ഇന്ത്യയിൽ ഉൽഭവിച്ചു ലോകമാകെ (പ്രത്യേകിച്ചും ഈസ്റ്റ് ഏഷ്യ) വേരോടിയ മതമാണ് ബുദ്ധമതം. ഭാരതത്തിലും ബുദ്ധിമതം ശക്തി നേടിയെങ്കിലും, കാലക്രമത്തിൽ അതു പല കാരണങ്ങളാൽ ക്ഷയിക്കുകയാണുണ്ടായത്. ഇതിനെപ്പറ്റി കുറേ സിദ്ധാന്തങ്ങൾ വിവിധ കോണുകളിലൂടെ കേട്ടിട്ടുണ്ട്. അതിലൊന്നാണ് ‘ഹിന്ദുരാജാക്കന്മാരും / സന്യാസിവര്യന്മാരും നടത്തിയ ബുദ്ധമത പീഢനം’. 1500 കൊല്ലം ഒരുമിച്ചു സഹവസിച്ച ഒരു മതത്തെ തന്നെ പ്രതിസ്ഥാനത്തു ചേർക്കപ്പെടുന്നതു…
View More ബുദ്ധമത പീഢനം എന്ന ഇല്ലാക്കഥ – 1Category: ലേഖനം
ദാർശനിക നുറുങ്ങുകൾ — അനുമാന പ്രമാണം
ഭാരതീയ ദർശനത്തിൽ പ്രത്യക്ഷ പ്രമാണം കഴിഞ്ഞാൽ ഏറ്റവും പ്രാമുഖ്യമുള്ള പ്രമാണമാണ് അനുമാനം. എല്ലാ ദാർശനിക ധാരകളും അനുമാന പ്രമാണത്തെ അംഗീകരിക്കുന്നു. ചാർവാകർ പൊതുവെ അനുമാന പ്രമാണം അംഗീകരിക്കുന്നില്ല എന്നാണ് പറയപ്പെടുന്നെങ്കിലും, അതീന്ദ്രിയമായ ശക്തികളുടെ സാധുതക്ക് അനുമാന പ്രമാണം ഉപയോഗിക്കുന്നതിനെ മാത്രമേ ചാർവാകർ എതിർക്കുന്നുള്ളൂ എന്നു വാദമുണ്ട്. അനുഭവവേദ്യമായ ലോകത്തിൽ ചാർവാകർ അനുമാനത്തെ അനുകൂലിക്കുന്നു എന്നു സാരം…
View More ദാർശനിക നുറുങ്ങുകൾ — അനുമാന പ്രമാണംദാർശനിക നുറുങ്ങുകൾ — പ്രത്യക്ഷ പ്രമാണം
ഭാരതീയ ദർശനം അനുസരിച്ച് പ്രത്യക്ഷമാണ് (Perception) പരമപ്രമാണം. കാരണം മറ്റുള്ള എല്ലാ പ്രമാണങ്ങളും അവയുടെ പ്രവർത്തനത്തിനു പ്രത്യക്ഷപ്രമാണത്തെ ആശ്രയിക്കുന്നു. പ്രത്യക്ഷപ്രമാണം മറ്റു പ്രമാണങ്ങളുടെ ഒരു ഭാഗമായി എപ്പോഴുമുണ്ട്. പ്രത്യക്ഷ പ്രമാണത്തിൽ, വ്യക്തി പഞ്ചേന്ദ്രിയങ്ങൾ മുഖേന ബാഹ്യലോകത്തെ നേരിട്ടു അനുഭവിച്ചറിയുന്നു. ബാഹ്യവസ്തുക്കളെ പറ്റിയുള്ള അറിവുകൾ ഇന്ദ്രിയങ്ങൾ വഴി വ്യക്തിക്കു നേരിട്ടു ലഭിക്കുന്നു. ഈ അറിവുകൾ വ്യക്തതയുള്ളതും, പലപ്പോഴും…
View More ദാർശനിക നുറുങ്ങുകൾ — പ്രത്യക്ഷ പ്രമാണംഎന്താണ് പ്രമാണം / വിജ്ഞാന സ്രോതസ്സ് ?
