Blog

മോക്ഷം നേടുന്ന ബലികാക്കകൾ

ആശ്രമവളപ്പ് നിറയെ വൃക്ഷങ്ങളായിരുന്നു. ഗേറ്റു തുറന്നു പ്രവേശിച്ചത് കുളിർമ്മയുടെ ചെറിയൊരു ലോകത്തിലേക്കാണ്. തണലില്ലാത്ത ഇടം ഇല്ലെന്നു തന്നെ പറയാം. പടർന്നു പന്തലിച്ച, പേരറിയാത്ത ഒരു വൃക്ഷച്ചുവട്ടിൽ ഞാൻ പ്രതീക്ഷിച്ച വ്യക്തി നിൽപ്പുണ്ടായിരുന്നു. ഞങ്ങളുടേത് ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു. എന്നിട്ടും ഉപചാരവാക്കുകളൊന്നും ഞങ്ങൾ കൈമാറിയില്ല. അദ്ദേഹം വളരെ കുറച്ചു മാത്രം സംസാരിച്ചു. ഇടയ്ക്കിടെ അഗാധമായി ആലോചിച്ച് അല്പനേരം

Continue Reading

ആർഷദർശനങ്ങൾ – പുതിയ പുസ്തകം

എന്റെ മൂന്നാമത്തെ പുസ്തകം പുറത്തിറങ്ങിയിരിക്കുന്നു. പേര് – ആർഷദർശനങ്ങൾ! ഫിലോസഫി/ദർശനം ആണ് വിഷയം. ഭാരതീയ ദർശനങ്ങളിൽ (പ്രത്യേകിച്ചും അദ്വൈതവേദാന്തം) ഊന്നിയുള്ള 17 ലേഖനങ്ങളുടെ സമാഹാരം. നവ പുസ്തക പ്രസാധകരിൽ ശ്രദ്ധേയരായ ‘ബുദ്ധ ബുക്ക്സ്’ പബ്ലിഷ് ചെയ്തിരിക്കുന്നു. 120 രൂപയാണ് വില. 160 പേജുകൾ. പുസ്തകം വാങ്ങാൻ 9947254570 എന്ന നമ്പറിലേക്കു “AD-space-Address with Pin Code” എന്ന ഫോർമാറ്റിൽ SMS അയയ്ക്കുക. Bank account details – “Buddha Books, Ac/No: 337501010034342, Union Bank, Aluva […]

Continue Reading

ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും [Full Article, Print Format]

Hi everyone, ഞാൻ എഴുതിയ “ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും” എന്ന ദീർഘ ലേഖനം ഡിസംബർ – ജനുവരി മാസങ്ങളിൽ, നാല് ലക്കങ്ങളിലായി ‘കേസരി വാരിക’ പ്രസിദ്ധീകരിച്ചു. അവയുടെ സ്കാൻ കോപ്പികൾ ഒരു പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കുക. (Or Download Link => https://drive.google.com/file/d/0B8tPMBPQ_iIUYXFtaGN1aDA4Mjg/view?pref=2&pli=1 ) Download All Pages from Here. ഫിലോസഫി ബുക്കുകൾ വാങ്ങിത്തന്ന് എന്റെ ഫിലോസഫി വായനയെ പരിപോഷിപ്പിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി പറയുന്നു. എല്ലാവരും വായിക്കുക. പങ്കുവയ്ക്കുക.

Continue Reading

ഉപനിഷത്തും മഹായാന ബുദ്ധിസവും: അശ്വഘോഷന്റെ പ്രാധാന്യം

ബൗദ്ധ ദർശനത്തെ സംബന്ധിക്കുന്ന പുസ്തകങ്ങളിൽ മഹായാന ബുദ്ധിസത്തിന്റെ സ്ഥാപകനായി പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത് മധ്യമക ആചാര്യനായ നാഗാർജുനനെയാണ്. ഇതിൽ തെറ്റില്ലെങ്കിലും, ഈ പ്രസ്താവം പൂർണമായും ശരിയല്ല. കാരണം നാഗാർജുനന്റെ പല സിദ്ധാന്തങ്ങളുടെയും മൂലം അശ്വഘോഷൻ എന്ന ദാർശനികനിലാണ്. അശ്വഘോഷന്റെ ‘The Awakening of faith in Mahayana’ എന്ന പുസ്തകത്തിൽ മഹായാന ദർശനത്തിന്റെ ബീജങ്ങൾ എല്ലാം അടങ്ങിയിരിക്കുന്നു. അശ്വഘോഷൻ തുടങ്ങി വച്ച സിദ്ധാന്തങ്ങളെ, സ്വന്തം കരവിരുതാൽ വികസിപ്പിച്ച്, അസാമാന്യ യുക്തിയാൽ, പഴുതില്ലാത്ത വിധം വ്യാഖ്യാനിച്ചു ചിട്ടപ്പെടുത്തുകയാണ് നാഗാർജുനൻ ചെയ്തത്. […]

Continue Reading

ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും – 3

സത്യത്തിന്റെ / യാഥാർത്ഥ്യത്തിന്റെ രണ്ട് തലങ്ങൾ[1]:- ഉപനിഷത്തിൽ സൂചിപ്പിച്ചിട്ടുള്ള പരമാർത്ഥ സത്യത്തിന്റെ രണ്ട് തലത്തെ ശ്രീബുദ്ധനും പരോക്ഷമായി അംഗീകരിക്കുന്നു. ബുദ്ധൻ താൻ പ്രാപിച്ച ‘ഉയർന്ന നില’യെ പറ്റി പറയുന്നത് ശ്രദ്ധിക്കുക. ബ്രഹ്മജ്വാല സൂത്രത്തിൽ നിന്നു എടുത്തെഴുതുന്നു. “These, O brethren, are those other things, profound, difficult to realize, hard to understand, tranquillizing, sweet, not to be grasped by mere logic, subtle, comprehensible only by the wise, […]

Continue Reading

അദ്വൈത വേദാന്തത്തിലെ പ്രമാണങ്ങൾ – 2

അനുപലബ്‌ധി / അഭാവം:- നമുക്ക് എങ്ങിനെ ഒരിടത്തു ഒരു വസ്തുവിന്റെ അഭാവത്തെ കുറിച്ചു മനസ്സിലാക്കാൻ പറ്റും? പ്രത്യേകിച്ചും നല്ല വെളിച്ചമുള്ള ഒരു മുറിയിൽ മേശ ഇല്ല എന്നു ഏതു പ്രമാണം വഴി മനസ്സിലാക്കാൻ പറ്റും? മനുഷ്യന്റെ ഇന്ദ്രിയങ്ങൾക്കു മേശയുടെ അഭാവത്തെ ’ദർശിച്ച്’ മനസ്സിലാക്കാനാകില്ല. കാരണം മേശ മുറിയിൽ ഇല്ല. മേശ ഉണ്ടെങ്കിലല്ലേ കാണാനാകൂ. അതിനാൽ മേശയുടെ (‘വസ്തുക്കളുടെ’ എന്നു പൊതുവായി പറയാം) അഭാവം പ്രത്യക്ഷ പ്രമാണം വഴി അറിയാൻ പറ്റില്ല. വ്യാപ്‌തി ഇല്ലാത്തതിനാൽ അനുമാനവും ഉപയോഗിക്കാനാകില്ല. അദ്വൈത വേദാന്തവും പൂർവ്വ […]

Continue Reading

അദ്വൈത വേദാന്തത്തിലെ പ്രമാണങ്ങൾ – 1

ഭാരതീയ ദർശനത്തിൽ പ്രധാനമായും മൂന്ന് പ്രമാണങ്ങളാണ് ഉള്ളതെന്നു മുൻ അദ്ധ്യായത്തിൽ പറഞ്ഞുവല്ലോ. ഇതിൽ നിന്നു വ്യത്യസ്തമായി അദ്വൈത വേദാന്തം (പൂർവ്വ മീമാംസയും) ആറ് പ്രമാണങ്ങളെ അംഗീകരിക്കുന്നുണ്ട്. മറ്റു ദർശനങ്ങൾ പ്രത്യക്ഷത്തിന്റേയും അനുമാനത്തിന്റേയും കള്ളിയിൽ പെടുത്തുന്ന ചില പ്രമാണങ്ങളെ അദ്വൈത വേദാന്തം സ്വതന്ത്ര പ്രമാണമായി അംഗീകരിക്കുന്നു. ഇത്തരത്തിലുള്ള മൂന്ന് സ്വതന്ത്ര പ്രമാണങ്ങളാണ് ഉപമാനം (Comparison), അർത്ഥാപത്തി (Postulation), അനുപലബ്ധി/അഭാവം (Non-existence). ഇവയുടെ സ്വതന്ത്ര പ്രമാണ പദവിക്കു കാരണമായി നിരവധി വാദങ്ങൾ അദ്വൈതം മുന്നോട്ടു വയ്ക്കുന്നുണ്ട്. അദ്വൈത വേദാന്തം അംഗീകരിക്കുന്ന ആറ് പ്രമാണങ്ങളെ പൂർവ്വ […]

Continue Reading

ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും – 2

                                     അനാത്മ-വാദം:- ലോകത്തിലുള്ള വസ്തുക്കൾക്കെല്ലാം പരസ്പരാശ്രിത നിലനിൽപ്പേയുള്ളൂ എന്ന ബുദ്ധതത്വത്തിന്റെ സ്വാഭാവിക പരിണതിയാണ് അനാത്മ-വാദം അഥവാ ആത്മാവ് ഇല്ല എന്ന വാദം. ബുദ്ധനു മുമ്പ് ഭാരതീയ ദർശനങ്ങൾ, ചാർവാകർ ഒഴികെ, ആത്മാവിനെ അനാദിയും മാറ്റങ്ങൾക്കു വഴങ്ങാത്ത സ്ഥിരമായ ഒന്നായുമാണ് കണക്കാക്കിയിരുന്നത്. എന്നാൽ ലോകത്തിലുള്ളതെല്ലാം മാറ്റങ്ങൾക്കു വിധേയമാണ് എന്ന ബുദ്ധതത്വം സ്വീകരിക്കുമ്പോൾ മാറ്റങ്ങൾക്കു വിധേയമല്ലാത്ത ആത്മാവിനേയും അതിൽ ഊന്നിയുള്ള ആത്മവിചാരങ്ങളേയും […]

Continue Reading

ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും – 1

മുമ്പേ നടന്നു പോയ ദാർശനിക മഹാരഥന്മാരുടെ ചിന്തകൾ സ്വീകരിക്കുകയും, സ്വപ്രയത്നത്താൽ ആ ചിന്തകളെ പുനരുദ്ധരിച്ച് പുതിയ വിതാനത്തിലേക്കു ഉയർത്തി പ്രതിഷ്ഠിക്കുകയും ചെയ്യുന്നത് ഭാരതീയ ദാർശനികരുടെ പൊതുവായ രീതിയാണ്. ഇപ്രകാരമുള്ള പുനരുദ്ധാരണത്തിനിടയിൽ ഇക്കൂട്ടർ മാതൃ ദാർശനിക ധാരയിൽ നിന്നു ഒരുപക്ഷേ അകന്ന് പുതിയ ഒരു ദാർശനിക ശാഖ തന്നെ രൂപീകരിച്ചേക്കാം. പുതിയ ആശയങ്ങളുടെ സാന്നിധ്യം ഇത്തരമൊരു മാറ്റം അനിവാര്യമാക്കുന്നു. ഇത് ആരോഗ്യകരമായ സ്ഥിതിവിശേഷമാണ്. കാരണം ദാർശനിക ചിന്തകളുടെ (ചിന്തകൾ പൊതുവെയും) പ്രവാഹം അനസ്യൂതമാണ്. അവ കാലത്തിനു അനുസരിച്ചു മാറുകയും […]

Continue Reading

അരോമ ബേക്കേഴ്‌സ് – 2

മലേഷ്യൻ മാവിലെ ഉല്പന്നം ആദ്യം രുചിച്ചു നോക്കിയതാരെന്ന കാര്യത്തിൽ നാട്ടിൽ തർക്കമില്ല. കക്കാടിലെ എല്ലാ മാവ്-പ്ലാവ്-കശുമാവ് എന്നിവയുടെ ഉല്പന്നങ്ങൾ എല്ലാ സീസണിലും ഉൽഘാടനം ചെയ്യാറുള്ള കുഞ്ഞിസനുവായിരുന്നു ഇവിടെയും പ്രതി. കുട്ടിക്കാലത്ത് ശരീരം ‘റ’ പോലെ വളച്ച്

Continue Reading

അരോമ ബേക്കേഴ്‌സ് – 1

“…… അങ്ങിനെയിരിക്കെയാണ് ഭൂമിയിൽ പ്രളയം വന്നത്. ആദിയിൽ മനുവിന്റെ കാലത്തു സംഭവിച്ച പോലുള്ള മഹാപ്രളയം. കടലിലെ ജലനിരപ്പുയർന്ന് വളരെ ഉയരമുള്ള പ്രദേശങ്ങൾ വരെ മുങ്ങി. ലോകം മുഴുവൻ വെള്ളത്തിൽ. കടലിലെ മൽസ്യങ്ങളും ആമകളും പാമ്പുകളും വെള്ളത്തിനടിയിലെ കര സന്ദർശിച്ചു. അങ്ങിനെ സർവ്വത്ര വെള്ളം. എങ്ങും വെള്ളം. പക്ഷേ… പക്ഷേ അൽഭുതകരമെന്നേ പറയേണ്ടൂ, ആ മഹാപ്രളയത്തിലും നമ്മടെ ചെറാലക്കുന്ന് മുങ്ങിയില്ല. ചെറാലക്കുന്നിനെ മുക്കാൻ ആ പ്രളയത്തിനും സാധിച്ചില്ല. അങ്ങിനെ വെള്ളം കേറാത്ത ചെറാലക്കുന്നിൽ കുറച്ചുപേർ മുങ്ങിച്ചാകാതെ അഭയം കണ്ടെത്തി. അതിൽ ഒരാൾ […]

Continue Reading

ഭാരതീയ ദർശനത്തിലെ പ്രമാണങ്ങൾ

ഭാരതീയ തത്ത്വചിന്തയെ പറ്റിയുള്ള ഏത് ഗ്രന്ഥത്തിലും വിവിധ ‘വിജ്ഞാന സ്രോതസ്സ്’-കളെ (സംസ്കൃതത്തിൽ, പ്രമാണം) കുറിച്ചു പ്രതിപാദിക്കേണ്ടതുണ്ട്. കാരണം ബാഹ്യലോകവുമായി തത്ത്വചിന്ത വളരെ ഇഴപിരിഞ്ഞു കിടക്കുകയാണ്. ബാഹ്യലോകത്തെ കുറിച്ചു ശരിയായ വിവരങ്ങൾ ലഭിച്ചാലേ തത്ത്വചിന്തക്കു മുന്നോട്ടു പോകാനാകൂ എന്ന അവസ്ഥ. ഭാരതീയ ദർശനങ്ങൾ ഇതിനു വിവിധ രീതികൾ അവലംബിച്ചു വരുന്നു. ബാഹ്യലോകത്തെ കുറിക്കുന്ന ശരിയായ അറിവ് ലഭിക്കാൻ ദാർശനികർ അനുവർത്തിക്കുന്ന രീതികളെയാണ് ‘പ്രമാണം’ അല്ലെങ്കിൽ ‘വിജ്ഞാന സ്രോതസ്സ്’ എന്നു പറയുന്നത്. പ്രമാണങ്ങൾ വിജ്ഞാനത്തിന്റെ ഉറവിടത്തിൽ നിന്ന് വിവരം ശേഖരിക്കുകയും, അവയെ […]

Continue Reading

യോഗയും ദൈവവും

ഹിന്ദുമതത്തിന്റെ പ്രചാരണ വാഹനമാണ് യോഗ എന്ന തെറ്റിദ്ധാരണയെ ഇല്ലാതാക്കുന്നതിനുള്ള ഒരു ചെറിയ ഉദ്യമമാണ് ഈ പോസ്റ്റ്. വായിക്കുക. യോഗയെ സംബന്ധിച്ച ഏതൊരു വിശകലനവും സാംഖ്യ ഫിലോസഫിയിലാണ് തുടങ്ങേണ്ടത്. കാരണം ഈ രണ്ടു ഫിലോസഫികൾ തമ്മിൽ കാര്യമായ വേർതിരിവുകൾ ഇല്ല. സാംഖ്യ സിസ്റ്റം മോക്ഷത്തിലെത്തേണ്ടത് എങ്ങിനെയെന്നു സിദ്ധാന്തിക്കുന്നു. യോഗ സിസ്റ്റം ഈ സിദ്ധാന്തങ്ങളെ പ്രയോഗത്തിൽ വരുത്തി യോഗിയെ സമാധിയിൽ എത്തിക്കുന്നു. തന്നിലെ തന്നെ ദിവ്യത്വത്തെ/മോക്ഷാവസ്ഥയെ വിവേചിച്ച് അറിയുന്നതോടെ പുരുഷ/യോഗിക്കു പിന്നെ ഒന്നും കൂടുതലായി നേടാനില്ല. ഭാരതീയ ദർശനങ്ങളിൽ തുടക്ക […]

