കേരള സാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യൻ എൻഡോവ്‌മെന്റ് അവാർഡ് സുനിൽ ഉപാസനയുടെ ‘കക്കാടിന്റെ പുരാവൃത്തം’ (ചെറുകഥാ സമാഹാരം) കരസ്ഥമാക്കിയിരിക്കുന്നു!

സുഹൃത്തുക്കളെ,

2016-ലെ കേരളസാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യൻ എൻഡോവ്‌മെന്റ് പുരസ്കാരം എന്റെ ആദ്യ പുസ്തകമായ ‘കക്കാടിനെ പുരാവൃത്തം’ നേടിയിരിക്കുന്നു. ഇതു സംബന്ധിച്ച അറിയിപ്പ് അക്കാദമി ഈ മാസം 21-നു പുറപ്പെടുവിച്ചു.

Winners.jpg

പത്രവാർത്ത: –

News.jpg

തൃശൂർ ജില്ലയിൽ ചാലക്കുടി-കൊരട്ടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തെ ആസ്പദമാക്കി രചിച്ച 16 ചെറുകഥകളുടെ സമാഹാരമാണ് ‘കക്കാടിന്റെ പുരാവൃത്തം’. കെ ആർ മീര അവതാരിക എഴുതിയ പുസ്തകം പബ്ലിഷ് ചെയ്തിരിക്കുന്നത് ഡിസി ബുക്ക്സാണ്. 2014 ഏപ്രിലിലാണ് പുസ്തകം പുറത്തിറങ്ങിയത്.

പുരസ്കാര ലബ്ധിയിൽ നന്ദി പറയാൻ കുറേ പേരുണ്ട്. എന്റെ കൃതി പുരസ്കാരത്തിനായി പരിഗണിച്ച് തിരഞ്ഞെടുത്ത കേരള സാഹിത്യ അക്കാദമി കമ്മറ്റി, ‘കക്കാടിന്റെ പുരാവൃത്തം’ പ്രസിദ്ധീകരിച്ച ഡിസി ബുക്ക്സ് ടീം, എന്റെ പുസ്തകത്തിനു അവതാരിക എഴുതാൻ സന്മനസ്സ് കാട്ടിയ കെ ആർ മീര മാഢം, പുരാവൃത്തങ്ങളെ വായിച്ച് പ്രോൽസാഹിപ്പിച്ച ഓൺലൈൻ-ഓഫ്‌ലൈൻ വായനക്കാർ, പിന്നെ നാടിനെപ്പറ്റി എന്തെഴുതാനും പൂർണസ്വാതന്ത്ര്യം തന്ന കക്കാട്‌ നിവാസികൾ…… ഇവരെല്ലാവർക്കും എന്റെ പ്രണാമം. അവാർഡ് നേടിയ മറ്റു ജേതാക്കൾക്കു എന്റെ അനുമോദനങ്ങൾ.

സസ്നേഹം, സുനിൽ ഉപാസന.



Categories: കക്കാടിന്റെ പുരാവൃത്തം

Tags: , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: