“Inference is illusion” – Dharmottara in ‘Nyaya Bindu-tika’ (A Commentary on Nyaya – Bindu of DHARMAKIRTI) കോളിംങ് ബെൽ അടിച്ചു. മയങ്ങുകയായിരുന്നതിനാൽ ലാൽ ശബ്ദം വ്യക്തമായി കേട്ടില്ല. കുറച്ചുസമയം കഴിഞ്ഞു. ബെൽ വീണ്ടും ശബ്ദിച്ചു. ലാൽ തിടുക്കത്തിൽ എഴുന്നേറ്റു ഷർട്ട് ധരിച്ച് ഹാളിലെത്തി. ആകാംക്ഷയോടെ വാതിൽ തുറന്നു. പുറത്ത് ആരുമില്ലായിരുന്നു.…
View More ടിൻഫാക്ടറി ജംങ്ഷനിലെ ട്രാഫിക് പോലീസുകാരൻTag: Malayalam
പുരുഷസൂക്ത വ്യാഖ്യാനം
ഋഗ്വേദയിലെ പത്താമത്തെ മണ്ഢലയിലാണ് പുരുഷ സൂക്തം. ‘വിരാട്പുരുഷനിൽ’ നിന്നു ജീവജാലങ്ങളും മനുഷ്യരും ദേവകളും ഉണ്ടായതായി സൂചിപ്പിക്കുന്ന പ്രമുഖ ശ്ലോകം. ഗ്രിഫിത്തിന്റെ ഋഗ്വേദ തർജ്ജമയിൽ നിന്നു എടുത്തെഴുതുന്നു. [10-090] HYMN XC. Purusa. Thence he strode out to every side over what cats not and what cats. As soon as…
View More പുരുഷസൂക്ത വ്യാഖ്യാനംഒരു ഭക്തൻ – 2
Read First Part Here… ജനാർദ്ദനൻ ശബരിമലക്കു പോകുന്ന വാർത്ത കക്കാടിലെ ആസ്ഥാന നിരീശ്വരവാദികളായ വാസുട്ടനും തമ്പിയും അറിയുന്നത് മര്യാദാമുക്കിൽ വച്ചാണ്. വാർത്ത കേട്ടു ഇരുവരും ഞെട്ടിത്തരിച്ചു. ഉറച്ച അണികൾ കൊഴിയുകയാണ്. ഇനിയാകെ അഞ്ചാറ് പേരേ ബാക്കിയുള്ളൂ. അതിൽ ആകുലനായി വാസുട്ടൻ ചോദിച്ചു. “തമ്പ്യേയ്… എന്തൂട്ടാ ഇതിന് പിന്നിലെ കളി?” തമ്പി പതിവ് ഡയലോഗ് അടിച്ചു.…
View More ഒരു ഭക്തൻ – 2ഒരു ഭക്തൻ – 1
രണ്ടായിരത്തി അഞ്ചാം ആണ്ടിൽ അയ്യങ്കോവ് ക്ഷേത്രത്തിലെ ഉത്സവനോട്ടീസിൽ, തിടമ്പേറ്റുന്ന ആന പാമ്പാടി രാജനെ സ്പോൺസർ ചെയ്ത വ്യക്തിയുടെ പേരു വായിച്ചു കക്കാടുകാർ പരസ്പരം മുഖത്തു നോക്കി ‘ആരാ, ആരാ’ എന്നു അന്വേഷിച്ചു. എതിർമുഖത്തു നിന്നു ‘അറിയില്ല’ എന്ന മറുപടി ഉടനെ കിട്ടി. വളരെക്കാലം പ്രത്യേകിച്ചു ആഘോഷങ്ങൾ ഒന്നുമില്ലാതെ നാമമാത്രമായിരുന്നു അമ്പലത്തിലെ ഉൽസവം ആഘോഷിച്ചിരുന്നത്. രണ്ടായിരമാണ്ട് ആയപ്പോൾ…
View More ഒരു ഭക്തൻ – 1പുസ്തക പരിചയം – ‘Indo-Aryan Origin and Other Vedic Issues’ by Nicolas Kazanas
ബിസി 1500 കൊല്ലത്തിനോടടുത്ത് ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുകൂടി ആര്യന്മാർ എന്നു വിളിക്കപ്പെടുന്ന ജനവിഭാഗങ്ങൾ ആക്രമിച്ചു കയറിവന്നു ഇന്ത്യയിൽ സ്ഥിരതാമസമാക്കി, അവർ ഋഗ്വേദം രചിച്ചു
View More പുസ്തക പരിചയം – ‘Indo-Aryan Origin and Other Vedic Issues’ by Nicolas Kazanasഭദ്രന്റെ മനസ്സ്
“Cittam exists; not the objects perceptible to the visual cognition. Through objects, visually cognized, cittam manifests itself in body, in one’s objects of (daily) enjoyments, in residence (etc.). It is called Alaya of men” — Lankavatara Sutra. എതിർവശത്തെ കസേരയിലേക്കു വിരൽചൂണ്ടി ഡോക്ടർ…
View More ഭദ്രന്റെ മനസ്സ്കക്കാട് ടാക്കീസ്
വ്യവസ്ഥാപിതമായ രീതിയിൽ വിലയിരുത്തിയാൽ കക്കാടിൽ ഒരു സിനിമാ ടാക്കീസ് ഉണ്ടായിരുന്നെന്നു പറഞ്ഞു കൂടാ. സമീപനാടുകളിൽ തീയറ്ററുകൾ ഒന്നും രണ്ടുമല്ല, നാലാണ്. അപ്പോൾ മറ്റൊന്നിന്റെ അവശ്യം ഇല്ലേയില്ല. പക്ഷേ ഈ നാലു തിയേറ്ററുകളിലും പോയി സിനിമ കാണാൻ സമയവും താൽപര്യവും ഇല്ലാത്തവർ ഉണ്ടാകുമല്ലോ. അവർ എന്തുചെയ്യും? സിനിമ കാണാതിരിക്കുമോ, അതോ മറ്റുവഴികൾ തേടുമോ? കക്കാടിൽ എന്തായാലും അത്തരക്കാർക്കു…
View More കക്കാട് ടാക്കീസ്അടയ്ക്ക ബിസിനസ് – 2
