Wednesday, January 16, 2019

കക്കാടിന്റെ പുരാവൃത്തം

കേരള സാഹിത്യ അക്കാദമി, ഗീത ഹിരണ്യൻ എൻഡോവ്‌മെന്റ് അവാർഡ്->കക്കാടിന്റെ പുരാവൃത്തം

2016-ലെ കേരളസാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യൻ എൻഡോവ്‌മെന്റ് പുരസ്കാരം എന്റെ ആദ്യ പുസ്തകമായ ‘കക്കാടിനെ പുരാവൃത്തം’ നേടിയിരിക്കുന്നു. ഇതു സംബന്ധിച്ച അറിയിപ്പ് അക്കാദമി ഈ മാസം 21-നു പുറപ്പെടുവിച്ചു.

അരോമ ബേക്കേഴ്‌സ് – 2

മലേഷ്യൻ മാവിലെ ഉല്പന്നം ആദ്യം രുചിച്ചു നോക്കിയതാരെന്ന കാര്യത്തിൽ നാട്ടിൽ തർക്കമില്ല. കക്കാടിലെ എല്ലാ മാവ്-പ്ലാവ്-കശുമാവ് എന്നിവയുടെ ഉല്പന്നങ്ങൾ എല്ലാ സീസണിലും ഉൽഘാടനം ചെയ്യാറുള്ള കുഞ്ഞിസനുവായിരുന്നു ഇവിടെയും പ്രതി. കുട്ടിക്കാലത്ത് ശരീരം ‘റ’ പോലെ വളച്ച്

മലയാളം കഥകൾ

മോക്ഷം നേടുന്ന ബലികാക്കകൾ

ആശ്രമവളപ്പ് നിറയെ വൃക്ഷങ്ങളായിരുന്നു. ഗേറ്റു തുറന്നു പ്രവേശിച്ചത് കുളിർമ്മയുടെ ചെറിയൊരു ലോകത്തിലേക്കാണ്. തണലില്ലാത്ത ഇടം ഇല്ലെന്നു തന്നെ പറയാം. പടർന്നു പന്തലിച്ച, പേരറിയാത്ത ഒരു വൃക്ഷച്ചുവട്ടിൽ ഞാൻ പ്രതീക്ഷിച്ച വ്യക്തി നിൽപ്പുണ്ടായിരുന്നു. ഞങ്ങളുടേത് ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു. എന്നിട്ടും ഉപചാരവാക്കുകളൊന്നും ഞങ്ങൾ കൈമാറിയില്ല. അദ്ദേഹം വളരെ കുറച്ചു മാത്രം സംസാരിച്ചു. ഇടയ്ക്കിടെ അഗാധമായി ആലോചിച്ച് അല്പനേരം

ഒരു ബധിരന്റെ ആത്മകഥാ കുറിപ്പുകൾ

അദ്ധ്യായം 21 — ഒടുക്കം എന്ന തുടക്കം

ഇരുപതാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 2005 ജൂണിൽ ബാംഗ്ലൂരിലേക്കു തിരിക്കുന്നതിനു മുമ്പ് ഷാരോൺ എന്ന സുഹൃത്തുമായി സംസാരിച്ചു. അദ്ദേഹത്തിനു അക്കാലത്തു ബാംഗ്ലൂരിൽ ജോലിയുണ്ട്. ഞങ്ങൾ കക്കാട് തീരദേശം റോഡ്‌സൈഡിലെ കനാലിൽ ഇരിക്കുകയാണ്. പനമ്പിള്ളിക്കടവിൽ പഞ്ചായത്ത് സ്ഥാപിച്ച മോട്ടോർ അടിച്ചുകയറ്റുന്ന പുഴവെള്ളം കനാലിലൂടെ ഒഴുകുന്നു. പുഴവെള്ളത്തിന്റെ കുളിർമ്മയിൽ കാലുകൾ മുക്കി.

