പുസ്‌തക പരിചയം – ‘Indo-Aryan Origin and Other Vedic Issues’ by Nicolas Kazanas

ബിസി 1500 കൊല്ലത്തിനോടടുത്ത് ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുകൂടി ആര്യന്മാർ എന്നു വിളിക്കപ്പെടുന്ന ജനവിഭാഗങ്ങൾ ആക്രമിച്ചു കയറിവന്നു ഇന്ത്യയിൽ സ്ഥിരതാമസമാക്കി, അവർ ഋ‌ഗ്‌വേദം രചിച്ചു

View More പുസ്‌തക പരിചയം – ‘Indo-Aryan Origin and Other Vedic Issues’ by Nicolas Kazanas

കാത്തിരിപ്പ്

ആളും ആരവങ്ങളും ഒടുങ്ങിആനകളും അമ്പാരിയും മടങ്ങിലക്ഷദീപങ്ങളില്‍ ഒന്നായി വിളങ്ങിഏഴുതിരിനാളങ്ങളാല്‍ തിളങ്ങിഇനി കാത്തിരിപ്പ്,നീണ്ട വിരഹമായ കാത്തിരിപ്പ്.അറയ്ക്കകത്തെ ഇരുട്ടിലേക്ക് ഊളിയിടാനായി,ഇത്തിരി നേരം കാത്തിരിപ്പ്.

View More കാത്തിരിപ്പ്

ജീവിതവും ഗുഡ്‌സ് ട്രെയിനും

  ഗുഡ്സ് ട്രെയിനുകള്‍ വളരെ നീളമുള്ളവയാണ്. അവക്കു താണ്ടാനുള്ളത് അനന്തമായി, നീണ്ടുകിടക്കുന്ന പാതകളാണ്. നിരങ്ങിയും മൂളിയും ഏന്തിവലിഞ്ഞ്, മൈലുകള്‍ താണ്ടുന്ന യാത്രകളാകട്ടെ വിരസവും. ജീവിതവും ഗുഡ്‌സ് ട്രെയിനും തമ്മില്‍ എന്തു സാമ്യം! ഞാന്‍ അതിശയിച്ചു.

View More ജീവിതവും ഗുഡ്‌സ് ട്രെയിനും

ഒരു പോത്തായിരുന്നെങ്കില്‍!

എനിക്ക് പുഴയും കുളവും കാവുമൊക്കെ നിറയെയുള്ള ഒരു ബാല്യമുണ്ടായിരുന്നു. അമ്പലക്കുളത്തില്‍ മുത്തശ്ശിയുടെ കൂടെ എല്ലാദിവസവും കുളിച്ച് ശിവനെ തൊഴാറുള്ള ബാല്യം. പിലോപ്പിക്കുഞ്ഞുങ്ങള്‍ വിസർജ്ജിച്ച് പച്ചനിറമായ കുളം എന്നില്‍ അധികം കൌതുകമുണർത്തിയിരുന്നില്ല. അതിനാല്‍‌ നീന്തല്‍ പഠിക്കാന്‍ വിധി തിരഞ്ഞെടുത്തത് പുഴയാണ്. തൈക്കൂട്ടം പനമ്പിള്ളിക്കടവില്‍ വേനല്‍‌ക്കാലത്തു പുഴ ചേലവലിച്ചെറിഞ്ഞ് മധ്യഭാഗം അനാവരണമാക്കുമായിരുന്നു. യുവതികളുടെ വയറുപോലെ തെളിമയാർന്ന മണൽപ്പരപ്പ്. പുഴയില്‍…

View More ഒരു പോത്തായിരുന്നെങ്കില്‍!