Read First Part Here… മൂന്നാം ഭാഗം: ഉമ്മർക്ക രാത്രി പത്തരയോടെ തമ്പിയും ഉമ്മർക്കയും പക്ഷിവേട്ടയ്ക്കു ഇറങ്ങി. മഴയ്ക്കു സാധ്യതയുള്ളതിനാൽ റെയിൻകോട്ടിലാണ് ഇരുവരും. തണുപ്പിനെ പ്രതിരോധിക്കാൻ തോർത്തുകൊണ്ടു ചെവിയും തലയും മൂടിക്കെട്ടിയിട്ടുണ്ട്. തമ്പിയുടെ തോളിലാണ് തോക്ക്. നീളമുള്ള ബാരലാണ്. പൗലോസിന്റെ വീടിനടുത്തുനിന്നു തുടങ്ങുന്ന വീതികുറഞ്ഞ കനാലിലൂടെ ഇരുവരും തീരദേശം റോഡ് ലക്ഷ്യമാക്കി നടന്നു. പനമ്പിള്ളിക്കടവിൽ നിന്നു…
View More അടയ്ക്ക ബിസിനസ് – 2അടയ്ക്ക ബിസിനസ് – 1
ഒന്നാം ഭാഗം: തമ്പി ഉച്ചയോടു അടുത്ത സമയം. മര്യാദാമുക്കിൽ ഏതാനും പേർ സൊറ പറഞ്ഞിരിക്കുന്നുണ്ട്. അപ്പോൾ ഒരു പുത്തൻ ബൈക്കിൽ തമ്പി എത്തി. പതിവ് മുഖങ്ങളെ കണ്ടു തമ്പി വണ്ടി നിർത്തി. “പുതിയ വണ്ടി വാങ്ങീട്ട് ചെലവൊന്നൂല്ലേ തമ്പീ” ആശാൻകുട്ടി കൈകൾ കൂട്ടിത്തിരുമ്മി. കഴുത്തിനു താഴെയുള്ള നെഞ്ച്ഭാഗം തടവി. തമ്പി അറിയിച്ചു. “ഇതെന്റെ അല്ല ആശാനേ.…
View More അടയ്ക്ക ബിസിനസ് – 1ഇരട്ട ചെമ്പരത്തി
കണ്ണടച്ചു കിടക്കുന്ന സുമതിയുടെ വീർത്ത വയറിൽ മുഖം അമർത്തി ഭർത്താവ് ചോദിച്ചു. “ആണോ പെണ്ണോ?” സുമതി കണ്ണു തുറക്കാതെ തിരിച്ചു ചോദിച്ചു. “ഏതാണു വേണ്ടത്?” ഭർത്താവ് പറഞ്ഞു. “ആണിനെ മതി” “അതെന്താ അങ്ങിനെ?” “അവനെ ഞാനൊരു പ്രശസ്ത ചിത്രകാരനാക്കും” സുമതി ചിരിച്ചു. പിന്നെ കുറേ നേരം മിണ്ടാതിരുന്നു. ഭർത്താവ് അന്വേഷിച്ചു. “എന്താ സംസാരം നിർത്തിക്കളഞ്ഞത്?” സുമതി…
View More ഇരട്ട ചെമ്പരത്തിനിർവാണ
“But what, Oh Master, is the source, what the cause of things being dear and not dear, what gives birth to these feelings, how do they come to be? What being present, do we so feel, and what being absent,…
View More നിർവാണനീശന്
അന്നും രാവിന്റെ അന്ത്യയാമത്തില് കുട്ടന്പൂശാരി ഞെട്ടിയുണര്ന്നു. പരീക്കപ്പാടത്തിന്റെ നാലതിരുകളില് തട്ടി പ്രതിധ്വനിക്കുന്ന ഏങ്ങലടികള് കീറപ്പായയിലെത്തി പൂശാരിയെ കുലുക്കിയുണര്ത്തി. മുനിഞ്ഞു കത്തുന്ന മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില് ഇരുള്മൂടിയ മുറ്റവും, സര്പ്പക്കാവും മങ്ങിതെളിഞ്ഞു. പരദൈവങ്ങള് പോലും സുഷുപ്തിയിലാണ്. എന്നിട്ടും രാവുകള് തോറും താന് മാത്രം എന്തിനു വിളിച്ചുണര്ത്തപ്പെടുന്നു. ഉത്തരമറിയാതെ പൂശാരി ഉഴറി. വിയര്പ്പുപൊടിഞ്ഞ മുഖം കാവിമുണ്ടിന്റെ കോന്തലയില് പൂശാരി അമര്ത്തിത്തുടച്ചു.…
View More നീശന്സുശ്രുതപൈതൃകം – 2
Read First Part here… ഒരാഴ്ചയ്ക്കു ശേഷം ഭാസ്കരൻ നായർ എസ്എൻഡിപി സെന്ററിലെ ക്ലിനിക്കിൽ ദിനേശ്ഡോക്ടറെ കാണാൻ എത്തി. കാലത്തു തന്നെ കുളിയും ജപവും കഴിച്ച്, നെറ്റിയിൽ ട്രേഡ്മാർക്കായ മൂന്നു നീളൻ ചന്ദനക്കുറി വരച്ചിട്ടുണ്ട്. കയ്യിൽ കൊരട്ടിയിലെ ഡോക്ടർ നൽകിയ ഗുളികകൾ. ദിനേശ് ചോദിച്ചു. “ആശൂത്രീ പോയിട്ടെന്തായി” “ഞെരമ്പ് വീര്ക്കണത് ബ്ലഡ്പ്രഷർ കാരണാന്നാ പറഞ്ഞെ. കാലുവേദനേടെ…
View More സുശ്രുതപൈതൃകം – 2സുശ്രുതപൈതൃകം – 1
പൂമുഖത്തു ചാരുകസേരയിൽ ഇരുന്നു പത്രം വായിക്കുമ്പോഴാണ് റേഞ്ചർ പിള്ളയെ കാണാൻ പേങ്ങൻ എത്തിയത്. വന്നപാടെ അദ്ദേഹം ഒന്നും പറയാതെ തിണ്ണയിൽ ഇരുന്നു കിതച്ചു. പേങ്ങന്റെ മനസ്സിൽ അന്തഃക്ഷോഭങ്ങളുടെ അലകടൽ ഉണ്ടെന്നു മനസ്സിലാക്കിയ പിള്ള, അതിന്റെ കാരണം അന്വേഷിക്കുന്നതിനു ആദ്യപടിയായി മുറ്റത്തേക്കു കാർക്കിച്ചു തുപ്പി. “ആക്രാഷ്… പ്ഫ്തൂം” തോര്ത്തു കൊണ്ടു ചുണ്ടുതുടച്ച ശേഷം പിള്ള അന്വേഷിച്ചു. “എന്താ പേങ്ങാ…
