ഭ്രമരം ബ്ലെസ്സി പിന്നെ… പിന്നെ മോഹന്‍‌ലാലും

വിലയിരുത്തപ്പെടേണ്ട വസ്തുതകളുടെ തമസ്കരണം പലപ്പോഴും സംഭവിക്കുക പുതിയ ലാവണങ്ങളെ അംഗീകരിക്കാനും അവ(ര്‍) മുന്നോട്ടുവക്കുന്ന ആശയങ്ങളെ സ്വാംശീകരിക്കാന്‍ മടിയുമുള്ള മനസ്സുകളിലാണ്. ചിലപ്പോള്‍ ഇത്തരം തമസ്കരണങ്ങള്‍ അബോധപൂര്‍വ്വമായിരിക്കും, മറ്റു അവസരങ്ങളില്‍ പലവിധ അന്ധതകളാല്‍ നയിക്കപ്പെട്ട് ബോധപൂര്‍വ്വവും. രണ്ടുകൂട്ടരും മെയിന്‍‌സ്ട്രീമിനെ സ്പര്‍ശിക്കാതെ ഉപരിതസ്പര്‍ശിയായ കാര്യങ്ങളെ കൊണ്ടാടി ആഴത്തിലുള്ള വിശകലനം അസാദ്ധ്യമാക്കുന്നു. അത്തരമൊരു കൊണ്ടാടല്‍ അടുത്തകാലത്തു ദര്‍ശിച്ചു. പദ്മരാജശിഷ്യനായ ബ്ലസ്സിയുടെ “ഭ്രമരം”…

View More ഭ്രമരം ബ്ലെസ്സി പിന്നെ… പിന്നെ മോഹന്‍‌ലാലും

ജോണ്‍ പോള്‍ : പാളം തെറ്റുന്ന ‘പാളങ്ങള്‍’

ഓര്‍മ്മക്കുറിപ്പുകള്‍ എന്നത് പുകഴ്ത്തലുകളുടെ സമാഹരമാണോ എന്ന ശങ്കയോടെയാണ് ഈ പോസ്റ്റ് എഴുതുന്നത്. മാതൃഭൂമിയുടെ പതിവ് വായനക്കാരന്‍ എന്ന നിലയില്‍ മലയാളസിനിമയിലെ പ്രമുഖതിരക്കഥാകൃത്തുകളില്‍ ഒരാളായ ജോണ്‍ പോള്‍ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ മാതൃഭൂമിയുടെ താളുകളിലൂടെ വായനക്കാരുമായി പങ്ക് വയ്ക്കാന്‍ എത്തിയപ്പോള്‍ മനസ്സില്‍ സന്തോഷം തോന്നിയിരുന്നു. സിനിമാവൃത്തങ്ങളിലെ പ്രശസ്തരുമായി അടുത്ത് ഇഴപഴകിയിട്ടുള്ള അദ്ദേഹം അര്‍ത്ഥപൂര്‍ണമായ വാചകങ്ങളാല്‍ ആഴ്ചപ്പതിപ്പിന്റെ താളുകളെ സമ്പന്നമാക്കുമെന്ന…

View More ജോണ്‍ പോള്‍ : പാളം തെറ്റുന്ന ‘പാളങ്ങള്‍’