ചെറാലക്കുന്ന് എക്‌സ്‌പ്രസ്സ് – 1

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


കാതിക്കുടം ഓസീന്‍ കമ്പനിക്കരുകിലെ വിശാലമായ പാടശേഖരത്തിന്റെ ഓരത്താണ് മാമ്പ്രക്കാരനായ ആന്റണിയുടെ ‘തീരദേശം കള്ളുഷാപ്പ്’ സ്ഥിതിചെയ്യുന്നത്. ഷാപ്പിന്റെ ഒരുവശത്ത് നെൽ‌പാടങ്ങൾ. അതിനപ്പുറത്ത് തൈക്കൂട്ടത്തേയും കക്കാടിനേയും ബന്ധിപ്പിക്കുന്ന ടാർറോഡ്. റോഡിനപ്പുറം ഓസീൻ കമ്പനി. ഷാപ്പിന്റെ മറുഭാഗത്ത് തെങ്ങും കവുങ്ങും ഇടകലർത്തി നട്ട തെങ്ങിൻതോപ്പ്. തോപ്പിന് അപ്പുറം പനമ്പിള്ളിക്കടവ്. കാടുകുറ്റിയേയും അന്നമനടയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ടാർ റോഡ് തീരദേശം ഷാപ്പിന് മുന്നിലൂടെയാണ് പോകുന്നത്. വാഹനഗതാഗതം പൊതുവെ കുറവായതിനാൽ ഈ റോഡിൽ കുണ്ടുംകുഴിയും ഇല്ലെന്നു തന്നെ പറയാം. ഷാപ്പിനു സമീപം ജനവാസമില്ല. പകൽ മുഴുവൻ അധ്വാനിച്ച് സന്ധ്യക്ക് ഒരു കുപ്പി മോന്തണമെന്നു തോന്നുന്നവർക്ക് പറ്റിയ സ്ഥലമാണ് ഇവിടം.

ഒരു വൈകുന്നേരം ആന്റണിയുടെ ‘തീരദേശ‘ത്തിരുന്ന് മിനുങ്ങുമ്പോഴാണ് ചെറാലക്കുന്ന് പ്രദേശത്ത് എന്തിനും പോന്നവനെന്ന പെരുമയുള്ള തമ്പി ഒരു ഇരുചക്ര വാഹനം വാങ്ങണമെന്നു തീരുമാനിച്ചത്. ഇരുപത്താറ് വയസ്സും ആറടിയിൽ താഴെ പൊക്കവും. ഉറച്ച ശരീരഘടന. ‘നേരെ വാ, നേരെ പോ’ മട്ട് പ്രകൃതം. അപാരമായ ചങ്കൂറ്റം. ശത്രുക്കൾക്ക് തികഞ്ഞ അപകടകാരി, മിത്രങ്ങൾക്ക് ആപൽബാന്ധവൻ. ഇതെല്ലാം ചേർന്നാൽ ചെറാലക്കുന്ന് തമ്പി ആയി.

ഒരു മാസം മുമ്പ് അന്നനാട് വേലുപ്പിള്ളി ക്ഷേത്രത്തിലെ ഉത്രംവിളക്ക് ഉത്സവം കണ്ടു അർദ്ധരാത്രിയിൽ മടങ്ങി വരികയായിരുന്നു തമ്പി. അന്നനാട് മുതൽ ചെറാലക്കുന്ന് വരെ ഏഴ് കിലോമീറ്ററിൽ അധികം ദൂരമുണ്ട്. നടന്നെത്താൻ ബുദ്ധിമുട്ട്. മിനുങ്ങിയാലത്തെ കഥ വേറെ. തമ്പി ഒരു ഓട്ടോ വിളിച്ചു. പരിചയമില്ലാത്ത പയ്യനായിരുന്നു ഡ്രൈവർ. ചെറാലക്കുന്നിലേക്ക് വണ്ടി വിടാൻ പറഞ്ഞപ്പോൾ പയ്യനു സംശയം.

“കക്കാട് വഴിയല്ലേ അവടയ്‌ക്ക് പൂവാ?”

തമ്പി അതെയെന്നു തലയാട്ടി. പയ്യനു വഴിയറിയില്ല എന്നു കരുതി തമ്പി ഓരോ വളവിലും എങ്ങോട്ടു തിരിയണമെന്നു പറഞ്ഞു കൊടുത്തു. മൂന്നുനാലു തവണ ഇതാവർത്തിച്ചപ്പോൾ പയ്യൻ വിലക്കി.

