ജൈന ഫിലോസഫി

ലേഖനം 2 — തത്ത്വജ്ഞാന ധാരകളുടെ വിഭജനം

വിവിധ ഭാരതീയ ദർശന ധാരകൾ പ്രകാരം പ്രപഞ്ചത്തിൽ ഒന്നോ അതിലധികമോ പരമാർത്ഥ സത്യങ്ങൾ ഉണ്ട്. ഏതൊന്നാണോ സ്വന്തം നിലനിൽപ്പിനായി മറ്റുള്ള ഒന്നിനേയും ആശ്രയിക്കാതിരിക്കുന്നത് അതിനെ ‘പരമാർത്ഥ സത്യം’ എന്നു പറയുന്നു. എല്ലാ ഭാരതീയ ദർശനവും ഒരു പരമാർത്ഥ സത്യത്തെയെങ്കിലും അംഗീകരിക്കുന്നുണ്ട്.

ഭാരതീയ ദർശനത്തിലെ പ്രമാണങ്ങൾ

ഭാരതീയ തത്ത്വചിന്തയെ പറ്റിയുള്ള ഏത് ഗ്രന്ഥത്തിലും വിവിധ ‘വിജ്ഞാന സ്രോതസ്സ്’-കളെ (സംസ്കൃതത്തിൽ, പ്രമാണം) കുറിച്ചു പ്രതിപാദിക്കേണ്ടതുണ്ട്. കാരണം ബാഹ്യലോകവുമായി തത്ത്വചിന്ത വളരെ ഇഴപിരിഞ്ഞു കിടക്കുകയാണ്. ബാഹ്യലോകത്തെ കുറിച്ചു ശരിയായ വിവരങ്ങൾ ലഭിച്ചാലേ തത്ത്വചിന്തക്കു മുന്നോട്ടു പോകാനാകൂ എന്ന അവസ്ഥ. ഭാരതീയ ദർശനങ്ങൾ ഇതിനു വിവിധ രീതികൾ അവലംബിച്ചു വരുന്നു. ബാഹ്യലോകത്തെ കുറിക്കുന്ന ശരിയായ അറിവ് ലഭിക്കാൻ ദാർശനികർ… Read More ›

എന്താണ് അവിദ്യ?

അദ്വൈത വേദാന്ത ദർശനത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതും, ലളിത വായനക്കാരിൽ ആശയക്കുഴപ്പം ഉളവാക്കുന്നതുമായ പദമാണ് ‘അവിദ്യ’. അവിദ്യ-യെ പല പേരുകളിൽ അദ്വൈത വേദാന്തത്തിൽ പരാമർശിക്കുന്നുണ്ട്. (ഉദാ: അജ്ഞാനം, മായ,.). തുടക്കവായനക്കാർക്കു ഇതെല്ലാം കടുപ്പമുള്ള പദങ്ങളാണ്. അതിനാൽ അവർ ‘മായ’ എന്നാൽ ‘ഒന്നുമില്ലാത്ത അവസ്ഥ’യാണ് എന്നു വരെ തെറ്റിദ്ധരിക്കും. ചില പാശ്ചാത്യരുടെ എഴുത്തുകളിലും ഇത്തരം ആശയം കടന്നുവന്നിട്ടുള്ളതു… Read More ›