എഴുതപ്പെട്ടവ വാക്കുകളുടെ / പുസ്തകങ്ങളുടെ അധികാരികതയെ സംബന്ധിക്കുന്ന പദമാണ് ‘അപൗരുഷേയത’. നമുക്ക് പരിചയമുള്ള ധാരാളം വ്യക്തികൾ പുസ്തകങ്ങൾ രചിച്ചിട്ടുണ്ടാകാം. അവർ വിവിധ വിഷയങ്ങളിൽ പ്രഗൽഭരും അപ്രമാദിത്വം ഉള്ളവരും ആകും. അതുവഴി പൊതുസമൂഹത്തിന്റെ ശ്രദ്ധയും പരിലാളനയും അവർക്കു ലഭിക്കും. എങ്കിലും, അവരുടെ കൃതികൾ അല്പം മാറ്റു കുറഞ്ഞവയാണെന്നേ ആത്മീയമേഖലയിലുള്ളവർ പറയൂ. ഈ കൃതികളുടെ രചയിതാക്കൾ, ദൈവിക സിദ്ധികളില്ലാത്ത…
View More ‘അപൗരുഷേയത’ എന്ന വാക്കിന്റെ അർത്ഥം എന്ത്?Category: ദാർശനിക നുറുങ്ങുകൾ
ശ്രവണ – മനന – നിദിധ്യാസന
എല്ലാ ജീവികളോടും ബ്രഹ്മസാക്ഷാത്‌കാരം നേടാൻ ഉപനിഷത്ത് ഉദ്ബോധിപ്പിക്കുന്നു. അതിനുള്ള മാർഗവും ഉപനിഷത്ത് നിർദ്ദേശിക്കുന്നു: ‘ശ്രവണ – മനന – നിദിധ്യാസന’. എന്താണ് ഈ വരിയുടെ അർത്ഥം? മോക്ഷാർത്ഥി ബ്രഹ്മസാക്ഷാത്കാരത്തിനു മൂന്ന് ഘട്ടങ്ങളിലൂടെ കടന്നു പോകണം. അതാണ് ഇവിടെ സൂചിതം.
View More ശ്രവണ – മനന – നിദിധ്യാസനപരമാർത്ഥിക സത്യം, വ്യവഹാരിക സത്യം എന്നതുകൊണ്ടു അർത്ഥമാക്കുന്നതെന്ത് ?
എല്ലാ ദാർശനിക ഗ്രന്ഥങ്ങളിലും പരാമർശിക്കപ്പെടുന്ന ചില സവിശേഷ പദങ്ങളുണ്ട്. ഇവയിൽ ചിലത് ആത്മീയനിലകളെ സൂചിപ്പിക്കുന്നതാണെങ്കിൽ, മറ്റു ചിലവ താത്വിക നിലപാടുകളെ പ്രതിനിധാനം ചെയ്യുന്നു. ഇത്തരം പദാവലികളെ പറ്റി ഏകദേശ ധാരണ ദാർശനിക കുതുകികൾക്കു അവശ്യമാണ്. ഈ അദ്ധ്യായത്തിൽ ദാർശനിക മേഖലയിൽ ഏറ്റവുമധികം പരാമർശിക്കപ്പെടുന്ന രണ്ട് പദങ്ങളുടെ – പരമാർത്ഥികം, വ്യവഹാരികം – അർത്ഥം വിശദീകരിക്കുന്നു. പരമാർത്ഥിക…
View More പരമാർത്ഥിക സത്യം, വ്യവഹാരിക സത്യം എന്നതുകൊണ്ടു അർത്ഥമാക്കുന്നതെന്ത് ?മായയും അവിദ്യയും തമ്മിലുള്ള ബന്ധമെന്ത്?
