ചെറുവാളൂര്‍ ഗബ്രെസെലാസി

ജനുവരിയിലെ തണുത്ത പ്രഭാതം. കാലത്തെഴുന്നേറ്റു പല്ലുതേച്ചു, അപ്പുക്കുട്ടൻ പത്രവായനക്കു പരമുമാഷിന്റെ പീടികയിലേക്കു നടന്നു. മുൻ‌പേജിലെ വാർത്ത പ്രതീക്ഷിച്ചതു തന്നെ. കരുണാകരൻ ഇൻ ആക്ഷൻ. തലക്കെട്ടിനു താഴെയുള്ള ചിത്രത്തിൽ കൊച്ചി മറൈൻ‌ഡ്രൈവിലെ ജനസാഗരത്തെ സാക്ഷിനിർത്തി പീതാംബരക്കുറുപ്പ് ‘ഐ‘ ഗ്രൂപ്പിന്റെ ഉദയം തൊട്ടുള്ള കാര്യങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞു കത്തിക്കയറുന്നു. വേദിയുടെ മധ്യഭാഗത്തു, വലിയകസേരയിൽ കുറുപ്പിന്റെ വെടിക്കെട്ട് ആസ്വദിച്ചു കേരള രാഷ്ട്രീയത്തിലെ ലീഡർ, സ്വതസിദ്ധ രീതിയിൽ കണ്ണിറുക്കിച്ചിരിച്ചു, ഇരിക്കുന്നു. രാഷ്ട്രീയത്തിൽ അത്ര താൽ‌പരനല്ലാത്തതിനാൽ വാർത്ത ഒന്നോടിച്ചു നോക്കി അപ്പുക്കുട്ടൻ കായികം പേജിലേക്കു പറന്നു. […]

Continue Reading

പൊട്ടക്കിണറിലെ അന്തര്‍ജ്ജനം

കക്കാട് ഓസീൻകമ്പനിക്കു മുന്നിലുള്ള പടമാൻ‌വീട്ടുകാരുടെ പറമ്പിലാണ്, പണ്ടുകാലത്തു കക്കാടിൽ ജീവിച്ചിരുന്ന മാന്ത്രികവിദ്യകളും അതീന്ദ്രിയശക്തിയുമുണ്ടായിരുന്ന ശങ്കരമ്മാൻ എന്ന വ്യക്തിയുടെ ആത്മാവിനെ കുടിയിരുത്തിയിരിക്കുന്ന ചെറിയ അമ്പലം. നാട്ടുകാർ ആ അമ്പലത്തെ ശങ്കരമ്മാൻ കാവ് എന്നാണു വിളിക്കുക. വലതുതുട നെടുകെകീറി അതിൽ ജപിച്ചുകെട്ടിയ ഏലസുവച്ച് തുന്നിച്ചേർത്തതാണത്രെ അദ്ദേഹത്തിന്റെ അതീന്ദ്രിയമായ ശക്തികൾക്കു പിന്നിലുള്ള കാരണം. മരണശേഷവും അദ്ദേഹത്തിന്റെ പ്രഭാവം കക്കാടിന്റെ ചുറ്റുവട്ടത്തുണ്ടെന്നു മനസ്സിലാക്കി അദ്ദേഹത്തിനു കുടിയിരിക്കാൻ സ്ഥലം കൊടുത്തത് പടമാൻ‌വീട്ടുകാരാണ്. എല്ലാവർഷവും ചെറിയതോതിൽ ഒരു ഉത്സവം ശങ്കരമ്മാൻ കാവിൽ, അദ്ദേഹത്തിന്റെ തായ്‌വഴിയിൽ‌പ്പെട്ട കണ്ണാമ്പലത്തുവീട്ടുകാർ […]

Continue Reading

വാളൂരിന്റെ പൌളോ മാള്‍ഡീനി

“പ്രിയപ്പെട്ട നാട്ടുകാരെ കഴിഞ്ഞ ഒരാഴ്ചയായി വാളൂര്‍‌സ്കൂൾ മൈതാനിയെ പുളകം‌കൊള്ളിക്കുന്ന ഫുട്ബാള്‍‌മേള ഇന്നുവൈകീട്ട് കൊടിയിറങ്ങുകയാണ്. ചോളാൻ ബീരാവു സെയ്‌ദ് മുഹമ്മദ് എവറോളിങ്ങ് ട്രോഫിക്കുവേണ്ടിയുള്ള ഇന്നത്തെ കലാശപ്പോരാട്ടത്തിൽ ചെറുവാളൂരിന്റെ സ്വന്തം ടീം വാളൂർ ബ്രദേഴ്സ് ബദ്ധവൈരികളും അയല്‍ക്കാരുമായ അന്നമനട ബ്ലൂമാക്സിനെ നേരിടുന്നു. വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കുന്നത് ചാലക്കുടിയുടെ താരമായ കലാഭവൻ മണിയാണ്. പ്രസ്തുതചടങ്ങിനു സാക്ഷ്യം വഹിക്കുവാൻ നിങ്ങളോരോരുത്തരേയും സ്കൂൾ ‌ഗ്രൌണ്ടിലേക്കു വിനയപൂർവ്വം സ്വാഗതം ചെയുന്നു“ വൈദേഹി ഓട്ടോയിലിരുന്നു വാളൂർ ബ്രദേഴ്സിന്റെ സ്റ്റോപ്പര്‍‌ബാക്ക് ഗിരിബാബുവിന്റെ അനൌണ്‍‌സിങ്ങ്. ആദ്യത്തെ പറച്ചിലിനുശേഷം സെറ്റിലൂടെ പാട്ട് […]

Continue Reading