ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും – 1

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.



മുമ്പേ നടന്നു പോയ ദാർശനിക മഹാരഥന്മാരുടെ ചിന്തകൾ സ്വീകരിക്കുകയും, സ്വപ്രയത്നത്താൽ ആ ചിന്തകളെ പുനരുദ്ധരിച്ച് പുതിയ വിതാനത്തിലേക്കു ഉയർത്തി പ്രതിഷ്ഠിക്കുകയും ചെയ്യുന്നത് ഭാരതീയ ദാർശനികരുടെ പൊതുവായ രീതിയാണ്. ഇപ്രകാരമുള്ള പുനരുദ്ധാരണത്തിനിടയിൽ ഇക്കൂട്ടർ മാതൃ ദാർശനിക ധാരയിൽ നിന്നു ഒരുപക്ഷേ അകന്ന് പുതിയ ഒരു ദാർശനിക ശാഖ തന്നെ രൂപീകരിച്ചേക്കാം. പുതിയ ആശയങ്ങളുടെ സാന്നിധ്യം ഇത്തരമൊരു മാറ്റം അനിവാര്യമാക്കുന്നു. ഇത് ആരോഗ്യകരമായ സ്ഥിതിവിശേഷമാണ്. കാരണം ദാർശനിക ചിന്തകളുടെ (ചിന്തകൾ പൊതുവെയും) പ്രവാഹം അനസ്യൂതമാണ്. അവ കാലത്തിനു അനുസരിച്ചു മാറുകയും ചെയ്യും. എന്നാൽ ഈ മാറ്റവും വളർച്ചയും ത്സടുതിയിലുള്ള പ്രക്രിയ അല്ല. ചിന്തകൾക്കു വളർന്നു വികസിക്കാൻ ഏറെ കാലം അവശ്യമാണ്. ഒരു വ്യക്തിയുടെയോ, ഒരു കൂട്ടം വ്യക്തികളുടെയോ ചിന്താസരണി ചുരുങ്ങിയ കാലത്തിനുള്ളിൽ, പെട്ടെന്നു വളർന്നു വികസിച്ചേക്കാം. എന്നാൽ ഒരു സമൂഹത്തിന്റെ ചിന്താസരണി അത്ര എളുപ്പത്തിൽ വികസിതമാകില്ല. ദാർശനിക ചിന്തയും അങ്ങിനെ തന്നെ. സാമൂഹിക ചിന്തയെ സംബന്ധിച്ച്, കുറേക്കാലമായി നിലവിലിരിക്കുന്ന ഒരു ചിന്താസരണിയെ അനുകൂലിക്കുന്നതോ എതിർക്കുന്നതോ ആയ വ്യത്യസ്തമായ പുതിയൊരു ചിന്ത ഉയർന്നു വന്നാൽ അതിനു അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾ സമൂഹത്തിൽ പ്രകടിക്കപ്പെടും. ചെറിയൊരു കൂട്ടായ്മയെ അപേക്ഷിച്ച്, സമൂഹത്തിൽ അസംഖ്യം വ്യക്തികൾ ഉള്ളതിനാൽ അവർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ പെട്ടെന്നു ഉയരും. അവ കൂലംകുഷമായ ചർച്ചകൾക്കു വഴിമരുന്നിടുമെന്നത് തീർച്ചയാണ്. അരോഗ്യകരമായ ഇത്തരം വാദപ്രതിവാദങ്ങളെ അതിജീവിക്കുന്ന ചിന്തകൾ മാത്രമേ അടുത്ത തലമുറയിലേക്കു കൈമാറ്റം ചെയ്യപ്പെടൂ. അവിടേയും മുൻതലമുറക്കിടയിൽ സംഭവിച്ച പോലെ സംവാദങ്ങളും ചർച്ചകളും നടക്കും. സർവ്വ വൈനാശികമായേക്കാവുന്ന എന്തെങ്കിലും തടസ്സം നേരിട്ടില്ലെങ്കിൽ ഈ സംവാദ പ്രക്രിയ അനസ്യൂതം തുടരുക തന്നെ ചെയ്യും. ഭാരതീയ സംസ്കാരവും തത്ത്വചിന്തയും അതിന്റെ ആരംഭകാലം തൊട്ടു ഇന്നുവരെ പലതരം പ്രതിസന്ധികളെ നേരിട്ടിട്ടും അചഞ്ചലമായി നിലനിൽക്കുകയാണ്. എതിരാളികൾ ഉയർത്തിയ പ്രതിരോധങ്ങളെ അത് സമർത്ഥമായി മറികടന്നു.

ഭാരതീയ ദർശന കുടുംബത്തിലെ വിവിധ തത്ത്വജ്ഞാന ധാരകൾ ഒറ്റപ്പെട്ടു നിന്ന് വികസിച്ചു വന്നവയല്ല. മറിച്ച് അവ പരസ്പര ബന്ധിതമാണ്. ആയിരക്കണക്കിനു വർഷം നീണ്ട സഹവാസം നിമിത്തം, വളരെ ജൈവികവും സ്വാഭാവികവുമായ രീതിയിലാണ് തത്ത്വജ്ഞാന ധാരകൾ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്. ഓരോ ദർശന വിഭാഗവും തങ്ങളുടെ ദർശനത്തിന്റെ മൂർച്ചയും സാധുതയും സംശയലേശമന്യെ തെളിയിക്കാൻ മറ്റു ദർശന വിഭാഗങ്ങളുമായി നിരന്തരം സംവാദത്തിൽ ഏർപ്പെട്ടു. സംവാദങ്ങൾ ഓരോ ദർശനത്തിലേയും ദുർബല കണ്ണികളെപ്പറ്റി ആ വിഭാഗത്തിലെ ദാർശനികർക്കു അറിവ് നൽകി. ദൗർബല്യങ്ങൾ പരിഹരിക്കാൻ ദാർശനികർ ഇതര ദർശനങ്ങളിൽ നിന്നു ആശയങ്ങൾ സ്വീകരിച്ചു. ഇത്തരം കൊടുക്കൽ വാങ്ങലുകൾ സർവ്വ സാധാരണമായിരുന്നു. ഇവ ദർശനങ്ങളുടെ നവീകരണത്തിനു കാരണമായി. ഭാരതീയ ദർശനങ്ങൾക്കു പൊതുവായുള്ള പല സിദ്ധാന്തങ്ങൾക്കും കാരണം ഇത്തരം സഹകരണ സമീപനമാണ്. വിവിധ തത്ത്വജ്ഞാന ധാരകൾ തമ്മിലുള്ള വിയോജിപ്പുകൾ അടിസ്ഥാന തലത്തിലുള്ള ഒരുമയെ ഒരു തരത്തിലും ബാധിച്ചില്ലെന്നു ചുരുക്കം.

ശ്രീബുദ്ധൻ വേദങ്ങളെ നിരസിക്കുകയും, അക്കാലത്തു നിലവിലിരുന്ന ഭാരതീയ ചിന്തകളോടു കലഹിച്ചു കൊണ്ട് ഭാരതത്തിൽ ‘പുതിയ’ ഒരു മതം സ്ഥാപിക്കുകയും ചെയ്തുവെന്ന ധാരണ ചിലർക്കുണ്ട്. ഇത് ശരിയല്ല[1]. മതസ്ഥാപനത്തേക്കാൾ ഉപരി നിലവിലുള്ള വിശ്വാസ ധാരകളുടെ നവീകരണവും, പുതിയൊരു ചിന്താപദ്ധതിയുടെ സ്ഥാപനവുമായിരുന്നു ബുദ്ധന്റെ ലക്ഷ്യം[2]. ഹിംസാത്മകമായ ചില വൈദിക സമ്പ്രദായങ്ങളോടു എതിർപ്പ് പ്രകടിപ്പിക്കുമ്പോഴും, ജ്ഞാനത്തിൽ ഊന്നിയുള്ള വൈദിക-ഉപനിഷത്ത് തത്ത്വങ്ങളെ ശ്രീബുദ്ധൻ വളരെ വിലമതിച്ചിരുന്നു. ഉപനിഷത്തിനെ വിമർശിച്ചു കൊണ്ടുള്ള ബുദ്ധവചനങ്ങൾ ഒന്നും തന്നെയില്ല. എന്നാൽ പല ബുദ്ധതത്ത്വങ്ങളുടേയും മൂലം ഉപനിഷത്തിൽ ഉണ്ട്. കർമ്മ കാണ്ഡത്തിലെ ഹിംസാത്മകമായ ചെയ്തികളെ എതിർക്കുന്നതിലും, വർണ്ണ സമ്പ്രദായത്തെ പരമമായ തലത്തിൽ അപ്രസക്തമാക്കുന്ന[3] അദ്വൈത ആശയങ്ങളും ഉപനിഷത്തിനേയും ബുദ്ധ ദർശനത്തേയും ഒരേ ഗണത്തിൽ പെടുത്തുന്നു.