അവിദ്യയും മായയും വ്യത്യസ്തമാണെന്ന നിലപാട് ചില പൗരാണിക വേദാന്തികൾ എടുത്തിട്ടുണ്ട്. എന്നാൽ അവ തമ്മിൽ ഭിന്നതയില്ല എന്നാണ് ശങ്കരഭാഷ്യത്തിൽ നിന്നു മനസ്സിലാകുന്നത്. അവിദ്യയും മായയും ഒന്നാണ്. അവിദ്യ വ്യക്തിതലത്തിൽ നിൽക്കുമ്പോൾ അവിദ്യ, അജ്ഞാനം എന്നിങ്ങനെ വിളിക്കപ്പെടുന്നു. അവിദ്യ ബ്രഹ്മതലത്തിൽ നിൽക്കുമ്പോൾ മായ എന്നു അറിയപ്പെടുന്നു. മായ – അവിദ്യ വിഭജനം, ആശയം മനസ്സിലാക്കാൻ വേണ്ടിയുള്ളത് മാത്രമാണ്.…
View More മായയും അവിദ്യയും തമ്മിലുള്ള ബന്ധമെന്ത്?അവിദ്യ & മായ
ഭാരതീയ തത്ത്വചിന്തയുടെ പഠിതാക്കളിൽ വളരെ ആശയക്കുഴപ്പം ഉണ്ടാക്കുന്ന പദങ്ങളുണ്ട് – അവിദ്യ & മായ. ഈ രണ്ട് സംജ്ഞകളുടെ അർത്ഥവും പ്രയോഗം പലരിലേക്കും കൃത്യമായി സംവേദനം ചെയ്യപ്പെടുകയില്ല. ആയതിനാൽ ഒരു ലഘുവിവരണം നൽകുന്നു. അവിദ്യ: – ഉപനിഷത്ത് അനുസരിച്ച് ‘എല്ലാം ബ്രഹ്മം ആണ്’ (സർവ്വം ഖലു ഇദം ബ്രഹ്മം). എല്ലാം, എല്ലാവരും മോക്ഷാവസ്ഥയിൽ ആണ്. മനുഷ്യരും…
View More അവിദ്യ & മായ‘അവിദ്യ’ എന്ന തത്ത്വം ഉപനിഷത്തിൽ
ഉപനിഷത്ത് വായിക്കുന്നവർക്കു ഒരുപക്ഷേ ഒരു ഘട്ടത്തിൽ അല്പം ആശയക്കുഴപ്പം തോന്നാം. — ഉപനിഷത്ത് ബ്രഹ്മം സാക്ഷാത്‌കരിക്കാൻ ആഹ്വാനം ചെയ്യുന്നു.— അതേ സമയം, ‘നീ തന്നെയാണ് ബ്രഹ്മം’ എന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.— നാം സ്വയമേവ ബ്രഹ്മം ആണെങ്കിൽ പിന്നെ എന്തിനു ബ്രഹ്മം സാക്ഷാത്‌കരിക്കണം? മേൽപ്പറഞ്ഞതിൽ വൈരുദ്ധ്യമുണ്ടെന്ന് തോന്നാമെങ്കിലും സത്യത്തിൽ അങ്ങിനെയല്ല കാര്യങ്ങൾ. എന്തുകൊണ്ട്? ഉപനിഷത്ത് പ്രകാരം എല്ലാ…
View More ‘അവിദ്യ’ എന്ന തത്ത്വം ഉപനിഷത്തിൽഎന്തുകൊണ്ട് ബോധം (പ്രജ്ഞ) ശരീരസൃഷ്‌ടി അല്ല?
ആസ്‌തിക – നാസ്‌തിക സംവാദങ്ങളുടെ കേന്ദ്രബിന്ദു, പലപ്പോഴും മനുഷ്യനിലുള്ള ബോധത്തിന്റെ ഉറവിടം എന്താണെന്നതിനെ കുറിച്ചാണല്ലോ. ബോധത്തിനു മനുഷ്യശരീരത്തിൽ നിന്നു വേറിട്ട സ്വതന്ത്ര നിലനിൽപ്പുണ്ടെന്നു ആസ്‌തികർ പറയുമ്പോൾ, മനുഷ്യനിലെ ബോധം സൃഷ്ടിക്കുന്നത് ശരീരമാണെന്നും, ശരീരനാശത്തോടെ ബോധം ഇല്ലാതാകുമെന്നും നാസ്‌തികരായ ചാർവാകർ പറയുന്നു. ഇതിൽ ആസ്‌തികരുടെ നിലപാടിനു കൂടുതൽ സാധുത നൽകുന്ന ഘടകങ്ങൾ പരിശോധിച്ച് നോക്കാം. പ്രാഥമിക തലവും,…
View More എന്തുകൊണ്ട് ബോധം (പ്രജ്ഞ) ശരീരസൃഷ്‌ടി അല്ല?ആസ്‌തികരും നാസ്‌തികരും
ആസ്തകം, നാസ്തികം എന്നീ വാക്കുകൾ സാധാരണ ഭാഷയിൽ ദൈവവിശ്വാസവുമായി ബന്ധമുള്ള പദങ്ങളായി കരുതപ്പെടുന്നു. ദൈവത്തിന്റെ ആസ്‌തിത്വത്തെ നിരസിക്കുന്നവരെ ഇക്കാലത്തു നാസ്‌തികരെന്ന് വിളിക്കുന്ന പതിവുണ്ട്. എന്നാൽ പൗരാണിക കാലത്ത് നാസ്‌തിക – ആസ്‌തിക സംജ്ഞകളുടെ അർത്ഥതലം വ്യത്യസ്തമായിരുന്നു. സ്‌മൃതികർത്താവായ മനു പറയുന്നത് “നാസ്‌തികോ വേദനിന്ദകഃ” എന്നാണ്. അതായത്, വേദങ്ങളെ അംഗീകരിക്കാതെ, അവയെ നിന്ദിക്കുന്നവരാണ് നാസ്‌തികർ. വേദങ്ങൾ അംഗീകരിക്കുന്നില്ല…
View More ആസ്‌തികരും നാസ്‌തികരും‘നിർവചനം’ എന്നാലെന്ത് ?
