സുഹൃത്തുക്കളെ, എന്റെ ഏറ്റവും പുതിയ പുസ്‌തകം പുറത്തിറങ്ങിയിരിക്കുകയാണ്. ഇക്കുറി കഥാസമാഹാരം ആണ്. വിശദവിവരങ്ങൾ താഴെ. പേര് – ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ.രചന – സുനിൽ ഉപാസന.പബ്ലിഷർ – ലോഗോസ് ബുക്ക്‌സ്.കവർ ഡിസൈൻ – സുനീഷ് പുളിക്കൽ.വിഭാഗം: ചെറുകഥാ സമാഹാരം.പേജുകൾ – 147.വില: 160 രൂപ. 13 കഥകളുള്ള ഈ പുസ്തകത്തിലെ ഒട്ടുമിക്ക കഥകളും ബാംഗ്ലൂർ നഗരം പശ്ചാത്തലമായി…
View More പുതിയ പുസ്‌തകം – ‘ബൊമ്മനഹള്ളിയിലെ പോസ്റ്റ്മാൻ’Category: മലയാളം കഥകൾ
ബി ചന്നസാന്ദ്ര
ബസിറങ്ങി ചന്നസാന്ദ്ര ഓവർബ്രിഡ്ജിലേക്കു നടക്കുമ്പോൾ ഞാൻ ബാഗിൽ നിന്ന് മാസ്ക് എടുത്തു ധരിച്ചു. ഓവർബ്രിഡ്ജിന്റെ ഏറ്റവും മുകളിലെ പടിയിൽ പതിവുപോലെ ആ നായ വഴിമുടക്കി കിടക്കുന്നുണ്ടായിരുന്നു. എന്നെക്കണ്ട് തലപൊക്കാതെ നായ വാൽ മാത്രം പതുക്കെ ആട്ടി. ഞാൻ കയ്യിൽ കരുതിയിരുന്ന ഏതാനും ബിസ്കറ്റുകൾ
View More ബി ചന്നസാന്ദ്രമോക്ഷം നേടുന്ന ബലികാക്കകൾ
ആശ്രമവളപ്പ് നിറയെ വൃക്ഷങ്ങളായിരുന്നു. ഗേറ്റു തുറന്നു പ്രവേശിച്ചത് കുളിർമ്മയുടെ ചെറിയൊരു ലോകത്തിലേക്കാണ്. തണലില്ലാത്ത ഇടം ഇല്ലെന്നു തന്നെ പറയാം. പടർന്നു പന്തലിച്ച, പേരറിയാത്ത ഒരു വൃക്ഷച്ചുവട്ടിൽ ഞാൻ പ്രതീക്ഷിച്ച വ്യക്തി നിൽപ്പുണ്ടായിരുന്നു. ഞങ്ങളുടേത് ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു. എന്നിട്ടും ഉപചാരവാക്കുകളൊന്നും
View More മോക്ഷം നേടുന്ന ബലികാക്കകൾമോക്ഷം
മഴ പെയ്യുകയാണ്. കുളക്കരയിലെ ഒട്ടുമാവിന്റെ ഇലകൾ കൂടുതൽ പച്ചനിറം കൈകൊണ്ടു. വേനലിന്റെ അവശിഷ്ടങ്ങളെ മാടിയൊതുക്കി മഴത്തുള്ളികൾ ഇലകളെ നിരന്തരം തഴുകി. ഒട്ടുമാവ് കുട നിവർത്തിയതിനാൽ കുളത്തിലേക്കു വീഴുന്ന മഴത്തുള്ളികൾ ജലപ്രതലത്തിലെ ഓളങ്ങളിൽ ക്രമരാഹിത്യമുണ്ടാക്കി. ഒരു മഴത്തുള്ളിയുണ്ടാക്കുന്ന ഓളങ്ങളിൽ മറ്റുതുള്ളികൾ വീണു മുങ്ങി. ലയിച്ചു. ജാനകി കുളത്തിൽ മുങ്ങിനിവരുന്നത് ഇടതൂർന്നു പെയ്യുന്ന മഴയിലൂടെ ആദി കണ്ടു. ജാനകിയുടെ…
View More മോക്ഷംടിൻഫാക്ടറി ജംങ്ഷനിലെ ട്രാഫിക് പോലീസുകാരൻ
