാറാ ജോസഫ്, ഉപാസന, പിന്നെ ഒരു കയ്യൊപ്പും

ഡിസംബര്‍ ഇരുപത്താറാം തിയതി രാവില്‍ എറണാകുളത്തേക്കു പോകാന്‍ ഇറങ്ങുമ്പോള്‍ ബാബുച്ചേട്ടന്‍ സൂചിപ്പിച്ചു. “സുന്യേയ്… വൈകീട്ട് കമ്പനിപ്പടിക്കല്‍ ഒരു സമ്മേളനം ഉണ്ട്. സാറ ജോസഫൊക്കെ വരണ്‌‌ണ്ട്. നീയെത്തണം” ആനി എന്ന സാറ ടീച്ചര്‍ വരുമെങ്കില്‍ പിന്നെ ഞാനെത്താതിരിക്കുമോ? ബാബുച്ചേട്ടന് ഉറപ്പുകൊടുത്തു. വൈകീട്ട് സുഹൃത്തിനെ കണ്ടു തിരിച്ചു നാട്ടിലെത്തിയപ്പോള്‍ മൈക്കിലൂടെ ആരുടേയോ പ്രഭാഷണം മുഴങ്ങിത്തുടങ്ങിയിരുന്നു. അയ്യങ്കോവ് ക്ഷേത്രത്തിലെ പതിവു…

View More സാറാ ജോസഫ്, ഉപാസന, പിന്നെ ഒരു കയ്യൊപ്പും

പാവം ക്രൂരന്‍

അടിസ്ഥാനപരമായി ഏതൊരു എഴുത്തുകാരനിലും / കലാകാരനിലും (കഥാകാരന്‍, നോവലിസ്റ്റ്, കാര്‍ട്ടൂണിസ്റ്റ്) ഒരു ക്രൂരന്‍ ഒളിച്ചിരിപ്പുണ്ടെന്നു തോന്നുന്നു. ഒരു പാവം ക്രൂരന്‍. അവനുചുറ്റില്‍, പ്രിയപ്പെട്ടവര്‍ക്കിടയില്‍ സംഭവിക്കുന്ന ദുഃഖകരമായ സംഭവങ്ങള്‍, പാളിപ്പോയ ബന്ധങ്ങള്‍, ആക്ഷേപകരമായ ശീലങ്ങള്‍ എന്നിവ അവനിലും സഹതാപം ഉണ്ടാക്കും. പലപ്പോഴും സഹതാപനിര്‍മാണത്തില്‍ മാത്രം ഇവയുടെ ആഘാതപരിധി ഒതുങ്ങിനില്‍ക്കണമെന്നുമില്ല. പ്രസ്തുതസംഭവത്തില്‍ ഒരു സുന്ദരസൃഷ്ടിക്കുള്ള ബീജം അടങ്ങിയിട്ടുണ്ടെങ്കില്‍ എഴുത്തുകാരന്റെ…

View More പാവം ക്രൂരന്‍

അശോകന്‍ in & as അഴകന്‍

ചെറാലക്കുന്നിന്റെ അടിഭാഗത്ത് കൊയ്ത്തു കഴിഞ്ഞ നെല്‍പാടങ്ങളിൽ പ്രീമിയർ സര്‍ക്കസുകാർ വന്നത് ഏപ്രിൽ – മെയ് മാസങ്ങളിലായിരുന്നു. അപ്പച്ചന്റെ കള്ളുഷാപ്പിനു മുന്‍‌ഭാഗത്തുള്ള ഒരേക്കർ നെല്‍‌പാടത്ത്, അവർ കട്ടിയുള്ള തുണികൊണ്ടു തമ്പുകൾ കെട്ടി. തമ്പിനു സമീപം വൃത്താകൃതിയിൽ കളം‌ വെട്ടി കുഴികൾ മണ്ണിട്ടു നികത്തി. കൂടുതൽ നിരപ്പാക്കാൻ വെള്ളം തളിച്ചു ഇടികട്ട കൊണ്ടു ഇടിച്ചു. പാടത്തിന്റെ നാലതിരിലും മുളങ്കാൽ…

View More അശോകന്‍ in & as അഴകന്‍

കാര്‍ത്തികേ വിശുദ്ധനായ പാപി !

ക്രിക്കറ്റ് എന്ന ഗെയി‍മിലെ ഏറ്റവും ആകര്‍ഷകമായ ദൃശ്യങ്ങളില്‍ രണ്ടാമത്തെതാണ് (എന്നെ സംബന്ധിച്ചിടത്തോളം) സിക്സറുകള്‍. ഒന്നാമത് ബൈല്‍‌സ്‍ വായുവില്‍ പറക്കുന്ന കാഴ്ചതന്നെ. ഇന്നുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും മനോഹരമായ സിക്സ് ഇംഗ്ലണ്ട് ലോകകപ്പില്‍ ആന്‍ഡ്രൂ കാഡിക്കിനെതിരെ സച്ചിന്‍ അടിച്ചതാണ്. പിന്നെ സുളുവിന്റെ (ലാന്‍‌സ് ക്ലൂസ്‌നര്‍) പാദമനക്കാതെയുള്ള ഒത്തിരി സിക്സുകളും. എന്തുതന്നെയായാലും മൈതാനമധ്യത്തുനിന്ന് ബാറ്റ്സ്‌മാന്‍ പറത്തുന്ന ഓരോ സിക്സും സ്റ്റേഡിയത്തിലും…

View More കാര്‍ത്തികേ വിശുദ്ധനായ പാപി !