പൂർവ്വകാല തത്ത്വങ്ങളുടേയും സിദ്ധാന്തങ്ങളുടേയും സഹായവും അടിത്തറയും ഇല്ലാതെ വികസിതവും പക്വതയാർന്നതുമായ ഒരു ദർശന ധാര വികസിപ്പിച്ചെടുത്ത് സ്ഥാപിക്കാൻ ആർക്കും സാധ്യമല്ല. ബുദ്ധനും ഇത് ബാധകമാണ്. ബുദ്ധതത്ത്വങ്ങളുടെ പൂർണതക്കു കാരണം ഉപനിഷത്തുക്കളാണ്. സത്യത്തിൽ, ഉപനിഷത്ത് തത്ത്വങ്ങളെ പുതിയ രൂപത്തിലും ഭാവത്തിലും പുനരവതരിപ്പിക്കുകയാണ് ബുദ്ധൻ ചെയ്തത്. ഉപനിഷത്തിന്റേയും ബുദ്ധ തത്ത്വങ്ങളുടെയും അന്തസത്ത ഒന്നു തന്നെയാണെന്നു സാരം.

പരസ്പരാശ്രിത നിലനിൽപ്പ് (പ്രതിത്യ-സമുദ്‌പദ / Dependent Origination Theory):-

അനുയായികളുടെ ചില ചോദ്യങ്ങൾക്കു ബുദ്ധന്റെ മറുപടി മൗനം ആയിരുന്നു എന്നത് വളരെ പ്രശസ്തമായ വസ്തുതയാണ്[4]. ഈ ചോദ്യങ്ങൾക്കു മുന്നിൽ ബുദ്ധൻ മൗനിയായതിനെ പറ്റി വിവിധ അഭിപ്രായങ്ങൾ ഉണ്ട്[5]. അതിൽ പ്രമുഖം, ശാശ്വത വാദത്തിനും (Eternalism) ഉച്ഛേദ വാദത്തിനും (Annihilationism) ഇട നൽകാതെ കർക്കശമായ മധ്യമാർഗം അവലംബിക്കുന്നതിനാണ് ശ്രീബുദ്ധൻ മൗനം അവലംബിച്ചത് എന്ന വാദമാണ്. ഉദാഹരണമായി നിർവാണം പ്രാപിച്ച ശേഷം ബോധിക്ക് നിലനിൽപ്പുണ്ടോ ഇല്ലയോ? എന്ന ചോദ്യത്തിനു ബുദ്ധൻ മറുപടി പറഞ്ഞില്ല. കാരണം ഉണ്ട് എന്ന അനുകൂല മറുപടി ശാശ്വത വാദത്തിലും, ഇല്ല എന്ന പ്രതികൂല മറുപടി ഉച്ഛേദ വാദത്തിലും തന്റെ അനുയായികളെ കൊണ്ടെത്തിക്കുമെന്ന് ബുദ്ധനു തീർച്ചയായിരുന്നു. അതിനാൽ മധ്യമാർഗം അവലംബിക്കാൻ ബുദ്ധൻ മൗനിയായി.