“Inference is illusion” – Dharmottara in ‘Nyaya Bindu-tika’ (A Commentary on Nyaya – Bindu of DHARMAKIRTI) കോളിംങ് ബെൽ അടിച്ചു. മയങ്ങുകയായിരുന്നതിനാൽ ലാൽ ശബ്ദം വ്യക്തമായി കേട്ടില്ല. കുറച്ചുസമയം കഴിഞ്ഞു. ബെൽ വീണ്ടും ശബ്ദിച്ചു. ലാൽ തിടുക്കത്തിൽ എഴുന്നേറ്റു ഷർട്ട് ധരിച്ച് ഹാളിലെത്തി. ആകാംക്ഷയോടെ വാതിൽ തുറന്നു. പുറത്ത് ആരുമില്ലായിരുന്നു.…
View More ടിൻഫാക്‌ടറി ജംങ്ഷനിലെ ട്രാഫിക് പോലീസുകാരൻഭദ്രന്റെ മനസ്സ്
“Cittam exists; not the objects perceptible to the visual cognition. Through objects, visually cognized, cittam manifests itself in body, in one’s objects of (daily) enjoyments, in residence (etc.). It is called Alaya of men” — Lankavatara Sutra. എതിർവശത്തെ കസേരയിലേക്കു വിരൽചൂണ്ടി ഡോക്ടർ…
View More ഭദ്രന്റെ മനസ്സ്ഇരട്ട ചെമ്പരത്തി
കണ്ണടച്ചു കിടക്കുന്ന സുമതിയുടെ വീർത്ത വയറിൽ മുഖം അമർത്തി ഭർത്താവ് ചോദിച്ചു. “ആണോ പെണ്ണോ?” സുമതി കണ്ണു തുറക്കാതെ തിരിച്ചു ചോദിച്ചു. “ഏതാണു വേണ്ടത്?” ഭർത്താവ് പറഞ്ഞു. “ആണിനെ മതി” “അതെന്താ അങ്ങിനെ?” “അവനെ ഞാനൊരു പ്രശസ്ത ചിത്രകാരനാക്കും” സുമതി ചിരിച്ചു. പിന്നെ കുറേ നേരം മിണ്ടാതിരുന്നു. ഭർത്താവ് അന്വേഷിച്ചു. “എന്താ സംസാരം നിർത്തിക്കളഞ്ഞത്?” സുമതി…
View More ഇരട്ട ചെമ്പരത്തിനിർവാണ
“But what, Oh Master, is the source, what the cause of things being dear and not dear, what gives birth to these feelings, how do they come to be? What being present, do we so feel, and what being absent,…
View More നിർവാണനീശന്
അന്നും രാവിന്റെ അന്ത്യയാമത്തില്‍ കുട്ടന്‍പൂശാരി ഞെട്ടിയുണര്‍ന്നു. പരീക്കപ്പാടത്തിന്റെ നാലതിരുകളില്‍ തട്ടി പ്രതിധ്വനിക്കുന്ന ഏങ്ങലടികള്‍ കീറപ്പായയിലെത്തി പൂശാരിയെ കുലുക്കിയുണര്‍ത്തി. മുനിഞ്ഞു കത്തുന്ന മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ ഇരുള്‍മൂടിയ മുറ്റവും, സര്‍പ്പക്കാവും മങ്ങിതെളിഞ്ഞു. പരദൈവങ്ങള്‍ പോലും സുഷുപ്തിയിലാണ്. എന്നിട്ടും രാവുകള്‍ തോറും താന്‍ മാത്രം എന്തിനു വിളിച്ചുണര്‍ത്തപ്പെടുന്നു. ഉത്തരമറിയാതെ പൂശാരി ഉഴറി. വിയര്‍പ്പുപൊടിഞ്ഞ മുഖം കാവിമുണ്ടിന്റെ കോന്തലയില്‍ പൂശാരി അമര്‍ത്തിത്തുടച്ചു.…