ഭാരതീയ തത്ത്വചിന്തയെ മനസ്സിലാക്കണമെങ്കിൽ ഏതൊരാൾക്കും വിജ്ഞാനസ്രോതസ്സുകളെ (സംസ്കൃതത്തിൽ ‘പ്രമാണം’ എന്നു പറയും) കുറിച്ച് സാമാന്യധാരണ വേണം. അതില്ലാതെയുള്ള ദാർശനിക വായനയും അറിവും ഈടുറ്റതാകില്ല. കാരണം ബാഹ്യലോകവുമായി തത്ത്വചിന്ത വളരെ ഇഴപിരിഞ്ഞു കിടക്കുകയാണ്. ബാഹ്യലോകത്തെ കുറിച്ചുള്ള ശരിയായ വിവരങ്ങൾ ലഭിച്ചാലേ തത്ത്വചിന്തക്കു മുന്നോട്ടു പോകാനാകൂ. ബാഹ്യലോകത്തെ കുറിക്കുന്ന ശരിയായ അറിവ് ലഭിക്കാൻ ദാർശനികർ അനുവർത്തിക്കുന്ന രീതികളെയാണ് ‘പ്രമാണം’…
View More എന്താണ് പ്രമാണം / വിജ്ഞാന സ്രോതസ്സ് ?പഞ്ചഭൂതങ്ങൾ ഭാരതീയ – ഗ്രീക്ക് ദർശനങ്ങളിൽ
പൗരാണിക ലോകത്ത് നിലനിന്നിരുന്ന വിവിധ തത്ത്വജ്ഞാന ധാരകളെ പറ്റി കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടന്ന കാലഘട്ടമാണ് ACE 1800 മുതൽ. എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടെന്നു കരുതിയ ദാർശനിക കൃതികൾ ഇക്കാലത്തു കണ്ടുകിട്ടുകയും, അവ കൂടുതൽ വിജ്ഞാന കുതുകികളെ തത്ത്വജ്ഞാന മേഖലയിലേക്കു ആകർഷിക്കുകയും ചെയ്തു. ക്രമേണ തത്ത്വജ്ഞാന പഠനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിന്നിരുന്ന ദർശനങ്ങളെ പരസ്പരം താരതമ്യം…
View More പഞ്ചഭൂതങ്ങൾ ഭാരതീയ – ഗ്രീക്ക് ദർശനങ്ങളിൽഅദ്ധ്യായം 8 — അദ്വൈതം: കർക്കശമായ ഏകത്വം
ഏതൊന്നും അതിനെ ഒഴിച്ചു നിർത്തിക്കൊണ്ടുള്ളവയെ സൂചിക്കുന്നു. ‘ഞാൻ’ എന്നു ഒരുവൻ പറയുമ്പോൾ അത് ‘ഞാൻ അല്ലാത്തവർ’-ലേക്കു വിരൽ ചൂണ്ടുന്നു. ഞാൻ-ഉം, ഞാൻ അല്ലാത്തവർ-ഉം ഒരിക്കലും ഒന്നല്ല, മറിച്ച് രണ്ടാണ്. ദ്വൈതം ആണ്. എതിർധ്രുവങ്ങളിൽ നിൽക്കുന്ന രണ്ട് കാര്യങ്ങൾ. അവയ്ക്കു ഒരിക്കലും ഒരേ വസ്തുവിനെ ആധാരമാക്കാനാകില്ല.
View More അദ്ധ്യായം 8 — അദ്വൈതം: കർക്കശമായ ഏകത്വംലേഖനം 7 — വ്യക്തിത്വം ശരീര സൃഷ്ടിയോ: ന്യായദർശന വീക്ഷണം
ലോകത്തിലുള്ള എല്ലാം തന്നെ ദ്രവ്യനിർമിതിയാണെന്നു ചാർവ്വാക ദർശനം പറയുന്നു. പൃഥ്വി, ജലം, വായു, അഗ്നി എന്നീ നാല് മൂലഘടകങ്ങളാലാണ് എല്ലാം നിർമിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യശരീരവും അങ്ങിനെ തന്നെ. ചാർവ്വാക ദർശനത്തിൽ വ്യക്തിത്വം ശരീരസൃഷ്ടിയാണ്. ശരീരത്തിനു ആരോഗ്യമുള്ളിടത്തോളം വ്യക്തിത്വം ശരീരത്തിൽ നിലനിൽക്കും.