കാലം തോല്‍ക്കുന്ന ഇതിഹാസങ്ങള്‍

കാലത്തെ അതിജീവിക്കുക എന്നത് ഒരുതരം രാസപ്രവര്‍ത്തനമാണെന്ന തിരിച്ചറിവില്‍‌ നിന്നായിരിക്കണം ആല്‍ക്കെമിസ്റ്റുകള്‍ അമരത്വം നേടാന്‍ രസതന്ത്രത്തില്‍ പുത്തന്‍ സമവാക്യങ്ങള്‍ തിരഞ്ഞത്. ടെസ്റ്റ്യൂബില്‍ വ്യത്യസ്തമൂലകങ്ങള്‍ ആട്ടിക്കുലുക്കി മുന്നേറിയ ആ വംശം കുറ്റിയറ്റുപോകാന്‍ അധികം നാളുകള്‍ എടുത്തില്ല. അമരത്വം ഒരു മരീചികയായി അവശേഷിച്ചു. സാഹിത്യരംഗത്തും ആല്‍ക്കെമിസ്റ്റുകള്‍ ഉണ്ടായിരുന്നു. വായനക്കാരുടെ വ്യത്യസ്താഭിരുചികള്‍ ഏറ്റുമുട്ടിയ രാസപക്രിയയില്‍ സ്വയമൊരു മൂലകമായി ഉള്‍ച്ചേര്‍ന്നോ അല്ലാതെയോ ‘കുലുക്കാന്‍’…

View More കാലം തോല്‍ക്കുന്ന ഇതിഹാസങ്ങള്‍

ആദരിക്കപ്പെടുന്ന റെക്കോര്‍ഡുകള്‍

റെക്കോര്‍ഡുകള്‍ അലങ്കാരമാകുന്നത് അര്‍ഹിക്കപ്പെടുന്നവരിലാണ്. അലങ്കാരങ്ങളുടെ മൂല്യവും അതുവഴി ആദരിക്കപ്പെടുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പരസ്പരപൂരകത്വത്തെ അട്ടിമറിക്കുന്ന ‘പ്രതിഭാത്വം’ ചിലപ്പോള്‍ ചില സാധാരണ പ്രതിഭകള്‍ പ്രകടിപ്പിക്കാറുണ്ട്. ഏറെ കാലം നീണ്ടുനില്‍ക്കാത്ത, മിന്നലാട്ടങ്ങളിലൊതുങ്ങുന്ന അത്തരം പ്രകടനങ്ങള്‍ വഴി റെക്കോര്‍ഡുകള്‍ അവമതി നേരിടുന്നു. മൂല്യമറിഞ്ഞുള്ള വിന്യാസം എപ്പോഴും സാധിതമാകുന്നതല്ല എന്ന സാമാന്യതത്ത്വം അംഗീകരിച്ചുകൊണ്ടുതന്നെ ക്രിക്കറ്റ് എന്ന കളിയെ, കുറച്ചുകൂടി സൂക്ഷ്മമായി ബാറ്റിങ്ങ്…

View More ആദരിക്കപ്പെടുന്ന റെക്കോര്‍ഡുകള്‍

കടത്തുവഞ്ചിയും കാത്ത്

വിമല്‍ ഇവിടെ ഇപ്പോള്‍ കടത്തില്ലേ? മനുഷ്യപാദം പതിയാതെ പച്ചപ്പുല്ല് തഴച്ചുവളര്‍ന്ന കടവും അതിന്റെ ഒരു ഓരത്തു ഏകനായി, മൂകമായി നില്‍ക്കുന്ന മുളങ്കോലും കണ്ട് ഞാന്‍ സന്ദേഹിച്ചു. ഈ മുളങ്കോലിലാണ് കടത്തുകാരന്‍ വഞ്ചി അടുപ്പിക്കാറ്. പണ്ട് ഒരിക്കല്‍ മാത്രം ഇതുവഴി വൈന്തലയില്‍ പോയിട്ടുമുണ്ട്. ഇപ്പോളത്തെ അവസ്ഥ കണ്ടിട്ട് ആളുകളുടെ കുറവുമൂലം കടത്തു നിര്‍ത്തിയെന്നാണ് തോന്നുന്നത്. പക്ഷേ വിമലിന്റെ…