തലക്കെട്ട് വായിച്ച് അമ്പരക്കേണ്ട. ‘നിർവചനം’ ലളിത കാര്യമാണെന്ന ചിന്ത മൂലമാണ് അമ്പരപ്പ് വരുന്നത്. തത്ത്വശാസ്ത്രത്തിൽ നിർവചനം പരമപ്രധാന കാര്യമാണ്; കർക്കശമായി ചെയ്യേണ്ട ഒന്നാണ്. യാതൊരു ഒഴിവുകഴിവുകളും നമുക്കവിടെ പ്രയോഗിക്കാനാകില്ല. നമുക്ക് അനുഭവവേദ്യമാകുന്ന ബാഹ്യലോക വസ്തുക്കളെ കുറിച്ചുള്ള നിർവചനങ്ങൾ ഒന്നു പരിശോധിച്ചു നോക്കാം. ദാർശനികമായല്ലാതെ പറഞ്ഞാൽ, നിർവചനം എന്നത് ബാഹ്യലോകത്തുള്ള ഒരു വസ്തുവിനെ കുറിക്കുന്ന വിവരണമാണെന്ന് ലളിതമായി…
View More ‘നിർവചനം’ എന്നാലെന്ത് ?ദാർശനിക നുറുങ്ങുകൾ — അനുമാന പ്രമാണം
ഭാരതീയ ദർശനത്തിൽ പ്രത്യക്ഷ പ്രമാണം കഴിഞ്ഞാൽ ഏറ്റവും പ്രാമുഖ്യമുള്ള പ്രമാണമാണ് അനുമാനം. എല്ലാ ദാർശനിക ധാരകളും അനുമാന പ്രമാണത്തെ അംഗീകരിക്കുന്നു. ചാർവാകർ പൊതുവെ അനുമാന പ്രമാണം അംഗീകരിക്കുന്നില്ല എന്നാണ് പറയപ്പെടുന്നെങ്കിലും, അതീന്ദ്രിയമായ ശക്തികളുടെ സാധുതക്ക് അനുമാന പ്രമാണം ഉപയോഗിക്കുന്നതിനെ മാത്രമേ ചാർവാകർ എതിർക്കുന്നുള്ളൂ എന്നു വാദമുണ്ട്. അനുഭവവേദ്യമായ ലോകത്തിൽ ചാർവാകർ അനുമാനത്തെ അനുകൂലിക്കുന്നു എന്നു സാരം…
View More ദാർശനിക നുറുങ്ങുകൾ — അനുമാന പ്രമാണംദാർശനിക നുറുങ്ങുകൾ — പ്രത്യക്ഷ പ്രമാണം
ഭാരതീയ ദർശനം അനുസരിച്ച് പ്രത്യക്ഷമാണ് (Perception) പരമപ്രമാണം. കാരണം മറ്റുള്ള എല്ലാ പ്രമാണങ്ങളും അവയുടെ പ്രവർത്തനത്തിനു പ്രത്യക്ഷപ്രമാണത്തെ ആശ്രയിക്കുന്നു. പ്രത്യക്ഷപ്രമാണം മറ്റു പ്രമാണങ്ങളുടെ ഒരു ഭാഗമായി എപ്പോഴുമുണ്ട്. പ്രത്യക്ഷ പ്രമാണത്തിൽ, വ്യക്തി പഞ്ചേന്ദ്രിയങ്ങൾ മുഖേന ബാഹ്യലോകത്തെ നേരിട്ടു അനുഭവിച്ചറിയുന്നു. ബാഹ്യവസ്തുക്കളെ പറ്റിയുള്ള അറിവുകൾ ഇന്ദ്രിയങ്ങൾ വഴി വ്യക്തിക്കു നേരിട്ടു ലഭിക്കുന്നു. ഈ അറിവുകൾ വ്യക്തതയുള്ളതും, പലപ്പോഴും…
View More ദാർശനിക നുറുങ്ങുകൾ — പ്രത്യക്ഷ പ്രമാണംഎന്താണ് പ്രമാണം / വിജ്ഞാന സ്രോതസ്സ് ?
ഭാരതീയ തത്ത്വചിന്തയെ മനസ്സിലാക്കണമെങ്കിൽ ഏതൊരാൾക്കും വിജ്ഞാനസ്രോതസ്സുകളെ (സംസ്കൃതത്തിൽ ‘പ്രമാണം’ എന്നു പറയും) കുറിച്ച് സാമാന്യധാരണ വേണം. അതില്ലാതെയുള്ള ദാർശനിക വായനയും അറിവും ഈടുറ്റതാകില്ല. കാരണം ബാഹ്യലോകവുമായി തത്ത്വചിന്ത വളരെ ഇഴപിരിഞ്ഞു കിടക്കുകയാണ്. ബാഹ്യലോകത്തെ കുറിച്ചുള്ള ശരിയായ വിവരങ്ങൾ ലഭിച്ചാലേ തത്ത്വചിന്തക്കു മുന്നോട്ടു പോകാനാകൂ. ബാഹ്യലോകത്തെ കുറിക്കുന്ന ശരിയായ അറിവ് ലഭിക്കാൻ ദാർശനികർ അനുവർത്തിക്കുന്ന രീതികളെയാണ് ‘പ്രമാണം’…
View More എന്താണ് പ്രമാണം / വിജ്ഞാന സ്രോതസ്സ് ?