View More ലേഖനം 7 — വ്യക്തിത്വം ശരീര സൃഷ്ടിയോ: ന്യായദർശന വീക്ഷണംലേഖനം 6 — പ്രപഞ്ചസൃഷ്‌ടി വാദത്തിലെ അപാകതകൾ
ദൈവങ്ങൾക്കു സർവ്വസാധാരണമായി കൽപ്പിച്ചു നൽകാറുള്ള മൂന്ന് ഗുണങ്ങളാണ് സർവ്വവ്യാപി (Omnipresent), സർവ്വജ്ഞാനി (Omniscient), സർവ്വശക്തൻ (Omnipotent), എന്നിവ. ഇവയെ ത്രൈഗുണങ്ങൾ എന്നു വിളിക്കാം. ഭാരതത്തിൽ ഋഗ്‌വേദകാലം മുതലേ ദൈവങ്ങൾക്കു ത്രൈഗുണങ്ങൾ കല്പിച്ചു പോന്നിട്ടുണ്ട്. മഹായാന ബുദ്ധിസത്തിൽ ശ്രീബുദ്ധനും ത്രൈഗുണങ്ങൾ ഉണ്ട്. ത്രൈഗുണങ്ങൾ ഇല്ലാത്ത ദൈവം, ദൈവമാകില്ലെന്നതാണ് പൊതുവെ കണ്ടുവരുന്ന രീതി.
View More ലേഖനം 6 — പ്രപഞ്ചസൃഷ്‌ടി വാദത്തിലെ അപാകതകൾലേഖനം 5 — ഭാരതീയ ദർശന ധാരകൾ
ഭാരതീയ ദർശനത്തിലെ വിവിധ ധാരകൾക്കിടയിൽ കർക്കശമായ തരംതിരിവ് ഇല്ല. അവയെല്ലാം പല വിധത്തിൽ പരസ്പരബന്ധിതമാണ്. ഭാരതീയ ദർശന ധാരകൾക്കു ഇടയിൽ യോജിപ്പിന്റെ മേഖലകൾ നിലനിൽക്കാൻ കാരണം ഉപനിഷത്ത് ഉൾപ്പെടെയുള്ള വേദസാഹിത്യവുമായി അവയ്ക്കുള്ള അഭേദ്യബന്ധം ആണ്.
View More ലേഖനം 5 — ഭാരതീയ ദർശന ധാരകൾലേഖനം 4 — പ്രമാണങ്ങൾ
ബാഹ്യലോകത്തെ കുറിക്കുന്ന ശരിയായ അറിവ് ലഭിക്കാൻ ദാർശനികർ അനുവർത്തിക്കുന്ന രീതികളെയാണ് ‘പ്രമാണം’ അല്ലെങ്കിൽ ‘വിജ്ഞാന സ്രോതസ്സ്’ എന്നു പറയുന്നത്. പ്രമാണങ്ങൾ വിജ്ഞാനത്തിന്റെ ഉറവിടത്തിൽ നിന്ന് വിവരം ശേഖരിക്കുകയും, അവയെ ഒരു പ്രത്യേക രീതിയിൽ മനുഷ്യരിലേക്കു കടത്തിവിടുകയും ചെയ്യുന്നു.