Continue Reading

ഭാരതീയ – ഗ്രീക്ക് ദർശനങ്ങളിലെ സാമ്യങ്ങൾ

പൗരാണിക ലോകത്ത് നിലനിന്നിരുന്ന വിവിധ തത്ത്വജ്ഞാന ധാരകളെ പറ്റി കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടന്ന കാലഘട്ടമാണ് ACE 1800 മുതൽ. എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടെന്നു കരുതിയ ദാർശനിക കൃതികൾ ഇക്കാലത്തു കണ്ടുകിട്ടുകയും, അവ കൂടുതൽ വിജ്ഞാന കുതുകികളെ തത്ത്വജ്ഞാന മേഖലയിലേക്കു ആകർഷിക്കുകയും ചെയ്തു. ക്രമേണ തത്ത്വജ്ഞാന പഠനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിന്നിരുന്ന ദർശനങ്ങളെ പരസ്പരം താരതമ്യം ചെയ്യുന്നതിലേക്കു വളർന്നു. ഇന്ത്യ – ചീന – ടിബറ്റ് എന്നിവിടങ്ങളിൽ പ്രചാരത്തിലിരുന്ന കിഴക്കൻ ദർശനങ്ങളും, ഗ്രീസ് – ഈജിപ്ത് എന്നിവിടങ്ങളിലെ […]

Continue Reading

മോക്ഷം

മഴ പെയ്യുകയാണ്. കുളക്കരയിലെ ഒട്ടുമാവിന്റെ ഇലകൾ കൂടുതൽ പച്ചനിറം കൈകൊണ്ടു. വേനലിന്റെ അവശിഷ്ടങ്ങളെ മാടിയൊതുക്കി മഴത്തുള്ളികൾ ഇലകളെ നിരന്തരം തഴുകി. ഒട്ടുമാവ് കുട നിവർത്തിയതിനാൽ കുളത്തിലേക്കു വീഴുന്ന മഴത്തുള്ളികൾ ജലപ്രതലത്തിലെ ഓളങ്ങളിൽ ക്രമരാഹിത്യമുണ്ടാക്കി. ഒരു മഴത്തുള്ളിയുണ്ടാക്കുന്ന ഓളങ്ങളിൽ മറ്റുതുള്ളികൾ വീണു മുങ്ങി. ലയിച്ചു. ജാനകി കുളത്തിൽ മുങ്ങിനിവരുന്നത് ഇടതൂർന്നു പെയ്യുന്ന മഴയിലൂടെ ആദി കണ്ടു. ജാനകിയുടെ നനഞ്ഞുണർന്ന യൗവനത്തെ മൽസരിച്ച് പുണരുന്ന മഴത്തുള്ളികൾ. അവ ജാനകിയെ അടിമുടി പൊതിഞ്ഞു പിടിക്കുകയാണ്. മഴയുടെ ആലിംഗനത്തിൽ ജാനകി നിർവൃതി കൊള്ളുന്നുണ്ടോ? […]

Continue Reading

‘കക്കാടിന്റെ പുരാവൃത്തം’ പുസ്തകരൂപത്തിൽ

‘കക്കാടിന്റെ പുരാവൃത്തം’ പുസ്തകമായിരിക്കുന്നു. 2008 – 2011 കാലയളവിൽ ഈ ബ്ലോഗിൽ എഴുതിയ 16 കഥകളാണ് പുസ്തകത്തിൽ ഉള്ളത്. ഒപ്പം ‘കക്കാടിന്റെ ആർട്ടിസ്റ്റ്’ പ്രദീപിന്റെ മികച്ച ചിത്രങ്ങളും. പുസ്തകത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ താഴെ. പുസ്തകത്തിന്റെ പേര്: കക്കാടിന്റെ പുരാവൃത്തം രചന: സുനിൽ ഉപാസന. അവതാരിക: കെ.ആർ മീര. ആമുഖം: സുനിൽ ഉപാസന. വര: പ്രദീപ് കക്കാട്. കവർ ഡിസൈൻ: അരുൺകുമാർ ടി. (ഡിസി ബുക്ക്സ്) പ്രസാധനം: ഡിസി ബുക്ക്സ്, കോട്ടയം. പുസ്തകത്തിന്റെ കവർ:- പുസ്തകത്തെക്കുറിച്ചു ഡിസി ബുക്ക്സിന്റെ […]

Continue Reading

ഭ്രാന്തന്റെ ലോകം

“Inference is illusion” – Dharmottara in ‘Nyaya Bindu-tika’ (A Commentary on Nyaya – Bindu of DHARMAKIRTI) കോളിംങ് ബെൽ അടിച്ചു. മയങ്ങുകയായിരുന്നതിനാൽ ലാൽ ശബ്ദം വ്യക്തമായി കേട്ടില്ല. കുറച്ചുസമയം കഴിഞ്ഞു. ബെൽ വീണ്ടും ശബ്ദിച്ചു. ലാൽ തിടുക്കത്തിൽ എഴുന്നേറ്റു ഷർട്ട് ധരിച്ച് ഹാളിലെത്തി. ആകാംക്ഷയോടെ വാതിൽ തുറന്നു. പുറത്ത് ആരുമില്ലായിരുന്നു. കോളിങ് ബെൽ അടിച്ച വ്യക്തി പോയിരിക്കുന്നു. ലാൽ നിരാശനായി. പ്രാധാന്യമുള്ള വാർത്തയായിരിക്കുമോ തേടിയെത്തിയത്? ഏതെങ്കിലും സുഹൃത്ത് സന്ദർശനത്തിനു വന്നതാണോ? ലാൽ […]

Continue Reading

പുരുഷസൂക്ത വ്യാഖ്യാനം

ഋ‌ഗ്‌വേദയിലെ പത്താമത്തെ മണ്ഢലയിലാണ് പുരുഷ സൂക്തം. ‘വിരാട്‌പുരുഷനിൽ’ നിന്നു ജീവജാലങ്ങളും മനുഷ്യരും ദേവകളും ഉണ്ടായതായി സൂചിപ്പിക്കുന്ന പ്രമുഖ ശ്ലോകം. ഗ്രിഫിത്തിന്റെ ഋഗ്വേദ തർജ്ജമയിൽ നിന്നു എടുത്തെഴുതുന്നു. [10-090] HYMN XC. Purusa. A THOUSAND heads hath Purusa, a thousand eyes, a thousand feet. On every side pervading earth he fills a space ten fingers wide. This Purusa is all that yet hath been and […]

Continue Reading

ഒരു ഭക്തൻ – 2

ജനാർദ്ദനൻ ശബരിമലക്കു പോകുന്ന വാർത്ത കക്കാടിലെ ആസ്ഥാന എത്തീസ്റ്റുകളായ വാസുട്ടനും തമ്പിയും അറിയുന്നത് മര്യാദാമുക്കിൽ വച്ചാണ്. വാർത്തകേട്ടു ഇരുവരും ഞെട്ടിത്തരിച്ചു. ഉറച്ച അണികൾ കൊഴിയുകയാണ്. ഇനി അഞ്ചാറ് പേരേ ബാക്കിയുള്ളൂ. അതിൽ ആകുലനായി വാസുട്ടൻ ചോദിച്ചു. “തമ്പ്യേയ്… എന്തൂട്ടാ ഇതിന് പിന്നിലെ കളി?” തമ്പി പതിവ് ഡയലോഗ് അടിച്ചു. “നമക്കൊന്ന് പൂശ്യാലോ” “ആരെ?” “ജനഞ്ചേട്ടനെ വിശ്വാസിയാക്ക്യ ആളെ” “അത് വേണ്ടത് തന്നെ. പക്ഷേ ആളെ അറിയില്ലല്ലോ” കുറച്ചുനേരം ഇരുവരും മിണ്ടാതിരുന്നു. വാസുട്ടൻ മതിൽമഞ്ചത്തിൽ ചാഞ്ഞു കിടന്നു. തല […]

Continue Reading

ഒരു ഭക്തൻ – 1

രണ്ടായിരത്തിമൂന്നാം ആണ്ടിൽ അയ്യങ്കോവ് ക്ഷേത്രത്തിലെ ഉത്സവനോട്ടീസിൽ തിടമ്പേറ്റുന്ന ആന, പാമ്പാടി രാജനെ സ്പോൺസർ ചെയ്ത വ്യക്തിയുടെ പേരുവായിച്ചു കക്കാടുകാർ പരസ്പരം മുഖത്തുനോക്കി ‘ആരാ, ആരാ’ എന്നു അന്വേഷിച്ചു. എതിർമുഖത്തുനിന്നു ‘അറിയില്ല’ എന്ന മറുപടി ഉടനെ കിട്ടി. വളരെക്കാലം പ്രത്യേകിച്ചു ആഘോഷങ്ങൾ ഒന്നുമില്ലാതെ നാമമാത്രമായിരുന്നു അമ്പലത്തിലെ ഉൽസവം ആഘോഷിച്ചിരുന്നത്. രണ്ടായിരമാണ്ടായപ്പോൾ അമ്പലക്കമ്മറ്റിയിൽ ചില ചലനങ്ങൾ ഉണ്ടായി. ചെറുപ്പക്കാർ പ്രമുഖ സ്ഥാനങ്ങൾ കയ്യടക്കി. അവരുടെ ഉത്സാഹത്തിൽ അയ്യപ്പൻവിളക്കിനും പൈങ്കുനി ഉത്രംവിളക്ക് ഉത്സവത്തിനും പകിട്ട് കൂടിക്കൂടി വന്നു. ആദ്യം ഒരു ആനയെവച്ചു […]