“വഴി എനിക്കറിയാം. പറഞ്ഞ് തരണ്ട”

തമ്പി സമ്മതിച്ചു. പക്ഷേ അടുത്ത വളവ് എത്തിയപ്പോഴും ഏങ്ങോട്ടു തിരിയണമെന്നു അറിയാതെ പറഞ്ഞു പോയി. പയ്യൻ ദേഷ്യപ്പെട്ടു.

Read More ->  കക്കാടിന്റെ പുരാവൃത്തം: ഖാലി - 2

“ഹ ഇയാളൊന്ന് മിണ്ടാണ്ടിര്ന്നേ“

അങ്ങിനെയെങ്കിൽ അങ്ങിനെ. തനിക്ക് വീട്ടിലെത്തിയാൽ മതിയല്ലോ. തമ്പി ആശ്വസിച്ചു. പക്ഷേ മിനുങ്ങലിന്റെ ഹാങ്ങോവറിൽ അടുത്ത വളവെത്തിയപ്പോഴും തമ്പി ഡ്രൈവറുടെ തോളിൽ തട്ടി പറഞ്ഞു.

“എടത്തോട്ട് എടത്തോട്ട്…”

ഓട്ടോ പെട്ടെന്ന് നിന്നു. ഉള്ളിലെ ചെറിയ ലൈറ്റ് തെളിയിച്ച് ഡ്രൈവർ പയ്യൻ പുറത്തിറങ്ങി. തമ്പിയെ ചീത്ത വിളിച്ച് താക്കീത് ചെയ്തു. “മിണ്ടാണ്ടിരുന്നോ. മര്യാദക്കാണെങ്കീ ഞാനങ്ങട് എത്തിക്കാം. അല്ലെങ്കി ഇപ്പോ എറങ്ങണം”

വണ്ടി തൈക്കൂട്ടം ജംങ്‌ഷനു അടുത്തെത്തിയിരുന്നു. ചെറാലക്കുന്നിലേക്ക് ഇനിയും ഒരുപാടു ദൂരമുണ്ട്. തമ്പി വായപൊത്തി മിണ്ടാതിരുന്നു. മനസ്സിൽ ചിന്തിച്ചു. പയ്യൻ പറഞ്ഞത് കാര്യമല്ലേ. അവനു വഴി അറിയാമെങ്കിൽ പിന്നെ എന്തിനു പറഞ്ഞു കൊടുക്കണം. ആർക്കാണെങ്കിലും അത്തരം സന്ദർഭങ്ങളിൽ ദേഷ്യം വരും. പിന്നീടുള്ള മൂന്നു വളവുകളിൽ തമ്പി മിണ്ടിയില്ല. മൂളിപ്പാട്ടു പാടി ആസ്വദിച്ചു. പക്ഷേ തൈക്കൂട്ടം പിന്നിട്ട് ഓട്ടോ തീരദേശംപാടം ഭാഗത്ത് എത്തിയപ്പോൾ, അവിടെ മൂന്നും കൂടിയ ഒരു കവല കണ്ടപ്പോൾ തമ്പിയുടെ നിയന്ത്രണം നഷ്‌ടപ്പെട്ടു. ഡ്രൈവറുടെ തോളിൽ ആഞ്ഞടിച്ച് പറഞ്ഞു.

“നീയിങ്ങട് തിരിക്കടാ ഇടത്തോട്ട്!”

കഴിഞ്ഞു. എല്ലാം ശുഭം.

പയ്യനാണെങ്കിലും അവനു നല്ല ആരോഗ്യമാണെന്നു ഓസീൻ കമ്പനിയുടെ അരികിലെ ടാർ റോഡിലൂടെ അവശനായി നടക്കുമ്പോൾ തമ്പി ഓർത്തു. അതു കൂടാതെ ഓർമയിലുണ്ടായിരുന്ന രണ്ടാമത്തെ കാര്യം സ്വന്തമായി ഇരുചക്ര വാഹനം വാങ്ങുന്നതായിരുന്നു. അതിനാണ് ഇപ്പോൾ അന്തിമമായി പച്ചക്കൊടി കാട്ടിയിരിക്കുന്നത്.

തമ്പി തീരുമാനം ഷാപ്പിലുണ്ടായിരുന്ന സഹകുടിയന്മാരോട് പറഞ്ഞു.

“ഞാനൊരു വണ്ടി വാങ്ങാൻ പോവാണ്”

അടുത്തിരുന്ന രണ്ടുപേർ കൈപിടിച്ചു കുലുക്കി അഭിനന്ദിച്ചു. ഫൽഗുണൻ എന്ന സുഹൃത്ത് അന്വേഷിച്ചു.