View More ലേഖനം 4 — പ്രമാണങ്ങൾലേഖനം 3. വിവിധ മോക്ഷ-മാർഗങ്ങൾ
പൗരാണിക ഭാരതത്തിൽ നിലനിന്നിരുന്ന മോക്ഷ-മാർഗങ്ങൾ നാലാണ്. ഭാരതീയ ദർശന ധാരകളുടെ വികാസത്തിനൊപ്പം നിലവിൽ വന്ന കർമ്മ മാർഗം, ജ്ഞാന മാർഗം, ഭക്തി മാർഗം എന്നിവ ആദ്യ മൂന്നെണ്ണത്തിനെ കുറിക്കുന്നു. ഉപനിഷത്ത് കാലംമുതൽ നിലവിലിരുന്നതും, പതജ്ഞലി മഹർഷി ക്രോഢീകരിച്ചതുമായ ധ്യാന-മാർഗമാണ് നാലാമത്തേത്.
View More ലേഖനം 3. വിവിധ മോക്ഷ-മാർഗങ്ങൾലേഖനം 2 — തത്ത്വജ്ഞാന ധാരകളുടെ വിഭജനം
വിവിധ ഭാരതീയ ദർശന ധാരകൾ പ്രകാരം പ്രപഞ്ചത്തിൽ ഒന്നോ അതിലധികമോ പരമാർത്ഥ സത്യങ്ങൾ ഉണ്ട്. ഏതൊന്നാണോ സ്വന്തം നിലനിൽപ്പിനായി മറ്റുള്ള ഒന്നിനേയും ആശ്രയിക്കാതിരിക്കുന്നത് അതിനെ ‘പരമാർത്ഥ സത്യം’ എന്നു പറയുന്നു. എല്ലാ ഭാരതീയ ദർശനവും ഒരു പരമാർത്ഥ സത്യത്തെയെങ്കിലും അംഗീകരിക്കുന്നുണ്ട്.
View More ലേഖനം 2 — തത്ത്വജ്ഞാന ധാരകളുടെ വിഭജനംശ്രീബുദ്ധനും വേദങ്ങളും
ചോദ്യം: ശ്രീബുദ്ധൻ എന്തുകൊണ്ട് വേദങ്ങളെ എതിർത്തു?
ഉത്തരം: വേദങ്ങൾ അവയുടെ ശുദ്ധാർത്ഥത്തിൽ നിന്നു വ്യതിചലിച്ചു, ഈ വ്യതിചലനം മൃഗബലി പോലുള്ളവ പ്രവൃത്തികളുടെ ഫലസിദ്ധിയെ സാധൂകരിക്കാൻ ഉപയോഗിച്ചു എന്നീ വാദങ്ങളാലാണ് ശ്രീബുദ്ധൻ വേദങ്ങളെ എതിർക്കുന്നത്. ശ്രീബുദ്ധന്റെ സിദ്ധാന്തങ്ങളെ വേദങ്ങൾ അംഗീകരിക്കുന്നില്ല എന്നതും എതിർപ്പിനു കാരണമായി.
View More ശ്രീബുദ്ധനും വേദങ്ങളുംഅസുരന്മാർ ദ്രാവിഡർ അല്ല
പുരാണങ്ങളിലും രാമായണത്തിലും മറ്റും പരാമർശിച്ചിരിക്കുന്ന ദേവന്മാർ (ആര്യന്മാർ എന്നും വിവക്ഷിക്കപ്പെടുന്നു) വടക്കേ ഇന്ത്യക്കാരും, അസുരൻമാർ (രാക്ഷസന്മാർ എന്നും പറയപ്പെടുന്നു) തെക്കേ ഇന്ത്യക്കാരും ആണെന്ന വാദം(?) പലയിടത്തും ഓൺലൈനിൽ കണ്ടിട്ടുണ്ട്. ദക്ഷിണേന്ത്യയേയും ഉത്തരേന്ത്യയേയും ഭിന്നിപ്പിച്ചു നിർത്താൻ കൊളോണിയൽ ഭരണക്കാരും, അവരെ പിന്തുണയ്ക്കുന്ന പണ്ഢിതന്മാരും നടപ്പിലാക്കിയ തന്ത്രങ്ങളിൽ ഒന്ന്. ഇതിനു സോഷ്യൽ മീഡിയകളിൽ ചെറുതല്ലാത്ത പ്രചാരമുണ്ട്. സാഹചര്യവശാൻ ഗൂഗിൾ…
View More അസുരന്മാർ ദ്രാവിഡർ അല്ലഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും [Full Article, Print Format]
