ദാർശനിക നുറുങ്ങുകൾ — പ്രത്യക്ഷ പ്രമാണം

ഭാരതീയ ദർശനം അനുസരിച്ച് പ്രത്യക്ഷമാണ് (Perception) പരമപ്രമാണം. കാരണം മറ്റുള്ള എല്ലാ പ്രമാണങ്ങളും അവയുടെ പ്രവർത്തനത്തിനു പ്രത്യക്ഷപ്രമാണത്തെ ആശ്രയിക്കുന്നു. പ്രത്യക്ഷപ്രമാണം മറ്റു പ്രമാണങ്ങളുടെ ഒരു ഭാഗമായി എപ്പോഴുമുണ്ട്. പ്രത്യക്ഷ പ്രമാണത്തിൽ, വ്യക്തി പഞ്ചേന്ദ്രിയങ്ങൾ മുഖേന ബാഹ്യലോകത്തെ നേരിട്ടു അനുഭവിച്ചറിയുന്നു. ബാഹ്യവസ്തുക്കളെ പറ്റിയുള്ള അറിവുകൾ ഇന്ദ്രിയങ്ങൾ വഴി വ്യക്തിക്കു നേരിട്ടു ലഭിക്കുന്നു. ഈ അറിവുകൾ വ്യക്തതയുള്ളതും, പലപ്പോഴും സംശയത്തിനു അതീതവുമായിരിക്കും[1]. പ്രത്യക്ഷ പ്രമാണം രണ്ടു വിധമുണ്ട്. ഒന്ന് – ബാഹ്യലോക വസ്തുക്കളുമായുള്ള ബാഹ്യസംവദനം. രണ്ട് – മാനസികാവസ്ഥയുമായുള്ള ആന്തരിക […]

Continue Reading

അദ്ധ്യായം 6 — ഹോളിസ്റ്റിക് ചികിൽസ

“ഇന്നു ഇലൿട്രോണിൿസ് ലാബിൽ വച്ചു വിധുടീച്ചർ അടുത്തേക്കു വിളിച്ചു. തിരുവനന്തപുരത്തുള്ള ഒരു ഹോളിസ്റ്റിക് ആശുപത്രിയെ പറ്റിയാണ് പറഞ്ഞത്. അവിടെ ചികിത്സക്കു ചെല്ലണമെന്നു ടീച്ചർ ഉപദേശിച്ചു. ശ്രവണ ന്യൂനത ഭേദമാകുമത്രെ. എന്റെ ശ്രവണ ന്യൂനതയെപ്പറ്റി ടീച്ചർ അറിയുന്നത് കുറച്ചുനാൾ മുമ്പാണ്.

Continue Reading

അദ്ധ്യായം 5 — വിദ്യാർത്ഥി ജീവിതം

ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും നിറപ്പകിട്ടുള്ള വർഷങ്ങൾ ഏതാണെന്നു ചോദിച്ചാൽ ഒരു ഉത്തരമേയുള്ളൂ – വിദ്യാർത്ഥി ജീവിതം. കൗമാര പ്രണയത്തിന്റെ, പൊടിപാടുന്ന കാമ്പസ് രാഷ്ട്രീയത്തിന്റെ, വൈരാഗ്യമാർന്ന പരസ്പര മൽസരങ്ങളുടെ, പൂത്തുലയുന്ന സൗഹൃദത്തിന്റെ വിദ്യാർത്ഥി ജീവിതം. എനിക്കു വിധിക്കപ്പെട്ടത് അഞ്ചു വർഷങ്ങളായിരുന്നു. എനിക്കു കൈമോശം വന്നതും അഞ്ചു വർഷങ്ങൾ തന്നെ!

Continue Reading

വിശാലമനസ്കനുമായി മാതൃഭൂമി വാരിക നടത്തിയ അഭിമുഖം

ബൂലോകം വളരുകയാണ്! ഗൌരവപൂര്‍ണമായ വായനയെ പ്രധിനിധാനം ചെയ്യുന്ന കേരളത്തിലെ പ്രശസ്തമായ ആഴ്ചപ്പതിപ്പ് ‘മാതൃഭൂമി’, ബൂലോകത്തെ വെറ്ററൻ വിശാല്‍ ഭായിയോടു സംസാരിക്കുന്നു. വളച്ചു കെട്ടലുകളില്ലാതെ, ഔപചാരികതയുടെ മടുപ്പുകളില്ലാതെ സംസാരിച്ച വിശാല്‍ ഭായിക്കും, ഇങ്ങിനെയൊരു അവസരം ബൂലോകത്തിന് നല്‍കിയ മാതൃഭൂമിക്കും ആശംസകൾ. നന്ദി.

Continue Reading