ആദരിക്കപ്പെടുന്ന റെക്കോര്‍ഡുകള്‍

റെക്കോര്‍ഡുകള്‍ അലങ്കാരമാകുന്നത് അര്‍ഹിക്കപ്പെടുന്നവരിലാണ്. അലങ്കാരങ്ങളുടെ മൂല്യവും അതുവഴി ആദരിക്കപ്പെടുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പരസ്പരപൂരകത്വത്തെ അട്ടിമറിക്കുന്ന ‘പ്രതിഭാത്വം’ ചിലപ്പോള്‍ ചില സാധാരണ പ്രതിഭകള്‍ പ്രകടിപ്പിക്കാറുണ്ട്. ഏറെ കാലം നീണ്ടുനില്‍ക്കാത്ത, മിന്നലാട്ടങ്ങളിലൊതുങ്ങുന്ന അത്തരം പ്രകടനങ്ങള്‍ വഴി റെക്കോര്‍ഡുകള്‍ അവമതി നേരിടുന്നു. മൂല്യമറിഞ്ഞുള്ള വിന്യാസം എപ്പോഴും സാധിതമാകുന്നതല്ല എന്ന സാമാന്യതത്ത്വം അംഗീകരിച്ചുകൊണ്ടുതന്നെ ക്രിക്കറ്റ് എന്ന കളിയെ, കുറച്ചുകൂടി സൂക്ഷ്മമായി ബാറ്റിങ്ങ്…

View More ആദരിക്കപ്പെടുന്ന റെക്കോര്‍ഡുകള്‍

കാര്‍ത്തികേ വിശുദ്ധനായ പാപി !

ക്രിക്കറ്റ് എന്ന ഗെയി‍മിലെ ഏറ്റവും ആകര്‍ഷകമായ ദൃശ്യങ്ങളില്‍ രണ്ടാമത്തെതാണ് (എന്നെ സംബന്ധിച്ചിടത്തോളം) സിക്സറുകള്‍. ഒന്നാമത് ബൈല്‍‌സ്‍ വായുവില്‍ പറക്കുന്ന കാഴ്ചതന്നെ. ഇന്നുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും മനോഹരമായ സിക്സ് ഇംഗ്ലണ്ട് ലോകകപ്പില്‍ ആന്‍ഡ്രൂ കാഡിക്കിനെതിരെ സച്ചിന്‍ അടിച്ചതാണ്. പിന്നെ സുളുവിന്റെ (ലാന്‍‌സ് ക്ലൂസ്‌നര്‍) പാദമനക്കാതെയുള്ള ഒത്തിരി സിക്സുകളും. എന്തുതന്നെയായാലും മൈതാനമധ്യത്തുനിന്ന് ബാറ്റ്സ്‌മാന്‍ പറത്തുന്ന ഓരോ സിക്സും സ്റ്റേഡിയത്തിലും…

View More കാര്‍ത്തികേ വിശുദ്ധനായ പാപി !

ടെസ്റ്റ് Vs ട്വന്റി : ചില ആകുലചിന്തകള്‍

പലരംഗത്തും പുരോഗതി, വളര്‍ച്ച തുടങ്ങിയവ ക്രമാനുഗതമായി ആര്‍ജ്ജിക്കുന്ന ഒന്നാണ്. മറിച്ചുള്ള ഉദാഹരണങ്ങള്‍ അപൂര്‍വ്വമായി കാണാമെങ്കിലും വ്യവസ്ഥാപിതരീതി ദൈര്‍ഘ്യമുള്ളതുതന്നെയാണ്. കാരണം കാലങ്ങളെ വെല്ലാനുള്ള (കാതല്‍ വരത്തക്കവിധം) ഒരു അടിത്തറനിര്‍മാണം അവിടെ സംഭവിക്കുന്നുണ്ട്. അതാകട്ടെ സമയബന്ധിതവും. ഇത്തരത്തില്‍ പുരോഗതിക്ക് ഈടുറ്റ ഒരു അടിത്തറയൊരുക്കാന്‍ സന്നദ്ധമായി ഒരു വ്യക്തി അല്ലെങ്കില്‍ ‘കൂട്ടം’ സദാജാഗരൂകമായിരിക്കും. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തെ പരസ്പരം സഹായിക്കുന്ന, ചിന്തകളില്‍…

View More ടെസ്റ്റ് Vs ട്വന്റി : ചില ആകുലചിന്തകള്‍

സച്ചിന്‍ : തെറ്റും ശരിയും

ജീവിതത്തില്‍ നമുക്ക് സംഭവിക്കുന്ന തെറ്റുകള്‍ പലവിധത്തിലുള്ളതാണ്. ഇക്കാര്യത്തില്‍ തികഞ്ഞ വ്യത്യസ്തയാണ് ദര്‍ശിക്കാന്‍ സാധിക്കുക. പ്രത്യാഘാതശേഷി കുറവായ കൊച്ചുകൊച്ചുതെറ്റുകള്‍ തുടങ്ങി ജീവിതകാലം മുഴുവന്‍ അലസോരം സൃഷ്ടിക്കുന്ന വലിയതെറ്റുകള്‍വരെ അക്കൂട്ടത്തിലുണ്ട്. തെറ്റുകളുടെ കര്‍ത്താവും അവ സൃഷ്ടിക്കുന്ന വ്യഥകള്‍, തിരിച്ചടികള്‍ എന്നിവയുടെ അനുഭവസ്ഥനും ഒരാളായിരിക്കുമ്പോള്‍ അത്തരം തെറ്റുകളുടെ പരിണതി നീതിബോധത്തില്‍ അധിഷ്ഠിതമാണ്. വ്യവഹാരത്തില്‍ പങ്കാളിത്തമില്ലാത്തവരെ ബാധിക്കാത്ത ഇവ തികച്ചും വ്യക്തികേന്ദ്രീകൃതമാണ്.…

View More സച്ചിന്‍ : തെറ്റും ശരിയും

ഗുഡ് ബൈ ഫ്രഡ്ഡി

എതിരാളിയില്‍ ഭയം ജനിപ്പിക്കുക എന്നത് കളിക്കളത്തില്‍ എല്ലാവര്‍ക്കും സാധിതമാകാത്ത ഒരു കഴിവാണ്. പ്രകടനപരതയില്ലാത്തപ്പോഴും സാന്നിധ്യം ഒന്നുകൊണ്ടുമാത്രം അത് സാധിക്കുന്നവരാകട്ടെ അതിവിരളവും. അത്തരക്കാര്‍ അവര്‍ അംഗമായിരിക്കുന്ന ‘കൂട്ട‘ത്തിന് പകര്‍ന്ന്‌നല്‍കുന്ന ആത്മവിശ്വാസം, കെട്ടുറപ്പ് എന്നിവ അവരുടെ അസാന്നിധ്യത്തില്‍ ‘കൂട്ട’ത്തിന് കൈമോശം വരുന്നു. ആഗ്രഹിച്ച മാറ്റങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ എതിരാളികള്‍ ഭീരുത്വതയുടെ അംശം‌പേറുന്ന ആശ്വാസ(?)ത്തില്‍ മുങ്ങിത്താഴുന്നു. ക്രിക്കറ്റ്‌പിച്ചില്‍ ഇനിമുതല്‍ അത്തരമൊരു ആശ്വാസം…

View More ഗുഡ് ബൈ ഫ്രഡ്ഡി

മറഡോണ : ദി സോക്കര്‍ ഗോഡ്

ഞായറാഴ്ച ഉച്ചയ്ക്ക്, ബ്രിജിന്റെ മൊബൈലിലെ ഫോട്ടോകള്‍ നോക്കി, കിടക്കയില്‍ അലസമായി ശയിക്കുമ്പോഴാണ് തൊട്ടടുത്ത് അന്നത്തെ ന്യൂസ് പേപ്പര്‍ അരിച്ച് പെറുക്കി നോക്കുകയായിരുന്ന രാജുമോന്‍ എന്നോട് പൊടുന്നനെ ആ ചോദ്യമെറിഞ്ഞത്. “നിന്റെ ഫേവറൈറ്റ് ഫുട്ബാള്‍ കളിക്കാരനാരാടാ‍ാ..?” അവന് എന്തെങ്കിലും ചോദിക്കുവാനുള്ള മുട്ടല്‍ വരുന്നതെപ്പൊഴാണെന്ന് പറയാന്‍ പറ്റില്ല. അത് കൊണ്ട്, അവന്റെ ചോദ്യം ആദ്യമെന്നെ കുറച്ച് അമ്പരപ്പിച്ചെങ്കിലും പിന്നെ…

View More മറഡോണ : ദി സോക്കര്‍ ഗോഡ്