കാലവര്‍ഷം പറയാതിരുന്നത്

റോഡില്‍ അവിടവിടെ തളംകെട്ടിക്കിടക്കുന്ന ചെളിവെള്ളത്തില്‍ ചവിട്ടാതെ അപ്പുക്കുട്ടന്‍ സൂക്ഷിച്ച് നടന്നു. വെള്ളമുണ്ട് മുട്ടോളം പൊക്കിപ്പിടിച്ചു. ചിലയിടത്ത് ഡീസലിന്റെ തുള്ളികള്‍ വീണുപരന്നിട്ടുണ്ട്. ടില്ലറില്‍‌നിന്ന് ഊറിവീണതാവണം. ഡീസലില്‍ ഒളിമിന്നുന്ന സപ്തവര്‍ണങ്ങളില്‍ നൊടിനേരം കണ്ണുകള്‍‌നട്ട് നിന്നശേഷം അപ്പുക്കുട്ടന്‍ നടത്തം തുടര്‍ന്നു. കോണ്‍ക്രീറ്റ് കലുങ്കിന് പിന്നില്‍ ഇലക്ട്രിക്പോസ്റ്റിനടുത്ത് മുട്ടോളം പൊക്കമുള്ള സര്‍വ്വേക്കല്ല്. അവിടെനിന്ന് ഇടത്തോട്ട്, പാടശേഖരത്തെ കീറിമുറിച്ച് പോകുന്ന നീണ്ടചെമ്മണ്‍പാതയിലേക്ക് തിരിഞ്ഞു.…

View More കാലവര്‍ഷം പറയാതിരുന്നത്

സച്ചിന്‍ : തെറ്റും ശരിയും

ജീവിതത്തില്‍ നമുക്ക് സംഭവിക്കുന്ന തെറ്റുകള്‍ പലവിധത്തിലുള്ളതാണ്. ഇക്കാര്യത്തില്‍ തികഞ്ഞ വ്യത്യസ്തയാണ് ദര്‍ശിക്കാന്‍ സാധിക്കുക. പ്രത്യാഘാതശേഷി കുറവായ കൊച്ചുകൊച്ചുതെറ്റുകള്‍ തുടങ്ങി ജീവിതകാലം മുഴുവന്‍ അലസോരം സൃഷ്ടിക്കുന്ന വലിയതെറ്റുകള്‍വരെ അക്കൂട്ടത്തിലുണ്ട്. തെറ്റുകളുടെ കര്‍ത്താവും അവ സൃഷ്ടിക്കുന്ന വ്യഥകള്‍, തിരിച്ചടികള്‍ എന്നിവയുടെ അനുഭവസ്ഥനും ഒരാളായിരിക്കുമ്പോള്‍ അത്തരം തെറ്റുകളുടെ പരിണതി നീതിബോധത്തില്‍ അധിഷ്ഠിതമാണ്. വ്യവഹാരത്തില്‍ പങ്കാളിത്തമില്ലാത്തവരെ ബാധിക്കാത്ത ഇവ തികച്ചും വ്യക്തികേന്ദ്രീകൃതമാണ്.…

View More സച്ചിന്‍ : തെറ്റും ശരിയും

ചെറുവാളൂരിന്റെ മാള്‍ഡീനി

“പ്രിയപ്പെട്ട നാട്ടുകാരെ കഴിഞ്ഞ ഒരാഴ്ചയായി വാളൂർ സ്കൂൾ മൈതാനിയെ പുളകം‌ കൊള്ളിക്കുന്ന ഫുട്ബാൾ‌ മേള ഇന്നു വൈകീട്ട് കൊടിയിറങ്ങുകയാണ്. ചോലാൻ ബീരാവു സെയ്‌ദ് മുഹമ്മദ് എവറോളിങ്ങ് ട്രോഫിക്കു വേണ്ടിയുള്ള ഇന്നത്തെ കലാശപ്പോരാട്ടത്തിൽ ചെറുവാളൂരിന്റെ സ്വന്തം ടീം ‘വാളൂർ ബ്രദേഴ്സ്’ ബദ്ധവൈരികളും അയല്‍ക്കാരുമായ അന്നമനട ബ്ലൂമാക്സിനെ നേരിടുന്നു. വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കുന്നത് ചാലക്കുടിയുടെ താരമായ കലാഭവൻ മണിയാണ്.…

View More ചെറുവാളൂരിന്റെ മാള്‍ഡീനി

അഡ്വക്കേറ്റിന്റെ നമ്പറുകൾ – 2

ശ്രദ്ധിക്കുക: മുൻ‌പോസ്റ്റിന്റെ തുടർച്ചയാണ് ഈ പോസ്റ്റ്. അഭിഭാഷകവൃത്തിയാണ് പ്രധാന ജോലിയെങ്കിലും നാട്ടുകാരെല്ലാം നല്ലവരായതിനാൽ പിള്ളേച്ചനു കേസുകൾ കുറവായിരുന്നു. കോടതിയിൽ പോകുന്നത്, രാജേഷ് ചൗഹാൻ സിൿസ് അടിക്കുന്ന പോലെ, അപൂർവ്വമായി മാത്രം. ധാരാളമായുള്ള ഒഴിവു സമയങ്ങളിൽ സമീപത്തുള്ള ക്ഷേത്രങ്ങളുടെ ഭരണത്തിൽ അനാവശ്യമായി കൈകടത്തിയാണ് അദ്ദേഹം സമയം പോക്കിയിരുന്നത്. കക്കാടിനടുത്തു നല്ല രീതിയിൽ നടത്തപ്പെടുന്ന അഞ്ചോളം ക്ഷേത്രങ്ങളുണ്ട്. ചെറുവാളൂർ…