“നിനക്കതിനു വണ്ടി ഓടിക്കാൻ അറിയോ?”

“ഹഹഹ. അതൊക്കെ പഠിക്കാൻ അത്ര നേരം വേണോ”

തമ്പിയിൽ ആശയക്കുഴപ്പം ഇല്ലായിരുന്നു. വണ്ടി വാങ്ങുക തന്നെ. കാശിന്റെ കാര്യത്തിലേ അനിശ്ചിതത്വമുള്ളൂ. അത് ഇടത്തരം കല്യാണ ബ്രോക്കറായ അച്ഛനോട് കൂടിയാലോചിക്കാൻ തീരുമാനിച്ചു. പിറ്റേന്നു രാവിലെ വീട്ടുമുറ്റത്തിരുന്ന് മാവില കൊണ്ട് പല്ലു തേക്കുന്ന അച്ഛനോട് പരമാവധി എളിമയോടെ കാര്യം ഉണര്‍ത്തിച്ചു. അന്നനാട് അമ്പലം, പാതിരാത്രിയിൽ തിരിച്ചുവരൽ, ഓട്ടോ കേസ്, ബൈക്കു വാങ്ങൽ. കാശ്…

അവസാനത്തെ വാചകം കേട്ടപ്പോൾ മാത്രം അത്രനേരം യാതൊരു കുലുക്കവുമില്ലാതെ ഇരുന്ന അച്ഛൻ ഞെട്ടി.

“കാശോ!“ വായിലെ മാവിലത്തണ്ട് തുപ്പിക്കളഞ്ഞ് അദ്ദേഹം ചോദ്യഭാവത്തിൽ തമ്പിയെ നോക്കി.

“നീയൊരു പെണ്ണുകെട്ടാണ്ട് ഇത് നടക്കില്ല മോനേ. നാലു ലക്ഷം വാങ്ങാവുന്ന ആലോചന അച്ഛന്‍ കൊണ്ടരാം. കെട്ടാൻ നീ തയ്യാറാണോ?”

തമ്പി സമ്മതിച്ചില്ല. പെണ്ണുകെട്ടാനുള്ള പക്വത ആയിട്ടില്ല.

കാശിന്റെ കാര്യത്തിൽ അച്ഛൻ കയ്യൊഴിഞ്ഞതിൽ നിരാശനാകാതെ തമ്പി അടുത്ത വഴി തേടി. ചാലക്കുടി ബജാജ് സർവ്വീസ് സെന്ററിലെ ചീഫ് മെക്കാനിക്കും നാട്ടുകാരനുമായ സജീവനെ പോയി കണ്ടു. അദ്ദേഹം വിചാരിച്ചാൽ ഒരു ബജാജ് 4S എങ്കിലും വാങ്ങാൻ സാധിക്കും.

Read More ->  ചെറുവാളൂരിന്റെ മാള്‍ഡീനി

കാര്യമറിഞ്ഞപ്പോൾ സജീവൻ ചോദിച്ചു. “ഏത് വണ്ട്യാ തമ്പീ നിന്റെ മനസ്സില്?”

“എൻഫീൽഡ്”

“ഉഗ്രൻ” സജീവൻ അഭിനന്ദിച്ചു. “എത്ര്യാ നിന്റെ ബഡ്ജറ്റ്?”

“ഒരയ്യായിരം രൂപ!”

സജീവന്റെ മുഖത്തെ പ്രസന്നഭാവം മറഞ്ഞു. “അതേലെ”

കുറച്ചു കഴിഞ്ഞ് അദ്ദേഹം വീണ്ടും ചോദിച്ചു. “എൻഫീൽഡ് മത്യാ?”

സജീവൻ വയലന്റാകുന്നതു കണ്ട് തമ്പി ആവശ്യത്തിൽ നിന്നു പിന്നോക്കം പോയി. “നിന്റെ മനസ്സിലെന്തൂട്ടാന്ന് വച്ച പറ സജീവാ. എന്റേൽ ആകെ അഞ്ചേ ഒള്ളൂ. അതോണ്ട് എന്തു കിട്ട്യാലും വാങ്ങാം”

സജീവനു ശ്വാസം നേരെ വീണു. “ഏറ്റോ ?”

“ഏറ്റു”

“എന്നാൽ നാളെ വണ്ടി എത്തും”

“ഏതു വണ്ടി. എൻഫീൽഡാ അതോ ബൈക്കോ?”

“രണ്ടുമല്ല”

തമ്പി അമ്പരന്നു. “പിന്നെ?”

സജീവൻ രഹസ്യം പൊട്ടിച്ചു. “യെസ്‌ഡി!!”

“എന്നുവെച്ചാ?”

“യെസ്‌ഡി എഴുപതുകളിലെ രോമാഞ്ചല്ലേ തമ്പീ. രാജാധി രാജൻ. വില്ലാളി വീരൻ. ഒരെണ്ണം എന്റെ കസ്റ്റഡീലിണ്ട്. നാളെ എത്തും”

“ആ വണ്ടി കൊള്ളാമോ സജീവാ?

“കൊള്ളാമോന്നാ. തീ വെലക്ക് വിറ്റു പോവും. ഒരെടത്തും ഇപ്പോ കിട്ടാല്യ” പിറ്റേന്ന് അയ്യായിരം രൂപക്ക് സജീവനിൽ ‌നിന്നു തമ്പി യെസ്‌ഡി വാങ്ങി. അയ്യങ്കോവ് അമ്പലത്തിൽ കൊണ്ടുപോയി താക്കോൽ പൂജിച്ചു.

അടിക്കുറിപ്പ് : രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

44 Replies to “ചെറാലക്കുന്ന് എക്‌സ്‌പ്രസ്സ് – 1”

  1. ഹാസ്യം എഴുതി ഫലിപ്പിക്കാനാകുമോ എന്ന ആകാംക്ഷക്കൊടുവില്‍ എഴുതിയത്. ബൂലോകസുഹൃത്തുക്കള്‍ പറയൂ എന്റെ ഹാസ്യം എങ്ങിനെയുണ്ടെന്ന്🙂 ഉപാസന

  2. ബ്ലോഗ് കൊള്ളാം വളരെ നന്നായിരിക്കുന്നു.Nalla kadha…bhavukangal—————————http://www.jayakeralam.com കണ്ട്‌താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ.Jayakeralam for Malayalam Stories and Poetry…സ്നേഹപൂര്‍വ്വം ജയകേരളം Editor

  3. ഉപാസനേ… അങ്ങട്ടെഴുതിഷ്ടാ…അങ്ങിനെ തമ്പി ചെറാലക്കുന്ന് എക്സ്പ്രസ്സ് എന്ന് പേരിട്ട Yesdi സ്വന്തമാക്കി.എന്നിട്ട്…?ബാക്കികൂടി പോന്നോട്ടേ…🙂

  4. എന്റെ ഉപാസനേ… ലീവെടുത്ത്‌ നാട്ടില്‍ വന്ന പ്രതീതി… എന്നും കാണാറുണ്ടായിരുന്ന ഒരുപാടുപേരുടെ ഓര്‍മ്മ പുതുക്കി, നന്നായിയെന്നു പ്രത്യേകിച്ചു പറയണ്ടല്ലോ…

  5. എഴുത്ത് നന്നായി ഉപാസന, അടുത്ത ഭാഗം കൂടെ പോരട്ടെ:)ചില പ്രയോഗങ്ങള്‍ ഒക്കെ ഒഴിവാക്കാമായിരുന്നു എന്നു തോന്നുന്നു

  6. സുനിലേ കാത്തിരുന്ന് ഉറങ്ങിപോവാന്‍ ചാന്‍സ് ഉണ്ട്. അതുകൊണ്ട് അധികം താമസിക്കാതെ ബാക്കി ഇങ്ങു പോന്നോട്ടെ.

  7. സുനിലേ…ചില രസകരമായ പ്രയോഗങ്ങളുണ്ടെങ്കിലും, മറ്റു ചിലത് വേണ്ടായിരുന്നു.മൊത്തമായി പറഞ്ഞാല്‍‌ ഇതെനിക്കത്ര പിടിച്ചില്ല… എന്തോ പോരായ്മ.

  8. ചാത്തനേറ്: സംഭവംനിര്‍ദ്ദോഷ ഫലിതം മാത്രം കൊണ്ട് പൊലിപ്പിക്കാവുന്നതേയുള്ളൂ. വായനക്കാരെ ഇക്കിളിപ്പെടുത്തി ആളെക്കൂട്ടേണ്ട ആവശ്യം തനിക്കില്ലാലൊ?സാജന് ചേട്ടനും ശ്രീയും ഉദ്ദേശിച്ചതും മറ്റൊന്നാവില്ല.