ഭൗതിക ലോകത്തിലുള്ള എല്ലാ വസ്തുക്കൾക്കും ശാശ്വതമായ നിലനിൽപ്പില്ലെന്നു ബുദ്ധനു അറിയാമായിരുന്നു. ഒപ്പം അത്യന്തികമായ നാശവും ഇല്ല. അപ്പോൾ പിന്നെ എന്താണ് വസ്തുക്കൾക്കു സംഭവിക്കുന്നത്? ബുദ്ധന്റെ മറുപടി ലോകത്തിന്റെ അസ്ഥിര ഭാവത്തിലേക്കുള്ള കൈചൂണ്ടലായിരുന്നു. നിലവിലുള്ള സാഹചര്യങ്ങൾക്കു അനുസരിച്ച് ലോകത്തിലുള്ള വസ്തുക്കളെല്ലാം നിരന്തരം മാറിക്കൊണ്ടിരിക്കുന്നു എന്നായിരുന്നു ബുദ്ധന്റെ മറുപടി. അപ്പപ്പോൾ നിലവിലിരിക്കുന്ന കാരണങ്ങളിൽ (Cause) നിന്നു കാര്യങ്ങൾ/ഫലങ്ങൾ (Effect) ഉണ്ടാകും. അതിനടുത്ത നിമിഷത്തിൽ കാര്യം കാരണമായി മാറി, പുതിയ കാര്യത്തിനു ഹേതുവാകുന്നു. ഇപ്രകാരം ലോകത്തിലുള്ള എല്ലാം നിരന്തര മാറ്റങ്ങൾക്കു വിധേയമാകുന്നു. ഭൗതിക ലോകത്തിന്റേയും വസ്തുക്കളുടേയും യഥാർത്ഥ പ്രകൃതം/സ്വഭാവം നിർണയിക്കുക അസാധ്യമാണ്; അവയ്ക്കു പരമമായ നിലനിൽപ്പ് ഇല്ല. ലോകത്തിലുള്ള എല്ലാം തന്നെ, അവയുടെ രൂപത്തിനു അനുസരിച്ചു വിവിധ നാമത്താൽ (നാമ-രൂപ/Name and Form) അറിയപ്പെടുന്നതാണെന്നും, അവയ്ക്കു സ്വന്തമായ ഒരു അന്തഃസത്ത ഇല്ലെന്നും ശ്രീബുദ്ധൻ സിദ്ധാന്തിച്ചു. ഇതാകുന്നു കൃത്യമായ മധ്യ-മാർഗം.

ശ്രീബുദ്ധനു ശേഷം ഹീനയാന ബുദ്ധിസ്റ്റുകൾ ഈ കാര്യ-കാരണ സിദ്ധാന്തത്തെ അക്ഷരാർത്ഥത്തിൽ, ബാഹ്യവാദ രൂപത്തിൽ (Realistic sense) കണക്കിലെടുത്തു. അത് അവരെ ബഹുത്വ വാദത്തിൽ (Pluralism)കൊണ്ടെത്തിക്കുകയും ചെയ്തു. ഇതുമൂലം ഹീനയാനിസ്റ്റുകളുടെ സിദ്ധാന്തങ്ങൾ പുഗ്ദല ശൂന്യതയിൽ (മനുഷ്യനിൽ സ്ഥിരമായ ഒരു സത്ത/ആത്മാവ് ഇല്ല എന്ന നിലപാട്, Pugdala Sunyata) മാത്രം ഊന്നി. ധർമ്മ ശൂന്യതയെ (ബാഹ്യ, ഭൗതിക ലോകത്തിനു സത്ത ഇല്ല എന്ന നിലപാട്, Dharma Sunyata) അവർ സ്പർശിച്ചില്ല. അതിനാൽ ഹീനയാനിസ്റ്റുകൾ ആത്മാവിനെ നിഷേധിക്കുകയും, എന്നാൽ ബാഹ്യലോകത്തിനു/ജഗത്തിനു അത്യന്തികമായ സ്വന്തം നിലനിൽപ്പുണ്ടെന്നു വാദിക്കുകയും ചെയ്തു. ഇതുവഴി ഹീനയാനിസ്റ്റുകൾ ബാഹ്യവാദികൾ (Realists)എന്നറിയപ്പെട്ടു[6]. എന്നാൽ മഹായാന ബുദ്ധിസ്റ്റുകൾ പുഗ്ദല ശുന്യതക്കു ഒപ്പം ധർമ്മ ശൂന്യതക്കും പ്രാമുഖ്യം നൽകി[7]. ഇതു പ്രകാരം പ്രതിത്യ-സമുദ്‌പദ സിദ്ധാന്തം ചൂണ്ടിക്കാട്ടുന്നത് (ഹീനയാനിസ്റ്റുകൾ കരുതും പോലെ) ബാഹ്യലോകത്തിൽ നഗ്നനേത്രങ്ങളാൽ കാണപ്പെടുന്ന കാര്യകാരണ പ്രക്രിയകളെ അല്ല, മറിച്ച് ബാഹ്യ-ഭൗതിക ലോകത്തിന്റെ ആപേക്ഷിക സ്വഭാവമാണ്. ലോകത്തിലുള്ള വസ്തുക്കൾ എല്ലാം പരസ്പര ബന്ധിതമായതിനാൽ അവയ്ക്കു യഥാർത്ഥ നിലനിൽപ്പില്ലെന്നു മഹായാനിസ്റ്റുകൾ പറയുന്നു. പുഗ്ദല ശൂന്യതക്കു (ആത്മ-നിരാസം) ഒപ്പം, ധർമ്മ ശൂന്യതക്കും (ബാഹ്യലോകത്തിന്റെ സത്ത-നിരാസം) ഇടം നൽകുക വഴി മഹായാനിസ്റ്റുകൾ ആശയവാദത്തിലേക്കും (Idealism)കേവലജ്ഞാനത്തിലേക്കും (Absolutism) വഴിമാറി.