View More അഡ്വക്കേറ്റിന്റെ നമ്പറുകൾ – 2

ഭ്രമരം ബ്ലെസ്സി പിന്നെ… പിന്നെ മോഹന്‍‌ലാലും

വിലയിരുത്തപ്പെടേണ്ട വസ്തുതകളുടെ തമസ്കരണം പലപ്പോഴും സംഭവിക്കുക പുതിയ ലാവണങ്ങളെ അംഗീകരിക്കാനും അവ(ര്‍) മുന്നോട്ടുവക്കുന്ന ആശയങ്ങളെ സ്വാംശീകരിക്കാന്‍ മടിയുമുള്ള മനസ്സുകളിലാണ്. ചിലപ്പോള്‍ ഇത്തരം തമസ്കരണങ്ങള്‍ അബോധപൂര്‍വ്വമായിരിക്കും, മറ്റു അവസരങ്ങളില്‍ പലവിധ അന്ധതകളാല്‍ നയിക്കപ്പെട്ട് ബോധപൂര്‍വ്വവും. രണ്ടുകൂട്ടരും മെയിന്‍‌സ്ട്രീമിനെ സ്പര്‍ശിക്കാതെ ഉപരിതസ്പര്‍ശിയായ കാര്യങ്ങളെ കൊണ്ടാടി ആഴത്തിലുള്ള വിശകലനം അസാദ്ധ്യമാക്കുന്നു. അത്തരമൊരു കൊണ്ടാടല്‍ അടുത്തകാലത്തു ദര്‍ശിച്ചു. പദ്മരാജശിഷ്യനായ ബ്ലസ്സിയുടെ “ഭ്രമരം”…

View More ഭ്രമരം ബ്ലെസ്സി പിന്നെ… പിന്നെ മോഹന്‍‌ലാലും

അഡ്വക്കേറ്റിന്റെ നമ്പറുകൾ – 1

1992 തുലാമാസം മധ്യത്തിൽ തേമാലിപ്പറമ്പിൽ കൂടിയ നാട്ടുകൂട്ടമാണ് കിടയറ്റ ഫോറസ്റ്റ്റേഞ്ചറും ശിക്കാരിയുമായ കക്കാട് എം.ജി.പി ‌പിള്ളയുടെ മൂത്ത മകനെ നിയമ പഠനത്തിനയക്കാൻ തീരുമാനിച്ചത്. തൈക്കൂട്ടത്തെ കണിയാൻ ബാലകൃഷ്ണക്കൈമളുടെ നിര്‍ദ്ദേശപ്രകാരം മകനെ കേരള രാഷ്ട്രീയത്തിൽ ഇറക്കാൻ പദ്ധതിയുണ്ടായിരുന്ന പിള്ളയുടെ എല്ലാ കണക്കുകൂട്ടലുകലും തെറ്റിച്ച കനത്ത പ്രഹരമായിരുന്നു നാട്ടുകൂട്ടത്തിന്റെ പ്രസ്തുത തീരുമാനം. അതുവരെ രാഷ്ട്രീയ മേഖലയിൽ തിളങ്ങി നില്‍ക്കുന്ന…

View More അഡ്വക്കേറ്റിന്റെ നമ്പറുകൾ – 1

ഗുഡ് ബൈ ഫ്രഡ്ഡി

എതിരാളിയില്‍ ഭയം ജനിപ്പിക്കുക എന്നത് കളിക്കളത്തില്‍ എല്ലാവര്‍ക്കും സാധിതമാകാത്ത ഒരു കഴിവാണ്. പ്രകടനപരതയില്ലാത്തപ്പോഴും സാന്നിധ്യം ഒന്നുകൊണ്ടുമാത്രം അത് സാധിക്കുന്നവരാകട്ടെ അതിവിരളവും. അത്തരക്കാര്‍ അവര്‍ അംഗമായിരിക്കുന്ന ‘കൂട്ട‘ത്തിന് പകര്‍ന്ന്‌നല്‍കുന്ന ആത്മവിശ്വാസം, കെട്ടുറപ്പ് എന്നിവ അവരുടെ അസാന്നിധ്യത്തില്‍ ‘കൂട്ട’ത്തിന് കൈമോശം വരുന്നു. ആഗ്രഹിച്ച മാറ്റങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ എതിരാളികള്‍ ഭീരുത്വതയുടെ അംശം‌പേറുന്ന ആശ്വാസ(?)ത്തില്‍ മുങ്ങിത്താഴുന്നു. ക്രിക്കറ്റ്‌പിച്ചില്‍ ഇനിമുതല്‍ അത്തരമൊരു ആശ്വാസം…

View More ഗുഡ് ബൈ ഫ്രഡ്ഡി

ശങ്കരമ്മാൻ കാവ് – 3

ശ്രദ്ധിക്കുക: ശങ്കരമ്മാൻ കാവ് പാര്‍ട്ട് – 2 എന്നതിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്. ചാറ്റൽ ‌മഴ കനത്തു വരികയായിരുന്നു. തമ്പി ക്ഷേത്രകവാടത്തിലെ ഗേറ്റു ചാടി അകത്തു കടന്നു. ശ്രീകോവിലിനു അടുത്തേക്കു നടക്കുമ്പോൾ പൂച്ചയേക്കാളും വലിപ്പമുള്ള രണ്ടു പെരുച്ചാഴികൾ കുറുകെ ചാടി. തിരിഞ്ഞോടിയെങ്കിലും രണ്ടു നിമിഷത്തിനുള്ളിൽ തമ്പി കാര്യങ്ങൾ മനസ്സിലാക്കി ആശ്വസിച്ചു. “ശവങ്ങൾ… ഏതു നേരോം ഈ…

View More ശങ്കരമ്മാൻ കാവ് – 3

ശങ്കരമ്മാൻ കാവ് – 2

‘ശങ്കരമ്മാൻ കാവ് – 1‘ എന്ന മുന്‍‌പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്. “എന്റെ കൊക്കിന് ജീവനൊള്ളപ്പോ ഇത് നടക്കില്ല” മര്യാദാമുക്കിലിരുന്നു ലോകകാര്യങ്ങൾ സംസാരിക്കുകയായിരുന്ന മര്യാദക്കാരോടു തമ്പി കട്ടായം പറഞ്ഞു. പിള്ളേച്ചൻ ഉപദേശിച്ചു. “നീ ആവശ്യല്ലാത്ത കാര്യങ്ങൾക്ക് പോണ്ട തമ്പീ. അവര്ടെ അമ്പലത്തീ അവര് പൂജ നടത്തണേന് നിനക്കെന്താ ചേതം?“ “ഹ പിള്ളേച്ചനെന്താ ഇങ്ങനെ പറേണെ. ഇമ്മാതിരി…