View More സുശ്രുതപൈതൃകം – 1കക്കാടിന്റെ പുരാവൃത്തം: ഖാലി – 2
Read First Part Here… കൊരട്ടിയിലെ സെന്റ് മേരീസ് (കൊരട്ടിമുത്തി) ദേവാലയം, റോമൻ കത്തോലിക്കരുടെ കേരളത്തിലെ തന്നെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. ‘കൊരട്ടിപ്പള്ളി’ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എല്ലാ കൊല്ലവും ഒക്ടോബർ മാസത്തിലാണ് പള്ളിപ്പെരുന്നാൾ ആഘോഷിക്കുക. പതിനഞ്ചു ദിവസം നീണ്ടുനിൽക്കും. വിശ്വാസികൾ പൂവൻകുല നേർച്ചയും, മുട്ടുകുത്തി ആൾത്താര വരെ ‘നീന്തലും’ നടത്തും. എട്ടാമിടം…
View More കക്കാടിന്റെ പുരാവൃത്തം: ഖാലി – 2കക്കാടിന്റെ പുരാവൃത്തം: ഖാലി – 1
കക്കാട് തേമാലിപ്പറമ്പിൽ അപൂര്വ്വമായി അരങ്ങേറാറുള്ള കബഡികളിയിൽ മൂന്നുപേരു വട്ടംപിടിച്ചിട്ടും അവരെയെല്ലാം പുല്ലുപോലെ കുടഞ്ഞെറിഞ്ഞാണ്, അന്തപ്പേട്ടന്റെ മകൻ ബിനു ‘കക്കാട് ഖാലി’ പട്ടം കരസ്ഥമാക്കിയത്. അതിനുമുമ്പും മൂന്നുപേരെ പലരും കുടഞ്ഞെറിഞ്ഞു വിജയിച്ചിട്ടുണ്ടെങ്കിലും, ബിനു തറ പറ്റിച്ചവരുടെ പേരുകളാണ് കേൾക്കുന്നവരെ അമ്പരപ്പിക്കുക. ചെറുവാളൂർ സ്കൂൾഗ്രൗണ്ട് കബഡി കളത്തിലെ നമ്പർവൺ കാലുവാരിയായ ആശാൻകുട്ടി, ഇരുപത് വയസ്സും എൺപത് കിലോ ഭാരവുമുള്ള…
View More കക്കാടിന്റെ പുരാവൃത്തം: ഖാലി – 1ജിംഖാന കാതിക്കുടം – 2
Read First Part Here… PART 2 മൈക്കിന്റെ ഉയരം തനിക്കു ആനുപാതികമായി ഉറപ്പിക്കാൻ സ്റ്റേജിൽ വന്ന, കാതിക്കുടം ലൈറ്റ് ആൻഡ് സൗണ്ട് ഉടമയായ രവിയെ മെമ്പർ തോമാസ് തടഞ്ഞു. “ഒരു മൈക്ക് അഡ്ജസ്റ്റ് ചെയ്യാനറീല്ലെങ്കി പിന്നെ ഞാൻ മെമ്പറാന്നു പറഞ്ഞട്ട് എന്താ കാര്യം രവ്യേയ്…” തോമാസ് പഴമൊഴിയെന്ന മട്ടിൽ പറഞ്ഞു. “ഈ തോമാസ് എത്ര…
View More ജിംഖാന കാതിക്കുടം – 2ജിംഖാന കാതിക്കുടം – 1
PART 1 കാതിക്കുടത്തെ ഓസീൻ കമ്പനിയിലേക്കു വരുന്ന എല്ലാ ടാങ്കൻലോറികളും, സാദാ ലോറികളും കാതിക്കുടം ജംങ്ഷനിലെത്തുമ്പോൾ ബ്രേക്കിടുക പതിവാണ്. തുടർന്ന് അവർ രവിയുടെ ചായക്കടയിൽ കയറി ഒരു കട്ടനടിക്കും. ചായയുടെ പൈസ കൊടുത്തു ഇറങ്ങുമ്പോൾ രവിയോടു സംശയം ചോദിക്കും. “ഈ ഓസീൻ കമ്പനി എങ്കെയിരുക്ക്?“ കടയിലെത്തുന്ന ലോറിക്കാർ ആരും ഈ ചോദ്യം ചോദിക്കാതെ പോകാറില്ലല്ലോ. രവി…
View More ജിംഖാന കാതിക്കുടം – 1മരണദൂതൻ
തൃശ്ശിവപേരൂർ ‘മരണം’ എനിക്കു ഇഷ്ടമുള്ള വിഷയമാണ്. ഇഹലോകം വെടിഞ്ഞു വെള്ളത്തുണി പുതച്ചു, നിവർന്നു കിടക്കുന്ന മൃതദേഹങ്ങൾ കാണാൻ എന്നും സവിശേഷ താൽപര്യം എടുത്തിട്ടുണ്ട്. പരലോകത്തിലും, സ്വർഗ്ഗനരകത്തിലും ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ എല്ലാ വ്യക്തികൾക്കും ആത്മാവുണ്ടെന്നും മരണശേഷം അവ മറ്റൊരു വ്യക്തിയിലൂടെ പുനർ-അവതരിക്കുമെന്നും വിശ്വസിക്കുന്നു. ഈ വിഷയത്തിൽ കുറച്ചുകൂടി ആശയവ്യക്തത വരുവാനുണ്ടെന്നും പറയട്ടെ. അതായത്, മരണാനന്തരം മറ്റൊരു…
View More മരണദൂതൻപ്രൈഡ് ഓഫ് കാതിക്കുടം – 2
Read First Chapter Here… പിറ്റേന്നു ഇരുവരും ചെറുവാളൂരിൽ പോയി ഗോൾഡ് ജയേഷിനെ കണ്ടു. പേര് സൂചിപ്പിക്കുന്ന പോലെ അദ്ദേഹത്തിനു സ്വർണ്ണത്തിന്റെ ബിസിനസ് ആണ്. റേസിങ്ങിനു ഉപയോഗിക്കാവുന്ന തരം യമഹ YBX ബൈക്ക് ജയേഷിനു ഉണ്ട്. മുടിഞ്ഞ പിക്കപ്പ്. ഏതാനും സെക്കന്റുകൾക്കുള്ളിൽ അറുപത് കിലോമീറ്റർ വേഗതയെടുക്കും. രണ്ടുപേരും എത്തുമ്പോൾ ജയേഷ് ബൈക്ക് കഴുകുകയായിരുന്നു. അരികിൽ സർഫ്…
