VOID NICHES: Autobiographical Notes Of A Hearing Disabled BY Sunil Upasana (New Book!)

ആത്മകഥാ കുറിപ്പുകൾ എഴുതി തുടങ്ങിയത് 2012-ലാണ്. ആദ്യശ്രമത്തിൽ 15 അദ്ധ്യായങ്ങൾ എഴുതി “ചില അറിയപ്പെടാത്ത ഏടുകൾ” എന്ന പേരിൽ 2015-ൽ പ്രസിദ്ധീകരിച്ചു. ഒരു വർഷത്തിനുള്ളിൽ കോപ്പികൾ തീർന്നെങ്കിലും വീണ്ടും പ്രസിദ്ധീകരിച്ചില്ല. (ഇപ്പോഴും മലയാളം വെർഷൻ പ്രിന്റിൽ ഇല്ല). അതിനു കാരണമുണ്ട്. ആദ്യബുക്കിന്റെ അവസാന അദ്ധ്യായം അവസാനിക്കുന്നത് പ്രതീക്ഷയിൽ ആണ് — ഭാവിയിൽ ഒരു നല്ല ജോലി…

View More VOID NICHES: Autobiographical Notes Of A Hearing Disabled BY Sunil Upasana (New Book!)

ഒരു ബധിരന്റെ ആത്മകഥാ കുറിപ്പുകൾ ‘കേസരി’ വാരികയിൽ ഖണ്ഢശ്ശഃ പ്രസിദ്ധീകരിച്ച് തുടങ്ങുന്നു

ഇന്നേവരെ 2-3 സന്ദർഭങ്ങളിൽ മാത്രമാണ് എഴുതിയ കഥകൾ/പുരാവൃത്തം ഞാൻ വാരികകൾക്ക് പ്രസിദ്ധീകരണത്തിനു അയച്ച് കൊടുത്തിട്ടുള്ളത്. അതും വളരെ കൊല്ലം മുമ്പ്. ഗ്രന്ഥാവലോകം മാസികക്ക് ‘നിർവ്വാണം’ എന്ന കഥ അയച്ചത് ഓർക്കുന്നു. പ്രതീക്ഷിച്ച പോലെ മറുപടി ഒന്നും ലഭിച്ചില്ല. അതോടെ അയച്ച് കൊടുക്കൽ നിർത്തി. ജീവിതവും ഇത്തരം സാഹിത്യ സഞ്ചാരങ്ങളെ പരിപോഷിപ്പിക്കുന്ന തരത്ഥിലുള്ളതായിരുന്നില്ല. പിന്നീട് എഴുതിയതെല്ലാം സ്വന്തം…

View More ഒരു ബധിരന്റെ ആത്മകഥാ കുറിപ്പുകൾ ‘കേസരി’ വാരികയിൽ ഖണ്ഢശ്ശഃ പ്രസിദ്ധീകരിച്ച് തുടങ്ങുന്നു

അദ്ധ്യായം 21 — ഒടുക്കം എന്ന തുടക്കം

2005 ജൂണിൽ ബാംഗ്ലൂരിലേക്കു തിരിക്കുന്നതിനു മുമ്പ് ഷാരോൺ എന്ന സുഹൃത്തുമായി സംസാരിച്ചു. അദ്ദേഹത്തിനു അക്കാലത്തു ബാംഗ്ലൂരിൽ ജോലിയുണ്ട്. ഞങ്ങൾ കക്കാട്

View More അദ്ധ്യായം 21 — ഒടുക്കം എന്ന തുടക്കം

അദ്ധ്യായം 19 — ‘സ്‌പെഷ്യൽ’ മനസ്സുകൾ

പതിനെട്ടാമത്തെ അധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.             2009-ൽ ചന്ദ്രശേഖർ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്പീച്ച് തെറാപ്പി ചെയ്യുന്ന കാലം. തെറാപ്പി സംബന്ധമായ വിവിധ ഘട്ടങ്ങൾ തികച്ചും യാന്ത്രികമായിരുന്നു. സ്പീച്ച് തെറാപ്പി മൊത്തത്തിൽ തന്നെ ആവേശകരമായ അനുഭവമല്ല. നാം സദാ ജാഗരൂകമായിരിക്കണം. കാതിലേക്കു എത്തുന്ന ശബ്ദങ്ങളെ പരമാവധി കൃത്യതയോടെ നമുക്ക്…