View More ശങ്കരമ്മാൻ കാവ് – 2

ശങ്കരമ്മാൻ കാവ് – 1

“തമ്പ്യേയ്… നീ ദൈവത്തീ വിശ്വസിക്കണ്ണ്ടാ?” മര്യാദാമുക്കിലെ മതിലിൽ ഇരിക്കുകയായിരുന്നു തമ്പി. കയ്യിൽ ലഹരി കൂടിയ മുറുക്കാൻ. ചോദ്യം കേട്ടതും അദ്ദേഹം ഒന്നും ആലോചിച്ചില്ല. “പിന്നല്ലാണ്ട്. ആശാനേ… ആശാൻ എന്തൂട്ടാ ഈ പറേണെ. ദൈവല്യാന്നാ!” ആദ്യ പ്രതികരണത്തിനു ശേഷം തമ്പിയുടെ മുഖത്തു ആശ്ചര്യം വിരിഞ്ഞു. ഇത്രനാൾ പരമഭക്തനായ വാസുട്ടന്‍ എന്താണു ഉദ്ദേശിക്കുന്നതെന്നു തമ്പിക്കു പിടികിട്ടിയില്ല. “ആളോള് ആരൊക്കെ…

View More ശങ്കരമ്മാൻ കാവ് – 1

ബാബുട്ടന്റെ പെണ്ണു‌കാണൽ – 1

‘അല്ല ബാബ്വോ. ഒന്ന്വായില്ലേ‘ എന്നു കക്കാടിലെ ആദ്യത്തെ പലചരക്കുകട ഉടമയായ പരമേശ്വരൻ അഥവാ പരമുമാഷ് ചോദിച്ചിച്ചതുകൊണ്ടോ, ‘ഇന്യെന്തിനാ ബാബുട്ടാ നീ വൈകിപ്പിക്കണേ‘ എന്നു അയ്യങ്കോവ് അമ്പലത്തിലെ ശാന്തിക്കാരൻ ശ്രീനിവാസ സ്വാമി അന്വേഷിച്ചതു കൊണ്ടോ ഒന്നുമല്ല കക്കാട് രാഘവന്റെ ഇളയ മകൻ ബാബുട്ടൻ കല്യാണം കഴിക്കാൻ തീരുമാനിച്ചത്. മറിച്ചു പോട്ടയിലെ ‘സജി’ സ്റ്റുഡിയോ ഉടമയായ വിമലിന്റെ കൂടെ…

View More ബാബുട്ടന്റെ പെണ്ണു‌കാണൽ – 1

കക്കാട് ബ്രദേഴ്സ് – 2

കക്കാട് ബ്രദേഴ്സ് -1 എന്ന മുന്‍‌പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്. നാട്ടിലെ ഊഹോപോഹങ്ങൾ എന്തൊക്കെയായാലും ആദ്യസന്ദർശനത്തിനു ശേഷം ബെന്നിച്ചൻ കടുത്ത യോഗ ഫാൻ ആയെന്നതാണ് സത്യം. അതിന്റെ ആദ്യപടിയായി ഇറച്ചി, മീൻ തുടങ്ങിയ മാംസാഹാരങ്ങൾ അദ്ദേഹം നിര്‍ത്തി. പിന്നെ, എല്ലാ ദിവസവും വെളുപ്പാൻ‌ കാലത്തു തൈക്കൂട്ടം പനമ്പിള്ളിക്കടവിലെ മണൽ‌പ്പരപ്പിലിരുന്ന് ഒന്നര മണിക്കൂർ ഏകാഗ്രധ്യാനം. അക്കാലത്തു യോഗവിദ്യാപീഠത്തിലെ…

View More കക്കാട് ബ്രദേഴ്സ് – 2

കക്കാട് ബ്രദേഴ്സ് – 1

സിമന്റ് അടർന്നു വിള്ളൽ‌വീണ ഉമ്മറത്തിണ്ണയിൽ പരമശിവനെ പോലെ കാൽമടക്കി ഇരിക്കുമ്പോൾ പൌലോസിന്റെ ചിന്തകൾ കാട് കയറുകയായിരുന്നു. കാലത്തു കമ്പനിപ്പടിയിൽ സുബ്രഹ്മണ്യനുമായി നടന്ന ഉരസൽ മുതൽ പാടത്തു വെള്ളം തിരിക്കുന്നതു വരെയുള്ള ഒരുപാടു കാര്യങ്ങൾ. ഒടുവിൽ എല്ലാ ആലോചനകൾക്കും വിരാമമിട്ട് അദ്ദേഹം വീടിനു അകത്തേക്കു നോക്കി പറഞ്ഞു.   “മേര്യേയ്. ആ മുറുക്കാൻ ചെല്ലം ഒന്നു കൊണ്ടന്നേ”…

View More കക്കാട് ബ്രദേഴ്സ് – 1

ഈ ബ്ലോഗ്ഗറെ അറിയുമോ ?

ആവി പൊങ്ങുന്ന ഒരു കുറ്റി പുട്ടിന് മുന്നില്‍ ഫുള്‍കൈ തെറുത്ത് കയറ്റി ഇരിയ്ക്കാന്‍ തുടങ്ങുമ്പോള്‍ അച്ചായനോട് “ന്യൂസ് പേപ്പറെട് ദേവസ്യേ” എന്ന മട്ടില്‍ ആഗ്യം കാണിച്ചു. ഫ്രന്റ് പേജില്ലാതെയാണെങ്കിലും ബാംഗ്ലൂര്‍ പ്രാദേശിക വാര്‍ത്തകള്‍ ഉള്ള പേജ് കിട്ടി. ഫ്രന്റ് പേജ് വേറൊരുത്തന്‍ വെട്ടി വിഴുങ്ങാണ്. അന്നേരം അവന്റെ ആ ഇരിപ്പ് എനിയ്ക്കൊട്ടും രസിച്ചില്ല. പത്രം വായിക്കാന്‍…

View More ഈ ബ്ലോഗ്ഗറെ അറിയുമോ ?