View More പ്രൈഡ് ഓഫ് കാതിക്കുടം – 2പ്രൈഡ് ഓഫ് കാതിക്കുടം – 1
രണ്ടായിരമാണ്ടിലെ ആദ്യദിനം. തലേന്നു രാത്രിയിലെ ഹാങ്ങോവർ വിട്ടുപോകാത്തതിനാൽ, കൃസ്മസ് പപ്പായുടെ മുഖംമൂടി ധരിച്ചു സൈക്കിൾ ചവിട്ടിവരുന്ന അഖിലിനെ കണ്ടപ്പോൾ മര്യാദാമുക്കിലെ മതിലിൽ ഇരിക്കുന്ന ആശാൻകുട്ടി കൈ കൊട്ടി വിളിച്ചു. “ഇവടെ വാടാ അഖീ” പോളിച്ചന്റെ മകൻ അഖിലിനു പതിനൊന്നു വയസ്സുണ്ട്. എന്തിനും ഏതിനും നല്ല ചുറുചുറുക്ക് പ്രദർശിപ്പിക്കുന്നവൻ. അമിതോൽസാഹി. എല്ലാ പുതുവർഷത്തിനും സമീപത്തുള്ള പീക്കിരി പിള്ളേരെ…
View More പ്രൈഡ് ഓഫ് കാതിക്കുടം – 1ടിൻഫാക്ടറി ജംങ്ഷനിലെ യാചകൻ
കെ.ആർ പുരം ടിൻഫാക്ടറി ജംങ്ഷനു കുറുകെ പുതുതായി പണിത മേൽപ്പാലത്തിൽവച്ചു, മദ്ധ്യവയസ്കനായ ഒരു യാചകനു അമ്പതുരൂപ ഭിക്ഷ നൽകാൻ കാരണം ഞാൻ ധനികനായതിനാലോ, നല്ല ജോലിയുള്ളതിനാലോ ഒന്നുമല്ല. മറിച്ചു അക്കാലത്തു എന്നെ കഠിനമായി പിടികൂടിയിരുന്ന, നിർദ്ധനരോടുള്ള ഉദാരമനോഭാവമാണ് കാരണം. എന്നെ സംബന്ധിച്ചു ഇത്തരം ഉദാരത ആത്മഹത്യാപരം കൂടിയാണ്. കാരണങ്ങൾ ഇനി പറയുന്നു. ഞാൻ ബാംഗ്ലൂരിൽ എത്തിയിട്ടു…
View More ടിൻഫാക്ടറി ജംങ്ഷനിലെ യാചകൻബൊമ്മനഹള്ളിയിലെ പോസ്റ്റ്മാൻ
ഐടി എൻജിനീയറുടെ കഥ ബൊമ്മാനഹള്ളി ജംങ്ഷനിൽ ബസിറങ്ങി, ഞാൻ ആദ്യം അന്വേഷിച്ചത് തിരക്കില്ലാത്ത ഏതെങ്കിലും കടവരാന്തയാണ്. ചുറ്റിലും അഞ്ചോളം കടകളുണ്ട്. അവിടെയെല്ലാം സാധനങ്ങൾ വാങ്ങാൻ വന്നവരുടെ തിരക്ക്. എനിക്കു ഒന്നും വാങ്ങാനില്ല. വെയിൽ കൊള്ളാതിരിക്കാൻ അൽപം തണലാണ് ആവശ്യം. സാധനങ്ങൾ വാങ്ങാതെ കടയിൽ കയറിനിന്നാൽ ഉടമയുടെ കൂർത്തനോട്ടം നേരിടേണ്ടിവരും. അതിനാൽ ഞാൻ അടുത്തുകണ്ട, ഇലകൾ ശുഷ്കമായ,…
View More ബൊമ്മനഹള്ളിയിലെ പോസ്റ്റ്മാൻഹിസ് എക്സലൻസി രാമേട്ടൻ – 2
Read First Part Here… മൽസരം തുടങ്ങി. ആദ്യം വിധികർത്താക്കളെ പരിചയപ്പെടുത്തലായിരുന്നു. രാമേട്ടൻ പ്രത്യേക അതിഥിയായതിനാൽ അദ്ദേഹത്തെയാണ് ആദ്യം പരിചയപ്പെടുത്തിയത്. അവതാരക: “ഇന്ന് നമ്മുടെ ചാനലിന്റെ ചരിത്രത്തിലെ ഒരു സുവര്ണദിനമാണ്. ഒരുപാട് പ്രതിബന്ധങ്ങളും മറ്റു ചാനലുകളുടെ പാരവയ്പും അതിജീവിച്ചു ‘ഗാനരാജ’ പ്രോഗ്രാം ഇന്നു സമാപിക്കുന്നു എന്നതു വളരെ സന്തോഷകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫൈനൽ മൽസരത്തിനു ജഡ്ജസായി…
View More ഹിസ് എക്സലൻസി രാമേട്ടൻ – 2ഹിസ് എക്സലൻസി രാമേട്ടൻ – 1
രാമേട്ടനു കമ്പി! പതിവുപോലെ വാർത്ത അന്നമനട ദേശം മുഴുവൻ വ്യാപിക്കാൻ അഞ്ചുമിനിറ്റേ എടുത്തുള്ളൂ. അതിനകം പുളിക്കടവ് പാലം മുതൽ പാലിശ്ശേരി സ്കൂൾ വരെയും, മേലഡൂർ കവല മുതൽ വൈന്തല കുരിശുപള്ളി വരെയും സംഗതി ഫ്ലാഷായി. കാര്യം രാമേട്ടനു കമ്പി വരുന്നത് ഇതാദ്യമല്ല.. മുമ്പും പലതവണ കമ്പി വന്നിട്ടുണ്ട്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത, രാമേട്ടനു കമ്പി…
View More ഹിസ് എക്സലൻസി രാമേട്ടൻ – 1ദിമാവ്പൂരിലെ സർപഞ്ച്
മൂന്നുമണിക്കൂർ നേരത്തെ കാർ യാത്രക്കൊടുവിൽ ഡൽഹിയിൽനിന്നു മീററ്റിലെത്തി, പഴയ ബ്രിട്ടീഷ് വൈസ്രോയിയുടെ നാമധേയത്തിലുള്ള ഡൽഹൗസി ആർക്കേഡിൽ, പണിക്കരുടെ ഫ്ലാറ്റിലെത്തിയപ്പോൾ വാതിൽതുറന്നു എന്നെ സ്വാഗതം ചെയ്ത യുവാവിനു പണിക്കർ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു. വേലക്കാരൻ പൊക്കം കുറഞ്ഞ്, അധികം ആരോഗ്യമില്ലാത്ത ഇരുനിറക്കാരനാണെന്നാണ് പണിക്കർ പറഞ്ഞത്.