  9. എന്താ സംശയം ഹാസ്യം വഴങ്ങുമോന്ന്…ധൈര്യമായിട്ട്‌ തട്ടിക്കോ സുനിലേ…തമ്പിയെ അങ്ങട്‌ പൊലിപ്പിച്ചോ…[യെസ്ഡീടെ കിക്കറും ഗീയര്‍ലിവറും ഒന്നാണെന്ന് അറിയാതെ…എന്റെ വണ്ടീടെ കിക്കര്‍ കാണാനില്ലേയെന്നും പറഞ്ഞ്‌ നാട്‌ മുഴുവന്‍ അന്വേഷിച്ച്‌ നടന്ന ഒരാളെ എനിക്കറിയാം.ഞാനല്ലാട്ടോ..സത്യം..]

  10. പ്രയാസീ : വായിച്ചു കഴിഞ്ഞോ 🙂മേന്‌നെ : :))))ജഹേഷ് ഭായ് : അതെ ഉടനെ പോസ്റ്റാന്‍ ശ്രമിക്കാം 🙂മജ്ഞു : നന്ദി 🙂സഹാ : ഇനിയല്ലെ വരാന്‍ പോണത് 🙂നജീമിക്കാ : ആദ്യായല്ലെ കൊറച്ച് സംഭാരം കുടി 🙂വാളൂരാനേ : മുരളിസാറെ അതെ ഇനിയും ഒരുപാട് നട്ടുകരെ മുരളിസാര്‍ കാണും എന്റെ രചനകളിലൂടെ 🙂സാജാ : സാജനും സംഭാരം, ആദ്യമായി കേറിയതിന്. ഒകെ ഞാന്‍ ശ്രദ്ധിക്കാം 🙂പ്രിയാ : സ്വാഗതം. എന്നിട്ടെന്നിട്ടെന്നിട്ട് 🙂വാല്‍മീകി : ഉറങ്ങല്ലെ കണ്ണാ 🙂മയൂര : പോസ്റ്റാം 🙂സണ്ണിക്കുട്ട്യേയ് : ആണല്ലോ 🙂ശോഭീ : അടുത്ത തവണ നോക്കട്ടെ 🙂നബ്യാരേ : നജീം സംഭാരം ബാക്കീണ്ടെങ്കി കൊറച്ച് നബ്യാര്‍ക്ക് കൊട് 🙂ചാത്തന് : ചാത്താ ഞാന്‍ ഈ കഥ എഴുതിയിരിക്കുന്നത് എന്റെ സുഹൃത്തിന്റെ വീക്ഷണകോണിലൂടെ ആണ്. തമ്പിയുടെ മാനസികവ്യാപാരങ്ങളെക്കുറിച്ച് നന്നായി അറീയാമായിരുന്ന ഞാന്‍ അങ്ങിനെ എഴുതുന്നതില്‍ തെറ്റൊന്നും കണ്ടില്ല. ആരെയെങ്കിലും ഇക്കിളിപ്പെടുത്തനൊന്നും എനിക്ക് ഉദ്ദേശമില്ലായിരുന്നു സുഹൃത്തുക്കളേ. എനിക്കതിന്റെ കാര്യവുമില്ല. ആവശ്യമാണെങ്കില്‍ കുറച്ച് ആകാം എന്ന പക്ഷക്കാരനാണ് ഞാന്‍. അത്രക്കൊന്നും ഞാന്‍ എഴുതിയില്ലല്ലോ 🙁 ..? പിന്നെ കുറച്ച് അലങ്കാരിക ഭാഷ ഉപയോഗിക്കുന്നതില്‍ എന്താ തെറ്റ്‍. തമ്പിയുടെ വിഷയമാകുമ്പോള്‍ അങ്ങിനെയൊന്നുമില്ലെങ്കില്‍ ആ കഥ അല്ലെങ്കില്‍ വിവരണം തികച്ചും അപൂര്‍ണമായിരിക്കും. എന്റെ എഴുത്ത് അശ്ലീലം എന്ന ഒരു ലെവലിലേക്ക് ഉയരുനുണ്ടെങ്കില്‍ എന്നെ ബൂലോകസുഹൃത്തുക്കള്‍ തിരുത്തുക 🙂കിനാവ് : ഉപാസനക്ക് ചരിത്രനും ഹാസ്യവും കുറച്ചൊക്കെ വഴങ്ങും 😉എന്റെ ബ്ലോഗ് വായിച്ച് അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും ഉപാസനയുടെ കൂപ്പുകൈ🙂 ഉപാസന