ജോണ്‍ പോള്‍ : പാളം തെറ്റുന്ന ‘പാളങ്ങള്‍’

ഓര്‍മ്മക്കുറിപ്പുകള്‍ എന്നത് പുകഴ്ത്തലുകളുടെ സമാഹരമാണോ എന്ന ശങ്കയോടെയാണ് ഈ പോസ്റ്റ് എഴുതുന്നത്. മാതൃഭൂമിയുടെ പതിവ് വായനക്കാരന്‍ എന്ന നിലയില്‍ മലയാളസിനിമയിലെ പ്രമുഖതിരക്കഥാകൃത്തുകളില്‍ ഒരാളായ ജോണ്‍ പോള്‍ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ മാതൃഭൂമിയുടെ താളുകളിലൂടെ വായനക്കാരുമായി പങ്ക് വയ്ക്കാന്‍ എത്തിയപ്പോള്‍ മനസ്സില്‍ സന്തോഷം തോന്നിയിരുന്നു. സിനിമാവൃത്തങ്ങളിലെ പ്രശസ്തരുമായി അടുത്ത് ഇഴപഴകിയിട്ടുള്ള അദ്ദേഹം അര്‍ത്ഥപൂര്‍ണമായ വാചകങ്ങളാല്‍ ആഴ്ചപ്പതിപ്പിന്റെ താളുകളെ സമ്പന്നമാക്കുമെന്ന…

View More ജോണ്‍ പോള്‍ : പാളം തെറ്റുന്ന ‘പാളങ്ങള്‍’

ശിക്കാരി – 2

Read First Part Here… അപ്പുക്കുട്ടൻ‍ മൂളി സമ്മതിച്ചു. രാവിലെ സ്കൂളിൽ പോകുന്ന വഴി പേങ്ങന്റെ വീട്ടിൽ കയറി പിള്ള അന്വേഷിച്ച കാര്യം പറഞ്ഞു. പേങ്ങൻ അപ്പോൾതന്നെ പോകാൻ തയ്യാറായി. പിള്ളയുടെ വീട്ടിലെ കാര്യസ്ഥനാണ് അദ്ദേഹം. ഒരു കാര്യവും പേങ്ങനോടു ആലോചില്ലാതെ പിള്ള ചെയ്യില്ല. പേങ്ങൻ തിരിച്ചും. പേങ്ങന്റെ അഭിപ്രായത്തിൽ പിള്ള ഒരു തികഞ്ഞ ശിക്കാരിയാണ്.…

View More ശിക്കാരി – 2

മടക്കം

‘മരണ‘ത്തിന് ശേഷം കുറേ നാളുകള്‍ക്ക് മാണ് രാജുമോന്‍ ഒരു നാല് വരിയുള്ള കവിതയെങ്കിലും എഴുതുന്നത്. അവന്റെ ചിന്തകള്‍ ഉത്തേജിപ്പിക്കപ്പെടുന്ന അവസരങ്ങള്‍ പല തവണ ഉണ്ടായെങ്കിലും ഒരു പോസിറ്റീവ് റിസള്‍ട്ട് സമ്മാനിനിക്കുന്നതില്‍ അവന്‍ പരാ‍ജയപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച രാത്രി പത്ത് മണിയോടടുത്ത് ടിന്‍ ഫാക്ടറിക്ക് അടുത്തുള്ള കൈരളി മെസില്‍ ഊണ് കഴിച്ച് കൊണ്ടിരുന്ന എന്നെ അമ്പരപ്പിച്ച് കൊണ്ട്…

View More മടക്കം

ശിക്കാരി – 1

“ഇന്ന് ഒന്നാന്ത്യാ. നായര് നിന്നോട് നേരത്തേ ചെല്ലാൻ പറഞ്ഞണ്ട്“ അമ്മ അപ്പുക്കുട്ടനെ കുലുക്കിയുണർത്തി. ഇന്നലെ രാത്രി വൈകിയാണു കിടന്നത്. എന്നിട്ടും കാലത്തു തന്നെ വിളിച്ചുണർത്തിയതിൽ അപ്പുക്കുട്ടനു ദേഷ്യം തോന്നി. “അമ്മ ഒന്നു പോയേ. ഒന്നാന്തി നാളെ കേറാം” അപ്പുക്കുട്ടൻ വീണ്ടും കിടക്കപ്പായിൽ ചുരുണ്ടു കൂടി. അമ്മ തിരിച്ചുപോയി. പക്ഷേ, വീണ്ടും കിടന്ന അപ്പുക്കുട്ടനെ നിദ്രാദേവി അനുഗ്രഹിച്ചില്ല.…

View More ശിക്കാരി – 1

സജീഷ് ഡ്രൈവിങ്ങ് സ്കൂള്‍ – 2

‘സനീഷ് ഡ്രൈവിങ്ങ് സ്കൂള്‍ – 1‘ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്. മകരമാസം ഒന്നാം തീയതി കാലത്തു ചാരുകസേരയിലിരുന്നു പത്രം വായിക്കുകയായിരുന്ന ആശാൻ, മുരളിയണ്ണൻ വരുന്നതു കണ്ടപ്പോൾ ആദ്യം ഓര്‍ത്തത് കഴിഞ്ഞ മാസം മമ്മദ്‌ഹാജി പറഞ്ഞ കാര്യമാണ്. ‘ഹാജിക്കു കൃസ്തുമസിന്റെ തലേന്നു ലോട്ടറിയടിച്ചു കിട്ടിയ പതിനായിരം രൂപ പിറ്റേന്ന് ഉച്ചക്കു പോക്കറ്റടിച്ചു പോയെന്ന്’ വൈകീട്ട്…