Read More ->  ലേഖനം 7 -- വ്യക്തിത്വം ശരീര സൃഷ്ടിയോ: ന്യായദർശന വീക്ഷണം

ഉപനിഷത്തുക്കളിൽ ഏറ്റവും ബൃഹത്തും പ്രാമുഖ്യവും ഉള്ള ബൃഹദാരണ്യക ഉപനിഷത്തിലാണ് ദൈത്യാച് മഹർഷിയുടെ ‘മധുവിദ്യ സിദ്ധാന്തം’ പരാമർശിക്കപ്പെട്ടിരിക്കുന്നത്[8]. മധുവിദ്യയുടെ മൂലം ആകട്ടെ ഋഗ്വേദത്തിൽ ആണ്[9]. ബഹുമുഖമായ ആശയങ്ങൾ മധുവിദ്യയിൽ അടങ്ങിയിട്ടുണ്ട്. ലോകത്തിലുള്ള എല്ലാം, സ്വന്തം നിലനിൽപ്പിനു വേണ്ടി പരസ്പരം ആശ്രയിക്കുന്നു എന്നത് അതിലെ പ്രമുഖ ആശയമാണ്. മധുവിദ്യയെ പറ്റി ശങ്കരാചാര്യർ ബൃഹദാരണ്യക ഉപനിഷദ് ഭാഷ്യത്തിൽ എഴുതിയിരിക്കുന്നത് നോക്കാം.

“Because there is mutual helpfulness among the parts of the universe including the earth, and because it is common experience that those things which are mutually helpful spring from the same cause, are of the same genus and dissolve into the same thing, therefore this universe consisting of the earth etc., on account of mutual helpfulness among .its parts, must be like that. This is the meaning which is expressed in this section…[10]

മറ്റൊരു പ്രമുഖ പണ്ഢിതൻ മധുവിദ്യയെ താഴെ പറയും വിധം വിശദീകരിച്ചിരിക്കുന്നു.