Continue Reading

പുസ്‌തക പരിചയം – ‘Indo-Aryan Origin and Other Vedic Issues’ by Nicolas Kazanas

ബിസി 1500 കൊല്ലത്തിനോടടുത്ത് ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുകൂടി ആര്യന്മാർ എന്നു വിളിക്കപ്പെടുന്ന ജനവിഭാഗങ്ങൾ ആക്രമിച്ചു കയറിവന്നു ഇന്ത്യയിൽ സ്ഥിരതാമസമാക്കി, അവർ ഋ‌ഗ്‌വേദം രചിച്ചു

Continue Reading

ഭദ്രന്റെ മനസ്സ്

“Cittam exists; not the objects perceptible to the visual cognition. Through objects, visually cognized, cittam manifests itself in body, in one’s objects of (daily) enjoyments, in residence (etc.). It is called Alaya of men” — Lankavatara Sutra. എതിർവശത്തെ കസേരയിലേക്കു വിരൽചൂണ്ടി ഡോക്ടർ പറഞ്ഞു. “ഇരിക്കൂ” ഭദ്രൻ ഇരുന്നു. മുറിയിലെമ്പാടും നോക്കി. ചുമരിൽ തലച്ചോറിന്റെ വിവിധ പോസുകളിലുള്ള വലിയ ഫോട്ടോകൾ ഒട്ടിച്ചിരിക്കുന്നു. മുറിയുടെ മൂലയിൽ […]

Continue Reading

കൈപ്പുഴ ടാക്കീസ്

വ്യവസ്ഥാപിതമായ രീതിയിൽ വിലയിരുത്തിയാൽ കക്കാടിൽ ഒരു സിനിമാ ടാക്കീസ് ഉണ്ടായിരുന്നെന്നു പറഞ്ഞുകൂടാ. സമീപനാടുകളിൽ തീയറ്ററുകൾ ഒന്നും രണ്ടുമല്ല, നാലാണ്. അപ്പോൾ മറ്റൊന്നിന്റെ അവശ്യം ഇല്ലേയില്ല. പക്ഷേ ഈ നാലു തിയേറ്ററുകളിലും പോയി സിനിമകാണാൻ സമയവും താൽപര്യവും ഇല്ലാത്തവർ ഉണ്ടാകുമല്ലോ. അവർ എന്തുചെയ്യും. സിനിമ കാണാതിരിക്കുമോ? അതോ മറ്റുവഴികൾ തേടുമോ. കക്കാടിൽ എന്തായാലും അത്തരക്കാർക്കു മറ്റുവഴികൾ ഉണ്ട്. അതാണ് ‘കൈപ്പുഴ ടാക്കീസ്’. ടാക്കീസ് എന്നു പറയുമെങ്കിലും സത്യത്തിൽ സംഗതിയൊരു വീടാണ്. കൈപ്പുഴവീട്ടിൽ നാരായണന്റെ മകൻ ചന്ദ്രന്റെ ഭവനം. ഇതിനെ […]

Continue Reading

അടയ്ക്ക ബിസിനസ് – 2

                         മൂന്നാം ഭാഗം: ഉമ്മർക്ക രാത്രി പത്തരയോടെ തമ്പിയും ഉമ്മർക്കയും പക്ഷിവേട്ടയ്ക്കു ഇറങ്ങി. തോർത്തുകൊണ്ടു ചെവിയും തലയും മൂടിക്കെട്ടിയിട്ടുണ്ട്. മഴയ്ക്കു സാധ്യതയുള്ളതിനാൽ റെയിൻകോട്ടിലാണ് ഇരുവരും. തമ്പിയുടെ തോളിലാണ് തോക്ക്. നീളമുള്ള ബാരലാണ്. കണ്ണമ്പിള്ളി പൗലോസേട്ടന്റെ വീടിനടുത്തുനിന്നു തുടങ്ങുന്ന വീതികുറഞ്ഞ കനാലിലൂടെ ഇരുവരും തീരദേശം റോഡ് ലക്ഷ്യമാക്കി നടന്നു. പനമ്പിള്ളിക്കടവിൽനിന്നു കുളത്തായി പാടശേഖരത്തിലേക്കു വെള്ളം കൊണ്ടുവരാൻ പഞ്ചായത്ത് തൊണ്ണൂറുകളിൽ പണിതതാണ് കനാൽ. വീതി […]

Continue Reading

അടയ്ക്ക ബിസിനസ് – 1

ഒന്നാം ഭാഗം ഉച്ചയോടു അടുത്ത സമയം. മര്യാദാമുക്കിൽ ഏതാനും പേർ സൊറ പറഞ്ഞിരിക്കുന്നുണ്ട്. അപ്പോൾ പുത്തൻ പാഷൻബൈക്കിൽ തമ്പി എത്തി. പതിവുമുഖങ്ങളെ കണ്ടു വണ്ടി നിർത്തി. “പുതിയ വണ്ടി വാങ്ങീട്ട് ചെലവൊന്നൂല്ലേ തമ്പീ” ആശാൻകുട്ടി കൈകൾ കൂട്ടിത്തിരുമ്മി. കഴുത്തിനു താഴെയുള്ള നെഞ്ച്‌ഭാഗം തടവി. ഷർട്ടിന്റെ കോളറുകളുടെ അറ്റം ഒരുതവണ അടുപ്പിച്ചു പിടിച്ചു. തമ്പി അറിയിച്ചു. “ഇതെന്റെ അല്ല ആശാനേ. ഞാൻ വർക്ക് ചെയ്യണ സ്ഥലത്തെയാ” തമ്പിക്കു ആകെക്കൂടി ഒരു ഉണർവ്വുണ്ടെന്നു തോന്നി, ആശാൻ ചോദിച്ചു. “നിന്റെ ബോഡ്യൊന്ന് […]

Continue Reading

ഇരട്ട ചെമ്പരത്തി

കണ്ണടച്ചു കിടക്കുന്ന സുമതിയുടെ വീർത്ത വയറിൽ മുഖം അമർത്തി ഭർത്താവ് ചോദിച്ചു. “ആണോ പെണ്ണോ?” സുമതി കണ്ണു തുറക്കാതെ തിരിച്ചു ചോദിച്ചു. “ഏതാണു വേണ്ടത്?” ഭർത്താവ് പറഞ്ഞു. “ആണിനെ മതി” “അതെന്താ അങ്ങിനെ?” “അവനെ ഞാനൊരു പ്രശസ്ത ചിത്രകാരനാക്കും” സുമതി ചിരിച്ചു. പിന്നെ കുറേ നേരം മിണ്ടാതിരുന്നു. ഭർത്താവ് അന്വേഷിച്ചു. “എന്താ സംസാരം നിർത്തിക്കളഞ്ഞത്?” സുമതി മിണ്ടിയില്ല. ഭർത്താവ് നിർബന്ധിച്ചപ്പോൾ പറഞ്ഞു. “ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു” “അതിനെന്തിനാണ് മുഖം മ്ലാനമാകുന്നത്. സ്വപ്നം കാണുന്നത് നല്ല […]

Continue Reading

നീശന്‍

അന്നും രാവിന്റെ അന്ത്യയാമത്തില്‍ കുട്ടന്‍പൂശാരി ഞെട്ടിയുണര്‍ന്നു. പരീക്കപ്പാടത്തിന്റെ നാലതിരുകളില്‍ തട്ടി പ്രതിധ്വനിക്കുന്ന ഏങ്ങലടികള്‍ കീറപ്പായയിലെത്തി പൂശാരിയെ കുലുക്കിയുണര്‍ത്തി. മുനിഞ്ഞു കത്തുന്ന മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ ഇരുള്‍മൂടിയ മുറ്റവും, സര്‍പ്പക്കാവും മങ്ങിതെളിഞ്ഞു. പരദൈവങ്ങള്‍ പോലും സുഷുപ്തിയിലാണ്. എന്നിട്ടും രാവുകള്‍ തോറും താന്‍ മാത്രം എന്തിനു വിളിച്ചുണര്‍ത്തപ്പെടുന്നു. ഉത്തരമറിയാതെ പൂശാരി ഉഴറി. വിയര്‍പ്പുപൊടിഞ്ഞ മുഖം കാവിമുണ്ടിന്റെ കോന്തലയില്‍ പൂശാരി അമര്‍ത്തിത്തുടച്ചു. മെടഞ്ഞ തെങ്ങോല കനത്തില്‍ അടുക്കിക്കെട്ടിയ ചുമരില്‍ചാരി, വിശാലമായി പരന്നുകിടക്കുന്ന പരീക്കപ്പാടത്തിന്റെ അങ്ങേയറ്റത്തേക്കു പൂശാരി നോട്ടമയച്ചു. പണ്ടാരന്‍ മുങ്ങിമരിച്ച പതിയന്‍‌കുളത്തിന്റെ കരയില്‍ […]