View More നീശന്മരണദൂതൻ
തൃശ്ശിവപേരൂർ ‘മരണം’ എനിക്കു ഇഷ്ടമുള്ള വിഷയമാണ്. ഇഹലോകം വെടിഞ്ഞു വെള്ളത്തുണി പുതച്ചു, നിവർന്നു കിടക്കുന്ന മൃതദേഹങ്ങൾ കാണാൻ എന്നും സവിശേഷ താൽപര്യം എടുത്തിട്ടുണ്ട്. പരലോകത്തിലും, സ്വർഗ്ഗനരകത്തിലും ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ എല്ലാ വ്യക്തികൾക്കും ആത്മാവുണ്ടെന്നും മരണശേഷം അവ മറ്റൊരു വ്യക്തിയിലൂടെ പുനർ-അവതരിക്കുമെന്നും വിശ്വസിക്കുന്നു. ഈ വിഷയത്തിൽ കുറച്ചുകൂടി ആശയവ്യക്തത വരുവാനുണ്ടെന്നും പറയട്ടെ. അതായത്, മരണാനന്തരം മറ്റൊരു…
View More മരണദൂതൻടിൻഫാക്ടറി ജംങ്ഷനിലെ യാചകൻ
കെ.ആർ പുരം ടിൻഫാക്‌ടറി ജംങ്‌ഷനു കുറുകെ പുതുതായി പണിത മേൽപ്പാലത്തിൽവച്ചു, മദ്ധ്യവയസ്കനായ ഒരു യാചകനു അമ്പതുരൂപ ഭിക്ഷ നൽകാൻ കാരണം ഞാൻ ധനികനായതിനാലോ, നല്ല ജോലിയുള്ളതിനാലോ ഒന്നുമല്ല. മറിച്ചു അക്കാലത്തു എന്നെ കഠിനമായി പിടികൂടിയിരുന്ന, നിർദ്ധനരോടുള്ള ഉദാരമനോഭാവമാണ് കാരണം. എന്നെ സംബന്ധിച്ചു ഇത്തരം ഉദാരത ആത്മഹത്യാപരം കൂടിയാണ്. കാരണങ്ങൾ ഇനി പറയുന്നു. ഞാൻ ബാംഗ്ലൂരിൽ എത്തിയിട്ടു…
View More ടിൻഫാക്ടറി ജംങ്ഷനിലെ യാചകൻബൊമ്മനഹള്ളിയിലെ പോസ്റ്റ്മാൻ
ഐടി എൻജിനീയറുടെ കഥ ബൊമ്മാനഹള്ളി ജംങ്‌ഷനിൽ ബസിറങ്ങി, ഞാൻ ആദ്യം അന്വേഷിച്ചത് തിരക്കില്ലാത്ത ഏതെങ്കിലും കടവരാന്തയാണ്. ചുറ്റിലും അഞ്ചോളം കടകളുണ്ട്. അവിടെയെല്ലാം സാധനങ്ങൾ വാങ്ങാൻ വന്നവരുടെ തിരക്ക്. എനിക്കു ഒന്നും വാങ്ങാനില്ല. വെയിൽ കൊള്ളാതിരിക്കാൻ അൽപം തണലാണ് ആവശ്യം. സാധനങ്ങൾ വാങ്ങാതെ കടയിൽ കയറിനിന്നാൽ ഉടമയുടെ കൂർത്തനോട്ടം നേരിടേണ്ടിവരും. അതിനാൽ ഞാൻ അടുത്തുകണ്ട, ഇലകൾ ശുഷ്കമായ,…
View More ബൊമ്മനഹള്ളിയിലെ പോസ്റ്റ്മാൻദിമാവ്പൂരിലെ സർപഞ്ച്
മൂന്നുമണിക്കൂർ നേരത്തെ കാർ യാത്രക്കൊടുവിൽ ഡൽഹിയിൽനിന്നു മീററ്റിലെത്തി, പഴയ ബ്രിട്ടീഷ് വൈസ്രോയിയുടെ നാമധേയത്തിലുള്ള ഡൽഹൗസി ആർക്കേഡിൽ, പണിക്കരുടെ ഫ്ലാറ്റിലെത്തിയപ്പോൾ വാതിൽതുറന്നു എന്നെ സ്വാഗതം ചെയ്‌ത യുവാവിനു പണിക്കർ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു. വേലക്കാരൻ പൊക്കം കുറഞ്ഞ്, അധികം ആരോഗ്യമില്ലാത്ത ഇരുനിറക്കാരനാണെന്നാണ് പണിക്കർ പറഞ്ഞത്.