View More അദ്ധ്യായം 19 — ‘സ്‌പെഷ്യൽ’ മനസ്സുകൾ

അദ്ധ്യായം 17 — ആത്മകഥനം

എന്റെ ആത്മകഥകുറിപ്പുകൾ, ‘ചില അറിയപ്പെടാത്ത ഏടുകൾ’ എന്ന പുസ്തകം, എന്റെ നിലവിളിയാണ്. വളരെ വ്യത്യസ്തമായ തരം നിലവിളി. ജീവിതത്തിലെ അവിസ്മരണീയമാകേണ്ടിയിരുന്ന ഒരു കാലഘട്ടം, തന്റേതല്ലാത്ത കാരണത്താൽ കൈമോശം വന്ന ഒരുവന്റെ വിലാപം.

View More അദ്ധ്യായം 17 — ആത്മകഥനം

അദ്ധ്യായം 16 — ട്രെയിൻ എന്ന വൈകാരിക മീഡിയം

ട്രെയിൻ ഈറോഡിൽനിന്നു പുറപ്പെട്ടപ്പോൾ ഞാൻ ഒരു ചൂടുചായ വാങ്ങി. തണുപ്പ് അധികരിച്ചിരിക്കുന്നു. ചായ മൊത്താൻ കപ്പ് ഉയർത്തുമ്പോൾ എന്തുകൊണ്ടോ എന്റെ മിഴികൾ പിന്നിലേയ്ക്കു ചലിച്ചു. വൃദ്ധൻ അവിടെത്തന്നെയുണ്ട്. തണുപ്പത്ത് കൂഞ്ഞിക്കൂടി ഇരിക്കുകയാണ്. ഒരു ജ്ഞാനിയേപ്പോലെ ഞാൻ തിരിച്ചറിഞ്ഞു. ആ കണ്ണുകളിൽ എന്നെപ്പറ്റി പ്രതീക്ഷയുണ്ട്!

View More അദ്ധ്യായം 16 — ട്രെയിൻ എന്ന വൈകാരിക മീഡിയം

അദ്ധ്യായം 13 — സ്പീച്ച് തെറാപ്പി ട്രെയിനിങ്

തെറാപ്പി സെഷനുകൾക്കിടയിൽ കിട്ടിയ അപൂർവ്വം സന്ദർഭങ്ങളിൽ ഞാൻ കുട്ടികളുമായി ‘സംസാരിച്ചു’. ചിലർ എന്നെ തുറിച്ചു നോക്കി മിണ്ടാതിരിക്കും. ചിലർ മൃദുവായി ചിരിച്ചു നാണിച്ചു നിൽക്കും. ഇനിയുമുള്ള മറ്റൊരു കൂട്ടർ അപ്രതീക്ഷിതമായി ഓടിയെത്തി എന്റെ ശരീരത്തിൽ അടിച്ച് നിർത്താതെ ഓടും.

View More അദ്ധ്യായം 13 — സ്പീച്ച് തെറാപ്പി ട്രെയിനിങ്

അദ്ധ്യായം 12 — സ്വപ്നങ്ങൾ

മനസ്സിലെ സംഘർഷങ്ങളും രഹസ്യങ്ങളും സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള സഹജീവികളിൽനിന്നു മറച്ചു പിടിക്കണം എന്നു ആഗ്രഹമുള്ളവർക്കു ഉറക്കം എന്നുമൊരു വെല്ലുവിളിയാണ്. അത്തരക്കാർക്കു ഉണർന്നിരിക്കുമ്പോൾ തങ്ങളുടെ മാനസിക സംഘർഷങ്ങൾ മറ്റുള്ളവരിൽനിന്ന് ഒളിപ്പിക്കാൻ ബുദ്ധിമുട്ടില്ല.

View More അദ്ധ്യായം 12 — സ്വപ്നങ്ങൾ

അദ്ധ്യായം 10 — ‘ഈക്വൽ ഓപ്പർച്ചുനിറ്റി’യുടെ നാനാർത്ഥങ്ങൾ

അപരിചിതരുടെ സാമീപ്യവും അവരുമായുള്ള സഹവാസവും ചില സാഹചര്യങ്ങളിൽ എനിക്കു ഏറെ ഇഷ്ടമാണ്. എനിക്കു അവരോടു എല്ലാം തുറന്നു പറയാം. സങ്കടങ്ങളും, സന്തോഷവും, പരിഭവങ്ങളും,… അങ്ങിനെ എല്ലാം. അതോടെ എന്റെ മാനസിക സംഘർഷം അവരുടേതു കൂടിയാവുകയാണ്. മറ്റൊരാൾ കൂടി വിഷ മിക്കുന്നുവെന്നു ക്രൂരമായ അറിവിൽ എന്നിലെ സംഘർഷം കുറയും.