Continue Reading

സുശ്രുതപൈതൃകം – 2

ഒരാഴ്ചയ്ക്കു ശേഷം ഭാസ്കരൻനായർ എസ്എൻഡിപി സെന്ററിലെ ക്ലിനിക്കിൽ ദിനേശ്‌ഡോക്ടറെ കാണാൻ എത്തി. കാലത്തുതന്നെ കുളിയും ജപവും കഴിച്ച്, നെറ്റിയിൽ ട്രേഡ്‌മാർക്കായ മൂന്നു നീളൻ ഭസ്മക്കുറി വരച്ചിട്ടുണ്ട്. കയ്യിൽ നെല്ലിശ്ശേരി ഡോക്ടർ നൽകിയ ഗുളികകൾ. ദിനേശ് ചോദിച്ചു. “ആശൂത്രീ പോയിട്ടെന്തായി അങ്കിളേ” “ഞെരമ്പ് വീര്‍ക്കണത് ബ്ലഡ്പ്രഷർ കാരണാന്നാ പറഞ്ഞെ. കാലുവേദനേടെ കാര്യം പറഞ്ഞപ്പോഴും പ്രഷർ തന്നെ പ്രശ്നം” ദിനേശ്‌ഡോക്ടർ അനുകൂലിച്ചു. ഭാസ്കരൻനായരെ പേടിപ്പിച്ചു. “പ്രഷറിന്റെ കാര്യം തള്ളിക്കളയാൻ പറ്റില്ല. സൂക്ഷിച്ചില്ലെങ്കി ചെലപ്പോ മേലും വീർത്തു വരും” ഭാസ്കരൻനായർ രണ്ടു […]

Continue Reading

സുശ്രുതപൈതൃകം – 1

പൂമുഖത്തു ചാരുകസേരയിൽ ഇരുന്നു പത്രം വായിക്കുമ്പോഴാണ് റേഞ്ചർ പിള്ളയെ കാണാൻ പേങ്ങൻ എത്തിയത്. വന്നപാടെ അദ്ദേഹം ഒന്നും പറയാതെ തിണ്ണയിൽ ഇരുന്നു കിതച്ചു. പേങ്ങന്റെ മനസ്സിൽ അന്തഃക്ഷോഭങ്ങളുടെ അലകടൽ ഉണ്ടെന്നു മനസ്സിലാക്കിയ പിള്ള, അതിന്റെ കാരണം അന്വേഷിക്കുന്നതിനു ആദ്യപടിയായി മുറ്റത്തേക്കു കാർക്കിച്ചു തുപ്പി. “ആക്രാഷ്… പ്ഫ്തൂം” തോര്‍ത്തു കൊണ്ടു ചുണ്ടുതുടച്ച ശേഷം പിള്ള അന്വേഷിച്ചു. “എന്താ പേങ്ങ്യാ വല്ലാണ്ടിരിക്കണെ?” പേങ്ങന്‍ ഗദ്ഗദനായി. “അവൻ…. അവൻ എന്റട്ത്ത്ന്ന് കാശ് ചോദിച്ചു” “ആര്?” “ഭാസ്കരേട്ടന്റെ മോൻ ദിനേശ്…” “അതുപിന്നെ കാശുവാങ്ങ്യാ തിരിച്ച് […]

Continue Reading

ഖാലി – 2

കൊരട്ടിയിലെ സെന്റ്‌മേരീസ് (കൊരട്ടിമുത്തി) ദേവാലയം, റോമൻ കത്തോലിക്കരുടെ കേരളത്തിലെ തന്നെ പ്രമുഖ തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നാണ്. ‘കൊരട്ടിപ്പള്ളി’ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എല്ലാകൊല്ലവും ഒക്‌ടോബർ മാസത്തിലാണ് പള്ളിപ്പെരുന്നാൾ ആഘോഷിക്കുക. പതിനഞ്ചുദിവസം നീണ്ടുനിൽക്കും. വിശ്വാസികൾ പൂവൻകുല നേർച്ചയും, മുട്ടുകുത്തി ആൾത്താര വരെ ‘നീന്തലും’ നടത്തും. എട്ടാമിടം ദിവസം ഗംഭീര കരിമരുന്നുപ്രയോഗവും പള്ളിപ്രദക്ഷിണവും ഉണ്ടാകും. ഇതരമതവിശ്വാസികളുടെ ഗണ്യമായ പങ്കാളിത്തം കൊരട്ടിപ്പള്ളി പെരുന്നാളിന്റെ പ്രത്യേകതയാണ്. പെരുന്നാൾ കൊടിയേറുന്നതോടെ കൊരട്ടിയിലേക്കു വിശ്വാസികൾക്കൊപ്പം, കച്ചവടക്കാരും ഒഴുകും. റെയിൽവേക്രോസ് മുതൽ ലിറ്റിൽഫ്ലവർ സ്കൂളിന്റെ പടിവരെ അവർ […]

Continue Reading

ഖാലി – 1

പറോക്കാരൻ അന്തപ്പേട്ടന്റെ മകൻ ബിനു, കക്കാട് തേമാലിപ്പറമ്പിൽ അപൂര്‍വ്വമായി അരങ്ങേറാറുള്ള കബഡികളിയിൽ മൂന്നുപേരു വട്ടംപിടിച്ചിട്ടും അവരെയെല്ലാം പുല്ലുപോലെ കുടഞ്ഞെറിഞ്ഞാണ് ‘കക്കാട് ഖാലി’ പട്ടം കരസ്ഥമാക്കിയത്. അതിനുമുമ്പും മൂന്നുപേരെ പലരും കുടഞ്ഞെറിഞ്ഞു വിജയിച്ചിട്ടുണ്ടെങ്കിലും ബിനു കുടഞ്ഞെറിഞ്ഞവരുടെ പേരുകളാണ് കേൾക്കുന്നവരെ അമ്പരപ്പിക്കുക. ചെറുവാളൂർ സ്കൂൾ‌ഗ്രൗണ്ട് കബഡികളത്തിലെ നമ്പർവൺ കാലുവാരിയായ ആശാൻകുട്ടി ശിവപ്രസാദ്, ഇരുപതുവയസ്സിൽ എൺപതുകിലോ ഭാരമുണ്ടായിരുന്ന കൈപ്പുഴക്കാരൻ ദീപേഷ്, ആറടിയിൽ കൂടുതൽ ഉയരമുള്ള കുഞ്ഞിസനു., അങ്ങിനെ പോകുന്നു ബിനു കുടഞ്ഞെറിഞ്ഞ പ്രഗത്ഭരുടെ നിര. കുടഞ്ഞെറിയപ്പെട്ട മൂന്നുപേരേയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കബഡി […]

Continue Reading

ജിംഖാന കാതിക്കുടം – 2

PART 2 മൈക്കിന്റെ ഉയരം തനിക്കു ആനുപാതികമായി ഉറപ്പിക്കാൻ സ്റ്റേജിൽവന്ന കോക്കാടൻ രവിയെ മെമ്പർ തോമാസ് തടഞ്ഞു. “ഒരു മൈക്ക് അഡ്‌ജസ്റ്റ് ചെയ്യാനറിയില്ലെങ്കി പിന്നെ ഞാൻ മെമ്പറാന്നു പറഞ്ഞട്ട് എന്താ കാര്യം രവ്യേയ്…” തോമാസ് പഴമൊഴിയെന്ന മട്ടിൽ പുതുമൊഴി പറഞ്ഞു. “ഈ തോമാസ് എത്ര മൈക്ക് കണ്ടതാ. എത്ര മൈക്കുകൾ ഈ തോമാസിനെ കണ്ടതാ” ‘തന്നെ തന്നെ’ എന്നു പറഞ്ഞു തോമാസിന്റെ പ്രസംഗം കേൾക്കാൻ വന്ന കാണികൾ, അവരെല്ലാം സ്റ്റേജിനു തൊട്ടുമുന്നിൽ കുത്തിയിരിക്കുകയാണ്, പുതുമൊഴി തലയാട്ടി ശരിവച്ചു. […]