“…… Sage Dadhyach who is introduced in the Brihadaranyaka, as having held the doctrine of the mutual interdependence of things, because all of them are indissolubly connected in and through the Self. To quote from the ‘History of Indian Philosophy Volume II’, all things are in mutuum commercium, because they are bound together by the same vinculum substantiate, namely, the Self. The earth, says Dadhyach, is the honey of all beings, and all beings are the honey of the earth, just because the same lustrous and immortal Self inhabits them both. The fire is the essence of all things, and all things are the essence of fire, just because the immortal self is the essence of both. Similarly, are the wind, the sun, the space, the moon, the lightning, the thunder, the ether, and even law, truth, and humanity the essence of all things whatsoever, and all things are the essence thereof, inasmuch as the same law, the same element, the same indissoluble bond connects them both…[11]

പ്രപഞ്ചത്തിന്റെ ആധാരം ബ്രഹ്മമാണ് എന്നത് ഉപനിഷത്ത് ആവർത്തിച്ചു പറയുന്ന സത്യമാണ്. ബ്രഹ്മം കാരണവും (Cause) ലോകം കാര്യവും(Effect) ആകുന്നു[12]. അദ്വൈതം പ്രകാരം കാര്യവും കാരണവും തമ്മിൽ വ്യത്യാസവും സാമ്യവും ഉണ്ട്. അന്തഃസത്തയുടെ കാര്യത്തിൽ സാമ്യവും, നാമ-രൂപങ്ങളുടെ കാര്യത്തിൽ വ്യത്യാസവും. സ്വർണത്തിന്റെ സ്വഭാവവും പ്രകൃതവും അറിഞ്ഞാൽ പിന്നെ എല്ലാ സ്വർണാഭരണങ്ങളുടേയും അന്തഃസത്ത നമുക്കറിയാനാകും. ഇവിടെ സ്വർണ്ണം കാരണവും, ആഭരണങ്ങൾ കാര്യവും ആകുന്നു. വിവിധ ആഭരണങ്ങളുടെ പേരുകൾ, സ്വർണത്തിന്റെ വിവിധ ആകൃതികൾക്കും പരിണതികൾക്കും നൽകുന്ന പേരുകളാണ്. അല്ലാതെ ആഭരണങ്ങൾ സ്വർണ്ണത്തിൽ നിന്നു വ്യത്യസ്തമായ മറ്റൊരു ‘പുതിയ’ വസ്തുവിനെ സൂചിപ്പിക്കുന്നില്ല. ഇതുപോലെ ബ്രഹ്മത്തെ അറിഞ്ഞാൽ, സ്വാഭാവികമായും ബ്രഹ്മത്തിൽ നിന്നുണ്ടാകുന്നവയേയും (നാമ-രൂപങ്ങൾ, ലോകം) അറിയാനാകും. കാരണം ബ്രഹ്മത്തിൽ നിന്നു ഉണ്ടാകുന്നവയെല്ലാം വെറും നാമത്തിന്റേയും രൂപത്തിന്റേയും (ആകൃതി) കാര്യത്തിൽ മാത്രമേ ബ്രഹ്മത്തിൽ നിന്നു വ്യത്യാസപ്പെടുന്നുള്ളൂ[13]. രണ്ടിന്റേയും അന്തഃസത്ത ഒന്ന് തന്നെയാണ്.

മധുവിദ്യ പ്രകാരം ബാഹ്യലോകത്തിലുള്ള ഒന്നിനും സ്വതന്ത്ര നിലനിൽപ്പില്ല്ല. അവ പരസ്പരാശ്രിതമാണ്. തദ്വാര അവ ആപേക്ഷികമായി മാത്രം നിലനിൽക്കുന്നവയാണ്. ആപേക്ഷിക നിലനിൽപ്പുള്ളവയുടെ ആധാരം, ആപേക്ഷികമല്ലാത്ത പരമാർത്ഥ സത്യമായ നിർഗുണ ബ്രഹ്മം ആണ്. മഹായാന ബുദ്ധിസ്റ്റുകളുടെ പുഗ്ദല-ധർമ്മ ശൂന്യത ബൃഹദാരണ്യക ഉപനിഷത്തിലെ മധുവിദ്യ തന്നെയാണെന്നു പറയാം. ഉപനിഷത്തും മഹായാനവും ഒരു പരമാർത്ഥ സത്യത്തെ മുൻനിർത്തി ബാഹ്യലോകത്തെ നാമ-രൂപയിലേക്കു ചുരുക്കുന്നു. ഉപനിഷത്തിൽ ബ്രഹ്മവും, മഹായാന മധ്യമക വിഭാഗത്തിൽ ‘പ്രജ്ഞ’യും, മഹായാന യോഗാചാര വിഭാഗത്തിൽ ‘വിജ്ഞാപ്തിമാത്ര’യും പരമാർത്ഥ സത്യമാണ്.
(തുടരും…)