  11. സാന്റോയേ : യെന്തിനാ സാറേ നൊണ പറേണ്. അത് സാന്റോ തന്നേണെന്ന് ഇയാളെ അറിയണ ആരും പറേം. സംശയണ്ടങ്ങി ചാതനോട് ചോദീര്നന്ദീട്ടാ‍ാ ഇവിടെ വന്ന് തല കാണിച്ചതിന് 🙂 ഉപാസന

  12. ഉപാസന….തമ്പിയുടെ വണ്ടിവാങ്ങല്‍ കഥ കലക്കി….അതിനോടൊപ്പമുള്ള ഉപാസനയുടെ അലങ്കാരങ്ങള്‍ മികവ്‌ പുലര്‍ത്തുന്നു…തമ്പിയെ കുറിച്ചുള്ള വര്‍ണ്ണനകള്‍ ഇങ്ങിനെ…🙂തുര്‍ക്കിയുടെ സുലൈമാനോഗ്ലുവിനേപ്പോലുള്ള ബോഡി. റോബര്‍ട്ടോ കാര്‍ലോസിനേയും തമിഴ് നടി രംഭയേയും വെല്ലുന്ന തുട. എല്ലാത്തിനുമുപരിയായി അപാരമായ ചങ്കൂറ്റം. പിന്നെ ചെറാലക്കുന്നിന്റെ രോമാഞ്ചം എന്നൊക്കെ വേണമെങ്കില്‍ പറയാം. ( രോമമില്ലായിരുന്നെങ്കില്‍ തോലാഞ്ചമെന്നൊക്കെ വിളിക്കാമായിരുന്നു)അഭിനന്ദനങ്ങള്‍നന്‍മകള്‍ നേരുന്നു

  13. തുര്‍ക്കിയുടെ സുലൈമാനോഗ്ലുവിനേപ്പോലുള്ള ബോഡി. റോബര്‍ട്ടോ കാര്‍ലോസിനേയും തമിഴ് നടി രംഭയേയും വെല്ലുന്ന തുട.(കൊള്ളാം..)അണ്ടിയുറക്കും മുന്‍‌പ് പെണ്ണുകെട്ടി വയ്യാണ്ടായ ഷണ്‍‌മുഖന്റെ കാര്യമോര്‍ക്കുമ്പോ തമ്പിക്ക് കല്യാണമേ വേണ്ട ഇപ്പോ.(ലേശം കടുത്തു..)ഈ വേഷത്തില്‍ തന്നെ കണ്ടാല്‍ പിന്നെ ജന്‍‌മന്റെ കാലത്ത് ഒരു പെണ്ണും തന്നെ തിരിഞ്ഞ് നോക്കില്ലെന്ന് ഉറപ്പുണ്ടായ തമ്പി ആദ്യം തന്നെ ചെയ്യാന്‍ ഉദ്യമിച്ചത് റോഡരുകിലുള്ള പാടത്തിന് അഭിമുഖമായി കുന്തിച്ചിരുന്ന് മൂത്രമൊഴിക്കാനായിരുന്നെങ്കിലും അപ്പോള്‍ തനിക്ക് അഭിമുഖമായി കറ്റയേന്തി വരുന്ന മുപ്പതു കഴിഞ്ഞ ചേച്ചിമാരുടെ കടമിഴിനോട്ടങ്ങള്‍ ചാത്തനേറുകള്‍ പോലെ തന്റെ അരക്കെട്ടില്‍ പതിക്കുന്നത് കണ്ട് അതില്‍ നിന്ന് പിന്തിരിഞ്ഞു.(എന്റെ കണ്ട്രോളു പോയെടാ..)അങ്ങിനെ തമ്പി ചെറാലക്കുന്ന് എക്സ്പ്രസ്സ് എന്ന് പേരിട്ട Yesdi സ്വന്തമാക്കി.ബാക്കി കഥ പിന്നീട്… ***********************************ഉപാസനെ അടുത്ത ഭാഗത്തില്‍ മേലെ എഴുതിയപോലെ ഒന്നും ഇല്ലെങ്കിലൊണ്ടല്ലാ…നീ ധൈര്യമായി എഴുതെടാ.. ഇതൊന്നും അശ്ലീലമല്ല..പരമമായ സത്യങ്ങള്‍ മാത്രം..!ഗൌരവമുള്ള വിശയം മാത്രം എഴുതിയിരുന്ന ഉപാസനജനാര്‍ദ്ധനനെപ്പോലെ ഒരു പക്കാ കൊമേഡിയനായി മാറുമോ..നിന്റെ പടം കണ്ടു എനിക്കിപ്പം ചിരിവരണെടാ..പിതൃക്കളെ കാത്തോളണേ…;)