Continue Reading

ജിംഖാന കാതിക്കുടം – 1

PART 1 കാതിക്കുടത്തെ ഓസീൻ കമ്പനിയിലേക്കു വരുന്ന സകല ടാങ്കൻലോറികളും, ടാങ്കില്ലാത്ത ലോറികളും കാതിക്കുടം ജംങ്ഷനിലെത്തുമ്പോൾ ബ്രേക്കിടും. അവർ മൊതയിൽ രവിയുടെ ചായക്കടയിൽ‌നിന്നു കട്ടനടിക്കും. ചായയുടെ പൈസകൊടുത്തു രവിയോടുതന്നെ സംശയം ചോദിക്കും. “ഈ ഓസീൻ കമ്പനി എങ്കെയിരുക്ക് തമ്പീ?“ കടയിലെത്തുന്ന ലോറിക്കാർ ആരും ഈചോദ്യം ചോദിക്കാതെ പോകാറില്ലല്ലോ. രവി ടാർറോഡിലേക്കു ഇറങ്ങും. ഓസീൻ കമ്പനി കാണാമറയത്താണെങ്കിലും അടുത്തുകാണുന്ന വളവിലേക്കു കൈചൂണ്ടി പറയും. “ഇവടന്നു കൊറച്ചങ്ങട് കഴിഞ്ഞാ ഒരു ഓട്ടുകമ്പനി കാണാം. ബിസ്മി ടൈലറി. അവടന്ന് വലത്തോട്ട് തിരിയാ. […]

Continue Reading

മരണദൂതൻ

തൃശ്ശിവപേരൂർ ‘മരണം’ എനിക്കു ഇഷ്ടമുള്ള വിഷയമാണ്. ഇഹലോകം വെടിഞ്ഞു വെള്ളത്തുണി പുതച്ചു, നിവർന്നു കിടക്കുന്ന മൃതദേഹങ്ങൾ കാണാൻ എന്നും സവിശേഷ താൽപര്യം എടുത്തിട്ടുണ്ട്. പരലോകത്തിലും, സ്വർഗ്ഗനരകത്തിലും ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ എല്ലാ വ്യക്തികൾക്കും ആത്മാവുണ്ടെന്നും മരണശേഷം അവ മറ്റൊരു വ്യക്തിയിലൂടെ പുനർ-അവതരിക്കുമെന്നും വിശ്വസിക്കുന്നു. ഈ വിഷയത്തിൽ കുറച്ചുകൂടി ആശയവ്യക്തത വരുവാനുണ്ടെന്നും പറയട്ടെ. അതായത്, മരണാനന്തരം മറ്റൊരു വ്യക്തിയിലൂടെ പുനരവതരിക്കുന്നതു മരിച്ച വ്യക്തിയുടെ ആത്മാവാണോ, അതോ അദ്ദേഹത്തിന്റെ കർമ്മങ്ങളുടെ ആകെത്തുകയാണോ എന്നതിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. കർമ്മങ്ങളാണ് പുനരവതരിക്കുന്നതെങ്കിൽ […]

Continue Reading

പ്രൈഡ് ഓഫ് മഡോണ – 2

പിറ്റേന്നു രണ്ടുപേരും മേലാപ്പിള്ളി ജ്വല്ലറിവർക്ക്‌സിലെ ജയേഷിനെ പോയികണ്ടു. അദ്ദേഹത്തിനു യമഹ YBX ഉണ്ട്. റേസിങ്ങിനു ഉപയോഗിക്കാവുന്ന തരം. മുടിഞ്ഞ പിക്കപ്പ്. ഏതാനും സെക്കന്റുകൾക്കുള്ളിൽ അറുപതുകിലോമീറ്റർ വേഗതയെടുക്കും. തൻമൂലം പിൻസീറ്റ്, ചാരിയിരിക്കാൻ കഴിയുന്നവിധം രൂപകല്പന ചെയ്തതാണ്. ബൈക്കിന്റെ ഹാൻഡിലും പ്രത്യേകം പണിയിച്ചതാണ്. രണ്ടുപേരും എത്തുമ്പോൾ ജയേഷ് കാർപോർച്ചിൽനിന്നു ബൈക്കിറക്കി കഴുകുകയായിരുന്നു. അരികിൽ സർഫ് കലക്കിയ വെള്ളം. കയ്യിൽ തുണിക്കഷണം. ആഗതരെ കണ്ട് ജയേഷ് കുശലം ചോദിച്ചു. “എങ്ങനെണ്ടായിരുന്നു ആശാനേ ന്യൂയർ?” ആശാൻകുട്ടി സംഭവങ്ങൾ ഒന്നും ഓർമയില്ലെന്നു പറഞ്ഞു. ബൈക്കിനെ […]

Continue Reading

പ്രൈഡ് ഓഫ് മഡോണ – 1

രണ്ടായിരമാണ്ടിലെ ആദ്യദിനം. തലേന്നു രാത്രിയിലെ ഹാങ്ങൊവർ വിട്ടുപോകാതെ, കൃസ്‌മസ് പപ്പായുടെ മുഖംമൂടി ധരിച്ചു സൈക്കിൾ ചവിട്ടിവരുന്ന അഖിലിനെ കണ്ടപ്പോൾ മര്യാദാമുക്കിലെ മതിലിൽ ഇരിക്കുന്ന ആശാൻകുട്ടി ശിവപ്രസാദ് കൈകൊട്ടി വിളിച്ചു. “ഇവടെ വാടാ അഖീ” കോനുപറമ്പൻ പോളിയുടെ മകൻ അഖിലിനു പതിനൊന്നു വയസ്സുണ്ട്. എന്തിനും ഏതിനും നല്ല ചുറുചുറുക്കു പ്രദർശിപ്പിക്കുന്നവൻ. അമിതോൽസാഹി. എല്ലാ പുതുവർഷത്തിനും സമീപത്തുള്ള പീക്കിരിപിള്ളേരെ ഒന്നിച്ചുകൂട്ടി, അവരിൽ ഒത്തൊരുമ ബോധം കുത്തിവച്ച്, ന്യൂഇയർ സംഘമായി പോകാറുള്ളവൻ. എല്ലാവീട്ടിലും കയറി ഡാൻസു കളിച്ച് കാശുവാങ്ങും. ഇന്നലേയും ന്യൂഇയറിനു […]

Continue Reading

ടിൻഫാക്ടറി ജംങ്ഷനിലെ യാചകൻ

കെ.ആർ പുരം ടിൻഫാക്‌ടറി ജംങ്‌ഷനു കുറുകെ പുതുതായി പണിത മേൽപ്പാലത്തിൽവച്ചു, മദ്ധ്യവയസ്കനായ ഒരു യാചകനു അമ്പതുരൂപ ഭിക്ഷ നൽകാൻ കാരണം ഞാൻ ധനികനായതിനാലോ, നല്ല ജോലിയുള്ളതിനാലോ ഒന്നുമല്ല. മറിച്ചു അക്കാലത്തു എന്നെ കഠിനമായി പിടികൂടിയിരുന്ന, നിർദ്ധനരോടുള്ള ഉദാരമനോഭാവമാണ് കാരണം. എന്നെ സംബന്ധിച്ചു ഇത്തരം ഉദാരത ആത്മഹത്യാപരം കൂടിയാണ്. കാരണങ്ങൾ ഇനി പറയുന്നു. ഞാൻ ബാംഗ്ലൂരിൽ എത്തിയിട്ടു രണ്ട് ആഴ്ചയേ ആയിട്ടുള്ളൂ. എനിക്കു ജോലിയില്ല. എന്റെ പക്കൽ ചുരുങ്ങിയ തുകയേയുള്ളൂ. കാരണങ്ങൾ ഇനിയുമുണ്ടെങ്കിലും മേൽപറഞ്ഞ മൂന്നെണ്ണമാണ് മുഖ്യം. ഇപ്പോൾ […]

Continue Reading

ബൊമ്മാനഹള്ളിയിലെ പോസ്റ്റ്മാൻ

 ഐടി എൻജിനീയറുടെ കഥ ബൊമ്മാനഹള്ളി ജംങ്‌ഷനിൽ ബസിറങ്ങി, ഞാൻ ആദ്യം അന്വേഷിച്ചത് തിരക്കില്ലാത്ത ഏതെങ്കിലും കടവരാന്തയാണ്. ചുറ്റിലും അഞ്ചോളം കടകളുണ്ട്. അവിടെയെല്ലാം സാധനങ്ങൾ വാങ്ങാൻ വന്നവരുടെ തിരക്ക്. എനിക്കു ഒന്നും വാങ്ങാനില്ല. വെയിൽ കൊള്ളാതിരിക്കാൻ അൽപം തണലാണ് ആവശ്യം. സാധനങ്ങൾ വാങ്ങാതെ കടയിൽ കയറിനിന്നാൽ ഉടമയുടെ കൂർത്തനോട്ടം നേരിടേണ്ടിവരും. അതിനാൽ ഞാൻ അടുത്തുകണ്ട, ഇലകൾ ശുഷ്കമായ, വൃക്ഷത്തിനു കീഴിലേക്കു നടന്നു. അവിടെ വിൻസന്റിനെ കാത്തു നിന്നു. ഞാൻ ഇതിനുമുമ്പ് പലതവണ ബൊമ്മാനഹള്ളി ജംങ്‌ഷനിലൂടെ യാത്ര ചെയ്തിട്ടുണ്ട്. പക്ഷേ […]