View More കടത്തുവഞ്ചിയും കാത്ത്

സാറാ ജോസഫ്, ഉപാസന, പിന്നെ ഒരു കയ്യൊപ്പും

ഡിസംബര്‍ ഇരുപത്താറാം തിയതി രാവില്‍ എറണാകുളത്തേക്കു പോകാന്‍ ഇറങ്ങുമ്പോള്‍ ബാബുച്ചേട്ടന്‍ സൂചിപ്പിച്ചു. “സുന്യേയ്… വൈകീട്ട് കമ്പനിപ്പടിക്കല്‍ ഒരു സമ്മേളനം ഉണ്ട്. സാറ ജോസഫൊക്കെ വരണ്‌‌ണ്ട്. നീയെത്തണം” ആനി എന്ന സാറ ടീച്ചര്‍ വരുമെങ്കില്‍ പിന്നെ ഞാനെത്താതിരിക്കുമോ? ബാബുച്ചേട്ടന് ഉറപ്പുകൊടുത്തു. വൈകീട്ട് സുഹൃത്തിനെ കണ്ടു തിരിച്ചു നാട്ടിലെത്തിയപ്പോള്‍ മൈക്കിലൂടെ ആരുടേയോ പ്രഭാഷണം മുഴങ്ങിത്തുടങ്ങിയിരുന്നു. അയ്യങ്കോവ് ക്ഷേത്രത്തിലെ പതിവു…

View More സാറാ ജോസഫ്, ഉപാസന, പിന്നെ ഒരു കയ്യൊപ്പും

പാവം ക്രൂരന്‍

അടിസ്ഥാനപരമായി ഏതൊരു എഴുത്തുകാരനിലും / കലാകാരനിലും (കഥാകാരന്‍, നോവലിസ്റ്റ്, കാര്‍ട്ടൂണിസ്റ്റ്) ഒരു ക്രൂരന്‍ ഒളിച്ചിരിപ്പുണ്ടെന്നു തോന്നുന്നു. ഒരു പാവം ക്രൂരന്‍. അവനുചുറ്റില്‍, പ്രിയപ്പെട്ടവര്‍ക്കിടയില്‍ സംഭവിക്കുന്ന ദുഃഖകരമായ സംഭവങ്ങള്‍, പാളിപ്പോയ ബന്ധങ്ങള്‍, ആക്ഷേപകരമായ ശീലങ്ങള്‍ എന്നിവ അവനിലും സഹതാപം ഉണ്ടാക്കും. പലപ്പോഴും സഹതാപനിര്‍മാണത്തില്‍ മാത്രം ഇവയുടെ ആഘാതപരിധി ഒതുങ്ങിനില്‍ക്കണമെന്നുമില്ല. പ്രസ്തുതസംഭവത്തില്‍ ഒരു സുന്ദരസൃഷ്ടിക്കുള്ള ബീജം അടങ്ങിയിട്ടുണ്ടെങ്കില്‍ എഴുത്തുകാരന്റെ…

View More പാവം ക്രൂരന്‍

കാര്‍ത്തികേ വിശുദ്ധനായ പാപി !

ക്രിക്കറ്റ് എന്ന ഗെയി‍മിലെ ഏറ്റവും ആകര്‍ഷകമായ ദൃശ്യങ്ങളില്‍ രണ്ടാമത്തെതാണ് (എന്നെ സംബന്ധിച്ചിടത്തോളം) സിക്സറുകള്‍. ഒന്നാമത് ബൈല്‍‌സ്‍ വായുവില്‍ പറക്കുന്ന കാഴ്ചതന്നെ. ഇന്നുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും മനോഹരമായ സിക്സ് ഇംഗ്ലണ്ട് ലോകകപ്പില്‍ ആന്‍ഡ്രൂ കാഡിക്കിനെതിരെ സച്ചിന്‍ അടിച്ചതാണ്. പിന്നെ സുളുവിന്റെ (ലാന്‍‌സ് ക്ലൂസ്‌നര്‍) പാദമനക്കാതെയുള്ള ഒത്തിരി സിക്സുകളും. എന്തുതന്നെയായാലും മൈതാനമധ്യത്തുനിന്ന് ബാറ്റ്സ്‌മാന്‍ പറത്തുന്ന ഓരോ സിക്സും സ്റ്റേഡിയത്തിലും…

View More കാര്‍ത്തികേ വിശുദ്ധനായ പാപി !