View More സജീഷ് ഡ്രൈവിങ്ങ് സ്കൂള്‍ – 2

സജീഷ് ഡ്രൈവിങ്ങ് സ്കൂള്‍ – 1

ചെറുവാളൂർ ബസ്‌സ്റ്റോപ്പിനു അടുത്തുള്ള ഹരിദാസന്റെ ചായപ്പീടികയിൽ അന്നു നട്ടുച്ചക്കും നല്ല ആൾക്കൂട്ടമായിരുന്നു. ഹരിദാസൻ എല്ലാവര്‍ക്കും ഓടിനടന്നു ചായയും പരിപ്പുവടയും എത്തിക്കുന്നതിൽ വളരെ തിരക്കിൽ. ഇടക്കു വീണുകിട്ടുന്ന ഇടവേളകളിൽ ആള്‍ക്കൂട്ടത്തിനു നടുവിലിരിക്കുന്ന വ്യക്തിയുടെ വാക്കുകൾ ശ്രദ്ധിക്കുന്നുമുണ്ട്. NH-47 ൽ ചാലക്കുടി-അങ്കമാലി റൂട്ടിലെ, കൊരട്ടിക്കടുത്തുള്ള ജെടി‌എസ് ജംങ്‌ഷൻ എന്ന ആക്സിഡന്റ് സാധ്യതാ മേഖലയിൽ ഒരു തമിഴൻ ലോറിയുമായി ചെറുവാളൂർ…

View More സജീഷ് ഡ്രൈവിങ്ങ് സ്കൂള്‍ – 1

മറഡോണ : ദി സോക്കര്‍ ഗോഡ്

ഞായറാഴ്ച ഉച്ചയ്ക്ക്, ബ്രിജിന്റെ മൊബൈലിലെ ഫോട്ടോകള്‍ നോക്കി, കിടക്കയില്‍ അലസമായി ശയിക്കുമ്പോഴാണ് തൊട്ടടുത്ത് അന്നത്തെ ന്യൂസ് പേപ്പര്‍ അരിച്ച് പെറുക്കി നോക്കുകയായിരുന്ന രാജുമോന്‍ എന്നോട് പൊടുന്നനെ ആ ചോദ്യമെറിഞ്ഞത്. “നിന്റെ ഫേവറൈറ്റ് ഫുട്ബാള്‍ കളിക്കാരനാരാടാ‍ാ..?” അവന് എന്തെങ്കിലും ചോദിക്കുവാനുള്ള മുട്ടല്‍ വരുന്നതെപ്പൊഴാണെന്ന് പറയാന്‍ പറ്റില്ല. അത് കൊണ്ട്, അവന്റെ ചോദ്യം ആദ്യമെന്നെ കുറച്ച് അമ്പരപ്പിച്ചെങ്കിലും പിന്നെ…

View More മറഡോണ : ദി സോക്കര്‍ ഗോഡ്

ഇടിവെട്ട് പുണ്യാളന്‍

കുട്ടിക്കാലത്ത് അപൂര്‍വ്വമായി മാത്രം ഒത്ത് വരാറുള്ള ഒന്നായിരുന്നു ബസ് യാത്രകൾ. ഗ്രാമത്തിനപ്പുറത്തുള്ള കാഴ്ചകൾ എല്ലാം തന്നെ വിസ്മയിപ്പിച്ചിരുന്ന അക്കാലത്ത് ഓരോ ബസ് യാത്രയും മനസ്സിൽ മായാതെ കിടന്നേക്കാവുന്ന കുറച്ച് അതിശയകരമായ അറിവുകൾ, ദൃശ്യങ്ങൾ., ഒക്കെ എനിക്കു സമ്മാനിക്കുമായിരുന്നു. അത്തരം അല്‍ഭുതങ്ങളിലൊന്നായിരുന്നു ചാലക്കുടി-അങ്കമാലി എന്‍‌എച്ചിലൂടെ ബസ് കടന്നു പോകുമ്പോൾ മുരിങ്ങൂർ ജംങ്ഷനിൽ കാണാറുള്ള ഒരു പുണ്യാളന്റെ പ്രതിമ..!…

View More ഇടിവെട്ട് പുണ്യാളന്‍

പിറന്നാളിന്റെ നോവുകള്‍

ഇക്കാലത്തു ജന്മദിനങ്ങള്‍ ആഘോഷിക്കുക പതിവില്ല. പരാധീനതകളുണ്ടായിരുന്ന ഒരുകാലത്തിന്റെ സ്മരണകള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നിടത്തോളം കാലം അതെല്ലാം മറന്നു പിറന്നാളുകള്‍ ആഘോഷിക്കാന്‍ മനസ്സിനുള്ള വിമുഖതയെ ഞാന്‍ ആദരിക്കുന്നു, ബഹുമാനിക്കുന്നു.

View More പിറന്നാളിന്റെ നോവുകള്‍

ബാബുട്ടന്റെ പെണ്ണുകാണല്‍ – 2

ബാബുട്ടന്റെ പെണ്ണ്കാണല്‍ – 1 എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണിത്. പതിനൊന്നു മണിയോടെ രണ്ടുപേരും മെയിൻ‌റോഡിനു സമീപം കണ്ണായ സ്ഥലത്തു സ്ഥിതിചെയ്യുന്ന പെണ്ണിന്റെ വീട്ടിലെത്തി. വണ്ടിയിൽ നിന്നിറങ്ങി പ്രൌഢിയോടെ തനിക്കുനേരെ നടന്നു വരുന്ന യുവാവിനെ കണ്ടപ്പോൾ തന്നെ ‘മകളെ ഗൾഫുകാരൻ കെട്ടിയാൽ മതി‘ എന്ന പെണ്ണിന്റെ അച്ഛന്റെ മനംമാറി. ഭാവിമരുമകനെ പിതാജി ഊഷ്മളാലിംഗനം ചെയ്തു. ബാബുട്ടൻ ഭംഗിയായി…