ഓർമക്കുറിപ്പുകൾ

പിറന്നാളിന്റെ നോവുകള്‍

ഇക്കാലത്തു ജന്മദിനങ്ങള്‍ ആഘോഷിക്കുക പതിവില്ല. പരാധീനതകളുണ്ടായിരുന്ന ഒരുകാലത്തിന്റെ സ്മരണകള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നിടത്തോളം കാലം അതെല്ലാം മറന്നു പിറന്നാളുകള്‍ ആഘോഷിക്കാന്‍ മനസ്സിനുള്ള വിമുഖതയെ ഞാന്‍ ആദരിക്കുന്നു, ബഹുമാനിക്കുന്നു.

ഓണമേ എന്നെ നോവിക്കാതെ

നേരിയ മയക്കത്തിലായിരുന്നു ഞാൻ. മുറിയിൽ ക്ലോക്കിന്റെ ‘ടക് ടക്’ ശബ്ദം മാത്രം. പോകേണ്ട സമയമായെന്നു ആരോ മനസ്സിലിരുന്നു മന്ത്രിച്ചു. പായയിൽനിന്നു ഞാൻ സാവധാനം എഴുന്നേറ്റു. പതിവ് ചാരക്കളറുള്ള പാന്റ്സിൽ വലിഞ്ഞുകയറി. റൂമിന്റെ മൂലയിൽ പൊടിപിടിച്ചു കിടന്നിരുന്ന ഷൂ, നിറംമങ്ങിയ സോൿസ് കൊണ്ട് തുടച്ചു വൃത്തിയാക്കി, കാലിൽ തിരുകിക്കയറ്റി. കുളിമുറിയിൽ ചെന്നു. ഒരു കപ്പ് വെള്ളമെടുത്തു മുഖം കഴുകി. കോട്ട് എടുക്കണോ വേണ്ടയോ എന്നു ചിന്തിച്ചു നിൽക്കുമ്പോൾ രാജു അന്വേഷിച്ചു. “എന്താടേയ് ഓണമായിട്ട് കയ്യും വീശിയാണോ നാട്ടിൽ പോകുന്നെ?” […]

വില്‍ക്കാനുണ്ട് ഒരു പിടി സ്വപ്നങ്ങള്‍ – 3

ടെറസ്സിന്റെ ഒരു വശത്തു അധികം പൊക്കമില്ലാത്ത അലക്കുകല്ലിന്‍ ഞാന്‍ കുന്തിച്ചിരുന്നു. ജലപാളികള്‍ ആവരണമിട്ടിട്ടും കല്ലിന് നേരിയ ചൂടുണ്ട്. ഞാന്‍ കാലുകള്‍ അകത്തി തറയോട് ചേര്‍ത്തുവച്ചു. ക്രമേണ ഇളംചൂട് കാലുകളിലൂടെ ശരീരത്തിലേക്ക് അനുവാദം വാങ്ങാതെ കടന്നുകയറി. മഴ പെയ്യുകയാണ്. രാത്രിയുടെ നിശബ്ദതക്കു ഭംഗം വരുത്തി ആര്‍ത്തലച്ചു പെയ്യുകയാണ് വര്‍ഷം. ആദ്യം നേരിയ ചാറ്റല്‍പോലെ കുറച്ചു ജലത്തുള്ളികള്‍. ക്രമേണ അവയുടെ എണ്ണം കൂടിവന്നു. വേനല്‍ച്ചൂടില്‍ ചുട്ടുപഴുത്തു കിടന്നിരുന്ന കോണ്‍ക്രീറ്റില്‍ അവ കാട്ടുന്ന കരവിരുതിൽ ഞാൻ ലയിച്ചു. ഓരോ മഴതുള്ളിയും കോണ്‍ക്രീറ്റിലുണ്ടാക്കുന്ന ഈര്‍പ്പം […]

Subscribe to Blog via Email

Enter your email address to subscribe to this blog and receive notifications of new posts by email.

Join 82 other subscribers

Follow me in Instagram

ഇതുവരെ എഴുതിയത്

Writings of Sunil Upasana

Support the Website Plan