Continue Reading

ഹിസ് എക്‌സലൻസി രാമേട്ടൻ – 2

മൽസരം തുടങ്ങി. ആദ്യം വിധികർത്താക്കളെ പരിചയപ്പെടുത്തലായിരുന്നു. രാമേട്ടൻ പ്രത്യേക അതിഥിയായതിനാൽ അദ്ദേഹത്തെയാണ് ആദ്യം പരിചയപ്പെടുത്തിയത്. അവതാരക: “ഇന്ന് നമ്മുടെ ചാനലിന്റെ ചരിത്രത്തിലെ ഒരു സുവര്‍ണദിനമാണ്. ഒരുപാട് പ്രതിബന്ധങ്ങളും മറ്റുചാനലുകളുടെ പാരവയ്പും അതിജീവിച്ചു ‘ഗാനരാജ’ പ്രോഗ്രാം ഇന്നു സമാപിക്കുന്നു എന്നത് വളരെ സന്തോഷകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫൈനൽ മൽസരത്തിനു ജഡ്‌ജസായി വന്നിരിക്കുന്നവരെ കാണുമ്പോഴോ, എന്റെ സന്തോഷം ഇരട്ടിക്കുകയും ചെയ്യുന്നു” അവതാരക തുടർന്നു. “സത്യത്തിൽ രാമേട്ടൻ, രാമേട്ടൻ എന്നപേര് ഞാൻ എത്രയോ തവണ, എത്രയോ ഇടങ്ങളിൽവച്ച്, എത്രയോ ആളുകൾ പറയുന്നത്, […]

Continue Reading

ഹിസ് എക്‌സലൻസി രാമേട്ടൻ – 1

രാമേട്ടനു കമ്പി! വാർത്ത അന്നമനട ദേശം മുഴുവൻ വ്യാപിക്കാൻ അഞ്ചുമിനിറ്റേ എടുത്തുള്ളൂ. അതിനകം പുളിക്കടവ് പാലം മുതൽ പാലിശ്ശേരി സ്കൂൾ വരെയും മേലഡൂർ കവല മുതൽ വൈന്തല കുരിശുപള്ളി വരെയും സംഗതി ഫ്ലാഷായി. കാര്യം രാമേട്ടനു കമ്പി വരുന്നത് ഇതാദ്യമായല്ല. മുമ്പും പലതവണ കമ്പി വന്നിട്ടുണ്ട്. ഇവിടെ പ്രത്യേകം ഊന്നൽ കൊടുക്കേണ്ടത്, രാമേട്ടനു കമ്പി വരുമ്പോഴൊക്കെ നാടുമുഴുവൻ വാർത്ത നൊടിയിടയിൽ പരക്കും എന്ന വസ്തുതക്കാണ്. അത്രക്കുണ്ട് അന്നമനടയിൽ രാമേട്ടന്റെ, ജാനകിരാമൻ എന്നു യഥാർത്ഥനാമം, സ്വാധീനം. അദ്ദേഹം നാടറിയുന്ന […]

Continue Reading

ദിമാവ്‌പൂരിലെ സർപഞ്ച്

മൂന്നുമണിക്കൂർ നേരത്തെ കാർ യാത്രക്കൊടുവിൽ ഡൽഹിയിൽനിന്നു മീററ്റിലെത്തി, പഴയ ബ്രിട്ടീഷ് വൈസ്രോയിയുടെ നാമധേയത്തിലുള്ള ഡൽഹൗസി ആർക്കേഡിൽ, പണിക്കരുടെ ഫ്ലാറ്റിലെത്തിയപ്പോൾ വാതിൽതുറന്നു എന്നെ സ്വാഗതം ചെയ്‌ത യുവാവിനു പണിക്കർ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു. വേലക്കാരൻ പൊക്കം കുറഞ്ഞ്, അധികം ആരോഗ്യമില്ലാത്ത ഇരുനിറക്കാരനാണെന്നാണ് പണിക്കർ പറഞ്ഞത്.

Continue Reading

ചെറാലക്കുന്ന് എക്‌സ്‌പ്രസ്സ്

കാതിക്കുടം ഓസീന്‍ കമ്പനിക്കരുകിലെ വിശാലമായ പാടശേഖരത്തിന്റെ ഓരത്താണ് വെസ്റ്റ്കൊരട്ടിക്കാരനായ ആന്റണിയുടെ ‘തീരദേശം കള്ളുഷാപ്പ്’ സ്ഥിതിചെയ്യുന്നത്. ഷാപ്പിന്റെ ഒരുവശത്ത് നെൽ‌പാടങ്ങൾ. അതിനപ്പുറത്ത് തൈക്കൂട്ടത്തേയും കക്കാടിനേയും ബന്ധിപ്പിക്കുന്ന ടാർറോഡ്. റോഡിനപ്പുറം ഓസീൻ കമ്പനി. ഷാപ്പിന്റെ മറുഭാഗത്ത് തെങ്ങും കവുങ്ങും ഇടകലർത്തി നട്ട തെങ്ങിൻതോപ്പ്. തോപ്പിന് അപ്പുറം പനമ്പിള്ളിക്കടവ്. കാടുകുറ്റിയേയും അന്നമനടയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ടാർ റോഡ് തീരദേശം ഷാപ്പിന് മുന്നിലൂടെയാണ് കടന്നുപോകുന്നത്. വാഹനഗതാഗതം പൊതുവെ കുറവായതിനാൽ ഈ റോഡിൽ കുണ്ടുംകുഴിയും ഇല്ലെന്നു തന്നെ പറയാം. ഷാപ്പിനു സമീപം അധികം ജനവാസമില്ല. […]

Continue Reading

മൗനമെന്ന തടവറ

കെആർ പുരം ഉദയനഗറിലെ കൈരളി ഹോട്ടലിൽ ഉച്ചയൂണിനു കാത്തിരിക്കുമ്പോഴാണ് മുരളിയുടെ മെസേജ് വന്നത്. ‘തിരക്കിലാണോ’ എന്നായിരുന്നു കനപ്പെട്ട അന്വേഷണം. രണ്ടുമണിക്കൂർ മുമ്പ്, രാമയ്യ ഹോസ്‌പിറ്റലിൽ ജോലി ചെയ്യുന്നതിനിടക്ക്, തിരക്കന്വേഷിക്കുന്ന മെസേജ് ഞാൻ അങ്ങോട്ടും അയച്ചിരുന്നു. ജോലി ഉടനെ തീരുമെന്നും ഉച്ചക്കു കാണാമെന്നുമാണ് അതിൽ പറഞ്ഞത്. മറുപടി കിട്ടാത്തതിനാൽ മുരളി തിരക്കിലാകുമെന്നു ഊഹിച്ചു. ജോലിക്കുശേഷം ഹെബ്ബാൽ വഴി കെ‌ആർ പുരത്തേക്കു പോന്നു. റൂമിലെത്തി എന്തെങ്കിലും വച്ചുകഴിക്കാൻ മടി തോന്നി. ഹോട്ടലിലെത്തുന്നത് അങ്ങിനെയാണ്. മുരളിയുടെ മറുപടി വായിക്കുന്നതിനു മുമ്പുതന്നെ അതിൽ […]

Continue Reading

മുറിച്ചുണ്ടുള്ള പെൺകുട്ടി

ഞാൻ ജീവിതത്തിൽ ആദ്യമായി ചുംബിച്ചത് മുറിച്ചുണ്ടുള്ള ഒരു പെൺകുട്ടിയെയാണ്. സാധാരണ മുറിച്ചുണ്ടുകളുടെ വൈരൂപ്യം ശസ്ത്രക്രിയയിലൂടെ കുറേയൊക്കെ മാറ്റിയെടുക്കാൻ കഴിയുമെങ്കിലും ഞാൻ ചുംബിച്ച പെൺകുട്ടി ശസ്ത്രക്രിയ നടത്തിയില്ലെന്നു വേണം കരുതാൻ. ആരും ചുംബിക്കാൻ മടിക്കുംവിധം വൈരൂപ്യം മേൽച്ചുണ്ടിനുണ്ടായിരുന്നു. ബൾജ് ചെയ്ത ഫുട്ബോൾ നൂൽ ഉപയോഗിച്ചു തുന്നിച്ചേർത്തപോലെ, മൂക്കിനു താഴെ ചുണ്ടിന്റെ ഇരുഭാഗങ്ങളേയും ബന്ധിപ്പിക്കുന്ന തൊലി നേർത്ത നിറവ്യത്യാസത്തോടെ വലിഞ്ഞുനിന്നു. കാണുന്നവർക്കു തൊലി ഇപ്പോൾ പൊട്ടുമെന്നു തോന്നും. അതായിരുന്നു മേൽ‌ച്ചുണ്ടിന്റെ അവസ്ഥ. പക്ഷേ മറ്റൊരു കാര്യം പറയാതെ വയ്യ. മേൽച്ചുണ്ടിന്റെ […]