View More ബാബുട്ടന്റെ പെണ്ണുകാണല്‍ – 2

ഓണമേ എന്നെ നോവിക്കാതെ

നേരിയ മയക്കത്തിലായിരുന്നു ഞാൻ. മുറിയിൽ ക്ലോക്കിന്റെ ‘ടക് ടക്’ ശബ്ദം മാത്രം. പോകേണ്ട സമയമായെന്നു ആരോ മനസ്സിലിരുന്നു മന്ത്രിച്ചു. പായയിൽനിന്നു ഞാൻ സാവധാനം എഴുന്നേറ്റു. പതിവ് ചാരക്കളറുള്ള പാന്റ്സിൽ വലിഞ്ഞുകയറി. റൂമിന്റെ മൂലയിൽ പൊടിപിടിച്ചു കിടന്നിരുന്ന ഷൂ, നിറംമങ്ങിയ സോൿസ് കൊണ്ട് തുടച്ചു വൃത്തിയാക്കി, കാലിൽ തിരുകിക്കയറ്റി. കുളിമുറിയിൽ ചെന്നു. ഒരു കപ്പ് വെള്ളമെടുത്തു മുഖം…

View More ഓണമേ എന്നെ നോവിക്കാതെ

ചെറാലക്കുന്ന് എക്‌സ്‌പ്രസ്സ് – 2

ആദ്യഭാഗം ഇവിടെ… പിറ്റേന്ന് അയ്യായിരം രൂപക്ക് സജീവനിൽ ‌നിന്നു തമ്പി യെസ്‌ഡി വാങ്ങി. അയ്യങ്കോവ് അമ്പലത്തിൽ കൊണ്ടുപോയി താക്കോൽ പൂജിച്ചു. പാട്ട പെറുക്കുന്നവർ പോലും തിരിഞ്ഞു നോക്കാത്ത ഭംഗിയാണ് വണ്ടിക്കെങ്കിലും കണ്ണു പറ്റാതിരിക്കാൻ വണ്ടിയുടെ മുന്നിൽ നാരങ്ങയും പച്ചമുളകും തൂക്കിയിട്ടു. അങ്ങിനെ ചെറാലക്കുന്നിൽ തമ്പിയുടേയും യെസ്‌ഡിയുടേയും തേർവാഴ്ച തുടങ്ങി. വെറും മൂന്നു ദിവസത്തിനുള്ളിൽ തെലുങ്കത്തി കൺ‌മണിയെ…

View More ചെറാലക്കുന്ന് എക്‌സ്‌പ്രസ്സ് – 2

മാളവികയുടെ തിരുവാതിര

മാളവിക തെക്കിനിയിലേക്ക് ചെന്നു. അവിടെ ചെമ്പിൽ വെള്ളം നിറച്ചുവച്ചിട്ടുണ്ട്. കപ്പ് ഇല്ലായിരുന്നു. വിളിച്ചു ചോദിച്ചു. “അമ്മേ ആ പ്ലാസ്റ്റിക് കപ്പെവിട്യാ?” കട്ടപ്പുക കുമിഞ്ഞുവരുന്ന അടുക്കളയിൽനിന്ന് ചുമയല്ലാതെ മറുപടിയൊന്നും കിട്ടിയില്ല. കപ്പിനായി മാളവിക പിന്നെ കാത്തുനിന്നില്ല. ചെമ്പ് ചരിച്ച് വെള്ളമെടുത്തു. മുഖവും കൈകാലുകളും കഴുകി. അരയിൽ കയറ്റി കുത്തിയിരുന്ന പാവാട ശരിയായുടുത്തു. മുടി മാടിയൊതുക്കി കോലൻചീപ്പ് കൊണ്ട്…

View More മാളവികയുടെ തിരുവാതിര

ചെറുവാളൂര്‍ ഗബ്രെസെലാസി

ജനുവരിയിലെ തണുത്ത പ്രഭാതം. കാലത്തെഴുന്നേറ്റു പല്ലുതേച്ചു, അപ്പുക്കുട്ടൻ പത്രവായനക്കു പരമു മാഷിന്റെ പീടികയിലേക്കു നടന്നു. മുൻ‌പേജിൽ പ്രതീക്ഷിച്ച വാർത്ത തന്നെ. കരുണാകരൻ ഇൻ ആക്ഷൻ. തലക്കെട്ടിനു താഴെയുള്ള ചിത്രത്തിൽ കൊച്ചി മറൈൻ ‌ഡ്രൈവിലെ ജനസാഗരത്തെ സാക്ഷി നിർത്തി പീതാംബരക്കുറുപ്പ് ‘ഐ‘ ഗ്രൂപ്പിന്റെ ഉദയം തൊട്ടുള്ള കാര്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് കത്തിക്കയറുന്നു. വേദിയുടെ മധ്യഭാഗത്തു, വലിയ കസേരയിൽ…

View More ചെറുവാളൂര്‍ ഗബ്രെസെലാസി

വില്‍ക്കാനുണ്ട് ഒരു പിടി സ്വപ്നങ്ങള്‍ – 3

ടെറസ്സിന്റെ ഒരു വശത്തു അധികം പൊക്കമില്ലാത്ത അലക്കുകല്ലിന്‍ ഞാന്‍ കുന്തിച്ചിരുന്നു. ജലപാളികള്‍ ആവരണമിട്ടിട്ടും കല്ലിന് നേരിയ ചൂടുണ്ട്. ഞാന്‍ കാലുകള്‍ അകത്തി തറയോട് ചേര്‍ത്തുവച്ചു. ക്രമേണ ഇളംചൂട് കാലുകളിലൂടെ ശരീരത്തിലേക്ക് അനുവാദം വാങ്ങാതെ കടന്നുകയറി. മഴ പെയ്യുകയാണ്. രാത്രിയുടെ നിശബ്ദതക്കു ഭംഗം വരുത്തി ആര്‍ത്തലച്ചു പെയ്യുകയാണ് വര്‍ഷം. ആദ്യം നേരിയ ചാറ്റല്‍പോലെ കുറച്ചു ജലത്തുള്ളികള്‍. ക്രമേണ…