View More ദിമാവ്‌പൂരിലെ സർപഞ്ച്മൗനമെന്ന തടവറ
കെആർ പുരം ഉദയനഗറിലെ കൈരളി ഹോട്ടലിൽ ഉച്ചയൂണിനു കാത്തിരിക്കുമ്പോഴാണ് മുരളിയുടെ മെസേജ് വന്നത്. ‘തിരക്കിലാണോ’ എന്നായിരുന്നു കനപ്പെട്ട അന്വേഷണം. രണ്ടുമണിക്കൂർ മുമ്പ്, രാമയ്യ ഹോസ്‌പിറ്റലിൽ ജോലി ചെയ്യുന്നതിനിടക്ക്, തിരക്കന്വേഷിക്കുന്ന മെസേജ് ഞാൻ അങ്ങോട്ടും അയച്ചിരുന്നു. ജോലി ഉടനെ തീരുമെന്നും ഉച്ചക്കു കാണാമെന്നുമാണ് അതിൽ പറഞ്ഞത്. മറുപടി കിട്ടാത്തതിനാൽ മുരളി തിരക്കിലാകുമെന്നു ഊഹിച്ചു. ജോലിക്കുശേഷം ഹെബ്ബാൽ വഴി…
View More മൗനമെന്ന തടവറമുറിച്ചുണ്ടുള്ള പെൺകുട്ടി
ഞാൻ ജീവിതത്തിൽ ആദ്യമായി ചുംബിച്ചത് മുറിച്ചുണ്ടുള്ള ഒരു പെൺകുട്ടിയെയാണ്. സാധാരണ മുറിച്ചുണ്ടുകളുടെ വൈരൂപ്യം ശസ്ത്രക്രിയയിലൂടെ കുറേയൊക്കെ മാറ്റിയെടുക്കാൻ കഴിയുമെങ്കിലും ഞാൻ ചുംബിച്ച പെൺകുട്ടി ശസ്ത്രക്രിയ നടത്തിയില്ലെന്നു വേണം കരുതാൻ. ആരും ചുംബിക്കാൻ മടിക്കുംവിധം വൈരൂപ്യം മേൽച്ചുണ്ടിനുണ്ടായിരുന്നു. ബൾജ് ചെയ്ത ഫുട്ബോൾ നൂൽ ഉപയോഗിച്ചു തുന്നിച്ചേർത്തപോലെ, മൂക്കിനു താഴെ ചുണ്ടിന്റെ ഇരുഭാഗങ്ങളേയും ബന്ധിപ്പിക്കുന്ന തൊലി നേർത്ത നിറവ്യത്യാസത്തോടെ…
View More മുറിച്ചുണ്ടുള്ള പെൺകുട്ടിഅടയാളം ഇല്ലാത്ത ഓർമകൾ
കത്തിത്തീര്‍ന്ന സിഗററ്റ്, ആഷ്ട്രേയിൽ കുത്തിക്കെടുത്തി അയാൾ കിടക്കയിൽനിന്നു എഴുന്നേറ്റു. അഴിഞ്ഞ മുണ്ട് വാരിച്ചുറ്റി ജനലരികിൽ ചെന്നു. പന്ത്രണ്ടുനിലകള്‍ക്കു താഴെ വാഹനങ്ങൾ അരിച്ചരിച്ചു നീങ്ങുന്നു. അവയുടെ നിരതെറ്റാത്ത, പതിവില്ലാത്ത അച്ചടക്കം അൽഭുതകരമായിരുന്നു. അയാൾ വാഹനനിരയുടെ അറ്റത്തേക്കു നോക്കി. അവിടെ റോഡിന്റെ ഇടതുവശത്തു, ഫ്ലൈഓവർ നിർമാണത്തിനെടുത്ത കുഴികളിലൊന്നിൽ, ഒരു ട്രെയിലർ മറിഞ്ഞു കിടക്കുന്നു. വാഹനങ്ങൾക്കു കടന്നുപോകാൻ കുറച്ച് ഇടമേയുള്ളൂ.…
View More അടയാളം ഇല്ലാത്ത ഓർമകൾനീലമരണം