Continue Reading

പരീക്കപ്പാടത്തെ ഓപ്പറേഷൻ

“എടാ നിര്‍ത്തറാ നിന്റെ പാട്ടവണ്ടി…” പുത്തന്‍ പള്‍സറിൽ ചെത്തിവരുന്ന ഏതോപയ്യനെ കണ്ടപ്പോൾ അവന്റെ ആ സമയത്തെ വരവിൽ സംശയം തോന്നാനും, പളപളാ തിളങ്ങുന്ന ബൈക്കിനെ പാട്ടവണ്ടിയെന്നു വിളിക്കാനും മര്യാദാമുക്കിലെ മതിലിലിരുന്നു പുളുവടിക്കുന്ന ചെറാലക്കുന്നിലെ തമ്പിക്കു എന്തെങ്കിലും കാരണം ആവശ്യമാണെന്നു തോന്നിയില്ല. തമ്പിയുടെ ആക്രോശത്തിൽ നടുങ്ങി പയ്യൻ വണ്ടിനിര്‍ത്തി. ഇങ്ങിനെയൊരു അനുഭവം ആദ്യമായാണ്. ഈ നാടാണെങ്കിൽ തീരെ പരിചിതവുമല്ല. മതിലിനോടു ചേര്‍ന്നുള്ള ഇലക്‍ട്രിക് പോസ്റ്റിന്റെ കടക്കൽ മുറുക്കാന്‍തുപ്പി, തമ്പി മതിലില്‍നിന്നു നിരങ്ങിയിറങ്ങി. റോബര്‍ട്ടോ കാര്‍ലോസിനെ വെല്ലുന്ന തുടയിലെ നിബിഢമായ […]

Continue Reading

അടയാളം ഇല്ലാത്ത ഓർമകൾ

കത്തിത്തീര്‍ന്ന സിഗററ്റ്, ആഷ്ട്രേയിൽ കുത്തിക്കെടുത്തി അയാൾ കിടക്കയിൽ‌നിന്നു എഴുന്നേറ്റു. അഴിഞ്ഞ മുണ്ട് വാരിച്ചുറ്റി ജനലരികിൽ ചെന്നു. പന്ത്രണ്ടുനിലകള്‍ക്കു താഴെ വാഹനങ്ങൾ അരിച്ചരിച്ചു നീങ്ങുന്നു. അവയുടെ നിരതെറ്റാത്ത, പതിവില്ലാത്ത അച്ചടക്കം അൽ‌ഭുതകരമായിരുന്നു. അയാൾ വാഹനനിരയുടെ അറ്റത്തേക്കു നോക്കി. അവിടെ റോഡിന്റെ ഇടതുവശത്തു, ഫ്ലൈഓവർ നിർമാണത്തിനെടുത്ത കുഴികളിലൊന്നിൽ, ഒരു ട്രെയിലർ മറിഞ്ഞു കിടക്കുന്നു. വാഹനങ്ങൾക്കു കടന്നുപോകാൻ കുറച്ച് ഇടമേയുള്ളൂ. അച്ചടക്കം പാലിക്കാതെ തരമില്ല. ട്രെയിലറിനു ചുറ്റും കാഴ്ച കാണാനെത്തിയവരുടെ തിരക്ക്. കുറച്ചുസമയത്തെ നിരീക്ഷണത്തിനും ‘ആസ്വാദന’ത്തിനും ശേഷം, എന്തെങ്കിലും വളിപ്പുകമന്റുകൾ പറഞ്ഞു […]

Continue Reading

മേലാപ്പിള്ളി ജ്വല്ലറി വർൿസ് – 2

ഉച്ചയൂണിനുശേഷം പൂമുഖത്തു ഉലാർത്തുകയായിരുന്ന തട്ടാൻ തമ്പി വരുന്നതുകണ്ടപ്പോൾ വല്ലാതായി. തമ്പിയെ നമ്പിയാൽ പാമ്പുകടിച്ചതുതന്നെയെന്നു അദ്ദേഹത്തിനു ഉറപ്പായിരുന്നു. ഉള്ളിലെ ആധി പുറത്തുകാട്ടാതെ തട്ടാൻ ലോഹ്യം കാണിച്ചു. “എവിടാ തമ്പീ… കാണാറില്ലല്ലാ ഇപ്പ?” തമ്പി പൂമുഖത്തു കയറി ടൈൽ‌സ് വിരിച്ച മിനുസമുള്ള തറയിലിരുന്നു. രാജൻ തട്ടാൻ വീണ്ടും അന്വേഷിച്ചു. “നീയെവിട്യാണ്ട് പെണ്ണുകാണാൻ പോയെന്നു കേട്ടല്ലോ” തമ്പി അലസമായി മറുപടി പറഞ്ഞു. “ആ പോയി” “എന്നട്ട്” “എന്നട്ടൊന്നൂല്ല്യാ” ഹതാശനായി തലമുടി പിടിച്ചുവലിച്ചു കൂട്ടിച്ചേർത്തു.“അതൊന്നും ശരിയാവണില്ല രാജഞ്ചേട്ടാ. ജാതകത്തിലപ്പടി പ്രശ്നാ” “ആരാ പറഞ്ഞെ […]

Continue Reading

മേലാപ്പിള്ളി ജ്വല്ലറി വർൿസ് – 1

രണ്ടായിരാമാണ്ടിൽ കക്കാട് അയ്യൻ‌കോവ് ക്ഷേത്രത്തിലെ പൈങ്കുനി ഉത്രംവിളക്ക് ഉത്സവത്തിന്റെ പിറ്റേന്നാണ് കണ്ണാ‍മ്പലത്തുവീട്ടിൽ ശ്രീക്കുട്ടന് തൈക്കൂട്ടം പനമ്പിള്ളിക്കടവിലെ പഞ്ചാരമണലിൽ കിടന്നിരുന്ന പച്ചനിറമുള്ള ഒരു കല്ല് കിട്ടുന്നത്. എട്ടുവശമുള്ള പച്ചക്കല്ലിന്റെ നാലുവശങ്ങൾ നന്നായി മിനുസപ്പെടുത്തിയതും ബാക്കിയുള്ളവ പരുക്കനുമായിരുന്നു. എന്തോ പൂപ്പൽ പറ്റിപ്പിടിച്ചിരിക്കുന്നതാണെന്നു കരുതി ഉപേക്ഷിക്കാൻ തുനിഞ്ഞ പ്രസ്തുതകല്ല് ശ്രീക്കുട്ടന്റെ കൂടെ കുളിക്കാനെത്തിയ കല്യാണി വേണു മരതകമാണൊ എന്നു സംശയം പ്രകടിപ്പിച്ചതോടെ കളി കാര്യമായി. പെട്ടെന്നു തോർത്തിക്കേറി ശ്രീക്കുട്ടൻ കല്ലുമായി കണിയാൻ ബാലകൃഷ്‌ണകൈമളുടെ അരികിലെത്തി. ജനിച്ചതിൽ‌പിന്നെ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം സ്വഭവനത്തിൽ […]

Continue Reading

പൊട്ടക്കിണറിലെ അന്തർജ്ജനം [Revised]

കക്കാട് ഓസീൻകമ്പനിക്കു മുന്നിലുള്ള പടമാൻ‌വീട്ടുകാരുടെ പറമ്പിലാണ്, പണ്ടുകാലത്തു കക്കാടിൽ ജീവിച്ചിരുന്ന മാന്ത്രികവിദ്യകളും അതീന്ദ്രിയശക്തിയുമുണ്ടായിരുന്ന ശങ്കരമ്മാൻ എന്ന വ്യക്തിയുടെ ആത്മാവിനെ കുടിയിരുത്തിയിരിക്കുന്ന ചെറിയ അമ്പലം. നാട്ടുകാർ ആ കാവിനെ ശങ്കരമ്മാൻ കാവ് എന്നാണു വിളിക്കുക. വലതുതുട നെടുകെകീറി അതിൽ ജപിച്ചുകെട്ടിയ ഏലസുവച്ച് തുന്നിച്ചേർത്തതാണത്രെ അദ്ദേഹത്തിനു അതീന്ദ്രിയമായ ശക്തികൾക്കു പിന്നിലുള്ള കാരണം. മരണശേഷവും അദ്ദേഹത്തിന്റെ പ്രഭാവം കക്കാടിന്റെ ചുറ്റുവട്ടത്തുണ്ടെന്നു മനസ്സിലാക്കി അദ്ദേഹത്തിനു കുടിയിരിക്കാൻ സ്ഥലം കൊടുത്തത് പടമാൻ‌വീട്ടുകാരാണ്. എല്ലാവർഷവും ചെറിയതോതിൽ ഒരു ഉത്സവം ശങ്കരമ്മാൻ കാവിൽ, അദ്ദേഹത്തിന്റെ തായ്‌വഴിയിൽ‌പ്പെട്ട കണ്ണാമ്പലത്തുവീട്ടുകാർ […]

Continue Reading