Hi everyone, ഞാൻ എഴുതിയ “ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും” എന്ന ദീർഘ ലേഖനം ഡിസംബർ – ജനുവരി മാസങ്ങളിൽ, നാല് ലക്കങ്ങളിലായി ‘കേസരി വാരിക’ പ്രസിദ്ധീകരിച്ചു. അവയുടെ സ്കാൻ കോപ്പികൾ ഒരു പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കുക. (Or Download Link => https://drive.google.com/file/d/0B8tPMBPQ_iIUYXFtaGN1aDA4Mjg/view?pref=2&pli=1 ) Download All Pages from Here.…
View More ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും [Full Article, Print Format]ഉപനിഷത്തും മഹായാന ബുദ്ധിസവും: അശ്വഘോഷന്റെ പ്രാധാന്യം
ബൗദ്ധ ദർശനത്തെ സംബന്ധിക്കുന്ന പുസ്തകങ്ങളിൽ മഹായാന ബുദ്ധിസത്തിന്റെ സ്ഥാപകനായി പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത് മധ്യമക ആചാര്യനായ നാഗാർജുനനെയാണ്. ഇതിൽ തെറ്റില്ലെങ്കിലും, ഈ പ്രസ്താവം പൂർണമായും ശരിയല്ല. കാരണം നാഗാർജുനന്റെ പല സിദ്ധാന്തങ്ങളുടെയും മൂലം അശ്വഘോഷൻ എന്ന ദാർശനികനിലാണ്. അശ്വഘോഷന്റെ ‘The Awakening of faith in Mahayana’ എന്ന പുസ്തകത്തിൽ മഹായാന ദർശനത്തിന്റെ ബീജങ്ങൾ എല്ലാം അടങ്ങിയിരിക്കുന്നു.…
View More ഉപനിഷത്തും മഹായാന ബുദ്ധിസവും: അശ്വഘോഷന്റെ പ്രാധാന്യംഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും – 3
സത്യത്തിന്റെ / യാഥാർത്ഥ്യത്തിന്റെ രണ്ട് തലങ്ങൾ[1]:- ഉപനിഷത്തിൽ സൂചിപ്പിച്ചിട്ടുള്ള പരമാർത്ഥ സത്യത്തിന്റെ രണ്ട് തലത്തെ ശ്രീബുദ്ധനും പരോക്ഷമായി അംഗീകരിക്കുന്നു. ബുദ്ധൻ താൻ പ്രാപിച്ച ‘ഉയർന്ന നില’യെ പറ്റി പറയുന്നത് ശ്രദ്ധിക്കുക. ബ്രഹ്മജ്വാല സൂത്രത്തിൽ നിന്നു എടുത്തെഴുതുന്നു. “These, O brethren, are those other things, profound, difficult to realize, hard to understand,…
View More ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും – 3ലേഖനം 7 — അദ്വൈത വേദാന്തത്തിലെ പ്രമാണങ്ങൾ – 2