View More ദിമാവ്പൂരിലെ സർപഞ്ച്ചെറാലക്കുന്ന് എക്സ്പ്രസ്സ്
കാതിക്കുടം ഓസീന് കമ്പനിക്കരുകിലെ വിശാലമായ പാടശേഖരത്തിന്റെ ഓരത്താണ് മാമ്പ്രക്കാരനായ ആന്റണിയുടെ ‘തീരദേശം കള്ളുഷാപ്പ്’ സ്ഥിതിചെയ്യുന്നത്. ഷാപ്പിന്റെ ഒരുവശത്ത് നെൽപാടങ്ങൾ. അതിനപ്പുറത്ത് തൈക്കൂട്ടത്തേയും കക്കാടിനേയും ബന്ധിപ്പിക്കുന്ന ടാർറോഡ്. റോഡിനപ്പുറം ഓസീൻ കമ്പനി. ഷാപ്പിന്റെ മറുഭാഗത്ത് തെങ്ങും കവുങ്ങും ഇടകലർത്തി നട്ട തെങ്ങിൻതോപ്പ്. തോപ്പിന് അപ്പുറം പനമ്പിള്ളിക്കടവ്. കാടുകുറ്റിയേയും അന്നമനടയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ടാർ റോഡ് തീരദേശം ഷാപ്പിന്…
View More ചെറാലക്കുന്ന് എക്സ്പ്രസ്സ്മൗനമെന്ന തടവറ
കെആർ പുരം ഉദയനഗറിലെ കൈരളി ഹോട്ടലിൽ ഉച്ചയൂണിനു കാത്തിരിക്കുമ്പോഴാണ് മുരളിയുടെ മെസേജ് വന്നത്. ‘തിരക്കിലാണോ’ എന്നായിരുന്നു കനപ്പെട്ട അന്വേഷണം. രണ്ടുമണിക്കൂർ മുമ്പ്, രാമയ്യ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നതിനിടക്ക്, തിരക്കന്വേഷിക്കുന്ന മെസേജ് ഞാൻ അങ്ങോട്ടും അയച്ചിരുന്നു. ജോലി ഉടനെ തീരുമെന്നും ഉച്ചക്കു കാണാമെന്നുമാണ് അതിൽ പറഞ്ഞത്. മറുപടി കിട്ടാത്തതിനാൽ മുരളി തിരക്കിലാകുമെന്നു ഊഹിച്ചു. ജോലിക്കുശേഷം ഹെബ്ബാൽ വഴി…
View More മൗനമെന്ന തടവറമുറിച്ചുണ്ടുള്ള പെൺകുട്ടി
ഞാൻ ജീവിതത്തിൽ ആദ്യമായി ചുംബിച്ചത് മുറിച്ചുണ്ടുള്ള ഒരു പെൺകുട്ടിയെയാണ്. സാധാരണ മുറിച്ചുണ്ടുകളുടെ വൈരൂപ്യം ശസ്ത്രക്രിയയിലൂടെ കുറേയൊക്കെ മാറ്റിയെടുക്കാൻ കഴിയുമെങ്കിലും ഞാൻ ചുംബിച്ച പെൺകുട്ടി ശസ്ത്രക്രിയ നടത്തിയില്ലെന്നു വേണം കരുതാൻ. ആരും ചുംബിക്കാൻ മടിക്കുംവിധം വൈരൂപ്യം മേൽച്ചുണ്ടിനുണ്ടായിരുന്നു. ബൾജ് ചെയ്ത ഫുട്ബോൾ നൂൽ ഉപയോഗിച്ചു തുന്നിച്ചേർത്തപോലെ, മൂക്കിനു താഴെ ചുണ്ടിന്റെ ഇരുഭാഗങ്ങളേയും ബന്ധിപ്പിക്കുന്ന തൊലി നേർത്ത നിറവ്യത്യാസത്തോടെ…
View More മുറിച്ചുണ്ടുള്ള പെൺകുട്ടിപരീക്കപ്പാടത്തെ ഓപ്പറേഷൻ
“എടാ നിര്ത്തറാ നിന്റെ പാട്ടവണ്ടി…” പുത്തന് പള്സറിൽ ചെത്തിവരുന്ന ഏതോ പയ്യനെ കണ്ടപ്പോൾ അവന്റെ ആ സമയത്തെ വരവിൽ സംശയം തോന്നാനും, പളപളാ തിളങ്ങുന്ന ബൈക്കിനെ പാട്ടവണ്ടിയെന്നു വിളിക്കാനും മര്യാദാമുക്കിലെ മതിലിലിരുന്നു പുളുവടിക്കുന്ന ചെറാലക്കുന്നിലെ തമ്പിക്കു എന്തെങ്കിലും കാരണം ആവശ്യമാണെന്നു തോന്നിയില്ല. തമ്പിയുടെ ആക്രോശത്തിൽ നടുങ്ങി പയ്യൻ വണ്ടി നിര്ത്തി. ഇങ്ങിനെയൊരു അനുഭവം ആദ്യമായാണ്. ഈ…
View More പരീക്കപ്പാടത്തെ ഓപ്പറേഷൻഅടയാളം ഇല്ലാത്ത ഓർമകൾ
കത്തിത്തീര്ന്ന സിഗററ്റ്, ആഷ്ട്രേയിൽ കുത്തിക്കെടുത്തി അയാൾ കിടക്കയിൽനിന്നു എഴുന്നേറ്റു. അഴിഞ്ഞ മുണ്ട് വാരിച്ചുറ്റി ജനലരികിൽ ചെന്നു. പന്ത്രണ്ടുനിലകള്ക്കു താഴെ വാഹനങ്ങൾ അരിച്ചരിച്ചു നീങ്ങുന്നു. അവയുടെ നിരതെറ്റാത്ത, പതിവില്ലാത്ത അച്ചടക്കം അൽഭുതകരമായിരുന്നു. അയാൾ വാഹനനിരയുടെ അറ്റത്തേക്കു നോക്കി. അവിടെ റോഡിന്റെ ഇടതുവശത്തു, ഫ്ലൈഓവർ നിർമാണത്തിനെടുത്ത കുഴികളിലൊന്നിൽ, ഒരു ട്രെയിലർ മറിഞ്ഞു കിടക്കുന്നു. വാഹനങ്ങൾക്കു കടന്നുപോകാൻ കുറച്ച് ഇടമേയുള്ളൂ.…
View More അടയാളം ഇല്ലാത്ത ഓർമകൾകക്കാട് ജ്വല്ലറി വർൿസ് – 2
Read First Part Here… ഉച്ചയൂണിനു ശേഷം പൂമുഖത്തു ഉലാത്തുകയായിരുന്ന തട്ടാൻ തമ്പി വരുന്നതു കണ്ടപ്പോൾ വല്ലാതായി. തമ്പിയെ നമ്പിയാൽ പാമ്പു കടിച്ചതു തന്നെയെന്നു അദ്ദേഹത്തിനു ഉറപ്പായിരുന്നു. ഉള്ളിലെ ആധി പുറത്തു കാട്ടാതെ തട്ടാൻ ലോഹ്യം കാണിച്ചു. “എവിടാ തമ്പീ… കാണാറില്ലല്ലാ ഇപ്പ” തമ്പി പൂമുഖത്തു കയറി ടൈൽസ് വിരിച്ച മിനുസമുള്ള തറയിലിരുന്നു. രാജൻ തട്ടാൻ…