[1] വേദങ്ങൾ അവയുടെ ശുദ്ധമായ രൂപത്തിൽ അപൗരുഷേയങ്ങളാണെന്നു (ദൈവികത്വം ഉള്ളവയാണെന്നു) ബുദ്ധൻ സൂചിപ്പിച്ചിട്ടുണ്ട്.

“The Buddhists have been equally deceived with Brahmins, in the estimate they have formed of the character of the Rishis. The power attributed to these revered sages by Buddhists is scarcely inferior to that of the Arhats, which we shall have to notice at greater length by and bye. By Sinhalese authors, they are represented as being possessed of superhuman attributes. In seeking to obtain Nirvana, it is great advantage of having been a Rishi in a former birth…… But Buddha denied that the Brahmans were then in the possession of the real Veda. He said that it was given in the time of Kasyapa (a former supreme Buddha) to certain Rishis, who, by the practise of severe austerities, had acquired the power of seeing Divine Bliss. They were Attako, Vamako, Vamadevo, Wessamitto, Yamataggi, Angiraso, Bharaddwajo, Wasetto, Kassapo and Bhagu. The Vedas that were revealed to these Rishis were subsequently altered by Brahmans, so that they are now made to defend the sacrifice of animals, and to oppose the doctrine of Buddha. It is on account of this departure from the truth, that Buddha refused to pay them any respect.”

Read More ->  ബുദ്ധധർമ്മം ശ്രീബുദ്ധനു ശേഷം - ബൗദ്ധ സമ്മേളനങ്ങൾ

— ‘The Sacred books of Buddhists compared with history and modern science’ by Robert Spence Hardy, Page 30-31.

[2] Buddha is inspired by and has great respect for the Vedic and the Upanisadic seers whom he calls ‘the true knowers of the Veda and the Vedanta (Vedagu; Skt. Vedajna and Vedantagu; Skt. Vedantajna)’. He was opposed to the karma-kanda of the Veda. The Upanisads and the Gita also voice this opposition. Buddha calls himself ‘a critical analyst’ (vibhajja-vadi; vibhajyavadi in Sanskrit) opposed to all dogmatism (ekamsarvado\ Skt. ekamsha-vada). He admits that the Upanisadic seers had realised the non-dual Absolute which he himself has realised. But he emphasised his own realisation and preached to his disciples the spiritual path by which he had realised the Absolute, the Nirvana. The Upanisadic seers identified the Absolute with the Pure Self (Atma) and realised it by universalisation of the ground-reality of the ‘I’; Buddha took the word atma in the sense of the finite relational self, the projection of avidya, and identified the Absolute with Nirvana and realised it by annihilation of the finite ‘I’(anatma). Inspite of the difference in the paths, the goal realised is the same, the non-dual Absolute. The Vedanta also condemns the finite jiva, the locus of the notion of ‘I’ and the ‘mine’, as projection of avidya and Buddha admits the reality of the non-dual Absolute as Nirvana, though he does not use the word Atma for it. Hence the view that Buddha founded a new metaphysics of anatma-vada in direct opposition to the atma-vada tradition of the Upanisads is extremely misleading.”

— ‘The Advaita Tradition in Indian Philosophy’, by Chandradhar Sharma.

“The Sakyan mission was out “not to destroy, but to fulfill”, to enlarge and enhance the accepted faith-in-God of their day, not by asseverating, but by making it more vital.”

— ‘A manual of Buddhism’, by Mrs. Rhys Davids.

