
ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ ഡിസൈൻ: സുനീഷ് പുളിക്കൽ.
വിഭാഗം: ചെറുകഥാ സമാഹാരം.
തിയതി: 2020 ആഗസ്‌റ്റ്.
പേജുകൾ: 147.
വില: 160 രൂപ.
ബാംഗ്ലൂർ നഗരം പശ്ചാത്തലമായി വരുന്ന മലയാളത്തിലെ ആദ്യത്തെ കഥാസമാഹാരം. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ‘ബ്ലോഗന’ പംക്‌തിയിൽ വന്ന ‘കടത്തുവഞ്ചിയും കാത്ത്’ എന്ന കഥ ഉൾപ്പെടെ 13 കഥകൾ പുസ്‌തകത്തിലുണ്ട്. ഫിലോസഫിയിൽ താല്പര്യമുള്ള ഉപാസന ദാർശനികമായ ഉൾക്കാഴ്ചയോടെയാണ് ചില കഥകൾ രചിച്ചിട്ടുള്ളത്. ‘നിർവാണ’, ‘ഭദ്രന്റെ മനസ്സ്’, ‘ടിൻഫാക്ടറി ജംങ്‌ഷനിലെ ട്രാഫിക് പോലീസുകാരൻ’., എന്നീ കഥകൾ ബൗദ്ധ ദർശനത്തിന്റെ ആഴം കാണിച്ചു തരുന്നു.

ദിമാവ്‌പൂരിലെ സർപഞ്ച്
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
വിഭാഗം: സീരീസ് നോവൽ.
തിയതി: 2022 സെപ്തംബർ.
കവർ: ജിഷ്ണുദേവ് വെഞ്ഞാറമൂട്.
പേജുകൾ: 100.
വില: 140 രൂപ.
സുനിൽ ഉപാസന ഇതേ പേരിൽ എഴുതിയ ചെറുകഥയുടെ നോവൽ രൂപം. ഉത്തർ പ്രദേശിലെ മീററ്റ് പശ്ചാത്തലമായി വരുന്ന സാഹസികതക്ക് പ്രാധാന്യമുള്ള നോവൽ. മലയാളത്തിലെ ആദ്യത്തെ സീരീസ് നോവൽ (Series Novel).

ആർഷദർശനങ്ങൾ
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ബുദ്ധ ബുക്ക്‌സ്, അങ്കമാലി.
വിഭാഗം: ലേഖന സമാഹാരം.
തിയതി: 2017 മാർച്ച്.
പേജുകൾ: 160.
വില: 120 രൂപ.
ഫിലോസഫി വിഷയങ്ങളിൽ അതിയായ താല്പര്യമുള്ള ഉപാസന ദാർശനികമായി അദ്വൈത വേദാന്തി ആണ്. ഇംഗ്ലീഷിൽ http://www.indicphilosophy.com എന്ന വെബ്‌സൈറ്റിൽ ലേഖനങ്ങൾ എഴുതുന്നുണ്ട്. ഫിലോസഫിയിൽ ബാച്ചിലർ ബിരുദമുള്ള ഉപാസനയുടെ ആദ്യത്തെ ദാർശനിക ഗ്രന്ഥമാണ് ‘ആർഷദർശനങ്ങൾ’. ഇതിൽ പ്രധാനമായും പ്രമാണങ്ങളേയും അദ്വൈത വേദാന്തത്തേയും കുറിക്കുന്ന ലേഖനങ്ങളാണ് ഉള്ളത്. ഭാരതീയ – ഗ്രീക്ക് ദർശനങ്ങൾ തമ്മിലുള്ള സാമ്യങ്ങൾ നിരത്തുന്ന ലേഖനം പുസ്‌തകത്തിന്റെ ഹൈലൈറ്റാണ്.

കക്കാടിന്റെ പുരാവൃത്തം
രചന: സുനിൽ ഉപാസന.
വര: പ്രദീപ് കക്കാട്.
പബ്ലിഷർ: ഡിസി ബുക്ക്‌സ്, കോട്ടയം.
വിഭാഗം: ചെറുകഥാ സമാഹാരം.
തീയതി: 2014 ഏപ്രിൽ.
കവർ ഡിസൈൻ: അരുൺകുമാർ ടി.
പേജുകൾ: 211.
വില: 140 രൂപ.
ആദ്യത്തെ പുസ്തകം. ഉപാസനയുടെ ജന്മഗ്രാമമായ കക്കാടിനെ പശ്ചാത്തലമാക്കിയുള്ള 16 നാട്ടുപുരാണങ്ങൾ. സരസവും ഹാസ്യാത്മകവുമായ രചനാശൈലി. നാടൻഭാഷയുടെ സൗന്ദര്യം മിഴിവോടെ നിൽക്കുന്നു. ഈ പുസ്തകം 2016-ലെ കേരള സാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യൻ എൻഡോവ്‌മെന്റ് അവാർഡ് കരസ്ഥമാക്കി. മലയാളത്തിലെ പ്രമുഖ എഴുത്തുകാരി കെ.ആർ മീരയുടെ അവതാരിക.