View More കക്കാട് ജ്വല്ലറി വർൿസ് – 2കക്കാട് ജ്വല്ലറി വർൿസ് – 1
രണ്ടായിരാമാണ്ടിൽ കക്കാട് അയ്യൻകോവ് ക്ഷേത്രത്തിലെ പൈങ്കുനി ഉത്രംവിളക്ക് ഉത്സവത്തിന്റെ പിറ്റേന്നാണ്, തീരദേശം റോഡിനു സമീപം താമസിക്കുന്ന ശ്രീക്കുട്ടനു തൈക്കൂട്ടം പനമ്പിള്ളി കടവിലെ പഞ്ചാര മണലിൽ കിടന്നിരുന്ന പച്ചനിറമുള്ള ഒരു കല്ല് കിട്ടുന്നത്. എട്ടു വശമുള്ള പച്ചക്കല്ലിന്റെ നാലുവശങ്ങൾ നന്നായി മിനുസമുള്ളതും ബാക്കിയുള്ളവ പരുക്കനുമായിരുന്നു. എന്തോ പൂപ്പൽ പറ്റിപ്പിടിച്ചിരിക്കുന്നതാണെന്നു കരുതി ഉപേക്ഷിക്കാൻ തുനിഞ്ഞ പ്രസ്തുത കല്ല്, ശ്രീക്കുട്ടന്റെ…
View More കക്കാട് ജ്വല്ലറി വർൿസ് – 1പൊട്ടക്കിണറിലെ അന്തർജ്ജനം [Revised]
കക്കാട് ഓസീൻകമ്പനിക്കു മുന്നിലുള്ള പടമാൻ വീട്ടുകാരുടെ പറമ്പിലാണ്, പണ്ടുകാലത്തു കക്കാടിൽ ജീവിച്ചിരുന്ന മാന്ത്രികവിദ്യകളും അതീന്ദ്രിയ ശക്തിയുമുണ്ടായിരുന്ന ശങ്കരമ്മാൻ എന്ന വ്യക്തിയുടെ ആത്മാവിനെ കുടിയിരുത്തിയിരിക്കുന്ന ചെറിയ അമ്പലം. നാട്ടുകാർ ആ അമ്പലത്തെ ശങ്കരമ്മാൻ കാവ് എന്നാണ് വിളിക്കുക. വലത് തുട നെടുകെ കീറി, അതിൽ ജപിച്ചു കെട്ടിയ ഏലസ് വച്ച് തുന്നിച്ചേർത്തതാണത്രെ അദ്ദേഹത്തിന്റെ അതീന്ദ്രിയ ശക്തികൾക്കു പിന്നിലെ…
View More പൊട്ടക്കിണറിലെ അന്തർജ്ജനം [Revised]കാതിക്കുടം ലൈറ്റ് ആൻഡ് സൗണ്ട്സ് – 2
Read First Chapter Here. കാതിക്കുടം ദേശത്തെ ആദ്യത്തെ ലൈറ്റ് ആൻഡ് സൌണ്ട്സ് അങ്ങിനെ പിറന്നു. സംഭവം നടക്കുന്നത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. അക്കാലത്തു നാട്ടിലോ സമീപപ്രദേശങ്ങളിലോ വേറെ ലൈറ്റ് & സൌണ്ട്സ് ഇല്ല. കൊരട്ടിയിൽ വിബ്ജിയോർ എന്ന കൂട്ടർ മാത്രമേയുള്ളൂ. അവരുടെ വാടക പലര്ക്കും താങ്ങാനാകില്ലായിരുന്നു. ഇക്കാരണങ്ങളാൽ തന്റെ സ്ഥാപനം പച്ച പിടിക്കുമെന്നു രവി ഉറപ്പിച്ചു.…
View More കാതിക്കുടം ലൈറ്റ് ആൻഡ് സൗണ്ട്സ് – 2കാതിക്കുടം ലൈറ്റ് ആൻഡ് സൗണ്ട്സ് – 1
“… ഏതൊരു ഗ്രാമത്തിലും വന്ദ്യവയോധികർ ഉണ്ടായിരിക്കും. വയസ്സന്മാരുണ്ടെങ്കിൽ രോഗങ്ങളും ഉണ്ടാകും. രോഗങ്ങളുണ്ടെങ്കിൽ അതിനോടു ബന്ധപ്പെട്ട അസ്വസ്ഥകളും ഉണ്ടാകും. അസ്വസ്ഥതകൾ ഉണ്ടെങ്കിൽ ആ പ്രദേശത്തു ഒരു ക്ലിനിക്കെങ്കിലും ഉണ്ടാകും. അല്ല ഉണ്ടാകുമെന്നല്ല. മറിച്ചു ഉണ്ടാകണമെന്നാണ്. കേരളത്തിലെ സകല ഗ്രാമങ്ങളിലും അറ്റ്ലീസ്റ്റ് ഒരു ഹെല്ത്ത് ക്ലിനിക്കെങ്കിലും ഉണ്ടാകേണ്ടത് ആരോഗ്യ സംരക്ഷണത്തിനു അത്യാന്തപേക്ഷമാണ്. ആയിരത്തി തൊള്ളായിരത്തി അമ്പത്തിയേഴിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ…
View More കാതിക്കുടം ലൈറ്റ് ആൻഡ് സൗണ്ട്സ് – 1മലബാര് ഉസ്താദ് – 3
ശ്രദ്ധിക്കുക: മുന്പോസ്റ്റിന്റെ തുടര്ച്ചയാണ് ഈ പോസ്റ്റ്. ഉസ്താദ് കുറ്റിബീഡി നിലത്തിട്ടു. മര്യാദാമുക്കിലെ മര്യാദക്കാരാകെ ഉഷാറായി. ഇതാ മറ്റൊരു മലബാർ പുരാവൃത്തം ചുരുളഴിയാന് പോകുന്നു. ഉസ്താദ് കൈകൾ അന്തരീക്ഷത്തിൽ പായിച്ച് വിവരണം ആരംഭിച്ചു. “അന്ന് ഞാൻ ജോലി ചെയ്യണത് മറയൂരിലായിരുന്നു. ചന്ദനം മക്കണ സ്ഥലത്തൊന്ന്വല്ല. അവടന്നും കൊറേ പോണം. ഞാനാണെങ്കി തടിവെട്ട് തുടങ്ങീട്ടന്ന് കൊറച്ച് നാളാ ആയിട്ടുള്ളൂ.…
View More മലബാര് ഉസ്താദ് – 3മലബാര് ഉസ്താദ് – 2
ശ്രദ്ധിക്കുക: മുന്പോസ്റ്റിന്റെ തുടര്ച്ചയാണ് ഈ പോസ്റ്റ്. കക്കാട് തേമാലിപ്പറമ്പിന്റെ ഓരത്തുള്ള വീട്ടുമുറ്റത്തു അരം ഉപയോഗിച്ച് അറക്കവാളിന്റെ കാക്കത്തോള്ളായിരം പല്ലുകള്ക്കു മൂര്ച്ചവപ്പിക്കുന്ന മലബാർ ഉസ്താദ് രാഘവനോടു റേഞ്ചർ പിള്ളയുടെ പരാമര്ശത്തെ പറ്റി അപ്പുക്കുട്ടൻ പറഞ്ഞപ്പോൾ അദ്ദേഹം നരച്ചു വെളുത്ത കൊമ്പൻ മീശ തടവി കൊക്കിച്ചിരിക്കുകയാണ് ചെയ്തത്. എഴുന്നു നില്ക്കുന്ന ഞരമ്പുകളെ വകഞ്ഞു മാറ്റി തൊണ്ടമുഴ അങ്ങോട്ടുമിങ്ങോട്ടും തെന്നി…
