ദാർശനിക നുറുങ്ങുകൾ — പ്രത്യക്ഷ പ്രമാണം

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.



ഭാരതീയ ദർശനം അനുസരിച്ച് പ്രത്യക്ഷമാണ് (Perception) പരമപ്രമാണം. കാരണം മറ്റുള്ള എല്ലാ പ്രമാണങ്ങളും അവയുടെ പ്രവർത്തനത്തിനു പ്രത്യക്ഷപ്രമാണത്തെ ആശ്രയിക്കുന്നു. പ്രത്യക്ഷപ്രമാണം മറ്റു പ്രമാണങ്ങളുടെ ഒരു ഭാഗമായി എപ്പോഴുമുണ്ട്. പ്രത്യക്ഷ പ്രമാണത്തിൽ, വ്യക്തി പഞ്ചേന്ദ്രിയങ്ങൾ മുഖേന ബാഹ്യലോകത്തെ നേരിട്ടു അനുഭവിച്ചറിയുന്നു. ബാഹ്യവസ്തുക്കളെ പറ്റിയുള്ള അറിവുകൾ ഇന്ദ്രിയങ്ങൾ വഴി വ്യക്തിക്കു നേരിട്ടു ലഭിക്കുന്നു. ഈ അറിവുകൾ വ്യക്തതയുള്ളതും, പലപ്പോഴും സംശയത്തിനു അതീതവുമായിരിക്കും[1].

പ്രത്യക്ഷ പ്രമാണം രണ്ടു വിധമുണ്ട്. ഒന്ന് – ബാഹ്യലോക വസ്തുക്കളുമായുള്ള ബാഹ്യസംവദനം. രണ്ട് – മാനസികാവസ്ഥയുമായുള്ള ആന്തരിക സംവദനം. ബാഹ്യസംവദനത്തിൽ മനുഷ്യനിലെ പഞ്ചേന്ദ്രിയങ്ങൾ വസ്തുവിനെ പറ്റിയുള്ള വിവരങ്ങൾ മനസ്സിനു[2] കൈമാറുന്നു. മനസ്സ് ഇതു ആത്മാവിനു കൈമാറും. ബാഹ്യഇന്ദ്രിയങ്ങൾ – മനസ്സ് – ആത്മാവ് എന്നിവ ഉൾപ്പെടുന്ന, ഈ സംവേദനപ്രക്രിയ വിവിധ ദാർശനിക ധാരകൾ വിവിധ രീതിയിലാണ് സിദ്ധാന്തിക്കുന്നത്. ഇക്കാര്യത്തിൽ ഒരു പൊതുനിലപാട് ഇല്ലെന്നു സാരം.

ആന്തരിക സംവദനത്തിൽ, മനുഷ്യ ശരീരത്തിനുള്ളിൽ തന്നെയുള്ള സന്തോഷം, ദുഃഖം, ആഗ്രഹം തുടങ്ങിയ മാനസിക ഭാവങ്ങളെ മനസ്സ് ആത്മാവിനു കൈമാറും. മനസ്സും ആത്മാവും തമ്മിൽ നേരിട്ടുള്ള സംവേദനമായതിനാൽ, ഇവിടെ അന്തിമതീരുമാനം വളരെ വേഗത്തിൽ ഉണ്ടാകും.

പ്രത്യക്ഷ പ്രമാണത്തിലെ ബാഹ്യസംവദനത്തിനു രണ്ടു ഘട്ടങ്ങളുണ്ടെന്നു പല ദർശന ധാരകളും പറയുന്നു. ആദ്യഘട്ടത്തിൽ ബാഹ്യവസ്തു ഏതാണെന്നും, അതിന്റെ ഗുണങ്ങൾ എന്താണെന്നും അറിയാനാകില്ല. അദ്വൈത വേദാന്തം ഈ ഘട്ടത്തെ ‘നിർവികല്പക’ (Indeterminate Perception) എന്നു വിളിക്കുന്നു. ഈ ഘട്ടത്തിൽ വസ്തുവിന്റെ ഇനം, സ്വഭാവം, ഗുണം., തുടങ്ങിയ വിവരങ്ങൾ ഒന്നും കാഴ്ചക്കാരനു ലഭിക്കില്ല. വസ്തുവിനെപ്പറ്റി അവ്യക്ത ആശയമേ കാഴ്ചക്കാരനിൽ ഉണ്ടാകൂ. രണ്ടാമത്തെ ‘സവികല്പക’ (Determinate Perception) ഘട്ടത്തിലാണ് കാഴ്ചക്കാരൻ ബാഹ്യവസ്തുവിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഗ്രഹിക്കുന്നത്.

കൂടുതൽ ദാർശനിക നുറുങ്ങുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


[1] ഇത് അനുമാന പ്രമാണം വഴി ലഭിക്കുന്ന അറിവിൽ നിന്നു വ്യത്യസ്തമാണ്. അനുമാന പ്രമാണം നൽകുന്ന അറിവുകൾ നേരിട്ടു ലഭിക്കുന്നതല്ല, മറിച്ച് പരോക്ഷമാണ്. അറിവുകൾ പ്രത്യക്ഷത്തെ അപേക്ഷിച്ച് അവ്യക്തവുമായിരിക്കും.

Read More ->  ലേഖനം 6 -- പ്രപഞ്ചസൃഷ്‌ടി വാദത്തിലെ അപാകതകൾ

[2] ഭാരതീയ ദർശനങ്ങളിൽ ഇന്ദ്രിയങ്ങൾ ആറാണ്. കണ്ണ്, മൂക്ക്, ചെവി, നാവ്, ത്വക്ക് എന്നിവ കൂടാതെ ‘മനസ്സും’ ഇന്ദ്രിയമാണ്. ആദ്യത്തെ അഞ്ചെണ്ണം ബാഹ്യഇന്ദ്രിയങ്ങൾ എന്നും, മനസ്സ് ആന്തരിക ഇന്ദ്രിയമെന്നും അറിയപ്പെടുന്നു.

Featured Image Credit – https://www.pittaayurveda.com/pramana/



അഭിപ്രായം എഴുതുക