View More വില്‍ക്കാനുണ്ട് ഒരു പിടി സ്വപ്നങ്ങള്‍ – 3

പൊട്ടക്കിണറിലെ അന്തര്‍ജ്ജനം

കക്കാട് ഓസീൻ കമ്പനിക്കു മുന്നിലുള്ള പടമാൻ‌ വീട്ടുകാരുടെ പറമ്പിലാണ്, പണ്ടുകാലത്തു കക്കാടിൽ ജീവിച്ചിരുന്ന മാന്ത്രികവിദ്യകളും അതീന്ദ്രിയ ശക്തിയുമുണ്ടായിരുന്ന ശങ്കരമ്മാൻ എന്ന വ്യക്തിയുടെ ആത്മാവിനെ കുടിയിരുത്തിയിരിക്കുന്ന ചെറിയ അമ്പലം. നാട്ടുകാർ ആ അമ്പലത്തെ ശങ്കരമ്മാൻ കാവ് എന്നാണ് വിളിക്കുക. വലത് തുട നെടുകെ കീറി, അതിൽ ജപിച്ചു കെട്ടിയ ഏലസ് വച്ച് തുന്നിച്ചേർത്തതാണത്രെ അദ്ദേഹത്തിന്റെ അതീന്ദ്രിയ ശക്തികൾക്കു…

View More പൊട്ടക്കിണറിലെ അന്തര്‍ജ്ജനം

വില്‍ക്കാനുണ്ട് ഒരു പിടി സ്വപ്നങ്ങള്‍ – 2

നാട്ടില്‍ കുറച്ചുദിവസം സ്വസ്ഥമായി ഇരിക്കാമെന്നു കരുതി ലീവില്‍ വന്ന എന്നെ വീണ്ടും തിരുവനന്തപുരത്തേക്ക് തിരിച്ചുപോകാന്‍ പ്രേരിപ്പിച്ചത് 2004 ഫെബ്രുവരി 25 ന് മാതൃഭൂമി ക്ലാസിഫെഡ്സില്‍ വന്ന പരസ്യമായിരുന്നു. “ഇന്ത്യയിലെ പ്രശസ്തമായ ഒരു ഐടി കമ്പനിക്കു Customer Support Engineers നെ ആവശ്യമുണ്ടെന്നും അതിനായുള്ള എഴുത്ത് പരീക്ഷയും ഇന്റര്‍വ്യൂവും തിരുവനന്തപുരത്ത് പാളയത്തുള്ള SFI യുടെ ചെങ്കോട്ടയായ യൂണിവേഴ്സിറ്റി…

View More വില്‍ക്കാനുണ്ട് ഒരു പിടി സ്വപ്നങ്ങള്‍ – 2

വാളൂരിന്റെ പൌളോ മാള്‍ഡീനി

“പ്രിയപ്പെട്ട നാട്ടുകാരെ കഴിഞ്ഞ ഒരാഴ്ചയായി വാളൂർ സ്കൂൾ മൈതാനിയെ പുളകം‌ കൊള്ളിക്കുന്ന ഫുട്ബാൾ‌ മേള ഇന്നു വൈകീട്ട് കൊടിയിറങ്ങുകയാണ്. ചോലാൻ ബീരാവു സെയ്‌ദ് മുഹമ്മദ് എവറോളിങ്ങ് ട്രോഫിക്കു വേണ്ടിയുള്ള ഇന്നത്തെ കലാശപ്പോരാട്ടത്തിൽ ചെറുവാളൂരിന്റെ സ്വന്തം ടീം ‘വാളൂർ ബ്രദേഴ്സ്’ ബദ്ധവൈരികളും അയല്‍ക്കാരുമായ അന്നമനട ബ്ലൂമാക്സിനെ നേരിടുന്നു. വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കുന്നത് ചാലക്കുടിയുടെ താരമായ കലാഭവൻ മണിയാണ്.…

View More വാളൂരിന്റെ പൌളോ മാള്‍ഡീനി

വിശാലമനസ്കനുമായി മാതൃഭൂമി വാരിക നടത്തിയ അഭിമുഖം

ബൂലോകം വളരുകയാണ്! ഗൌരവപൂര്‍ണമായ വായനയെ പ്രധിനിധാനം ചെയ്യുന്ന കേരളത്തിലെ പ്രശസ്തമായ ആഴ്ചപ്പതിപ്പ് ‘മാതൃഭൂമി’, ബൂലോകത്തെ വെറ്ററൻ വിശാല്‍ ഭായിയോടു സംസാരിക്കുന്നു. വളച്ചു കെട്ടലുകളില്ലാതെ, ഔപചാരികതയുടെ മടുപ്പുകളില്ലാതെ സംസാരിച്ച വിശാല്‍ ഭായിക്കും, ഇങ്ങിനെയൊരു അവസരം ബൂലോകത്തിന് നല്‍കിയ മാതൃഭൂമിക്കും ആശംസകൾ. നന്ദി.

View More വിശാലമനസ്കനുമായി മാതൃഭൂമി വാരിക നടത്തിയ അഭിമുഖം

രാജുമോന്റെ മരണം

ചില വ്യക്തികളില്‍ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കാണുന്നത് ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമായിരിക്കും. മറ്റുസമയങ്ങളിളല്‍ അവരുടെ സര്‍ഗാത്മകചോദനയെ ഉള്ളില്‍ ജ്വലിപ്പിച്ച്, ഒളിപ്പിച്ചുകൊണ്ട് അവർ സാധാരണക്കാരായി തുടരും. അബോധമണ്ഡലത്തില്‍ ഉറങ്ങിക്കിടക്കുന്ന ചോദനയെ ഉത്തേജിപ്പിച്ച് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ഏതെങ്കിലും മീഡിയം അല്ലെങ്കില്‍ സാഹചര്യം അനിവാര്യമാണ്. (ഉദാഹരണമായി മഴ എന്നെ വളരെയധികം ഉത്തേജിപ്പിക്കാറുണ്ട്, മറ്റൊരു രചനക്കായി). ആ സാഹചര്യങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ അവരിലെ എഴുത്തുകാരന്‍…

View More രാജുമോന്റെ മരണം