‘അപൗരുഷേയത’ എന്ന വാക്കിന്റെ അർത്ഥം എന്ത്?

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.



എഴുതപ്പെട്ടവ വാക്കുകളുടെ / പുസ്തകങ്ങളുടെ അധികാരികതയെ സംബന്ധിക്കുന്ന പദമാണ് ‘അപൗരുഷേയത’. നമുക്ക് പരിചയമുള്ള ധാരാളം വ്യക്തികൾ പുസ്തകങ്ങൾ രചിച്ചിട്ടുണ്ടാകാം. അവർ വിവിധ വിഷയങ്ങളിൽ പ്രഗൽഭരും അപ്രമാദിത്വം ഉള്ളവരും ആകും. അതുവഴി പൊതുസമൂഹത്തിന്റെ ശ്രദ്ധയും പരിലാളനയും അവർക്കു ലഭിക്കും. എങ്കിലും, അവരുടെ കൃതികൾ അല്പം മാറ്റു കുറഞ്ഞവയാണെന്നേ ആത്മീയമേഖലയിലുള്ളവർ പറയൂ. ഈ കൃതികളുടെ രചയിതാക്കൾ, ദൈവിക സിദ്ധികളില്ലാത്ത മനുഷ്യരാണ് എന്നതാണ് ഇതിനു കാരണം.

മനുഷ്യർ പല മേഖലയിലും അപൂർണത ഉള്ളവരായി കണക്കാക്കപ്പെടുന്നുണ്ട്. ശാരീരികമോ മാനസികമോ ആയ കഴിവുകൾ വച്ചു നോക്കിയാലും, അതിനെ അതിജീവിക്കാനുള്ള സാങ്കേതിക പരിജ്ഞാനം കണക്കിലെടുത്ത് നോക്കിയാലും, വിവിധ രംഗങ്ങളിൽ പുരോഗതിയുണ്ട് എന്നല്ലാതെ, പൂർണത എന്നത് മനുഷ്യകുലത്തിന്റെ കാര്യത്തിൽ ഇപ്പോഴും മരീചകയാണ്. മാനസികവും ശാരീരികവുമായ ഈ അപൂർണതകൾ അവരുടെ ദൈനംദിന ജീവിതത്തിലും പ്രവൃത്തിയിലും നിഴലിക്കുകയും ചെയ്യും. പുസ്‌തകരചനക്കും ഇതിൽ നിന്ന് രക്ഷയില്ല. മനുഷ്യർ ഇന്നേവരെ എഴുതിയിട്ടുള്ള എല്ലാ പുസ്‌തകങ്ങൾക്കും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള പോരായ്മകൾ ഉണ്ടാകുമെന്ന് പറയപ്പെടുന്നു.

കാര്യങ്ങൾ ഇങ്ങിനെയെങ്കിൽ, പൂർണതയുള്ള ഒരു പുസ്തകം എന്നെങ്കിലും ഉണ്ടാകുമോ? ഉണ്ടെങ്കിൽ ആരായിരിക്കും അതിന്റെ രചയിതാവ്? ഉത്തരം വളരെ എളുപ്പമാണ്. ഈശ്വരനാൽ വിരചിതമായ പുസ്തകത്തിനേ പൂർണതയുണ്ടാകൂ. ഈശ്വരൻ പൂർണതയുള്ള ഒന്നായതിനാൽ, ഈശ്വരനാൽ രചിക്കപ്പെടുന്നതിനു പൂർണതയുണ്ടാകും. ഇപ്രകാരം പ്രത്യക്ഷമായോ, പരോക്ഷമായോ ഈശ്വരനാൽ രചിക്കപ്പെട്ട കൃതികളുടെ, ചോദ്യം ചെയ്യാനാകാത്ത അധികാരികതയെ കുറിക്കാൻ ഉപയോഗിക്കുന്ന പദമാണ് ‘അപൗരുഷേയത’.

അപൗരുഷേയതയുള്ള കൃതികളുടെ രചന നിർവഹിക്കുന്നത് മനുഷ്യൻ തന്നെയായിരിക്കും. എന്നാൽ രചനയുടെ ഉള്ളടക്കം പൂർണമായും ഈശ്വരനാൽ നിശ്ചിതമായിരിക്കും. ഇപ്രകാരം ഈശ്വരനാൽ നിശ്ചയിക്കപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാൻ മനുഷ്യൻ അവന്റെ മനുഷ്യത്വ സ്വാഭാവം വെടിഞ്ഞ് ഒരു നിർവാണാവസ്ഥ അല്ലെങ്കിൽ മോക്ഷാവസ്ഥ പ്രാപിക്കേണ്ടതുണ്ട്. മനുഷ്യൻ അവന്റെ സാധാരണ ഭാവത്തിൽ തുടരുവോളം ഈശ്വരനിശ്ചിതമായവ മനസ്സിലാക്കാനാകില്ല. നിർവാണാവസ്ഥയിൽ അമർന്നിരിക്കുന്ന യോഗിക്ക് ഈശ്വര ഇച്ഛ മനസ്സിലാക്കാനാകും. അവ ഒരു കൃതിയുടെ രൂപത്തിൽ മനുഷ്യരിൽ എത്തുന്നു. അവയുടെ അധികാരികത ചോദ്യം ചെയ്യാനാകില്ലെന്നു ഭാരതീയ ദർശനം പറയുന്നു.

Read More ->  ഉപനിഷത്തും മഹായാന ബുദ്ധിസവും: അശ്വഘോഷന്റെ പ്രാധാന്യം

ഭാരതീയ ദർശനത്തിൽ അപൗരുഷേയമായ ഏതാനും കൃതികളുണ്ട്. വേദങ്ങൾ, ബ്രാഹ്മണങ്ങൾ, ആരണ്യകം, ഉപനിഷത്ത്, ബുദ്ധവചനങ്ങൾ, തീർത്ഥങ്കരന്മാരുടെ പ്രബോധനങ്ങൾ., എന്നിവ അപൗരുഷേയമായ കൃതികളാണ്.

One Reply to “‘അപൗരുഷേയത’ എന്ന വാക്കിന്റെ അർത്ഥം എന്ത്?”

അഭിപ്രായം എഴുതുക