  14. യാത്ര തുടരട്ടെ ചെറാലക്കുന്നു എക്സ്പ്രസ്സ്‌.. 🙂 ആശംസകള്‍

  15. ഹാസ്യവും വഴങ്ങുന്നുണ്ട്‌. ആ ലേഖേമായിട്ടുള്ള രംഗങ്ങള്‌ ഇത്തിരി ഏച്ചുകെട്ടിയതു പോലെ തോന്നി. ഇത്തിരൂടെ പൊലിപ്പിച്ചാല്‍ അതു തന്നെ വേറോരു പോസ്റ്റാക്കാമല്ലോ?? ചില കല്ലുകടികള്‍ തോന്നീട്ടുണ്ട്‌- അതിന്‌ ഉപാസാന മുകളില്‍ കൊടുത്തിരിക്കുന എക്സ്പ്ലനേഷന്‍ കണ്ടതു കൊണ്ട്‌ നോ കമന്റ്സ്‌. എന്തൊക്കെയായാലും ആകെമൊത്തംടോട്ടല്‍ എനിക്കിഷ്ടപ്പെട്ടു 🙂

  16. അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം. ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്. ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും. എം.കെ.ഹരികുമാര്‍

  17. സുനില്‍നന്നായിട്ടുണ്ട്‌.ഹാസ്യം അനായാസമായി വഴങ്ങുന്നുണ്ട്‌..ഇനിയും പോരട്ടെ ഇതുപോലുള്ള നര്‍മ്മങ്ങള്‍ഭാവുകങ്ങള്‍

  18. മന്‍സൂര്‍ ഭാ‍യ് : അലങ്കാരങ്ങളെക്കുറിച്ച് നല്ലത് പറഞ്ഞതില്‍ സന്തുഷ്ടനായിരിക്കുന്നു 🙂പ്രയാസീ : കടുത്തൂന്നോ..? പ്രയാസിയെന്ന ഒരാളെങ്കിലും എന്റെ പിന്നില്‍ ഉണ്ടാകുമെന്നാ ഞാന്‍ കരുതിയേ. അപ്പോ ഇങ്ങനെ പറഞ്ഞാലോ..? ഹല്ലാന്ന്…പ്രയാസീ തമ്പിയാണ് നായകനെങ്കില്‍ തീര്‍ച്ചയായും ഉണ്ടാകും. അതാണ് തമ്പി..!സ്ത്രീജനങ്ങളെപ്പറ്റി പറഞ്ഞാല്‍ അതൊക്കെ അശ്ലീലമാകുമെന്ന് ഞാന്‍ കരുതുന്നില്ല. അശ്ലീലം ഒന്നും ഉപാസന എഴുതില്ല. സത്യം ചെയ്യുന്നു.ഇല്ലടോ ഇതൊക്കെ വെറുതെ എഴുതുന്നതാ. എന്റെ ജീവിതത്തില്‍ കോമഡി വളരെ കുറവാ. സെന്റി എഴുതാനാ എനിക്കിഷ്ടം, അതും “എന്റെ ഉപാസന” യില്‍ മാത്രം. ആ ബ്ലോഗില്‍ ഞാന്‍ ഹാസ്യം എഴുതില്ല. കാരണം എന്റെ ജീവിതമാണ് ആ ബ്ലോഗ്. എനിക്ക് പ്രിയപ്പെട്ടതും. കേട്ടല്ലോ ഉപാസന = സെന്റി 🙂ജ്യോതിബായ്ക്ക് : ഒരു മൊന്ത സംഭാരം. അതെ ചെറാലക്കുന്ന് കട്ടപ്പുറത്ത് നിന്ന് വീണ്ടും ഇറങ്ങും നോക്കിക്കോ ഏച്ച്യേയ് 🙂ത്രേസ്യാമ്മച്ചിക്ക് : അമ്മച്ചി പറഞ്ഞത് ശരിയാ. വേറെ പോസ്റ്റ് ആക്കാമായിരുന്നു. ഒന്നു ശ്രമിച്ചു നോക്കിക്കോളൂ. ഞാന്‍ അനുവാദം തരുന്നു.കല്ലുകടികള്‍… നോക്കൂ ത്രേസ്യ. ഭാഷകള്‍ അവ ഉപയോഗ്ഗിക്കുന്നവരെ ആസ്പദമാക്കി പലതായി തരംmതിരിക്കാം. മേലാളഭാഷ, കീഴാളഭാഷ, മധ്യവര്‍ഗഭാസ്ഷ. ഞാന്‍ ഈ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത് കുറച്ച് താണതെന്നു തോന്നുന്ന ഭാഷയാ‍ണ്. ഞാനിത് വളരെ മദ്യാദക്കരനായി നല്ല ഭാഷയില്‍ എഴുതിയ അത് തമ്പിയ്യോട് ചെയ്യുന്ന ചതിയായിരിക്കും… തമ്പിയെക്കുറിച്ചുള്ള പോസ്റ്റുകള്‍ എല്ലാം തന്നെ ഇത്തരത്തില്‍ ഉള്ളതായിരിക്കും 🙁മൊത്തം കൊള്ളാമെന്നോ..? ഉം.. ഹരികുമാര്‍ സാര്‍ : താങ്കളുടെ ബ്ലോഗിന് പ്രചാരം കിട്ടാന്‍ വേറെ എത്രയോ മാര്‍ഗങ്ങള്‍ ഉണ്ട്… 🙂ഉപാസന സഹകരണം വാഗ്ദാനം ചെയ്യുന്നു.വര്‍മാജി : നര്‍മം വഴങ്ങി അല്ലേ 🙂വായിച്ചഭിപ്രായമറിയിച്ചെല്ലാവര്‍ക്കുമുപാസനയുടെ കൂപ്പുകൈ🙂 ഉപാസനഓ. ടോ: അടുത്ത പോസ്റ്റില്‍ തമ്പിയുടെ ഫോട്ടോ ഇടുന്നതാണ്