[3] ഉപനിഷത്തിലെ പ്രമുഖ തത്ത്വം അദ്വൈതമാണ്. ആത്മാവും ബ്രഹ്മവും ഒന്നാണെന്ന സത്യം. ഇതനുസരിച്ച് പരമമായ തലത്തിൽ വർണ്ണഭേദമന്യെ എല്ലാവർക്കും ബ്രഹ്മം സാക്ഷാത്കരിക്കാം. ചാന്ദോഗ്യ ഉപനിഷത്തിൽ ജനശ്രുതി എന്നു പേരുള്ള ശൂദ്ര രാജാവ് രക്വ മുനിയിൽ നിന്ന് തത്ത്വജ്ഞാനം നേടുന്നുണ്ട്. അതുപോലെ പാരമ്പര്യം വ്യക്തമല്ലാഞ്ഞിട്ടും സത്യകാമ ജബല ഗുരുവിൽ നിന്നു ബ്രഹ്മവിദ്യ നേടുന്നു.

[4] 14 ചോദ്യങ്ങൾ ഇവയാണ്. Is the world eternal ? Or not ? Or both ? Or Neither ?

Is the world finite ? Or not ? Or both ? Or neither ?

Does the Tathagata exist after death ? Or not ? Or both ? Or neither ?

Is the soul identical with the body ? Or not?

[5] ബുദ്ധൻ അനുഭവതലത്തിൽ ഒതുങ്ങി നിന്നു സംസാരിക്കാൻ ആഗ്രഹിച്ചതിനാലാണ് ഈ ചോദ്യങ്ങൾ അവഗണിച്ചത്; ബുദ്ധൻ ഒരു അജ്ഞേയവാദിയായതിനാൽ മൗനിയായതാണ്; ബുദ്ധൻ നിഹിലിസ്റ്റ് ആയതിനാൽ എല്ലാ യാഥാർത്ഥ്യങ്ങളേയും നിരസിക്കാൻ വേണ്ടി ഒന്നും മിണ്ടിയില്ല, എന്നിങ്ങനെ പോകുന്നു വിവിധ അഭിപ്രായങ്ങൾ. ഇവയിൽ സത്യം ഏതുമില്ല.

[6] ഭാരതീയ ദർശനത്തിൽ ഹീനയാനിസ്റ്റ് വിഭാഗങ്ങൾ പ്രധാനമായും രണ്ടാണ്. വൈഭാസികരും സൗട്രാന്തികരും. ഇരു കൂട്ടരും ബാഹ്യവാദികൾ ആണെങ്കിലും, വൈഭാസികർ ബാഹ്യലോകത്തെ പ്രത്യക്ഷത്തിൽ നേരിട്ടു സംവദിച്ചു അറിയാമെന്ന (Direct Realism or Presentationists) നിലപാടും, സൗട്രാന്തികർ ബാഹ്യലോകത്തെ പരോക്ഷമായി അനുഭവിച്ചറിയാം (Indirect Realism or Representationists) എന്ന നിലപാടും സ്വീകരിച്ചു.

[7] ഇതാണ് പ്രതിത്യസമുദ്‌പദ സിദ്ധാന്തത്തിന്റെ ശരിയായ സാരമെന്നു പൊതുവെ കരുതപ്പെടുന്നു.

[8] Brihadaranyaka Upanishad. Section V.

[9] Rigveda I.116.12

[10] Brihadaranyaka Upanishad, Sankarabhashya. Section 5.

[11] A constructive survey of Upanishadic Philosophy – R D Ranade.

[12] പരമാർത്ഥ തലത്തിൽ കാര്യവും, കാരണവും ഇല്ല.

[13] ഇവിടെ ‘ബ്രഹ്മത്തിൽ നിന്നു ഉണ്ടാകുന്നു’ എന്നത് വായനാ സൗകര്യത്തിനും മനസ്സിലാക്കാനുള്ള എളുപ്പത്തിനും വേണ്ടി പറയുന്നതാണ്. ലോകം ഒരുappearance ആണ്. ലോകം ബ്രഹ്മത്തിന്റെ transformation അല്ല. ആപ്പിയറൻസിന്റെ മൂലം ബ്രഹ്മത്തിലായതിനാൽ ലോകം ബ്രഹ്മം തന്നെയാണ്.


3 Replies to “ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും – 1”

അഭിപ്രായം എഴുതുക