View More അദ്ധ്യായം 10 — ‘ഈക്വൽ ഓപ്പർച്ചുനിറ്റി’യുടെ നാനാർത്ഥങ്ങൾ

അദ്ധ്യായം 9 — പുരാവൃത്തങ്ങളിലേക്ക്

എഴുതുക എന്ന ആശയം ആദ്യം മനസ്സിൽ ഉദിക്കുന്നത് തിരുവനന്തപുരത്തു ഹോളിസ്റ്റിക് ചികിൽസക്കു വിധേയനായ കാലത്താണ്. ഒരുദിവസം അടുത്ത മുറിയിൽ താമസിക്കുന്ന അരുൺ എന്ന സുഹൃത്തിന്റെ പേർസണൽ ഡയറി തുറന്നിരിക്കുന്ന പോസിൽ കാണാനിടയായി. അതിൽ കോളേജിൽ പ്രണയിക്കുന്ന പെൺകുട്ടിയെപ്പറ്റി അദ്ദേഹം കുറച്ചു വാക്കുകൾ എഴുതിയിട്ടിരിക്കുന്നു.

View More അദ്ധ്യായം 9 — പുരാവൃത്തങ്ങളിലേക്ക്

അദ്ധ്യായം 8 — മഞ്ഞുമലയുടെ അഗ്രം

അങ്ങകലെ ഒരു പ്രകാശനാളം ഞാൻ കാ‍ണുന്നുണ്ടായിരുന്നു. വ്യർത്ഥമാണെന്നു അറിയാമെങ്കിലും ഞാൻ തന്നെ സൃഷ്ടിച്ചെടുത്തതാണത്. ആ പ്രകാശനാളത്തിനു നേരെ കൊച്ചുകുട്ടിയേ പോലെ ഞാൻ പിച്ചവച്ചു അടുക്കും. അങ്ങിനെ അടുത്തു, ദീപനാളത്തെ കൈപ്പിടിയിൽ ഒതുക്കാൻ മാത്രം അരികിലെത്തുമ്പോൾ ആരോ അതിനെ മനപ്പൂർവ്വം അണച്ചു കളയും. അപ്പോൾ ഞാൻ ഇരുട്ടത്തു പകച്ചു നിൽക്കുകയായി; ദിശയറിയാതെ, വഴിയറിയാതെ. ഒടുക്കം പുതിയ പ്രകാശനാ‍ളത്തിനായി സ്വയം വഴി തേടും.

View More അദ്ധ്യായം 8 — മഞ്ഞുമലയുടെ അഗ്രം

അദ്ധ്യായം 7 — ആരാണ് ഒരു സുഹൃത്ത്?

“മഹാനഗരമേ നന്ദി നീയെന്നെ ഹൃദയശൂന്യനാക്കി.”

ഒരു കഷണം പേപ്പറിൽ, നഴ്‌സറി വിദ്യാർത്ഥിയെ പോലെ, കമിഴ്ന്നു കിടന്നു രാജു എഴുതുകയാണ്.

“കോൺക്രീറ്റ് കെട്ടിടങ്ങളേ നന്ദി, നിങ്ങളെന്റെ ഗൃഹാതുരത്വത്തിൽ അവസാനത്തെ ആണിയടിച്ചു.”

ഞാൻ അഭിനന്ദന സൂചകമായി ചൂളമടിച്ചു. രാജു എന്നെ നോക്കി തൊഴുത്, വീണ്ടും കടലാസിലേക്കു കമിഴ്ന്നു.

View More അദ്ധ്യായം 7 — ആരാണ് ഒരു സുഹൃത്ത്?

അദ്ധ്യായം 6 — ഹോളിസ്റ്റിക് ചികിൽസ

“ഇന്നു ഇലൿട്രോണിൿസ് ലാബിൽ വച്ചു വിധുടീച്ചർ അടുത്തേക്കു വിളിച്ചു. തിരുവനന്തപുരത്തുള്ള ഒരു ഹോളിസ്റ്റിക് ആശുപത്രിയെ പറ്റിയാണ് പറഞ്ഞത്. അവിടെ ചികിത്സക്കു ചെല്ലണമെന്നു ടീച്ചർ ഉപദേശിച്ചു. ശ്രവണ ന്യൂനത ഭേദമാകുമത്രെ. എന്റെ ശ്രവണ ന്യൂനതയെപ്പറ്റി ടീച്ചർ അറിയുന്നത് കുറച്ചുനാൾ മുമ്പാണ്.