ടെസ്റ്റ് Vs ട്വന്റി : ചില ആകുലചിന്തകള്‍

പലരംഗത്തും പുരോഗതി, വളര്‍ച്ച തുടങ്ങിയവ ക്രമാനുഗതമായി ആര്‍ജ്ജിക്കുന്ന ഒന്നാണ്. മറിച്ചുള്ള ഉദാഹരണങ്ങള്‍ അപൂര്‍വ്വമായി കാണാമെങ്കിലും വ്യവസ്ഥാപിതരീതി ദൈര്‍ഘ്യമുള്ളതുതന്നെയാണ്. കാരണം കാലങ്ങളെ വെല്ലാനുള്ള (കാതല്‍ വരത്തക്കവിധം) ഒരു അടിത്തറനിര്‍മാണം അവിടെ സംഭവിക്കുന്നുണ്ട്. അതാകട്ടെ സമയബന്ധിതവും. ഇത്തരത്തില്‍ പുരോഗതിക്ക് ഈടുറ്റ ഒരു അടിത്തറയൊരുക്കാന്‍ സന്നദ്ധമായി ഒരു വ്യക്തി അല്ലെങ്കില്‍ ‘കൂട്ടം’ സദാജാഗരൂകമായിരിക്കും. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തെ പരസ്പരം സഹായിക്കുന്ന, ചിന്തകളില്‍…

View More ടെസ്റ്റ് Vs ട്വന്റി : ചില ആകുലചിന്തകള്‍

സച്ചിന്‍ : തെറ്റും ശരിയും

ജീവിതത്തില്‍ നമുക്ക് സംഭവിക്കുന്ന തെറ്റുകള്‍ പലവിധത്തിലുള്ളതാണ്. ഇക്കാര്യത്തില്‍ തികഞ്ഞ വ്യത്യസ്തയാണ് ദര്‍ശിക്കാന്‍ സാധിക്കുക. പ്രത്യാഘാതശേഷി കുറവായ കൊച്ചുകൊച്ചുതെറ്റുകള്‍ തുടങ്ങി ജീവിതകാലം മുഴുവന്‍ അലസോരം സൃഷ്ടിക്കുന്ന വലിയതെറ്റുകള്‍വരെ അക്കൂട്ടത്തിലുണ്ട്. തെറ്റുകളുടെ കര്‍ത്താവും അവ സൃഷ്ടിക്കുന്ന വ്യഥകള്‍, തിരിച്ചടികള്‍ എന്നിവയുടെ അനുഭവസ്ഥനും ഒരാളായിരിക്കുമ്പോള്‍ അത്തരം തെറ്റുകളുടെ പരിണതി നീതിബോധത്തില്‍ അധിഷ്ഠിതമാണ്. വ്യവഹാരത്തില്‍ പങ്കാളിത്തമില്ലാത്തവരെ ബാധിക്കാത്ത ഇവ തികച്ചും വ്യക്തികേന്ദ്രീകൃതമാണ്.…

View More സച്ചിന്‍ : തെറ്റും ശരിയും

ഭ്രമരം ബ്ലെസ്സി പിന്നെ… പിന്നെ മോഹന്‍‌ലാലും

വിലയിരുത്തപ്പെടേണ്ട വസ്തുതകളുടെ തമസ്കരണം പലപ്പോഴും സംഭവിക്കുക പുതിയ ലാവണങ്ങളെ അംഗീകരിക്കാനും അവ(ര്‍) മുന്നോട്ടുവക്കുന്ന ആശയങ്ങളെ സ്വാംശീകരിക്കാന്‍ മടിയുമുള്ള മനസ്സുകളിലാണ്. ചിലപ്പോള്‍ ഇത്തരം തമസ്കരണങ്ങള്‍ അബോധപൂര്‍വ്വമായിരിക്കും, മറ്റു അവസരങ്ങളില്‍ പലവിധ അന്ധതകളാല്‍ നയിക്കപ്പെട്ട് ബോധപൂര്‍വ്വവും. രണ്ടുകൂട്ടരും മെയിന്‍‌സ്ട്രീമിനെ സ്പര്‍ശിക്കാതെ ഉപരിതസ്പര്‍ശിയായ കാര്യങ്ങളെ കൊണ്ടാടി ആഴത്തിലുള്ള വിശകലനം അസാദ്ധ്യമാക്കുന്നു. അത്തരമൊരു കൊണ്ടാടല്‍ അടുത്തകാലത്തു ദര്‍ശിച്ചു. പദ്മരാജശിഷ്യനായ ബ്ലസ്സിയുടെ “ഭ്രമരം”…