  19. എന്റെ ഉപാസനേ..അല്ല സുനിലേ…ആത്മാര്‍ത്തതയോടെ തന്നെ വിളിക്കുന്നു..വളരെ നന്നായി കൂട്ടുകാരാ.. ഞാനെന്നുമുണ്ടാകുംനമ്മളെകണ്ടിട്ടല്ലെ മ്വാനെ ദോസ്തി എന്ന സിനിമ തന്നെ എടുത്തത്..!..;)

  20. ബാക്കി പറയൂ!! തമ്പിയുടെ പടമെന്തിനു? വിവരണത്തില്‍ നിന്നു തമ്പിയാരാണെന്നു പകല്‍ പോലെ വ്യക്തം!!

  21. ഉപാസനേ, വായിച്ചു എത്തിയതേയുള്ളൂ..മനസ്സില്‍ വരുന്ന എന്തും എഴുതൂ…അത് ഹാസ്യമോ, വെറെ എന്തെങ്കിലുമോ ഒക്കെ ആയിക്കോട്ടേ, മനസ്സില്‍ നിന്നും അത് പോകുന്നതിനു മുന്‍പ് പകര്‍ത്താന്‍ കഴിഞാല്‍ അത് ധാരാളം… അല്ലേ.. 🙂 ബാക്ക്യും പൊരട്ടെ…

  22. വിപിന്‍ : നീ കുറച്ച് വൈകി എങ്കിലും ഒകെ 🙂പ്രയാസീ : നന്ദി 🙂ധ്വനി : അത് തമ്പിക്കിട്ട് ഒന്നു വച്ചതാണല്ലാ. സ്വാഗതം 🙂പീയാറേ : വായിച്ചല്ലോ അതന്നെ സന്തോഷം 🙂ആലപ്പുഴക്കാരാ : കൊലച്ച്സിരി തന്നെ 🙂വായിച്ചഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി🙂 ഉപാസന

  23. sunile… moththaththil ishtappettu.But thudakkaththil undaayirunna pull avasanam vare nilanirththan pattiyittilla ninakke…ini sraddhikkuka… Sajeesh

  24. ഹരീഷ് (കൂട്ടുകാരാ) : നന്ദി ബാലകൃഷ്ണാ 🙂സജീഷ് : നീ പറഞ്ഞത് ശരിയാണ്. അവസാനം കുറച്ച് ‘അയഞ്ഞ്’ പോയി 🙂നന്ദി രണ്ട് പേര്‍ക്കും🙂 ഉപാസന

  25. super ayitund machaa..nammal parichayapedaanaayath bhagyam…kurachokke vayichu..samayavum, cafekkarude cash medikkunna paripadiyum kaaranam muzhumikkaanaavaathathinte sankadamund..oru pusthakamaakkaan samayamaayi..entha?

  26. പണിക്കരേ…ഒടുക്കാം ഒരു അഭിപ്രായം കുറിച്ചല്ലോ നീ.പുസ്തകമൊക്കെ നമുക്ക് ആക്കാമെന്നേ. സമയംണ്ടല്ലോ..?നന്ദി.🙂 ഉപാസന

അഭിപ്രായം എഴുതുക