അനുപലബ്‌ധി / അഭാവം:- നമുക്ക് എങ്ങിനെ ഒരിടത്തു ഒരു വസ്തുവിന്റെ അഭാവത്തെ കുറിച്ചു മനസ്സിലാക്കാൻ പറ്റും? പ്രത്യേകിച്ചും നല്ല വെളിച്ചമുള്ള ഒരു മുറിയിൽ മേശ ഇല്ല എന്നു ഏതു പ്രമാണം വഴി മനസ്സിലാക്കാൻ പറ്റും? മനുഷ്യന്റെ ഇന്ദ്രിയങ്ങൾക്കു മേശയുടെ അഭാവത്തെ ’ദർശിച്ച്’ മനസ്സിലാക്കാനാകില്ല. കാരണം മേശ മുറിയിൽ ഇല്ല. മേശ ഉണ്ടെങ്കിലല്ലേ കാണാനാകൂ. അതിനാൽ മേശയുടെ (‘വസ്തുക്കളുടെ’ എന്നു…
View More ലേഖനം 7 — അദ്വൈത വേദാന്തത്തിലെ പ്രമാണങ്ങൾ – 2ലേഖനം 7 — അദ്വൈത വേദാന്തത്തിലെ പ്രമാണങ്ങൾ – 1
ഭാരതീയ ദർശനത്തിൽ പ്രധാനമായും മൂന്ന് പ്രമാണങ്ങളാണ് ഉള്ളതെന്നു മുൻ അദ്ധ്യായത്തിൽ പറഞ്ഞുവല്ലോ. ഇതിൽ നിന്നു വ്യത്യസ്തമായി അദ്വൈത വേദാന്തം (പൂർവ്വ മീമാംസയും) ആറ് പ്രമാണങ്ങളെ അംഗീകരിക്കുന്നുണ്ട്. മറ്റു ദർശനങ്ങൾ പ്രത്യക്ഷത്തിന്റേയും അനുമാനത്തിന്റേയും കള്ളിയിൽ പെടുത്തുന്ന ചില പ്രമാണങ്ങളെ അദ്വൈത വേദാന്തം സ്വതന്ത്ര പ്രമാണമായി അംഗീകരിക്കുന്നു. ഇത്തരത്തിലുള്ള മൂന്ന് സ്വതന്ത്ര പ്രമാണങ്ങളാണ് ഉപമാനം (Comparison), അർത്ഥാപത്തി (Postulation), അനുപലബ്ധി/അഭാവം (Non-existence). ഇവയുടെ…
View More ലേഖനം 7 — അദ്വൈത വേദാന്തത്തിലെ പ്രമാണങ്ങൾ – 1ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും – 2
അനാത്മ-വാദം:- ലോകത്തിലുള്ള വസ്തുക്കൾക്കെല്ലാം പരസ്പരാശ്രിത നിലനിൽപ്പേയുള്ളൂ എന്ന ബുദ്ധതത്വത്തിന്റെ സ്വാഭാവിക പരിണതിയാണ് അനാത്മ-വാദം അഥവാ ആത്മാവ് ഇല്ല എന്ന വാദം. ബുദ്ധനു മുമ്പ് ഭാരതീയ ദർശനങ്ങൾ, ചാർവാകർ ഒഴികെ, ആത്മാവിനെ അനാദിയും മാറ്റങ്ങൾക്കു വഴങ്ങാത്ത സ്ഥിരമായ ഒന്നായുമാണ് കണക്കാക്കിയിരുന്നത്. എന്നാൽ ലോകത്തിലുള്ളതെല്ലാം മാറ്റങ്ങൾക്കു വിധേയമാണ് എന്ന ബുദ്ധതത്വം സ്വീകരിക്കുമ്പോൾ മാറ്റങ്ങൾക്കു വിധേയമല്ലാത്ത ആത്മാവിനേയും അതിൽ ഊന്നിയുള്ള ആത്മവിചാരങ്ങളേയും നിരസിക്കാതെ വേറെ വഴിയില്ല.…
View More ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും – 2ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും – 1