View More ഭ്രമരം ബ്ലെസ്സി പിന്നെ… പിന്നെ മോഹന്‍‌ലാലും

ഗുഡ് ബൈ ഫ്രഡ്ഡി

എതിരാളിയില്‍ ഭയം ജനിപ്പിക്കുക എന്നത് കളിക്കളത്തില്‍ എല്ലാവര്‍ക്കും സാധിതമാകാത്ത ഒരു കഴിവാണ്. പ്രകടനപരതയില്ലാത്തപ്പോഴും സാന്നിധ്യം ഒന്നുകൊണ്ടുമാത്രം അത് സാധിക്കുന്നവരാകട്ടെ അതിവിരളവും. അത്തരക്കാര്‍ അവര്‍ അംഗമായിരിക്കുന്ന ‘കൂട്ട‘ത്തിന് പകര്‍ന്ന്‌നല്‍കുന്ന ആത്മവിശ്വാസം, കെട്ടുറപ്പ് എന്നിവ അവരുടെ അസാന്നിധ്യത്തില്‍ ‘കൂട്ട’ത്തിന് കൈമോശം വരുന്നു. ആഗ്രഹിച്ച മാറ്റങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ എതിരാളികള്‍ ഭീരുത്വതയുടെ അംശം‌പേറുന്ന ആശ്വാസ(?)ത്തില്‍ മുങ്ങിത്താഴുന്നു. ക്രിക്കറ്റ്‌പിച്ചില്‍ ഇനിമുതല്‍ അത്തരമൊരു ആശ്വാസം…

View More ഗുഡ് ബൈ ഫ്രഡ്ഡി

ഈ ബ്ലോഗ്ഗറെ അറിയുമോ ?

ആവി പൊങ്ങുന്ന ഒരു കുറ്റി പുട്ടിന് മുന്നില്‍ ഫുള്‍കൈ തെറുത്ത് കയറ്റി ഇരിയ്ക്കാന്‍ തുടങ്ങുമ്പോള്‍ അച്ചായനോട് “ന്യൂസ് പേപ്പറെട് ദേവസ്യേ” എന്ന മട്ടില്‍ ആഗ്യം കാണിച്ചു. ഫ്രന്റ് പേജില്ലാതെയാണെങ്കിലും ബാംഗ്ലൂര്‍ പ്രാദേശിക വാര്‍ത്തകള്‍ ഉള്ള പേജ് കിട്ടി. ഫ്രന്റ് പേജ് വേറൊരുത്തന്‍ വെട്ടി വിഴുങ്ങാണ്. അന്നേരം അവന്റെ ആ ഇരിപ്പ് എനിയ്ക്കൊട്ടും രസിച്ചില്ല. പത്രം വായിക്കാന്‍…

View More ഈ ബ്ലോഗ്ഗറെ അറിയുമോ ?

ജോണ്‍ പോള്‍ : പാളം തെറ്റുന്ന ‘പാളങ്ങള്‍’

ഓര്‍മ്മക്കുറിപ്പുകള്‍ എന്നത് പുകഴ്ത്തലുകളുടെ സമാഹരമാണോ എന്ന ശങ്കയോടെയാണ് ഈ പോസ്റ്റ് എഴുതുന്നത്. മാതൃഭൂമിയുടെ പതിവ് വായനക്കാരന്‍ എന്ന നിലയില്‍ മലയാളസിനിമയിലെ പ്രമുഖതിരക്കഥാകൃത്തുകളില്‍ ഒരാളായ ജോണ്‍ പോള്‍ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ മാതൃഭൂമിയുടെ താളുകളിലൂടെ വായനക്കാരുമായി പങ്ക് വയ്ക്കാന്‍ എത്തിയപ്പോള്‍ മനസ്സില്‍ സന്തോഷം തോന്നിയിരുന്നു. സിനിമാവൃത്തങ്ങളിലെ പ്രശസ്തരുമായി അടുത്ത് ഇഴപഴകിയിട്ടുള്ള അദ്ദേഹം അര്‍ത്ഥപൂര്‍ണമായ വാചകങ്ങളാല്‍ ആഴ്ചപ്പതിപ്പിന്റെ താളുകളെ സമ്പന്നമാക്കുമെന്ന…