View More മലബാര് ഉസ്താദ് – 2മലബാര് ഉസ്താദ് – 1
“എന്താടാ ഇന്ന് മെയിന് ന്യൂസ്?” തോര്ത്തുമുണ്ടു കൊണ്ടു മേലാകെ വീശി റേഞ്ചർ പിള്ള ചാരുകസേരയിൽ അമര്ന്നു. വടക്കേ കോലായില്നിന്നു പല്ലുതേപ്പു കഴിഞ്ഞുള്ള വരവാണ്. ഇനി പൂമുഖത്തിരുന്നു ഒരു മണിക്കൂർ പത്രംവായന. ഒപ്പം അപ്പുക്കുട്ടനുമായി കത്തിവക്കലും. പതിവുപോലെ മുൻപേജിനു പകരം നടുവിലെ പേജുകളിലൊന്നാണ് അപ്പുക്കുട്ടൻ പിള്ളക്കു മാറ്റിവച്ചിരുന്നത്. അദ്ദേഹം അതു നിവര്ത്തി വായന തുടങ്ങി. ഉടന് ആവേശത്തോടെ…
View More മലബാര് ഉസ്താദ് – 1നീലമരണം
ഇളംനീല ഇന്ലന്ഡ് നാലായി മടക്കി നിവര്ത്തി അയാൾ കത്തെഴുതാൻ ഇരുന്നു. കൈത്തലം മനസ്സിനൊപ്പം ചലിച്ചു തുടങ്ങി. “പ്രിയപ്പെട്ട അമ്മക്കു, കുറച്ചുനാളിനുശേഷം ഇന്നേ കത്തെഴുതാൻ ഒഴിവുകിട്ടിയുള്ളൂ. എന്റെ തിരക്കുകൾ അറിയാമല്ലോ. നാട്ടില്നിന്നു എത്തിയ ദിവസംതന്നെ കമ്പനി ഹുബ്ലിയിലേക്കു അയച്ചു. റെയില്വേയുടെ പുതിയ പ്രോജക്ട് തുടങ്ങുന്നതിനു മുന്നോടിയായുള്ള സന്ദർശനം. അതു കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ പ്രതീക്ഷിക്കാത്ത മറ്റു ചില…
View More നീലമരണംഡിറ്റക്ടീവ് വില്സന് – 2
ഡിക്ടറ്റീവ് വിത്സന് – 1 എന്ന മുന്പോസ്റ്റിന്റെ തുടർച്ചയാണിത്. കക്കാട് തേമാലിപ്പറമ്പിന്റെ ഓരത്തൂടെ പോകുന്ന ടാർറോഡിനു അരികിലെ പൊട്ടക്കുളത്തിൽനിന്നു കണ്ടുകിട്ടിയ അസ്ഥികൂടം കാടുകുറ്റിയിൽ നിന്നു വളരെ കൊല്ലങ്ങൾക്കു മുമ്പു കാണാതായ കണ്ടപ്പൻ പണിക്കരുടേതാണെന്നു സ്ഥിരീകരിക്കാൻ ഡിറ്റക്ടീവ് വിത്സൻ പ്രയോഗിച്ചത് വളരെ ലളിതമായ ബുദ്ധിയാണ്. കേസന്വേഷണം വിജയകരമായി പൂര്ത്തിയായതിന്റെ ആഹ്ലാദത്തിൽ കൊരട്ടി മധുര ബാറിൽ നിന്നു വളരെക്കാലത്തിനു…
View More ഡിറ്റക്ടീവ് വില്സന് – 2ഡിറ്റക്ടീവ് വിൽസന് – 1
കക്കാട് മാധവൻ നായരുടെ മുപ്പതു സെന്റ് വിസ്താരമുള്ള പറമ്പിന്റെ മൂലയിൽ, നെല്പാടത്തോടു ചേർന്ന്, വാരിക്കുഴിയുടെ മാത്രം വലുപ്പമുള്ള ഒരു കുളത്തപ്പറ്റി സകലരും അറിയുന്നത്, ഇടവപ്പാതി തകര്ത്തു പെയ്തൊരു സന്ധ്യയിൽ ലിബറോ ബൈക്കിനൊപ്പം ആശാൻകുട്ടി അതിൽ വീണപ്പോഴാണ്. അതോടെ ഒന്നരയേക്കർ വിസ്തീര്ണ്ണമുള്ള നെല്പാടത്തു ജലസേചനത്തിനായി മാധവന്നായർ പണ്ടു കുഴിപ്പിച്ചതും പില്ക്കാലത്തു ഉപേക്ഷിക്കപ്പെട്ടതുമായ കുളം കാണാൻ നിരവധി ആളുകൾ…
View More ഡിറ്റക്ടീവ് വിൽസന് – 1ഓണം @ മര്യാദാമുക്ക്
“ആശാനേ ദേടാ രാജന് ചേട്ടന് വരണ്. നീ എറങ്ങി ചൊദിക്ക്” ഓണാഘോഷം പൊടിപൊടിക്കേണ്ടതെങ്ങിനെ എന്ന ചര്ച്ചയില് വ്യാപൃതരായിരുന്ന മര്യാദാമുക്കിലെ യുവജനങ്ങളില് ഒരാള് ചര്ച്ചക്കു ചുക്കാന് പിടിക്കുന്ന ആശാന്കുട്ടി പ്രസാദിനോടു പറഞ്ഞു. അദ്ദേഹം കയ്യിലെ സംഭാവന ഡപ്പി ഉഷാറായി കുലുക്കി കറുത്ത ഹോണ്ടആക്ടീവയില് വരുന്ന വ്യക്തിയോടു വണ്ടിനിര്ത്താന് കൈകൊണ്ടു ആഗ്യംകാണിച്ചു. “രാജന്ചേട്ടാ ഇക്കൊല്ലോം ഓണാഘൊഷം കേമാക്കാനാണ് ഞങ്ങ…
View More ഓണം @ മര്യാദാമുക്ക്കാത്തിരിപ്പ്
ആളും ആരവങ്ങളും ഒടുങ്ങിആനകളും അമ്പാരിയും മടങ്ങിലക്ഷദീപങ്ങളില് ഒന്നായി വിളങ്ങിഏഴുതിരിനാളങ്ങളാല് തിളങ്ങിഇനി കാത്തിരിപ്പ്,നീണ്ട വിരഹമായ കാത്തിരിപ്പ്.അറയ്ക്കകത്തെ ഇരുട്ടിലേക്ക് ഊളിയിടാനായി,ഇത്തിരി നേരം കാത്തിരിപ്പ്.
View More കാത്തിരിപ്പ്ജീവിതവും ഗുഡ്സ് ട്രെയിനും
ഗുഡ്സ് ട്രെയിനുകള് വളരെ നീളമുള്ളവയാണ്. അവക്കു താണ്ടാനുള്ളത് അനന്തമായി, നീണ്ടുകിടക്കുന്ന പാതകളാണ്. നിരങ്ങിയും മൂളിയും ഏന്തിവലിഞ്ഞ്, മൈലുകള് താണ്ടുന്ന യാത്രകളാകട്ടെ വിരസവും. ജീവിതവും ഗുഡ്സ് ട്രെയിനും തമ്മില് എന്തു സാമ്യം! ഞാന് അതിശയിച്ചു.