മുമ്പേ നടന്നു പോയ ദാർശനിക മഹാരഥന്മാരുടെ ചിന്തകൾ സ്വീകരിക്കുകയും, സ്വപ്രയത്നത്താൽ ആ ചിന്തകളെ പുനരുദ്ധരിച്ച് പുതിയ വിതാനത്തിലേക്കു ഉയർത്തി പ്രതിഷ്ഠിക്കുകയും ചെയ്യുന്നത് ഭാരതീയ ദാർശനികരുടെ പൊതുവായ രീതിയാണ്. ഇപ്രകാരമുള്ള പുനരുദ്ധാരണത്തിനിടയിൽ ഇക്കൂട്ടർ മാതൃ ദാർശനിക ധാരയിൽ നിന്നു ഒരുപക്ഷേ അകന്ന് പുതിയ ഒരു ദാർശനിക ശാഖ തന്നെ രൂപീകരിച്ചേക്കാം. പുതിയ ആശയങ്ങളുടെ സാന്നിധ്യം ഇത്തരമൊരു മാറ്റം…
View More ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും – 1ലേഖനം 4 — ഭാരതീയ ദർശനത്തിലെ പ്രമാണങ്ങൾ
ഭാരതീയ തത്ത്വചിന്തയെ പറ്റിയുള്ള ഏത് ഗ്രന്ഥത്തിലും വിവിധ ‘വിജ്ഞാന സ്രോതസ്സ്’-കളെ (സംസ്കൃതത്തിൽ, പ്രമാണം) കുറിച്ചു പ്രതിപാദിക്കേണ്ടതുണ്ട്. കാരണം ബാഹ്യലോകവുമായി തത്ത്വചിന്ത വളരെ ഇഴപിരിഞ്ഞു കിടക്കുകയാണ്. ബാഹ്യലോകത്തെ കുറിച്ചു ശരിയായ വിവരങ്ങൾ ലഭിച്ചാലേ തത്ത്വചിന്തക്കു മുന്നോട്ടു പോകാനാകൂ എന്ന അവസ്ഥ. ഭാരതീയ ദർശനങ്ങൾ ഇതിനു വിവിധ രീതികൾ അവലംബിച്ചു വരുന്നു. ബാഹ്യലോകത്തെ കുറിക്കുന്ന ശരിയായ അറിവ് ലഭിക്കാൻ ദാർശനികർ…
View More ലേഖനം 4 — ഭാരതീയ ദർശനത്തിലെ പ്രമാണങ്ങൾയോഗയും ദൈവവും
ഹിന്ദുമതത്തിന്റെ പ്രചാരണ വാഹനമാണ് യോഗ എന്ന തെറ്റിദ്ധാരണയെ ഇല്ലാതാക്കുന്നതിനുള്ള ഒരു ചെറിയ ഉദ്യമമാണ് ഈ പോസ്റ്റ്. വായിക്കുക. യോഗയെ സംബന്ധിച്ച ഏതൊരു വിശകലനവും സാംഖ്യ ഫിലോസഫിയിലാണ് തുടങ്ങേണ്ടത്. കാരണം ഈ രണ്ടു ഫിലോസഫികൾ തമ്മിൽ കാര്യമായ വേർതിരിവുകൾ ഇല്ല. സാംഖ്യ സിസ്റ്റം മോക്ഷത്തിലെത്തേണ്ടത് എങ്ങിനെയെന്നു സിദ്ധാന്തിക്കുന്നു. യോഗ സിസ്റ്റം ഈ സിദ്ധാന്തങ്ങളെ പ്രയോഗത്തിൽ വരുത്തി യോഗിയെ…
View More യോഗയും ദൈവവുംപുരുഷസൂക്ത വ്യാഖ്യാനം
ഋഗ്‌വേദയിലെ പത്താമത്തെ മണ്ഢലയിലാണ് പുരുഷ സൂക്തം. ‘വിരാട്‌പുരുഷനിൽ’ നിന്നു ജീവജാലങ്ങളും മനുഷ്യരും ദേവകളും ഉണ്ടായതായി സൂചിപ്പിക്കുന്ന പ്രമുഖ ശ്ലോകം. ഗ്രിഫിത്തിന്റെ ഋഗ്വേദ തർജ്ജമയിൽ നിന്നു എടുത്തെഴുതുന്നു. [10-090] HYMN XC. Purusa. A THOUSAND heads hath Purusa, a thousand eyes, a thousand feet. On every side pervading earth he…
View More പുരുഷസൂക്ത വ്യാഖ്യാനംപുസ്തക പരിചയം – ‘Indo-Aryan Origin and Other Vedic Issues’ by Nicolas Kazanas