View More ജോണ്‍ പോള്‍ : പാളം തെറ്റുന്ന ‘പാളങ്ങള്‍’

മടക്കം

‘മരണ‘ത്തിന് ശേഷം കുറേ നാളുകള്‍ക്ക് മാണ് രാജുമോന്‍ ഒരു നാല് വരിയുള്ള കവിതയെങ്കിലും എഴുതുന്നത്. അവന്റെ ചിന്തകള്‍ ഉത്തേജിപ്പിക്കപ്പെടുന്ന അവസരങ്ങള്‍ പല തവണ ഉണ്ടായെങ്കിലും ഒരു പോസിറ്റീവ് റിസള്‍ട്ട് സമ്മാനിനിക്കുന്നതില്‍ അവന്‍ പരാ‍ജയപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച രാത്രി പത്ത് മണിയോടടുത്ത് ടിന്‍ ഫാക്ടറിക്ക് അടുത്തുള്ള കൈരളി മെസില്‍ ഊണ് കഴിച്ച് കൊണ്ടിരുന്ന എന്നെ അമ്പരപ്പിച്ച് കൊണ്ട്…

View More മടക്കം

മറഡോണ : ദി സോക്കര്‍ ഗോഡ്

ഞായറാഴ്ച ഉച്ചയ്ക്ക്, ബ്രിജിന്റെ മൊബൈലിലെ ഫോട്ടോകള്‍ നോക്കി, കിടക്കയില്‍ അലസമായി ശയിക്കുമ്പോഴാണ് തൊട്ടടുത്ത് അന്നത്തെ ന്യൂസ് പേപ്പര്‍ അരിച്ച് പെറുക്കി നോക്കുകയായിരുന്ന രാജുമോന്‍ എന്നോട് പൊടുന്നനെ ആ ചോദ്യമെറിഞ്ഞത്. “നിന്റെ ഫേവറൈറ്റ് ഫുട്ബാള്‍ കളിക്കാരനാരാടാ‍ാ..?” അവന് എന്തെങ്കിലും ചോദിക്കുവാനുള്ള മുട്ടല്‍ വരുന്നതെപ്പൊഴാണെന്ന് പറയാന്‍ പറ്റില്ല. അത് കൊണ്ട്, അവന്റെ ചോദ്യം ആദ്യമെന്നെ കുറച്ച് അമ്പരപ്പിച്ചെങ്കിലും പിന്നെ…

View More മറഡോണ : ദി സോക്കര്‍ ഗോഡ്

ഇടിവെട്ട് പുണ്യാളന്‍

കുട്ടിക്കാലത്ത് അപൂര്‍വ്വമായി മാത്രം ഒത്ത് വരാറുള്ള ഒന്നായിരുന്നു ബസ് യാത്രകൾ. ഗ്രാമത്തിനപ്പുറത്തുള്ള കാഴ്ചകൾ എല്ലാം തന്നെ വിസ്മയിപ്പിച്ചിരുന്ന അക്കാലത്ത് ഓരോ ബസ് യാത്രയും മനസ്സിൽ മായാതെ കിടന്നേക്കാവുന്ന കുറച്ച് അതിശയകരമായ അറിവുകൾ, ദൃശ്യങ്ങൾ., ഒക്കെ എനിക്കു സമ്മാനിക്കുമായിരുന്നു. അത്തരം അല്‍ഭുതങ്ങളിലൊന്നായിരുന്നു ചാലക്കുടി-അങ്കമാലി എന്‍‌എച്ചിലൂടെ ബസ് കടന്നു പോകുമ്പോൾ മുരിങ്ങൂർ ജംങ്ഷനിൽ കാണാറുള്ള ഒരു പുണ്യാളന്റെ പ്രതിമ..!…

View More ഇടിവെട്ട് പുണ്യാളന്‍