ഇളംനീല ഇന്‍ലന്‍ഡ് നാലായി മടക്കി നിവര്‍ത്തി അയാൾ കത്തെഴുതാൻ ഇരുന്നു. കൈത്തലം മനസ്സിനൊപ്പം ചലിച്ചു തുടങ്ങി. “പ്രിയപ്പെട്ട അമ്മക്കു, കുറച്ചുനാളിനുശേഷം ഇന്നേ കത്തെഴുതാൻ ഒഴിവുകിട്ടിയുള്ളൂ. എന്റെ തിരക്കുകൾ അറിയാമല്ലോ. നാട്ടില്‍നിന്നു എത്തിയ ദിവസംതന്നെ കമ്പനി ഹുബ്ലിയിലേക്കു അയച്ചു. റെയില്‍വേയുടെ പുതിയ പ്രോജക്ട് തുടങ്ങുന്നതിനു മുന്നോടിയായുള്ള സന്ദർശനം. അതു കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ പ്രതീക്ഷിക്കാത്ത മറ്റു ചില…
View More നീലമരണംകടത്തുവഞ്ചിയും കാത്ത്
മനസ്സിലാക്കിയിടത്തോളം മനുഷ്യന്റെ മാനസികാവസ്ഥ സമയ, കാലബന്ധിതമാണ്. വ്യതിയാനനിലകളിലെ ഏറ്റക്കുറച്ചിലുകൾ അടിസ്ഥാനമാക്കി വീക്ഷിച്ചാല്‍ അത് വൈവിധ്യങ്ങളുടെ കലയാണെന്നു പറയേണ്ടിവരും. ആ കലയ്ക്കു അഴകു നൽകുന്ന ഘടകങ്ങളത്രെ സന്തോഷം, സന്താപം തുടങ്ങി നിസംഗത വരെയുള്ള മാനുഷികവികാരങ്ങൾ. മനുഷ്യമനസ്സിനു എത്തിപ്പിടിക്കാവുന്ന എല്ലാം അതിലുണ്ട്. ഞാനും ആ കലയെ അറിഞ്ഞിട്ടുണ്ട്. ഏറ്റക്കുറച്ചിലുകള്‍ അധികമില്ലാതിരുന്നതിനാല്‍ അതിന്റെ ആകര്‍ഷണീയത എന്നില്‍ തീരെ പ്രകടമായിരുന്നില്ലെന്നു മാത്രം.…
View More കടത്തുവഞ്ചിയും കാത്ത്ഗതകാലം ഒരു നൊമ്പരം
റോഡിലെ കുഴിയില്‍ ചാടി ബൈക്ക് ചെറുതായി ഉലഞ്ഞപ്പോള്‍ ആന്റി പരിഭവിച്ചു. “പതുക്കെപ്പോ അപ്പൂ. നീയെന്തിനാ തെരക്ക് പിടിക്കണെ” വഴി മോശമാണ്. കൂടാതെ പലയിടത്തും ചെളിവെള്ളം തളംകെട്ടിയിട്ടുണ്ട്. വെള്ളത്തില്‍ പൊങ്ങുതടി പോലെ കിടക്കുന്ന കുഞ്ഞുതവളകള്‍ വണ്ടിയിറങ്ങുമ്പോഴൊക്കെ കരക്കുകയറി കണ്ണുമിഴിച്ചു നോക്കി. കുട്ടിക്കാലത്ത് പച്ചീര്‍ക്കിലിന്റെ അറ്റത്തു കുടുക്കുണ്ടാക്കി തവള ‘ഹണ്ടിംങ്’ ഒരു ഹോബിയായിരുന്നു. അതിലെ ക്രൂരത തിരിച്ചറിയാന്‍ കാലം…
View More ഗതകാലം ഒരു നൊമ്പരംസെക്കന്റ് ചാന്‍സ്
മേശക്ക് ഇരുപുറവും അവര്‍ അപരിചിതരെപ്പോലെ ഇരുന്നു. കൈകള്‍ പിണച്ചുവച്ചു മുഖത്തോടു മുഖം നോക്കാതെ. ഇതിനുമുമ്പ് കൂടിക്കാഴ്ചകള്‍ ഉണ്ടായിരുന്നു. എന്നിട്ടും മൌനത്തിന്റെ ഇരുമ്പുമറ അവരെ പൊതിഞ്ഞു.. പരിചയങ്ങള്‍ വാചാലതയിലെത്താത്ത സന്ദര്‍ഭത്തിന്റെ മനോഹാരിത ഇരുവരും കുറച്ചുസമയം ആസ്വദിച്ചു.