ബിസി 1500 കൊല്ലത്തിനോടടുത്ത് ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുകൂടി ആര്യന്മാർ എന്നു വിളിക്കപ്പെടുന്ന ജനവിഭാഗങ്ങൾ ആക്രമിച്ചു കയറിവന്നു ഇന്ത്യയിൽ സ്ഥിരതാമസമാക്കി, അവർ ഋഗ്‌വേദം രചിച്ചു
View More പുസ്‌തക പരിചയം – ‘Indo-Aryan Origin and Other Vedic Issues’ by Nicolas Kazanasടെസ്റ്റ് Vs ട്വന്റി : ചില ആകുലചിന്തകള്‍
പലരംഗത്തും പുരോഗതി, വളര്‍ച്ച തുടങ്ങിയവ ക്രമാനുഗതമായി ആര്‍ജ്ജിക്കുന്ന ഒന്നാണ്. മറിച്ചുള്ള ഉദാഹരണങ്ങള്‍ അപൂര്‍വ്വമായി കാണാമെങ്കിലും വ്യവസ്ഥാപിതരീതി ദൈര്‍ഘ്യമുള്ളതുതന്നെയാണ്. കാരണം കാലങ്ങളെ വെല്ലാനുള്ള (കാതല്‍ വരത്തക്കവിധം) ഒരു അടിത്തറനിര്‍മാണം അവിടെ സംഭവിക്കുന്നുണ്ട്. അതാകട്ടെ സമയബന്ധിതവും. ഇത്തരത്തില്‍ പുരോഗതിക്ക് ഈടുറ്റ ഒരു അടിത്തറയൊരുക്കാന്‍ സന്നദ്ധമായി ഒരു വ്യക്തി അല്ലെങ്കില്‍ ‘കൂട്ടം’ സദാജാഗരൂകമായിരിക്കും. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തെ പരസ്പരം സഹായിക്കുന്ന, ചിന്തകളില്‍…
View More ടെസ്റ്റ് Vs ട്വന്റി : ചില ആകുലചിന്തകള്മറഡോണ : ദി സോക്കര്‍ ഗോഡ്
ഞായറാഴ്ച ഉച്ചയ്ക്ക്, ബ്രിജിന്റെ മൊബൈലിലെ ഫോട്ടോകള്‍ നോക്കി, കിടക്കയില്‍ അലസമായി ശയിക്കുമ്പോഴാണ് തൊട്ടടുത്ത് അന്നത്തെ ന്യൂസ് പേപ്പര്‍ അരിച്ച് പെറുക്കി നോക്കുകയായിരുന്ന രാജുമോന്‍ എന്നോട് പൊടുന്നനെ ആ ചോദ്യമെറിഞ്ഞത്. “നിന്റെ ഫേവറൈറ്റ് ഫുട്ബാള്‍ കളിക്കാരനാരാടാാ..?” അവന് എന്തെങ്കിലും ചോദിക്കുവാനുള്ള മുട്ടല്‍ വരുന്നതെപ്പൊഴാണെന്ന് പറയാന്‍ പറ്റില്ല. അത് കൊണ്ട്, അവന്റെ ചോദ്യം ആദ്യമെന്നെ കുറച്ച് അമ്പരപ്പിച്ചെങ്കിലും പിന്നെ…
View More മറഡോണ : ദി സോക്കര്‍ ഗോഡ്വിശാലമനസ്കനുമായി മാതൃഭൂമി വാരിക നടത്തിയ അഭിമുഖം
ബൂലോകം വളരുകയാണ്! ഗൌരവപൂര്‍ണമായ വായനയെ പ്രധിനിധാനം ചെയ്യുന്ന കേരളത്തിലെ പ്രശസ്തമായ ആഴ്ചപ്പതിപ്പ് ‘മാതൃഭൂമി’, ബൂലോകത്തെ വെറ്ററൻ വിശാല്‍ ഭായിയോടു സംസാരിക്കുന്നു. വളച്ചു കെട്ടലുകളില്ലാതെ, ഔപചാരികതയുടെ മടുപ്പുകളില്ലാതെ സംസാരിച്ച വിശാല്‍ ഭായിക്കും, ഇങ്ങിനെയൊരു അവസരം ബൂലോകത്തിന് നല്‍കിയ മാതൃഭൂമിക്കും ആശംസകൾ. നന്ദി.
View More വിശാലമനസ്കനുമായി മാതൃഭൂമി വാരിക നടത്തിയ അഭിമുഖം