View More ജീവിതവും ഗുഡ്സ് ട്രെയിനുംഒരു പോത്തായിരുന്നെങ്കില്!
എനിക്ക് പുഴയും കുളവും കാവുമൊക്കെ നിറയെയുള്ള ഒരു ബാല്യമുണ്ടായിരുന്നു. അമ്പലക്കുളത്തില് മുത്തശ്ശിയുടെ കൂടെ എല്ലാദിവസവും കുളിച്ച് ശിവനെ തൊഴാറുള്ള ബാല്യം. പിലോപ്പിക്കുഞ്ഞുങ്ങള് വിസർജ്ജിച്ച് പച്ചനിറമായ കുളം എന്നില് അധികം കൌതുകമുണർത്തിയിരുന്നില്ല. അതിനാല് നീന്തല് പഠിക്കാന് വിധി തിരഞ്ഞെടുത്തത് പുഴയാണ്. തൈക്കൂട്ടം പനമ്പിള്ളിക്കടവില് വേനല്ക്കാലത്തു പുഴ ചേലവലിച്ചെറിഞ്ഞ് മധ്യഭാഗം അനാവരണമാക്കുമായിരുന്നു. യുവതികളുടെ വയറുപോലെ തെളിമയാർന്ന മണൽപ്പരപ്പ്. പുഴയില്…
View More ഒരു പോത്തായിരുന്നെങ്കില്!കാലം തോല്ക്കുന്ന ഇതിഹാസങ്ങള്
കാലത്തെ അതിജീവിക്കുക എന്നത് ഒരുതരം രാസപ്രവര്ത്തനമാണെന്ന തിരിച്ചറിവില് നിന്നായിരിക്കണം ആല്ക്കെമിസ്റ്റുകള് അമരത്വം നേടാന് രസതന്ത്രത്തില് പുത്തന് സമവാക്യങ്ങള് തിരഞ്ഞത്. ടെസ്റ്റ്യൂബില് വ്യത്യസ്തമൂലകങ്ങള് ആട്ടിക്കുലുക്കി മുന്നേറിയ ആ വംശം കുറ്റിയറ്റുപോകാന് അധികം നാളുകള് എടുത്തില്ല. അമരത്വം ഒരു മരീചികയായി അവശേഷിച്ചു. സാഹിത്യരംഗത്തും ആല്ക്കെമിസ്റ്റുകള് ഉണ്ടായിരുന്നു. വായനക്കാരുടെ വ്യത്യസ്താഭിരുചികള് ഏറ്റുമുട്ടിയ രാസപക്രിയയില് സ്വയമൊരു മൂലകമായി ഉള്ച്ചേര്ന്നോ അല്ലാതെയോ ‘കുലുക്കാന്’…
View More കാലം തോല്ക്കുന്ന ഇതിഹാസങ്ങള്കടത്തുവഞ്ചിയും കാത്ത്
മനസ്സിലാക്കിയിടത്തോളം മനുഷ്യന്റെ മാനസികാവസ്ഥ സമയ, കാലബന്ധിതമാണ്. വ്യതിയാനനിലകളിലെ ഏറ്റക്കുറച്ചിലുകൾ അടിസ്ഥാനമാക്കി വീക്ഷിച്ചാല് അത് വൈവിധ്യങ്ങളുടെ കലയാണെന്നു പറയേണ്ടിവരും. ആ കലയ്ക്കു അഴകു നൽകുന്ന ഘടകങ്ങളത്രെ സന്തോഷം, സന്താപം തുടങ്ങി നിസംഗത വരെയുള്ള മാനുഷികവികാരങ്ങൾ. മനുഷ്യമനസ്സിനു എത്തിപ്പിടിക്കാവുന്ന എല്ലാം അതിലുണ്ട്. ഞാനും ആ കലയെ അറിഞ്ഞിട്ടുണ്ട്. ഏറ്റക്കുറച്ചിലുകള് അധികമില്ലാതിരുന്നതിനാല് അതിന്റെ ആകര്ഷണീയത എന്നില് തീരെ പ്രകടമായിരുന്നില്ലെന്നു മാത്രം.…
View More കടത്തുവഞ്ചിയും കാത്ത്ആനന്ദന് എന്ന അസൂറി
മഹീന്ദ്ര & മഹീന്ദ്ര കമ്പനി അവരുടെ ആദ്യമോഡൽ ട്രാക്ടർ പുറത്തിറക്കിയ കാലത്താണ് കക്കാട് ആനന്ദൻ വെസ്റ്റ്കൊരട്ടിയിലെ വാഹന കച്ചവടക്കാരൻ ഫ്രാന്സിസിൽ നിന്നു പതിനായിരം രൂപക്കു ഒരു സെക്കന്റ്ഹാന്ഡ് ടില്ലർ വാങ്ങുന്നത്. ഒരു തല്ലിപ്പൊളി പാട്ടവണ്ടി. വാങ്ങിയ ശേഷം ഓടിക്കാവുന്ന പരുവത്തിലാക്കാന് അദ്ദേഹം പതിനായിരം രൂപ വേറെയും മുടക്കി. അങ്ങിനെ മൊത്തം ഇരുപത് പോയി. പക്ഷേ അതുകൊണ്ടെന്താ,…
View More ആനന്ദന് എന്ന അസൂറിആദരിക്കപ്പെടുന്ന റെക്കോര്ഡുകള്
റെക്കോര്ഡുകള് അലങ്കാരമാകുന്നത് അര്ഹിക്കപ്പെടുന്നവരിലാണ്. അലങ്കാരങ്ങളുടെ മൂല്യവും അതുവഴി ആദരിക്കപ്പെടുന്നു. എന്നാല് ഇത്തരത്തിലുള്ള പരസ്പരപൂരകത്വത്തെ അട്ടിമറിക്കുന്ന ‘പ്രതിഭാത്വം’ ചിലപ്പോള് ചില സാധാരണ പ്രതിഭകള് പ്രകടിപ്പിക്കാറുണ്ട്. ഏറെ കാലം നീണ്ടുനില്ക്കാത്ത, മിന്നലാട്ടങ്ങളിലൊതുങ്ങുന്ന അത്തരം പ്രകടനങ്ങള് വഴി റെക്കോര്ഡുകള് അവമതി നേരിടുന്നു. മൂല്യമറിഞ്ഞുള്ള വിന്യാസം എപ്പോഴും സാധിതമാകുന്നതല്ല എന്ന സാമാന്യതത്ത്വം അംഗീകരിച്ചുകൊണ്ടുതന്നെ ക്രിക്കറ്റ് എന്ന കളിയെ, കുറച്ചുകൂടി സൂക്ഷ്മമായി ബാറ്റിങ്ങ്…
View More ആദരിക്കപ്പെടുന്ന റെക്കോര്ഡുകള്