View More അദ്ധ്യായം 6 — ഹോളിസ്റ്റിക് ചികിൽസ

അദ്ധ്യായം 2 — ഒരു ചൂണ്ടുപലക

(ഒന്നാമത്തെ അധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) ചില ഓർമകളുണ്ട്, ചൂണ്ടക്കൊളുത്തിന്റെ ഫലം ചെയ്യുന്നവ. അവ നമ്മെ വിട്ടുപിരിയാതെ, മറവിയിലേക്കു മറയാതെ വേദനിപ്പിച്ചുകൊണ്ടിരിക്കും. കുടഞ്ഞു കളയാൻ ശ്രമിച്ചാൽ വേദന കൂടും. എന്നിൽ അത്തരം ഓർമകൾ ഒന്നും രണ്ടുമല്ല, മറിച്ച് നിരവധിയാണ്. എല്ലാം ഓർമയിൽ നിലനിൽക്കുന്നുമുണ്ട്. പക്ഷേ ആദ്യത്തേതിനു മറ്റുള്ളവയേക്കാൾ മിഴിവുണ്ട്. ഞാൻ ആ സംഭവത്തെ ‘ആനിവേഴ്‌സറി…

View More അദ്ധ്യായം 2 — ഒരു ചൂണ്ടുപലക

അദ്ധ്യായം 1 — അസുഖകരമായ പരിവർത്തനം

(‘ആമുഖം’ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) കുട്ടിക്കാലം മങ്ങിയ ഓർമകളുടേതാണ്. എല്ലാം ചികഞ്ഞെടുക്കാനാകില്ല. ചികഞ്ഞാൽ കിട്ടുന്നവയിൽ തന്നെ വ്യക്തമല്ല എന്നു കാലം മുദ്ര പതിപ്പിച്ചിട്ടുള്ള ഓർമകളുടെ ആധിക്യം; മുഖമില്ലാത്ത കഥാപാത്രങ്ങളുടെ ഘോഷയാത്ര. അപ്പോൾ പതറുകയായി. എല്ലാ മുഖങ്ങളോടും ഞാൻ ചോദിക്കും. താങ്കൾ ആരാണ്? എന്നാണ് നമ്മൾ കണ്ടുമുട്ടിയത്? എങ്ങിനെയാണ് തമ്മിൽ പരിചയം? എനിക്കു കിട്ടിയ മറുപടികൾ…

View More അദ്ധ്യായം 1 — അസുഖകരമായ പരിവർത്തനം

ഒരു ബധിരന്റെ ആത്മകഥാ കുറിപ്പുകൾ – ആമുഖം

വിശ്വാസ്യതയുടെ പ്രശ്നം രൂക്ഷമായിരുന്ന കാലത്തു ഓർമകൾ കുറിച്ചിടാൻ കൂടുതലും ഉപയോഗിച്ചത് തലച്ചോറിനേക്കാൾ ഉപരി ഡയറിത്താളുകളാണ്. ലിഖിതരൂപങ്ങൾ ഒരിക്കലും ചതിക്കില്ലെന്ന വിശ്വാസം എന്നും കൂടപ്പിറപ്പിനെ പോലെ ഒരുമിച്ചുണ്ടായിരുന്നു. കൺ‌മുന്നിൽ കണ്ട കാഴ്ചകൾ പകർത്തിവച്ചുകൊണ്ടാണ് ഡയറിത്താളുകളെ വിശ്വസിക്കുന്നതിന്റെ ആരംഭം. അതു സാവധാനം മുന്നേറി. വിശ്വാസത്തിന്റെ അളവ് അപാരമായപ്പോൾ ഹൃദയരഹസ്യങ്ങളും കുറിച്ചിടാൻ മടിച്ചില്ല. അങ്ങിനെ ഡയറിത്താളുകൾ നിറയെ എന്റെ ജീവിതമാണ്.…

View More ഒരു ബധിരന്റെ ആത്മകഥാ കുറിപ്പുകൾ – ആമുഖം