View More സെക്കന്റ് ചാന്സ്മഹതിയുടെ ആകുലതകൾ
“സാർ. കുറച്ചു നാളുകളായി എനിക്കു വല്ലാത്ത സംശയരോഗം” “ആരെയാണ് സംശയിക്കുന്നത്. ഭർത്താവിനെ?” “ഹേയ് അല്ല. എന്നെത്തന്നെയാണ്” “വാട്ട് ഡു യു മീൻ” “ഞാനെഴുതുന്ന വരികളെല്ലാം മുമ്പ് മറ്റാരോ എഴുതിയവയാണ് എന്നൊരു തോന്നൽ” “അതു ശരിയാണ്. ഭയക്കാൻ ഒന്നുമില്ല. മുഴുവൻ ഒറിജിനലായ ഒരു കൃതിയും ഇന്നേവരെ ആരും രചിച്ചിട്ടില്ല. ലോകത്തിലെ ആദ്യകൃതി മാത്രമേ സ്വാധീനങ്ങൾ ഇല്ലാതെ രചിക്കപ്പെട്ടുള്ളൂ…
View More മഹതിയുടെ ആകുലതകൾകാലവര്ഷം പറയാതിരുന്നത്
റോഡില്‍ അവിടവിടെ തളംകെട്ടിക്കിടക്കുന്ന ചെളിവെള്ളത്തില്‍ ചവിട്ടാതെ അപ്പുക്കുട്ടന്‍ സൂക്ഷിച്ച് നടന്നു. വെള്ളമുണ്ട് മുട്ടോളം പൊക്കിപ്പിടിച്ചു. ചിലയിടത്ത് ഡീസലിന്റെ തുള്ളികള്‍ വീണുപരന്നിട്ടുണ്ട്. ടില്ലറില്‍നിന്ന് ഊറിവീണതാവണം. ഡീസലില്‍ ഒളിമിന്നുന്ന സപ്തവര്‍ണങ്ങളില്‍ നൊടിനേരം കണ്ണുകള്‍നട്ട് നിന്നശേഷം അപ്പുക്കുട്ടന്‍ നടത്തം തുടര്‍ന്നു. കോണ്‍ക്രീറ്റ് കലുങ്കിന് പിന്നില്‍ ഇലക്ട്രിക്പോസ്റ്റിനടുത്ത് മുട്ടോളം പൊക്കമുള്ള സര്‍വ്വേക്കല്ല്. അവിടെനിന്ന് ഇടത്തോട്ട്, പാടശേഖരത്തെ കീറിമുറിച്ച് പോകുന്ന നീണ്ടചെമ്മണ്‍പാതയിലേക്ക് തിരിഞ്ഞു.…
View More കാലവര്‍ഷം പറയാതിരുന്നത്മാളവികയുടെ തിരുവാതിര
മാളവിക തെക്കിനിയിലേക്ക് ചെന്നു. അവിടെ ചെമ്പിൽ വെള്ളം നിറച്ചുവച്ചിട്ടുണ്ട്. കപ്പ് ഇല്ലായിരുന്നു. വിളിച്ചു ചോദിച്ചു. “അമ്മേ ആ പ്ലാസ്റ്റിക് കപ്പെവിട്യാ?” കട്ടപ്പുക കുമിഞ്ഞുവരുന്ന അടുക്കളയിൽനിന്ന് ചുമയല്ലാതെ മറുപടിയൊന്നും കിട്ടിയില്ല. കപ്പിനായി മാളവിക പിന്നെ കാത്തുനിന്നില്ല. ചെമ്പ് ചരിച്ച് വെള്ളമെടുത്തു. മുഖവും കൈകാലുകളും കഴുകി. അരയിൽ കയറ്റി കുത്തിയിരുന്ന പാവാട ശരിയായുടുത്തു. മുടി മാടിയൊതുക്കി കോലൻചീപ്പ് കൊണ്ട്…
View More മാളവികയുടെ തിരുവാതിര